വ്യവസായം, അധ്വാനം, തൊഴിൽ

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ)

സംതുലിത വികസനത്തിനും നവീനത പരിപോഷിപ്പിക്കുന്നതിലും നേരിയ തോതില്‍എങ്കിലും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും. വലിപ്പം, സാങ്കേതിക വിദ്യ ഉപയോഗം, ഉല്പന്നങ്ങള്‍ എന്നിവയില്‍ ഇന്ത്യയിലെ എം.എസ്.എം.ഇ മേഖല വൈവിധ്യം പുലര്‍ത്തുന്നു.രാജ്യത്തൊട്ടാകെ 346.12 ലക്ഷം യൂണിറ്റുകളിലായി 805.24 ലക്ഷം തൊഴിലാളികള്‍ വിവിധയിടങ്ങളിലായി പണിയെടുക്കുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 37.5 ശതമാനം ഓഹരി എം.എസ്.എം.ഇ യുടെ സംഭാവനയാണ്. തൊഴിലില്ലായ്മ, പ്രാദേശികവും വ്യത്യസ്തവിഭാഗങ്ങള്‍ക്കിടയിലുളള അസമത്വംഎന്നിവ ലഘൂകരിക്കുന്നതില്‍ ഈ മേഖലയ്ക്ക് വൻ സാദ്ധ്യതയാണുള്ളത്. താരതമ്യേന കുറഞ്ഞ മൂലധന ചെലവും മറ്റുളള മേഖലകളുമായിട്ടുള്ള മുന്നാക്ക –പിന്നാക്ക ബന്ധങ്ങളിലൂടെ ഒരു വിഭിന്ന നിര്‍മ്മാണ മേഖലരൂപീകരിക്കുന്നതില്‍ എം.എസ്.എം.ഇ യ്ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും.

എം.എസ്.എം.ഇ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി സര്‍ക്കാര്‍ വിവിധ പദ്ധതികളും/പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. പ്രധാനമിന്ത്രി തൊഴില്‍ ദാന പരിപാടി (PMEGP), ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് ഫണ്ട് ഫോര്‍ മൈക്രോ ആന്റ് സ്മാള്‍ എന്റര്‍പ്രൈസസ് (CGTMSE), സാങ്കേതിക ഉന്നമനത്തിനായുളള ക്രെഡിറ്റ് ലിങ്ക്സ് ക്യാപിറ്റല്‍ സബ്സിഡി സ്ക്കീം (CLCSS), സ്ക്കീം ഓഫ് ഫണ്ട് ഫോര്‍ റീജനറേഷന്‍ ഓഫ് ട്രഡിഷണല്‍ ഇന്‍ഡസ്ട്രീസ് (SFURTI), മൈക്രോ ആന്റ് സ്മാള്‍ എന്റര്‍പ്രൈസസ്– ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പ്രോഗ്രാം, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുളളതിനെ പുതുക്കുന്നതിനുമുള്ള(MSE-CDP)എന്നിവ ഇവയിൽചിലതാണ്. എം.എസ്.എം.ഇ യുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി ആരംഭിച്ച ചില പുതിയ സംരംഭങ്ങള്‍ താഴെ പറയുന്നവയാണ്.

ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം (യു.എ.എം) :

എം.എസ്.എം.ഇ വ്യവസായം വളരെ അനായാസകരമായി നടത്തുന്നതിന് വേണ്ടി 2015 സെപ്ററംബര്‍ മാസം എം.എസ്.എം.ഇ ഡവലപ്മെന്റ് അക്ട് 2006 അനുഛേദം 8 അനുസരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ്, യു.എ.എം. ഇതില്‍ എം.എസ്.എം.ഇ സംരംഭകര്‍ ഒരു പ്രത്യേക ഉദ്യോഗ് ആധാര്‍ നമ്പര്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി സംരംഭകത്വ ധാരണാപത്രം സമര്‍പ്പിക്കേണ്ടതാണ്. ഇതില്‍ ചോദിച്ചിട്ടുളള വിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തി ചെയ്യേണ്ടതും മറ്റ് അനുബന്ധ രേഖകള്‍ ആവശ്യമില്ലാത്തതുമാണ്. ഇത് ക്ലേശകരവും സങ്കീര്‍ണ്ണവുമായിരുന്നമുൻനടപടിക്രമങ്ങളെ എളുപ്പമുള്ളതാക്കി തീർത്തു.

വ്യവസായങ്ങള്‍ക്കുളള എംപ്ലോയ്മെന്റ് എക്സേഞ്ചുകള്‍: ദീര്‍ഘ വീക്ഷണമുളള തൊഴില്‍ അന്വേഷകരെയും തൊഴില്‍ ഉടമകളെയും കണ്ടെത്തുന്നതിനു വേണ്ടി ഡിജിറ്റല്‍ ഇന്ത്യ മാതൃകയില്‍ 2015 ജൂണ്‍ 15-ാം തീയതി ആരംഭിച്ച പരിപാടിയാണിത്. 2015 ഡിസംബര്‍ 30 ലെ കണക്കുകളനുസരിച്ച് ഏകദേശം 3.42 ലക്ഷം തൊഴില്‍ അന്വേഷകര്‍ ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എം.എസ്.എം.ഇ പുനരുദ്ധരിക്കുന്നതിനും അഭിവൃദ്ധിയിലേക്ക് കൊണ്ടുവരുന്നതിനുമുളളചട്ടക്കൂട്: 2015 മെയ് മാസത്തിലെ വിഞ്ജാപനം അനുസരിച്ച് ബാങ്കുകള്‍ മേഖലാ തലത്തിലും ജില്ലാ തലത്തിലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ സംരംഭകരെ കണ്ടെത്തി ഒരു കമ്മറ്റിയെ രൂപീകരിച്ച് ഈ യൂണിറ്റുകൾക്ക് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറോക്കേണ്ടതാണ്.

