ജില്ലയുടെ രൂപരേഖ
കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാട് ജില്ല 1957 ജനുവരി 1 -നാണ് രൂപീകൃതമായത്. ജില്ലയുടെ വടക്ക് പടിഞ്ഞാറ് മലപ്പുറം ജില്ലയും, തെക്ക് പടിഞ്ഞാറ് തൃശൂര്‍ ജില്ലയും വടക്ക് കിഴക്കായി നീലഗിരി ജില്ലയും, കിഴക്ക് കോയമ്പത്തൂര്‍ ജില്ലയും സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ ധാന്യപ്പുരയായി പാലക്കാട് ജില്ല അറിയപ്പെടുന്നു. ഭൂമിശാസ്ത്രപരമായി 10.775 ഡിഗ്രി വടക്ക് 76.651 ഡിഗ്രി കിഴക്കായി പാലക്കാട് ജില്ല സ്ഥിതി ചെയ്യുന്നു.
ജനസംഖ്യ
2011 -ലെ സെന്‍സസ് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 2809934 ആകുന്നു. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 627 മാത്രമാണ്. ജില്ലയിലെ ജനസംഖ്യ വര്‍ദ്ധന നിരക്ക് 2001-2011 കാലളവില്‍ 7.39 ശതമാനവും ലിംഗാനുപാതം 1067 ഉം സാക്ഷരതാ നിരക്ക് 93.10 ശതമാനവുമാണ്.
ക്രമ നം |
|
നമ്പര്‍ |
1. |
ആകെ ജനസംഖ്യ 2011 സെന്‍സസ് |
2809934 |
|
ആണ് |
1359478 |
|
പെണ് |
1450456 |
2 |
ആകെ ഗ്രാമീണ ജനസംഖ്യ |
2278130 |
|
ആണ് |
1101645 |
|
പെണ് |
1176485 |
3 |
ആകെ നഗരപ്രദേശത്തെ ജനസംഖ്യ |
531804 |
|
ആണ് |
257833 |
|
പെണ് |
273971 |
4 |
പട്ടികജാതി ജനസംഖ്യ |
433098 |
|
ആണ് |
210999 |
|
പെണ് |
222099 |
5 |
പട്ടികവര്‍ഗ്ഗ ജനസംഖ്യ |
40145 |
|
ആണ് |
18421 |
|
പെണ് |
21724 |
6 |
ആകെ കുടുംബങ്ങള്‍ |
530416 |
|
നഗരപ്രദേശത്തുള്ള കുടുംബങ്ങള്‍ |
366741 |
|
ഗ്രാമപ്രദേശത്തുള്ള കുടുംബങ്ങള്‍ |
163675 |
7 |
വളര്‍ച്ച നിരക്ക് (1991-2001) |
9.88 |
8 |
വിദ്യാഭ്യാസ നിരക്ക് |
89.31 |
|
ആണ് |
93.10 |
|
പെണ് |
85.79 |
9 |
ജനസാന്ദ്രത |
627 |
ഭരണപരമായ വിവരങ്ങള്‍
ക്രമ നം. |
യൂണിറ്റ് |
എണ്ണം |
1 |
റവന്യൂ ഡിവിഷനുകള്‍ |
2 |
2 |
താലൂക്കുകള്‍ |
6 |
3 |
റവന്യൂ വില്ലേജുകള്‍ |
156 |
4 |
ബ്ലോക്കുകള്‍ |
13 |
5 |
ഗ്രാമ പഞ്ചായത്തുകള്‍ |
88 |
6 |
നഗരസഭകള്‍ |
7 |
7 |
ജില്ലാ പഞ്ചായത്ത് |
1 |
8 |
നിയമസഭാ മണ്ഡലങ്ങള്‍ |
12 |
9 |
ലോകസഭാ മണ്ഡലങ്ങള്‍ |
2 |
തദ്ദേശഭരണ സ്ഥാപനങ്ങള്‍
പാലക്കാട് ജില്ലയില്‍ ആകെ 109 തദ്ദേശഭരണ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.
