2015 ല്‍ കേരള വിനോദ സഞ്ചാരത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കേരള വിനോദ സഞ്ചാരത്തെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുവാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കാണ് ഈ അവാര്‍ഡ്
1 പി.എ. ടി.എ. പുരസ്കാരം
2 കോണ്ടെ നാസ്റ്റേ ട്രാവലര്‍ അവാര്‍ഡ്
3 ദേശീയ വിനോദ സഞ്ചാര പുരസ്ക്കാരങ്ങള്‍
4 ഗോള്‍ഡണ്‍ സിറ്റി ഗേറ്റ് അവാര്‍ഡ് - ഐ.റ്റി.ബി ബർലിന്‍
5. എഫ്.ഐ. ടി.യു.ആര്‍
സമാധാനവും സുരക്ഷയും പരസ്പര സഹകരണവും വർധിപ്പിക്കുന്നതിൽ ഭാഗമാകുന്നു എന്ന നിലയിൽ സഞ്ചാരവും വിനോദ സഞ്ചാരവും പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. സഞ്ചാരത്തിലൂടെ സാംസ്കാരിക കൈമാറ്റവും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നും അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിനു സാധിക്കുന്നതിലൂടെ കൂടുതൽ സമാധാനപരമായ സമൂഹങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്നത് വ്യാപകമായി അറിയപ്പെടുന്ന വസ്തുതയാണെങ്കിലും ഈ വാദങ്ങൾ പിന്തുണക്കുന്ന തരത്തിലുള്ള ചെറിയ പ്രായോഗിക തെളിവുകൾ ഉണ്ട്. ലോക സഞ്ചാര വിനോദ സഞ്ചാര കൗൺസിൽ (ഡബ്ലിയു റ്റി റ്റി സി ) ആദ്യമായി വിനോദ സഞ്ചാരവും സമാധാനവും സംയോജിപ്പിക്കുന്നതിൽ പര്യവേഷണം നടത്തുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസുമായ് (ഐ ഇ പി) പങ്കാളിയായിട്ടുണ്ട്. ഈ ഗവേഷണം സൂചിപ്പിക്കുന്നത് കൂടുതൽ ശക്തമായ വിനോദ സഞ്ചാര മേഖലയുള്ള രാജ്യങ്ങൾ കൂടുതൽ സമാധാന അന്തരീഷം കൈവരിക്കാന്‍ സാധിച്ചു എന്നതാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് ആൻഡ് പീസ് സമാധാനം സംബന്ധിക്കുന്ന മൂന്നു മാനദണ്ഡങ്ങള്‍ പരിഗണിക്കുന്നു :
ഗ്ളോബല്‍ പീസ് ഇന്റക്സ് – ഇത് രാജ്യത്തെ സമാധനമില്ലായ്മ അളക്കുന്നു.
പോസിറ്റീവ് പീസ് ഇന്റക്സ് - പോസിറ്റീവ് സമാധാനം സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലെവലും സമീപനവും. ഗ്ലോബല്‍ ടെററിസം ഇന്റെക്സ് അളക്കുന്നത് ജീവന്‍ നഷ്ടപ്പെട്ടവര്‍, പരിക്കേറ്റവര്‍, സ്വത്തുക്കള്‍ക്കുണ്ടായ നാശം എന്നിവയിലുള്ള നെഗറ്റീവ് ഇംപാക്റ്റ് ഓഫ് ടൂറിസം
ആവശ്യങ്ങൾക്കനുസരിച്ചു പ്രത്കരിയ്ക്കുകയും കൂടുതലായുള്ള വിനോദ സഞ്ചാര വ്യാപനത്തിന് സഹായകരമായ ചുറ്റുപാട് സൃഷ്ടിക്കുന്നതിന് ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നതിനാൽ സർക്കാരുകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിന് സുസ്ഥിര വിനോദ സഞ്ചാരം സഹായിക്കുന്നു. നേപ്പാളിൽ പോക്കാറയിലേക്കുള്ള വർദ്ധിച്ച വിനോദ സഞ്ചാരികളുടെ കടന്നു വരവ് മുഴുവൻ സ്റ്റേക്ക്ഹോൾഡർമാരെയും സമാധാന വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പെരുമാറ്റ ചട്ടത്തിന്‍ കീഴില്‍ കൊണ്ടു വരുകയുണ്ടായി. കെനിയയിൽ തെരഞ്ഞെടുപ്പ് സമയത്തു സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്ക് ഒരു തുറന്ന അവസരം പ്രദാനം ചെയ്യുന്നതിനായി വിനോദ സഞ്ചാര മെഖലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കു അനുബന്ധമായി തെരഞ്ഞെടുപ്പു കാലത്ത് രൂപം കൊണ്ടതാണ് വിനോദ സഞ്ചാര നടപടി ക്രമങ്ങൾ.
