
മുഖവുര
സാമ്പത്തിക പ്രതിസന്ധികള്‍ക്കും വെല്ലുവിളികൾക്കുമിടയിലും 2021-22ലെ കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തിൽ നിന്നും കേരളം ശക്തമായ തിരിച്ചുവരവിലൂടെ സ്ഥായിയായ വളര്‍ച്ച രേഖപ്പെടുത്തിയ വർഷമാണ് 2023-24. ത്വരിതകണക്കുകള് അനുസരിച്ച് 2022-23ല്‍ സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) സ്ഥിരവിലയില്‍ 6.6 ശതമാനം വളര്‍ച്ച കൈവരിച്ചു. അഖിലേന്ത്യാ തലത്തില്‍ 2022-23ല്‍ പ്രതിശീര്‍ഷ വരുമാനം 5.9 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ പ്രതിശീര്‍ഷ ജിഎസ്ഡിപി 6.06 ശതമാനം വര്‍ദ്ധിച്ചു. 2021-22ൽ ദേശീയതലത്തില്‍ മൊത്തം ആഭ്യന്തര വരുമാനത്തിൽ സ്ഥിരവിലയിലുള്ള വളർച്ച 9.1 ശതമാനത്തിൽ നിന്നും 2022-23ല്‍ 7.0 ശതമാനമായി കുറഞ്ഞു. കൂടുതൽ വായിയ്ക്കാൻ