കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ ഈ അടുത്ത കാലങ്ങളില്‍ സ്തംഭനാവസ്ഥയാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഉല്പന്നങ്ങളുടെയും ഉല്പാദനോപാദികളുടെയും വിലയിലുള്ള ചാഞ്ചാട്ടങ്ങളും അസ്ഥിരതകളും രൂക്ഷമായി വര്‍ദ്ധിച്ചു വന്നു. പ്രതികൂല കാലാവസ്ഥാനുഭവങ്ങളും സ്ഥൂലസാമ്പത്തിക ഘടകങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ടു്. വരള്‍ച്ച, രൂക്ഷമായ മറ്റ് കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവയും കാര്‍ഷികമേഖലയില്‍ കൂടുതല്‍ ആഘാതം ഉണ്ടാക്കുന്നു. ഈ മേഖലയിലെ പ്രതികൂല ഘടകങ്ങളെ ചെറുക്കുന്നതിനുള്ള നയങ്ങള്‍ ആസൂത്രണം ചെയ്യുകയും വളര്‍ച്ച പുനരുജ്ജീവിപ്പിക്കുകയുമാണ് അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടത്. കാര്‍ഷിക മേഖലയുടെ താഴേക്കുള്ള വളര്‍ച്ചയെ എതിരിടുക ദുര്‍ഘടമായ, വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ് .