വ്യവസായം, അധ്വാനം, തൊഴിൽ

ഭക്ഷ്യ സംസ്ക്കരണ മേഖല

ഉത്പാദനത്തിലും തൊഴില്‍ സാധ്യതയിലും ഭക്ഷ്യസംസ്ക്കരണ മേഖല വ്യവസായത്തിന് പ്രത്യേക സ്ഥാനമാണുളളത്. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും, സുഗന്ധദ്രവ്യങ്ങള്‍, മാംസാഹാരവും കോഴിയിറച്ചിയും, പാലും പാലുല്പ്പന്നങ്ങളും മദ്യം, മത്സ്യം, ഗ്രെയിന്‍ പ്രോസിംഗ് മറ്റ് ഉല്പ്പന്നങ്ങളായ, മലുരപലഹാരനിര്‍മ്മാണം ചേക്കലേറ്റ്സ്, കൊക്കോ, ഉല്പ്പന്നങ്ങള്‍ സോയാഅധിഷ്ഠിത ഉല്പ്പന്നങ്ങള്‍ മിനറല്‍ വാട്ടര്‍ ഹൈ പ്രോട്ടീന്‍ ഫുഡ്സ് എന്നിവ ഇന്ത്യയുടെ ഭക്ഷ്യസംസ്ക്കരണ മേഖലയില്‍പ്പെടുന്നവയാണ്.

2015-16 ലെ ഇന്ത്യയുടെ ഭക്ഷ്യോല്പ്പന്നകയറ്റുമതി 26,067.64 കോടി രൂപയായിക്കുന്നു. വിവിധ കയറ്റുമതി ചെയ്ത ഭക്ഷ്യഉല്പ്പന്നങ്ങളില്‍ ഡ്രൈയ്ഡ് ആന്റ് പ്രിസർവ്ഡ് വെജിറ്റബിള്‍സ് (914.21 കോടി രൂപ), മറ്റ് സംസ്ക്കരിച്ച പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും (2900.33 കോടി രൂപ), പയറുവര്‍ഗ്ഗങ്ങള്‍ (1603.226 കോടി രൂപ), നിലക്കടല (4046.05 കോടി രൂപ) ഗൌര്‍ഗം (323.87 കോടി രൂപ) കരിപ്പുകട്ടിയും മധുരപലഹാരങ്ങളും (1289.26 കോടി രൂപ), കൊക്കോ ഉള്‍പ്പന്നങ്ങള്‍ (1266.99 കോടി രൂപ) ഭക്ഷ്യധാന്യല്പ്പന്നങ്ങള്‍ (3341.31 കോടി രൂപ), മദ്യവും അല്ലാത്തതുമായ ലഹരിപാനീയങ്ങള്‍ (2005.13 കോടി രൂപ) മറ്റ് ഉല്പ്പന്നങ്ങള്‍ (2593.49 കോടി രൂപ) (അവലംബം അഗ്രക്ശച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ), മിനിസ്ടി ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ടി, സര്‍ക്കാര്‍ ഇന്ത്യ) ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായിട്ടുള്ള സ്ഥാനം യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ജപ്പന്‍, സിങ്കപ്പൂര്‍, തായ്ലന്റ്, മലേഷ്യ, കെറിയ എന്നീ രാജ്യങ്ങളുമായിട്ടുള്ള. ഭക്ഷ്യോല്പന്ന കയറ്റുമതിക്ക് വൻ സാദ്ധ്യതകളുളളത് (അവലംബം : അഗ്രിക്കൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ), മിനിസ്ടി ഓഫ് ഇന്ത്യ). 2015ൽ ഇന്ത്യ ഭക്ഷ്യ–ഭക്ഷ്യോല്പന്ന കയറ്റുമതിയില്‍ ലോകത്ത് 12-ാം സ്ഥാനത്തായിരുന്നു. വൻവളര്‍ച്ചയും ലാഭവും നേടിത്തരുന്ന മേഖലയായി ഇന്ത്യന്‍ ഭക്ഷ്യ മേഖല വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

2014-15 – ല്‍ ഇന്ത്യയുടെ വ്യവസായ മേഖലയില്‍ ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ മൊത്തം ഷെയർ 8.6 ശതമാനമായിക്കുന്നു. 2012-13 ല്‍ രജിസ്റ്റര്‍ ചെയ്ത ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളുടെ എണ്ണം 37175ൽ നിന്നും 37445 ആയി 2013-14ൽ വര്‍ദ്ധിക്കുകയുണ്ടായി. ഭക്ഷ്യ സംസ്കരണ മേഖല തൊഴിൽ രൂപീകരണത്തിൽ പ്രമുഖ പങ്ക് വഹിക്കുന്നു. രജിസ്റ്റർ ചെയ്യപ്പെട്ട ഫാക്ടറികളിൽ സൃഷ്ടിക്കപ്പെട്ട ആകെ തൊഴിലിന്റെ ശതമാനവും ഭക്ഷ്യ സംസ്കരണ മേഖലയിൽ നിന്നുമാണ് (അവലംബം:മേക്ക് ഇൻ ഇന്ത്യ).

ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ സംരംഭങ്ങള്‍ - MOFPI

ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയം ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നതിനായി ധാരാളം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. പശ്ചാത്തല വികസന ഘടകങ്ങള്‍ (i) മെഗാഫുഡ് പാര്‍ക്ക് (ii) കോള്‍ഡ് ചെയിന്‍(iii) അറവുശാലകളുടെ നിര്‍മ്മാണവും നവീകരണവും, ഫുഡ് ടെസ്റ്റിംഗ് ലാബോറട്ടറികളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്ന പദ്ധതി എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. മന്ത്രാലയത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.

  • ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ മനുഷ്യവിഭവശേഷിവര്‍ദ്ധിപ്പിക്കുണതിന് മന്ത്രാലയം ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യ സംസ്ക്കരണ ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് പ്രധാനമായും നാല് ഘടകങ്ങള്‍ളാണുള്ളത്.
  • ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങുന്നതിനുളള അടിസ്ഥാന സൗകര്യ മൊരുക്കല്‍.
  • സംരംഭകത്വ വികസന പരിപാടി (EDP).
  • ഭക്ഷ്യ സംസ്ക്കരണ പരിശീല കേന്ദ്രങ്ങള്‍ (FPTC).
  • സംസ്ഥാന/ദേശീയ നിലവാരത്തില്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെ പരിശീലനം നല്‍കുന്നു.
  • ഭക്ഷ്യാല്പന്നങ്ങളുടെ ഗുണ നിലവാരവും സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച ഫുഡ് സേഷ്റ്റി സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍സ് (ഫുഡ് പ്രോഡക്ട് സ്റ്റാന്‍ഡേര്‍സ് ആന്റ് ഫുഡ് അഡിറ്റീവ്സ്) റെഗുലേഷന്‍സ്, 2011 ഉം ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേറ്സ് (കണ്ടാമിനന്‍സ്, ടോക്സിന്‍സും റെസിഡ്യൂസ്) റെഗുലേഷന്‍സ് 2011 എന്നീ നിയമങ്ങള്‍ പുറപ്പെടുവിട്ടുണ്ട്.
  • ബീഹാര്‍,മഹാരഷ്ട്ര, ഹിമാചല്‍ പ്രദേശം, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ 5 മെഗാഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുളള അനുമതി ഭാരത സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് ഇതുകൂടാതെ അടുത്ത മൂന്ന് നാല് വര്‍ഷത്തിനുളളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 42 മെഗാഫുഡ് പാർക്കുകൾ ആരംഭിക്കാൻ സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നുണ്ട്.
(അവലംബം: http.//ibef.org/industry/india.food.industry.aspx).

ഭക്ഷ്യ സംസ്ക്കരണം കേരളത്തില്‍

ഭാരത സര്‍ക്കാര്‍ 12-ാ പശ്ചവത്സര പദ്ധത്തിയിന്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയം വഴി നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത പരിപാടിയാണ് ‘നാഷണല്‍ മിഷന്‍ ഓണ്‍ ഫുഡ് പ്രോസസ്സിങ്’ (എന്‍.എം.എഫ്.പി). 75 ശതമാനം കേന്ദ്രത്തിന്റെയും. 25 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം ഉള്‍പ്പെടുന്നതാണ് ഇതിന്റെ ഫണ്ടിംഗ് പാറ്റേണ്‍. സംസ്ഥാന ഭക്ഷ്യ സംസ്ക്കരണ ദൗത്യത്തളിലൂടെയാണ് വിവിധ സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ഇതിന്റെ നോഡല്‍ ഏജന്‍സിയാണ് കിന്‍ഫ്ര. എന്‍.എം.എഫ് പദ്ധതി വഴി 2015 മാര്‍ച്ച് 31 വരെ 967.18 ലക്ഷം രൂപ അനുവദിക്കുകയും 966.91 ലക്ഷം രൂപ വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. (അവലംബം : കിന്‍ഫ്ര) എന്നാൽ ഏപ്രില്‍ 1, 2015 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ എന്‍ എം എഫ് പിയില്‍ നിന്നും ഒഴിവാക്കുകയുണ്ടായി. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഈ പദ്ധതി പ്രകാരമുളള സഹായം ഇപ്പോഴും തുടർന്നുവരുന്നു.

