മുമ്പ് സൂചിപ്പിച്ചതുപോലെ, തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം പൊതുവിഭാഗം, പ്രത്യേകഘടക പദ്ധതി (എസ്.സി.പി) പട്ടികവര്‍ഗ ഉപപദ്ധതി (ടി.എസ്.പി) എന്നീ മൂന്നു വിഭാഗങ്ങളായി അനുവദിക്കുന്നു. സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തിനുമുള്ള പദ്ധതി വിഹിതം നിശ്ചയിക്കുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതം ഉള്‍പ്പെടെ ആകെ 6069.18 കോടി രൂപ വിവിധ വിഭാഗങ്ങള്‍ക്കായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായി. ഇതില്‍ പൊതുവിഭാഗത്തിന് 74 ശതമാനവും എസ്.സി.പി., ടി.എസ്.പി എന്നിവയ്ക്ക് യഥാക്രമം 23 ശതമാനവും 3 ശതമാനവുമാണ് വകയിരുത്തിയത്. 2014-15 വര്‍ഷത്തെ അപേക്ഷിച്ച് 2015-16-ല്‍ പൊതുവിഭാഗത്തിന് വകയിരുത്തിയ തുകയില്‍ നേരിയ വര്‍ദ്ധനവും എസ്.സി.പി., ടി.എസ്.പി. എന്നിവയില്‍ യഥാക്രമം 9.3 ശതമാനത്തിന്റെയും 21 ശതമാനത്തിന്റെയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പൊതുവിഭാഗത്തില്‍ 77 ശതമാനവും എസ്.സി.പി. ടി.എസ് പി എന്നിവയില്‍ യഥാക്രമം 63 ശതമാനവും 67 ശതമാനവും ഉണ്ടായതായാണ് 2015-16 വര്‍ഷത്തെ ചിലവിന്റെ വിശകലനം സൂചിപ്പിക്കുന്നത്. എസ്.സി.പി, ടി.എസ്.പി വിഭാഗങ്ങളിലെ പദ്ധതി വിനിയോഗക്കുറവ് ബ്ലോക്ക് പഞ്ചായത്തൊഴികെ മറ്റെല്ലാ തലങ്ങളിലും പ്രകടമാണ്. നഗരതലത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളായ കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റികളിലുമാണ് എസ്.സി. പി, ടി.എസ്.പി വിനിയോഗം ഏറ്റവും കുറവായി രേഖപ്പെടുത്തിയിട്ടുള്ളത്. 2015-16, 2016-17 സാമ്പത്തിക വര്‍ഷങ്ങളിലെ പദ്ധതി വിഹിതത്തിന്റെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തിരിച്ചും, വിഭാഗങ്ങള്‍ തിരിച്ചുമുള്ള വകയിരുത്തലിന്റെ കണക്ക് പട്ടിക 8.2-ലും ചിത്രം 8.4-ലും അനുബന്ധം 8.2 (എ) യിലും ചേര്‍ത്തിരിക്കുന്നു.തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് 2015-16, 2016 വർഷങ്ങളിൽ ലഭിച്ച പദ്ധതി വിഹിതത്തിെൻറെ വിവരങ്ങൾ പട്ടിക 8.2 ൽ കൊടുത്തിരിക്കുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ | 2015-16 | 2016-17 | ||||||
പൊതുവിഭാഗം | എസ്.സി.പി | ടി.എസ്.പി | ആകെ | പൊതു വിഭാഗം | എസ്.സി.പി | ടി.എസ്.പി | ആകെ | |
ഗ്രാമ പഞ്ചായത്തുകള്‍ | 2124.59 | 478.63 | 82.37 | 2685.59 | 1968.25 | 516.46 | 88.62 | 2573.34 |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 435.98 | 159.54 | 27.46 | 622.98 | 361.66 | 178.69 | 30.76 | 571.11 |
