ജില്ലയുടെ രൂപരേഖ
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള ജില്ലയാണ്. തിരുവനന്തപുരം നഗരം ആസ്ഥാനമായ ജില്ല രൂപീകൃതമായത് 1949 ലാണ്. അന്ന് ജില്ലയുടെ തെക്കേ അറ്റത്തുണ്ടായിരുന്ന നാല് താലൂക്കുകളില്‍ കന്യാകുമാരി ജില്ലയുടെ ഭാഗമാക്കി കൊണ്ട് 1956 ലാണ് ഇന്നത്തെ ജില്ല രൂപീകൃതമായത്.
80 17 ' നും 80 54 ' നും പൂര്‍വ്വരേഖാംശം 760 41 ' നും ഉത്തരഅക്ഷാംശം 770 17 ' നും മധ്യേയാണ് തിരുവനന്തപുരം ജില്ല സ്ഥിതി ചെയ്യുന്നത്. വടക്ക് കൊല്ലം ജില്ലയും കിഴക്ക് തിരുനെല്‍വേലി (തമിഴ്നാട്) ജില്ലയും തെക്ക് കന്യാകുമാരി (തമിഴ്നാട്) ജില്ലയും പടിഞ്ഞാറ് അറബിക്കടലുമാണ് ജില്ലയുടെ അതിരുകള്‍.
ജനസംഖ്യ
2011 സെന്‍സസ് പ്രകാരം തിരുവനന്തപുരം ജില്ലയിലെ മൊത്തം ജനസംഖ്യ 33,01,427 ആണ്. ഇതില്‍ 15,81,678 പുരുഷന്മാരും 17,19,749 സ്ത്രീകളുമാണ്. ജില്ലയുടെ ജനസംഖ്യ സംസ്ഥാന ജനസംഖ്യയുടെ 9.88 ശതമാനമാണ്. ജില്ലയുടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 1508 നിവാസികളെന്ന നിരക്കാണ്. 2001 മുതല്‍ 2011 വരെയുള്ള ദശാബ്ദത്തില്‍ ജനസംഖ്യാ വളര്‍ച്ച 2.07 ശതമാനമാണ്. ജില്ലയുടെ സ്ത്രീ-പുരുഷ അനുപാതം 1000 പുരുഷډാര്‍ക്ക് 1087 സ്ത്രീകളും സാക്ഷരത നിരക്ക് 93.02 ശതമാനവുമാണ്.
വിവരണം |
സെന്‍സസ് 2011 |
ജനസംഖ്യ |
ആകെ |
വ്യക്തികള്‍ |
3301427 |
പുരുഷന്മാര്‍ |
1581678 |
സ്ത്രീകള്‍ |
1719749 |
ജനസാന്ദ്രത |
1508 |
സ്ത്രീപുരുഷാനുപാതം |
1087 |
മുതിര്‍ന്നവര്‍ക്കുള്ള ലിംഗാനുപാതം |
1087 |
കുട്ടികളുടെ ലിംഗാനുപാതം |
964 |
സാക്ഷരതാ നിരക്ക് |
93.02 |
ഭരണ നിര്‍വ്വഹണം
ജില്ലാ ഭരണകൂടത്തിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കുടപ്പനക്കുന്നിലാണ്. ജില്ലാ ഭരണകൂടത്തിന്‍റെ തലവന്‍ ജില്ലാ കളക്ടറും അദ്ദേഹത്തെ സഹായിക്കുന്നതിനായി 5 ഡെപ്യൂട്ടി കളക്ടര്‍മാരുമുണ്ട്. ജില്ലയില്‍ രണ്ട് റവന്യൂ ഡിവിഷനുകളാണുള്ളത്. 6 താലൂക്കുകളും 124 വില്ലേജുകളുമുണ്ട്. 2 പാര്‍ലമെന്‍റ് മണ്ഡലങ്ങളും 14 നിയമസഭാ നിയോജക മണ്ഡലങ്ങളുമുണ്ട്.