വിനോദ സഞ്ചാരം വികസിക്കുകയും വിപുലമാകുകയു ചെയ്യുമ്പോൾ സാധാരണ ജനങ്ങൾക്കു ഭാഷ, വാണിജ്യ നൈപുണ്യം, മാനവശേഷി വികസനം എന്നിവ കൂടി വികസിപ്പിക്കേണ്ടി വരുന്നുണ്ട്. . നമീബിയയിൽ വിനോദസഞ്ചാര മേഖലയുടെ വികസനം സാധാരണ ജനസമൂഹത്തിന്റെ ഭാഷാപരമായ കഴിവുകൾ, പാചക കല പോലെയുള്ള വാണിജ്യ പരമായ കഴിവുകൾ എന്നിവ വികസിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കയിൽ ടൗണ്‍ഷിപ് ടൂറിസം ജൊഹനസ്ബർഗിലെ അലക്സാണ്‍ട്ര ടൗൺഷിപ്പിലെ ജനസമൂഹത്തിന്റെ ഔപചാരികവും അനൗപചാരികവുമായ കഴിവുകൾ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. വിനോദ സഞ്ചാരം വികസിക്കുമ്പോൾ ആളുകൾ അനുഭവങ്ങളും ആശയങ്ങളും പങ്കുവക്കുന്നതിനാൽ ഒരു രാജ്യത്തിനകത്തും അതിർത്തികൾക്കപ്പുറവും വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് വർദ്ധിക്കുന്നു. നോര്‍ത്ത് അയർലണ്ടിൽ രാഷ്ട്രീയ വിനോദ സഞ്ചാരം സംഘട്ടനങ്ങളെയും ചരിത്രത്തെയും സംബന്ധിചു കൂടുതലായി മനസിലാക്കുന്നതിനും യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇത് വിവരങ്ങൾ പങ്കു വെയ്ക്കുന്നതിനും പരസ്പരം മനസിലാക്കുന്നതിനും കഴിഞ്ഞു.
അയൽക്കാരുമായുള്ള ബന്ധങ്ങളെയും വിനോദ സഞ്ചാരം ബാധിക്കുന്നു. വ്യക്തിഗത നിലയിൽ അയല്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നത് പരസ്പരം മനസിലാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. അയൽ രാജ്യങ്ങിലേക്കുള്ള വിനോദ സഞ്ചാരം, യാത്രകള്‍ പരസ്പരം സാമ്പത്തിക നേട്ടത്തിന് സഹായകമാകുന്നു. ഉദാഹരണത്തിന് ജോർദാൻ സന്ദർശിക്കുന്ന ഇസ്രായേൽ ഇക്കോടൂറിസ്റ്റുകളെ ആ രാജ്യത്തിലേക്കേ് യാത്ര ചെയ്യാത്തതായ ഒരു നിയന്ത്രിത സംഘവുമായി താരതമ്യം ചെയ്യുമ്പോൾ ജോർദാനിലെ വ്യവസ്ഥകളെയും സംസ്കാരത്തെയും ചിന്താഗതികളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുന്നതിന് സഞ്ചാരികൾക്കു കഴിഞിട്ടുണ്ട്. അതുപോലെ തെക്കൻ കൊറിയക്കാർ ജുംനങ് പര്വതത്തിലേക്കു നടത്തുന്ന യാത്രയിലൂടെ വ്യക്തിഗത നിലയിലും ദേശിയ തലത്തിലും വടക്കൻ കൊറിയയെ കുറിച്ചുള്ള അവരുടെ കാഴ്ചപാടുപകള്‍ക്ക് മാറ്റം വരുത്തുവാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായിക്കുന്നു.
