സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ അംഗീകൃത യൂണിവേഴ്സിറ്റി/ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ/പി.എച്ച്.ഡി വിദ്യാർഥികൾക്കായി നടത്തിയ 2024- 25 വർഷത്തെ സ്റ്റുഡൻസ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തീകരിച്ചു. നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് അപേക്ഷ ക്ഷണിക്കുകയും അപേക്ഷയോടൊപ്പം വിദ്യാർത്ഥികൾ സമർപ്പിച്ച ഗവേഷണ പ്രൊപ്പോസലിന്റെ ഗുണനിലവാരത്തിന്റെയും ഇന്റര്‍വ്യൂവിലെ അവരുടെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ 2024-25 വർഷത്തെ പ്രോഗ്രാമിന് 23 ഇന്റേൺസിനെ തെരഞ്ഞെടുത്തിരുന്നു. 2025 മാർച്ച് 4, 5 തീയതികളിൽ സംസ്ഥാന ആസൂത്രണ ബോർഡിൽ വച്ച് പഠനത്തിന്റെ കരട് റിപ്പോർട്ടുകളുടെ അവതരണം നടത്തി. സംസ്ഥാന ആസൂത്രണ ബോർഡിലെ മെമ്പർമാർ, ഡിവിഷൻ ചീഫുമാര്‍, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ എന്നിവര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് അന്തിമ പഠന റിപ്പോർട്ടുകൾ തയ്യാറാക്കി ബന്ധപ്പെട്ട ഗൈഡുമാരുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ചു.
പഠനം വിജയകരമായി പൂർത്തീകരിച്ച ഇന്റേണുകൾക്ക് 2025 ജൂൺ 11-ന് സംസ്ഥാന ആസൂത്രണ ബോർഡിലെ സമൃദ്ധി ഹോളിൽ നടന്ന ചടങ്ങിൽ ബഹു. വൈസ് ചെയർപേഴ്സൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മെമ്പർമാർ, ഡിവിഷൻ ചീഫുമാർ, സാങ്കേതിക/സാങ്കേതികേതര വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു.