ജില്ലാ രൂപരേഖ
1949 ജൂലൈ 1 നാണ് കൊല്ലം ജില്ല ആദ്യമായി രൂപീകരിച്ചത്. 1956 നവംബർ 1 ന് പുതിയതായി രൂപീകരിച്ച കേരള സംസ്ഥാനത്തിലെ ഒരു ജില്ലയായി മാറി. 1957 ല്‍ കൊല്ലം ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, തിരുവല്ല എന്നീ താലൂക്കുകൾ ലയിപ്പിച്ചാണ് ആലപ്പുഴ ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലുക്കിന്റെ ഒമ്പത് വില്ലേജുകൾ 1982 ല്‍ പത്തനംതിട്ട ജില്ലയില്‍ ലയിപ്പിച്ചു.
കൊല്ലം ജില്ലയുടെ അക്ഷാംശവും രേഖാംശവും യഥാക്രമം 8.99 N0 ഉം 76.87 E0 ആണ്. ജില്ലയുടെ അതിരുകള്‍ വടക്ക് ആലപ്പുഴ ജില്ല, വടക്ക് കിഴക്ക് പത്തനംതിട്ട ജില്ല, കിഴക്ക് തിരുനെല്‍വേലി, തെക്ക് തിരുവനന്തപുരം ജില്ല, പടിഞ്ഞാറ് അറബിക്കടല്‍ എന്ന ക്രമത്തിലാണ്.
ജനസംഖ്യാപരമായ കണക്കുകള്‍
വിവരണം |
സെന്‍സസ് (2011) |
ജനസംഖ്യ |
26,35,375 |
പുരുഷന്‍മാർ |
12,46,968 |
സ്ത്രീകള്‍ |
13,88,40 7 |
ജനസാന്ദ്രത (സ്കയര്‍ കിലോമീറ്റര്‍) |
1061 |
സ്ത്രീ പുരുഷ അനുപാതം |
1113 |
സമ്പൂര്‍ണ്ണ സാക്ഷരത |
94.09 ശതമാനം |
പുരുഷന്‍മാർ |
96.09 ശതമാനം |
സ്ത്രീകള്‍ |
92.31 ശതമാനം |
പ്രതിശീര്‍ഷ വരുമാനം |
1,43,638/- രൂപ |
ജനന നിരക്ക് |
8.73 ശതമാനം |
മരണ നിരക്ക് |
5.04 ശതമാനം |
ശിശു മരണ നിരക്ക് |
6.44 ശതമാനം |
ആയുര്‍ ദൈര്‍ഘ്യം (പുരുഷന്‍) |
70 |
ആയുര്‍ ദൈര്‍ഘ്യം (സ്ത്രീ) |
74 |
ഭരണ സംവിധാനം
ജില്ലയെ 3 താലൂക്കുകള്‍ വീതമുള്ള 2 റവന്യൂ ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. ഇതില്‍ ആകെ 104 വില്ലേജുകളുണ്ട്.
റവന്യൂ വിഭാഗം |
താലൂക്കുകള്‍ |
|
|
|
|
|
|
|
|
|
|
|
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ |
എണ്ണം |
ഗ്രാമപഞ്ചായത്ത് |
68 |
ബ്ലോക്ക് പഞ്ചായത്ത് |
11 |
ജില്ലാ പഞ്ചായത്ത് |
1 |
മുനിസിപ്പാലിറ്റികള്‍ |
4 |
കോര്‍പ്പറേഷന്‍ |
1 |
ആകെ |
85 |
ഭൂമിശാസ്ത്രം
കേരളത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്താണ് കൊല്ലം ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വിസ്തീർണ്ണം 2491 ചതുരശ്ര കിലോമീറ്ററാണ്, ഇത് സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുടെ 6.48 ശതമാനം ആണ്. ജില്ലയുടെ തീരദേശ ദൈർഘ്യം 37.84 കിലോമീറ്ററാണ്. ജില്ലയുടെ മൊത്തം വിസ്തൃതിയുടെ മൂന്നിലൊന്ന് വനമേഖലയാണ്.
