വിനോദ സഞ്ചാരം

വിനോദ സഞ്ചാരവും സാമ്പത്തിക വികസനവും

സമ്പദ് വ്യവസ്ഥയിലെ മുന്‍-പിന്‍ ബന്ധങ്ങള്‍ നിമിത്തം സാമ്പത്തിക വളര്‍ച്ചക്ക് പ്രേരകമാകുന്ന മേഖലയാണ് വിനോദ സഞ്ചാരം. ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ പഠന കണ്ടെത്തല്‍ പ്രകാരം വ്യാപക അടിസ്ഥാനത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് മുന്‍-പിന്‍ ബന്ധങ്ങള്‍ സുദൃഡമാണ്. ഇത് തൊഴിലുകള്‍ സൃഷ്ടിക്കുന്നതും ദാരിദ്ര ലഘൂകരണവും ഉള്‍പ്പെടെ സാരമായ സാമ്പത്തിക ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനും ഇടയാക്കുന്നു. വിനോദ സഞ്ചാര മേഖലയില്‍ ഒരു തൊഴില്‍ സൃഷ്ടിക്കുന്നത് വിനോദ സഞ്ചാര അനുബന്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഒന്നര തൊഴില്‍ അധികമായോ പരോക്ഷമായോ സൃഷ്ടിക്കപ്പെടുന്നതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) കണക്കാക്കിയിട്ടുണ്ട്.

വിനോദസഞ്ചാര മേഖല സുസ്ഥിര വികസനത്തിന് നല്‍കുന്ന സംഭാവനയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലും (എസ്.ജി.സി) 169 അനുബന്ധ ലക്ഷ്യങ്ങളിലും വിനോദ സഞ്ചാരം 8,12,14 ലക്ഷ്യങ്ങളിലാണ് പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയും, മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗവും എല്‍ലാവര്‍ക്കും പ്രദാനം ചെയ്യുക, സുസ്ഥിര ഉപഭോഗവും ഉത്പാദനവും പ്രോത്സാഹിപ്പിക്കുക, ജല വിഭവങ്ങളുടെ സുസ്ഥിരമായ വികസനവും സംരംക്ഷണവും എന്നിവയാണ് അതില്‍ പ്രധാനം. ലോക ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ 2012 ലെ സഞ്ചാര, വിനോദ സഞ്ചാരത്തിന്റെ സാമ്പത്തിക സ്വാധീനത്തെ സംബന്ധിക്കുന്ന താരതമ്യ പഠന റിപ്പോര്‍ട്ട്, സമ്പദ് വ്യവസ്ഥയിലെ താഴെ ചേര്‍ത്തിരിക്കുന്ന മേഖലകളിലെ സഞ്ചാര, വിനോദ സഞ്ചാരത്തിന്റെ സ്വാധീനം ചൂണ്ടി കാണിക്കുന്നു.

  • മൊത്തം ആഭ്യന്തര ഉല്‍പാദനം, തൊഴില്‍, കയറ്റുമതി എന്നിവയിലെ സംഭാവനയുടെ കാര്യത്തില്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് സഞ്ചാരവും വിനോദ സഞ്ചാരവുമാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
  • സഞ്ചാര, വിനോദ സഞ്ചാര മേഖലയിലെ വളര്‍ച്ചാ പ്രവണതയും വികസന സാധ്യതയും മറ്റ് പ്രധാന മേഖലകളെക്കാള്‍ അധികമാണ്.
  • മറ്റ് മേഖലകളുമായുള്ള ബന്ധത്തിലൂടെ സഞ്ചാര, വിനോദ സഞ്ചാര മേഖലകള്‍ ദൃഢമായ പരോക്ഷ പ്രയോജനങ്ങള്‍ സൃഷ്ടിക്കുന്നു.
  • ദേശീയ സമ്പദ് വ്യവസ്ഥകളില്‍ വിനോദ സഞ്ചാരം കൂടുതലായി വ്യാപിച്ചു കിടക്കുകയും അതിന്റെ പ്രയോജനം വ്യാപകമായി വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
  • സഞ്ചാരവും വിനോദ സഞ്ചാരവും മറ്റ് വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധത്തില്‍ പശ്ചാത്തല സൗകര്യ നിക്ഷേപം ആകര്‍ഷിക്കുന്നു.
  • മെച്ചപ്പെട്ട രൂപകല്‍പനയിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ നിക്ഷേപവും സുസ്ഥിരമായ വിപണനവും, സുദൃഡവുമായ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിക്കുന്നു.