കേരളത്തിലെ ഭക്ഷ്യ കയറ്റുമതിയില്‍ ഈ മേഖല പ്രധാന പങ്ക് വഹിക്കുന്നു. സുഗന്ധദ്രവ്യങ്ങൾ, മത്സ്യവിഭവങ്ങള്‍, അച്ചാറുകള്‍, സമുദ്രോത്പ്പന്നങ്ങള്‍, കശുവണ്ടി, കാപ്പി, തേയില എന്നിവയാണ് കേരളത്തില്‍ നിന്നും കയറ്റി അയക്കുന്ന പ്രധാനപ്പെട്ട ഭക്ഷ്യോൽപ്പന്നങ്ങൾ. കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗം വരുമാനവും ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. 2015 -16 ല്‍ രജിസ്റ്റര്‍ ചെയ്ത ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളുടെ എണ്ണം 879 ആണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റേര്‍ഡ് മേഖലയിലെ 237 ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളിൽ നിന്നുള്ള വിഹിതം 19 ശതമാനമാണ്. ഇത് ചിത്രം 3.12 ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 3.12
2015-16ൽ രജിസ്റ്റർ ചെയ്ത ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ
അവലംബം: ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്ീസ് ആന്റ് കൊമേഴ്സ്

കിന്‍ഫ്ര പന്ത്രണ്ട് പ്രധാന വ്യവസായ മേഖലകളില്‍ 22 വ്യവസായ പാര്‍ക്കുകളിലായി അന്താരാഷ്ട്ര നിലവാരത്തിലുളള അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനം നടത്തി. ഇതില്‍ 8 എണ്ണം സൂക്ഷമ ഇടത്തരം ചെറുകിട സംരംഭക മേഖലയ്ക്ക് വേണ്ടി മാത്രമായിട്ടുള്ളതാണ്. സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹാപ്പിക്കുന്നതിനാവശ്യമായ അനുകൂല അന്തരീക്ഷം സൃഷ്ടിച്ച് സംസ്ഥാന വരുമാനം വർധിപ്പിക്കുവാൻ കിന്‍ഫ്ര മുഖ്യ പങ്ക് വഹിക്കുന്നു. ഇതനുസരിച്ച് കിന്‍ഫ്രയുടെ വിവിധ പാര്‍ക്കുകളിലായി 1581 കോടി രൂപ നിക്ഷപം സ്വീകരിച്ച് കൊണ്ട് 634 പുതിയ വ്യവസായ യൂണിറ്റുകള്‍ തുടങ്ങി. പ്രകാരം 35898 പേര്‍ക്ക് ജോലി ലഭ്യമാക്കി. കിന്‍ഫ്ര അതിന്റെ എല്ലാ പാര്‍ക്കുകളിലും ഏകജാലം ക്ലിയറന്‍സ് സംവിധാനം ഒരുക്കിയിട്ടൂണ്ട്. ഇത് നിക്ഷേപകര്‍ക്ക് യാതൊരുവിധ തടസ്സം കൂടാതെയും വ്യവസായ യൂണിറ്റുകള്‍ സ്ഥാപ്പിക്കുന്നതിനുളള സാഹചര്യമൊരുക്കി. എങ്കിലും 2015 ഏപ്രില്‍ 1 മുതല്‍ ഈ പദ്ധതി നിര്‍ത്തലാക്കി.

കിന്‍ഫ്ര അതിന്റെ 22 പാര്‍ക്കുകളില്‍ സ്ഥല പരിമിധി കണക്കിലെടുത്ത് ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രത്യേക ഭക്ഷ്യ സംരക്ഷണ പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാലക്കാട് മെഗാഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിനുളള തത്വത്തിലുളള അംഗീകാരം കിന്‍ഫ്ര നേടിയെടുത്തു. പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ വ്യത്യസ്ത മേഖലകളിലെ 6 ജില്ലകളെ ഉള്‍പ്പെടുത്തി മെഗാഫുഡ് പാര്‍ക്കിനാവശ്യമായ മെറ്റീയിയല്‍ ക്ലസ്റ്ററായിട്ടാണ് ഇത് പ്രവര്‍ത്തിക്കുക. ഈ പദ്ധതിക്കാവശ്യമായ അന്തിമാനുമതി കേന്ദ്രമാന്ത്രാലയത്തില്‍ നിന്നും ലഭിക്കുകയുണ്ടായി. മലപ്പുറം, മുഴുവന്നൂര്‍, അടൂര്‍, വയനാട് എന്നീ സ്ഥലങ്ങളിലായി 52 യൂണിറ്റുകള്‍ കിന്‍ഫ്ര ഫുഡ് പാര്‍ക്കുകള്‍ കീഴില്‍ പ്രവര്‍ത്തിക്കുണുണ്ട്. ഇതില്‍ മുഴുവന്നൂരിലെ (എറണാകുളം ജില്ല) ഫുഡ് പാര്‍ക്കുകില്‍ 24 യൂണിറ്റും 631 തൊഴിലാളികളും, മലപ്പുറം ജില്ലയിലെ കാക്കന്‍ ച്ചേരിയില്‍ 15 യൂണിറ്റുകളിലായി 510 തൊഴിലാളികളും പണിയെടുക്കുന്നു. വിവിധ പാര്‍ക്കുകളിലായി ആകെ സൃഷ്ടിച്ച തൊഴിലിന്റെ എണ്ണം 1525 ആണ്. കിന്‍ഫ്ര ഫുഡ് പാര്‍ക്കുകളുടെ വിശദവിവരങ്ങള്‍ അനുബന്ധം 3.31 ല്‍ കൊടുത്തിരിക്കുന്നു.

ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി പ്രകാരം കെ.എസ്.ഐ.ഡി.സി. ആലപ്പുഴ ജില്ലയിലെ പന്നിപ്പൂറത്ത് സമുദ്രോല്പ്പന്ന വിഭവങ്ങൾക്കു വേണ്ടി മാത്രമായി ഒരു മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപക്കുന്നതിനുളള ഒരുക്കത്തിലാണ്. വിവിധ സമുദ്രോല്പ്പന്ന സംസ്ക്കരണവും ഭക്ഷ്യ സംസ്ക്കരണ സംരഭകത്വവും ഈ മേഖലയില്‍ വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ 2000 പേര്‍ക്ക് ഈ പാര്‍ക്കിനുളില്‍ ജോലി ഉറപ്പുവരു ത്തുകയും മറ്റ് 50,000 മത്സ്യ തൊളിലാളികള്‍ക്ക് നേരിട്ടം അല്ലാതെയും ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.

ഭക്ഷ്യ സംസ്ക്കരണ വ്യവസായത്തിലെ ഗുണമേന്മ പരിശോധന

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 45 ഭക്ഷ്യ സംസ്ക്കരണവും അനുബന്ധ യൂണിറ്റുകളുടെയും ആഡിറ്റിംഗും സര്‍ട്ടിഫിക്കേഷനും നടത്തുന്നതിലേയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്.എ.സി.സി.പി സര്‍ട്ടിഫിക്കേഷന്‍ (എന്‍.സി.എച്ച്.സി) യും കെ-ബിപ് ഉം ചേര്‍ന്ന് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെയും/സ്ഥാപനങ്ങളിലെയും പരിചയ സമ്പന്നരായ ആഡിറ്റര്‍മാരിലൂടെയാണ്ഇത്തരം ആഡിറ്റുകള്‍ നടത്തുന്നത്. ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ബോധ വല്‍ക്കരിക്കുന്നതിനായി എച്ച്. എ. സി. സി. പി യും നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്. എ. സി. സി. പി സര്‍ട്ടിഫിക്കേഷനും (എന്‍. സി. എച്ച്. സി ) 2015 മെയ് 15 –ാം തിയ്യതി, ഭക്ഷ്യ സുരക്ഷയും എച്ച്. എ. സി. സി. പി എന്ന വിഷയത്തെ സംബന്ധിച്ച് ഒരു സെമിനാര്‍ ഹോട്ടല്‍ ടെക് കേരള 2015 എക്സിബിഷന്‍ ഫോര്‍ ഹോസ്പിറ്റാലിറ്റി സെക്ടറിന്റെ ഭാഗമായി കൊച്ചിയിലെ സിയാല്‍ എക്സിബിഷന്‍ സെന്ററില്‍ സംഘടിഷിക്കുകുയുണ്ടായി. സംസ്ഥാനത്തിന്റെ എം. എസ്.എം. ഇകളിലെ ഭക്ഷ്യ സംസ്ക്കരണത്തിലും അനുബന്ധ മേഖലകളിലും അവബോധം സ്യഷ്ടിക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ വ്യവസായ വാണിജ്യ വകുപ്പിന്റെയും കേരള കമ്മിഷണറ്റേറ്റ് ഓഫ് ഫുഡ് സേഫ്റ്റിയുടെയും സംയുക്ത സഹകരണത്തോടെ 2016 ഏപ്രില്‍ 29-ാം തിയ്യതി ഒരു ‘അവയര്‍നസ് വര്‍ക്ക്ഷോപ് ഓൺ ഫുഡ് സേറ്റി’ എന്ന പരിപാടിയും സംഘടിപ്പിച്ചു.

top