ഗ്രാമീണ സംരംഭകരെയും കണ്ടുപിടുത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതി (ആസ്പയര്‍):

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി (2015 മാര്‍ച്ച് 16 ന് നടപ്പില്‍ വരുത്തി) സാങ്കേതിക കേന്ദ്രങ്ങളുടെയും ഇന്‍കുബേഷന്‍ സെന്ററുകളുടെയും വിശാല ശൃംഖല ഉണ്ടാക്കിയെടുക്കുക.

2006 ലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക നിയമം

2006 ലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക നിയമം - എം.എസ്.എം.ഇ. ഡി ആക്ട് 2006 ലൂടെ എം.എസ്.എം.ഇ മേഖലയ്ക്ക് ലീഗല്‍ ചട്ടക്കുട് ഉണ്ടാക്കിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇതനുസരിച്ചുളള നിക്ഷേപ നിരക്ക് പരിധിയാണ് സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഉല്പന്ന നിര്‍മ്മാണ സേവന സംരംഭകർക്ക് നിശ്ചയിച്ചിടുള്ളത്.

സംരംഭകത്വ ധാരണാ പത്രം – ഭാഗം –II

2006 ലെ എം.എസ്.എം.ഇ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍, സംരംഭകരുടെ ധാരണാ പത്രം – (ഭാഗം – I ) അനുസരിച്ച് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി ഫയൽ ചെയ്യേണ്ടതാണ്. എന്നാല്‍ സംരംഭക പദ്ധതി ആരംഭിക്കുന്നതോടുകൂടി, ബന്ധപ്പെട്ട സംരംഭകര്‍ സംരംഭക ധാരണാ പത്രം – ഭാഗം –II (ഇ.എം-II) ഫയൽ ചെയ്യേണ്ടത്. 2006 ലെ സൂക്ഷ്മ ചെറുകിട ഇടത്തരം വികസന നിയമം (എം.എസ്.എം.ഇ ആക്ട്, 2006) നടപ്പിലാക്കുന്നതിന് മുമ്പായി ചെറുകിട വ്യവസായ സ്ഥാനപങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി ഇ.എം-I മാത്രമാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് നിര്‍മ്മാണ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങളും ഇ.എം-IIനിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.

ഇ.എം–II ഫയൽ ചെയ്ത എം.എസ്.എം.ഇകള്‍- ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, സംസ്ഥാന/കേന്ദ്രഭരണ കമ്മീഷണറ്റേറ്റുകള്‍/വ്യവസായവകുപ്പ് ഡയറക്ടറേറ്റ് എന്നിവയുടെ വിശദീകരണം ചിത്രം 3.8 ല്‍ ചേര്‍ത്തിരിക്കുന്നു.

ചിത്രം 3.8
ഭാരതത്തിൽ 2007-08 മുതൽ 2015-16 വരെ ഇ.എം–II ഫയൽ ചെയ്ത എം.എസ്.എം.ഇ കളുടെ ആകെ എണ്ണം
*2016സെപ്റ്റംബർ 17 വരെ യുള്ള കണക്ക്, അവലംബം: എം.എസ്.എം.ഇ വാർഷിക റിപ്പോർട്ട് 2015-16,
എം.എസ്.എം.ഇ മന്ത്രാലയം, ഭാരത സർക്കാർ.

ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി ഇ.എം-IIപ്രകാരം അപേക്ഷ സമര്‍പ്പിച്ച ഇന്ത്യയിലെ എം.എസ്.എം.ഇ കളുടെ എണ്ണം 2007-08 ലെ 1.73 ലക്ഷത്തില്‍ നിന്നും 4.25 ലക്ഷമായി 2014-15 ല്‍ വര്‍ദ്ധിച്ചു. 2007-08 മുതല്‍ 2010-11വരെ കാലയളവില്‍ ഇ.എം-I പ്രകാരം അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം 11 ശതമാനം കണ്ട് വര്‍ദ്ധിച്ചു.

2014-15 ല്‍ ഇ.എം-IIപ്രകാരം അപേക്ഷ സമര്‍പ്പിച്ച എം.എസ്.എം.ഇ കളില്‍ തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, കേരളം, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ആകെ ഫയല്‍ ചെയ്ത ഇ.എം-II–ല്‍ 94 ശതമാനവും ഈ സംസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് ഫയൽ ചെയ്തവയാണ്.

കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍

കേരളത്തിന്റെ മികച്ച കണക്റ്റിവിറ്റി സൗകര്യം, വാര്‍ത്താ വിനിമയ ശൃംഖല, ലഭ്യമായ വിദഗ്ദ്ധ മനുഷ്യവിഭവസമ്പത്ത് ഇവ കൂടാതെ താരതമ്യേന മെച്ചപ്പെട്ട വ്യവസായ അടിസ്ഥാന സൗകര്യം എന്നിവ എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയ്ക്ക് യോജിച്ചതാണ്. ഗ്രാമീണ പിന്നോക്ക പ്രദേശങ്ങളുടെ വ്യവസായവല്‍ക്കരണത്തിന് എം.എസ്.എം.ഇ കള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യുവാക്കളെയും സാമൂഹ്യപരമായി അവഗണിക്കുപ്പെട്ട വിഭാഗക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍, വനിതകള്‍, അംഗപരിമിതർഎന്നിവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് ഈ മേഖല മുഖ്യമായ പങ്ക് വഹിക്കുന്നു.

