സഹജമായ താമസ ചുറ്റുപാടുകള്‍ക്ക് പുറമെയുള്ള സ്ഥലങ്ങളിലേക്ക് ഉല്ലാസം മുഖ്യ ലക്ഷ്യമായുള്ള ജനതയുടെ സഞ്ചാരവുമായി ബന്ധപ്പെട്ട സാംസ്കാരിക, സാമ്പത്തിക പ്രതിഭാസമാണ് വിനോദ സഞ്ചാരം. വര്‍ദ്ധിച്ച തോതിലുള്ള ആഗോളവല്‍ക്കരണവും സമ്പാദ്യ വ്യയ വര്‍ദ്ധനവും കാരണം ബൃഹത്തും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന മേഖലകളിലൊന്നായി കഴിഞ്ഞ ദശകങ്ങളില്‍ വിനോദ സഞ്ചാരം മാറിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളില്‍ സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വികസനം എന്നിവയ്ക്ക് അന്തര്‍ദേശീയ, പ്രാദേശിക, വിനോദ സഞ്ചാരം സംഭാവന നല്കുന്നു. നിലവില്‍ ആഗോള തലത്തില്‍ മൊത്തം ആഭ്യന്തര വളര്‍ച്ചനിരക്കിന്റെ 10 ശതമാനവും മൊത്തം കയറ്റുമതിയുടെ 7 ശതമാനവും തൊഴിലിന്റെ കാര്യത്തില്‍ പതിനൊന്നില്‍ ഒരാള്‍ക്കും എന്ന തോതില്‍ പങ്ക് നല്‍കുന്നതാണ് വിനോദ സഞ്ചാര മേഖല. 2015 ല്‍ അന്താരാഷ്ട്ര തലത്തില്‍ വിദേശ സഞ്ചാരികളുടെ എണ്ണം ഏകദേശം 1.2 ബില്ല്യണ്‍ ആയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 1.8 ബില്യണ്‍ സഞ്ചാരികള്‍ രാജ്യാന്തര അതിര്‍ത്തികള്‍ കടക്കുമെന്നു പ്രതീക്ഷിക്കുന്നു.