മനുഷ്യ വിഭവ സ്രോതസ്സുകള്‍ക്ക് ബൃഹത്തായ കാര്യക്ഷമതയും ഉല്പാദന ക്ഷമതയും നേടുന്നതിനും സൂരക്ഷയും ഭദ്രതയും ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ കൊണ്ടു വന്ന മാനിഷുകവികസന നയങ്ങളാണ് തൊഴിലും തൊഴിലാളിക്ഷേമത്തിന്റേയും ആധാര ശില്പം. അവസാനത്തെ രണ്ടു ദശകങ്ങളായി തൊഴിലവസ്ഥകളുടേയും വ്യാവസായിക ബന്ധങ്ങളുടേയും കാര്യത്തില്‍ എടുത്തുപറയത്തക്ക മാറ്റങ്ങള്‍ക്കു തന്നെ തൊഴില്‍ വിപണി സാക്ഷിയായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമ നിര്‍മ്മാണത്തിന് ആധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലെ ഒരു വിഷയമാണ് തൊഴില്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക രൂപാന്തരങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മൂല്യ വര്‍ദ്ധനവ് കേരളം എല്ലായ്പ്പോഴും തിരിച്ചറിയുന്നു. ഇത് കേരള സര്‍ക്കാരിന്റെ ക്ഷേമ നടപടികള്‍ക്കു വേണ്ടിയുള്ള ഉത്തരവുകളില്‍ പ്രതിഫലിക്കുന്നുമുണ്ട്. സംസ്ഥാനം നടപ്പിലാക്കിയ തൊഴില്‍ നിയമങ്ങളും തൊഴിലാളി ക്ഷേമ പദ്ധതികളും രാജ്യത്തെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പ്രശംസാര്‍ഹമാണ് എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവരവര്‍ക്ക് താല്പര്യം അനുസരിച്ച് ജോലി ചെയ്യാനുള്ള അവകാശം, വിവേചനത്തിനെതിരെയുള്ള അവകാശം, ബാലവേല നിരോധനം, സാമൂഹിക സുരക്ഷം, വേതന സംരക്ഷണം, പരാതികള്‍ക്ക് പരിഹാരം കാണുക, സംഘടിപ്പിക്കുവാനും ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കുവാനും ഉള്ള അവകാശം, മാനേജ്മെന്റില്‍ കൂട്ടായ വിലപേശലിനും പങ്കാളിത്തത്തിനുമുള്ള അവസരം എന്നിവയില്‍ സര്‍ക്കാരിന്റെ സജീവമായ ഇടപെടലുകളിലൂടെയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക തൊഴില്‍ സംവിധാനം നേടാനായത്. ഓരോ തൊഴിലാളിയും ഒരു തൊഴിലാളിക്ഷേമ ബോര്‍ഡില്‍ അംഗമായിരിക്കണമെന്നും ജീവിതകാലം മുഴുവന്‍ അവര്‍ സര്‍ക്കാര്‍ സംരക്ഷണയിലായിരിക്കണമെന്നുമാണ് സര്‍ക്കാരിന്റെ വീക്ഷണം. ഇപ്പോള്‍ കേരളത്തില്‍ ഏകദേശം 29 തൊഴിലാളിക്ഷേമ നിധി ബോര്‍ഡുകള്‍ നിലനില്‍ക്കുന്നുണ്ട്. അവയില്‍ 16 എണ്ണം ലേബര്‍ കമ്മീഷണറേറ്റിനു കീഴിലാണ്.
ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്മയും തൊഴിലുകളുടെ അഭാവവും ഉല്പാദനക്ഷമത കുറഞ്ഞ നിരക്കിലുള്ള തൊഴിലും തൊഴില്‍ വൈദഗ്ദ്ധ്യത്തിലും പരിശീലനത്തിലും ശരിയായ നിലവാരമില്ലായ്മ, കുറഞ്ഞ തൊഴില്‍ പങ്കാളിത്തം, കുറഞ്ഞ തൊഴിലാളിജനസേഖ്യാനുപാതം, സ്ത്രീപുരുഷ വേതനത്തിലുള്ള അസമത്വം എന്നീ കാര്യങ്ങളില്‍ കേരളം വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. തൊഴിലവസരങ്ങള്‍ സൃഷിടിക്കുവാനും തൊഴില്‍ അധിഷ്ഠിത വികസനം കൈവരിക്കാനും കുറഞ്ഞ മൂല്യ വര്‍ദ്ധിത തൊഴിലില്‍ നിന്നും കൂടിയ മൂല്യ വര്‍ദ്ധിത മേഖലയിലേക്ക് കരകയറാനുമുള്ള അവസരങ്ങള്‍ സംസ്ഥാനം നല്‍കേണ്ടത് അത്യാവശ്യമാണ്.
കേരളത്തിലെ നഗരഗ്രാമീണ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കു വേണ്ടി ഏകീകൃതവും സംയോജിതവുമായ ഒരു നിയമം നിര്‍മ്മിക്കുക,താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന വിധം ധനവിഹിത മുന്‍ഗണനാക്രമം പുനരാവിഷ്ക്കരിക്കുക, തൊഴില്‍ നിയമങ്ങളില്‍ കാലാനുസൃത ഭേദഗതികള്‍ വരുത്തുക, വ്യാവസായിക തര്‍ക്ക നിയമം 1947-ല്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുക, തൊഴില്‍ പരിശീലന സ്ഥാപനങ്ങളിലെ ഉള്ളടക്കവും സിലബസും കരിക്കുലവും മാറ്റുക എന്നിങ്ങനെ തൊഴില്‍ പ്രേരകമായൊരു സമ്പദ് വ്യവസ്ഥ നേടിയെടുക്കുന്നതിനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. വര്‍ദ്ധിച്ചുവരുന്ന അന്തര്‍ സംസ്ഥാന അന്താരാഷ്ട്ര കുടിയേറ്റ പശ്ചാത്തലത്തിനെതിരെ തൊഴില്‍ പരിഷ്ക്കാരങ്ങള്‍ വരുത്തുന്നതിലേയ്ക്കായി നിരീക്ഷണവും വിശകലനവും പരിഗണിക്കുന്നുണ്ട്.
