വ്യവസായം, അധ്വാനം, തൊഴിൽ

വ്യാവസായിക ക്ലസ്റ്റര്‍ വികസനം

ക്ലസ്റ്റര്‍ വികസനം

ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകളുടെ വികസനത്തിനും അഭിവൃദ്ധിക്കുമുള്ള ഫലപ്രദമായ മാര്‍ഗ്ഗം എന്ന നിലയില്‍ വ്യാവസായിക ക്ലസ്റ്റര്‍ വികസനം വളരെയധികം അംഗീകരിക്കപ്പെട്ടിരിക്കുന്നു. എം.എസ്.എം.ഇ പങ്കാളികളെ സംബന്ധിച്ചിടത്തോളം ഇന്‍ക്ലൂസീവ്നെസ്, സാങ്കേതിക വിദ്യയുടെ സ്വാംശീകരണം, ശേഷി മെച്ചപ്പെടുത്തല്‍ പൊതുവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയില്‍ ക്ലസ്റ്ററുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉത്പാദനക്ഷമത, ശേഷി, മത്സരക്ഷ്മത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ കൗശലമായാണ് ക്ലസ്റ്റര്‍ സമീപനത്തെ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

വ്യവസായിക ക്ലസ്റ്റര്‍ വികസനം

ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകളുടെ വികസനത്തിനും അഭിവൃദ്ധിക്കുമുള്ള ഫലപ്രദമായ മാര്‍ഗ്ഗം എന്ന നിലയില്‍ വ്യാവസായിക ക്ലസ്റ്റര്‍ വികസനം വളരെയധികം അംഗീകരിക്കപ്പെട്ടിരിക്കുന്നു. എം.എസ്.എം.ഇ പങ്കാളികളെ സംബന്ധിച്ചിടത്തോളം ഇന്‍ക്ലൂസീവ്നെസ്, സാങ്കേതിക വിദ്യയുടെ സ്വാംശീകരണം, ശേഷി മെച്ചപ്പെടുത്തല്‍ പൊതുവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയില്‍ ക്ലസ്റ്ററുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉത്പാദനക്ഷമത, ശേഷി, മത്സരക്ഷ്മത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ കൗശലമായാണ് ക്ലസ്റ്റര്‍ സമീപനത്തെ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

പരമ്പരാഗതരീതിയിലുള്ള പ്രവര്‍ത്തനങ്ങളെയും, വ്യാവസായിക ജില്ലകളെയും മത്സരത്തിനനു കൂലമാക്കുന്നതിനും, നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിനുള്ള നവീന ശൃംഖലകളായി രൂപാന്തരപ്പെടുത്തുന്നതിലൂടെ, കൂട്ടായ്മയുടെ (agglomeration) ലാഭം കൊയ്യുന്നതിനായി കേരള സര്‍ക്കാര്‍ വ്യവസായവത്ക്കരണത്തിന് ക്ലസ്റ്റര്‍ വികസന സമീപനം മുന്‍കൂട്ടി സ്വീകരിച്ചിരിക്കുന്നു. എം.എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ , കെ-ബിപ് എന്നിവയിലൂടെയാണ് സംസ്ഥാനം ക്ലസ്റ്റര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തടി, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, റബ്ബര്‍, ടെക്സ്ടൈൽ, അരിമില്‍,പ്ലാസ്റ്റിക് പ്രിന്റേഴ്സ്, എത്നിക് ഫുഡ്, കാര്‍ഷിക ഉപകരണങ്ങള്‍, ജനറല്‍ എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ പൊതുസൌകര്യ സേവന കേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 75 ചെറുകിട ഇടത്തരം സംരംഭങ്ങളെ സംസ്ഥാനം തെരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ കയര്‍ബോര്‍ഡ്, SISI എന്നിവയും സര്‍ക്കാരേതര സ്ഥാപനങ്ങളായ ഫെഡറേഷന്‍ ഓഫ് വ്യവസായ ക്ലസ്റ്റര്‍സ് എന്നിവയും സംസ്ഥാനത്തെ ക്ലസ്റ്റര്‍ വികസനത്തില്‍ മുന്‍കൈ എടുക്കുന്നു.എം.എസ്.എം.ഇമാന്ത്രാലയവുമായി ചേർന്ന് സംസ്ഥാന സർക്കാർ ആരംഭിച്ച ക്ലസ്റ്റർ ഡെവലപ്മെന്റ് പ്രോഗ്രാം വേണ്ടത്ര പുരോഗതി നേടിയന്തിന്റെ അടിസ്ഥാനത്തിൽ, മന്ത്രാലയം 14 പ്രൊജക്റ്റുകളുടെ അംഗീകാരം സംസ്ഥാനത്തിന് നൽകി. ഇതിൽ 8 എണ്ണം കമ്മീഷൻ ചെയ്യുകയും 5 പ്രോജെക്റ്റുകളുടെ പ്രവർത്തനങ്ങൾ നടന്നുവരുകയുമാണ്. കൂടാതെ കോട്ടയം പൂവന്തുരുത്തിലെ ക്ലസ്റ്ററിന്റെനവീകരണപ്രവർത്തനത്തിന് തത്വത്തിലുള്ള അംഗീകാരം ഗവൺമെന്റിൽ നിന്നും ലഭിച്ചു.

