ജില്ലാ രൂപരേഖ

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍  സംസ്ഥാനത്തിന്‍റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു.  ജില്ല 1949 ജൂലായ് 1-നാണ് രൂപീകൃതമായത്. ജില്ലയെ സംബന്ധിച്ച ഒരു ചെറു വിവരണം താഴെ ചേര്‍ക്കുന്നു.

അടിസ്ഥാന വിവരങ്ങള്‍


വിസ്തൃതി

3032 സ്ക്വ. കി.മീ.

ജനസംഖ്യ

3121200

പുരുഷന്മാര്‍

14,80,763

സ്ത്രീകള്‍

16,40,437

സ്ത്രീ പുരുഷ അനുപാതം

1092

സാക്ഷരതാ നിരക്ക്

95.32

ജനസാന്ദ്രത

1031

ഭരണനിര്‍വഹണം (എണ്ണത്തില്‍)


ജില്ലാ ആസ്ഥാനം

തൃശ്ശൂര്‍

റവന്യൂ ഡിവിഷനുകള്‍

2

താലൂക്കുകളുടെ എണ്ണം

7

വില്ലേജുകള്‍

255

കോര്‍പ്പറേഷന്‍

1

മുനിസിപ്പാലിറ്റികള്‍

7

ബ്ലോക്ക്പഞ്ചായത്തുകള്‍

16

ഗ്രാമപഞ്ചായത്തുകള്‍

86

ജില്ലാപഞ്ചായത്ത്

1

അതിര്‍ത്തികള്‍


വടക്ക്

മലപ്പുറം & പാലക്കാട് ജില്ലകള്‍

തെക്ക്

എറണാകുളം & ഇടുക്കി ജില്ലകള്‍

പടിഞ്ഞാറ്

അറബിക്കടല്‍

കിഴക്ക്

പാലക്കാട് & പശ്ചിമഘട്ടം

അക്ഷാംശവും രേഖാംശവും

 അക്ഷാംശം

10.530345

രേഖാംശം

76.214729

 

മണ്ഡലങ്ങള്‍


ലോക് സഭ

3

നിയമസഭ

13

എം.പി മാരുടെയും എം.എല്‍.എ. മാരുടെയും വിവരങ്ങള്‍


1

ലോകസഭ

 

 

തൃശ്ശൂര്‍

ശ്രീ. ടി.എന്‍. പ്രതാപന്‍

 

ആലത്തൂര്‍ (ഭാഗം)

കുമാരി. രമ്യ ഹരിദാസ്

 

ചാലക്കുടി (ഭാഗം)

ശ്രീ ബെന്നി ബെഹ്നാന്‍

2

 നിയമസഭ

 

 

തൃശ്ശൂര്‍

 ശ്രീ. വി.എസ് സുനില്‍കുമാര്‍                   

 

കുന്നംകുളം

ശ്രീ. എ.സി. മൊയ്തീന്‍

 

പുതുക്കാട്

പ്രൊഫ. സി. രവീന്ദ്രനാഥ്

 

ഒല്ലൂര്‍

ശ്രീ. കെ. രാജന്‍

 

ചാലക്കുടി

ശ്രീ  ബി.ഡി. ദേവസ്സി

 

ചേലക്കര

ശ്രീ. യു.ആര്‍. പ്രദീപ്

 

ഗുരുവായൂര്‍

ശ്രീ. കെ.വി അബ്ദുള്‍ ഖാദര്‍

 

വടക്കാഞ്ചേരി

ശ്രീ. അനില്‍ അക്കര

 

ഇരിങ്ങാലക്കുട

ശ്രീ.  കെ.യു. അരുണന്‍

 

കൈപ്പമംഗലം

ശ്രീ. ഇ.ടി. ടൈസണ്‍മാസ്റ്റര്‍

 

കൊടുങ്ങല്ലൂര്‍

ശ്രീ. വി.ആര്‍. സുനില്‍കുമാര്‍

 

