ജില്ല രൂപരേഖ

1972 ജനുവരി 26ന് നിലവി

 വന്ന ഇടുക്കി ജില്ല കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്. മുമ്പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും (കല്ലൂര്‍ക്കാട്, മാഞ്ഞല്ലൂര്‍ വില്ലേജുകളൊഴികെ) കൂട്ടിച്ചേര്‍ത്താണ് ഇടുക്കി ജില്ല രൂപംകൊണ്ടിട്ടുളളത്.
രൂപീകരണ സമയത്ത് ജില്ലയുടെ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത് കോട്ടയത്ത് ആയിരുന്നുവെങ്കിലും 1976  ജൂണില്‍ ആസ്ഥാനം പൈനാവിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് തൊടുപുഴ താലൂക്കും രൂപീകരിച്ചു.
     2011 ലെ സെന്‍സസ് പ്രകാരം ഇടുക്കിയിലെ ആകെ ജനസംഖ്യ 11,08,974 ആണ്. അതില്‍ 5,52,808 പുരുഷന്‍മാരും 5,56,166 സ്ത്രീകളുമാണ്. സ്ത്രീപുരുഷാനുപാതം 1006 ഉം ജനസാന്ദ്രത 254 ഉം ആണ്. ആകെ കുടുംബങ്ങളുടെ എണ്ണം 2,79,812 ആണ്. 


ജനസംഖ്യ


ജനസംഖ്യ

പുരുഷന്‍

സ്ത്രീ

ആകെ

പട്ടികജാതി ജനസംഖ്യ

131573

136838

268411

പട്ടിക  വര്‍ഗ്ഗ ജനസംഖ്യ

27995

27820

55815

സാക്ഷരര്‍

471881

451129

923010

സാക്ഷരതാ നിരക്ക് (%)

95

89

92

പ്രധാന തൊഴിലാളികള്‍

287566

128381

415947

പ്രധാന കൃഷിക്കാര്‍

69676

16047

85723

സീമാന്ത കര്‍ഷകര്‍

44144

56272

1004416

ഭാഗിക കൃഷിക്കാര്‍

7133

8061

15194

ജനന നിരക്ക്

 

 

6.19

മരണ നിരക്ക്

 

 

5.23

 

ഭരണ നിര്‍വ്വഹണം
    ഇടുക്കി ജില്ലയില്‍ ഇടുക്കി, ദേവികുളം എന്നീ രണ്ട് റവന്യൂ ഡിവിഷനുകളും 5 താലൂക്കുകളുമാണുളളത്.

താലൂക്കിന്‍റെ പേര്

വില്ലേജുകളുടെ എണ്ണം

ദേവികുളം

13

തൊടുപുഴ

17

ഉടുമ്പന്‍ചോല

18

പീരുമേട്

10

ഇടുക്കി

9

ആകെ     5

67

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍


ജില്ലാ പഞ്ചായത്ത്

1

ബ്ലോക്ക് പഞ്ചായത്ത്

8

മുനിസിപ്പാലിറ്റി

2

ഗ്രാമപഞ്ചായത്ത്

52

ആകെ

63

 

ഭൂമിശാസ്ത്രവും കാലാവസ്ഥയും

    ഇടുക്കി ജില്ലയുടെ 90 ശതമാനവും പര്‍വ്വത നിരകളും ആഴത്തിലുളള താഴ് വരകളും നിറഞ്ഞ പ്രദേശങ്ങളാണ്.  ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്ത് മധ്യ ഭൂമിയുടെ ഒരു ഭാഗം മാത്രമെയുളളു. താഴ്ന്ന പ്രദേശങ്ങള്‍ ജില്ലയില്‍ വളരെ പരിമിതമാണ്. ജില്ലയുടെ ആകെ വിസ്തീര്‍ണ്ണത്തിന്‍റെ 50% അധികം വനമാണ്. സമുദ്ര നിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരമുളള 14 കൊടുമുടികള്‍ ജില്ലയിലുണ്ട്.   തെക്കേ ഇന്‍ഡ്യയിലെ ഏറ്റവും ഉയരം കൂടിയ (2817 മീറ്റര്‍ ഉയരം) കൊടുമുടിയായ ആനമുടി  ഇടുക്കി ജില്ലയിലെ കണ്ണന്‍ ദേവന്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

    ഇടുങ്ങിയ തോട് എന്നര്‍ത്ഥം വരുന്ന ഇടുക്ക്  എന്ന മലയാള പദത്തില്‍ നിന്നുമാണ് ഇടുക്കി ജില്ലയ്ക്ക് ആ പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഇടുക്കിയിലൂടെ ഒഴുകുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ നദിയായ പെരിയാര്‍ കുറവന്‍ മല (839 മീറ്റര്‍) കുറത്തീ മല (925 മീറ്റര്‍) എന്നീ മലകളുടെ ഇടയിലൂടെയാണ് ഒഴുകുന്നത്. ഇടുക്കി കമാന അണക്കെട്ടും സ്ഥിതി ചെയ്യുന്നത് ഇവിടെതന്നെ. ഇടുക്കി ജില്ലയുടെ ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് ആധികാരിക വിവരങ്ങള്‍ മാത്രമെ നമുക്ക് ലഭ്യമായിട്ടുളളു. മറയൂര്‍,  അഞ്ചുനാട് താഴവരയില്‍ കേരള പുരാവസ്തു വകുപ്പ് നടത്തിയ ഖനനം ചരിത്രപരമായ നാഗരികതയെ കുറിച്ചുളള അറിവുകള്‍ നല്‍കുന്നു. ഇവിടെനിന്നും കണ്ടെത്തിയിട്ടുളള മുനിയറകളും നന്നങ്ങാടികളും വണ്ടിപ്പെരിയാറിലെയും ബൈസണ്‍വാലിയിലെയും തൊണ്ടര്‍മലയിലെയും ചരിത്രസ്മാരകങ്ങളും മഹാശിലായുഗ കാലത്തിലെ സാംസ്ക്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന നിവാസികളിലേക്കാണ് സൂചന നല്‍കുന്നത്. പുരാതനകാലം മുതലെ ഇവിടെയുളള ആളുകള്‍ കുരുമുളക്, ഏലം തുടങ്ങിയവയുടെ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതും  ഇടുക്കിയില്‍  തന്നെയാണ്.