വിവര സാങ്കേതിക വിദ്യയില്‍ എം.എസ്.എം.ഇ കളുടെ സാധ്യത വളരെ വലുതാണ്. ഇതിനു കാരണം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളുമായിട്ടുളള ബ്രോഡ് ബാന്റ് കണക്ടിവിറ്റി സംവിധാനമാണ്. ചെറുകിട ഇടത്തരം സംരംഭകര്‍ക്കും വിവര സാങ്കേതിക വിദ്യയ്ക്കും കേരളത്തില്‍ അനുകൂല സാഹചര്യമാണ് ഇന്ന് ഉളളത് എന്ന് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ കെ.പി.എം.ജി അഭിപ്രായപ്പെടുകയുണ്ടായി.

കരകൗശല പണി, കൈത്തറി, ഖാദി, ഭക്ഷ്യ സംസ്ക്കരണ വ്യവസായം, വസ്ത്ര നിര്‍മ്മാണവുംതുണി വ്യവസായവും, മറ്റ് വ്യവസായങ്ങളായ കയര്‍, തടി, മുള, പ്ലാസ്റ്റിക്, റബ്ബര്‍, ലതര്‍, കളിമണ്‍ വ്യവസായം, ഇലക്ട്രിക്/ഇലക്ട്രോണിക്സ് എന്നീ വ്യവസായങ്ങളും എം.എസ്.എം.ഇ വ്യവസായത്തില്‍ ഉള്‍പ്പെടുന്നു.

ഹാന്റലൂം ടെക്സ്റ്റയില്‍സും, കയര്‍, ഖാദി ഗ്രാമവികസന വകുപ്പ് തുടങ്ങിയ ഡയറക്ടറേറ്റുകളുടെ സഹകരണത്തോടെ സംസ്ഥാന ഗവണ്‍മെന്റിന്റെ വ്യവസായ വാണിജ്യ വകുപ്പ്, വ്യവസായ പ്രോത്സാഹനത്തിനും എം.എസ്.എം.ഇ മേഖലയുടെയും പരമ്പരാഗത വ്യവസായകരുടെയും സുസ്ഥിര വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നി്ർവാഹകന്റെ സ്ഥാനം നിർവ്വഹിക്കുന്നു. 12-ം പദ്ധതിയുടെ ആദ്യ നാല് വര്‍ഷക്കാലം 2,373.74 കോടി രൂപ വ്യവസായത്തിന്റെയും ധാതുക്കളുടെയും വികസനത്തിനായി വകയിരുത്തിയിട്ടുണ്ട്.

എം.എസ്.എം.ഇ മേഖലയുടെ സംസ്ഥാനത്തിലെ പ്രവര്‍ത്തനം

2015-16 സെപ്റ്റംബര്‍ 17 വരെ എം.എസ്.എം.ഇ.ഡി ഭാഗം –II അനുസരിച്ച് മെമ്മോറാണ്ടം ഫയല്‍ ചെയ്ത പുതിയ സംരംഭകരുടെ എണ്ണം 7705 ആണ്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത 301 എം.എസ്.എം.ഇ കള്‍ (3.9 ശതമാനം) എസ്.സി വിഭാഗത്തിലെ സംരംഭകരും 31 (0.4 ശതമാനം) എസ്.ടി വിഭാഗക്കാരും, 1805 പേര്‍ (23.42 ശതമാനം) വനിതകളുമാണ്. ഇക്കാലയളവിലെ മൊത്തം നിക്ഷേപം 1,29,356.95 ലക്ഷം രൂപയും, തൊഴില്‍ സൃഷ്ടിച്ചത് 45407 എണ്ണവും ഉല്പന്ന സേവനമൂല്യങ്ങളുടെ ആകെ തുക 3,38,001.30 ലക്ഷം രൂപയുമാണ്. വിശദാംശങ്ങള്‍ അനുബന്ധം 3.16 ല്‍ കൊടുത്തിരിക്കുന്നു.

2015 സെപ്റ്റംബര്‍ 17 വരെയുളള കണക്കുപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട/എം.എസ്.എം.ഇ കളുടെ ആകെ എണ്ണം 2,57,466 ആണ്. ഇതില്‍ 3.84 ശതമാനം ചെറുകിട വ്യവസായങ്ങളുടെയും/എം.എസ്.എം.ഇ കളുടെയും നടത്തിപ്പ് പട്ടികജാതിക്കാരും,0.72 ശതമാനം പട്ടികവര്‍ഗ്ഗക്കാരും ബാക്കി 24.97 ശതമാനം വനിതാ സംരംഭകരുമാണ്. ഇക്കാലയളവിലെ മൊത്തം നിക്ഷേപം 17,98,646.38 ലക്ഷവും ഉല്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം 67,65,143.93 ലക്ഷവും ആകെ സൃഷ്ടിച്ച തൊഴിലുകളുടെ എണ്ണം 13,18,666 ഉം ആണ്. വിശദാംശങ്ങള്‍ അനുബന്ധം 3.17 ല്‍ കൊടുത്തിരിക്കുന്നു.

ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയുളള ഇ.എം- ഭാഗം IIന്റെ വിതരണം 2015 സെപ്റ്റംബര്‍ 18 ന് നിര്‍ത്തുകയും ഉദ്യോഗ് ആധാര്‍ വഴിയുളള ഓൺലൈൻ രജിസ്ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. ഇതനുസരിച്ച് 2015 സെപ്റ്റംബര്‍ 18 മുതല്‍ 2016 മാര്‍ച്ച് 31 വരെ ഉദ്യോഗാധാറിലൂടെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിന്റെ ആകെ എണ്ണം 11317 ആണ്. ഇതില്‍ തൊഴില്‍ ശാലകള്‍ക്കും യന്ത്ര സംവിധാനങ്ങള്‍ക്കുമായി 1,90,735 ലക്ഷം രൂപ വിനിയോഗിച്ചു. 75402 തൊഴിലുകള്‍ സൃഷ്ടിച്ചു www.udyogaadhaar.gov വിശദാംശങ്ങള്‍ അനുബന്ധം 3.18 ല്‍ കൊടുത്തിരിക്കുന്നു.എം.എസ്.എം.ഇ മേഖല കേരളത്തില്‍- 2011-12 മുതല്‍ 2015-16 വരെയുള്ള എം.എസ്.എം.ഇ മേഖലയിലെ ഉല്പ്പാദനം നിക്ഷേപം തൊഴിൽഎന്നിവയുടെ പ്രവണത ചിത്രം 3.9 ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 3.9
2011-12 മുതല്‍ 2015-16 വരെയുള്ള എം.എസ്.എം.ഇ മേഖലയിലെ ഉല്പ്പാദനം നിക്ഷേപം തൊഴിൽ എന്നിവയുടെ പ്രവണത
അവലംബം:വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്.
*2015-16- 2016 സെപ്റ്റംബർ 17 വരെയുള്ള കണക്ക്.
2016 സെപ്റ്റംബർ 18മുതൽ ഉദ്യോഗ് ആധാർ ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

2011-12 മുതല്‍ 2014-15 വരെ ഈ മേഖലയിലെ നിക്ഷേപം ആപേക്ഷികമായി 9.73 ശതമാനം കണ്ട് വർദ്ധിച്ചു.ഇക്കാലയളവിൽ നിക്ഷേപ തോത് ക്രമാനുഗതമായി വര്‍ദ്ധിക്കുന്ന പ്രവണതയാണ് സൂചിപ്പിക്കുന്നത്. 2013-14 ലെ ഉല്പാദന മൂല്യം 25 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ലഭ്യമായ തൊഴിലിന്റെ അളവ് ഇക്കാലയളവില്‍ ഏകദേശം സ്ഥിരമായിരുന്നു. 2013-14 ല്‍ ഉൽപ്പാദനവും തൊഴിൽ സൃഷ്ടിക്കലും പരാമവതിയിലായിരുന്നു.

2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ എം.എസ്.എം.ഇ കളുടെ വളർച്ചാ നിരക്ക് നേരിയ തോതിൽ വര്‍ദ്ധനവ് കാണിക്കുന്നു. എന്നാല്‍ 2015-16 കാലയളവിലെ 2015 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ 10.95 ശതമാനത്തിന്റെ നിരക്ക് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. അതായത് 2014 സെപ്റ്റംബറിലെ 6944ല്‍ നിന്നും 2015 സെപ്റ്റംബര്‍ ആകുമ്പോഴേക്കും 7705 ആയി വര്‍ദ്ധിച്ചു (ചിത്രം 3.10).

ചിത്രം 3.10
കഴിഞ്ഞ 4 വർഷങ്ങളിൽ എം.എസ്.എം.ഇ മേഖലയിൽരജിസ്റ്റർ ചെയ്ത യൂണിറ്റുകളുടെ വളർച്ചാ നിരക്ക്
അവലംബം:വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്
*2016 സെപ്റ്റംബർ 17 വരെയുള്ള കണക്ക്
ചിത്രം 3.11
എം.എസ്.എം.ഇ മേഖലയിൽ കഴിഞ്ഞ 4 വർഷങ്ങളിൽ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളും വളർച്ചാനിരക്കും
അവലംബം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്
*2016 സെപ്റ്റംബർ 17 വരെയുള്ള കണക്ക്

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൃഷ്ടിച്ച തൊഴിലിന്റെ വളര്‍ച്ച നിരക്ക് ചിത്രം 3.11 ല്‍ കാണിച്ചിരിക്കുന്നു. 2012-13 മുതല് 2013-14 വരെ സൃഷ്ടിച്ച തൊഴിലിന്റെ എണ്ണം കൂടുതലാണ്. എന്നാല്‍ 2014-15 ല്‍ ഇത് 4.88 ശതമാനം കണ്ട് കുറയുകയുണ്ടായി. എന്നാല്‍ 2015-16 വര്‍ഷങ്ങളിലെ 2015 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കണക്കില്‍ 14.5 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് 2014 സെപ്റ്റംബര്‍ ലെ 39651 ല്‍ നിന്നും 2015 സെപ്റ്റംബര്‍ ആകുമ്പോഴേക്കും 45407 ആയി വര്‍ദ്ധിച്ചു .

ജില്ലാതല നേട്ടങ്ങള്‍

ജില്ലാ അടിസ്ഥാനത്തില്‍ വിശകലനം നടത്തുമ്പോള്‍ ഇക്കാലയളവില്‍ ആരംഭിച്ച പുതിയ എം.എസ്.എം.ഇ യൂണിറ്റുകളുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയും (298) സൃഷ്ടിച്ച തൊഴിലിന്റെ എണ്ണത്തില്‍ എറണാകുളം ജില്ല (10105) ഒന്നാമതും ആരംഭിച്ച എം.എസ്.എം.ഇ കളുടെയും (184) സൃഷ്ടിച്ച തൊഴിലിന്റെയും എണ്ണത്തിൽ (777) പിന്നില്‍ വയനാട് ജില്ലയുമാണ്. എന്നാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2015 സെപ്റ്റംബര്‍ 18 മുതല്‍ 2016 മാര്‍ച്ച് വരെ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്തുളളത്. 2129 പുതിയ എം.എസ്.എം.ഇ യൂണിറ്റുകള്‍ ഇക്കാലയളില്‍ ആരംഭിക്കുകയും 48371 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയും, 18857 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ അനുബന്ധം 3.19 ല്‍ കൊടുത്തിരിക്കുന്നു.

