മുഖവുര
ഇന്ത്യയുടെ യഥാർത്ഥത്തിലുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 2023-24 ലെ 9.2 ശതമാനത്തിൽ നിന്ന് 2024-25 ൽ 6.5 ശതമാന മായി കുറഞ്ഞു. കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) 2023-24 ലെ 6.73 ശതമാനത്തിൽ നിന്ന് 2024-25ൽ 6.19 ത്വരിത കണക്കു പ്രകാരം ശതമാനമായി വളർച്ച രേഖപ്പെടുത്തി. 2024-25ൽ കേരളത്തിന്റെ പ്രതിശീർഷ ജിഎസ്ഡിപി 5.67 ശതമാനം ഉയർന്ന് 1,90,149 രൂപയായി, ഇത് അഖിലേന്ത്യാ പ്രതിശീർഷ ജിഡിപിയായ 1,33,501 രൂപയേക്കാൾ ഉയര്‍ന്നു നില്ക്കുന്നു.കൂടുതൽ വായിയ്ക്കാൻ