ഗ്രാമീണവ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം- പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പരിപാടി (പി.എം.ഇ.ജി.പി)

ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷികേതര മേഖലയില്‍ സൂക്ഷമ സംരംഭങ്ങള്‍ ആരംഭിച്ച് അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദേശീയതലത്തില്‍ ആവിഷ്ക്കരിച്ച വായ്പാധിഷ്ഠിത സബ്സിഡി പദ്ധതിയാണ് പ്രധാനമിന്ത്രിയുടെ തൊഴില്‍ദാന പരിശീലന പരിപാടി (പി.എം.ഇ.ജി.പി) 2008-09, 2014-15 വര്‍ഷക്കാലയളവില്‍ 5867.68 കോടി രൂപ മാര്‍ജിന്‍ മണി സബ്സിഡിയായി നല്‍കി. 2.98 ലക്ഷം യൂണിറ്റുകള്‍ക്ക് സഹായം അനുവദിച്ചുകൊണ്ട് രാജ്യത്ത് 25.87 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി കണക്കാക്കപ്പെട്ടിരിക്കുന്നു.2015 വര്‍ഷത്തില്‍ പി.എം.ഇ.ജി.പയുടെ മാര്‍ജിന്‍ ധനസഹായമായി 860.51 കോടി രൂപ മന്ത്രാലയം അനുവദിക്കുകയും അതില്‍ 528.32 കോടി രൂപ 24126 പുതിയ സംരംഭകങ്ങള്‍ക്കായി ബാങ്കുകള്‍ വഴി വിതരണം ചെയ്യുകയുണ്ടായി. ഇതിലൂടെ 1.71 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുകയും ചെയ്തു. ഇത് പ്രാബല്യത്തില്‍ വന്ന 2008-09 മുതല്‍ 2016 ജനുവരി 31 വരെ പി.എം.ഇ.ജി.പി സഹായത്തോടെ 84296 വനിത സംരംഭങ്ങള്‍ ആരംഭിച്ചു. (അവലംബം: എം.സ്.എം.ഇ വാർഷിക റിപ്പോർട്ട് 2015-16 ഗവ: ഓഫ് ഇന്ത്യ).

ദേശീയതലത്തില്‍ ഖാദി &വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനെയും കേരളത്തില്‍ ഖാദി &വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് (KVIB), സംസ്ഥാന ഖാദി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ , ബാങ്കുകള്‍ എന്നിവയേയും പദ്ധതി നിർവഹണത്തിനായുള്ള നോഡല്‍ ഏജന്‍സികളായി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കുകള്‍ 758 അപേക്ഷകള്‍ അംഗീകരിക്കുകയും അവയില്‍ 917.092 ലക്ഷം രൂപ മാര്‍ജിന്‍ മണിയായി നല്കുകയും ചെയ്തു. വിശദവിവരങ്ങള്‍ അനുബന്ധം 3.29, അനുബന്ധം 3.30 ല്‍ കൊടുത്തിരിക്കുന്നു. 2016-17 സെപ്റ്റംബര്‍ വരെ 769.62 ലക്ഷം രൂപ മൂല്യമുള്ള 1430 അപേക്ഷകളില്‍ 20 എണ്ണം ബാങ്കുകള്‍ പരിഗണിച്ചിട്ടുണ്ട്.

top