പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ 5-ാം വാര്‍ഷിക പദ്ധതിയാണ് 2016-17 ലെ വാര്‍ഷിക പദ്ധതി. വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തയ്യാറാക്കിയത്. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തുടര്‍ന്നു വരുന്ന പദ്ധതികളുടെ നിര്‍വ്വഹണം അവലോകനം ചെയ്തിട്ടുണ്ട്. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സ്റ്റേക്ക് ഹോള്‍ഡര്‍ ചര്‍ച്ചകള്‍ നടത്തുകയും താഴെത്തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും വിവരങ്ങളും കണക്കിലെടുക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതികളുടെ ബാഹുല്യം തടയാന്‍ ശ്രമങ്ങള്‍ നടത്തുകയും സമാന സ്വഭാവമുള്ള പദ്ധതികള്‍ ഒരു ശീര്‍ഷകത്തിന്‍ കീഴില്‍ കൊണ്ടു വന്നിട്ടുമുണ്ട്.
പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുന്നതിന് സഹായകരമായ വിധത്തില്‍ 2016-17ല്‍ വാര്‍ഷിക പദ്ധതി രൂപീകരണ പ്രക്രിയയിലും ബഡ്ജറ്റ് അവതരണത്തിലും ചില പ്രത്യേക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബഡ്ജറ്റ് – ഗ്രീന്‍ബുക്ക്, പ്രോഗ്രാം ബുക്ക് 2 വാല്യങ്ങളായാണ് അവതരിപ്പിച്ചത്. മുന്തിയ പരിഗണനയിലുള്ളതും നിര്‍വ്വഹണത്തിന് തയ്യാറായതുമായ പദ്ധതികള്‍ ഗ്രീന്‍ബുക്കില്‍ ഉള്‍പ്പെടുന്നു. 2016-17ലെ വാര്‍ഷിക പദ്ധതി മേഖല/ഉപമേഖല തിരിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സംഗ്രഹ രേഖ തയ്യാറാക്കി 2016-17 ബഡ്ജറ്റിനൊപ്പം സംസ്ഥാന നിയമസഭയ്ക്ക് നല്‍കിയിട്ടുണ്ട്.
2016-17ലെ വാര്‍ഷിക പദ്ധതി മൊത്തം വിഹിതം (ബജറ്റ് എസ്റ്റിമേറ്റ്) 30534.17 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന ബജറ്റ് വിഹിതം 24000 കോടി രൂപയും കേന്ദ്രവിഹിതം 6534.17
കോടി രൂപയുമാണ്. മുന്‍വര്‍ഷത്തെ സംസ്ഥാന
ബജറ്റ് വിഹിതമായ 20000 കോടി രൂപയില്‍ 20% വര്‍ദ്ധനവാണ് 2016-17 വാര്‍ഷിക വിഹിതത്തില്‍ ഉണ്ടായിരുന്നത്. ബജറ്റ് വിഹിതത്തില്‍ 5500 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ശേഷിക്കുന്ന 18500 കോടി രൂപ സംസ്ഥാന പദ്ധതികള്‍ക്കുമാണ് വകയിരുത്തിയിട്ടുള്ളത്. 2354.40 കോടി രൂപ പ്രത്യേക ഘടകപദ്ധതിയ്ക്കും 682.80 കോടി രൂപ പട്ടിക വര്‍ഗ്ഗ ഉപപദ്ധതിയ്ക്കുമായി വകയിരുത്തിയിട്ടുണ്ട്. 2536.07 കോടി രൂപ വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുണ്ട്. പ്രസ്തുത ശീര്‍ഷകത്തില്‍ വകയിരുത്തിയിട്ടുള്ള തുകയിൽ നിന്നും 2016-17 മുതല്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇൻവെസ്റ്റ്മെന്റ് ഫണ്ട് മുഖേനയാണ് തുക അനുവദിയ്ക്കുന്നത്.
പ്രധാന മേഖലകളിലെ 2014-15, 2015-16, 2016-17 വാര്‍ഷിക പദ്ധതി അടങ്കല്‍ - താരതമ്യ സ്റ്റേറ്റ്മെന്റ് പട്ടിക 1.4 ല്‍ കൊടുത്തിരിക്കുന്നു.
