സ്വാഭാവികവും നയപരവുമായ ഘടകങ്ങള്‍ കേരളത്തിന്റെ സമ്പദ് ഘടനയെ 2016-17ല്‍ സാരമായി ബാധിച്ചു. ഇത് ഹൃസ്വ കാലത്തേക്കുള്ള വളര്‍ച്ചാ മുരടിപ്പു മുതല്‍ ക്രയവസ്തുക്കളുടെ വിലയിടിവിനു വരെ കാരണമായി. കൂടാതെ, 2016 ജൂണ്‍ മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള മഴയുടെ (തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം) അളവ് 34 ശതമാനവും 2016 ഒക്ടോബര്‍ മുതല്‍ 2016 ഡിസംബര്‍ 27 വരെയുള്ള മഴയുടെ (വടക്കു കിഴക്കന്‍ കാലവര്‍ഷം) അളവ് 61 ശതമാനവും കുറഞ്ഞു. മഴയുടെ ലഭ്യതയില്‍ വന്ന ഈ കുറവാണ് കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വരള്‍ച്ചയുടെ കാരണമെന്ന് ഇതോടെ വ്യക്തമാണ്. ഈ വരള്‍ച്ച അടുത്ത തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം വരെ തുടര്‍ന്നേക്കാം. ഇതിനൊക്കെ ഉപരിയായി 1000ത്തിന്റെയും, 500ന്റെയും നോട്ട് റദ്ദാക്കാനുള്ള വിവേകശൂന്യവും അനാവശ്യവുമായ തീരുമാനം സംസ്ഥാനത്തിന്റെ അസംഘടിത മേഖലയെയും, സഹകരണ മേഖലയെയും, വിനാശകരമായി ബാധിച്ചു. ഇത് കേരള സമ്പദ് വ്യവസ്ഥയില്‍ സമഗ്രമായ ആഘാതമുണ്ടാക്കി.
കൂടുതല്‍ വായിച്ചറിയുക
നിരവധി സാമ്പത്തിക സംക്ഷോഭങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2016-17. യു.എസ്.എ.യിലെ പുതിയ ഭരണകൂടവും ബ്രെക്സിറ്റും ആഗോള അസന്നിഗ്ദ്ധാവസ്ഥയ്ക്ക് സാക്ഷ്യമായി. അതുപോലെ, ദേശീയതലത്തില്‍, നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുകയും ഹ്രസ്വകാലവളര്‍ച്ചാപ്രവണതകളെ മന്ദഗതിയിലാക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്...
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ ഈ അടുത്ത കാലങ്ങളില്‍ സ്തംഭനാവസ്ഥയാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഉല്പന്നങ്ങളുടെയും ഉല്പാദനോപാദികളുടെയും വിലയിലുള്ള ചാഞ്ചാട്ടങ്ങളും അസ്ഥിരതകളും രൂക്ഷമായി വര്‍ദ്ധിച്ചു വന്നു. പ്രതികൂല കാലാവസ്ഥാനുഭവങ്ങളും സ്ഥൂലസാമ്പത്തിക ഘടകങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ടു്. വരള്‍ച്ച, രൂക്ഷമായ മറ്റ് കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവയും കാര്‍ഷികമേഖലയില്‍ കൂടുതല്‍ ആഘാതം ഉണ്ടാക്കുന്നു...
ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്കും ആ രാജ്യത്തെ വ്യവസായങ്ങളുടെ വികസനം വളരെ നിര്‍ണ്ണായകമാണ്. കൃഷിമേഖലയുടെ ആധുനികവല്‍ക്കരണം സയന്‍സ് & ടെക്നോളജിയുടെ വികസനം, സംരംഭകത്വം, പ്രതിരോധ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത, ദാരിദ്രവും തൊഴിലില്ലായ്മയും തുടച്ചു നീക്കല്‍, പ്രതിശീര്‍ഷവരുമാനത്തിന്റെ വര്‍ദ്ധനവ്, ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തല്‍ എന്നിവയുമായെല്ലാം ഒരു രാജ്യത്തെ വ്യാവസായിക വളര്‍ച്ച വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു...
ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലുള്ള കേരളത്തിന്റെ പുരോഗതി പ്രശസ്തമാണ്. സാക്ഷരതയും വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സംസ്ഥാനം ശ്രമിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ എടുത്ത ആദ്യകാല നയങ്ങളാണ് ഈ നേട്ടങ്ങള്‍ സാധ്യമാക്കിയത്. വഴിത്തിരിവുണ്ടാക്കുന്ന മുന്നേറ്റങ്ങളുമായി കേരളം എപ്പോഴും നേതൃത്വത്തിലേക്ക് വന്നിട്ടുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിച്ച ട്രാന്‍സ് ജെന്‍ഡര്‍ നയം ഇക്കൂട്ടത്തില്‍ തന്നെയുള്ള മറ്റൊന്നാണ്...
സംസ്ഥാനത്തിന്റെ പശ്ചാത്തല മേഖലയ്ക്ക്, വൈകിയാണെങ്കിലും വളരെ പരിഗണന ലഭ്യമായിട്ടുണ്ട്. ധാരാളം വന്‍കിട പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തന ക്ഷമമാവുന്നതാണ്. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് മുഖേന പശ്ചാത്തല വികസന പദ്ധതികള്‍ക്കാവശ്യമായ വരുമാന വിഭവ നിയന്ത്രണം പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നതു വഴി നൂതനവും, നിര്‍ണ്ണായകവുമായ...
ദീര്‍ഘകാലമായി മന്ദഗതിയിലായിരുന്ന ഇന്ത്യയുടെ കയറ്റുമതി മേഖല വളരെ സാവധാനം ഉയിര്‍ത്തെഴുന്നേല്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. ആഗോളമാന്ദ്യവും കയറ്റുമതി വസ്തുക്കളുടെ വൈവിദ്ധ്യത്തിന്റെ അഭാവവുമാണ് ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി കുറയാന്‍ കാരണമായത്. ദേശീയ അന്തര്‍ദേശീയ പ്രവണതകള്‍ കേരളത്തില്‍നിന്നുള്ള കയറ്റുമതിയെ...
ആരോഗ്യ രംഗം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ മെച്ചമാക്കികൊണ്ടു ശാസ്ത്ര, സാങ്കതിക രംഗത്തെ സമൂലമാറ്റങ്ങള്‍ സാമ്പത്തിക മുന്നേറ്റത്തിനു അടിസ്ഥാനമിടുന്നതിനാല്‍ ശാസ്ത്രവും സാങ്കേതികതയും വികസനത്തിന്റെ പ്രാധാന ഘടകങ്ങളാണ്. രാജ്യത്തെ ശാസ്ത്രവും സാങ്കേതികതയും പ്രോത്സാഹിപ്പിക്കുന്നതിന്...
73ഉം 74ഉം ഭരണഘടനാ ഭേദഗതികള്‍ക്ക് തുടര്‍ച്ചയായി പ്രാദേശിക ഭരണ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനും അതുവഴി സാമ്പത്തിക പുരോഗതിയും സാമൂഹിക നീതിയും ഉറപ്പും വരുത്തുന്നതിനുമായി സംസ്ഥാനം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നടപ്പാക്കിയ ജനാധിപത്യ വികേന്ദ്രീകരണം യഥാര്‍ത്ഥ പ്രാദേശിക തല ജനാധിപത്യത്തിന്റെ ഒരു പുതിയ വികസന സംസ്കാരത്തിനും സാമ്പത്തിക വികസനത്തിലെ ജനപങ്കാളിത്തത്തിനും വഴിയൊരുക്കിയതായി കാണാവുന്നതാണ്...
ദീര്‍ഘകാലമായി മന്ദഗതിയിലായിരുന്ന ഇന്ത്യയുടെ കയറ്റുമതി മേഖല വളരെ സാവധാനം ഉയിര്‍ത്തെഴുന്നേല്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. ആഗോളമാന്ദ്യവും കയറ്റുമതി വസ്തുക്കളുടെ വൈവിദ്ധ്യത്തിന്റെ അഭാവവുമാണ് ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി കുറയാന്‍ കാരണമായത്. ദേശീയ അന്തര്‍ദേശീയ പ്രവണതകള്‍ കേരളത്തില്‍നിന്നുള്ള കയറ്റുമതിയെ ബാധിച്ചു. 2015-16-ല്‍ കേരളത്തിന്റെ കയറ്റുമതി വേണ്ടത്ര ശോഭനമായിരുന്നില്ല...