വിദേശ രംഗം

ദീര്‍ഘകാലമായി മന്ദഗതിയിലായിരുന്ന ഇന്ത്യയുടെ കയറ്റുമതി മേഖല വളരെ സാവധാനം ഉയിര്‍ത്തെഴുന്നേല്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. ആഗോളമാന്ദ്യവും കയറ്റുമതി വസ്തുക്കളുടെ വൈവിദ്ധ്യത്തിന്റെ അഭാവവുമാണ് ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി കുറയാന്‍ കാരണമായത്. ദേശീയ അന്തര്‍ദേശീയ പ്രവണതകള്‍ കേരളത്തില്‍നിന്നുള്ള കയറ്റുമതിയെ ബാധിച്ചു. 2015-16-ല്‍ കേരളത്തിന്റെ കയറ്റുമതി വേണ്ടത്ര ശോഭനമായിരുന്നില്ല. കേരളത്തില്‍നിന്നും നല്ലൊരു വിഭാഗം പ്രവാസികള്‍ ഉള്ളതിനാല്‍ അന്താരാഷ്ട്ര പ്രവണതകളും സംഭവവികാസങ്ങളും സംസ്ഥാനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഒരു നെടുംതൂണാണ് പ്രവാസി മലയാളി സമൂഹം. എണ്ണ കമ്പോളത്തിലെ പ്രശ്നങ്ങള്‍, തൊഴില്‍കമ്പോളത്തിലെ മാറുന്ന പ്രവണത, ഗള്‍ഫ് രോജ്യങ്ങളിലെ തൊഴില്‍ മേഖലയിലെ സ്വദേശവത്കരണം എന്നിവ പ്രവാസീകേരളീയരെ ബാധിച്ചിട്ടുണ്ട്. നയപരമായ കാഴ്ചപ്പാടില്‍ നോക്കുകയാണെങ്കില്‍, വിദേശവാണിജ്യത്തെ ബാധിക്കുന്ന ദേശീയ അന്തര്‍ദേശീയ സംഭവവികാസങ്ങളില്‍ ഇടപെടുന്നതില്‍ സംസ്ഥാനത്തിന് വ്യക്തമായ പരിമിതിയുണ്ട്.

top