ക്രമ നം | മേഖല | 2014-15 | 2015-16 (ബി.ഇ.) | 2016-17 | വര്‍ദ്ധനവ് ശതമാനത്തില്‍ | ||||||
മേഖല | കേന്ദ്ര സഹായം | ആകെ വിഹിതം | മേഖല | കേന്ദ്ര സഹായം | ആകെ വിഹിതം | മേഖല | കേന്ദ്ര സഹായം | ആകെ വിഹിതം | |||
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 13 |
I | കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും | 1664.02 | 149.09 | 1813.11 | 1241.85 | 627.58 | 1869.43 | 1542.66 | 418.98 | 1961.64 | 5 |
II | ഗ്രാമ വികസനം | 617.23 | 833.41 | 1450.64 | 653.12 | 2223.08 | 2876.20 | 844.76 | 2733.66 | 3578.42 | 24 |
III | പ്രത്യേക പ്രദേശ പരിപാടികള്‍ | 413.76 | 413.76 | 467.23 | 75.20 | 542.43 | 478.98 | 478.98 | -12 | ||
IV | ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും | 749.64 | 160.67 | 910.31 | 348.01 | 223.67 | 571.68 | 491.47 | 86 | 577.47 | 1 |
V | ഊര്‍ജ്ജം | 1370.04 | 1370.04 | 1467.20 | 0.00 | 1467.20 | 1622.70 | 1622.70 | 11 | ||
VI | വ്യവസായവും ധാതുക്കളും | 639.40 | 36.68 | 676.08 | 582.20 | 28.71 | 610.91 | 1141.80 | 1141.80 | 87 | |
VII | ഗതാഗതം | 1180.87 | 0.63 | 1181.50 | 1300.12 | 0.00 | 1300.12 | 1876.55 | 1876.55 | 44 | |
VIII | ശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി | 621.45 | 42.73 | 664.18 | 688.40 | 67.59 | 755.99 | 188.57 | 1.00 | 189.57 | -75 |
IX | പൊതു സാമ്പത്തിക സേവനങ്ങള്‍ | 1651.49 | 43.25 | 1694.74 | 2508.19 | 137.64 | 2645.83 | 2767.60 | 82.31 | 2849.91 | 8 |
X | സാമൂഹ്യ സേവനങ്ങള്‍ | 6334.44 | 2435.33 | 8769.77 | 5873.47 | 4287.85 | 10161.32 | 7447.43 | 3192.19 | 10639.62 | 5 |
XI | പൊതു സേവനങ്ങള്‍ | 57.66 | 30.00 | 87.66 | 70.21 | 15.00 | 85.21 | 97.48 | 20.03 | 117.51 | 38 |
ആകെ I മുതല്‍ XI വരെ | 15300.00 | 3731.79 | 19031.79 | 15200.00 | 7686.32 | 22886.32 | 18500.00 | 6534.17 | 25034.17 | 9 | |
XII | തദ്ദേശ സ്വയംഭരണം | 4700.00 | 0.00 | 4700.00 | 4800.00 | 0.00 | 4800.00 | 5500.00 | 5500.00 | 15 | |
ആകെ മൊത്തം | 20000.00 | 3731.79 | 23731.79 | 20000.00 | 7686.32 | 27686.32 | 24000 | 6534.17 | 30534.17 | 10 |
ബോക്സ് 1. 3 2016-17 വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുള്ള മേഖലകള്‍
ബോക്സ് 1. 3 |
|
|
|
മുഖ്യമന്ത്രിമാരുടെ ഉപസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/മറ്റു സ്റ്റേക്ഹോള്‍ഡര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ചുവടെ പറയുന്ന മേഖലകളിലായി ക്രമീകരിച്ചിട്ടുണ്ട്.
നിലവിലുള്ള 66 കേന്ദ്രാവിഷ്കൃത പദ്ധതികളെ ഒരു കുടക്കീഴിലുള്ള 28 പദ്ധതികളായി പുനക്രമീകരിച്ചു. ഇതില്‍ കോര്‍ ഓഫ് ദ കോര്‍ പദ്ധതികള്‍ 6 എണ്ണവും കോര്‍ പദ്ധതികള്‍ 20 എണ്ണവും ഓപ്ഷണല്‍ പദ്ധതികള്‍ 2 എണ്ണവുമാണ്. കോര്‍ പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധമായും പങ്കാളിത്തം ഉണ്ടായിരിക്കണം. എന്നാല്‍ ഓപ്ഷണല്‍ പദ്ധതികളിലെ പങ്കാളിത്തം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ഓപ്ഷണല്‍ പദ്ധതികള്‍ക്കായി ഓരോ സംസ്ഥാനത്തിനും ഉള്‍പ്പെടുത്തിയിട്ടുള്ള മൊത്തം വിഹിതം മുന്‍കൂറായി തന്നെ അറിയിക്കുന്നതാണ്.
കോര്‍ ഓഫ് ദ കോര്‍ പദ്ധതികള്‍ക്ക് നിലവിലുള്ള വിഹിത ഘടന തുടരുന്നതാണ്. കോര്‍ പദ്ധതികളുടെ വിഹിത ഘടന കേന്ദ്രം 60%, സംസ്ഥാനം 40% എന്ന ക്രമത്തിലും ഓപ്ഷണല്‍ പദ്ധതികള്‍ക്ക് കേന്ദ്രം 50%, സംസ്ഥാനം 50% എന്ന ക്രമത്തിലുമാണ്.