എല്‍.എഫ്.പി.ആര്‍, ഡബ്ലിയു.പി.ആര്‍, ദിവസവേതനനിരക്ക്, വ്യാവസായിക ബന്ധങ്ങളിലെ പ്രവണത തുടങ്ങിയ സൂചകങ്ങളില്‍ നിന്നും കേരളത്തിലെ തൊഴില്‍ ശക്തിയുടെ അവസ്ഥ അളക്കാന്‍ കഴിയും. എല്‍.എഫ്.പി.ആറിന്റെ കുറഞ്ഞ നിരക്ക്, ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തൊഴില്‍ വിപണിയുടെ സ്ഥിരമായി നിലനില്‍ക്കുന്ന സ്വഭാവമാണ്. നഗര പ്രദേശങ്ങളിലെ എല്‍.എഫ്.പി.ആറിലെ നേരിയ വര്‍ദ്ധനവ് ഒഴിച്ചു നിറുത്തിയാല്‍ കഴിഞ്ഞ 2 വര്‍ഷമായി തൊഴില്‍ ശക്തി പങ്കാളിത്തം സ്ഥിരമായി നില്‍ക്കുകയാണ്. ഭാരത സര്‍ക്കാരിന്റെ തൊഴില്‍ മാന്ത്രാലയത്തിലെ തൊഴില്‍ ബ്യൂറോ നടത്തിയ 5-ാമത് വാര്‍ഷിക തൊഴിലും തൊഴിലില്ലായ്മയും സർവ(2015-16) പ്രകാരം എല്‍.എഫ്.പി.ആര്‍ കേരളത്തില്‍ 50 ശതമാനമാണ്. ഇത് 2013-14 വര്‍ഷത്തേതിനേക്കാളും 0.3 ശതമാനം നേരിയ വര്‍ദ്ധനവ് കാണിക്കുന്നു. ദേശീയ ശരാശരിയൊടൊപ്പമാണ് നമ്മള്‍ എന്നിരുന്നാലും എല്‍.എഫ്.പി.ആര്‍ അയല്‍ സംസ്ഥാനങ്ങളില്‍ കൂടുതലാണ്, ആന്ധ്രാപ്രദേശ് 62.5 ശതമാനം, തമിഴ്നാട് 57.2 ശതമാനം, കര്‍ണ്ണാടക 55.5 ശതമാനം. അതുപോലെ ഗ്രാമ പ്രദേശങ്ങളില്‍ നമ്മള്‍ ദേശീയ ശരാശരിയേക്കാള്‍ എന്നുമാത്രമല്ല അയല്‍ സംസ്ഥാനങ്ങളേക്കാലും അകലെയാണ്. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ഇത് 69.2, 65.8 ശതമാനം എന്ന നിരക്കുകളിലാണ്. ചിത്രം 3.26 കേരളത്തിലെയും തെക്കന്‍ സംസ്ഥാനങ്ങളിലേയും എല്‍.എഫ്.പി.ആര്‍ കാണിക്കുന്നു
സ്ത്രീ തൊഴില്‍ശക്തി പങ്കാളിത്ത നിരക്കിന്റെ കുറവാണ് മറ്റൊരു എടുത്തു പറയയേണ്ട കാര്യം. വടക്കു കിഴക്കുന്‍ സംസ്ഥാനങ്ങളിലും തെക്കന്‍ സംസ്ഥാനങ്ങളിലും പൊതുവായി തൊഴില്‍ശക്തി പങ്കാളിത്തം വടക്കന്‍ സംസ്ഥാനങ്ങളേക്കാള്‍ താണ നിരക്കിലാണ്. അദ്ധ്യായം നാലിലെ ജെന്‍ഡര്‍ വിഭാഗത്തിനു കീഴില്‍ സ്ത്രീകളുടെ എല്‍.എഫ്.പി.ആര്‍ വിരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
തൊഴിലവസ്ഥ വിശകലനം ചെയ്യുന്നതിനും സമ്പദ് വ്യവസ്ഥയില്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനത്തില്‍ ഊര്‍ജ്ജസ്വലമായി സംഭാവന ചെയ്യുന്ന ജനസംഖ്യാനുപാതം അറിയുന്നതിനുമുള്ള ഒരു സൂചകമാണ് തൊഴിലാളി ജനസംഖ്യാ നിരക്ക് (ഡബ്ലിയു.പി.ആര്‍). ഭാരത സര്‍ക്കാരിന്റെ തൊഴില്‍ മാന്ത്രാലയത്തിലെ തൊഴില്‍ ബ്യൂറോ നടത്തിയ 5-ാമത് വാര്‍ഷിക തൊഴിലും തൊഴിലില്ലായ്മയും സർേവ യില്‍ കാണിക്കുന്നത് ഡബ്ലിയു.പി.ആര്‍ കുറഞ്ഞു വരുന്ന പ്രവണതയാണ്. ദേശീയ ശരാശരിയോടൊപ്പം ഡബ്ലിയു.പി.ആര്‍ തെക്കന്‍ സംസ്ഥാനങ്ങളിലും കുറഞ്ഞുവരുന്നു. അഖിലേന്ത്യ ശരാശരിയായ 47.8%-ത്തേക്കാള്‍ കുറവാണ് കേരളത്തിന്റെ 43.8 ശതമാനത്തോടെയുള്ള തൊഴിലാളി ജനസംഖ്യാനുപാതം. ആന്ധ്രാപ്രദേശില്‍ 60.1 ശതമാനമാണെന്ന് പ്രശംസനീയമാണ്. തൊട്ടടുത്ത സ്ഥാനങ്ങളില്‍ 54.8 ശതമാനം തമിഴ്നാടിനും 54.7 ശതമാനം കര്‍ണ്ണാടകത്തിനുമുണ്ട്. കേരളത്തിന്റെ ഗ്രാമ പ്രദേശങ്ങളില്‍ ഡബ്ലിയു.പി.ആര്‍ 44.3 ശതമാനമാണ്. എന്നാല്‍ ആന്ധ്രാപ്രദേശില്‍ ഇത് 66.6 ശതമാനവും തമിഴ്നാട്ടില്‍ 62.9 ശതമാനവുമാണ്. ചിത്രം 3.27 കേരളത്തിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലേയും ഡബ്ലിയു.പി.ആര്‍ പ്രവണതകള്‍ കാണിക്കുന്നു.
സംസ്ഥാനത്ത് സ്വയം തൊഴിലില്‍ വ്യപൃതരായ തൊഴില്‍ ശക്തി 27 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ 19.6 ശതമാനം കുറവാണ്. സംസ്ഥാനത്തെ തൊഴില്‍ ശക്തിയില്‍ സ്വയം തൊഴില്‍ സ്ത്രീ പുരുഷാന്തരം 9.8 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 8.5 ശതമാനത്തിനേക്കാള്‍ 1.3 ശതമാനം കൂടുതലാണ്. കര്‍ണ്ണാടകയില്‍ തൊഴില്‍ ശക്തിയില്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതലാണെന്നിരിക്കലും അവരിലെ സ്ത്രീ പുരുഷാന്തരം 14.8 ശതമാനം കൂടുതലാണ്. ആന്ധ്രാപ്രദേശില്‍ ഈ ലിംഗാന്തരം 4.9 ശതമാനമായി കുറഞ്ഞു കാണുപ്പെടുന്നു. തൊഴില്‍ ശക്തിയിലെ സ്വയം തൊഴില്‍ ചെയ്യുന്നവരുടേയും കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും ലിംഗാന്തരങ്ങളും ചിത്രം 3.28 കാണിക്കുന്നു.
തൊഴില് ശക്തി പങ്കാളിത്ത നിരക്ക്- ആയിരം വ്യക്തികള്‍ക്ക് തൊഴില്‍ ശക്തിയിലുള്ള ആളുകളുടെ എണ്ണത്തെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് (എല്‍.എഫ്.പി.ആര്‍) എന്ന് നിർവചിക്കാം.