 കൃഷി

     സംസ്ഥാനത്തെ തോട്ടംവിള ഉല്പാദനത്തില്‍ 70 ശതമാനം ഏലക്കയും 70 ശതമാനം തെയിലയും 12 ശതമാനം കാപ്പിയും 7.3 ശതമാനം റബ്ബറും ഉത്പാദിപ്പിക്കുന്നത് ഇടുക്കി ജില്ലയിലാണ്. പ്രധാന വിളകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.


ക്രമ നം

ഇനം

വിസ്തീര്‍ണ്ണം

വിസ്തീര്‍ണ്ണം (ശമാനത്തില്‍)

1

നെല്ല്

8.87

0.44

2

കരിമ്പ്

8.76

0.43

3

കുരുമുളക്

426.94

21.06

4

ഏലം

318.1

15.69

5

അടയ്ക്ക

22.44

1.11

6

കശുവണ്ടി

11.47

0.57

7

ചക്ക

154.28

7.61

8

മാങ്ങ

62.24

3.07

9

നേന്ത്രക്കായ്

34.86

1.72

10

വാഴ

39.03

1.93

11

കപ്പ

69.19

3.41

12

കിഴങ്ങ്

15.51

0.77

13

പച്ചക്കറി

64.2

3.17

14

തേങ്ങ

165.46

8.16

15

റബ്ബര്‍

405.8

20.2

16

തേയില

219.7

10.84

 

ആകെ

2026.85

 

ജില്ലയിലെ  ജനപ്രതിനിധികള്‍
ലോകസഭാംഗം


പേര്

നിയോജകമണ്ഡലം

മെയില്‍ ഐ.ഡി

ഫോണ്‍ നമ്പര്‍

 അഡ്വ. ഡീൻ കുര്യാക്കോസ്

ഇടുക്കി

deankuriakosemp@gmail.com

9447877369

നിയമസഭാംഗങ്ങള്‍


പേര്

നിയോജകമണ്ഡലം

ശ്രീ. എം.എം മണി (വൈദ്യുതി വകുപ്പ് മന്ത്രി)

ഉടുമ്പന്‍ചോല

ശ്രീ. പി,ജെ ജോസഫ്

തൊടുപുഴ

ശ്രീ. എസ്. രാജേന്ദ്രന്‍

ദേവികുളം

ശ്രീ. റോഷി അഗസ്റ്റിന്‍

ഇടുക്കി

ശ്രീമതി. ഇ.എസ് ബിജിമോള്‍

പീരുമേട്

ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

 1. ഗവ. മെഡിക്കല്‍ കോളേജ്, ഇടുക്കി
 2. അല്‍ അസര്‍ മെഡിക്കല്‍ കോളേജ് & സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ , കുമാരമംഗലം
 3. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കട്ടപ്പന
 4. എഞ്ചിനീയറിംഗ് കോളേജ്, മൂന്നാര്‍
 5. ഗവ. കോളേജ്, കട്ടപ്പന
 6. ഗവ.കോളേജ്, മൂന്നാര്‍
 7. ഗവ. എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി
 8. ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഡ്സ് ആന്റ് സയന്‍സ്, ബാലഗ്രാം നെടുങ്കണ്ടം
 9. എം.ഇ.എസ് കോളേജ് നെടുംങ്കണ്ടം
 10. മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍  കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി, കുട്ടിക്കാനം
 11. മരിയന്‍ കോളേജ്, കുട്ടിക്കാനം
 12. എന്‍.എസ്.എസ് കോളേജ്, രാജകുമാരി
 13. പാവനാത്മാ കോളേജ്, മുരിക്കാശ്ശേരി
 14. സെന്റ് ജോസഫ് കോളേജ്, മൂലമറ്റം
 15. യൂണിവേഴ്സിറ്റി കോളേജ് ഓഫ്   
 16.  എഞ്ചിനീയറിംഗ്, മുട്ടം
 17. സെന്‍ട്രല്‍ സ്കൂള്‍, ഇടുക്കി
 18. ജവഹര്‍ നവോദയ സ്കൂള്‍, കുളമാവ്

പോളിടെക്നിക്സ്

 1. ഗവ. പോളിടെക്നിക്, മുട്ടം
 2. ഗവ. പോളിടെക്നിക്,  കുമിളി
 3. ഗവ. പോളിടെക്നിക് , തൊടുപുഴ
 4. ഗവ. പോളിടെക്നിക് , നെടുങ്കണ്ടം
 5. മോഡല്‍ ഗവ. പോളിടെക്നിക് , ഇടുക്കി

ഗവേഷണ കേന്ദ്രങ്ങള്‍

 1. ഇന്ത്യന്‍ ഏലം ഗവേഷണ കേന്ദ്രം, മൈലാടുംപാറ
 2. ഏലം ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ
 3. കൃഷി വിജ്ഞാന്‍ കേന്ദ്രം, ശാന്തമ്പാറ

ഡോ. സാബു വര്‍ഗ്ഗീസ്

ജില്ലാ പ്ലാനിംഗ് ഓഫീസര്‍
ഇടുക്കി