ഘടകങ്ങള്‍ |
എണ്ണം |
റവന്യൂ ഡിവിഷനുകള്‍ |
2 |
താലൂക്കുകള്‍ |
6 |
വില്ലേജുകള്‍ |
124 |
ജില്ലാ പഞ്ചായത്ത് |
1 |
കോര്‍പ്പറേഷന്‍ |
1 |
മുനിസിപ്പാലിറ്റികള്‍ |
4 |
ബ്ലോക്ക് പഞ്ചായത്തുകള്‍ |
11 |
ഗ്രാമ പഞ്ചായത്തുകള്‍ |
73 |
ഭൂപ്രകൃതി
അറബിക്കടലിന്‍റെ തീരത്ത് 78 കിലോമീറ്റര്‍ നീളത്തിലായി ജില്ല നീണ്ടു കിടക്കുന്നു. ഭൂപ്രകൃതി അനുസരിച്ച് ജില്ലയെ മൂന്നായി തിരിക്കാം. ഉയര്‍ന്നപ്രദേശം, ഇടനാട്, താഴ്ന്നപ്രദേശം. തിരുവനന്തപുരം, ചിറയിന്‍കീഴ്, വര്‍ക്കല എന്നീ താലൂക്കുകള്‍ ഇടനാട്ടിലും താഴ്ന്നപ്രദേശത്തുമായി കിടക്കുന്നു. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകള്‍ ഇടനാട്ടിലും ഉയര്‍ന്നപ്രദേശത്തുമായി കിടക്കുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര താലൂക്ക് മൂന്നുപ്രദേശത്തുമായി കിടക്കുന്നു.
ചരിത്രം
നാഗ ദേവതയായി ആരാധിക്കുന്ന അനന്തന്‍റെ 'വാസസ്ഥലം ' എന്നാണ് തിരുവനന്തപുരം എന്ന പദത്തിന്‍റെ അര്‍ത്ഥം. ആധുനിക തിരുവിതാംകൂറിന്‍റെ ശില്‍പ്പിയായ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം മുതലാണ് ആധുനിക കാലഘട്ടം ആരംഭിക്കുന്നത്. സ്വാതി തിരുനാള്‍ മഹാരാജാവിന്‍റെ ഭരണകാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇംഗ്ലീഷ് സ്കൂള്‍ ആരംഭിക്കുകയും വാനനിരീക്ഷാണലയം, ധര്‍മ്മാശുപത്രി തുടങ്ങിയവ സ്ഥാപിക്കുകയും ചെയ്തത് ജില്ലയുടെ ചരിത്രത്തിന്‍റെ നാഴികക്കല്ലുകളാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു സംഭാവനയാണ് 1888-ല്‍ തിരുവിതാംകൂറില്‍ ആരംഭിച്ച നിയമനിര്‍മ്മാണസഭ. ഇത് ഇന്ത്യയിലെ തന്നെ പ്രഥമ നിയമസഭയാണ്.
കാര്‍ഷിക മേഖല
ജില്ലയുടെ ഭൂവിസ്തൃതി 2192 ചതുരശ്ര കിലോമീറ്ററാണ്. ആകെ ജനസംഖ്യയില്‍ 15 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നു. തണ്ണീര്‍ത്തടങ്ങളില്‍ പ്രധാനമായും നെല്ല് കൃഷി ചെയ്യുന്നു. മറ്റു കൃഷിസ്ഥലങ്ങളില്‍ തെങ്ങ്, റബര്‍, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നു. 78 കിലോമീറ്ററില്‍ നീണ്ടു കിടക്കുന്ന തീരപ്രദേശം, റിസര്‍വോയറുകള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍ എന്നിവ ഉള്ളതിനാല്‍ ജില്ലയില്‍ മത്സ്യമേഖലയ്ക്ക് പ്രാധാന്യമുണ്ട്.
ഭൂവിനിയോഗം (ഹെക്ടറില്‍) |
|
വനഭൂമി |
49861 |
കാര്‍ഷികേതര ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി |
29834 |
കൃഷിയോഗ്യമല്ലാത്ത തരിശ് ഭൂമി |
140 |
പലവിധ വൃക്ഷവിളകള്‍ കൃഷി ചെയ്യുന്ന ഭൂമി |
36 |
കൃഷിയോഗ്യമായ പാഴ് തരിശ്ഭൂമി |
331 |
നിലവിലെ തരിശു ഭൂമി |
3133 |
ചതുപ്പ് നിലം |
8 |
നിശ്ചല ജലാശയം |
4342 |
വെള്ളകെട്ട് പ്രദേശം |
94 |
സാമൂഹ്യവനം |
58 |
യഥാര്‍ത്ഥ കൃഷി ഭൂമി |
130758 |
കൃഷിയോഗ്യമായ പാഴ് ഭൂമി |
186 |
ആകെ വിസ്തീര്‍ണ്ണം |
218781 |
പാര്‍ലമെന്‍റ് അംഗങ്ങള്‍
രണ്ടു ലോകസഭാംഗങ്ങളും രണ്ട് രാജ്യസഭാംഗങ്ങളും ഉള്‍പ്പെടെ നാല് പാര്‍ലമെന്‍റ് അംഗങ്ങളുടെ നോഡല്‍ ജില്ലയാണ് തിരുവനന്തപുരം. ജില്ലയിലെ എം.പി മാര്‍ ഇവരാണ്.