കരുത്തുറ്റ മേഖലയായ വിനോദ സഞ്ചാരം ഒരു രാജ്യത്തിന് ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ പ്രധാനം ചെയ്യുന്നു എന്നത് വാസ്തവമാണ്. വരുമാനം , തൊഴില്‍ എന്നിവയുടെ കാര്യത്തില്‍ വിനോദ സഞ്ചാരത്തിന്റെ സ്വാധീനം എല്ലായ്പോഴും ഒരു പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തെ പരിപോഷിപ്പിക്കുന്നു. എന്നാല്‍ ദ്രുതഗതിയിലുള്ള വിനോദ സഞ്ചാര വ്യാപനം പ്രതികൂലമായ പരിസ്ഥിതി, സാമൂഹിക സാംസ്കാരിക പ്രതിഫലനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തേക്കാം. വിനോദ സഞ്ചാരത്തിന്റെ പാരിസ്ഥിതിക പ്രതിഫലനം കാണുവാന്‍ സാധിക്കുന്നത് പ്രധാനമായും 2 രീതിയിലാണ്. – പ്രകൃതി വിഭവങ്ങളുടെ മേലുള്ള സമ്മര്‍ദ്ധവും ആവാസ വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടവും. അത് പോലെ വിനോദ സഞ്ചാര വികസനത്തിനു വേണ്ടി പ്രോത്സാഹിക്കപ്പെടുന്ന പരമ്പരാഗത, സാംസ്കാരിക, കലാ രൂപങ്ങളായ നൃത്തം, സംഗീതം, ഉല്‍സവ ആഘോഷങ്ങള്‍, കരകൗശല വ സ്തുക്കള്‍ എന്നിവ വ്യത്യസ്ഥരായ സദസ്യര്‍ക്ക് / കാണികള്‍ക്ക് സുഗ്രാഹ്യമാക്കുന്നതിനായി ചില മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നു. ദീര്‍ഘ ദൃഷ്ടിയുള്ള വളരെ കുറച്ച് വിഭാഗം മാത്രമേ പ്രത്യേക പരമ്പരാഗത കലയും സംസ്കാരവും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ സ്വീകരിക്കുകയുള്ളു അങ്ങനെ വിനോദ സഞ്ചാര വ്യവസായത്തിന്റെ നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മേഖലയെ സജീവ മാക്കുന്നതിന് ഇത്തരത്തിലുള്ള സാംസ്കാരിക പരമ്പരാഗത കലാരൂപങ്ങള്‍ക്ക് രൂപ മാറ്റം നല്കുന്ന തരത്തിലുള്ള സംരംഭങ്ങള്‍ ചിലപ്പെഴൊക്കെ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങളുടെ അഭിനവത്വത്തെ സ്വാധീനിക്കാറുണ്ട്. വിനോദ സഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളും നിക്ഷേപ രീതികളും സമൂഹത്തില്‍ ഗുണകരമായതും അല്ലാതെയുമുള്ള സാമൂഹ്യ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാറുണ്ട്. വിനോദ സഞ്ചാരം കാലാവസ്ഥാ വ്യതിയാനത്തില്‍ സ്വാധീനം ചെലുത്തുകയും അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുകയും ചെയ്യുന്നു. കൂടിയതാപ നില, ഉയരുന്ന സമുദ്ര നിരപ്പ്, തീരദേശ ദ്രവീകരണം, ജൈവ വൈവിദ്ധത്തില്‍ സംഭവിക്കുന്ന നഷ്ടം എന്നിവ സമീപ ഭാവിയില്‍ ധാരാളം സ്ഥലങ്ങളില്‍ വിനോദസഞ്ചാരത്തിന് ഭീഷണി ഉയര്‍ത്തുന്നു.