ക്രമ നം. |
തദ്ദേശഭരണ സ്ഥാപനങ്ങള്‍ |
എണ്ണം |
1 |
ഗ്രാമ പഞ്ചായത്തുകള്‍ |
88 |
2 |
ബ്ലോക്ക് പഞ്ചായത്തുകള്‍ |
13 |
3 |
നഗരസഭകള്‍ |
7 |
4 |
ജില്ലാ പഞ്ചായത്ത് |
1 |
|
ആകെ |
109 |
ഭൂമിശാസ്ത്രപമായ സവിശേഷതകള്‍
കേരളത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള പശ്ചിമഘട്ട മലനിരകളിലെ സുപ്രധാനവും വിസ്തൃതിയേറിയതുമായ ചുരമാണ് പാലക്കാട്. കേരളത്തിന്റെ കവാടം എന്ന് പാലക്കാട് ചുരം അറിയപ്പെടുന്നു. ജില്ലയുടെ മൊത്തം വിസ്തൃതി 4480 ചതുരശ്ര കിലോമീറ്ററാണ്. കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 11.5 ശതമാനമാണിത്. ജില്ലയില്‍ ഏകദേശം ഏകദേശം 1360 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണുള്ളത്.
ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇടനാട് എന്നറിയപ്പെടുന്ന 75 മുതല്‍ 250 മീറ്റര്‍ വരെ സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചെറു കുന്നുകള്‍ ഉള്‍പ്പെടുന്ന സമതലങ്ങളാണ്. ചിറ്റൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന നെല്ലിയാമ്പതി - പറമ്പിക്കുളം മേഖലകള്‍ ജില്ലയുടെ തെക്ക് ഭാഗത്തും, അട്ടപ്പാടി-മലമ്പുഴ മേഖല ജില്ലയുടെ വടക്കു ഭാഗത്തുമുള്ള പശ്ചിമഘട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും 250 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളാണ് ജില്ലയിലെ മലനാട് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഭാരതപ്പുഴയും അതിന്റെ പോഷകനദികളുമടങ്ങിയ നിരവധി നദികള്‍കൊണ്ട് അനുഗ്രഹീതമാണ് പാലക്കാട് ജില്ല. ജില്ലയിലെ ഡാമുകളില്‍ പ്രധാനപ്പെട്ടവ മലമ്പുഴയും പറമ്പിക്കുളവുമാണ്. അണക്കെട്ടിന്റെ വലിപ്പത്തില്‍ മലമ്പുഴ ഡാം ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണി എന്ന ഖ്യാതി പറമ്പിക്കുളം ഡാമിനാണുള്ളത്.
ചരിത്രം
നെല്‍വയലുകളുടേയും കരിമ്പനകളുടേയും നാടാണ് പാലക്കാട്. ബ്രിട്ടീഷ് കാലത്തെ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്നു മലബാര്‍ എന്നറിയപ്പെട്ടിരുന്ന പാലക്കാട് ജില്ല. സംസ്ഥാനത്ത് നെല്ലുല്പാദനത്തില് കുട്ടനാടിനോടൊപ്പം പാലക്കാടും മുന്നിരയില്നില്ക്കുന്നു. പശ്ചിമഘട്ട മലനിരയിലെ ഈ സുപ്രധാന ചുരം ഏതാണ്ട് 32 മുതല്‍ 40 കിലോമീറ്റര്‍ വരെ വീതിയില്‍ സ്ഥിതിചെയ്യുന്ന സമതല പ്രദേശമാണ്. പശ്ചിമഘട്ടത്തിന്റെ സാമീപ്യവും വിസ്തൃതവും തുറസ്സായതുമായ ഈ സമതലപ്രദേശം ജില്ലയുടെ കാലാവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. മുന്‍ കാലങ്ങളില്‍ ഈ പ്രദേശം പാലക്കാട്ടുശ്ശേരി എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ഥലനാമചരിത്രകാരന്മാര്‍ പാലക്കാട് എന്നത് മരുപ്രദേശത്തെ സൂചിപ്പിക്കുന്നതായി പറയുന്നു.
