വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൊണ്‍സിലിന്റെ ആഗോള തലത്തിലുള്ള സഞ്ചാര, വിനോദ സഞ്ചാര വ്യവസായത്തിന്റെ സാമ്പത്തിക സ്വാധീനം സംബന്ധിക്കുന്ന 2016 ലെ റിപ്പോര്‍ട്ട് പ്രകാരം ആഗോള സമ്പത് വ്യവസ്ഥയില്‍ ഈ മേഖലയുടെ ആകെ സംഭാവന 2015 വര്‍ഷത്തില്‍ 7.2 ട്രില്യൺ യു.എസ്. ഡോളര്‍ (2015 ലെ വിലയില്‍) ആയിരുന്നു. ഇത് ലോക മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 9.8% ആണ്. തൊഴിലിന്റെ കാര്യത്തില്‍ 2015 ല്‍ ഈ . മേഖല 284 ദശ ലക്ഷം തൊഴില്‍ നല്‍കുകയുണ്ടായി. ഇത് ലോകത്തിലെ മൊത്തം തൊഴിലിന്റെ പതിനൊന്നില്‍ ഒന്നു ഭാഗമാണ് മൊത്ത ആഭ്യന്തര ഉല്പാദന വളര്‍ച്ചയുടെ കാര്യത്തില്‍ നിര്‍മ്മാണവും ചില്ലറ വ്യാപാരവും ഉള്‍പ്പെടെ, 3.1 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കോടു കൂടെ 2015 ല്‍ ധാരാളം മറ്റ് പ്രധാന മേഖലകളെക്കാള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയുണ്ടായി. തൊഴില്‍ വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഈ മേഖല സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ മേഖലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവിധ മേഖലകളായും നേരിട്ടോ, പരോക്ഷമോ ആയ പ്രേരണ പ്രവര്‍ത്തനങ്ങളീലൂടെ 7.2 ദശലക്ഷം പുതിയ ഉപജീവന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് 2015 ല്‍ ഈ മേഖലയുടെ തൊഴിലില്‍ ഉള്ള സംഭാവന 2.6 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.
ലോകത്തിലെ എല്ലാ ഉപമേഖലകളും 2015 ല്‍ വിനോദ സഞ്ചാര മേഖലയിലെ മൊത്തം ആഭ്യന്തര വര്‍ദ്ധനവില്‍ വളര്‍ച്ച രേഖപ്പെടുത്തി തെക്കേ ഏഷ്യയെ (7.4%) പിന്നിലാക്കി കൊണ്ട് ഏറ്റവും ശക്തമായ വളര്‍ച്ച നിരക്കായ 7.9 ശതമാനം തെക്ക് കിഴക്ക് ഏഷ്യ നേടി ഇവയെ തുടര്‍ന്നുള്ള പ്രദേശങ്ങള്‍ മധ്യ കിഴക്കന്‍ പ്രദേശം(5.9%), കരീബിയന്‍ (5.1% ) സബ് സഹാരന്‍ ആഫ്രിക്ക (3.3%) ഉത്തര അമേരിക്ക (3.1%) യുറോപ്പ് (2.5%), വടക്ക് കിഴക്ക് ഏഷ്യ (2.1%), ലാറ്റിന്‍ അമേരിക്ക (1.5%), വടക്കേ ആഫ്രിക്ക (1.4%) എന്നിവയാണ്.
വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ (ഡബ്ള്യൂ.ടി.ടി.സി) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ സംഭാവന 2015 ല്‍ 8309.4 ബില്യണ്‍ ആണ്. (മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 6.3%). 2015 ല്‍ തൊഴില്‍ മേഖലയിലേക്ക് ഈ മേഖലയുടെ മൊത്തം സംഭാവന 37315000 തൊഴിലവസരങ്ങളായിരുന്നു. (ആകെ തൊഴിലിന്റെ 8.7%). മേഖലയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ നേരിട്ടുള്ള സംഭാവനയുടെ ഏകദേശം 83.2% വിശ്രമ വേളയിലെ യാത്രാ ചെലവുകളില്‍ നിന്നും ഉത്ഭവിച്ചതും ഇതില്‍ ബാക്കിയുള്ള 16.8% വാണിജ്യപരമായ ചെലവാക്കലില്‍ നിന്നും ഉണ്ടായതുമാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ ആഭ്യന്തര വിനോദ സഞ്ചാരത്തിന്റെ സംഭാവന 82.5 ശതമാനവും വിദേശ സഞ്ചാരികള്‍ക്കായുള്ള ചെലവിന്റെ തത്തുല്യമായ കണക്ക് 17.5 ശതമാനവുമാണ്. ഈ മേഖലയുടെ ജി.ഡി.പി യുടെ സംഭാവന, തൊഴില്‍ പ്രദാനം ചെയ്യുക എന്നിവ അടിസ്ഥാ നമാക്കി ലോക രാജ്യങ്ങള്‍ തരം തിരിച്ചിട്ടുള്ളതില്‍ ഇന്ത്യ 12-ാം സ്ഥാനത്താണ്. ആഗോള നിലയില്‍ ഇന്ത്യ ചൈനയ്ക്ക് തൊട്ടു പിന്നിലാണ്. 2015 ലെ 12-ാം സ്ഥാനത്തു നിന്നും 2026 ആകുമ്പോള്‍ ജി.ഡി.പി 7-ാം സ്ഥാനത്ത് എത്തി ചേര്‍ന്നേയ്ക്കാവുന്ന ഇന്ത്യയെ മുന്‍പന്തിയിലുള്ള 10 വിനോദ സഞ്ചാര സമ്പദ് വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തുന്നതിന് സാധ്യതയുണ്ട്.
