നമ്മുടെ ജനസംഖ്യയില്‍ ജോലി സമ്പന്നരായ സമൂഹത്തിന്റെ പരിഛേദനത്തില്‍ നിന്ന് വരുംവര്‍ഷങ്ങളില്‍ നേട്ടമുണ്ടാക്കുകയാണ് നൈപുണ്യവികസനത്തില്‍ സംസ്ഥാനത്തിന്റെ സമീപനം. നിലവിലുള്ള മേഖലകളിലെ സാങ്കേതിക മികവിനും സേവന മേഖലയില്‍ പുതിയവയുടെ ആവിര്‍ഭാവവും നൈപുണ്യവികസനം ആവശ്യമാക്കിത്തീര്‍ന്നിരുക്കുന്നു. നിലവില്‍ ഒരു വ്യവസായത്തിനു വേണ്ടതും എന്നാല്‍ തൊഴില്‍ ശക്തി നേടിയതുമായ നൈപുണ്യങ്ങള്‍ തമ്മില്‍ കടുത്ത ചേര്‍ച്ചയില്ലായ്മ നിലനില്‍ക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചയും വികാസവും സാധ്യമാക്കത്തക്കവിധത്തിലുള്ള നൈപുണ്യവും സാങ്കേതിക മികവുമുള്ള തൊഴിലാളികളെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് മിഷന്‍ 2022 ഓടെ 500 ദശലക്ഷം വൈദഗ്ദ്ധ്യമുള്ള തൊഴില്‍ ശക്തി പ്രദാനം ചെയ്യുവാന്‍ ലക്ഷ്യമിടുന്നു. ദേശീയ ശരാശരി കൈവരിക്കുന്നതിന് ജനസംഖ്യയുടെയും പഠനം പൂര്‍ത്തിയാക്കിയവരുടെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെ നൈപുണ്യം നേടിയ തൊഴില്‍ ശക്തിക്ക് ഓരോ വര്‍ഷവും പരിശീലനം നല്‍കുവാന്‍ ലക്ഷ്യമിടുന്നു.
കേരളത്തിന്റെ നൈപുണ്യ വികസനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇക്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് കേരളത്തില്‍ നിലവിലുള്ള നൈപുണ്യ വികസന പരിശീലനകേന്ദ്രങ്ങള്‍ പലതും അന്തര്‍ ദേശീയ നിലവാരത്തില്‍ താഴെയുള്ളതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ തൊഴിലില്ലായ്മാ പ്രശ്നങ്ങള്‍ക്ക് ശ്രദ്ധ ലഭിക്കുവാന്‍, കോളേജുകളില്‍ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (എ.എസ്.എ.പി) അധിക നൈപുണ്യം നേടിയെടുക്കല്‍ പരിപാടി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കുവേണ്ടിയാണ്.
അസാപ്പിന്റെ ഭൌതിക നേട്ടങ്ങള്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ നല്‍കിയിരിക്കുന്നു. കേരളത്തെ ഒരു മനുഷ്യവിഭവശേഷികേന്ദ്രമാക്കി മാറ്റി അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് അസാപ്പിന്റെ ശ്രമം. തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് പഠനത്തോടൊപ്പം വ്യാവസായിക നൈപുണ്യം വികസിപ്പിക്കുന്നതിനും അസാപ്പ് ലക്ഷ്യം വയ്ക്കുന്നു. അസാപ്പ് മുഖേന വിദ്യാര്‍ത്ഥിക്ക് ഇഷ്ടാനുസരണം മേഖലാകേന്ദ്രീകൃത നൈപുണ്യം ലഭ്യമാക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷും അടിസ്ഥാന വിവരസാങ്കേതിക വിദ്യയും അസാപ്പിലെ പ്രധാന ഘടകങ്ങളാണ്.
വെര്‍ച്വല്‍ ക്ലാസ്സ് സിസ്റ്റം
വെര്‍ച്വല്‍ ക്ലാസ്സ് പദ്ധതി നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്ത് പരിശീലനത്തിന് ഇലക്ട്രിക് പഠനപദ്ധതി നടപ്പിലാക്കിയ മാര്‍ഗ്ഗദര്‍ശികളിലൊന്ന് വ്യവസായ പരിശീലന വകുപ്പാണ്. ഇതിന്റെ അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ ഇ-ലേണിംഗ് വകുപ്പിന് മൂന്നാം സമ്മാനം നല്‍കി അംഗീകരിക്കുകയുണ്ടായി. വെര്‍ച്വല്‍ ക്ലാസ്സ് റൂം സംവിധാനം കേരളത്തില്‍ 34 ഐ.ടി.ഐകളില്‍ ഓരോന്നിലും 3 ഘടനയായി നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ 2 എണ്ണം പഠനക്ലാസ്സ്മുറിയിലൂടെയും ഒന്ന് പ്രവൃത്തി പരിചയമുറിയിലൂടെയും സ്വായത്തമാക്കുന്ന രീതിയിലുള്ളതാണ്.