പാലിയോലിത്തിക് കാലഘട്ടത്തോളം പഴക്കമുള്ളതാണ് പാലക്കാടിന്റെ ചരിത്രം. തുടര്‍ന്നുവരുന്ന മെഗാലിത്തിക് കാലഘട്ടത്തില്‍ ഉപയോഗത്തിലിരുന്നുവെന്ന് കരുതപ്പെടുന്ന പ്രാചീന വസ്തുക്കള്‍ പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
കൃഷി
ജില്ലയിലെ കൃഷി ജലസേചനം മുതലായവ സംബന്ധിച്ച സംക്ഷിപ്ത വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.
1 |
മൊത്തം കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി |
291194 ഹെക്ടര്‍ |
2 |
പ്രധാനപ്പെട്ട കാര്‍ഷിക വിളകള്‍ |
നെല്ല്, മരച്ചീനി, വാഴ, തെങ്ങ്, കവുങ്ങ്, കശുവണ്ടി, കുരുമുളക്, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പച്ചക്കറികള്‍. |
3 |
കൃഷി ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രദേശത്തിന്റെ വിസ്തൃതി |
43690 ഹെക്ടര്‍ |
4 |
വനമേഖല |
152735 ഹെക്ടര്‍ |
5 |
ജലസേചനം ചെയ്യപ്പെടുന്ന പ്രദേശം (2012-13) |
85029 ഹെക്ടര്‍ |
6 |
നെല്ലുല്പാദനം (2012-13) |
189229 ടണ്‍ |
7 |
നെല്ലുല്പാദന ക്ഷമത (2012-13) |
5973 ഹെക്ടര്‍ |
8 |
നെല്‍കൃഷി ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ വിസ്തൃതി |
79201 ഹെക്ടര്‍ |
9 |
പാല് ഉല്പാദനം (2012-13) |
89863.99 കിലോമീറ്റര്‍ |
10 |
മുട്ട ഉല്പാദനം (2005-06) |
11955 ലക്ഷം |
11 |
ഇറച്ചി ഉല്പാദനം (2013-14) |
1394 ടണ്‍ |
12 |
ശരാശരി വാര്‍ഷിക വര്‍ഷപാതം |
234 സെ.മി |
13 |
ഭൂജലലഭ്യത (പ്രതിവര്‍ഷ അറ്റ ലഭ്യത) |
750.33 എം.സി.എം |
പാര്‍ലിമെന്റംഗങ്ങള്‍
1 |
പാലക്കാട് |
ശ്രീ.വി.കെ.ശ്രീകണ്ഠന് |
2 |
ആലത്തൂര്‍ |
കുമാരി.രമ്യാ ഹരിദാസ് |
3 |
പൊന്നാനി |
ശ്രീ.ഇ.ടി.മുഹമ്മദ് ബഷീര്‍ |
നിയമസഭാംഗങ്ങള്‍
1 |
തൃത്താല |
ശ്രീ.വി.ടി.ബല്‍റാം |
2 |
പട്ടാമ്പി |
ശ്രീ.മുഹമ്മദ് മുഹ്സീന് |
3 |
ഷൊര്‍ണ്ണൂര്‍ |
ശ്രീ.പി.കെ.ശശി |
4 |
ഒറ്റപ്പാലം |
ശ്രീ.പി.ഉണ്ണി |
5 |
കോങ്ങാട് |
ശ്രീ.കെ.വി.വിജയദാസ് |
6 |
മണ്ണാര്‍ക്കാട് |
ശ്രീ.എന്‍.ഷംസുദ്ദീന് |
7 |
മലമ്പുഴ |
ശ്രീ.വി.എസ്.അച്ചുതാനന്ദന് |
8 |
പാലക്കാട് |
ശ്രീ.ഷാഫി പറമ്പില്‍ |
9 |
തരൂര്‍ |
ശ്രീ.എ.കെ.ബാലന് |
10 |
ചിറ്റൂര്‍ |
ശ്രീ.കെ.കൃഷ്ണന്‍കുട്ടി |
11 |
നെന്മാറ |
ശ്രീ.കെ.ബാബു |
12 |
ആലത്തൂര്‍ |
ശ്രീ.കെ.ഡി.പ്രസേനന്‍ |
ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നത് 1866-ല്‍ സ്ഥാപിതമായ ഗവണ്മെന്റ് വിക്ടോറിയ കോളേജാണ്. ഈ കോളേജിലെ പ്രശസ്തരായ മുന്‍ വിദ്യാര്‍ത്ഥികളില്‍ കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ശ്രീ.ടി.എന്‍ ശേഷന്, ഡല്‍ഹി മെട്രോ, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ മുഖ്യ ശില്പിയായ ശ്രീ.ഇ.ശ്രീധരന്, പ്രശസ്ത എഴുത്തുകാരായ ഒ.വി.വിജയന്, ശ്രീ.എം.ടി.വാസുദേവന്‍ നായര്‍, കാര്‍ട്ടൂണിസ്റ്റ് ശ്രീ.രവിശങ്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
1960 -ല്‍ സ്ഥാപിതമായ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് ജില്ലയിലെ പ്രഥമ എഞ്ചിനീയറിംഗ് കോളേജാണ്. സിവില്‍, ഇലക്ട്രിക്കല്‍ &് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്ട്രോള് & കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിംഗ് എന്നീ വകുപ്പുകള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
ജില്ലയില്‍ ഒരു ഗവണ്മെന്റ് മെഡിക്കല്‍ കോളേജും സ്വകാര്യ മേഖലയില്‍ ഒരു എയിഡഡ് മെഡിക്കല്‍ കോളേജും പ്രവര്‍ത്തിക്കുന്നു.
ചെമ്പൈ മെമ്മോറിയില്‍ സംഗീത കോളേജ്, ഗവണ്മെന്റ് കോളേജ് ചിറ്റൂര്‍, എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം, നെന്മാറ, എന്നിവ ജില്ലയിലെ ആദ്യകാല കോളേജുകളില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ എം.ഇ.എസ്. കോളേജ് മണ്ണാര്‍ക്കാട്, ജാമിയ ഹസനിയ്യ ഇസ്ലാമിയ കല്ലേക്കാട്, ഇസ്ലാമിയ സെട്രല്‍ സ്കൂള്‍ ഒറ്റപ്പാലം, കടമ്പഴിപ്പുറം ഹൈസ്കൂള്‍, റോയല്‍ ഡെന്റല്‍ കോളേജ് ചാലിശ്ശേരി, കരുണ മെഡിക്കല്‍ കോളേജ് ചിറ്റൂര്‍, അറബിക് കോളേജ് പറളി എന്നിവയാണ് മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
വ്യവസായ സ്ഥാപനങ്ങള്‍
1 |
ഘന വ്യവസായങ്ങള്‍ |
56 |
2 |
സൂക്ഷ്മ വ്യവസായ യൂണിറ്റുകള്‍ |
13736 |
3 |
സൂക്ഷ്മ സേവന വിവര സംരംഭങ്ങള്‍ |
2716 |
4 |
ചെറുകിട ഉല്പാദന യൂണിറ്റുകള്‍ |
833 |
5 |
ചെറുകിട സേവന സംരംഭങ്ങള്‍ |
165 |
6 |
വ്യവസായ മേഖലകള്‍ |
4 |
7 |
ചെറു വ്യവസായ മേഖലകള്‍ |
6 |
8 |
കൈത്തറി സഹകരണ സംഘങ്ങള്‍ |
42 |
9 |
യന്ത്ര നെയ്ത്ത് സഹകരണ സംഘങ്ങള്‍ |
3 |
10 |
കയര്‍ സഹകരണ സംഘങ്ങള്‍ |
40 |
11 |
വ്യവസായ സഹകരണ സംഘങ്ങള്‍ (ജനറല്‍) |
161 |
പ്രധാന പ്രോജക്ടുകള്‍
മീന്‍വല്ലം ചെറുകിട ജലസേചന പദ്ധതി