കേരളത്തിലെ സേവന മേഖലയുടെ വളര്‍ച്ചയില്‍ പ്രധാന സംഭാവന നല്‍കുന്ന മേഖലയാണ് വിനോദ സഞ്ചാരം നേരിട്ടും അല്ലാതെയുമുള്ള മാര്‍ഗ്ഗങ്ങളിലൂടെ വിനോദ സഞ്ചാര മേഖലയിലെ മൊത്തം വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.25 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2015 ല്‍ 26,689.63 കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സി എ ജിആര്‍) 11.33 ശതമാനം ആയി രേഖപ്പെടുത്തിയിരിക്കുന്നു. ഈ നിരക്ക് 2005 ല്‍ 7738 കോടിയായിരുന്നത് 2015 ആയപ്പോഴേക്കും 26689.63 കോടിയായി വര്‍ദ്ധിച്ചു. 2005 നും 2015 നും ഇടയ്ക്ക് വളര്‍ച്ചാ നിരക്ക് കുറയുന്ന പ്രവണതയാണ് കാണാന്‍ സാധിക്കുന്നത്. 2013 ല്‍ വളര്‍ച്ചാ നിരക്ക് 12.22 ശതമാനമായിരുന്നത് 2015 ല്‍ 7.25 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലയിലെ വിദേശ വരുമാനം 2005 ല്‍ 1552.31 കോടി ആയി രുന്നത് 14.6 ശതമാനം സി.എ.ജി.ആര്‍ രേഖപ്പെടുത്തി കൊണ്ട് 2015 ആയപ്പോഴെക്കും 6949.88 കോടി ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ആഗോള പ്രതിസന്ധി വിദേശ വിനോദ സഞ്ചാരികളുടെ വരവിനെ ബാധിച്ചതിനാല്‍ വിദേശ വരുമാനം 2009 ല്‍ കുറഞ്ഞത് ഒഴികെ വര്‍ഷങ്ങളായി വിദേശ വരുമാനം മാറ്റമില്ലാത്ത വര്‍ദ്ധനവാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷങ്ങളിലെ വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വിദേശ വരുമാനം ചിത്രം 9.8 ല്‍ കൊടുത്തിരിക്കുന്നു.
വിദേശ വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറയുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്. 2005 മുതല്‍ 2015 വരെയുള്ള വിദേശ സഞ്ചാര വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ചിത്രം 9.9 ല്‍ കൊടുത്തിരിക്കുന്നു.
2014 ല്‍ 12981.91 കോടി രൂപയായിരുന്ന ആഭ്യന്തര വിനോദ സഞ്ചാര വരുമാനം 2015 ആയപ്പോള്‍ 13836.78 കോടി ആയി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ സി.എ.ജി.ആര്‍ 11.25 ശതമാനം ആയിരുന്നു. 2005 ല്‍ 4281.42 കോടി ആയിരുന്ന ആഭ്യന്തര വിനോദ സഞ്ചാര വരുമാനം 2015 ല്‍ 13836.78 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2005 മുതല്‍ 2015 വരെയുള്ള കാലയളവിലെ പരോക്ഷമായ ഉറവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ ആഭ്യന്തര വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനംഅനുബന്ധം 9.8 ല്‍ കൊടുത്തിരിക്കുന്നു.