1. ഡോ.ശശിതരൂര്‍, എം.പി (തിരുവനന്തപുരം ലോക്സഭ മണ്ഡലം)
2. അഡ്വ.അടൂര്‍ പ്രകാശ് എം.പി (ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലം)
3. ശ്രീ. ബിനോയ് വിശ്വം, എം.പി (രാജ്യസഭ)
4. ശ്രീ. സുരേഷ് ഗോപി, എം.പി (രാജ്യസഭ - നോമിനേറ്റഡ്)
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍
ക്രമ നം. |
എം.എല്‍.എ യുടെ പേര് |
നിയമസഭാ മണ്ഡലത്തിന്‍റെ പേര് |
1 |
ശ്രീ.വി.ജോയ് |
വര്‍ക്കല |
2 |
ശ്രീ.ബി.സത്യന്‍ |
ആറ്റിങ്ങല്‍ |
3 |
ശ്രീ.വി.ശശി |
ചിറയിന്‍കീഴ് |
4 |
ശ്രീ.സി..ദിവാകരന്‍ |
നെടുമങ്ങാട് |
5 |
ശ്രീ. ഡി.കെ. മുരളി |
വാമനപുരം |
6 |
ശ്രീ.കടകംപളളി സുരേന്ദ്രന്‍ |
കഴക്കൂട്ടം |
7 |
ശ്രീ.വി.കെ.പ്രശാന്ത് |
വട്ടിയൂര്‍ക്കാവ് |
8 |
ശ്രീ.വി.എസ്സ്.ശിവകുമാര്‍ |
തിരുവനന്തപുരം |
9 |
ശ്രീ.ഒ.രാജഗോപാല്‍ |
നേമം |
10 |
ശ്രീ.കെ. എസ്. ശബരീനാഥന്‍ |
അരുവിക്കര |
11 |
ശ്രീ.സി.കെ.ഹരീന്ദ്രന്‍ |
പാറശ്ശാല |
12 |
ശ്രീ.ഐ.ബി.സതീഷ് |
കാട്ടാക്കട |
13 |
അഡ്വ.എം.വിന്‍സെന്‍റ് |
കോവളം |
14 |
ശ്രീ. കെ.ആന്‍സലന്‍ |
നെയ്യാറ്റിന്‍കര |
വിദ്യാഭ്യാസം, ശാസ്ത്രവും സാങ്കേതികവിദ്യയും
ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു പ്രധാന കേന്ദ്രമാണ് തിരുവനന്തപുരം. കേരള സര്‍വ്വകലാശാലയുടെ ആസ്ഥാനം, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മേഖലാ ഹെഡ്ക്വാര്‍ട്ടേഴ്സ്, 15 എഞ്ചിനീയറിംഗ് കോളേജുകള്‍, 3 മെഡിക്കല്‍ കോളേജുകള്‍, 3 ആയുര്‍വേദ കോളേജുകള്‍, 2 ഹോമിയോപ്പതി കോളേജുകള്‍, 6 മെഡിക്കല്‍ സംബന്ധമായ കോളേജുകള്‍, 2 ലോ കോളേജുകള്‍ എന്നിവ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള്‍ താഴെ ചേര്‍ക്കുന്നു.
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യക്കേഷന്‍ ആന്‍റ് റിസര്‍ച്ച്
- വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ (വി.എസ്.എസ്.സി)
- ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍റര്‍ (എല്‍.പി.എസ്.സി)
- തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലാഞ്ചിംഗ് സ്റ്റേഷന്‍ (റ്റി.ഇ.ആര്‍.എല്‍.എസ്)
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജി (ഐ.ഐ.എസ്.റ്റി)
- രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍.ജി.സി.ബി)
- ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെ.എന്‍.റ്റി ബി.ജി.ആര്‍.ഐ)
- ഇ.ആര്‍ & ഡി.സി - സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ്
- CISR-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍റ് ടെക്നോളജി
- ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ (എഫ്.എസ്.എഫ്.ഐ)
- റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍ (ആര്‍.സി.സി)
- ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍റ് ടെക്നോളജി (എസ്.സി.റ്റി.ഐ.എം.എസ്.റ്റി)
- നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍.സി.ഇ.എസ്.എസ്)
- സെന്‍ട്രല്‍ റ്റ്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.റ്റി.സി.ആര്‍.ഐ)
- കേരള സയന്‍സ് ആന്‍റ് ടെക്നോളജി മ്യൂസിയം
- പ്രിയദര്‍ശിനി പ്ലാനറ്റോറിയം
- കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്