ജില്ലാപഞ്ചായത്തുകള്‍ | 435.98 | 159.54 | 27.46 | 622.98 | 361.66 | 178.69 | 30.76 | 571.11 |
നഗരസഭകള്‍ | 418.02 | 71.42 | 1.93 | 491.38 | 642.33 | 95.82 | 5.82 | 743.98 |
കോര്‍പ്പറേഷനുകള്‍ | 318.61 | 58.44 | 0.00 | 377.05 | 471.19 | 69.22 | 0.01 | 540.43 |
ആകെ | 3733.20 | 927.58 | 139.21 | 4800.00 | 3805.10 | 1038.90 | 156.00 | 5000.00 # |
തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ഫണ്ടുകള്‍ ഉല്പ്പാദനം, സേവനം പശ്ചാത്തലം എന്നീ മൂന്നു മേഖലകള്‍ക്കാണ് വകയിരുത്തുന്നത്. 2015-16-ല്‍ ഈ മേഖലകള്‍ക്കെല്ലാംകൂടി 6069.18 കോടി രൂപയാണ് ലഭ്യമായത്. അതില്‍ ഉല്പ്പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകള്‍ക്ക് നടപ്പുവര്‍ഷം യഥാക്രമം 8 ശതമാനം, 54 ശതമാനം, 38 ശതമാനം എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. ഉത്പാദന മേഖലയിലെ ചെലവ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ ചെലവിനെക്കാള്‍ 10 ശതമാനം കുറവാണ്. 2015-16-ലെ മേഖലതിരിച്ചിട്ടുള്ള വകയിരുത്തലിന്റെയും ചിലവിന്റെയും വിവരങ്ങള്‍ ചിത്രം 8.5 ലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേഖല തിരിച്ചുള്ള ചിലവിന്റെ ശതമാനം പട്ടിക 8.4 ലും ചേര്‍ത്തിരിക്കുന്നു. 2015-16 വര്‍ഷം ഉല്പ്പാദന മേഖലയില്‍ നേരിയ പുരോഗതി ഉണ്ടെങ്കിലും സേവന, പശ്ചാത്തല മേഖലകളെ അപേക്ഷിച്ച് ചിലവ് ശതമാനം കുറവായി കാണപ്പെടുന്നു. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ചിലവിന്റെ ശതമാനം ത്രിതലപഞ്ചായത്തുകളേക്കാള്‍ കുറവാണ്. 2014-15 ലെയും 2015-16 ലെയും മേഖല തിരിച്ചുള്ള പദ്ധതി വിഹിതത്തിന്റെയും ചിലവിന്റെയും കണക്കുകള്‍ അനുബന്ധം 8.3 (എ), അനുബന്ധം 8.3 (ബി) ല്‍ കാണുക.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ | 2014-15 | 2015-16 | ||||
ഉല്‍പാദന മേഖല | സേവന മേഖല | പശ്ചാത്തല മേഖല | ഉല്‍പാദന മേഖല | സേവന മേഖല | പശ്ചാത്തല മേഖല | |
ഗ്രാമപഞ്ചായത്തുകള്‍ | 10.07 | 59.05 | 30.88 | 8.80 | 53.20 | 38.00 |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 7.91 | 60.07 | 32.02 | 7.90 | 59.5 | 32.60 |
ജില്ലാപഞ്ചായത്തുകള്‍ | 9.55 | 57.78 | 32.67 | 7.00 | 60.5 | 32.50 |
നഗരസഭകള്‍ | 5.13 | 53.84 | 41.03 | 5.20 | 51.40 | 43.4 |
കോര്‍പ്പറേഷനുകള്‍ | 4.03 | 48.21 | 47.76 | 4.30 | 48.70 | 47.0 |
ആകെ | 8.7 | 57.7 | 33.6 | 7.7 | 54.4 | 37.9 |