തൊഴിലിലുള്ള സംഭാവന (ശതമാനത്തില്‍) | |||
രാജ്യം/ സംസ്ഥാനം | പ്രത്യക്ഷ സ്വാധീനം | പ്രത്യക്ഷ + പരോക്ഷ സ്വാധീനം | ആകെ |
ഇന്ത്യ | 4.4 | 5.8 | 10.2 |
കേരളം | 9.9 | 13.6 | 23.5 |
മൊത്തം തൊഴിലവസരങ്ങള്‍ വിനോദ സഞ്ചാരത്തിന് നേരിട്ടും പരോക്ഷമായും പ്രോത്സാഹജനകവുമായ സ്വാധീനമുണ്ട്. വിനോദ സഞ്ചാരം മുഖേന സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ യാത്രാ ഏജന്‍സികള്‍ താമസ സൗകര്യ മേഖല, എയർ ൈലന്‍സ്, എന്നിവ വിനോദ സഞ്ചാര മേഖലകളില്‍ നേരിട്ടും ചില്ലറ വ്യാപാരം, നിര്‍മ്മാണം, ഉല്പാദനം, ടെലി കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെ പരോക്ഷമായും സമ്പദ് വ്യവസ്ഥയില്‍ ഉടനീളം വ്യാപിച്ചു കിടക്കുന്നു.
ഭാരത സര്‍ക്കാരിന്റെ വിനോദ സഞ്ചാര മന്ത്രാലയത്താല്‍ നിയോഗിക്കപ്പെട്ട റീജയണല്‍ ടൂറിസം സാറ്റലൈറ്റ് അക്ണ്ട്കൗ ഫോര്‍ കേരള ആന്‍ഡ് മധ്യപ്രദേശ് 2009-10 പഠന പ്രകാരം കേരളത്തില്‍ വിനോദ സഞ്ചാര മേഖല 14 ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ മൊത്തം തൊഴിലുകളില്‍ 23.52 ശതമാനം തൊഴിലുകളാണ് 2009 നും 2012 നും ഇടയില്‍ വിനോദ സഞ്ചാര മേഖല പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിച്ചിട്ടുള്ളത്.
രണ്ടാം പഞ്ചവത്സര പദ്ധതി മുതലാണ് വിനോദ സഞ്ചാര മേഖല പഞ്ചവത്സര പദ്ധതിയുടെ പരിധിയില്‍ കൊണ്ടു വരുന്നത്. 5-ാം പദ്ധതിയുടെ അവസാനം വരെ ഈ മേഖലയ്ക്ക് കാര്യമായ ശ്രദ്ധ ലഭ്യമായിരുന്നില്ല. എന്നാല്‍ ഭാരതത്തിലേയ്ക്കുള്ള വിനോദ സഞ്ചാരത്തിന്റെ സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കേരളം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനും 6-ാം പദ്ധതി പ്രാധാന്യം നല്കുകയുണ്ടായി. പദ്ധതി ലക്ഷ്യങ്ങള്‍ നേടുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതോടൊപ്പം സ്വകാര്യ മേഖലയിലെയും വിഭവങ്ങളുടെ വിനിയോഗ പദ്ധതി വിഭാവനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 1986 ജുലായ് വിനോദ സഞ്ചാരത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ചു.
വിനോദ സഞ്ചാര മേഖലയ്ക്കുള്ള പദ്ധതി വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടെങ്കിലും സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഈ മേഖലയുടെ സംഭാവന തീര്‍ത്തും ചെറുതാണ്. 9-ാം പദ്ധതി കാലത്ത് ഒഴികെ മൊത്തം സംസ്ഥാന പദ്ധതിയില്‍ വിനോദ സഞ്ചാര മേഖലയ്ക്കുള്ള വിഹിതം 1 ശതമാനത്തില്‍ അധികമായിട്ടില്ല വിവിധ പദ്ധതി കാലയളവില്‍ വിനോദ സഞ്ചാര മേഖലയിലെ വിഹിതവും മൊത്ത പദ്ധതി വിഹിതത്തില്‍ ഈ മേഖലയുടെ സംഭാവനയും പട്ടിക 9.2 ല്‍ കൊടുത്തിരിക്കുന്നു.
പദ്ധതി | മൊത്തം പദ്ധതിവിഹിതം | വിനോദ സഞ്ചാര വിഹിതം | വിനോദ സഞ്ചാരത്തിന്റെ സംഭാവന ശതമാനത്തില്‍ | ചെലവ് |
ഒന്നാം പദ്ധതി | 3003 | -- | -- | -- |
രണ്ടാം പദ്ധതി | 8701 | 13.00 | 0.15 | 8.00 |
മൂന്നാം പദ്ധതി | 17000 | 50.00 | 0.29 | 22.00 |
വാര്‍ഷിക പദ്ധതി | 14254 | 31.00 | 0.22 | 19.00 |
നാലാം പദ്ധതി | 25840 | 50.00 | 0.19 | 55.00 |
അഞ്ചാം പദ്ധതി | 56896 | 71.00 | 0.12 | 79.00 |
വാര്‍ഷിക പദ്ധതി | 39296 | 130.00 | 0.33 | 132.27 |
ആറാം പദ്ധതി | 148755 | 672.00 | 0.45 | 556.80 |
എഴാം പദ്ധതി | 221100 | 850.00 | 0.38 | 833.69 |
വാര്‍ഷിക പദ്ധതി | 144200 | 650.00 | 0.45 | 816.95 |
എട്ടാംപദ്ധതി | 687648 | 5301.00 | 0.77 | 5707.85 |
ഒന്‍പതാം പദ്ധതി | 1575500 | 19266.00 | 1.22 | 17397.81 |
പത്താം പദ്ധതി | 2522643 | 2777.00 | 0.11 | 2487.68 |
പതിനൊന്നാം പദ്ധതി | 4560547 | 48873.00 | 0.15 | 61774 |
പന്ത്രണ്ടാം പദ്ധതി | 10200000 | 110140.00 | 0.29 | 67506.24* |
8-ാം പദ്ധതി കാലത്ത് 53.01 കോടിയായിരുന്ന പദ്ധതി വിഹിതത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുകയും 9-ാം പദ്ധതിയില്‍ 192.66 കോടി രൂപയായി വിഹിതം വര്‍ദ്ധിക്കുകയും ചെയ്ത 9-ാം പദ്ധതി കാലത്താണ് പദ്ദതി വിഹിതത്തില്‍ കാര്യമായ വര്‍ദ്ധനവ് കാണാന്‍ സാധിച്ചത് എങ്കിലും 10-ാം പദ്ധതി കാലത്ത് 27.7 കോടി രൂപയായി പദ്ധതി വിഹിതം കുറയുകയും 11,12 ഉം പദ്ധതി കാലത്ത് ക്രമേണ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു.
മൊത്തം സംസ്ഥാന പദ്ധതി വിഹിതത്തില്‍ വിനോദ സഞ്ചാര മേഖലയ്ക്കുള്ള വിഹിതത്തിന്റെ സംഭാവന ശതമാനത്തില്‍ കണക്കാക്കുമ്പോള്‍ 8 –ാം പദ്ധതി കാലത്ത് .77% ആയിരുന്നത് 9-ാം പദ്ധതി കാലത്ത് 1.22 ശതമാനമായി വര്‍ദ്ധിച്ചതായി കാണുന്നു. എന്നാല്‍ 9-ാം പദ്ധതി കാലത്ത് ഉണ്ടായ നേട്ടം അധിക കാലം നീണ്ടു നിന്നില്ല എന്നു മാത്രമല്ല തുടര്‍ന്നുള്ള പദ്ധതി കാലത്ത് മൊത്തം പദ്ധതി വിഹിതത്തില്‍ വിനോദ സഞ്ചാര മേഖലയുടെ സംഭാവന കുറയുകയും 10-ാം പദ്ധതിയില്‍ 0 .11% ആകുകയും ചെയ്തു. ഇത് 11 –ാം പദ്ധതി കാലത്ത് 0.15%, 12-ാം പദ്ധതി കാലത്ത് 0.29% എന്നിങ്ങനെ വര്‍ദ്ധിക്കുകയും ചെയ്തു.
മിഷന്‍ മാതൃകയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണിത്. പ്രധാന ദൌത്യ നിർവഹണ ലക്ഷ്യങ്ങളും രീതികളും
മിഷന്‍ ലക്ഷ്യങ്ങള്‍
മിഷന്‍ പരിപാടികള്‍
സംസ്ഥാന പദ്ധതി വിഹിതത്തിനു പുറമേ വിനോദ സഞ്ചാര മന്ത്രാലയം, ഭാരത സര്‍ക്കാര്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര പ്രോജക്ടുകള്‍ക്ക് ധന സഹായം നല്‍കുകയും ചെയ്യുന്നു. 2011-12 മുതല്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് അനുവദിച്ചിട്ടുള്ള ഫണ്ടിന്റെ വിശദാംശങ്ങള്‍ പട്ടിക 3 ല്‍ കൊടുത്തിരിക്കുന്നു. ബഡ്ജറ്റ് വിഹിതത്തിനു പുറമേ സംസ്ഥാന ഫണ്ടില്‍ നിന്നും ഉള്ള അധിക വിഹിതവും ഉള്‍പ്പെടുന്നു.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ വിനോദ സഞ്ചാര സര്‍ക്യൂട്ടുകളുടെ സംയോജിത പശ്ചാത്തല സൗകര്യ വികസനത്തിനായി സ്വദേശ് ദര്‍ശന്‍ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 99.34 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തുമായി തെരഞ്ഞുടുത്തിട്ടുള്ള 13 വിനോദ സഞ്ചാര സര്‍ക്യൂട്ടുകളില്‍ ഇടുക്കി, പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട ഗവി –വാഗമാണ്‍ - തേക്കടി ഇക്കോ ടൂറിസം പദ്ധതിയുടെ വികസനത്തിനായിട്ടാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള ഈ വിഹിതം.