സംസ്ഥാനത്തെ പ്രധാന പദ്ധതികളും നേട്ടങ്ങളും

2015-16 ല്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂല സാഹചര്യമൊരുക്കുവാന്‍ പല പരിപാടികളും വിജയകരമായി നടപ്പിലാക്കി. വ്യവസായ ആവശ്യത്തിനു വേണ്ടി അടിസ്ഥാന സൌകര്യമൊരുക്കല്‍, സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍, നൈപുണ്യ വികസനം എന്നിവ നടപ്പാക്കി. പ്രധാന പരിപാടികളും നേട്ടങ്ങളും താഴെ പറയുന്നു.

വ്യവസായ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍

2016 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവുകളുടെ എണ്ണം 402 ആണ്. മുന്‍വര്‍ഷം ഇത് 405 ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 0.74 ശതമാനത്തിന്റെ കുറവുണ്ട്. ഇതിൽ വനിതകള്‍ രജിസ്റ്റര്‍ ചെയ്ത കോ-ഓപ്പറേറ്റീവുകളുടെ എണ്ണം 110 ആണ്. ഇത് സംബന്ധിച്ച വിശദാംശം അനുബന്ധം 3.20 ല്‍ നല്‍കിയിരിക്കുന്നു. 2015-16 ല്‍ 12 സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വ്യവസായ വികസന പ്ലോട്ടുകള്‍/പ്രദേശങ്ങള്‍

സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ വ്യവസായ സൗകര്യങ്ങള്‍ ഒരുക്കുന്നത് വ്യവസായ വാണിജ്യ ഡയറക്ടറേറ്റാണ് (ഡി.ഐ.സി). ഇന്നിപ്പോള്‍ ഡി.ഐ.സി യുടെ കീഴില്‍ 2439.44 ഏക്കറിലായി 37 വികസന പ്രദേശങ്ങള്‍/പ്ലോട്ടുകള്‍ ഉണ്ട്. മുൻവർഷത്തെ 1797 യൂണിറ്റുകളെ അപേക്ഷിച്ച് 2015-16 ല്‍ 2274 യൂണിറ്റുകള്‍ ഇത്തരം വ്യവസായ വികസന പ്രദേശങ്ങള്‍/പ്ലോട്ടുകളില്‍ ആരംഭിച്ചു. ഇതിന്റെ വിശദാംശം അനുബന്ധം 3.21 ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 3.4
2015-16 ലെ പ്രധാന പരിപാടികളും നേട്ടങ്ങളും
ക്രമ നം. പരിപാടിയുടെ പേര് 2015-16 ലെ നേട്ടങ്ങള്‍
1 അടിസ്ഥാന സൗകര്യ വികസന പരിപാടി വ്യവസായ പാര്‍ക്കുകള്‍, എസ്റ്റേറ്റുകള്‍, വികസനപ്രദേശങ്ങള്‍/പ്ലോട്ടുകള്‍എന്നിവിടങ്ങളിലെ റോഡുകള്‍, വൈദ്യുതി, വൈളളം, മാലിന്യ നിര്‍മ്മാര്‍ജ്ജന സൌകര്യം എന്നീ വ്യവസായ വികസനത്തിനാവശ്യമായ അടിസ്ഥാന സൌകര്യമൊരുക്കലുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. പുതിയ ബഹുനില വ്യവസായ എസ്റ്റേറ്റുകള്‍, വ്യവസായ പാര്‍ക്കുകള്‍, ക്ലസ്റ്ററുകള്‍ക്കാവശ്യമായ അടിസ്ഥാന സൌകര്യ കേന്ദ്രങ്ങള്‍ എന്നിവയുടെ വികസനവുമായും ബന്ധപ്പെട്ടിരിക്കുന്നു. 2015-16 ല്‍ ചങ്ങനാശ്ശേരിയിലെയും മഞ്ചേരിയിലെയും പ്രവര്‍ത്തനക്ഷമമായ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളെ പുന:രുദ്ധരിക്കുകയും കണ്ണൂരിലെ അന്തൂര്‍ ഡവലപ്പ്മെന്റ് പ്ലോട്ടിലേക്കുളള റോഡ് വികസന നടപടികള്‍ക്ക് തുടക്കമിടുകയുമുണ്ടായി. 2015-16 ല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ 2430.00 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
2 സംരംഭക സഹായ പരിപാടി (ഇ.എസ്.എസ്) ഈ പദ്ധതി പ്രകാരം എം.എസ്.എം.ഇ കള്‍ക്ക് വര്‍ദ്ധിച്ച സഹായവും ഒറ്റത്തവണ തീർപ്പാക്കലും, പ്രത്യേകിച്ചും വനിതകള്‍, പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംരംഭകര്‍ക്ക് ഇതിലൂടെ പ്രധാനം ചെയ്യുന്നു. 2015-16 ല്‍ 1021 സംരംഭങ്ങള്‍ക്കായി 3925 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. 2015-16 ല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ 4000 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
3 കഴിവ് വികസന പരിപാടികള്‍

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സംരംഭകത്വം/വ്യവസായ വികസന പരിപാടികളുംനൈപുണ്യ വികസന പരിശീലനവും ഇതിലൂടെ ലഭ്യമാക്കുന്നു. ഇതനുസരിച്ച് താഴെ പറയുന്ന പരിപാടികള്‍ സംഘടിപ്പിച്ചു.