ത്രിമാന ഡയമെന്‍ഷന്‍ ഇന്ററാക്ടീവ് ടീച്ചിംഗ് എയിഡ്
ഐ.എസ്.ഒ അംഗീകാരം
ഗുണമേന്മയാണ് നമ്മുടെ വ്യാവസായ പരിശീലനകേന്ദ്രങ്ങളുടെ മുഖമുദ്ര. പരിശീലനത്തില്‍ വിവിധ നൂതന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ ലക്ഷ്യാധിഷ്ഠിത പ്രവര്‍ത്തനമാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. വകുപ്പിലെ 24 ഐ.ടി.ഐകള്‍ക്ക് ഐ.എസ്.ഒ അംഗീകാരം നല്‍കിക്കൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടു.
ഐ.എസ്.ഒ അംഗീകാരമുള്ള ഐ.ടി.ഐകള്‍ താഴെ കൊടുത്തിരിക്കുന്നു
ഐ.ടി.ഐ (വനിത) കോഴിക്കോട്, കളമശ്ശേരി, കഴക്കൂട്ടം, ചാലക്കുടി, കൊല്ലം, കണ്ണൂര്‍ എന്നിവകൂടാതെ ഐ.ടി.ഐ ഏറ്റുമാനൂര്‍, മാള, കോഴിക്കോട്, കല്പന കണ്ണൂര്‍, ആറ്റിങ്ങല്‍, ചെന്നീര്‍ക്കര, ധനുവച്ചപുരം, ചാക്ക, കൊല്ലം, പള്ളിക്കത്തോട്, കട്ടപ്പന, ചാലക്കുടി, മലമ്പുഴ, കാസര്‍ഗോഡ് എന്നിവയുമാണ്.
ഐ.ടി.ഐകള്‍ക്കായി വെബ്സൈറ്റ് വികസിപ്പിക്കല്‍
ഡി.ജി.ഈ &ടിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വ്യാവസായിക പരിശീലനവകുപ്പ് എല്ലാ ഐ.ടി.ഐകള്‍ക്കും പ്രത്യേകം വെബ്സൈറ്റുകള്‍ വികസിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തെപ്പറ്റിയുള്ള വിവരങ്ങള്‍, പാഠ്യവിഷയങ്ങള്‍, പ്രവേശനവിവരങ്ങള്‍, അധ്യാപകര്‍, സേവനങ്ങള്‍, പ്രത്യേകതകള്‍, വിദഗ്ദാഭിപ്രായം ഭാവി പരിപാടികള്‍ എന്നീ വിവരങ്ങള്‍ തത്പരകക്ഷികള്‍ക്ക് നല്കിയിരിക്കുന്നു.
കേരളത്തിന്റെ നൈപുണ്യ വികസനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇക്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് കേരളത്തില്‍ നിലവിലുള്ള നൈപുണ്യ വികസന പരിശീലനകേന്ദ്രങ്ങള്‍ പലതും അന്തര്‍ ദേശീയ നിലവാരത്തില്‍ താഴെയുള്ളതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ തൊഴിലില്ലായ്മാ പ്രശ്നങ്ങള്‍ക്ക് ശ്രദ്ധ ലഭിക്കുവാന്‍, കോളേജുകളില്‍ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (എ.എസ്.എ.പി) അധിക നൈപുണ്യം നേടിയെടുക്കല്‍ പരിപാടി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കുവേണ്ടിയാണ്.
അസാപ്പിന്റെ ഭൌതിക നേട്ടങ്ങള്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ നല്‍കിയിരിക്കുന്നു. കേരളത്തെ ഒരു മനുഷ്യവിഭവശേഷികേന്ദ്രമാക്കി മാറ്റി അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് അസാപ്പിന്റെ ശ്രമം. തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് പഠനത്തോടൊപ്പം വ്യാവസായിക നൈപുണ്യം വികസിപ്പിക്കുന്നതിനും അസാപ്പ് ലക്ഷ്യം വയ്ക്കുന്നു. അസാപ്പ് മുഖേന വിദ്യാര്‍ത്ഥിക്ക് ഇഷ്ടാനുസരണം മേഖലാകേന്ദ്രീകൃത നൈപുണ്യം ലഭ്യമാക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷും അടിസ്ഥാന വിവരസാങ്കേതിക വിദ്യയും അസാപ്പിലെ പ്രധാന ഘടകങ്ങളാണ്.