2015- 16 ല്‍ അനുവദിച്ച 230.45 കോടി രൂപയില്‍ (എസ്.ഡി.ജി ഉള്‍പ്പടെ) 156.68 കോടി രൂപയുടെ പദ്ധതികളും പരിപാടികളും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെ സംസ്ഥാനം അനുവദിച്ച പ്രധാന പരിപാടികളും പദ്ധതികളും താഴെപറയുന്നവയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ വിനിയോഗം പ്രാധാന്യം നല്കിയിരിക്കുന്നത് അടിസ്ഥാന വികസന സൗകര്യങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളെ മനോഹരമാക്കല്‍ ഗുണ നിലവാരമുള്ള വഴിയോര കേന്ദ്രങ്ങളിലേക്ക് യാത്രാ സൗകര്യങ്ങള്‍ ജലാശയത്തിന് സമീപമുള്ള കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, സഞ്ചാരികള്‍ക്കായുള്ള വിശ്രമ മുറികള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ പ്രോജക്ടുകള്‍, കരയും ജലവും അടിസ്ഥാനമാക്കിയുള്ള സാഹസിക വിനോദ സഞ്ചാരത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള ചൂണ്ടു പലകകള്‍ സ്ഥാപിക്കുക, വിനോദ സഞ്ചാര ഗതാഗതവും വിനോദ സഞ്ചാരികളുടെ സുരക്ഷ സംബന്ധിക്കുന്ന കാര്യങ്ങളും എന്നിവയ്ക്കു വേണ്ടിയാണ്.
വര്‍ഷം | സംസ്ഥാന ധനസഹായം* | കേന്ദ്ര ധനസ ഹായം | ആകെ |
2011-12 | 182.49 | 23.75 | 206.24 |
2012-13 | 180.53 | 78.26 | 258.79 |
2013-14 | 214.89 | 34.67 | 249.56 |
2014-15 | 245.36 | 0.00 | 245.36 |
2015-16 | 230.45 | 99.34 | 329.79 |
സര്‍ക്കാര്‍ ധന വിനിയോഗത്തിന്റെ രണ്ടാമത്തെ ശ്രദ്ധാ കേന്ദ്രം വിപണനമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന ശീര്‍ഷകത്തില്‍ കേരള വിനോദ സഞ്ചാരത്തെ അന്താരാഷ്ട്ര വിപണിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതൊരു പ്രദേശത്തിന്റെയും വിനോദ സഞ്ചാര വികസനത്തിന് അത്യാവശ്യം ഗുണ നിലവാരമുള്ള മാനുഷിക വിഭവും കഴിവുറ്റ തൊഴിലാളികളുമാണ്. ഇന്ത്യന്‍ വിനോദ സഞ്ചാരത്തിന് ഒരു വെല്ലുവിളിയായി കഴിവുറ്റ മാനവ ശേഷിയുടെ അപര്യാപ്തത മാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് ( കെ.ഐ.റ്റി.റ്റി. എസ്), സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്റ് (എസ്.ഐ.എച്ച്.എം), ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.സി.ഐ) എന്നീ സ്ഥാപനങ്ങള്‍ സഞ്ചാര, വിനോദ സഞ്ചാര, ആതിഥേയത്വം തുടങ്ങിയ മേഖലകളില്‍ ഗുണ നിലവാരമുള്ള മാനവ ശേഷി വികസിപ്പിക്കുന്നു. 2016-17 ലെ സര്‍ക്കാര്‍ ധന വിനിയോഗത്തിന്റെ ഘടന ചിത്രം 9.10 ല്‍ കൊടുത്തിരിക്കുന്നു.
Beginning with hunting the aurora borealis in the northern lights zone in Norway at 12 am, the list includes photos of Hawaii at 5 am, Paris at 6 am, San Francisco at 7 am, Abu Dhabi at 8 am, Melbourne at 9 am, New York at 8 pm, Budapest (Hungary) at 10 pm and Kerala at 6 pm, among others, offering a peek into how different places in the world look like.