ഭൂമിശാസ്ത്രപരമായി ജില്ലയെ മൂന്നായി തിരിക്കാം – ഉയര്‍ന്ന പ്രദേശം, സമതലം, താഴ്ന്ന പ്രദേശം. കരുനാഗപ്പള്ളി താലൂക്കും കൊല്ലം താലൂക്കും ഭാഗികമായി സമതലം/താഴ്ന്ന പ്രദേശങ്ങളിൽ ഉള്‍പ്പെട്ടിരിക്കുന്നു. കുന്നത്തുര്‍, കൊട്ടാരക്കര താലൂക്കുകൾ പൂർണ്ണമായും സമതല പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ പത്തനാപുരം, പുനലൂർ താലുക്കുകള്‍ ഉയർന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കടൽ തുറമുഖ പട്ടണങ്ങളിലൊന്നായ കൊല്ലം (പഴയ ക്വയിലോൺ) ഫീനീഷ്യരുടെയും റോമാക്കാരുടെയും കാലം മുതൽ വാണിജ്യ പ്രശസ്തി നേടിയിരുന്നു. ദേശിംഗനാട് രാജാവിന്റെ ഭരണകാലത്ത് കൊല്ലത്ത് ചൈനീസ് കുടിയേറ്റങ്ങള്‍ അഭിവൃദ്ധിപ്പെട്ടു. 1502-ൽ യൂറോപ്യന്മാരായ പോര്‍ച്ചുഗീസുകാരാണ് ആദ്യമായി കൊല്ലത്ത് ഒരു വ്യാപാര കേന്ദ്രം സ്ഥാപിച്ചത്, തുടര്‍ന്ന് 1661 -ൽ ഡച്ചുകാരും 1795-ൽ ബ്രിട്ടീഷുകാരും.
കാര്‍ഷിക മേഖല
ആകെ ഭൂവിസ്തൃതിയായ 2,48,788 ഹെക്ടറില്‍ 81,438 ഹെക്ടറും വനപ്രദേശമാണ്. മൊത്തം കൃഷി വിസ്തൃതി 1,41,576 ഹെക്ടര്‍ ആണ്. ജില്ലയില്‍ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളകള്‍ ചുവടെ ചേര്‍ക്കുന്നു. .
ക്രമ നം. |
വിളകള്‍ |
വിസ്തൃതി (ഹെക്ടര്‍) |
ഉല്‍പ്പാദനം |
1 |
നെല്ല് |
2979 |
6487T |
2 |
തേങ്ങ |
45309 |
265 million nuts |
3 |
പഴങ്ങള്‍ |
11440 |
89103 T |
4 |
പച്ചക്കറി |
3065 |
25286 T |
5 |
മരച്ചീനി |
15147 |
439194T |
6 |
കുരുമുളക് |
3220 |
539 T |
7 |
കശുമാവ് |
1304 |
1005 MT |
8 |
റബ്ബര്‍ |
35316 |
52817 T |
9 |
എള്ള് |
420 |
168 T |
10 |
അടയ്ക്ക |
1327 |
779 T |
അവലംബം – ജില്ലാ പദ്ധതി 201 8
മത്സ്യമേഖല
37.8 കിലോമീറ്റര്‍ തീരപ്രദേശവും 27 സമുദ്ര മത്സ്യ ബന്ധന വില്ലേജുകളും 26 ഉള്‍നാടന്‍ മത്സ്യബന്ധന വില്ലേജുകളും ഉള്‍പ്പെട്ടതാണ് കൊല്ലം ജില്ല. മത്സ്യ മേഖലയിലെ ജനസംഖ്യ 129314 ആണ്. അതില്‍ സമുദ്ര മത്സ്യ മേഖലയിലെ ജനസംഖ്യ 94419 ഉം ഉള്‍നാടന്‍ മത്സ്യ മേഖലയിലെ ജനസംഖ്യ 34895 ആണ്. സംസ്ഥാനത്തെ മൊത്തം മത്സ്യ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്.
