ജില്ല രൂപരേഖ

            1957 ജനുവരി ഒന്നിനാണ് കേഴിക്കോട് ജില്ല രൂപീകൃതമായത്.  കേരള സംസ്ഥാനം ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കുന്നതിന് മുമ്പ് മദ്രാസ്സ് സ്റ്റേറ്റിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു കോഴിക്കോട്.  1956-ൽ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ കോഴിക്കോട് ജില്ല രൂപീകൃതമായി.  കേരള സംസ്ഥാനത്തിന്റെ വടക്ക് വശത്തുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്. വടക്ക് കണ്ണൂർ ജില്ല, തെക്ക് മലപ്പുറം ജില്ല, കിഴക്ക് വയനാട് ജില്ല, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് കോഴിക്കോട് ജില്ലയുടെ അതിർത്തികൾ.  2 റവന്യു ഡിവിഷനുകളും 4 താലൂക്കുകളും 128 വില്ലേജുകളും, 12 ബ്ലോക്ക് പഞ്ചായത്തുകളും, 7 മുനിസിപ്പാലിറ്റികളും, 70 ഗ്രാമപഞ്ചായത്തുകളും, ഒരു കോർപ്പറേഷനും ചേർന്നതാണ് കോഴിക്കോട് ജില്ല.  കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ 4 താലൂക്കുകൾ. 
                       
വിസ്തീര്‍ണ്ണം                                                              2206 ചതുരശ്ര അടി
ജനസംഖ്യ                                                                    3086293
സാക്ഷരത                                                                    95.24 ശതമാനം

ഭൂപ്രകൃതി
           
അക്ഷാംശം                                                                  11 o 08’ & 110 15’ വടക്ക്
ധ്രുവരേഖാംശം                                                               75 o 30’  , 76 o 08’ നോര്‍ത്ത്
ആകെ കൃഷി സ്ഥലം(ഹെക്ടർ)                                         198389

 

തദ്ദേശ ഭരണ സ്ഥാപന വിവരം

ഗ്രാമപഞ്ചായത്തുകള്‍                                         70
ബ്ലോക്ക് പഞ്ചായത്തുകള്‍                                    12
നഗരസഭ                                                          07
കോര്‍പ്പറേഷൻ                                                 01
ജില്ലാ പഞ്ചായത്ത്                                             01

ജില്ലയിലെ എംപിമാരുടെ വിവരങ്ങൾ

        പേര്                                                     ലോക് സഭാ മണ്ഡലം

ശ്രീ. എം.കെ രാഘവന്‍                                                  കോഴിക്കോട്
ശ്രീ.കെ.മുരളീധരന്‍                                                        വടകര
ശ്രീ.രാഹുൽ ഗാന്ധി                                                       വയനാട്

ജില്ലയിലെ എം.എൽ.എമാരുടെ വിവരങ്ങള്‍

പേര്                                    നിയമസഭാ മണ്ഡലം

ശ്രീ.ഇ.കെ.വിജയൻ                               :           നാദാപുരം
ശ്രീ.പി.ടി.എ.റഹിം                                  :           കുന്ദമംഗലം
ശ്രീ.ജോർജ് എം.തോമസ്                       :           തിരുവമ്പാടി
ശ്രീ.കെ.ദാസൻ                         :           കൊയിലാണ്ടി
ശ്രീ.ടി.പി.രാമകൃഷ്ണൻ                              :           പേരാമ്പ്ര
പുരുഷൻ കടലുണ്ടി                                 :           ബാലുശ്ശേരി
ശ്രീ.എ.പ്രദീപ്കുമാർ                                :           കോഴിക്കോട് നോർത്ത്
ശ്രീ.എം.കെ.മുനീർ                                  :           കോഴിക്കോട് സൌത്ത്
ശ്രീ.എ.കെ.ശശീന്ദ്രൻ                             :           എലത്തൂർ
ശ്രീ.കരാട്ട് റസാക്ക്                                :           കൊടുവള്ളി
ശ്രീ.വി.കെ.സി.മമ്മദ്കോയ                    :           ബേപ്പൂർ
ശ്രീ.പാറക്കൽ അബ്ദുള്ള              :           കുറ്റിയാടി
ശ്രീ.സി.കെ.നാണു                                 :           വടകര

ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായസ്ഥാപനങ്ങളും

ഗവ : മെഡിക്കൽ കോളേജ്,കോഴിക്കോട് 

1957ലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആരംഭിച്ചത്.  ജില്ലയിലെ ആദ്യത്തെ മെഡിക്കൽ കോളേജാണിത്.  ഇത് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് നഗര പ്രദേശത്താണ്. കേരള സർവ്വകലാശാലയും, കാലിക്കറ്റ് സർവ്വകലാശാലയും സംയോജിച്ച അഫിലിയേറ്റഡ് സ്ഥാപനമാണിത്.  അതു കൂടാതെ, മലബാർ മേഖലയിലെ അത്യാധുനിക സൌകര്യങ്ങളുള്ള ഒരേ ഒ രു സർക്കാർ മെഡിക്കൽ കോളേജാണിത്.  ഭാരതത്തിലെ തന്നെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നാണിത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്-കോഴിക്കോട്