എല്‍.പി.എഫ്.ആര്‍= |
തൊഴിലുള്ളവരുടെ എണ്ണം x തൊഴിലില്ലാത്തവരുടെ എണ്ണം |
x100 |
ആകെ ജനസംഖ്യ |
തൊഴിലാളി ജനസംഖ്യാ നിരക്ക്: ഓരോ 1000 വ്യക്തികള്‍ക്കും തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം എന്ന് തൊഴിലാളി ജനസംഖ്യാ നിരക്കിനെ നിര്‍വ്വചിക്കാം
ഡബ്ലിയു.പി.ആര്‍= |
തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം |
x100 |
ആകെ ജനസംഖ്യ |
തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും അനേകം തൊഴിലുകള്‍ പിന്തുടരുന്നവരുമായ ഇന്ത്യയെപോലൊരു രാജ്യത്ത് ഒരു ഏക സമീപനം കൊണ്ട് തൊഴില്‍ ശക്തിയേയും അതിന്റെ പിരിവുകളേയും കണക്കെടുക്കുന്നത് ക്ലേശകരമായ ജോലിയാണ്. ഇത്തരം സംഗതികളില്‍ തൊഴില്‍ ശക്തിയുടെ പരിധികള്‍ സൂക്ഷ്മമായി തിട്ടപ്പെടുത്താന്‍ ഒരു അളവുകളും അനുയോജ്യമാകില്ല. അന്താരാഷ്ട്ര രീതികള്‍ പ്രകാരം തൊഴില്‍ ശക്തിയുമായി ബന്ധപ്പെട്ട അളവുകളുടെ കണക്കെടുക്കുന്നത് രണ്ട് രീതിയിലാകാം. ദീര്‍ഘകാല പരാമര്‍ശ കാലയളവിലേയ്ക്കും നിലവിലുള്ള അല്ലെങ്കില്‍ ചുരുങ്ങിയ പരാമര്‍ശ കാലാവധിയിലേയ്ക്കും. അപ്രകാരം ദീര്‍ഘകാല പരാമര്‍ശ കാലാവധി അടിസ്ഥാനമാക്കി തൊഴില്‍ ശക്തിയുമായി ബന്ധപ്പെട്ട അളവുകള്‍ താഴെപ്പറയുന്ന രണ്ടു വ്യത്യസ്ത സമീപനങ്ങള്‍ വഴി അനുമാനിക്കാവുന്നതാണ്.
തൊഴില്‍ശക്തിയുടെ അളവുകള്‍ കണക്കാക്കുന്നതിനുള്ള മറ്റൊരു പ്രധാന സമീപനമാണ് യൂഷ്വല്‍ പ്രിന്‍സിപ്പല്‍ ആന്റ് സബ്സിഡിയറി സ്റ്റാറ്റസ് (യു.പി.എസ്.എസ്) സമീപനം. ഇത്തരം സമീപനത്തില്‍ കൂടിയ സമയ മാനദണ്ഡം കുറഞ്ഞ സമയ കാലാവധി (30 ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഏതെങ്കിലും സാമ്പത്തിക പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുക) എന്നീ രണ്ടു കാര്യങ്ങളും പരിഗണിച്ചുകൊണ്ട് ഒരു മിശ്ര സമീപനമാണുള്ളത്. അങ്ങനെ ഒരു വ്യക്തി അവസാന 12 മാസകാലയളവില്‍ 30 ദിവസമോ അതില്‍ കൂടുതലോ ഏതെങ്കിലും വേതനം ലഭിക്കുന്ന ജോലി ചെയ്താല്‍ അത് ഈ സമീപനത്തില്‍ തൊഴിലുള്ളതായി പരിഗണിക്കും. ഈ സമീപനത്തില്‍ പരാമര്‍ശ കാലാവധി യൂഷ്വല്‍ പ്രിന്‍സിപ്പല്‍ സ്റ്റാറ്റസ് സമീപന(യി.പി.എസ്)ത്തിലേതു പോലെ തന്നെയാണ്. ഇത് യൂഷ്വല്‍ പ്രിന്‍സിപ്പല്‍ സ്റ്റാറ്റസ് സമീപനം എന്നും അറിയപ്പെടുന്നു.
തൊഴില്‍ ശക്തിയിലെ താല്ക്കാലിക ജോലിക്കാര്‍ ക്രമമായി ജോലിയില്ലാത്തവരും ചിട്ടയായ മണിക്കൂറുകളില്‍ ജോലി ലഭിക്കത്തവരും തുടര്‍ച്ചയായി ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകാത്തവരുമായ തൊഴിലാളികളാണ് താല്ക്കാലിക ജോലിക്കാര്‍. ഒരു യഥാര്‍ത്ഥ താല്ക്കാലിക തൊഴിലാളി ആവശ്യമുള്ളപ്പോള്‍ മാത്രം ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. തൊഴില്‍ ശക്തിയുടെ കൂട്ടത്തില്‍ 43.8 ശതമാനം താല്‍ക്കാലിക ജീവനക്കാര്‍ കേരളത്തിലാണ്. ഇത് ദേശീയ ശരാശരിയായ 32.8 ശതമാനത്തേക്കാള്‍ ഉയര്‍ന്നതാണ്. സംസ്ഥാനങ്ങളുടെ ഇടയില്‍ ആന്ധ്രാപ്രദേശും തമിഴ് നാടും ക്രമമായി 48.4 ശതമാനവും 47.2 ശതമാനവും ആയി തൊഴില്‍ ശക്തിയില്‍ താല്‍ക്കാലിക തൊഴിലാളികളുടെ കാര്യത്തില്‍ ഉയര്‍ന്ന നിലയിലാണ്.
കേരളത്തില്‍ 12 മാസത്തേയ്ക്ക് ലഭ്യമായ ആകെ തൊഴില്‍ ശക്തിയില്‍ യഥാര്‍ത്ഥത്തില്‍ 12 മാസത്തേയ്ക്കും തൊഴിലിലേര്‍പ്പെട്ട തൊഴിലാളികളുടെ ശതമാനം 63.4 ആണ്. ഈ നിലവാരം കര്‍ണ്ണാടകയിലും, തമിഴ്നാട്ടിലും ക്രമമായി 70.8, 70.7 എന്നിങ്ങനെയാണ്. കേരളത്തില്‍ കാലാവധി അനുസരിച്ചുള്ള തരം തിരിക്കല്‍ കാണിക്കുന്നത് 24.7 ശതമാനം തൊഴിലാളികള്‍ 6 മുതല്‍ 11 മാസത്തേയ്ക്ക് തൊഴിലിലേര്‍പ്പെട്ടു എന്നും 10.4 ശതമാനം തൊഴിലാളികള്‍ 1 മുതല്‍ 5 മാസത്തേയ്ക്ക് തൊഴിലിലേര്‍പ്പെട്ടു എന്നുമാണ്.
ചിത്രം 3.30 ല്‍ കേരളത്തിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും 12 മാസത്തേയ്ക്ക് ലഭ്യമായ തൊഴിലാളികളില്‍ യഥാര്‍ത്ഥത്തില്‍ ജോലി ചെയ്തവരുടെ വിവരങ്ങള്‍ കാണിക്കുന്നു.