ക്രമ നം . |
ഇനം |
എണ്ണം |
1 |
മത്സ്യ തൊഴിലാളികള്‍ |
19561 |
2 |
മത്സ്യമേഖലയിലെ അനുബന്ധ മേഖലയിലെ തൊഴിലാളികള്‍ |
16092 |
3 |
ചില്ലറ മത്സ്യ മാര്‍ക്കറ്റുകള്‍ |
146 |
4 |
മൊത്ത വിപണന മത്സ്യ മാര്‍ക്കറ്റുകള്‍ |
10 |
5 |
ഫിഷ് ലാന്റിംഗ് സെന്‍ററുകള്‍ |
25 |
6 |
ഹാര്‍ബറുകള്‍ |
4 |
വ്യവസായ മേഖല
ധാതു ലവണങ്ങളാല്‍ സമ്പുഷ്ടമായ കൊല്ലം ജില്ലയില്‍, കടലോരമണ്ണ്, ഇല്‍മനൈറ്റ്, ബോക്സൈറ്റ്, മോണോസൈറ്റ് എന്നീ ധാതുക്കളുടെ ശേഖരമാണ് പ്രധാനമായും കണ്ടുവരുന്നത്. അഷ്ടമുടികായലിന്റെ തീരങ്ങളില്‍ ചുണ്ണാമ്പ് കല്ല് നിക്ഷേപവും കാണപ്പെടുന്നു.
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമാണ് കൊല്ലം ജില്ല. അനേകം കശുവണ്ടി സംസ്കരണ ശാലകളും ജില്ലയിലുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ആസ്ഥാനം കൊല്ലം ജില്ലയാണ്. ഇത് കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട നോഡല്‍ ഏജന്‍സിയാണ്. ഈ മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ കാപ്പെക്സ് സഹകരണ മേഖലയുടെ ഭാഗമാണ്. ജില്ലയില്‍ 151 കശുവണ്ടി ഫാക്ടറികള്‍ ഉള്ളതില്‍ 27 എണ്ണം സര്‍ക്കാര്‍ ഉടമസ്ഥതിയിലും 10 എണ്ണം കാപെക്സിന്റെ ഉടമസ്ഥതയിലുമാണ്. പ്രധാന വ്യവസായങ്ങൾ / വ്യവസായ സ്ഥാപനങ്ങൾ
- ടെക്നോപാർക്ക്, കുണ്ടറ
- കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ചവറ
- ഇന്ത്യൻ റെയര്‍ എർത്ത് ലിമിറ്റഡ്, ചവറ
- കേരള യുണൈറ്റഡ് ഇലക്ട്രിക്കൽസ്
- കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ്, കുണ്ടറ
- കേരള സെറാമിക്സ്, കുണ്ടറ
- കോ -ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ, ചാത്തനൂർ
- കേരള ഫീഡ്സ്, കരുനാഗപ്പള്ളി
ഗതാഗത മേഖല
ജില്ലയെ സംസ്ഥാനപാതകൾ, ദേശീയപാതകൾ (എൻഎച്ച് 66, എൻഎച്ച് 183, എൻഎച്ച് 744), ഗ്രാമീണ റോഡുകൾ, റെയിൽ ശൃംഖല എന്നിവയിലൂടെ കേരളത്തിലെയും ഇന്ത്യയിലെയും മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ജലാശയങ്ങൾ
ഇനം |
പേര് |
ദൈര്‍ഘ്യം |
നദികള്‍ |
അച്ചൻകോവിലാറ് |
72 കിമി |
കല്ലടയാറ് |
120 കിമി |
|
ഇത്തിക്കരയാറ് |
56 കിമി |
|
തടാകങ്ങൾ |
ശാസ്താംകോട്ട |
3.73 ചതുരശ്ര കിലോമീറ്റർ |
അഷ്ടമുടി തടാകം |
61.42 ചതുരശ്ര കിലോമീറ്റർ |
|
പരവൂർ തടാകം |
6.62 ചതുരശ്ര കിലോമീറ്റർ |
അവലംബം: ജില്ലാ പദ്ധതി - 2018
ലോക് സഭാ മണ്ഡലവും പ്രതിനിധികളും
ജില്ലയില്‍ 11 അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന 3 ലോകസഭ മണ്ഡലങ്ങളാണുള്ളത്.
