
മുഖവുര
സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഒരു സംസ്ഥാനത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക അവസ്ഥകളെ പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള ശക്തമായ പൊതു ഇടപെടലിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. സാമൂഹികമായി സ്വാധീനം ചെലുത്തുന്ന ഫലങ്ങള്‍ സൃഷ്ടിക്കുന്ന പൊതു ഇടപെടലിന്റെ കരുത്ത് കേരളം വീണ്ടും തെളിയിച്ചു. കോവിഡ്-19 മഹാമാരിയും അനുബന്ധ പ്രതിസന്ധിയും സംസ്ഥാനം കൈകാര്യം ചെയ്തത് മാതൃകാപരവും പരക്കെ പ്രശംസ നേടിയിട്ടുള്ളതമാണ്. വര്‍ഷാവര്‍ഷം ഉണ്ടായ പ്രതിസന്ധികളെ നേരിടുന്നതിലെ അതുല്യമായ പ്രതികരണവും പ്രതിരോധവും കേരളത്തെ ഭരണനിർവഹണത്തില്‍ ഒരു മാതൃകയാക്കിത്തീര്ത്തു... കൂടുതൽ വായിയ്ക്കാൻ