ജില്ല രൂപരേഖ

കേരളാ സംസ്ഥാനത്തിന്റെ പന്ത്രണ്ടാമത്തെ ജില്ലയായി 1980 നവംബർ 1  നാണ് വയനാട് ജില്ല രൂപീകൃതമായത്. 1956 നവംബറിൽ കേരളാ സംസ്ഥാനം രൂപം കൊള്ളുന്ന സമയത്ത് വയനാട് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു.  എന്നാൽ  വയനാടിന്റെ വടക്ക് ഭാഗം കണ്ണൂർ ജില്ലയോടും , തെക്ക് ഭാഗം കോഴിക്കോട് ജില്ലയോടും പിന്നീട് ചേർക്കപ്പെട്ടു.  തെക്കൻ വയനാടും വടക്കൻ വയനാടും ഒന്നിച്ച് ചേർത്ത് കൊണ്ട് 1980 നവംബർ 1 ന് വയനാട്ട് കാരുടെ  അഭിലാഷമായിരുന്ന വയനാട് ജില്ല രൂപം കൊണ്ടു.
പശ്ചിമഘട്ട മലനിരകളില്‍ ഉയര്‍ന്ന സമതലത്തില്‍  2132 ചതുരശ്ര കിലോമീറ്റർ  പ്രദേശത്ത്  വടക്ക് അക്ഷാംശം 11 ഡിഗ്രി 26’28” ,  11 ഡിഗ്രി 48’22” യ്ക്കും  കിഴക്ക് രേഖാംശം 75 ഡിഗ്രി 46’38”, 76 ഡിഗ്രി 26’11” യ്ക്കും ഇടയിലായി  വയനാട് സ്ഥിതി ചെയ്യുന്നു. വളരെ മഹത്തായ    ഒരു ചരിത്രം പേറുന്ന വയനാട്ടിൽ ക്രിസ്തുവർഷത്തിനും 10 നൂറ്റാണ്ട് മുന്പ് തന്നെ മനുഷ്യവാസമുള്ളതായി കരുതുന്നു.

ജനസംഖ്യാവിവരങ്ങൾ

വയനാടിന്റെ ആകെ വിസ്തൃതിയായ 2131.800 ചതുരശ്ര കിലോമീറ്ററിൽ 837 ചതുരശ്ര കിലോമീറ്ററും (ഏകദേശം 40 ശതമാനം) വനപ്രദേശമാണ്. ജില്ലയിൽ 31 ശതമാനം പട്ടിക വർഗ സമൂഹം അധിവസിക്കുന്നു. ജനസംഖ്യ സംബന്ധിച്ചുള്ള വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

 

പട്ടിക
ജാതി

പട്ടിക
വര്‍ഗ്ഗം

സാക്ഷരത
നിരക്ക്

സ്ത്രീ പുരുഷ
അനുപാതം

ജനസാന്ദ്രത

ആകെ ജനസംഖ്യ

816588

32578

151443

89.32

 

1035

383
(ഒരു ചതു. കി.മീ.ല്‍)

ആണ്‍

401314

14406

74476

92.84

പെണ്‍

415244

16172

76967

85.94

ഭരണ നിർവ്വഹണ സംവിധാനം


ക്രമ നം.