ക്രമ നം . |
ലോക് സഭ മണ്ഡലം |
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി |
നിയമസഭാ മണ്ഡലം |
1 |
കൊല്ലം |
ശ്രീ .എന്‍ കെ പ്രേമ ചന്ദ്രന്‍ |
ചവറ |
കുണ്ടറ |
|||
ഇരവിപുരം |
|||
കൊല്ലം |
|||
ചാത്തന്നൂര്‍ |
|||
ചടയമംഗലം |
|||
പുനലൂര്‍ |
|||
2 |
മാവേലിക്കര |
ശ്രീ .കൊടിക്കുന്നില്‍ സുരേഷ് |
കുന്നത്തൂര്‍ |
കൊട്ടാരക്കര |
|||
പത്തനാപുരം |
|||
3 |
ആലപ്പുഴ |
അഡ്വ .എ എം.ആരിഫ് |
കരുനാഗപ്പള്ളി |
നിയമസഭമണ്ഡലവും പ്രതിനിധികളും
ക്രമ നം . |
എല്‍ എ സി നം . |
നിയമസഭ മണ്ഡലം |
തെരഞ്ഞെടുത്ത പ്രതിനിധികള്‍ |
1 |
116 |
കരുനാഗപ്പള്ളി |
ശ്രീ.ആര്‍. രാമചന്ദ്രന്‍ |
2 |
117 |
ചവറ |
- |
3 |
118 |
കുന്നത്തൂര്‍ |
ശ്രീ.കോവൂര്‍ കുഞ്ഞുമോന്‍ |
4 |
119 |
കൊട്ടാരക്കര |
ശ്രീമതി പി.ഐഷാ പോറ്റി |
5 |
120 |
പത്തനാപുരം |
ശ്രീ.കെ.ബി ഗണേഷ് കുമാർ |
6 |
121 |
പുനലൂര്‍ |
ശ്രീ.കെ.രാജു |
7 |
122 |
ചടയമംഗലം |
ശ്രീ.മുല്ലക്കര രത്നാകരന്‍ |
8 |
123 |
കുണ്ടറ |
ശ്രീമതി ജെ.മെഴ്സികുട്ടിയമ്മ (ബഹു.ഫിഷറീസ്/ഹാര്‍ബര്‍/പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി) |
9 |
124 |
കൊല്ലം |
ശ്രീ.എം. മുകേഷ് |
10 |
125 |
ഇരവിപുരം |
ശ്രീ.എം. നൗഷാദ് |
11 |
126 |
ചാത്തന്നൂര്‍ |
ശ്രീ.ജി. എസ്. ജയലാല്‍ |
വിദ്യാഭ്യാസ മേഖല
തിരുവനന്തപുരത്ത് 1834 ല്‍ ഒരു പ്രീസ്കൂള്‍ സ്ഥാപിച്ചതിനോടൊപ്പം തന്നെ കൊല്ലം ജില്ലയിലും ഒരു ജില്ലാ സ്കൂള്‍ ആരംഭിച്ചു.1885 ല്‍ തങ്കശ്ശേരിയില്‍ മൌണ്ട് കാര്‍മ്മല്‍ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്കൂള്‍ ആരംഭിച്ചതോടു കൂടി ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് ജില്ലയില്‍ തുടക്കമായി.