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 2015-16 വര്‍ഷത്തില്‍ ഉല്പ്പാദനമേഖലയ്ക്ക് വകയിരുത്തിയ മൊത്തം പ്ലാന്‍ ഫണ്ടിന്റെ 83 ശതമാനം തുകയാണ് കൃഷി-അനുബന്ധ മേഖലയിലെ വിവിധ പദ്ധതികളുടെ നിർവഹണത്തിനായി മാറ്റിവെച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 79 ശതമാനമായിരുന്നു. 2015-16 വര്‍ഷത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ വ്യവസായം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളെ അപേക്ഷിച്ച് കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമാണ് കൂടുതല്‍ മുന്‍ഗണന നല്‍കിയത്. നഗരതലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളെക്കാള്‍ ഉല്പ്പാദന മേഖലയില്‍ ഗ്രാമതല തദ്ദേശഭരണസ്ഥാപനങ്ങള്‍ ഗണ്യ മായതുക വകയിരുത്തിയിരിക്കുന്നതുകൊണ്ടുതന്നെ അവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഈ മേഖലയ്ക്ക് ഗ്രാമ പഞ്ചായത്തുകള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും ആകെ തുകയുടെ 84% വകയിരുത്തുകയും ചെയ്തു. 2015-16 വര്‍ഷത്തില്‍ വകയിരുത്തിയ തുകയുടെയും ചിലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ പട്ടിക 8.4-ലും വിവിധ തലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവിന്റെ ശതമാനക്കണക്ക് ചിത്രം 8.6 ല്‍ കൊടുത്തിരിക്കുന്നു. 2014-15, 2015-16 എന്നീ വര്‍ഷങ്ങളിലെ ഉപമേഖല തിരിച്ചുള്ള പ്രധാന നേട്ടങ്ങള്‍ അനുബന്ധം 8.4 (എ), അനുബന്ധം 8.4 (ബി)) യില്‍ കൊടുത്തിട്ടുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ | 2015-16 | ||
വിഹിതം | ചെലവ് | ശതമാനം | |
ഗ്രാമപഞ്ചായത്തുകള്‍ | 270.2 | 210.1 | 78 |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 65.6 | 49.5 | 76 |
ജില്ലാപഞ്ചായത്തുകള്‍ | 79.3 | 41.1 | 52 |
നഗരസഭകള്‍ | 42.9 | 27.3 | 64 |
കോര്‍പ്പറേഷനുകള്‍ | 33.3 | 14.8 | 45 |
ആകെ | 491.3 | 342.9 | 70 |
താഴെ തട്ടിലുള്ള ജനകീയ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സദാ ജാഗരൂകരാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സേവനമേഖലയിലെ മുന്‍ഗണന അടിസ്ഥാന സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനാണ്; പ്രത്യേകിച്ചും വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം, കുടിവെള്ളം, പോഷകാഹാരം, സാമൂഹ്യക്ഷേമം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഉല്‍പ്പാദന, പശ്ചാത്തലമേഖലകളെ അപേക്ഷിച്ച് സേവന മേഖലയില്‍ മെച്ചപ്പെട്ടരീതിയില്‍ ഫണ്ട് വിനിയോഗിച്ചതായി കാണാം. 2015-16-ല്‍ സേവന മേഖലയില്‍ വകയിരുത്തിയ തുകയുടെ 89.0 ശതമാനവും ചിലവഴിച്ച് ബ്ലോക്ക് പഞ്ചായത്തുകള്‍ മികച്ച പ്രവര്‍ത്തനം നടത്തി. ഉപമേഖല തിരിച്ചുള്ള വിഹിതത്തിന്റെയും ചിലവിന്റെയും കണക്കുകള്‍ പട്ടിക 8.5-ലും വ്യത്യസ്ത തലങ്ങളിലെ സേവന മേഖലയുടെ ഫണ്ടിന്റെ വിവരങ്ങള്‍ ചിത്രം 8.7 ലും ഉപമേഖല തിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 8.5 (എ), അനുബന്ധം 8.5 (ബി) യിലും ചേര്‍ത്തിട്ടുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ | 2015-16 | ||