കേരളത്തില്‍ ലിംഗാടിസ്ഥാനത്തിലുള്ള തരം തിരിക്കല്‍ കാണിക്കുന്നത് 12 മാസത്തേക്ക് ലഭ്യമായ ജോലികളില്‍ യഥാര്‍ത്ഥത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പുരുഷതൊഴിലാളികള്‍ 69.3 ശതമാനവും സ്ത്രീതൊഴിലാളികള്‍ അതേകാലാവധിയില്‍ 50.6 ശതമാനവും ആണെന്നതാണ്. പൊതുവേ സ്ത്രീ തൊഴിലാളികളേക്കാള്‍ കൂടുതല്‍ ദിവസം യഥാര്‍ത്ഥത്തില്‍ തൊഴില്‍ ചെയ്തത് പുരുഷതൊഴിലാളികളാണ്. കേരളത്തില്‍ 12 മാസത്തേക്ക് ലഭ്യമായ തൊഴിലാളികളും യഥാര്‍ത്ഥത്തില്‍ ജോലി ചെയ്തതുമായ സ്ത്രീ പുരുഷ വ്യത്യാസം കേരളത്തില്‍ 18.7 ശതമാനമാണ്. ഇത് കര്‍ണ്ണാടകയിലേതിനെക്കള്‍ 8 ശതമാനവും തമിഴ്നാടിനേക്കാള്‍ 4.9 ശതമാനവും ദേശീയ ശരാശരിയേക്കാള്‍ 14 ശതമാനവും കൂടുതലാണ്. ചിത്രം 3.31 12 മാസത്തേക്ക് കേരളത്തിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും ലഭ്യമായ സ്ത്രീ പുരുഷ തൊഴിലാളികളില്‍ യഥാര്‍ത്ഥത്തില്‍ ജോലി ചെയ്തവരെ കാണിക്കുന്നു.
ഓരോ തൊഴിലാളികളുടേയും സാമൂഹ്യ സാമ്പത്തിക ഉപജീവനത്തില്‍ തൊഴിലാളി സാമൂഹിക സുരക്ഷ ഒരു നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. രാജ്യത്തെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഒരു തൊഴിലാളി കൂടുതല്‍ സുരക്ഷിതനാണ്. 5-ാമത് തൊഴിലും തൊഴിലില്ലായ്മയും സർവേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ സ്വയം തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഒഴികെ സാമൂഹിക സുരക്ഷ ഉപയോഗപ്പെടുത്തുന്നവരുടെ ശതമാനം 23.2 ആണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ 1.6 ശതമാനവും ആന്ധ്രാപ്രദേശിനേക്കാള്‍ 9.8 ശതമാനവും തമിഴ്നാടിനേക്കാള്‍ 2.9 ശതമാനവും കൂടുതലാണ്. തെക്കന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കര്‍ണ്ണാടകയില്‍ സ്വയം തൊഴിലിലേര്‍പ്പെട്ടവര്‍ ഒഴികെയുള്ള 27.1 ശതമാനം തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ നല്‍കുന്നു. ഇത് കേരളത്തേക്കാള്‍ 3.9 ശതമാനം കൂടുതലാണ്. ചിത്രം 3.32. കേരളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലും സ്വയംതൊഴിലിലേര്‍പ്പെട്ടവര്‍ ഒഴികെയുള്ള, സാമൂഹിക സുരക്ഷ പ്രയോജനപ്പെടുത്തുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ കാണിക്കുന്നു.
തൊഴിലാളികള്‍ക്ക് അവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിർവഹിക്കാനും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു വേണ്ടി ഉല്‍പ്പാദനക്ഷമത കൂടുതല്‍ മെച്ചപ്പെടുത്താനും വേതനത്തോടു കൂടിയ അവധികൊണ്ട് സാധിക്കുന്നു. കേരളത്തില്‍ സ്വയം തൊഴിലിലേര്‍പ്പെട്ടവര്‍ ഒഴികെ വേതനത്തോടു കൂടിയ അവധി ലഭിച്ച തൊഴിലാളികളുടെ ശതമാനം 23.9 ആണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ 3.3 ശതമാനവും ആന്ധ്രാപ്രദേശിലേതിനേക്കാള്‍ 14.6 ശതമാനവും തമിഴ്നാടിനേക്കാള്‍ 4.9 ശതമാനവും കൂടുതലാണ്. ചിത്രം 3.33. കേരളത്തിലെയും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലെയും സ്വയം തൊഴിലിലേര്‍പ്പെട്ടവര്‍ ഒഴികെ വേതനത്തോടുകൂടിയ അവധി ലഭിച്ച തൊഴിലാളികളുടെ വിവരങ്ങള്‍ കാണിക്കുന്നു.
സ്ഥിരമായുള്ള തൊഴില്‍ ശക്തിയുടെ ഭാഗമല്ല കാഷ്വല്‍ തൊഴിലാളികള്‍. തൊഴിലാളികളുടെ ചോദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതിനായി സ്ഥിരമല്ലാതെയോ കുറഞ്ഞ കാലത്തേക്കോ സേവനം പ്രദാനം ചെയ്യുന്നവരാണ് അവര്‍. സമൂഹത്തിലെ തൊഴില്‍ സൌഹൃദ സമീപനത്തിന്റെ പ്രതിരൂപമാണ് അവിടത്തെ കാഷ്വല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കാഷ്വല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വളരെ മെച്ചപ്പെട്ടതാണ്. കേരളത്തില്‍സാമൂഹ്യ സുരക്ഷ ലഭിക്കുന്ന കാഷ്വല്‍ തൊഴിലാളികള്‍ 5.7 ശതമാനമാണ്. അത് ദേശീയ ശരാശരിയേക്കാള്‍ 2.9 ശതമാനം കൂടുതലാണ്. ശമ്പളത്തോടെയുള്ള അവധി കേരളത്തില്‍ 5.4 ശതമാനം കാഷ്വല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്. അത് ദേശീയ ശരാശരിയേക്കാള്‍ 3.7 ശതമാനവും ആന്ധ്രാപ്രദേശിനേക്കാള്‍ 4.9 ശതമാനവും കര്‍ണ്ണാടകത്തേക്കാള്‍ 3.5 ശതമാനവും കൂടുതലാണ്. കേരളത്തിലെയും തെക്കേ ഇന്ത്യുയുടെ മറ്റ് ഭാഗങ്ങളിലെയും കാഷ്വല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളത്തോടെയുള്ള അവധിയുടേയും സാമൂഹ്യ സുരക്ഷയുടേയും ശതമാനം ചിത്രം 3.34 ല്‍ കൊടുത്തിരിക്കുന്നു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ഷിക-കാര്‍ഷികേതര മേഖലകളിലെ തൊഴിലാളികളുടെ കൂലി നിരക്ക് കേരളത്തില്‍ വളരെ കൂടുതലാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ലേബര്‍ബ്യൂറോ പുറത്തു വിട്ട കണക്കനുസരിച്ച് കേരളത്തിലെ ഗ്രാമീണമേഖലയില്‍ പുരുഷന്മാര്‍ക്ക് കാര്‍ഷിക ജോലികള്‍ക്ക് ശരാശരി 590 രൂപാ ദിവസക്കൂലി ലഭിക്കുന്നു. ഈ വിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദേശീയ ശരാശരി കൂലി 232 രൂപയാണ്. കേരളത്തിലെ കൂലി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ 150 ശതമാനത്തിന് മുകളിലാണ്. ചിത്രം 3.35 ല്‍ കേരളത്തിലെ പുരുഷന്മാരുടെ ഗ്രാമീണ-കാര്‍ഷിക മേഖലയിലെ കൂലി നിരക്ക് ദേശീയ ശരാശരിയുമായും, മറ്റ് തെക്കന്‍ സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്ത് കാണിച്ചിരിക്കുന്നു.