വിവിധ പ്രാദേശിക വ്യവസായങ്ങളിലേക്ക് നൈപുണ്യം നേടിയ തൊഴിലാളികളുടെ സ്ഥിരതയാര്‍ന്ന ഒഴുക്കിനു വ്യാവസായിക പരിശീലന വിഭാഗത്തിനുകീഴില്‍ 82 ഗവണ്‍മെന്റ് ഐ.ടി.ഐകളും ഒരു അടിസ്ഥാന പരിശീലനകേന്ദ്രവും, ഒരു സ്റ്റാഫ് പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടും, രണ്ട് എ.വി.റ്റി.എസ്, 486 സ്വകാര്യ ഐ.ടി.ഐകള്‍ പട്ടികവര്‍ഗ്ഗവകുപ്പിനുകീഴില്‍പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള ഐ.ടി.ഐ എന്നിങ്ങനെ പ്രവര്‍ത്തിക്കുന്നു.ഇത് കൂടാതെ 44 ഐ.ടി.ഐ.കള്‍ പട്ടികജാതിക്കാര്‍ക്കു മാത്രമായും 2 ഐ.ടി.ഐ.കള്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കു മാത്രമായും യഥാക്രമം പട്ടികജാതി വികസന വകുപ്പിനു കീഴിലും പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുമുണ്ട്. ഏകദേശം 85 ബ്രാഞ്ചുകളില്‍, മൊത്തം 96702 സീറ്റുകളില്‍ ക്രാഫ്റ്റ്സ്മാന്‍ ട്രെയിനിംഗിനു മാത്രമായി സീറ്റുകള്‍ മാറ്റി വച്ചിട്ടുണ്ട്. ഐ.ടി.ഐ.കളുടേയും അവയുടെ വിവിധ ബ്രാഞ്ചുകളുടേയും വിശദവിവരങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ ഐ.റ്റി ഐ.കളില്‍ നിലവിലുള്ള സീറ്റുകളുടെയും പ്രവേശനം നേടുന്നവരുടേയും എണ്ണം അനുബന്ധം 7.1-ല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഐ.റ്റി.ഐകളിലെ ബ്രാഞ്ച്/കോഴ്സ് കാലാവധി എന്നിവയില്‍പ്രവേശനം നേടിയവരുടേയും ജയിച്ചിറങ്ങിയവരുടേയും വിശദാംശങ്ങള്‍ അനുബന്ധം 7.2, അനുബന്ധം 7.3, അനുബന്ധം 7.4, അനുബന്ധം 7.5, അനുബന്ധം 7.6 വരെയുള്ള അനുബന്ധത്തില്‍ നല്കിയിരിക്കുന്നു.
1961-ലെ അപ്രന്റീസ്ഷിപ്പ് നിയമം അനുസരിച്ച് അപ്രന്റീസ്ഷിപ്പ് പരിശീലന പരിപാടികള്‍ നടത്തിവരുന്നു. അപ്രന്റീസ്ഷിപ്പ് പരിശീലന പരിപാടികള്‍ നിയ�ിക്കുകയും അതു വഴി നിലവാരമുള്ള പാഠ്യ പദ്ധതി, പരിശീലന കാലയളവ്, നൈപുണ്യങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. വ്യവസായങ്ങളില്‍ തൊഴില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യം സാധൂകരിക്കുന്നതിനായി വ്യവസായശാലകളിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നൈപുണ്യപരിശീലനം നല്‍കുന്നു.അപ്രന്റീസ്ഷിപ്പ് എന്നത് അപ്രന്റീസും തൊഴിലുടമയും തമ്മിലുള്ള ഒരു ഉടമ്പടിയാണ്. ഒരു നിശ്ചിത കാലയളവില്‍, ഒരു പ്രത്യേക നൈപുണ്യം വികസിപ്പിച്ചെടുക്കുന്നതിന് പരിശീലപ്പിക്കുകയും, പ്രസ്തുത കാലയളവില്‍ അപ്രന്റീസ്ഷിപ്പ് നിയമം അനുസരിച്ചുള്ള ഒരു ധനസഹായം (stipend) നല്‍കുകയും ചെയ്യുന്നു. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ ഒരു മൂന്നാം കക്ഷിയായി ഈ ഉടമ്പടി നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു. ഈ നിയമം അനുസരിച്ച് വ്യവസായ ശാലകളിലെ നൈപുണ്യ പരിശീലനത്തിനുള്ള സൗകര്യങ്ങളും സാദ്ധ്യതകളും ഉപയോഗപ്പെടുത്തുകയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്യുന്നു. കേരളത്തിലെ ട്രേഡ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ്കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത മേല്‍നോട്ടത്തില്‍ നടത്തുന്നു. സംസ്ഥാനത്തെ അപ്രന്റീസ്ഷിപ്പ് പദ്ധതികള്‍ 9 ജില്ലകളില്‍ ഇന്‍സ്ട്രക്ഷന്‍ സെന്ററുകള്‍ വഴിയും ബാക്കി 5 ജില്ലകളില്‍ ഐ.ടി.ഐ മുഖേനയും നടത്തി വരുന്നു.
