സ്ഥൂല സാമ്പത്തിക വീക്ഷണം

നിരവധി സാമ്പത്തിക സംക്ഷോഭങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2016-17. യു.എസ്.എ.യിലെ പുതിയ ഭരണകൂടവും ബ്രെക്സിറ്റും ആഗോള അസന്നിഗ്ദ്ധാവസ്ഥയ്ക്ക് സാക്ഷ്യമായി. അതുപോലെ, ദേശീയതലത്തില്‍, നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുകയും ഹ്രസ്വകാലവളര്‍ച്ചാ പ്രവണതകളെ മന്ദഗതിയിലാക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പഞ്ചവത്സര പദ്ധതി ഉപേക്ഷിച്ച് കാര്‍ഷികരംഗത്തും പരമ്പരാഗത വ്യവസായ മേഖലയ്ക്കും ഊന്നല്‍കൊടുക്കുന്ന സാഹചര്യത്തിലും സംസ്ഥാനം പതിമൂന്നാം പഞ്ചവത്സര പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. വര്‍ഷങ്ങളായി, സംസ്ഥാന ഗവണ്മെന്റിന്റെ ധനമേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാകുന്നു. ഈ പരിവര്‍ത്തനങ്ങളും മാറ്റങ്ങളും വരും വര്‍ഷങ്ങളിലെ നയ രൂപീകരണത്തില്‍ പ്രതിഫലിയ്ക്കും.










top