ദേശീയ ശരാശരി നിരക്കായ 177 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ ഗ്രാമീണ മേഖലയിലെ കാര്‍ഷിക കൂലി നിരക്ക് 410 രൂപയാണ്. വിതയ്ക്കുകയും, വിളവെടുക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് കേരളത്തില്‍ യഥാക്രമം 452 രൂപയും, 403 രൂപയും വീതം ലഭിക്കുന്നു. ചിത്രം 3.36 ല്‍ സ്ത്രീ കര്‍ഷക തൊഴിലാളികള്‍ക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന കൂലി നിരക്ക് താരതമ്യം ചെയ്ത് കാണിച്ചിരിക്കുന്നു
കേരളത്തിലെ കാര്‍ഷിക മേഖലയിലെ കൂലി നിരക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും ആണ്‍-പെണ്‍ കൂലി നിരക്കിലുള്ള വ്യത്യാസം വളരെ ശ്രദ്ധേയമാണ്. വിളവെടുക്കുന്നതിനും, മെതിക്കുന്നതിനും, അടിച്ചുപെറുക്കുന്നതിനു(പാറ്റുന്നതിനും)മുള്ള, ഗ്രാമീണ മേഖലയിലെ ആണ്‍-പെണ്‍ കൂലി നിരക്കിലുള്ള വിടവ് 33ശതമാനമാണ്. അതായത് പുരുഷന്മാരുടെ കൂലിയുടെ 67ശതമാനം മാത്രമേ സ്ത്രീകള്‍ക്ക് ലഭിക്കുന്നുള്ളൂ. കേരളത്തിലെയും മറ്റ് തെക്കന്‍ സംസ്ഥാനങ്ങളിലെയും കാര്‍ഷിക മേഖലയിലെ കൂലിനിരക്കിലുള്ള വ്യത്യാസം പട്ടിക 3.16ല്‍ ചേര്‍ത്തിരിക്കുന്നു. കാര്‍ഷിക തൊഴിലാളികളുടേതു പോലെ തന്നെ കാര്‍ഷികേതിര ജോലികള്‍ക്കുള്ള കൂലി നിരക്കും കേരളത്തില്‍, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുതലാണ്. ചിത്രം 3.37-ല്‍ കേരളത്തില്‍ വിവിധ ജോലികളില്‍ വ്യാപൃതരായിരിക്കുന്ന തൊഴിലാളികള്‍ക്കുള്ള കൂലി നിരക്ക് കാണിച്ചിരിക്കുന്നു. ദേശീയ ശരാശരി കൂലിയിലെ 358 രൂപയേക്കാള്‍ 102ശതമാനം അധികമായി 726രൂപയാണ് മരപ്പണിക്കാര്‍ക്ക് കേരളത്തിലുള്ള കൂലി നിരക്ക്. അതുപോലെ തന്നെ കേരളത്തില്‍ മരപ്പണിക്കാര്‍ക്ക് ശരാശരി 737 രൂപ ദിവസക്കൂലി ലഭിക്കുന്നു. ഇത് ദേശീയ ശരാശരിയായ 395 രൂപയെക്കാള്‍ 86 ശതമാനം അധികമാണ്.
സംസ്ഥാനം | വിതയ്ക്കല്‍ (ചെടി നടീല്‍, മാറ്റി നടീല്‍ കള നശിപ്പിക്കല്‍ തൊഴിലാളികള്‍) | കൊയ്ത്ത്, പതിര് മാറ്റല്‍, മെതിക്കല്‍ തൊഴിലാളികള്‍ | കര്‍ഷക തൊഴിലാളികള്‍ (ചെടിനന/ജലസേചന ജോലിക്കാര്‍ മുതലായവര്‍) | |||
സ്ത്രീകളുടെ വേതന നിരക്ക് | സ്ത്രീകളുടെ വേതന നിരക്ക് പുരുഷന്മാരെ അപേക്ഷിച്ച് (ശതമാനത്തില്‍) | സ്ത്രീകളുടെ വേതന നിരക്ക് | സ്ത്രീകളുടെ വേതന നിരക്ക് പുരുഷന്മാരെ അപേക്ഷിച്ച് (ശതമാനത്തില്‍) | സ്ത്രീകളുടെ വേതന നിരക്ക് | സ്ത്രീകളുടെ വേതന നിരക്ക് പുരുഷന്മാരെ അപേക്ഷിച്ച് (ശതമാനത്തില്‍ | |
തമിഴ്നാട് | 213 | 66 | 247 | 65 | 194 | 56 |
ആന്ധ്രാ പ്രദേശ് | 163 | 73 | 182 | 80 | 145 | 69 |
കേരള | 452 | 69 | 67 | 410 | 70 | |
കര്‍ണ്ണാടകം | 177 | 74 | 175 | 70 | 151 | 71 |
ഇന്ത്യ | 196 | 80 | 206 | 84 | 177 | 76 |
കേരളത്തിലെ തൊഴിലാളികള്‍ പ്രധാനമായും അനൌപചാരിക മേഖലയിലും (കയറ്റിറക്ക്, കാഷ്വല്‍ ജോലി, കെട്ടിട നിര്‍മമാണം, തൊഴില്‍, ഇഷ്ടിക നിര്‍മ്മാണം, സ്വയം തൊഴില്‍ മുതലായവ), പരമ്പരാഗത വ്യവസായത്തിലും (കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മുതലായവ), ഉല്പാദന മേഖലയിലും (ചെറുകിട, ഇടത്തരം, വന്‍കിട വ്യവസായങ്ങള്‍), ഐ.ടി വ്യവസായത്തിലും കയറ്റുമതി പ്രോത്സാഹന മേഖലകളിലും കാലാവസ്ഥാ ബന്ധിതമായി ജോലി ചെയ്യുന്നവരും ആകുന്നു.
3.182 വ്യാവസായിക വളര്‍ച്ചയുടെ പ്രധാന മാര്‍ഗ്ഗമാണ് തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള സൌഹാര്‍ദ്ദപരമായ അന്തീക്ഷം നിലനിര്‍ത്തുക എന്നത്. ആയതിനാല്‍ വ്യവസായിക
ളായ തൊഴിലുടമയുടേയും തൊഴിലാളിക
ളുടേയും ഇടയില്‍ സൌഹാര്‍ദ്ദാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നത് തൊഴില്‍വകുപ്പിന്റെ ഉത്തരവാദിത്തമാണ്. അത് മൂലം വളര്‍ച്ച, വ്യാവസായികാന്തരീക്ഷം, സുസ്ഥിര വികസനം എന്നിവ സാധ്യമാകുന്നു.
കേരളത്തില്‍ വര്‍ഷങ്ങളായി നീണ്ടു നിന്നിരുന്ന ഒരു പ്രതിഭാസമായ തൊഴില്‍ മേഖലയിലെ സമരോത്സുകത താരതമ്യേന കുറഞ്ഞു വരികയാണ്. സമരം മൂലം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ 2016 (സെപ്റ്റംബര്‍ വരെ)-ലെ കണക്കുപ്രകാരം 34 ആയിരം ആണ്. 2013-ല്‍ ഇത് 2.68 ലക്ഷമായിരുന്നു. സമരം മൂലം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ ചിത്രം 3.38 ല്‍ കൊടുത്തിരിക്കുന്നു. അനുബന്ധം 3.51
ലോക്ക് ഔട്ട് മൂലം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ കൂടുന്നതായിട്ട് കാണുന്നു. ലോക്ക് ഔട്ട് മൂലം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ 2014-ല്‍ 2.91 ലക്ഷമാണ്. അത് 2016 (ഒക്ടോബര്‍) പ്രകാരം 4.69 ലക്ഷമായിട്ട് കൂടിയിരിക്കുന്നു. ചിത്രം 3.39 ലോക്ക് ഔട്ട് മൂലം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നു.