വിദേശ വരുമാനം നേടുന്നതിനും വിഞ്ജാനവും മൂലധനവും കൈമാറ്റം ചെയ്യുന്നതിനും കൂടുതല്‍ സാധ്യതയുള്ള മേഖല ആയതിനാല്‍ ആഗോള വിനോദ സഞ്ചാരവുമായി വിനോദ സഞ്ചാര മേഖലയുടെ വികസന സാധ്യത ബന്ധപ്പെട്ടിരിക്കുന്നു. വിദേശ വരുമാനത്തിന്റെ പ്രധാന ഉറവിടമായ ആഗോള വിനോദ സഞ്ചാരം പ്രത്യേകിച്ച് വികസിച്ച് കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ബലവത്തായ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കും ബാലന്‍സ് ഓഫ് പെയ്മെന്റിന്റെ പ്രധാന സംഭാവനയ്ക്കും കാരണമാകുന്നു. വികസിത രാജ്യങ്ങള്‍ക്ക് വിദേശ നാണ്യം നേടിത്തരുന്നതിനും അവയുടെ സ്ഥൂല സാമ്പത്തിക സ്ഥിരതയ്ക്കും ആഗോള വിനോദസഞ്ചാരം പ്രധാന പങ്ക് വഹിക്കുന്നു.

വിനോദ സഞ്ചാരവും സംസ്ഥാന സമ്പദ് വ്യവസ്ഥയും

കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ മുഖമുദ്രയായ വിനോദ സഞ്ചാരം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാന സംഭാവന നല്‍കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതിലും, വ്യാപകമായ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഈ മേഖല പ്രാധാന്യമര്‍ഹിക്കുന്നു. സംസ്ഥാനത്തിന് വിദേശ നാണ്യം നേടിത്തരുന്നതിനും പരമ്പരാഗത വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനും ഈ മേഖല പങ്കു വഹിച്ചിട്ടുണ്ട്.

“ദൈവത്തിന്റെ സ്വന്തം നാട്” എന്ന പേരിൽ പ്രസിദ്ധമായ കേരളം ഈ മേഖലയില്‍ അതിൻറെതായ തായ സ്ഥാനം നേടിയെടുക്കന്നതില്‍ വിജയം കൈവരിച്ചിട്ടുണ്ട്. ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ വിനോദ സഞ്ചാര വ്യവസായം കൈവരിച്ചിട്ടുള്ള നേട്ടങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. വിനോദ സഞ്ചാര മേഖലയിലെ വിവിധങ്ങളായ ഉത്പന്നങ്ങളുടെ പരിചയിച്ചറിയല്‍ ഈ സംസ്ഥാനത്തെ ലോകത്തിലെ ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാക്കി തീര്‍ത്തിട്ടുണ്ട്. സംസ്ഥാനത്തെ ഒരു ചെറിയ ദ്വീപായ ‘കാക്കതുരുത്ത്’ അടുത്ത കാലത്ത് നാഷണല്‍ ജിയോഗ്രാഫിക്സിന്റെ ലോകത്തിലെ സഞ്ചാര യോഗ്യമായ സ്ഥലങ്ങളെ സംബന്ധിക്കുന്ന ഛായാഗ്രഹണ വിനോദ സഞ്ചാരമായ “എറൌണ്ട് ദി വേള്‍ഡ് ഇന്‍ 24 അവേഴ്സില്‍ ഇടം നേടിയിട്ടുണ്ട്. വിനോദ സഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ടതും പ്രസിദ്ധമായ നിരവധി ദേശീയ, അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്.

വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ച

വിനോദ സഞ്ചാരികളുടെ വരവ്, വിദേശ നാണ്യം നേടിയത് എന്നിവയിലൂടെയാണ് പൊതുവെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച വിലയിരുത്തപ്പെടുന്നത്.

ആശയങ്ങള്‍

പണ്ട് മാസത്തില്‍ കുറഞ്ഞ കാലയളവില്‍ ഒരു വ്യക്തി സഹജമായ ചുറ്റുപാടുകള്‍ അല്‍ലാതെയുള്ള ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുകയും ആ യാത്രയുടെ പ്രധാന ഉദ്ദേശ്യം സന്ദര്‍ശിക്കുന്ന സ്ഥലത്ത് പ്രതിഫലം നേടുന്ന രീതിയിലല്‍ലാത്ത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്നതാണെങ്കില്‍ അങ്ങനെ യാത്ര ചെയ്യുന്ന ഏതൊരു വ്യക്തിയെയും സന്ദര്‍ശകര്‍ എന്നാണ് ലോക വിനോദ സഞ്ചാര സംഘടന (ഡബ്ള്യൂ.റ്റി. ഒ) നിർവചിച്ചിരിക്കുന്നത്. സന്ദര്‍ശകരെ വീണ്ടും രണ്ടു വിഭാഗമായി തരം തിരിച്ചിട്ടുണ്ട്. സന്ദര്‍ശന സ്ഥലത്ത് ഒന്നോ അതില്‍ കൂടുതലോ രാത്രി താമസിക്കുന്നവരെ വിനോദ സഞ്ചാരികളെന്നും സന്ദര്‍ശന സമയം ഒരു രാത്രിയേക്കാള്‍ കുറവായ സന്ദര്‍ശകരുടെ വിഭാഗത്തെ ദൈനംദിന സന്ദര്‍ശകര്‍ എന്നുമാണ് വിഭജിച്ചിരിക്കുന്നത്.

