
മുഖവുര
വളർച്ചയും നിക്ഷേപവും പിന്നോട്ടുപോയ വർഷമായിരുന്നു 2019. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ഇപ്പോള്‍ കണക്കാക്കപ്പെടുന്ന ആഗോള വളർച്ച 3.9 ശതമാനമെന്നത് 2008-09 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. വർദ്ധിച്ചുവരുന്ന വ്യാപാര തടസ്സങ്ങൾ, വ്യാപാരത്തെയും രാജ്യങ്ങളുടെ രാഷ്ട്രീയ സ്ഥിതിഗതികളെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം, കുറഞ്ഞ ഉൽപാദന ക്ഷമത എന്നിവ മൊത്തത്തില്‍ ഈ മന്ദഗതിയിലുള്ള വളർച്ചയ്ക്ക് കാരണമാവുന്നു. ഇന്ത്യ, ബ്രസീൽ, മെക്സിക്കോ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ പ്രധാന സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച 2018 നെ അപേക്ഷിച്ച് 2019 ല്‍ കുറവാണ്. ദേശീയ വളർച്ചയുടെ സമീപകാല കണക്കുകളും ഒരു സാമ്പത്തിക മാന്ദ്യത്തെ സൂചിപ്പിക്കുന്നു. കൂടുതൽ വായിയ്ക്കാൻ