|
സ്കൂളുകളുടെ എണ്ണം |
|||
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ |
ഗവണ്മെന്റ് |
എയിഡഡ് |
അണ്‍ എയിഡഡ് |
ആകെ |
പ്രൈമറി സ്കൂള്‍ |
275 |
180 |
44 |
449 |
അപ്പര്‍ പ്രൈമറി സ്കൂള്‍ |
66 |
133 |
26 |
225 |
ഹൈസ്കൂള്‍ |
88 |
127 |
17 |
232 |
ടെക് നിക്കല്‍ സ്കൂള്‍ |
2 |
|
|
2 |
ഹയര്‍ സെക്കന്ററി |
67 |
55 |
20 |
142 |
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി |
20 |
32 |
|
52 |
കേന്ദ്രീയ വിദ്യാലയം |
|
|
|
1 |
നവോദയ |
|
|
|
1 |
സി ബി എസ് ഇ |
|
|
|
35 |
ഐ സി എസ് ഇ |
|
|
|
18 |
ജെ ഇ സി എസ് ഇ |
|
|
|
1 |
റസിഡന്‍ഷ്യല്‍ സ്കൂള്‍ |
|
|
|
1 |
ഉന്നത വിദ്യാഭ്യാസം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ |
ഗവണ്മെന്റ് |
എയിഡഡ് |
അണ്‍ എയിഡഡ് |
ആകെ |
എഞ്ചിനീയറിംഗ് കോളേജ് |
|
5 |
12 |
17 |
മെഡിക്കല്‍കോളേജ് |
1 |
|
4 |
5 |
ഐ റ്റി ഐ |
8 |
|
52 |
60 |
പോളി ടെക്നിക് |
3 |
1 |
|
4 |
ഫാഷന്‍ ടെക്നോളജി |
|
|
2 |
2 |
എം സി എ |
|
|
5 |
5 |
ആര്ട്സ് ആന്റ് സയന്‍സ് കോളേജ് |
2 |
12 |
|
14 |
റ്റി റ്റി ഐ |
9 |
|
|
9 |
അവലംബം : ജില്ലാ പദ്ധതി 2018
ആരോഗ്യ മേഖല
ജില്ലയിലെ ആരോഗ്യ സൌകര്യങ്ങള്‍
ക്രമ നം |
സ്ഥാപനങ്ങള്‍ |
വിഭാഗം |
|||
അലോപ്പതി |
കിടക്കകളുടെ എണ്ണം |
ആയുര്‍വ്വേദം |
ഹോമിയോ |
||
1 |
ജില്ലാ ആശുപത്രി |
1 |
539 |
1 |
1 |
2 |
അമ്മമാരുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രി |
1 |
273 |
|
|
3 |
താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രി |
4 |
690 |
|
|
4 |
താലൂക്കാശുപത്രി |
4 |
249 |
|
|
5 |
ജില്ലാ ടിബി സെന്റര്‍ |
1 |
1 |
|
|
6 |
റ്റി ബി ആശുപത്രി |
1 |
50 |
|
|
7 |
ആശുപത്രികള്‍ |
|
|
8 |
|
8 |
സി എച്ച് സി |
17 |
443 |
|
|
9 |
പി എച്ച് സി |
52 |
32 |
|
|
10 |
24x7 പി എച്ച് സി |
6 |
114 |
|
|
11 |
സബ്സെന്റര്‍ |
421 |
|
|
|
12 |
ഡിസ്പെന്‍സറി |
|
|
59 |
|
13 |
ഡിസ്പെന്‍സറി (എന്‍ എച്ച് എം) |
|
|
|
33 |
14 |
ആയുഷ് ( പി എച്ച് സി) |
|
|
18 |
|
15 |
ആയുഷ് (പി എച്ച് സി)സിദ്ധ |
|
|
3 |
|
അവലംബം – ജില്ലാ പദ്ധതി 201 8 & Health at a glance 2018 by DHS