മുഖവുര


ഇന്ത്യയുടെ യഥാർത്ഥത്തിലുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 2023-24 ലെ 9.2 ശതമാനത്തിൽ നിന്ന് 2024-25 ൽ 6.5 ശതമാന മായി കുറഞ്ഞു. കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) 2023-24 ലെ 6.73 ശതമാനത്തിൽ നിന്ന് 2024-25ൽ 6.19 ത്വരിത കണക്കു പ്രകാരം ശതമാനമായി വളർച്ച രേഖപ്പെടുത്തി. 2024-25ൽ കേരളത്തിന്റെ പ്രതിശീർഷ ജിഎസ്ഡിപി 5.67 ശതമാനം ഉയർന്ന് 1,90,149 രൂപയായി, ഇത് അഖിലേന്ത്യാ പ്രതിശീർഷ ജിഡിപിയായ 1,33,501 രൂപയേക്കാൾ ഉയര്‍ന്നു നില്‍ക്കുന്നു.

ആസൂത്രിത വികസന പ്രക്രിയയോടുള്ള പ്രതിബദ്ധത തുടരുന്ന ഏക സംസ്ഥാനമാണ് കേരളം. ഇത് ജനാനുകൂല സാമ്പത്തിക വികസനതന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വികസന പാത നിലനിർത്താൻ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നു. എന്നിരുന്നാലും ഉൽപ്പാദനപരമായ നിക്ഷേപത്തിന് ധനസഹായം നൽകാനുള്ള സംസ്ഥാനത്തിന്റെ ശേഷി വളരെ അസന്തുലിതമായ ഫെഡറൽ ധനഘടനയാൽ പരിമിതപ്പെടുത്തിയി രിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏർപ്പെടുത്തിയ സാമ്പത്തിക പരിമിതികൾക്കിടയിലും കേരള സര്‍ക്കാര്‍ സാമ്പത്തിക വികസനത്തിൽ പുതിയ ലക്ഷ്യങ്ങള്‍ വെക്കുകയും ജനാനുകൂല വികസനത്തിലും വളർച്ചയിലും കൂടുതൽ പുരോഗതി കൈവരിക്കുകയും ചെയ്തു.

പതിന്നാലാം പഞ്ചവത്സര പദ്ധതി സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനമായി മാന വവികസനത്തിലെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് സാമൂഹിക ചെലവഴിക്കലുകള്‍ കൂടുതൽ ആഴത്തിലാക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നു. ഉൽപ്പാ ദന മേഖലകൾ, ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വരുമാനം സൃഷ്ടിക്കുന്ന സേവനങ്ങളായ ടൂറിസം, വിവരസാങ്കേതികവിദ്യ, ചെറുകിട, ഇടത്തരം സംരം ഭങ്ങൾ, പ്രാദേശിക സർക്കാരുകൾ എന്നിവയിലെ നിക്ഷേപം വർദ്ധിച്ചു. അധ്വാനിക്കു ന്നവർക്കും ആവശ്യമുള്ളവർക്കുമുള്ള ആധുനിക തൊഴിലവസരങ്ങളിലും സാമൂഹിക സേവനങ്ങളിലും സംസ്ഥാനം നിക്ഷേപിക്കുന്നത് തുടർന്നു.

കഴിഞ്ഞ ഒൻപത് വർഷമായി, സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുപ്പെടുത്തുകയും എല്ലാ തലങ്ങളിലും ആധുനികവും ശാസ്ത്രീയവുമായ പാഠ്യപദ്ധതി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസത്തിലും സർവകലാശാലാ വിദ്യാ ഭ്യാസത്തിലും ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. ഈ കാലയളവിൽ, ആരോഗ്യ, ജനസംഖ്യാ സൂചകങ്ങളിൽ കേരളം സുസ്ഥിരമായ പുരോഗതി കൈവരിച്ചു, ഈ നടപടികളിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളേക്കാൾ വളരെ മുന്നിലാണ് സംസ്ഥാനം.

2025 നവംബർ 1 ന് അതിദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണം സംസ്ഥാനം പൂർത്തിയാക്കിയതായി കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് മാനവ വികസനം, സാമൂഹിക നയം എന്നീ മേഖലകളിലെ നിരവധി വർഷത്തെ സര്‍ക്കാര്‍ ഇടപെടലിന്റെ പര്യവസാ നമായി അടയാളപ്പെടുത്തുന്നു. ഈ വർഷത്തെ സാമ്പത്തിക അവലോകനത്തിന്റെ പ്രമേയ അധ്യായം കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി (ഇപിഇപി) കേന്ദ്രീകരി ച്ചുള്ളതാണ്.

വി കെ രാമചന്ദ്രന്‍

വൈസ് ചെയര്‍പേഴ്സണ്‍
ജനുവരി, 2026