84 ട്രേഡുകളിലെ സീറ്റുകള്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന് നീക്കി വച്ചിട്ടുണ്ട്. 10404 സീറ്റുകള്‍ ഈ പദ്ധതി പ്രകാരം നീക്കി വയ്ക്കുകയും, അതില്‍ 5000 സീറ്റുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 2000 ത്തോളം ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരുന്നു. 50 ശതമാനം അപ്രന്റീസ്ഷിപ്പ് നിയമനം സംസ്ഥാനത്ത് ഗവണ്‍മെന്റ് മേഖലയില്‍ നടത്തി വരുന്നു.
നൈപുണ്യ വികസന പദ്ധതികളുടെ ലക്ഷ്യം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് വിട്ട് പോന്നവര്‍ക്കും, നിലവില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗജന്യ തൊഴില്‍ വൈദഗ്ദ്ധ്യം കൊടുക്കുക എന്നതാണ്. നിലവില്‍ ഉള്ളവരുടെ നൈപുണ്യം/വൈദഗ്ദ്ധ്യം ഈ പദ്ധതിയിലൂടെ പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന ട്രെയിനികള്‍ക്ക് NCVT യുടെ സാക്ഷ്യ പത്രവും (Certificate) നല്‍കുന്നു. കേരളത്തില്‍ നൈപുണ്യവികസനപരിപാടികള്‍ നടപ്പിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് വ്യാവസായിക പരിശീലനവകുപ്പാണ്.
സാങ്കേതിക വികസനത്തിനനുസരിച്ച് സാങ്കേതികമികവില്‍ അദ്ധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും പരിശീലനത്തിനായി കേരളത്തില്‍ സ്റ്റാഫ് ട്രെയിനിംഗിനായുള്ള നൈപുണ്യ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് 1999 ല്‍ തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് ആരംഭിച്ചത്. പരിശീലനകോഴ്സുകള്‍ തയ്യാറാക്കുക, പുതിയ പഠന രീതികള്‍ക്കായി ഗവേഷണം. സാങ്കേതിക ഉദ്യോഗസ്ഥരുടെ നൈപുണ്യവികസനം, സംസ്ഥാന പരിശീലന നയത്തിന്റെ ഭാഗമായി ഐ.എം.ജിയില്‍ പരിശീലനം, ഓഫ് കാമ്പസ് പരിശീലനം, വെര്‍ച്വല്‍ ക്ലാസ്സ് ട്രെയിനിംഗ്, ഡി.ജി.ഇ& റ്റിയുടെ ഡി.എല്‍.പി ട്രെയിനിംഗ് ഏകോപിപ്പിക്കല്‍ എന്നിവയാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍.
