ജില്ല രൂപരേഖ


കോട്ടയുടെ ഉള്ളിലുള്ള സ്ഥലം ‘കോട്ടയ്ക്കകം’ ആണ് കോട്ടയമായി തീർന്നത്. 1949 ജൂലൈ  ഒന്നിന് രൂപീകൃതമായ ജില്ലയുടെ കിഴക്കേയറ്റം പശ്ചിമഘട്ട  മലനിരകളും പടിഞ്ഞാറേയറ്റം വേമ്പനാട് കായലുമാണ്. പാലാ, കോട്ടയം എന്നീ രണ്ട് റവന്യൂ ഡിവിഷനുകൾ ഉൾപ്പെട്ടതാണ് കോട്ടയം ജില്ല. കോട്ടയം, ചങ്ങനാശേരി വൈക്കം, കാഞ്ഞിരപ്പള്ളി മീനച്ചിൽ എന്നീ  അഞ്ച്  താലൂക്കുകളാണ് കോട്ടയം ജില്ലയിലുള്ളത്. ജില്ലയിൽ 71 ഗ്രാമപഞ്ചായത്തുകളും 11 ബ്ളോക് പഞ്ചായത്തുകളും 6 മുനിസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ  ആകെ 89 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണുള്ളത്.

ജനസംഖ്യാ   വിവരങ്ങൾ 


ഇനം

എണ്ണം

ജനസംഖ്യ

1979384

പുരുഷൻ

970140

സ്ത്രീ

1009244

ജനസാന്ദ്രത

885  (ഓരോ ചതുരശ്ര  കിലോമീറ്ററിനും)

                                                                                      (സ്രോതസ്:  സെൻസസ് 2011)
ഭൂമി ശാസ്ത്രം

തെക്കു മുതൽ മധ്യ കേരളം വരെ സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ലയുടെ വടക്ക് എറണാകുളം ജില്ലയും കിഴക്ക് ഇടുക്കി ജില്ലയും തെക്കുഭാഗത്ത് ആലപ്പുഴ, പത്തനംതിട്ട  ജില്ലകളും അതിർത്തി പങ്കിടുന്നു. ജില്ലയുടെ വിസ്തീർണം 2203 ചതുരശ്ര കിലോമീറ്ററാണ്. ജില്ലയുടെ പടിഞ്ഞാറെ ഭാഗത്ത്  വേമ്പനാട്ടു കായൽ സ്ഥിതി ചെയ്യുന്നു . 9015 - 10021 രേഖാംശത്തിനും  76022 - 77025  അക്ഷാംശത്തിനും ഇടയിലാണ് കോട്ടയം ജില്ല സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കുകളിൽ  വെട്ടുകല്ല് ചേർന്ന മണ്ണും , വൈക്കം താലൂക്കിലും ചങ്ങനാശേരി, കോട്ടയം താലൂക്കുകളുടെ വിവിധ  ഭാഗങ്ങളിൽ എക്കൽ  മണ്ണും കാണപ്പെടുന്നു. മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ തുടങ്ങിയ പ്രധാന നദികൾ ജില്ലയിലൂടെയാണ് ഒഴുകുന്നത്.

ചരിത്രം

കേരളത്തിൻറെ ചരിത്രത്തിൽ ജില്ലയ്ക്ക്  സവിശേഷമായ ഒരു സ്ഥാനമുണ്ട്. 1989 ൽ സമ്പൂർണ സാക്ഷരത കൈവരിച്ച ഭാരതത്തിലെ ആദ്യ നഗരമാണ് കോട്ടയം. 1821 ൽ ബെഞ്ചമിൻ ബെയിലി സ്ഥാപിച്ച കേരളത്തിലെ ആദ്യ അച്ചടിശാലയായ  സി  എം എസ്  അച്ചടിശാല കോട്ടയം ജില്ലയിലാണ്. കോട്ടയം ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ ഔന്നത്യം വിളിച്ചോതുന്ന നിരവധി വസ്തുതകളുണ്ട്. സംസ്ഥാനത്ത് ആദ്യമായി 1813 ൽ ആംഗലേയ വിദ്യാഭ്യാസം ആരംഭിച്ചതും, 1840ൽ കേരളത്തിലെ പ്രഥമ കലാലയമായ സി എം എസ് കോളേജ് സ്ഥാപിതമായതും, 1846 ൽ ആദ്യ ഇംഗ്ലീഷ് മലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചതും ഇതിനുള്ള ഉത്തമദൃഷ്ട്ടാന്തങ്ങളാണ്. സാഹിത്യ സഹകരണ മേഖലയിലെ ആദ്യ സംരംഭമായ സാഹിത്യപ്രവർത്തക സഹകരണ സംഘം 1945 ൽ കോട്ടയത്ത് സ്ഥാപീകൃതമായി.  കേരളീയനായ  പ്രഥമ രാഷ്ട്രപതി ശ്രീ കെ ആർ നാരായണൻ കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ് .