ലേ ഓഫ് മൂലം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ 2014-ല്‍ 68.33 ആയിരമായിരുന്നു. ഇപ്പോള്‍ (2016 ഒക്ടോബര്‍) 3.15 ലക്ഷമായി കൂടി. ചിത്രം 3.40 -യിലെ ലേ ഓഫ് മൂലം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നു.
2005--ല്‍ വ്യവസായ ശാലകളുടെ എണ്ണം 17641 ആയിരുന്നു. അത് 2016-ല്‍ 22834 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. തത്ഫലമായി തൊഴിലാളികളുടെ തൊഴില്‍ ലഭ്യത (ശരാശരി ദിവസ തൊഴില്‍) 2005-06-ല്‍ 4.46 ലക്ഷത്തില്‍ നിന്നും 7.02 ലക്ഷമായി 2016-ല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ചിത്രം 3.41ല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളുടെ എണ്ണത്തിന്റെ വിശദാംശങ്ങള്‍ കൊടുത്തിരിക്കുന്നു.
ഒരു ക്ഷേമ രാഷ്ട്രത്തിന്റെ ആവശ്യം അവരുടെ തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കുക എന്നതും ആ ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതിനായി തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങളെ രമ്യതയോടും ഇരുകൂട്ടര്‍ക്കും ശരിയായ രീതിയിലുള്ള പരിഹാരം കണ്ടെത്തുന്നതിനും ഉചിതമായ വേദി ഒരുക്കുക എന്നതുമാണ്. 1947-ലെ വ്യവസായ തര്‍ക്ക നിയമം തര്‍ക്ക പരിഹാരത്തിന്റെ നിയമപരമായ കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. 2012-13 ആരംഭത്തിലുണ്ടായിരുന്ന 3890 തൊഴില്‍ തര്‍ക്കങ്ങള്‍ 2015-16-ല്‍ 2913 ആയി കുറഞ്ഞു. 2013-14-ല്‍ തര്‍ക്ക പരിഹാരത്തിനായി പരിഗണിക്കപ്പെട്ട 5909 കേസുകളില്‍ 2384 കേസുകള്‍ക്കാണ് ഈ കാലയളവില്‍ പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടത് (40.3 ശതമാനം). 2014-15-ല്‍ ആകട്ടെ 5642 കേസുകള്‍ തര്‍ക്ക പരിഹാരത്തിനുണ്ടായിരുന്നതില്‍ 2794 എണ്ണമാണ് പരിഹൃതമായത് (48 ശതമാനം). കേരളത്തിലെ പരാതികളുടെ വിശദാംശം അനുബന്ധം 3.54 ല്‍ കൊടുത്തിരിക്കുന്നു. ചിത്രം 3.42
വിവിധ നിയമങ്ങള്‍ നടപ്പാക്കി എല്ലാ തൊഴിലാളികള്‍ക്കും ഫാക്ടറിയുടെ സമീപവാസികള്‍ക്കും സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്ന നിയമപ്രകാരമുള്ള വകുപ്പാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്. തൊഴിലാളികളുടെ സുരക്ഷയ്ക്കായി വര്‍ഷാവര്‍ഷം വകുപ്പ് വിവിധ പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. 2016-17 (ഒക്ടോബര്‍ വരെ)-ല്‍ മുന്തിയ അപകട സാദ്ധ്യതയുള്ള വ്യവസായശാലകളില്‍ 84 മുന്‍ഗണനാ പരിശോധനകളും, അപകട സാദ്ധ്യതയുള്ള ഫാക്ടറികളില്‍ വിദഗ്ദ്ധരായ ഇന്‍സ്പെക്ടര്‍മാരെ കൊണ്ട് 47 പരിശോധനകളും 125 വായു പരിശോധന പഠനങ്ങളും ഫാക്ടറി തൊഴിലാളികള്‍ക്കായി 1232 വൈദ്യ പരിശോധനാ ക്യാമ്പുകളും നടപ്പിലാക്കിയിട്ടുണ്ട്. ഈ വകുപ്പ് ഒട്ടേറെ പരിശീലന പരിപാടികള്‍ തൊഴിലാളികള്‍ക്ക് മാത്രമല്ല വ്യവസായശാലകള്‍ക്ക് സമീപമുള്ള സ്കൂള്‍ കുട്ടികള്‍ക്കും, പൊതുജനങ്ങള്‍ക്കും നല്‍കി വരുന്നുണ്ട്.
അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി 2008-09 വര്‍ഷത്തില്‍ ആരംഭിച്ച കേന്ദ്രആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആര്‍.എസ്.ബി.വൈ). കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടയാണ് ആര്‍.എസ്.ബി.വൈ പദ്ധതി നടപ്പാക്കുന്നത്. തൊഴിലാളികളുടെ ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍, ആശ്രിതരായ മാതാപിതാക്കള്‍ ഉള്‍പ്പെടെ 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ വാര്‍ഷിക ഇന്‍ഷ്വറന്‍സ് പരിരക്ഷ 30,000 രൂപയാണ്. ടെണ്ടര്‍ നടപടിയിലൂടെയാണ് വാര്‍ഷിക ഇന്‍ഷ്വറന്‍സ് പ്രീമിയം തീരുമാനിക്കുന്നത്. കേന്ദ്രഗവണ്‍മെന്റിന്റെ പുതുക്കിയ നിര്‍ദ്ദേശം അനുസരിച്ച് പ്രീമിയം തുകയുടെ 60 ശതമാനം കേന്ദ്രഗവണ്‍മെന്റും (സ്മാര്‍ട്ട് കാര്‍ഡിന്റെ ചിലവുള്‍പ്പെടെ) 40ശതമാനം തുക സംസ്ഥാന സര്‍ക്കാരും (പ്രീമിയത്തിന്റെ വിഹിതവും ഭരണ ചെലവുകളും) വഹിക്കണം. ഇത് നടപ്പിലാക്കുന്നത് ചിയാക് എന്ന ഏജന്‍സി വഴിയാണ്. ഗുണഭോകതാക്കല്‍ 30രൂപ രജിസ്ട്രേഷന്‍ ഫീസായി നല്‍കേണ്ടതുണ്ട്. ഈ പദ്ധതി സംസ്ഥാനത്ത് ഒക്ടോബര്‍ 2008 മുതല്‍ നടപ്പിലാക്കി വരുന്നു
മുന്‍കാല ആസൂത്രണ കമ്മീഷന്റെ മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ അംഗമല്ലാത്ത ദാരിദ്ര്യ രേഖയ്ക്കു താഴെയല്ലാത്ത എന്നാല്‍ തീര്‍ത്തും നിര്‍ദ്ധനരുമായ കുടുംബങ്ങള്‍ക്കായി സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (ചിസ്) വ്യാപിപ്പിച്ചിട്ടുണ്ട്. ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ രണ്ടായി തിരിക്കുന്നു. എ) ആസൂത്രണ കമ്മീഷന്റെ പട്ടികയില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ സംസഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ദാരിദ്ര്യരേഖ പട്ടികയില്‍ ഉള്‍പ്പെടുന്നവരും. ബി) ആസൂത്രണ കമ്മീഷന്റെ മാര്‍ഗ്ഗരേഖ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള പട്ടികയിലും സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയിലും ഉള്‍പ്പെടാത്ത എ.പി.എല്‍ കുടുംബങ്ങള്‍. എ വിഭാഗത്തിലെ ഗുണഭോക്താക്കള്‍ 30 രൂപ സ്മാര്‍ട്ട് കാര്‍ഡിന് സംഭാവനയായി നല്‍കേണ്ടതാണ്. ആര്‍.എസ്.ബി.വൈ പോലെ തന്നെ ഒരു കുടുംബത്തിന് 30000 രൂപ യാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഈ പദ്ധതിയുടെ മൊത്ത പ്രീമിയവും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. അംഗീകരിക്കപ്പെട്ട സ്വകാര്യ, പൊതുമേഖല, സഹകരണ ആശുപത്രിയില്‍കൂടിയാണ് ഈ പദ്ധതി ലഭ്യമാക്കുന്നത്. ഇതിന്റെ പരിധി 1,00,000 ലക്ഷം രൂപയാക്കാന്‍ സാദ്ധ്യതയുണ്ട്. ആര്‍.എസ്.ബി.വൈ- ചിസ് പദ്ധതി കൂടാതെ ചിസ് പ്ലസ് എന്ന പദ്ധതിയുമുണ്ട്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ആര്‍.എസ്.ബി.വൈ-ചിസ് –ല്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് കാര്‍ഡിയോളജി, ന്യൂറോളജി, ഓണ്‍ങ്കോളജി എന്നീ രോഗങ്ങള്‍ക്ക് 70000 രൂപ ലഭ്യമാകാനുള്ള സാദ്ധ്യതയുണ്ട്.