  • 14 ജില്ലകളിലായി 15 ദിവസം വീതം സംരംഭകത്വ വികസന പരിപാടി.
  • ടെക്നോളജി ക്ലിനിക്കുകള്‍: 14 ജില്ലകളില്‍ രണ്ട് ദിവസത്തെ പരിപാടി.
  • നിക്ഷേപക സംഗമം: 57 താലൂക്കുകളില്‍ ഏകദിന ശില്പശാല.
  • 93 നിക്ഷേപ പരിപാടികള്‍, 67.32 കോടി ചെലവഴിച്ച് 505 സംരംഭകര്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു 2015-16 ല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ 750 ലക്ഷം രൂപ വകയിരുത്തിയിരുന്നു.

മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍

31.3.2016 ലെ കണക്കനുസരിച്ച് 112 മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും അവയില്‍ 857 എസ്.എസ്.ഐ യൂണിറ്റുകളുമുണ്ട്. ഈ യൂണിറ്റുകളിലായി 3590 തൊഴിലുകൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞു. വിശദാംശങ്ങള്‍ അനുബന്ധം 3.22 ല്‍ നല്‍കിയിട്ടുണ്ട്.

സിഡ്കോയുടെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകള്‍

സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയില്‍ ഭൂമി, വര്‍ക്ക് ഷെഡ്, ജലം, അസംസ്കൃതവസ്തുക്കളുടെ വിതരണം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരള ചെറുകിയ വ്യവസായ എസ്റ്റേറ്റുകളിലൂടെയും പാര്‍ക്കുകളിലൂടെയും സിഡ്കോ ലഭ്യമാക്കുന്നുണ്ട്. സിഡ്കോയുടെ ഭരണനിയന്ത്രണത്തില്‍ 882 പ്രവര്‍ത്തനക്ഷമങ്ങളായ യൂണിറ്റുകളുള്ള 17 വ്യവസായ എസ്റ്റേറ്റുകളുണ്ട്. സെപ്റ്റംബര്‍ 31 .2016 ലെ കണക്കനുസരി ച്ച് 7394 തൊഴിലവസരങ്ങള്‍ ഈ യൂണിറ്റുകള്‍ നൽകിയിട്ടുണ്ട്. കൂടാതെ 1303 തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന 326 യൂണിറ്റുകളുള്ള 36 മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും 7 ഇന്‍ഢസ്ടിയല്‍ പാര്‍ക്കുകളും സിഡ്കോയുടെ കീഴിലുണ്ട്. 2015-16 ലെ മൊത്തം വിറ്റുവരവ് 277.69 കോടി രൂപയാണ്. 2012-13 മുതല്‍ സിഡ്കോ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വിശദാംശങ്ങള്‍ അനുബന്ധം 3.23, അനുബന്ധം 3.24, അനുബന്ധം 3.25 എന്നിവയില്‍ കൊടുത്തിരിക്കുന്നു.

പ്രചരണപരിപാടികളും പ്രദര്‍ശനങ്ങളും എം.എസ്.എം.ഇ സെക്ടറിലെ (2015-16) നേട്ടങ്ങള്‍

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് കേരളത്തിനകത്ത് 2015-16 ല്‍ എക്സിബിഷനുകള്‍/ഫെയറുകള്‍ എന്നിങ്ങനെ വിവിധയിനം 27 പരിപാടികള്‍ സംഘടിപ്പിക്കുകയോ അവയില്‍ പങ്കെടടുക്കുകയോ ചെയ്തിട്ടുണ്ട്. ആകെ 1220.89 കോടി രൂപ വരുമാനം ലഭിച്ച ഈ പരിപാടിയിൽ 709 സ്റ്റാളുകൾ പ്രവർത്തിച്ചിരുന്നു. 9 എക്സിബിഷനുകള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ സ്റ്റാളുകളും (218 എണ്ണം) എക്സിബിഷനുകളും(3)സംഘടിപ്പിച്ചത് കണ്ണൂര്‍ ജില്ലയാണ്. ഡി.ഐ.സി കേരളത്തിനുപുറത്ത് 13 സ്റ്റാളുകളുമായി അന്തര്‍ദ്ദേശീയ പ്രദര്‍ശനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ അനുബന്ധം 3.26 ല്‍ കൊടുത്തിരിക്കുന്നു. 2015-16 ല്‍ വ്യവസായ വകുപ്പുനടപ്പാക്കിയ പ്രധാന പരിപാടികള്‍ താഴെപ്പറയുന്നവയാണ്.