നമ്മുടെ സംസ്ഥാനത്ത് വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളില്‍ കൂടുതലും പ്രകൃതി വിഭവങ്ങളായ ജലാശയങ്ങള്‍, മലമ്പ്രദേശങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ളതായതിനാല്‍ ഈ വിഭവങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിന് സാദ്ധ്യത കൂടുതലാണ്. താഴെ പറയുന്ന രീതിയില്‍ വിനോദ സഞ്ചാരം പരിസ്ഥിതിയെ ബാധിക്കുന്നു.
സംസ്ഥാനത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് ആകര്‍ഷിക്കുന്നതിന് ആവശ്യമായ പ്രധാന ഘടകമാണ് വൃത്തിയും സുരക്ഷിതവുമായ പാരിസ്ഥിതിക അന്തരീക്ഷം പ്രദാനം ചെയ്യുക എന്നത്. വിനോദ സഞാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കുന്നതിന് വിനോദ സഞ്ചാര വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
വിനോദ സഞ്ചാര മേഖലയിലെ ഭാവി വികസനത്തിന് സുസ്ഥിര വിനോദ സഞ്ചാരം അത്യാവശ്യമാണ്. ഐക്യരാഷ്ട്ര സംഘടന വികസനത്തിനായുള്ള അന്താരാഷ്ട്ര സുസ്ഥിര വിനോദ സഞ്ചാര വര്‍ഷമായി 2017 നെ പ്രഖ്യാപിച്ചിട്ടുണ്ട്. സുസ്ഥിര വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള പ്രധാന സംരംഭങ്ങള്‍ താഴെ പറയുന്നവയാണ്.
വിനോദ സഞ്ചാര വകുപ്പിന്റെ ഒരു പ്രോ – പുവര്‍ സംരംഭമാണ് ഉത്തരവാദ വിനോദ സഞ്ചാരം. സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്റ്റേക്ക് ഹോള്‍ഡര്‍മാരെ ഉള്‍പ്പെടുത്തി കൊണ്ട് വിനോദ സഞ്ചാരത്തിന്റെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക വശങ്ങള്‍ കണക്കിലെടുത്തു കൊണ്ട് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒന്നാണ് ഈ പദ്ധതി. 2015-16 ല്‍ 1 കോടി രൂപ ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.
പരിസ്ഥിതി ശുചിത്വത്തത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര വ്യവസായം എന്നിവയുടെ പങ്കാളിത്തത്തോടെ വിനോദ സഞ്ചാര വകുപ്പ് തുടങ്ങിയ ഒരു സംരംഭമാണ് കേരള വേസ്റ്റ് ഫ്രീ ഡെസ്റ്റിനേഷന്‍ ക്യാമ്പെയിന്‍. പന്ത്രണ്ടാം പദ്ധതി കാലത്ത് ഈ പദ്ധതിയ്ക്കായി അനുവദിച്ച പദ്ധതി വിഹിതം 18 കോടി രൂപയായിരുന്നു.
പരമ്പാരഗത ഉത്സവങ്ങള്‍ , മേളകള്‍, പ്രാദേശിക സാംസ്കാരിക പരിപാടികള്‍ എന്നിവയുടെ പ്രോത്സാഹനത്തിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണിത്. 2015-16 ല്‍ ഈ പദ്ധതിയ്ക്കായി സര്‍ക്കാര്‍ അനുവദിച്ച വിഹിതം 6.5 കോടി രൂപയായിരുന്നത് 2016-17 ല്‍ 14.65 കോടി രൂപയായി വര്‍ദ്ധിക്കുകയുണ്ടായി .
സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിന്റെ നെടുംതൂണുകളിലൊന്നാണ് വിനോദ സഞ്ചാരം. ഈ മേഖലയിലെ വളര്‍ച്ച നിലനിര്‍ത്തുന്നതിനും അത് നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും വേണ്ടി സംസ്ഥാനം ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനനുസരണമായി പദ്ധതി രൂപീകരിക്കേണ്ടതും അത്യാവശ്യമാണ്. സംസ്ഥാനത്തെ വിനോദ സഞ്ചാര വിപണി വിപുലമാക്കുന്നതിനും അതിന്റെ പ്രചാരം കൂടുതല്‍ മേഖലകളിലും ജനങ്ങളിലേക്കും എത്തിക്കുന്നതിനും പ്രാധാന്യം നല്‍കുന്നവയായിരിക്കണം വിപണന തന്ത്രങ്ങള്‍
വിപണിയിലെ ആധിപത്യം നിലനിര്‍ത്തുന്നതിനായി കേരള വിനോദ സഞ്ചാര വകുപ്പ് ധാരാളം നൂതന വിപണന സംഘടിത പ്രവര്‍തതനങ്ങള്‍ (ക്യാമ്പെയിന്‍) അന്താരാഷ്ട്ര, ആഭ്യന്തര വിപണികളില്‍ നടത്തി വരുന്നു. ദി ഗ്രേറ്റ് ബാക്ക് വാട്ടര്‍ ഓഫ് കേരള, ഹോം ഓഫ് ആയുർവേദ, യുവര്‍ മൊമെന്റ് ഈസ് വെയ്റ്റിംഗ്, ഡ്രീം സീസണ്‍ എന്നിവയാണ് പ്രധാന വിപണികള്‍. കേരള വിനോദ സഞ്ചാരം നടത്തി വരുന്ന മല്‍ട്ടി മീഡിയ ക്യാമ്പെയിനുകള്‍. വിപണി കേന്ദ്രീകരിച്ചുള്ള ക്യാമ്പെയിനുകളും തന്ത്രപ്രധാന്യമുള്ള വിപണികളായ മധ്യ കിഴക്കന്‍ പ്രദേശം, ആസ്ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടത്തിവരുന്നു. നൂതന വിപണന ക്യാമ്പെയിനുകളായ ട്രെയിന്‍ (ബാന്‍ഡിംഗ്), എയര്‍പോര്‍ട്ട് ഡിസ്പേകള്‍, സമൂഹ മാധ്യമ ക്യാമ്പെയിന്‍ എന്നിവയും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഏറ്റെടുത്തിട്ടുണ്ട്.
2015 ലെ സഞ്ചാര, വിനോദ സഞ്ചാര മത്സര സ്വഭാവ സൂചിക ഈ മേഖലയെ കുറിച്ച് വിശാലമായ കാഴ്ചപ്പാട് നല്‍കുന്നു. രാജ്യത്തിന്റെ വികസനത്തിനും മത്സര സ്വഭാവത്തിനും സഹായമാകുന്നതും സഞ്ചാര, വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിര വികസനം സാദ്ധ്യമാക്കുന്നതുമായ ഒരു കൂട്ടം ഘടകങ്ങളും നയങ്ങളുമാണ് ഈ സൂചിക കണക്കിലെടുക്കുന്നത്. 2 വര്‍ഷത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന റ്റി റ്റി സി ഐ, 141 രാജ്യങ്ങളുടെ സഞ്ചാര വിനോദ സഞ്ചാര മത്സര സ്വഭാവ സൂചിക നിര്‍ണ്ണയിക്കുന്നു. വ്യത്യസ്ഥമായ പില്ലറുകളിലായി 4 ഉപ സൂചികകള്‍, 14 പില്ലറുകള്‍, 90 ഏക സൂചകങ്ങള്‍ എന്നിവ അടങ്ങിയതാണ് ടി.ടി.സി.ഐ.