സമരം:- നിയമത്തിലെ വകുപ്പ് 2(9) അനുസരിച്ച് സമരം എന്നത് ഏതെങ്കിലും വ്യവസായ യൂണിറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ജോലിയില്‍ നിന്നും സംഘടിതമായി വിട്ടുനില്‍ക്കുന്നതോ അല്ലെങ്കില്‍ പൊതുവായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിട്ടുനില്‍ക്കുന്നതോ ആണ്.
പണി നിറുത്തല്‍:- സെക്ഷന്‍ 2(1) നിര്‍വ്വചിച്ചിരിക്കുന്നത് തൊഴിലിടം താല്‍ക്കാലികമായി അടച്ചിടുകയോ, പണിമുടക്കമോ അല്ലെങ്കില്‍ തൊഴിലും അയാള്‍ തൊഴില്‍ നല്‍കുന്ന വ്യക്തികളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത് നിഷേധിക്കുകയോ ചെയ്യുന്നതാണ്.
സാമ്പത്തിക മാന്ദ്യവും മറ്റും കാരണം ജോലിക്കാരെ പിരിച്ചുവിടുക: - നിയമത്തിലെ സെക്ഷന്‍ (2kkk) അനുസരിച്ച് പലകാരങ്ങള്‍ കൊണ്ട് ജോലിക്കാരെ പിരിച്ചുവിടുക എന്നത് അര്‍ത്ഥമാക്കുന്നത് ഇന്ധനങ്ങളുടെ ദൌര്‍ലഭ്യം, ഊര്‍ജ്ജം, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ ദൌര്‍ലഭ്യം കാരണവും അല്ലെങ്കില്‍ യന്ത്രതകരാര്‍, പ്രകൃതി ദുരന്തങ്ങള്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണത്താല്‍ വ്യവസായ സ്ഥാപനത്തിന്റെ ജോലിക്കാരുടെ പേരു വിവര പട്ടികയിലുള്‍പ്പെട്ടിട്ടുള്ള ജോലിക്കാരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നതാണ്.
രാജ്യത്ത് ആകമാനം 48 വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന കേന്ദ്രഗവണ്‍മെന്റിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആം ആദ്മി ബീമ യോജന (എ.എ.ബി.വൈ). ഈ പദ്ധതി പ്രകാരം ഗ്രാമീണ ഭൂരഹിത കുടുംബങ്ങളിലെ കുടുംബനാഥനെയോ അല്ലെങ്കില്‍ വരുമാനം ആര്‍ജ്ജിക്കുന്ന ഒരു വ്യക്തിയെയോ ഇന്‍ഷ്വര്‍ ചെയ്യുന്നു.പ്രാരംഭ ഘട്ടത്തില്‍ ലേബര്‍ കമ്മീഷണര്‍ മുഖേന നടപ്പാക്കിയ ഈ പദ്ധതി ഇപ്പോള്‍ ചിയാക്ക്-ല്‍ നിക്ഷിപ്തമാണ്. പദ്ധതിയുടെ പ്രീമിയം തുകയായ 200 രൂപയുടെ 50% കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കായി രൂപീകരിച്ച ഫണ്ടില്‍ നിന്നും സബ്സിഡിയായും ശേഷിക്കുന്ന 50% സംസ്ഥാന ഗവണ്‍മെന്റും നല്‍കുന്നു.
