ജില്ല രൂപരേഖ

കണയന്നൂർ, കൊച്ചി, കുന്നത്തുനാട്, ആലുവ, പറവൂർ താലൂക്കുകൾ എന്നിവ സംയോജിപ്പിച്ച് 1958 ഏപ്രിൽ 1 ന് എറണാകുളം ജില്ല രൂപീകരിച്ചു. നിലവിലെ എറണാകുളം ജില്ലയിൽ പറവൂർ, ആലുവ, കൊച്ചി, കണയന്നൂർ, മുവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകൾ ഉൾപ്പെടുന്നു. 9.98 ° ഉത്തരാംശത്തിനും 76.28 ° പൂ൪വ്വാംശത്തിനും ഇടയിലാണ് എറണാകുളം സ്ഥിതി ചെയ്യുന്നത്.

ജനസംഖ്യ വിവരങ്ങൾ

ജില്ലയിലെ മൊത്തം ജനസംഖ്യ 32,82,388 ആണ്.  2001–2011 ദശകത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് 5.69 ശതമാനമായിരുന്നു. ചതുരശ്ര കിലോമീറ്ററിന് 1,072 നിവാസികളാണ് ജില്ലയിലുള്ളത്.  ലിംഗാനുപാതം 1027 ഉം സാക്ഷരതാ നിരക്ക് 95.89 ശതമാനവുമാണ്.

ജില്ലാ ഭരണകൂടം – പൊതു വിവരങ്ങൾ

ജില്ലാ ഭരണത്തിന്റെ ആസ്ഥാനം കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശമായ കാക്കനാട്ടിലാണ്. ജില്ലയിൽ ഒരു മുനിസിപ്പൽ കോർപ്പറേഷൻ, 13 മുനിസിപ്പാലിറ്റികൾ, 7 താലൂക്കുകൾ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 82 ഗ്രാമപഞ്ചായത്തുകൾ, 124 വില്ലേജുകൾ എന്നിവയുണ്ട്.

ഭൂമിശാസ്ത്രം

ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ 3,068 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം. വടക്ക് തൃശ്ശൂർ ജില്ല, കിഴക്ക് ഇടുക്കി ജില്ല, തെക്ക് ആലപ്പുഴ, കോട്ടയം ജില്ലകൾ, പടിഞ്ഞാറ് ലക്ഷദ്വീപ് കടൽ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ജില്ലയ്ക്ക് 46 കിലോമീറ്റർ തീരദേശമുണ്ട്, ജില്ലയുടെ 12,700 ഹെക്ടർ ജലാശയങ്ങളും 8123 ഹെക്ടർ വനഭൂമിയുമാണ്.

കൃഷി

മൊത്തം കാ൪ഷികഭൂമിയുടെ വിസ്തീർണ്ണം 2.1 ലക്ഷം ഹെക്ടർ ആണ്, അതിൽ തെങ്ങ് - 0.59 ലക്ഷം ഹെക്ടർ, റബ്ബർ - 0.57 ലക്ഷം ഹെക്ടർ, നെല്ല് - 0.25 ലക്ഷം ഹെക്ടർ, വാഴ, - 0.11 ലക്ഷം ഹെക്ടർ, പച്ചക്കറികൾ - 0.02 ഹെക്ടർ എന്നിവയാണുളളത്.  ഇതിൽ ഉപ്പുവെളളത്തിൽ കൃഷി ചെയ്യുന്ന പൊക്കാളി കൃഷി വളരെ പ്രത്യേകതയുളളതാണ്.  പൊക്കാളിപാടങ്ങളിൽ ചെമ്മീൻ കൃഷിയും നെൽകൃഷിയും മാറ് മാറി കൃഷി ചെയ്യാറുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജാതിക്കയും പൈനാപ്പിളും ഉത്പാദിപ്പിക്കുന്ന സ്ഥലമാണ് എറണാകുളം ജില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന തോട്ടവിളയാണ് റബ്ബർ. ജില്ലയുടെ മുഴുവൻ തീരങ്ങളും കായലും  വിവിധതരം മത്സ്യങ്ങളാൽ സമ്പന്നമാണ്. സമുദ്ര-ഉൾനാടൻ മത്സ്യബന്ധനത്തിന് വേണ്ട സൗകര്യങ്ങൾ പ്രകൃത്യാൽതന്നെ ലഭ്യമാണ്.  മത്സ്യബന്ധന മേഖലയിൽ വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങളും നഗരത്തിലുണ്ട്. കൃഷിയുടെ അനുബന്ധ പ്രവർത്തനങ്ങളായ ക്ഷീരവികസനം, കോഴി, പന്നി വള൪ത്തൽ, മത്സ്യബന്ധനം എന്നിവയെല്ലാം ജില്ലയുടെ സമ്പദ്‌വ്യവസ്ഥയിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു.

