കാര്യശേഷി വികസനം

ആരോഗ്യ രംഗം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ മെച്ചമാക്കികൊണ്ടു ശാസ്ത്ര, സാങ്കതിക രംഗത്തെ സമൂലമാറ്റങ്ങള്‍ സാമ്പത്തിക മുന്നേറ്റത്തിനു അടിസ്ഥാനമിടുന്നതിനാല്‍ ശാസ്ത്രവും സാങ്കേതികതയും വികസനത്തിന്റെ പ്രാധാന ഘടകങ്ങളാണ്. രാജ്യത്തെ ശാസ്ത്രവും സാങ്കേതികതയും പ്രോത്സാഹിപ്പിക്കുന്നതിന് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രാധാന പങ്കു വഹിക്കുന്നു 2013 ലെ നൂതന ശാസ്ത്ര സാങ്കേതിക കണ്ടുപിടിത്ത നയത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച 5 ശാസ്ത്ര ശക്തികളില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് ഭാരത സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഇന്ത്യയില്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനത്തിന് മുഖ്യ പ്രാധാന്യം നല്‍കുന്ന ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ മേഖലക്ക് സംസ്ഥാനം നല്‍കുന്ന ബജറ്റ് വിഹിതം 0.7% ആണ്. പശ്ചാത്തല സൗകര്യം, ഉപജീവന മാര്‍ഗം, മറ്റു സൗകര്യങ്ങള്‍, പരിസ്ഥിതി എന്നിവ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും നേടിയെടുക്കുന്നതിനായി ഗുണഭോക്താക്കളെയും പങ്കാളികളായ ഏജന്‍സികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ശാസ്ത്ര സാങ്കേതിക രംഗത്ത് ഇടപെടുന്നതിനായി സംസ്ഥാനം സംഘടിത ശ്രമങ്ങള്‍ നടത്തിവരുന്നു.

top