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി 1996-ൽ ആരംഭിച്ച ആദ്യത്തെ മാനേജ്മെൻറ് സ്ഥാപനമാണ് ഐ.ഐ.എം. ഗവേഷണം, അദ്ധ്യാപനം, പരിശീലനം, അതു കൂടാതെ ഭൌതികപരമായിട്ടുള്ള വികാസം എന്നിവയെല്ലാം ഉറപ്പുവരുത്തുന്ന തരത്തിലുള്ള എല്ലാ മേഖലകളിലും പരിശീലനം നൽകുന്നതോടൊപ്പം വിദ്യാർത്ഥികളുടെ കഴിവിനെ വളർത്തുകയും വിശകലനം ചെയ്യുകയും ആഗോളതലത്തിൽ വ്യത്യസ്ത സംസ്ക്കാരങ്ങളെ സമന്വയിപ്പിക്കുകയും, സാമൂഹിക വാണിജ്യപരമായ ഘടകങ്ങളെ ഏകോപിപ്പിക്കാനും   ഊന്നൽ  നൽകി  വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. (എൻ.ഐ.ടി കോഴിക്കോട്)  

പൂർണ്ണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലൊന്നാണ് കോഴിക്കോടുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.  1961-ൽ റീജിയണൽ എഞ്ചിനീയറിംഗ് കോളേജായി ആരംഭിച്ച സ്ഥാപനം 2002-ലാണ് എൻ.ഐ.ടി യായി മാറിയത്. കോഴിക്കോട് നഗരത്തിൽ നിന്ന് 22 കി.മി വടക്ക് കിഴക്കായി കോഴിക്കോട്-മുക്കം റോഡിലാണ് എൻ.ഐ.ടി കോഴിക്കോട് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നത നിലവാരത്തിലുള്ള ശാസ്ത്ര സാങ്കേതിക പരിജ്ഞാനം പകർന്ന് നൽകുന്നതിനായി ഭാരതസർക്കാർ സ്ഥാപിച്ചതാണ് എൻ.ഐ.ടി, കോഴിക്കോട്. 

സെൻറർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്പമെൻറ് & മാനേജ്മെൻറ്  ( സി.ഡബ്ല്യു.ആർ.ഡി.എം ) 
സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയത്തിന്റെ ഭാഗമായി 1979-ൽ രൂപീകൃതമായ സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ് സി.ഡബ്ല്യു.ആർ.ഡി.എം. ജലവിഭവത്തിന്റെ കൃത്യമായ മാനേജ്മെൻറും, ഗവേഷണവും, വികസനവും ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. കുടി വെള്ള ജലസേചന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള വിദഗ്ദ നിർദ്ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്    (ഐ.ഐ.എസ്.ആർ)  

ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കാർഷിക മേഖലയിലെ സുഗന്ധവിളകളുടെ ഗവേഷണവുമായി ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനമാണ്.  കോഴിക്കോട് ജില്ലയിലെ മൂഴിക്കൽ, സിൽവർ ഹിൽസ് എന്ന സ്ഥലത്താണ് ഇതിന്റെ ആസ്ഥാനം. ന്യൂഡൽഹി ആസ്ഥാനമായുള്ള സെൻട്ൽ പ്ലാൻറേഷൻ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്.  സുഗന്ധവിളകളുടെ ഗവേഷണത്തിനുവേണ്ട സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്.
 
മേജർ പ്രോജക്ടുകൾ 

കോഴിക്കോട് നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി തൊണ്ടയാടും, രാമനാട്ടുകരയും രണ്ട് ഫ്ലൈ ഓവറുകൾ നിർമ്മിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസ്, കോഴിക്കോട് 2018 മാർച്ച് മുതൽ സിവിൽ സ്റ്റേഷൻ കോമ്പൌണ്ടിൽ ഡിപിസി സെക്രട്ടറിയേറ്റ് മന്ദിരത്തിൽ പ്രവർത്തിച്ചു വരുന്നു. 

കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസിലെ ജീവനക്കാരുടെയും അവര്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടി ട്ടുള്ള ജോലിയുടെയും വിവരം ചുവടെ ചേര്‍ക്കുന്നു.
  
ജില്ലാ പ്ലാനിംഗ് ഓഫീസറുടെ                          -           മായ ടി.ആർ
ഉദ്യോഗപ്പേര്                                                     -          ജില്ലാ പ്ലാനിംഗ് ഓഫീസർ
ജില്ലയുടെ പേര്                                                 -          കോഴിക്കോട്

ശ്രീമതി മായ ടി.ആർ

ജില്ലാ പ്ലാനിംഗ് ഓഫീസർ
കോഴിക്കോട്