വിനോദ സഞ്ചാരികളുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന വിധത്തില്‍ ലോക വിനോദ സഞ്ചാര സംഘടന തരം തിരിച്ചിരിക്കുന്നു.

  • വിശ്രമ വേള, വിനോദം, അവധികാലം
  • സുഹൃത്തുക്കളെയും ബന്ധു ജനങ്ങളെയും സന്ദര്‍ശിക്കല്‍
  • വ്യാപാരവും തൊഴിലും (പഠനം ഉള്‍പ്പെടെ)
  • ആരോഗ്യ പരിചരണം
  • മതപരം, തീര്‍ത്ഥാടനം
  • മറ്റുള്ളവ (ഉദാഹരണം വിമാന കമ്പനി / കപ്പല്‍ ജീവനക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ മുതലായവര്‍)

ഭാരത സര്‍ക്കാര്‍ പിന്തുടരുന്ന നിർവചനങ്ങള്‍ ഈ അന്താരാഷ്ട്ര നിർവചനങ്ങളുമായി യോജിക്കുന്നവയാണ്. എന്നാല്‍ സുഹൃത്തുക്കളേയും ബന്ധു ജനങ്ങളേയും സന്ദര്‍ശിക്കുന്നവരെയും അവരുടെ യാത്രകളും പ്രവര്‍ത്തനങ്ങളും വിനോദ സഞ്ചാരത്തിന്റെ ഭാഗമായി പരിഗണിക്കുന്നില്‍ല എന്നത് ഒരു പ്രധാന വ്യത്യാസമാണ്.

ഭാരതത്തില്‍ പിന്‍തുടരുന്ന നിർവചനങ്ങള്‍

അന്താരാഷ്ട്ര സന്ദര്‍ശകര്‍

പ്രതിഫലം ലഭ്യമാകുന്ന തൊഴില്‍ ലഭിക്കുന്നതിനോ പാര്‍പ്പിടം സ്ഥാപിക്കുന്നതിനോ അല്‍ലാതെ വിദേശ യാത്രാനുമതിപത്രത്തോടെ രാജ്യം സന്ദര്‍ശിക്കാനെത്തുന്ന ഏതൊരു വ്യക്തിയും അന്താരാഷ്ട്ര സന്ദര്‍ശകരാണ്.

വിദേശ വിനോദ സഞ്ചാരി

കുറഞ്ഞത് 24 മണിക്കുറെങ്കിലും തങ്ങുകയും വിദേശ യാത്രാനുമതി പത്രത്തോടെ ഇന്ത്യ സന്ദര്‍ശിക്കുന്നതുമായ വ്യക്തിയാണ് വിദേശ സഞ്ചാരി. ഇത്തരത്തിലുള്ള സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം താഴെ കൊടുത്തിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്നായിരിക്കും.

  1. വിശ്രമ വേള ( വിനോദം, അവധികാലം, ആരോഗ്യം, പഠനം, മതം, കായികം)
  2. വ്യാപാരം, കുടുംബം, ദൌത്യം, കൂടിക്കാഴ്ച

താഴെ കൊടുത്തിരിക്കുന്ന വിഭാഗങ്ങളെ വിദേശ വിനോദ സഞ്ചാരികളായി പരിഗണിക്കുന്നില്‍ല

  1. സന്ദര്‍ശിക്കുന്ന രാജ്യത്ത് പ്രതിഫലം ലഭ്യമാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും തൊഴില്‍ നേടുന്നതിനായി കരാര്‍ അടിസ്ഥാനത്തിലോ അല്‍ലാതെയോ എത്തി ചേരുന്നതുമായ വ്യക്തികള്‍
  2. പാര്‍പ്പിടം സ്ഥാപിക്കുന്നതിനായി എത്തി ചേരുന്ന വ്യക്തികള്‍
  3. ദൈനംദിന സന്ദര്‍ശകര്‍ (സമുദ്ര പര്യടന യാത്രികര്‍ ഉള്‍പ്പെടെ)