ഘടകം

എണ്ണം

1

റവന്യു ഡിവിഷന്‍

1

2

താലൂക്ക്

3

3

വില്ലേജ്

49

4

മുനിസിപ്പാലിറ്റി 

3

5

ബ്ലോക്ക് പഞ്ചായത്ത്

4

6

ഗ്രാമ പഞ്ചായത്ത്

23

7

അസംബ്ലി മണ്ഡലം

3

8

പാർലമെന്റ് മണ്ഡലം

1

കൃഷി

തോട്ട വിളകളും സുഗന്ധ വ്യഞ്ജനങ്ങളുമാണ് വയനാടിന്റെ പ്രധാന കൃഷികൾ . കാപ്പി, തേയില, ഏലം, കുരുമുളക്, റബ്ബർ എന്നിവയാണ് പ്രധാന തോട്ടവിളകൾ . കാപ്പിയും കുരുമുളകും ഇടകലർത്തിയുള്ള കൃഷിയും വയനാടിന്റെ പ്രത്യേകതയാണ്. ജില്ലയുടെ വടക്കൻ ഭാഗമായ  പുൽപള്ളി, മുള്ളൻകൊല്ലി എന്നീ പ്രദേശങ്ങളിൽ കാപ്പിയോടൊപ്പം കുരുമുളകും വലിയ അളവിൽ കൃഷി ചെയ്തു വരുന്നു. കുന്നുകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന നെൽപ്പാടങ്ങളിൽ കൂടുതലും ഒറ്റവിളയായാണ്  കൃഷി ചെയ്യുന്നത്.  അടുത്ത സമയത്ത് വയനാട്ടിൽ ഇഞ്ചിക്കൃഷിയിൽ വർദ്ധനവ് കണ്ടു വരുന്നു. പ്രധാനമായും പച്ച ഇഞ്ചിയാണ്   വയനാട് വിപണിയിൽ സുലഭമായത്. തേങ്ങ, അടയ്ക്ക, കുരുമുളക് പച്ചക്കറികൾ, കിഴങ്ങ് വിളകൾ തുടങ്ങിയവയും കൂടാതെ മാങ്ങ, ചക്ക എന്നീ പഴവർഗങ്ങളും പുരയിടകൃഷികളിൽ പ്രധാനപ്പെട്ടതാണ്.  സംസ്ഥാനത്തിന്റെ കാപ്പിക്കൃഷിയുടെ 78 ശതമാനവും (67426 ഹെക്ടർ ) വയനാട്ടിൽ ആണ്. മറ്റ് പ്രധാനവിളകൾ തേങ്ങാ ( 10121 ഹെക്ടർ) ഏലം (4120 ഹെക്ടർ ), തേയില (8193 ഹെക്ടർ) കപ്പ , ഇഞ്ചി (1456  ഹെക്ടർ), വാഴ (8860.98 ഹെക്ടർ ) എന്നിവയാണ്. 7265 ഹെക്ടറിൽ നെൽകൃഷി ചെയ്ത് വരുന്നു. 

എം‌പിമാരുടെ / എം‌എൽ‌എയുടെ വിശദാംശങ്ങൾ

പതിനഞ്ചാം ലോകസഭാ കാലം മുതലാണ് വയനാട് ലോക്സഭാ മണ്ഡലം രൂപം കൊണ്ടത്. കണ്ണൂർ, കോഴിക്കോട് ലോകസഭാ മണ്ഡലങ്ങളുടെ ഭാഗമായിരുന്നു അതുവരെ വയനാട്. വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗത്തിന്റെ നോഡൽ ജില്ല വയനാട് തന്നെയാണ്. ശ്രീ രാഹുൽ ഗാന്ധി പതിനാറാം ലോകസഭയിൽ വയനാടിനെ പ്രതിനിധാനം ചെയ്യുന്നു. ശ്രീ വീരേന്ദ്രകുമാർ എം പി യുടെ ഒഴിവിൽ  ശ്രീ എം വി ശ്രേയാംസ് കുമാറിനെ രാജ്യസഭാ അംഗമായി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ പാർലമെന്റ് അംഗങ്ങളായ ശ്രീ കെ കെ രാഗേഷ്, (രാജ്യസഭാ ), ശ്രീ എ കെ ആന്റണി (രാജ്യസഭാ ) ശ്രീ പി ജെ കുര്യൻ (രാജ്യസഭാ )ശ്രീ പി വി അബ്ദുൽ വഹാബ് (രാജ്യസഭാ ) പ്രൊഫ. റിച്ചഡ് ഹേ (നോമിനേറ്റഡ് അംഗം ) എന്നിവർ വയനാട് ജില്ലയിൽ  പ്രവൃത്തികൾ നിർദേശിച്ച പ്രവൃത്തികൾ നടപ്പിലാക്കി വരുന്നു.
3 നിയമസഭാ മണ്ഡലങ്ങളാണ് വയനാട് ജില്ലയിലുള്ളത്. ഇതില്‍  കൽപ്പറ്റ നിയമസഭാ മണ്ഡലത്തെ ശ്രീ സി കെ ശശീന്ദ്രനും, സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തെ ശ്രീ ഐ സി ബാലകൃഷ്ണനും, ശ്രീ ഓ .ആർ കേളു, മാനന്തവാടി മണ്ഡലത്തെയും പ്രതിനിധീകരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ


സ്കൂളുകൾ 

സർക്കാർ

എയ്ഡഡ്

അൺഎയ്ഡഡ്

ആകെ

(a)പ്രൈമറി  സ്കൂള്‍

90

47

9

146

(b)അപ്പര്‍ പ്രൈമറി സ്കൂള്‍

21

41

7

69

(c)ഹൈ സ്കൂള്‍

60

25

5

90

(d)ഹയര്‍ സെക്കന്ററി സ്കൂള്‍

36

20

5

61

(e)വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 

8

1

1

10

(f) ടെക്നിക്കൽ സ്കൂൾ

2

-

-

2

(g)പോളിടെക്‌നിക്

3

-

-

3

കോളേജുകൾ

(a) ആർട്സ് & സയൻസ്

2

4

10

16

(b) എൻജിനീയറിങ് കോളേജ്

1

-

-

1

(c) മെഡിക്കൽ കോളേജ്

-

-

1

1

(d) വെറ്ററിനറി കോളേജ്

1

-

-

1

(e) ഡയറി സയൻസ് കോളേജ്

1

-

-

1

(f) നഴ്സിംഗ് കോളേജ്

1

-

3

4

(g) ഫാർമസി കോളേജ്

-

-

-

-

(h) ട്രെയിനിങ് കോളേജ്

-

3

3

6

(i) ഐ ടി ഐ

2

-

2

4

 

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. കേരളാ വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റി , പൂക്കോട്
  2. റീജിയണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ , അമ്പലവയൽ
  3. ട്രൈബൽ സ്റ്റഡീസ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ചെതലയം, സുൽത്താൻ ബത്തേരി
  4. ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, മാനന്തവാടി
  5. എൻ എം എസ് എം കോളേജ് , കൽപ്പറ്റ
  6. സെയിന്റ് മേരീസ് കോളേജ് , സുൽത്താൻ ബത്തേരി
  7. മേരിമാതാ  ആർട്സ് & സയൻസ് കോളേജ്, മാനന്തവാടി
  8. പഴശ്ശിരാജാ കോളേജ്, പുൽപള്ളി
  9. കൃഷ്ണമോഹൻ മെമ്മോറിയൽ ഗവണ്മെന്റ് ഐ ടി ഐ , കൽപ്പറ്റ
  10. ഗവണ്മെന്റ് ഐ ടി ഐ ചുള്ളിയോട്, സുൽത്താൻ ബത്തേരി
  11. ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് , മീനങ്ങാടി
  12. ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ്, മേപ്പാടി 

ചെറുകിട വ്യവസായ സ്ഥാപനങ്ങൾ


ക്രമ നം.

സ്ഥാപനങ്ങള്‍

യൂനിറ്റ് എണ്ണം

തൊഴില്‍ എണ്ണം

1

റെഡിമേഡ് & തയ്യൽ

483

1093

2

ഫ്ലോർ മിൽ

186

305

3

ഗ്രിൽ , ഗേറ്റ് നിർമ്മാണം

113

356

4

സിമന്റ് ഹോളോ ബ്രിക്‌സ്

98

387

5

ഓട്ടോമൊബൈൽ വർക്സ്

91

215

6

ബ്യൂട്ടി പാർലർ

73

121

7

ഡിജിറ്റൽ സ്റ്റുഡിയോ & ഫിലിം മേക്കിങ്

67

108

8

ബേക്കറി ഉത്പന്നങ്ങൾ

61

280

പ്രധാന വ്യവസായ സംരംഭങ്ങൾ

  1. കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് , കൽപ്പറ്റ
  2. ആഷിഖ് കെമിക്കൽസ് & കോസ്മെറ്റിക്സ്, സുൽത്താൻ ബത്തേരി
  3. പാണ്ട ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൃഷ്ണഗിരി

അസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം

ഇന്‍ഡ്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുംതെരഞ്ഞെടുക്കപ്പെട്ട 117 ജില്ലകളെ ത്വരിതഗതിയില്‍ വികസനോന്‍മുഖമായി പരിവര്‍ത്തനം ചെയ്യുക എന്ന ലഷ്യത്തോടെകേന്ദ്രസര്‍ക്കാര്‍ നീതിആയോഗ്മുഖേന ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ആസ്പിരേഷണല്‍ഡിസ്ട്രിക്ട് പോഗ്രാം. മാനവികവികസന സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തികൊണ്ടുളള 49 കീ പെര്‍ഫോര്‍മന്‍സ് ഇന്‍ഡിക്കേറ്റേര്‍സ് അടിസ്ഥാനമാക്കി ജില്ലകളുടെ പ്രകടനത്തെ റാങ്ക്ചെയ്യുന്ന രീതിയാണ് പദ്ധതിയില്‍ നടന്നുവരുന്നത്.