മണലൂര്‍

ശ്രീ. മുരളി പെരുനെല്ലി

 

നാട്ടിക

ശ്രീമതി ഗീത ഗോപി

പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍

കേരള സാഹിത്യ അക്കാദമി

കേരള ലളിതകലാ അക്കാദമി

കേരള വന ഗവേഷണ സ്ഥാപനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില)

കേരള കലാമണ്ഡലം

കേരള കാര്‍ഷിക സര്‍വ്വകലാശാല

കേരള ആരോഗ്യ സര്‍വകലാശാല

കേരള വെറ്റിനറി യൂണിവേഴ്സിറ്റി

വ്യാപാരം/വ്യവസായങ്ങള്‍/ബാങ്കിംഗ്

രാജ്യത്തെ പ്രമുഖ ബാങ്കിംഗ്, ധനകാര്യ വാണിജ്യ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് തൃശ്ശൂര്‍.  സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ.) എന്നിവയുടെ ആസ്ഥാന മന്ദിരങ്ങള്‍ സ്ഥിതി ചെയ്യുന്നത് തൃശ്ശൂരാണ്.  കൂടാതെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, മണപ്പുറം ഫിനാന്‍സ്, കല്യാണ്‍, ആലൂക്കാസ് എന്നീ സ്ഥാപനങ്ങളുടെയും ആസ്ഥാനം തൃശ്ശൂരാണ്. 

പ്രധാനപ്പെട്ട പ്രോജക്ടുകള്‍/നിര്‍വഹണം നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍

1. പ്രധാനപ്പെട്ട പദ്ധതി - പുഗലൂര്‍ മാടക്കത്തറ പവര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍
തമിഴ്നാട്ടിലെ പുഗളൂര്‍ എന്ന സ്ഥലത്ത് നിന്ന് 2000  മെഗാവാട്ട് വൈദ്യുതി തൃശ്ശൂരിലെ  മാടക്കത്തറയിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതി. റായ്ഗഡ് നിന്ന് പുഗളൂരിലേക്കുള്ള 6000 മെഗാവാട്ട് വൈദ്യുതി  പ്രസരണ ശൃഖലയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്.  ഈ ആവശ്യത്തിനായി ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്‍റ് (എച്ച്.വി.ഡി.സി) ലൈന്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.  പ്രസരണ നഷ്ടം കുറച്ച് ചത്തീസ്ഗഡിലെ റായ്ഗഡില്‍ നിന്ന്  ആവശ്യമായ വൈദ്യുതി സംസ്ഥാനത്തേക്ക് എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്.  ഈ പദ്ധതി 2024 ല്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ പ്രസരണ ശൃംഖല 400 കെ.വി സംവിധാനത്തിലേക്ക് ഉയര്‍ത്തുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ട്രാന്‍സ്ഗിഡ് 2.0 ല്‍ ഉള്‍പ്പെട്ട ഈ പദ്ധതിയ്ക്ക് കിഫ്ബി വഴിയാണ് തുക കണ്ടെത്തുന്നത്.

2. നിര്‍വഹണം നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ട് - കുതിരാന്‍ ടണല്‍
തൃശ്ശൂര്‍ -പാലക്കാട് റൂട്ടില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന തുരങ്കപാതയാണ് കുതിരാന്‍ ടണല്‍. സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന തുരങ്കപാതയാണിത്.  കൊച്ചി- കോയമ്പത്തൂര്‍ റൂട്ടിലെ ദൂരം കുറവ് വരുത്തുന്ന ഈ തുരങ്കപാത പാലക്കാട് തൃശ്ശൂര്‍ റൂട്ടിലെ കുതിരാന്‍ പ്രദേശത്തെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ഉപകരിക്കുന്നു.

 

ശ്രീമതി ശ്രീലത. എന്‍.കെ

ജില്ലാ പ്ലാനിംഗ് ഓഫീസര്‍
തൃശ്ശൂര്‍