ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലുള്ള കേരളത്തിന്റെ പുരോഗതി പ്രശസ്തമാണ്. സാക്ഷരതയും വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സംസ്ഥാനം ശ്രമിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ എടുത്ത ആദ്യകാല നയങ്ങളാണ് ഈ നേട്ടങ്ങള്‍ സാധ്യമാക്കിയത്. വഴിത്തിരിവുണ്ടാക്കുന്ന മുന്നേറ്റങ്ങളുമായി കേരളം എപ്പോഴും നേതൃത്വത്തിലേക്ക് വന്നിട്ടുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിച്ച ട്രാന്‍സ് ജെന്‍ഡര്‍ നയം ഇക്കൂട്ടത്തില്‍ തന്നെയുള്ള മറ്റൊന്നാണ്. ഇത്തരമൊരു നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണ്. മുന്‍കൈയെടുത്ത് നടപ്പിലാക്കി തുടങ്ങിയ ഈ നയങ്ങളെ നിലനിറുത്തിക്കൊണ്ടു പോകുക എന്നതാണ് സംസ്ഥാനം അഭിമുഖീകരിക്കുന്ന വെല്ലുവിളി. വിദ്യാഭ്യാസത്തിലെ നിലവാരക്കുറവ്, നൈപുണ്യശേഷിയുടെ അഭാവം, ജീവന് ഭീഷണിയുയര്‍ത്തുന്ന ജീവിതശൈലീരോഗങ്ങള്‍ എന്നിവയൊക്കെ കേരളം ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് നേടിയ നേട്ടങ്ങളുടെ നിറം കെടുത്തുന്നു. അതുപോലെ, ആരോഗ്യ - വിദ്യാഭ്യാസ രംഗത്തുള്ള സ്ത്രീ മുന്നേറ്റങ്ങള്‍ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേയ്ക്ക് നയിച്ചിട്ടില്ല. അതുകൊണ്ട് നേട്ടങ്ങള്‍ നിലനിര്‍ത്താനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.