കോട്ടയം ജില്ലയിലെ നിയമസഭാ/ പാർലമെന്റ് അംഗങ്ങൾ

 

ക്രമ നം

 

പേര്

 

നിയോജകമണ്ഡലം

1

ശ്രീ. മാണി സി കാപ്പൻ  എം എൽ എ

പാല

2

അഡ്വ. മോൻസ് ജോസഫ്, എം എൽ എ

കടുത്തുരുത്തി

3

ശ്രീമതി. സി കെ ആശ, എം എൽ എ

വൈക്കം

4

ശ്രീ. സുരേഷ് കുറുപ്പ്, എം എൽ എ

ഏറ്റുമാനൂർ

5

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം

6

ശ്രീ.ഉമ്മൻ ചാണ്ടി, എം എൽ എ

പുതുപ്പള്ളി

7

ശ്രീ. സി എഫ് തോമസ് , എം എൽ എ

ചങ്ങനാശേരി

8

പ്രൊഫ  എൻ ജയരാജ്, എം എൽ എ

കാഞ്ഞിരപ്പള്ളി

9

ശ്രീ. പി സി. ജോർജ് , എം എൽ എ

പൂഞ്ഞാർ

പാർലമെന്റ് അംഗങ്ങൾ


ക്രമ നം

പേര്

നിയോജകമണ്ഡലം / നോഡൽ ജില്ല

1

ശ്രീ. തോമസ് ചാഴികാടൻ, എം പി  (ലോകസഭ)

കോട്ടയം

2

ശ്രീ.ജോസ് കെ മാണി   എം പി (രാജ്യസഭ)

കോട്ടയം

കാർഷിക മേഖല

ജില്ലയിൽ കൃഷി ചെയ്തുവരുന്ന പ്രധാന വിളകൾ നെല്ല്, മരച്ചീനി,റബ്ബർ, നാളികേരം, കുരുമുളക്, വാഴ, കൈതച്ചക്ക ഇഞ്ചി, കിഴങ്ങു വിളകൾ, പച്ചക്കറികൾ മുതലായവയാണ്. കർഷകർക്കാവശ്യമായ  മാർഗ്ഗ നിർദ്ദേശങ്ങൾ  നൽകുന്നതിനായി എല്ലാ തദ്ദേശ ഭരണ സ്ഥാനപങ്ങളിലും കൃഷി ഭവനുകൾ ക്രിയാത്മകമായി പ്രവർത്തിച്ചുവരുന്നു.

ജില്ലാ കൃഷി ഫാം, അഗ്രികൾച്ചറൽ ട്രെയിനിങ് സെന്റർ, സ്റ്റേറ്റ് സീഡ് ഫാം   (കോഴ), മണ്ണുപരിശോധന ലബോറട്ടറി (ഏറ്റുമാനൂർ), റബർ  ബോർഡ്, ഓയിൽ പാം  ഇൻഡ്യാ ലിമിറ്റഡ്  (കോടിമത), റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രധാന കാർഷിക സഹായ കേന്ദ്രങ്ങളാണ്.

അടിസ്ഥാന വിവരങ്ങൾ

 

ക്രമ നം

 

ഇനം

 

വിസ്തീർണ്ണം ഹെക്റ്ററിൽ

1

ആകെ വിസ്തീർണം 

219550

2

വനം

8141

3

കൃഷി ചെയ്യുന്ന സ്ഥലം

184666

4

കൃഷിയോജ്യമായ സ്ഥലം

187712

5

കാർഷികേതര ഭൂമി

25893

6

പുൽമേടുകൾ

0

7

കൃഷിക്ക് അനുയോജ്യമല്ലാത്തത്

1469

8

ഉപയോഗ്യശൂന്യമായ കൃഷി ഭൂമി

4890

9

തരിശു ഭൂമി

5808

10

ഒന്നിലധികം പ്രാവശ്യം കൃഷി ചെയ്യുന്ന ഭൂവിസ്‌തൃതി

268556.46

11

ആകെ കൃഷി ചെയ്യുന്ന വിസ്തൃതി

191307

                                                                                                          (സ്രോതസ്:  ജില്ലാ പദ്ധതി)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്.

  1. മഹാത്മാഗാന്ധി സർവകലാശാല (1983 , അതിരമ്പുഴ)
  2. ഗവ.മെഡിക്കൽ കോളേജ് (ഡിസംബർ 30, 1962) ഗാന്ധിനഗർ
  3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ ആൻറ് ജേർണലിസം (2012) -പാമ്പാടി
  4. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻറ് കാറ്ററിംഗ് ടെക്നോളജി  (2012)- മുത്തോലി)
  5. രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (1991) - പാമ്പാടി)
  6. ഐ എച്ച്  ആർഡി  എഞ്ചിനീറിങ് കോളേജ് , പൂഞ്ഞാർ, ഈരാറ്റുപേട്ട
  7. സി എ പി ഇ എഞ്ചിനീറിങ് കോളേജ്, കിടങ്ങൂർ
  8. സ്കൂൾ ഫോർ ബ്ലൈൻഡ്,  ഒളശ്ശ
  9. ഡെഫ് ആൻഡ് ഡെംപ്‌  സ്കൂൾ ,നീർപാറ , തലയോലപ്പറമ്പ്
  10. പോളിടെക്‌നിക് കോളേജ് നാട്ടകം, പാല , ഈരാറ്റുപേട്ട, തെക്കുംതല
  11. ഗവ.കോളേജ്, നാട്ടകം
  12. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ  ആൻഡ് ആർട്സ്‌ , മറ്റക്കര
  13. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് , സൂര്യകാലടി ഹിൽസ് , എസ് എച്ച് മൗണ്ട്

പ്രധാന വ്യവസായ സ്ഥാപനങ്ങൾ

      1.  ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് , വെള്ളൂർ
      2.  ട്രാവൻകൂർ സിമെൻറ്സ് , നാട്ടകം
      3.  കൊച്ചിൻ സിമന്റ്സ്, മേവള്ളൂർ
      4. എം ആർ എഫ് ലിമിറ്റഡ്, വടവാതൂർ കോട്ടയം
      5. കാനറാ പേപ്പർ മിൽസ് ,വാഴപ്പള്ളി, ചങ്ങനാശേരി

ശ്രീമതി. ലിറ്റി മാത്യു 

ജില്ലാ പ്ലാനിംഗ് ഓഫീസർ
കോട്ടയം