  • 2015 ഫെബ്രുവരി 26 മുതല്‍ 28 വരെ കൊച്ചിയില്‍ ബിസിനസ്സ് ടു ബിസിനസ്സ് മീറ്ററുകള്‍ സംഘടിപ്പിച്ചു.
  • 2016 മാര്‍ച്ച് 15 മുതല്‍ 19 വരെ ന്യൂഡല്‍ഹി പ്രഗതി മൈതാനത്തില്‍ നടന്ന ‘ആഹാര്‍ 2016’ എക്സിബിഷനില്‍ ഓണ്‍ ലൈനിലൂടെയും നേരിട്ടും ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചതിനുള്ള ‘ഹൊറിക്കാബസ്’ അവാര്‍ഡ് കേരളം കരസ്ഥമാക്കുകയുണ്ടായി.
  • ഏപ്രില്‍ 29,2016 ല്‍ കൊച്ചിയില്‍ ‘ഭക്ഷ്യസുരക്ഷയില്‍ അവബോധന പരിപാടി’ സംഘടിപ്പിച്ചു.
  • ബാംഗ്ലൂരില്‍ ജൂണ്‍ 9 മുതല്‍ 11 വരെ 2016 ന് നടന്ന ‘ഫുഡ് ഹോസ്പിറ്റാലിറ്റിവേള്‍ഡ് 2016’ എക്സിബിഷനില്‍ പങ്കെടുത്തു.
  • 93 നിക്ഷേപ സംഗമങ്ങള്‍ സംഘടിപ്പിച്ചു. ഇതില്‍ പങ്കെടുത്ത 6292 സംരംഭകരില്‍ 505 പേര്‍ ചേര്‍ന്ന 67.32 കോടി രൂപയുടെ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു.
  • ഇവ കൂടാതെ താഴെപ്പറയുന്ന മീറ്റിംഗുകളും സംഘടിപ്പിച്ചു.
    • ജില്ലാതല അവലോകന സമിതി (37),
    • ജില്ല വ്യവസായ വികസനകൗണ്‍സില്‍ (6) ,
    • ഗ്രീന്‍ചാനല്‍ കൗണ്ടര്‍ (9),
    • സംസ്ഥാന ജില്ലാതല നിക്ഷേപസബ്സിഡി സമിതി (37),
    • സംസ്ഥാനത്തെ ജില്ലാതല നികുതി വിപുലീകരണസമിതി (28),
    • സിംങ്കിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് (28)
    • എം.എസ്.എം. ഇ എംപവേര്‍ഡ് കമ്മിറ്റി(16).
  • 27 എക്സിബിഷനുകള്‍ സംഘടിപ്പിച്ചതില്‍ 999 യൂണിറ്റുകളില്‍ നിന്നുമായി 15.15 കോടി രൂപയുടെ വിറ്റുവരവ് നേടുകയുണ്ടായി.
  • 360 വ്യവസായ സെമിനാറുകള്‍ നടത്തിയതില്‍ 21642 സംരംഭകള്‍ പങ്കെടുത്തു. ഇവരില്‍ 141 6 പേര്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു.
ബോക്സ് നമ്പര്‍: 3.4
2015 ലെ എം.എസ്.എം. ഇ ഭേദഗതി ബില്ല്

ഏപ്രിൽ 20, 2015 ൽ എം.എസ്.എം. ഇ മന്ത്രാലയം സൂക്ഷമ ഇടത്തരം, ചെറുകിട സംരംഭകത്വ വികസന(ഭേദഗതി) ബില്ല് ലോകസഭയില്‍ അവതരിപ്പിച്ചു. ഭേദഗതിയിലെ പ്രധാന വ്യവസ്ഥകള്‍ (1) വിവിധ ആഗോളമൂല്യശൃംഖലകളുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നുവരുന്ന എം.എസ്.എം. ഇകളുടെ പങ്ക് ദൃഢപ്പെടുത്തുന്നതിനായി മാറി വരുന്ന വിലസൂചികയും ഉല്പാദന ചെലവും കണക്കിലെടുത്ത് പ്ലാന്റുകളുടെയും മെഷീനുകളുടെയും നിലവിലെ നിക്ഷേപതോത് വര്‍ദ്ധിപ്പിക്കേണ്ടതാണ്. (2) ചെറുകിടസംരംഭകര്‍ക്കുപുറമെ ഇടത്തരം സംരംഭകരെയും കൂടി സെക്ഷന്‍ 7(9) ല്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നേടാന്‍ അര്‍ഹരാക്കുകയും കരുത്തുള്ളവരും ആക്കി തീര്‍ക്കുക കൂടാതെ (3) വിലകയറ്റവും മാറിവരുന്ന കമ്പോളസാഹച ര്യവും കണക്കിലെടുത്ത് നിക്ഷേപപരിധി ഉയർത്തുന്നതിനായി കേന്ദ്രഗവൺമെന്റിനെ പ്രാപ്തമാക്കുക.

സൂക്ഷ്മ ചെറുകിടവ്യവസായ മേഖലയിലെ ബാങ്ക് വായ്പകള്‍

സ്റ്റേറ്റ് ബാങ്കേഴ്സ് കമ്മറ്റിയുടെ (എസ്.എല്‍.ബി.സി) റിപ്പോര്‍ട്ട് പ്രകാരം വിവിധ മേഖലകളിലായി 2016 മാര്‍ച്ച് വരെ കേരളത്തിന് അനുവദിച്ച വായ്പകളിലൂടെ പിരിഞ്ഞുകിട്ടാന്‍ ബാക്കി നില്‍ക്കുന്ന തുക 218706 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ 192010 കോടി രൂപയേക്കാള്‍ 13.9 ശതമാനം അധികമാണ് എം.എസ്.എം.ഇ മേഖലയില്‍ മാത്രം 39463 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇത് മുന്‍വര്‍ഷത്തെ 35730 കോടി രൂപയേക്കാള്‍ 10.44 ശതമാനം കൂടുതലാണ്. വിവിധ മേഖലകളിലെ വായ്പകളുടെ വിശദാംശങ്ങള്‍ അനുബന്ധം 3.27 ല്‍ നല്കിയിരിക്കുന്നു.