റ്റി.റ്റി.സി.ഐ 2015 റാങ്കിംഗില്‍ സ്പെയിന്‍ മുന്‍പന്തിയിലും ആദ്യ പത്തിലുള്‍പ്പെടുന്ന 6 രാജ്യങ്ങളുമായി, ഏറ്റവുമധികം സഞ്ചാര, വിനോദ സഞ്ചാര രംഗത്ത് മല്‍സരമുള്ള സമ്പദ് വ്യവസ്ഥകളുള്ള പ്രദേശമായി യൂറോപ്പ് അതിന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 141 സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യയുടെ സ്ഥാനം 52-ാമത് ആണ്. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ ( 17-ാം സ്ഥാനം) വിപുലവും വൈവിധ്യവുമാണ്. അസ്പഷ്ടവും അതുല്യവുമായ പൈതൃകം (8ാം സ്ഥാനം), കായിക ഇനങ്ങള്‍ ബൄഹത്തായ വിനോദ വാഗ്ദാനം എന്നിവ ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ സാംസ്കാരിക വിഭവങ്ങള്‍.
സാമ്പത്തിക വളര്‍ച്ചയോടൊപ്പം വികസിച്ചു കൊണ്ടിരിക്കുന്നതാണ് വ്യാപാര സഞ്ചാര കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയുടെ പ്രസക്തി. ഇത് വില മത്സര സ്വഭാവ കേന്ദ്രമായി (8-ാം സ്ഥാനം) ഈ മേഖലയെ നിലനിര്‍ത്തുന്നു. അടുത്ത കാലത്ത് വിസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ (ഇതു വരെ ഡാറ്റാ റാങ്കിംഗില്‍ പ്രതിഫലിച്ചിട്ടില്ല) അന്തര്‍ദേശിയ വിനോദ സഞ്ചാരികളുടെ വരവിനെ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ദീര്‍ഘകാലമായി പശ്ചാത്തല സൗകര്യത്തിലുള്ള വിടവ് പ്രത്യേകിച്ചും വിനോദ സഞ്ചാര പശ്ചാത്തല സൗകര്യത്തിനും (109-ാം സ്ഥാനം) റോഡുകളുടെ ഗുണ നിലവാരത്തിലും തുടരുന്നു. അസമമായ ചില പുരോഗതി ഉണ്ടെങ്കിലും ആരോഗ്യത്തിലും ശുചിത്വത്തിലും (106ാം സ്ഥാനം) ഐ.സി. റ്റി റെഡിനസ്സിലും (114-ാം സ്ഥാനം) ഇന്ത്യ പിന്നിലാണ്. കുറ്റ കൃത്യങ്ങളുടെയും അക്രമങ്ങളുടെയും വര്‍ദ്ധിച്ച തോതിലുളള പ്രത്യക്ഷ സ്വാധീനം (97-ാം സ്ഥാനം) സുരക്ഷിത ക്ഷേമ സാഹചര്യങ്ങള്‍ താറുമാറാക്കുന്നു. പാരിസ്ഥിതിക സുസ്ഥിരതയില്‍ ഇന്ത്യ 139-ാം സ്ഥാനത്താണ്
വിനോദസഞ്ചാരം പ്രദാനം ചെയ്യുന്ന വിപണികള്‍ പരിശോധിച്ചാല്‍ ഇത്തരം വിപണികളുടെ കാര്യത്തില്‍ വര്‍ഷങ്ങളായി കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് കാണാന്‍ സാധിക്കും. അവ കൂടുതലായും യൂറോപ്പ്, യു.എസ് എന്നീ പ്രദേശങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. അതിനാല്‍ വിനോദ സഞ്ചാരികളുടെ കടന്നു വരവ് വര്‍ദ്ധിപ്പിക്കുന്നതിനായി ലോകത്തിലെ പുതിയതും കണ്ടെത്തിയിട്ടില്ലാത്തതുമായ വിപണികളിലേക്ക് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരത്തിന്റെ മികവ് എത്തിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ വിപണന മാര്‍ഗങ്ങള്‍ കണ്ടെത്തുകയും വിപണന തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കേണ്ടതും അത്യാവശ്യമാണ്. കേരള വിനോദ സഞ്ചാരത്തിന്റെ ബ്രാന്‍ഡ് രൂപം കുറച്ചു കൂടി ചിട്ടയായ രീതിയില്‍ വിപണിയില്‍ എത്തിക്കേണ്ടതുണ്ട്. വിപണനത്തില്‍ സര്‍ക്കാര്‍ ധന വിനിയോഗത്തിന്റെ വിഹിതം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ധന വിനിയോഗത്തിന്റെ ഒരു പ്രധാന ഭാഗം നീക്കി വച്ചിട്ടുണ്ട്. എങ്കിലും ബഡ്ജറ്റ് വിഹിതത്തിന്റെ പരിധിയില്‍ നിന്നു കൊണ്ട് താമസ സൗകര്യം, അനുബന്ധ സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുമായി സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ടൂറിസത്തിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഏറ്റവും പുതിയ സ്ഥിതി വിവര കണക്കനുസരിച്ച് പൈതൃക റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ ഹൌസ് ബോട്ടുകള്‍ എന്നിവയ്ക്ക് കേരളം സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ നിന്നും ഗണ്യമായ ആവശ്യകതയുണ്ട്. ഈ മേഖലയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുനനതിനായി സര്‍ക്കാരിന് സബ്സിഡികള്‍ നല്‍കാവുന്നതാണ്. അതുകൊണ്ട് നിക്ഷപ സൗഹൃദ അന്തരീക്ഷം പ്രദാനം ചെയ്തു കൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ സുഗമമാക്കുന്ന തരത്തിലായിരിക്കേണ്ടതാണ്.
കേരളത്തിലെ വിനോദ സഞ്ചാര മേഖല പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള വിനോദ സഞ്ചാരത്തിലാണ് കൂടുതലായി ആശ്രയിക്കുന്നത്. വര്‍ഷങ്ങളായി ബീച്ചുകള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വിനോദ സഞ്ചാരത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. എങ്കിലും പ്രകൃതിയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രം സംസ്ഥാനത്തിന് ദീര്‍ഘകാലം നിലനില്‍ക്കാന്‍ സാധിക്കയില്ല എന്നു വ്യക്തമായി സമീപ കാലങ്ങളിലെ കുറഞ്ഞ വളര്‍ച്ചാനിരക്കിന് ഇത് ഒരു കാരണമായി കരുതാവുന്നതുമാണ്. ഈ സാഹചര്യം പുതിയതും വൈവിധ്യവുമായ വിനോദ സഞ്ചാര ഉത്പന്നങ്ങളുടെ ആവശ്യകതയിലേക്ക് നയിക്കുന്നു. ഇത് പ്രകൃതിയുടെ, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലമായ പരിസ്ഥിതി പ്രദേശങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായകമാകുന്നു.
കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ വികസനത്തിന് മതിയായ സാധ്യതയുണ്ട്. സമ്പന്നമായ സാംസ്കാരിക പാരമ്പര്യ പൈതൃക സാധ്യതകള്‍, മെഡിക്കല്‍ ടൂറിസം, എം.ഐ.സി.ഇ . ഇക്കോ ടൂറിസം, ഫിലീം ടൂറിസം, ക്രൂയിസ് ടൂറിസം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കാവുന്നതാണ്.
വിനോദ സഞ്ചാര മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് സംസ്ഥാനം ഒരു കൂട്ടം പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുകയും അവക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കേണ്ടതുമാണ്. ടൂറിസത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഊന്നല്‍ മേഖലയില്‍ ഉൾപ്പെട്ടവ ഇവയാണ്.