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം വിലയിരുത്തല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കേരളയുടെ സാങ്കേതിക സഹായത്തോടെ പ്ലാന്‍ സ്പേസ് സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും നിർവ്വഹണ പുരോഗതി വിലയിരുത്തുന്നതിനുള്ള വെബ് ബേസ്ഡ് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനമാണ് പ്ലാന്‍ സ്പേസ്. സംസ്ഥാനത്ത് 2016-17 വാര്‍ഷിക പദ്ധതി പ്രൊപ്പോസലുകള്‍ വകുപ്പു തലവന്‍മാരില്‍ നിന്നും നിർവ്വഹണ ഏജന്‍സികളില്‍ നിന്നും ഓണ്‍ലൈനായി പ്ലാന്‍ സ്പേസ് വഴി ശേഖരിച്ചിരുന്നു.
ജില്ലാതല പദ്ധതി വിലയിരുത്തല്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനെ ലക്ഷ്യമാക്കിക്കൊണ്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്ലാന്‍സ്പേസ് സംവിധാനം നടപ്പിലാക്കി. ജില്ലാതല/ഉപജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനും സമയനിഷ്ഠ പാലിക്കുന്നതിനും ഇതുമൂലം സാധിക്കുന്നു. പ്ലാന്‍ സ്പേസില്‍ നിന്നുള്ള റിപ്പോര്‍ട്ടു പ്രകാരം ഈ സാമ്പത്തിക വര്‍ഷം 2016 ഡിസംബര്‍ 31 വരെ 31.63 ശതമാനം ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി ചെലവില്‍ ഗണ്യമായ വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ട്.
ജില്ലാതല പദ്ധതി മോണിട്ടറിംഗില്‍ ഒരു ചുവടുകൂടി മുന്നോട്ടു വയ്ക്കുന്നതിന്റെ ഭാഗമായി എം.എല്‍.എ.മാരുടെ പ്രത്യേക വികസന ഫണ്ട് പ്രകാരമുള്ള പദ്ധതികളുടെ മോണിട്ടറിംഗിനു വേണ്ടി ഒരു സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പദ്ധതികള്‍ നിര്‍ദ്ദേശിക്കപ്പെടുന്നതു മുതല്‍ ആസ്തി പൂര്‍ത്തീകരിച്ചതിനു ശേഷം തദ്ദേശ ഭരണ സ്ഥാപനത്തിനു കൈമാറുന്നതുവരെയുള്ള നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലെ വിശദാംശങ്ങള്‍ ടി. സംവിധാനം മുഖേന രേഖപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്. പദ്ധതി നിർദ്ദേശങ്ങൾ ഓൺലൈൻ സംവിധാനം മുഖേന സ്വീകരിക്കുന്നതിനും ഭരണാനുമതി സിസ്റ്റത്തില്‍ നിന്നും ജനറേറ്റ് ചെയ്യാനും കഴിയത്തക്ക വിധത്തിലാണ് സോഫ്റ്റ്വെയർ രൂപപെടുത്തിയിട്ടുള്ളത് .
സംസ്ഥാനത്തെ സാമ്പത്തിക വികസനം മുഖ്യമായും വിലയിരിത്തപ്പെടുന്നത് സാമൂഹ്യ വളർച്ചയുടെ സൂചകങ്ങളിലൂടെയാണ്. ജനസംഖ്യ സൂചിക, ദാരിദ്ര്യാനുപാതം, സാക്ഷരതാ നിരക്ക് എന്നിവ ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. എന്നിരുന്നാലും സാമൂഹ്യ പുരോഗതി നിലനിര്‍ത്തുന്നതിനും ഈ മേഖലയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി പര്യാപ്തമല്ല. കൂടാതെ സംസ്ഥാനത്തെ വിഭവ സമാഹരണത്തിലെ ന്യൂനത പദ്ധതി നിര്‍വ്വഹണത്തിന്റെ ഗുണമേന്മയേയും മൂലധന ആസ്ഥിക്കുവേണ്ടിയുളള ധന സമാഹരണത്തെയും ബാധിക്കുന്നു. ഇതിലേക്കായി സംസ്ഥാനം നൂതനമായ പല നടപടികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. സംസ്ഥാത്തിന്റെ പതിമൂന്നാം പദ്ധതിയുടെ രൂപീകരണം, സംസ്ഥാനത്തെ വിവിധ മേഖലകളില്‍ അനുഭവപ്പെടുന്ന അസുന്തലിതാവസ്ഥ പരിഹരിക്കുന്നതിനും അതിന് അനുയോജ്യമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയുളള നിര്‍ണ്ണായകമായ ഒരു ചുവട് വയ്പ്പാണ്.