സംരംഭകത്വ വികസനം

സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നെടുംതൂണാണ്. വികസിത-വികസ്വര രാജ്യങ്ങളില്‍ സുസ്ഥിര വികസനത്തിനായി സംരംഭകത്വം പരിപോഷിപ്പിക്കുന്നത്, സ്ഥായിയായ ഉപഭോഗ-ഉത്പാദന സമ്പ്രദായങ്ങളെ മെച്ചപ്പെടുത്താനും പുതിയവ നിര്‍മ്മിക്കാനും സഹായിക്കുന്നു. സംരംഭക വിദ്യാഭ്യാസം നവീന സംരംഭങ്ങളെ പരിപോഷിപ്പിക്കുകയും മേന്മയേറിയ ഉത്പന്നങ്ങള്‍, പ്രക്രിയകള്‍, സേവനങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കാന്‍ സംരംഭകരെ സഹായിക്കുകയും ചെയ്യുന്നു. വികസനത്തിന്റെ സാമൂഹിക, സാമ്പത്തിക പാരിസ്ഥിതിക സങ്കീര്‍ണ്ണതയ്ക്കും സുസ്ഥിരതയുടെ മൂല്യവും ദീര്‍ഘകാല കാഴ്ചപ്പാടുകളും കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്.

കേരളത്തില്‍ സംരംഭകത്വം നന്നായി തഴച്ചുവളാന്‍ സാദ്ധ്യതയുള്ള മേഖലകളാണ് വ്യാപാരം, ഗതാഗതം, വിനോദസഞ്ചാരം, വിവകാശ സാങ്കേതിക വിദ്യ(ഐ.ടി) വിവകാശ സാങ്കേതിക സഹായസേവനങ്ങളും എഞ്ചിനീയറിംഗും.

വൈദഗ്ദ്യവികസന പ്രോത്സാഹനം

ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും തൊഴിലധിഷ്ഠിതവും തുടര്‍ച്ചയായുള്ള ഓണ്‍-ദ-ജോബ് പരിശീലനവും തൊഴിലാളികളുടെ വൈദഗ്ദ്യം ശാശ്വതമായി മെച്ചപ്പെടുത്തുന്നത് ഉറപ്പാക്കുന്നു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം എം.എസ്.എം.ഇ സാങ്കേതിക വിദ്യാവികസനകേന്ദ്രങ്ങള്‍, എം.എസ്.എം. ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.വി.ഐ.സി, വ്യവസായിക കയര്‍ബോര്‍ഡ്, എന്‍.എസ്.ഐ.സി തുടങ്ങിയ സ്ഥാപനങ്ങളിലൂടെ സംരംഭകത്വത്തിലും വൈദഗ്ദ്യവികസനത്തിലും പതിനൊന്നാം പദ്ധതികാലത്ത് 16,87,324 പേര്‍ക്ക് പന്ത്രണ്ടാം പദ്ധതിയുടെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ 11,58,562 പേര്‍ക്കും പരിശീലനം നല്‍കുകയുണ്ടായി.

കേരളത്തില്‍ തൃശ്ശൂരിലെ എം.എസ്.എം. ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് MSME-D1)2014-15 വര്‍ഷത്തില്‍ 81 ആവശ്യാനുസൃത വികസന പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ 2384 പേര്‍ ഈ പരിപാടിയിലൂടെ ഗുണഭോക്താക്കളായി മാറി. വിശദാംശങ്ങള്‍ അനുബന്ധം 3.28 ല്‍ നല്കിയിട്ടുണ്ട്.

പട്ടിക 3.5
കേരളത്തിലെ വൈദഗ്ദ്യ വികസന പരിശീലനസ്ഥാപനം
എം.എസ്.എം. ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ (MSME-D1) ഇന്ത്യാ ഗവണ്‍മെന്റിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തിനുകീഴില്‍ വരുന്ന എം.എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിനും ലക്ഷദീപുകൾക്കും ടെക്നോ ഇക്കണോമിക് മാനേജീരിയൽ കൺസൾട്ടൻസി സർവിസുകൾ നൽകുന്നു. ഇതിന് അനുസൃത പരിശീലന പരിപാടികളും ഇവിടെ നടത്തിവരുന്നു.
കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലെന്‍സ്(KASE) കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലന്‍സിനുകീഴില്‍ സംസ്ഥാന ഗവണ്‍മെന്റ് കൊല്ലം, കോഴിക്കോട്, പാലക്കാട് എന്നീ മൂന്ന് ജില്ലകളില്‍ കൗശല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതുവഴി യുവതൊഴിലാളികളുടെ ജോലിക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വ്യക്തിത്വവികസന പരിശീലനവും വ്യവസായിക പരിശീലനവും നല്കിവരുന്നു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (KILE) തൊഴിലും തൊഴിലധിഷ്ഠിതവുമായ മറ്റു വിഷയങ്ങളിലും പരിശീലനത്തിനും ഗവേഷണത്തിനുമായിട്ടുള്ള ഈ സ്ഥാപനം, 2015-16 ല്‍ ട്രെയിനിംഗുകള്‍, വര്‍ക്ക്ഷോപ്പുകള്‍ സെമിനാറുകള്‍ പ്രസിദ്ധീകരണങ്ങള്‍ ഗവേഷണ പഠനങ്ങള്‍ എന്നീ വിവിധ കാര്യപരിപാടികള്‍ നടത്തുകയുണ്ടായി. നവംബർ 30, 2016 വരെയുള്ള കണക്കകളനുസരിച്ച് 29 പരിപാടികൾ സംഘടിപ്പിക്കുകയും 1641 പേർ ഇതിന്റെ ഗുണഭോക്താക്കളായിതീരുകയും ചെയ്തു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40.77 ശതമാനം കൂടുതലാണ്..

 

top