പ്രധാന മേഖലകള്‍

ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമില്‍ താഴെ പറയുന്ന പിന്നോക്കം നില്‍ക്കുന്ന  മേഖലകളാണ് പ്രധാനമായുംഉള്‍പ്പെടുന്നത്.
            ആരോഗ്യവും പോഷകാഹാരവും
            വിദ്യാഭ്യാസം
            കൃഷിയുംജലവിഭവങ്ങളും
            സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യശേഷിവികസനവും
            അടിസ്ഥാന സൗകര്യം

പദ്ധതിയുടെ സവിശേഷത
പ്രധാനമായും താഴെ പറയുന്ന 3 പ്രവര്‍ത്തനങ്ങള്‍ ആണ് പദ്ധതിയില്‍ അവലംബിച്ചിരിക്കുന്നത്.       സംയോജിത പ്രവര്‍ത്തനം (കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, പദ്ധതികള്‍)
സഹകരണം (കേന്ദ്ര - സംസ്ഥാന പ്രഭാരിഓഫീസര്‍മാര്‍, ജില്ലാകളക്ടര്‍മാര്‍)
മല്‍സരം ( ജില്ലകള്‍ തമ്മില്‍)

മേല്‍ പറഞ്ഞ 3 പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ജില്ലകള്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരം സാധ്യമാക്കുകവഴി വികസനത്തിനലേക്ക് നയിക്കുകയും  പരിവര്‍ത്തനം ചെയ്യുകയും ആണ് പദ്ധതി ലക്ഷ്യമിടുന്നത്.

ശ്രീ.
ശ്രീ നവാസ് മുഹമ്മദ് കെ ടി റിസർച്ച് അസിസ്റ്റന്റ് II വികേന്ദ്രീകൃത പദ്ധതി - കൽപ്പേട്ട ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും, കൽപ്പേട്ട മുനിസിപ്പാലിറ്റി,
ജില്ലാ വികസന കൗൺസിൽ (ഡി.ഡി.സി) 9539102866
ശ്രീമതി പ്രീതി പി റിസർച്ച് അസിസ്റ്റന്റ് III വികേന്ദ്രീകൃത പദ്ധതി - പനാമരം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും,
നവ കേരളം മിഷൻ,
എസ്‌സി‌എ മുതൽ എസ്‌സി‌പി / ടി‌എസ്‌പി വരെ,
ടിഎസ്പി - വർക്കിംഗ് ഗ്രൂപ്പ് / കോർപ്പസ് ഫണ്ട്,
ഇവാലുവേഷൻ സ്റ്റഡീസ്, 9847028974
ശ്രീ ഐ നസീം ജൂനിയർ സൂപ്രണ്ട് 9446082879
ശ്രീ പ്രകാശൻ കെ പി രഹസ്യാന്വേഷണ അസിസ്റ്റന്റ് 9495741833
ഒഴിഞ്ഞ സീനിയർ ക്ലർക്ക് I.
ശ്രീമതി ഷീജ കെ സീനിയർ ക്ലർക്ക് II 9745420703
ശ്രീ ജയപ്രകാശ് പി ആർ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് I 9020201031
ശ്രീ ഷക്കീർ എ യുഡി ടൈപ്പിസ്റ്റ് II 9746238651
ശ്രീ ഉണ്ണിരാജൻ വി കെ സീനിയർ ഗ്രേഡ് ഡ്രൈവർ 9947401658
ശ്രീ ഉത്തമാൻ പി കെ ഓഫീസ് അറ്റൻഡന്റ് I 9446345972
ശ്രീമതി രാജമ്മ പി വി ഓഫീസ് അറ്റൻഡന്റ് II 9656649508
ശ്രീമതി സുധ എസ് കൃഷ്ണൻ പാർട്ട് ടൈം സ്വീപ്പർ 9447349743

 

ശ്രീ. മണിലാൽ 

ജില്ലാ പ്ലാനിംഗ് ഓഫീസർ
വയനാട്