വിഹിതം | ചെലവ് | ശതമാനം | |
ഗ്രാമപഞ്ചായത്തുകള്‍ | 1622.27 | 1269.77 | 78 |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 415.15 | 371.24 | 89 |
ജില്ലാപഞ്ചായത്തുകള്‍ | 497.41 | 358.68 | 72 |
നഗരസഭകള്‍ | 390.35 | 266.23 | 68 |
കോര്‍പ്പറേഷനുകള്‍ | 353.07 | 167.70 | 48 |
ആകെ | 3278.25 | 2433.63 | 74 |
2015-16 സാമ്പത്തിക വര്‍ഷം മൊത്തം ലഭ്യമായ തുകയുടെ 38 ശതമാനമാണ് പശ്ചാത്തല മേഖലയ്ക്കുവേണ്ടി തദ്ദേശഭരണസ്ഥാപനങ്ങള്‍ മാറ്റിവച്ചത്. പശ്ചാത്തല മേഖലയില്‍ പ്രധാന പ്രവര്‍ത്തനങ്ങള്‍ തെരുവു വിളക്ക് സ്ഥാപിക്കല്‍, ഗതാഗത സംവിധാനങ്ങള്‍ ഒരുക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ എന്നിവയാണ്. ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ വകയിരുത്തിയ ഫണ്ടിന്റെ 82 ശതമാനം ഈ മേഖലയില്‍ ചെലവഴിച്ചു. 2015-16 വര്‍ഷം ഈ മേഖലയ്ക്ക് ലഭ്യമായ തുകയുടെ 74 ശതമാനം ചിലവാക്കിയിട്ടുണ്ട്. 2015-16 വര്‍ഷത്തില്‍ ഈ മേഖലയില്‍ പദ്ധതിവിഹിതത്തിന്റെ വിനിയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ 81 ശതമാനവും മുനിസിപ്പാലിറ്റികള്‍ 70 ശതമാനവുമാണ് ചെലവഴിച്ചത്. ഇത് 2014-15 വര്‍ഷത്തെക്കാള്‍ കൂടുതലാണ്. പശ്ചാത്തല വികസന മേഖലയ്ക്ക് ആകെ വകയിരുത്തിയ ഫണ്ടിന്റെ 78 ശതമാനം ഗതാഗത സൗകര്യങ്ങള്‍ക്കു മാറ്റിവച്ചതില്‍ 77 ശതമാനമാണ് ചെലവഴിക്കപ്പെട്ടത്. അവലോകന വര്‍ഷത്തില്‍ വകയിരുത്തിയ തുകയുടെയും ചിലവിന്റെയും ഇനം തിരിച്ചുള്ള കണക്കുകള്‍ പട്ടിക 8.7 ലും വ്യത്യസ്ത തലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതത്തിന്റെ വിവരങ്ങള്‍ ചിത്രം 8.8 ലും, 2014-15, 2015-16 വര്‍ഷങ്ങളിലെ ഉപമേഖല തിരിച്ചുള്ള വിശദാംശങ്ങള്‍, അനുബന്ധം 8.6 (എ), അനുബന്ധം 8.6 (ബി) ലും കാണാം.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ | 2015-16 | ||
വിഹിതം | ചെലവ് | ശതമാനം | |
ഗ്രാമപഞ്ചായത്തുകള്‍ | 1107.89 | 906.30 | 82 |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 251.80 | 203.98 | 81 |
ജില്ലാപഞ്ചായത്തുകള്‍ | 329.74 | 193.70 | 59 |
നഗരസഭകള്‍ | 321.70 | 224.67 | 70 |
കോര്‍പ്പറേഷനുകള്‍ | 288.47 | 162.56 | 56 |
ആകെ | 2299.61 | 1691.22 | 74 |