പശ്ചാത്തല സൗകര്യം

സംസ്ഥാനത്തിന്റെ പശ്ചാത്തല മേഖലയ്ക്ക്, വൈകിയാണെങ്കിലും വളരെ പരിഗണന ലഭ്യമായിട്ടുണ്ട്. ധാരാളം വന്‍കിട പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തന ക്ഷമമാവുന്നതാണ്. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് മുഖേന പശ്ചാത്തല വികസന പദ്ധതികള്‍ക്കാവശ്യമായ വരുമാന വിഭവ നിയന്ത്രണം പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നതു വഴി നൂതനവും, നിര്‍ണ്ണായകവുമായ ഒരു സംരംഭത്തിലേക്ക് സര്‍ക്കാര്‍ ചുവടു വെയ്ക്കുകയാണ്. അതുപോലെ ഈ രംഗത്തേക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വളരുന്നതിനുള്ള ധാരാളം നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഊര്‍ജ്ജോത്പാദനത്തിനായി സംസ്ഥാനം, ജല വൈദ്യുത പദ്ധതികളെ അമിതമായി ആശ്രയിക്കുന്നതിനും പരിഹാരമുണ്ടാക്കേണ്ടതുണ്ട്. അപര്യാപ്തമായ വര്‍ഷപാതം ഈ പ്രശ്നം രൂക്ഷമാക്കുന്നു. നല്ല അവസ്ഥയിലുള്ള പശ്ചാത്തലം, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് മുഖേന (ആവശ്യമായ വൈദ്യുതി ഉള്‍പ്പെടെ ) മറ്റ് മേഖലകളെ സഹായിക്കുന്നതിന് ആവശ്യമാണ് . പശ്ചാത്തല മേഖലയ്ക്ക് ലഭ്യമായ ഈ പരിഗണനയും കേന്ദ്രീകൃത ശ്രദ്ധയും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അതുവഴി അഭിവൃദ്ധിക്കും കാരണമാവും

top