വിനോദ യാത്രക്കാരന്‍

24 മണിക്കൂറില്‍ കുറഞ്ഞ സമയം ഒരു സ്ഥലത്ത് താമസിക്കുന്ന വിദേശ സന്ദര്‍ശകന്‍

സമുദ്ര പര്യടനം നടത്തുന്ന യാത്രക്കാര്‍

സമുദ്ര പര്യടന കപ്പലുകളില്‍ എത്തിചേര്‍ന്ന് രാജ്യത്തെ താമസ സൗകര്യമുള്ള സ്ഥലത്ത് ഒരു രാത്രി താമസിക്കുന്ന വ്യക്തികള്‍

ആഭ്യന്തര വിനോദ സഞ്ചാരികള്‍

രാജ്യത്തിനകത്ത് സഹജമായ താമസസ്ഥലത്ത് അല്‍ലാതെ സഞ്ചരിക്കുകയും വാണിജ്യ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന താമസ സ്ഥലങ്ങളായ ഹോട്ടലുകള്‍ , ധര്‍മ്മ ശാലകള്‍, അഗ്ര ശാലകള്‍ മുതലായവയില്‍ 24 മണിക്കൂറില്‍ കുറയാതെയോ അല്‍ലെങ്കില്‍ ഒരു രാത്രിയിലോ, ഒരു സന്ദര്‍ശനത്തില്‍ 12 മാസത്തിലധികരിക്കാതെ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും കാര്യത്തിനായി വരികയും ചെയ്യുന്ന വ്യക്തിയാണ് ആഭ്യന്തര വിനോദ സഞ്ചാരി

  1. വ്യാപാരവും വാണിജ്യവും
  2. വിശ്രമവേളയും അവധിക്കാലവും
  3. മതപരവും തീര്‍ത്ഥാടനവും
  4. സാമൂഹിക ലക്ഷ്യങ്ങള്‍

താഴെ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളെ ആഭ്യന്തര വിനോദ സഞ്ചാരികളായി കണക്കാപ്പെടുന്നില്‍ല.

  1. സന്ദര്‍ശിക്കുന്ന സംസ്ഥാനത്തില്‍ നിന്നോ കേന്ദ്രത്തില്‍ നിന്നോ പ്രതിഫലം ലഭ്യമാകുന്ന തരത്തില്‍ കരാര്‍ അടിസ്ഥാനത്തിലോ അല്‍ലാതെയോ ജോലിയില്‍ ഏര്‍പ്പെടുന്നതിനായി എത്തി ചേരുന്ന വ്യക്തികള്‍
  2. ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍

ലോക വിനോദ സഞ്ചാരത്തിന്റെ സംക്ഷിപ്ത രൂപം

ആഗോള തലത്തില്‍ അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ 2015 –ാം വര്‍ഷം 4.4 ശതമാനം വളര്‍ച്ചയുണ്ടാകുകയും അത് എണ്ണത്തില്‍ 1184 ദശലക്ഷം എത്തുകയും ചെയ്തു. 2010 ലെ മാന്ദ്യത്തിനു ശേഷം തുടര്‍ച്ചയായി 6 വര്‍ഷവും ശരാശരി 4 ശതമാനമോ അതിലധികമോ വളര്‍ച്ച അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തുകയുണ്ടായി. 2014 നേക്കാള്‍ അമ്പത് ദശലക്ഷമോ അതില്‍ കൂടുതലോ വിനോദ സഞ്ചാരികള്‍ (പകലും രാത്രി മുഴുവനും) ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്ര രാജ്യങ്ങളിലേക്ക് 2015 ല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വര്‍ദ്ധിച്ച സുരക്ഷിത ബോധവും സുരക്ഷയും മൂലവും, കൈമാറ്റ നിരക്കിലുണ്ടായ ശക്തമായ വ്യതിയാനങ്ങള്‍ നിമിത്തവും എണ്ണയുടേയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിലയിടിവ്, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ചെലവിടാനുള്ള വരുമാനത്തില്‍ വര്‍‍ദ്ധനവുണ്ടായതും ഒറ്റപ്പെട്ട വിനോദ സഞ്ചാര കേന്ദ്ര ങ്ങളില്‍ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാക്കിയത് എങ്കിലും മൊത്തത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ ശക്തമായ പ്രചോദനമാണ് ഉണ്ടായിരുന്നത്. യൂറോപ്പിലെ വളര്‍ച്ചയുടെ പിന്‍ബലത്തോടെ (+5%) വികസിത സമ്പദ് വ്യവസ്ഥയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വളര്‍ച്ചാ നിരക്ക് (+5%) വികസ്വര സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ചാ നിരക്കിനെ (+4%) പിന്‍തള്ളി.

top