വ്യവസായം

കേരളത്തിലെ പ്രധാന വ്യാവസായിക, സാമ്പത്തിക, വാണിജ്യ കേന്ദ്രമാണ് എറണാകുളം. ജില്ലയ്ക്ക് താഴെപ്പറയുന്ന വ്യാവസായിക സൗകര്യങ്ങളുണ്ട്.

ക്രമ നം.

വിവരണങ്ങൾ

എണ്ണം

1

ഹെവി ഇൻഡസ്ട്രീസ്

47

2

മൈക്രോ മാനുഫാക്ചറിംഗ് യൂണിറ്റുകൾ

12619

3

മൈക്രോ സർവീസസ് യൂണിറ്റുകൾ

2640

4

ചെറുകിട ഉൽ‌പാദന യൂണിറ്റുകൾ                       

1630

5

ചെറുകിട സേവനങ്ങൾ

370

6

വികസന മേഖലകൾ

6

7

മിനി വ്യവസായ മേഖലകൾ

17

ജില്ലയിലെ പാർലമെന്റ് അംഗങ്ങൾ

ക്രമ നം.

 

ലോക് സഭ മണ്ഡലത്തിന്റെ പേര്  

 

പ്രതിനിധിയുടെ പേര്

1

എറണാകുളം

ശ്രീ ഹൈബിഈഡൻ

2

ചാലക്കുടി

ശ്രീ ബെന്നി ബെഹന്നാൻ

ജില്ലയിലെ നിയമസഭ അംഗങ്ങൾ

ക്രമ നം.

അസംബ്ലി മണ്ഡലത്തിന്റെ പേര്

 

പ്രതിനിധിയുടെ പേര്

1

പിറവം

 

അഡ്വ.അനൂപ് ജേക്കബ്

2

അങ്കമാലി

ശ്രീ റോജി എം ജോൺ

3

ആലുവ

 

ശ്രീ അൻവർ സാദത്ത്

4

കളമശ്ശേരി

 

ശ്രീ വി. കെ ഇബ്രാഹിം കുഞ്ഞ്

5

നോർത്ത് പറവൂർ

ശ്രീ വി.ഡി സതീശൻ

6

വൈപ്പിൻ

 
ശ്രീ എസ് ശർമ്മ

7

എറണാകുളം

 

ശ്രീ ടി ജെ വിനോദ്

8

കൊച്ചി

 

ശ്രീ കെ ജെ മാക്സി

9

തൃക്കാക്കര

 

അഡ്വ പി ടി തോമസ്

10

തൃപ്പൂണിത്തുറ

 

അഡ്വ എം സ്വരാജ്

11

പെരുമ്പാവൂർ

 

ശ്രീ എൽദോസ് കുന്നപ്പള്ളി

12

കുന്നത്തുനാട്

 

ശ്രീ വി പി സജീന്ദ്രൻ

13

മൂവാറ്റുപുഴ

ശ്രീ എൽദോ അബ്രഹാം

14

കോതമംഗലം

 

ശ്രീ ആന്റണി ജോൺ

15

ആംഗ്ലോ ഇന്ത്യൻ പ്രതിനിധി

ശ്രീ ജോൺ ഫെർണാണ്ടസ്

ശ്രീമതി അനിത ഏലിയാസ് 

ജില്ലാ പ്ലാനിംഗ് ഓഫീസർ
എറണാകുളം