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി ജില്ലയ്ക്ക് എന്നും അഭിമാനിക്കാവുന്നതും വൈദ്യുതി ഉല്പാദന രംഗത്തേയ്ക്കുള്ള ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ ആദ്യത്തെ വിജയകരമായ കാല്വയ്പുമാണ്. ഇതിനായി പാലക്കാട് സ്മാള്‍ ഹൈഡ്രോ ഇലക്ട്രിക് കമ്പനി രൂപീകരിക്കുകയും ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹകരണത്തിലൂടെ ഓഹരി മൂലധന സമാഹരണം നടത്തിയും ബാക്ക് വേര്‍ഡ് റീജിയണ്സ് ഗ്രാന്റ് ഫണ്ട് (ബി.ആര്.ജി.എഫ്) (2 കോടി); നബാര്‍ഡില്‍ നിന്നുള്ള 7.79 കോടി വായ്പ എന്നിവ ഉള്‍പ്പെടെ 22 കോടി രൂപ മുതല്‍ മുടക്കിയുമാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്.
മൂന്ന് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഈ പ്രോജക്ട് 2014 -ല്‍ വൈദ്യുതി ഉല്പാദനം ആരംഭിക്കുകയും ലാഭകരമായി പ്രവര്‍ത്തിച്ചു വരുകയുമാണ്. 2011, 2013 വര്‍ഷങ്ങളില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ഭാരതരത്ന രാജീവ് ഗാന്ധി ഗ്രാമസ്വരാജ് അവാര്‍ഡ് ഈ പ്രോജക്ടിന് ലഭിക്കുകയുണ്ടായി.
പ്രധാന പരിപാടികള്‍
ജലശക്തി അഭിയാന്
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മലമ്പുഴ എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ ജലദൗര്‍ലഭ്യ മേഖലകളായി കണ്ടെത്തുകയും ഈ പ്രദേശങ്ങളില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ജലശക്തി അഭിയാന് പദ്ധതിയുടെ കീഴില്‍ സംയോജിത ജലസംരക്ഷണ-മാനേജ്മെന്റ് പരിപാടി നടപ്പിലാക്കുകയും ചെയ്തുവരുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജലശക്തി അഭിയാന് പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന നോഡല്‍ ഓഫീസറാണ്. ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് ജലസംരക്ഷണം, മഴവെള്ള സംഭരണം, പരമ്പരാഗത ജലസംഭരണികളുടേയും കുളങ്ങളുടെയും നവീകരണം, ജലത്തിന്റെ പുനരുപയോഗ ജലപരിപോഷണ സംവിധാനങ്ങളുടെ നിര്‍മ്മാണം, നീര്‍ത്തട വികസന പദ്ധതികള്‍, തീവ്ര വനവത്ക്കരണ പരിപാടികള്‍ എന്നിവയാണ്.
ജലശക്തി അഭിയാന് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എം.എന്‍.ആര്.ഇ.ജി.എസ് സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സംഘടിത രീതിയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 'ബ്ലൂ ആര്‍മി ' ക്ക് രൂപം നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികളും ജലശക്തി അഭിയാന്റെ ഭാഗമായിട്ടുണ്ട്.