അപകടകരമായ അസുഖങ്ങള്‍, മെറ്റേണിറ്റി, വൈകല്യം, ജോലി സംബന്ധമായ അപകട മരണങ്ങള്‍ എന്നിവയില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കുകയും ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കും കുടുംബത്തിനും ചികിത്സാസഹായം നല്‍കുകയുമാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിന് സാമൂഹ്യ സുരക്ഷാ പദ്ധതി 1948-ലെ ഇ.എസ്.ഐ ആക്ട് അനുസരിച്ചാണ് നടപ്പാക്കി വരുന്നത്. ഈ പദ്ധതി പത്തോ അതില്‍ കൂടുതലോ തൊഴിലാളികളെ വച്ച് മുഴുവന്‍ സമയ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ടുപോകുന്ന സ്ഥാപനങ്ങളിലും, ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികളെവച്ച് വൈദ്യുതിയില്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളിലുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കടകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍, പത്രമോഫീസുകള്‍ എന്നിവയും ഉള്‍പ്പെടും. ഓരോ തൊഴിലാളിയും അവരുടെ ഉടമയും അവരുടെ ശമ്പളത്തിന്റെ നിശ്ചിത തുക ഓരോ മാസവും ഇ.എസ്.ഐ കോര്‍പ്പറേഷനില്‍ നിക്ഷേപിക്കേണ്ടതാണ്. പ്രീമിയം തുക കാലാകാലങ്ങളില്‍ മാറ്റി നിശ്ചയിക്കുന്നതാണ്. ഇതൊരു സ്വാശ്രയ പദ്ധതി ആയതുകൊണ്ടും തുക അവരവരുടെ തൊഴില്‍ ശമ്പളത്തിന്റെ ഒരു നിശ്ചിത തുക ആയതുകൊണ്ടും നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു തൊഴിലാളി/ഉദ്യേഗസ്ഥന്‍ അവരുടെ ശമ്പളത്തിന്റെ 1.75 ശതമാനവും തൊഴിലുടമ 4.75 ശതമാനവും (ആ തൊഴിലാളിയ്ക്ക്) തുക ഇ.എസ്.ഐയില്‍ അടയ്ക്കേണ്ടതാണ്. മൊത്തം 6.5% മാസശമ്പളത്തിന്റെ ഭാഗം ഇതിനു വേണ്ടി ഒടുക്കേണ്ടതാണ്. എന്നിരുന്നാലും, ഒരു തൊഴിലാളിയുടെ ദിവസ വരുമാനം 50/- രൂപയില്‍ താഴെയാണെങ്കില്‍ തുക അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ പരിരക്ഷയും സൌജന്യമായാണ് നല്കുന്നത്. അതായത് തൊഴിലാളിയും അവരുടെ കുടുംബവും സൌജന്യമായി മൊത്തം ആരോഗ്യ ചികിത്സക്ക് അര്‍ഹരാണ്. ഇ.എസ്.ഐ ഡിസ്പെന്‍സറികള്‍, ക്ലിനിക്കുകള്‍, ഡയഗ്നോസ്റ്റിക്ക് സെന്ററുകള്‍, ഇ.എസ്.ഐ ആശുപത്രികള്‍ എന്നിവ വഴി ചികിത്സ, സംരക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. ചില തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സ സൌജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ആറു തരം ആനുകൂല്യങ്ങളാണ് ഈ പദ്ധതി വഴി നല്കുന്നത്. അത് ആരോഗ്യം, അസുഖം, ഗര്‍ഭ പരിരക്ഷ, വൈകല്യങ്ങള്‍, ആശ്രിതരുടെ ആരോഗ്യം അസുഖം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയാണ്. കേരളത്തില്‍ 143 ഇ.എസ്.ഐ ആശുപത്രികളാണുള്ളത്. വിശദാംശങ്ങള്‍ ചിത്രം 3.43 ല്‍ നല്‍കിയിട്ടുണ്ട്.
3.189 നിലവിലെ സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയില്‍ ബംഗാള്‍, ബീഹാര്‍,ഒഡീഷ, ഉത്തര്‍പ്രദേശ്, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കൂടി വരുന്നു. കുടിയേറ്റ തൊഴിലാളികളുടെ ജോലിസംബന്ധിച്ച് തൊഴില്‍ സാഹചര്യങ്ങളെ പറ്റി ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മാന്‍ റെഗുലേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആന്റ് കണ്ടീഷന്‍ ഓഫ് സർവീസ് ആക്ട് 1979- ലാണ് പരാമര്‍ശിക്കുന്നത്. ഈ ആക്ട് പ്രകാരം കോണ്‍ട്രാക്ടര്‍ തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോള്‍ തിരഞ്ഞെടുക്കുന്ന സംസ്ഥാനത്തല്‍ നിന്ന് ലൈസന്‍സ് വാങ്ങിയിരിക്കണം. ഇതു പ്രകാരം കോണ്‍ട്രാക്ടറും ജോലിനല്‍കുന്ന വ്യക്തിയും ഈ ആക്ടിലെ നിയമങ്ങള്‍ അനുസരിക്കേണ്ടതാണ്. നിയമത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്നതിന്റെ പോരായ്മ കാരണം ഈ ആക്ട് ഫലവത്തായി പ്രവര്‍ത്തിക്കുന്നില്ല. ഈ തൊഴിലാളികളില്‍ പലരും ആരോഗ്യ സംരക്ഷണമില്ലാതെ തുടരുന്ന അവസ്ഥയില്‍ ജീവിക്കുന്നവരാണ്. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ താഴെ കാണും പ്രകാരമാണ് കേരളത്തില്‍ വിന്യസിച്ചിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്ന കുടിയേറ്റ തൊഴിലാളികളുടെ വിവരം ചിത്രം 3.34 –ല്‍ കൊടുത്തിരിക്കുന്നു. കേരളത്തിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ 46% പശ്ചിമ ബംഗാളില്‍ നിന്നാണ്. 15% ഒഡീഷയില്‍ നിന്നും, 11%ആസാമില്‍ നിന്നുമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജില്ലാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ 17%ഉം ആയി ഒന്നാം സ്ഥാനത്ത് എറണാകുളവും, അതിനുശേഷം വയനാട് 13%, കണ്ണൂര്‍ 11%, വയനാട് 13% എന്നീ നിലകളിലാണ്. ചുവടെ കൊടുത്തിരക്കുന്ന ചിത്രത്തില്‍ (ചിത്രം 3.45) ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ കാണാവുന്നതാണ്.
ഇവരുടെ തൊഴില്‍പരമായ കണക്കുകളിലേക്ക് കണ്ണോടിക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് കൂടുതല്‍ തൊഴിലാളികള്‍ കൃഷി, കെട്ടിട നിര്‍മ്മാണം, ഹോട്ടല്‍ വ്യവസായം, ഉത്പാദനം, വ്യാപാരം എന്നീ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. ചിലതില്‍ കുടിയേറ്റ തൊഴിലാളികള്‍, സ്വദേശ തൊഴിലാളികളേക്കാള്‍ കൂടുതല്‍വരും. കണക്കുകള്‍ പ്രകാരം 60% കുടിയേറ്റ തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയിലും, 8% പേര്‍ ഉത്പാദന മേഖലയിലും, 7% പേര്‍ ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയിലും, 2% പേര്‍ വ്യാപാരവും, കൃഷി മേഖലയിലും ബാക്കി 23% മറ്റു പല മേഖലകളിലുമായാണ് തൊഴിലെടുക്കുന്നത്.
കേരളത്തിന് ഉയര്‍ന്ന മനുഷ്യ വിഭവ വികസനം കാരണം കാര്യക്ഷമമായ തൊഴില്‍ സേന സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. ഈ തൊഴില്‍സേനയ്ക്ക് തൊഴില്‍ ചെയ്യാനുള്ള അവസരം ഉറപ്പാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ കടമ. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന ഒരു തൊഴില്‍ രൂപം സൃഷ്ടിക്കുകയെന്നുള്ളതാണ് നമ്മുടെ സാമൂഹിക ഉത്തരവാദിത്ത്വം. യഥാര്‍ത്ഥത്തില്‍ കുടിയേറ്റ തൊഴിലാളികളുള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ അവസരം ഒരുക്കുകയും കൂടാതെ മികച്ചകൂലി, തൊഴില്‍സ്ഥലത്തെ സുരക്ഷ, തൊഴിലാളികളുടെ കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ സുരക്ഷ, വ്യക്തി വികസനം, പൊതു സമൂഹത്തിന്റെ കൂടെ ചേരാനും, തൊഴിലാളികളുടെ കാര്യങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം, സംഘടിപ്പിച്ചു തീരുമാനങ്ങളില്‍ പങ്കു ചേരാനുള്ള അവസരങ്ങള്‍ എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. ഇത് അന്താരാഷ്ട്ര തൊഴില്‍ സംഘടന യുടെ ഡീസന്റ് വര്‍ക്ക് അജണ്ടയില്‍ ഉള്‍പ്പെടുന്ന കാര്യമാണ്. തൊഴിലാളികള്‍ക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്താന്‍ തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി മാറ്റം വരുത്തേണ്ടതാണ്.