പൂര്‍ണ്ണമായും കേരളാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള സെക്ഷന്‍ 25 പ്രകാരമുള്ള കമ്പനിയാണ് കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്. സംസ്ഥാനത്തുടനീളം പ്രത്യേക നൈപുണ്യ വികസന കോഴ്സുകള്‍ വഴി മാനവവിഭവശേഷി വികസനത്തിന് സൗകര്യമൊരുക്കുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം. ആതിഥ്യം, വിനോദസഞ്ചാരം, ഐ.റ്റി ആന്റ് ഐ.റ്റി.ഇ.എസ്, ഫിനാന്‍സ്, റീട്ടെയില്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പ്രമുഖ പൊതു-സ്വകാര്യ വ്യവസായങ്ങളുടെ പങ്കാളിത്തത്തോടു കൂടി വിഭാവനം ചെയ്യുന്നത്. വിവിധ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ശാസ്ത്രീയമായി രൂപകല്പന ചെയ്ത പ്രത്യേകതരം കോഴ്സുകള്‍ വഴി, വ്യവസായ സംരംഭങ്ങളിലെ എല്ലാത്തരം ജോലികള്‍ക്കുമായി വളരെ ഉയര്‍ന്ന കാര്യശേഷിയുള്ള, പ്രൊഫഷണലുകളായ തൊഴിലാളികളെ വാര്‍ത്തെടുക്കുകയാണ് പ്രധാന ലക്ഷ്യം. അനൌദ്യോഗിക കഴിവിനെയും, സാങ്കേതിക കഴിവിനെയും ശക്തിപ്പെടുത്തുവാനും പരിശീലനങ്ങള്‍ വഴി സാദ്ധ്യമാകുന്നുണ്ട്. തൊഴിലാളികളെ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി അനൌദ്യോഗിക കഴിവുകളായ ആശയ വിനിമയ കഴിവുകള്‍, ഭാഷാനൈപുണ്യം, സുരക്ഷയെക്കുറിച്ചും പരിസ്ഥിതയെക്കുറിച്ചുമുള്ള അറിവുകള്‍ തുടങ്ങിയവയ്ക്കായുള്ള പരിശീലനം നല്‍കേണ്ടതാവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ നമ്മുടെ തൊഴിലാളികളും വിവിധ കോളേജുകളില്‍ നിന്നും പഠിച്ച് ഡിഗ്രി എടുക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ കഴിവുകളുടെ അപര്യാപ്തതയുണ്ട്. മേല്‍നോട്ടം നടത്തുന്ന വ്യക്തിമുതല്‍ തൊഴിലാളികള്‍വരെയുള്ള വിഭാഗക്കാര്‍ക്കായി കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായ പരികല്‍പനാപരവും പ്രായോഗികവുമായ പരിശീലനങ്ങളും നല്‍കുന്നതിനും ഈ സ്ഥാപനം ലക്ഷ്യമിടുന്നു.
കയറ്റുമതിയില്‍ കാണുന്ന ഉണിർവന്റെ പുതിനാമ്പ് സമ്പദ് വ്യവസ്ഥയില്‍ വാണിജ്യത്തിന്റെ ഉത്തേജനത്തിനുള്ള ശുഭപ്രതീക്ഷ നല്കുന്നു. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വാണിജ്യ പരിസ്ഥിതിയില്‍ നിലനിന്ന് പോകാനുള്ള ഏക വഴിയായ കയറ്റുമതിയെ പ്രോല്‍സാഹിപ്പിക്കാനുള്ള നയങ്ങളും തന്ത്രങ്ങളും ആവിഷ്കരിക്കേണ്ടതുണ്. ഈ മേഖലയിലെ വിടവുകളും തടസ്സങ്ങളും അതിജീവിക്കാന്‍ സംസ്ഥാനവും മുന്‍കൈ എടുക്കേണ്ടതുണ്ട്. മാര്‍ക്കറ്റിന്റെ വൈവിധ്യവല്‍ക്കരണം, സാക്ഷ്യപ്പെടുത്തലുകള്‍, പായ്ക്കറ്റിംഗ്, ലേബലിംഗ് എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഒരു കയറ്റുമതി നയം രൂപീകരിക്കേണ്ടതുണ്ട്. സംസ്ഥാന ജനസംഖ്യയിലെ ഒരു പ്രധാനഭാഗം സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്നതുകൊണ്ട് സംസ്ഥാനത്തിന്റെ വികസനാതിര്‍ത്തികള്‍ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ക്കപ്പുറമാണ്. നിലവിലുള്ള പരിപാടികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ നൂതന പരിഹാരങ്ങളും വ്യക്തവും അനുയോജ്യവുമായ റിക്രൂട്ട്മെന്റ് തന്ത്രങ്ങളുമായി സംസ്ഥാനം മുന്നോട്ട് വരേണ്ടതാണ്. അങ്ങനെ പ്രവാസി മലയാളികളെ അവരുടെ ശേഷിക്കനുയോജ്യമായ രീതിയില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കെടുക്കേണ്ടതുമാണ്.