സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ  ഭരണപരവും സ്ഥാപനപരവും ദൈനംദിന അക്കൗണ്ട്സ് സംബന്ധവുമായ കാര്യ നിര്‍വ്വഹണത്തിനായി സീനിയര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭരണ നിര്‍വ്വഹണ വിഭാഗത്തില്‍  താഴെ പറയുന്ന  ഉപവിഭാഗങ്ങളുള്‍പ്പെടുന്നു.

  1. എസ്റ്റാബ്ലിഷ്മെന്റ്  വിഭാഗം
  2. പദ്ധതി പ്രചരണ വിഭാഗം
  3. ഫിനാന്‍സ് & ഇന്റേണല്‍വിജിലന്‍സ് വിഭാഗം
  4. അക്കൌണ്ട്സ് വിഭാഗം
  5. പബ്ലിക്കേഷന്‍ വിഭാഗം
  6. കമ്പ്യൂട്ടര്‍ വിഭാഗം
  7. ഫെയര്‍ കോപ്പി /തപാല്‍വിഭാഗം
  8. ലൈബ്രറി വിഭാഗം


1. എസ്റ്റാബ്ലിഷ് മെന്റ്  വിഭാഗം

ജീവനക്കാരുടെ നിയമനം, പൊതുസഥലം മാറ്റം, പെന്‍ഷന്‍, സേവന സംബന്ധമായ മറ്റ് വ്യക്തിഗത/ജനറല്‍  ഫയലുകള്‍  ഭരണ വിഭാഗത്തില്‍  കൈകാര്യം ചെയ്തു വരുന്നു.  അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍   ഈ വിഭാഗത്തിന്റെ  മേല്‍നോട്ട ചുമതല വഹിക്കുന്നു.  കൂടാതെ വൈസ് ചെയര്‍മാന്റെയും, മെമ്പര്‍മാരുടെയും  ഓഫീസുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍  സ്വീകരിക്കുക, ജില്ലാ പ്ലാനിംഗ് ഓഫീസുകളിലെ  ജീവനക്കാരുടെ  സേവന വേതന സംബന്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനും വേണ്ട നടപടികള്‍  സ്വീകരിക്കുന്നു.

2. പദ്ധതി പ്രചരണ വിഭാഗം
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ പദ്ധതി പ്രചരണ വിഭാഗത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

അച്ചടിയും വിതരണവും
ആസൂത്രണ ബോര്‍ഡിലെ വിവിധ ഡിവിഷനുകളുടെയും മറ്റ് വിഭാഗങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെ അച്ചടി ജോലികള്‍  സമയബന്ധിതമായി  സര്‍ക്കാര്‍ അച്ചടിശാലയുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കുന്നു. പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ, മെമ്പര്‍ സെക്രട്ടറി, ബോര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ക്കുള്ള ലെറ്റര്‍ ഹെഡ്, വിസിറ്റിംഗ് കാര്‍ഡ്, സാമ്പത്തിക അവലോകനം, (ഇംഗ്ലീഷ് & മലയാളം) പദ്ധതി സംയോജന വിഭാഗത്തിന്റെ  വാര്‍ത്താപത്രിക പ്രസിദ്ധീകരിക്കല്‍, വാര്‍ഷിക പദ്ധതി, വിലയിരുത്തല്‍ വിഭഗാത്തിന്റെ  പ്രൊജക്ട്  വര്‍ക്കിംഗ് പേപ്പര്‍ സീരീസ് എന്നിവയുടെ  അച്ചടി  ജോലികള്‍ സാമ്പത്തിക  അവലോകനം (ഇംഗ്ലീഷ് & മലയാളം) ജില്ലാ ആസൂത്രണ കാര്യാലയങ്ങളില്‍  വിതരണം ചെയ്യല്‍ കൂടാതെ വിവിധ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു വരുന്ന സര്‍ക്കാര്‍  സ്ഥാപനങ്ങള്‍ക്കും  ഗവേഷണ വിദ്യാര്ത്ഥികള്‍ക്കും ലഭ്യതയനുസരിച്ച് വിതരണം ചെയ്യുന്ന ചുമതലകളും ഈ വിഭാഗത്തിന്റെ പരിധിയി്ല്‍ വരുന്നു.

ബയോമെട്രിക്  ഹാജര്‍ സംവിധാനം നടപ്പാക്കല്‍
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെയും ജില്ലാ പ്ലാനിംഗ് ഓഫീസുകളിലെയും  ജീവനക്കാര്‍ക്ക്  ആധാര്‍ അധിഷ്ഠിത  സ്പാര്‍ക്ക്  ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം  ഏര്‍പ്പെടുത്തുന്നതിനുള്ള  നടപടികളും  കൂടാതെ  വിരമിച്ച ജീവനക്കാര്‍ക്കുള്ള  തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും  ചെയ്തു വരുന്നു.

ഔദ്യോഗിക ഭാഷാ വികസനം
വകുപ്പില്‍ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേയ്ക്ക്  പദ്ധതി പ്രചരണ വിഭാഗം കാര്യക്ഷമമായ നേതൃത്വം നല്കുന്നു.   എല്ലാ പ്രവൃത്തി  ദിവസങ്ങളിലും 5 ഔദ്യോഗിക  ആംഗലേയ പദങ്ങളുടെ  സമാന മലയാള പദങ്ങള്‍  ശ്രദ്ധാഫലകത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ട നിര്‍ദ്ദേശം  നല്കുകയും  എല്ലാ നവംബര്‍ മാസം ഒന്നാം തീയതി മലയാള ഭാഷാ വാരാഘോഷവും ഭരണഭാഷാ  പ്രതിജ്ഞയും സംഘടിപ്പിക്കുകയും അതിനോടൊപ്പം ജീവനക്കാരുടെ വിവിധ കലാപരിപാടികളും നടത്തുന്നതിന്  നേതൃത്വം നല്‍കുകയും ചെയ്യുന്നു.

യോഗ ക്രമീകരണം
ആസൂത്രണ ബോര്‍ഡ് യോഗങ്ങളുടെ  നടത്തിപ്പിനാവശ്യമാ.യ ക്രമീകരണങ്ങള്‍  നടത്തുന്നു.

വിവരാവകാശ നിയമം
വിവരാവകാശ നിയമം 2015 അനുസരിച്ച്, സംസ്ഥാന ആസൂത്രണ ബോർഡിന്റെ അപ്പലേറ്റ് അതോറിറ്റി ഇവാലുവേഷൻ ഡിവിഷൻ ചീഫ്, സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പ്ലാൻ പബ്ലിസിറ്റി ഓഫീസർ, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കമ്പ്യൂട്ടർ വിഭാഗത്തിലെ സീനിയർ സൂപ്രണ്ട്, സീനിയർ റിസർച്ച് ഓഫീസർമാർ ന്റെ. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ബന്ധപ്പെട്ട ഡിവിഷനുകൾ.

3. ഫിനാന്സ് & അന്വേഷണ വിഭാഗം
ജില്ലാ ആസൂത്രണ ഓഫീസുകളുടെ രേഖകൾ പരിശോധിക്കുന്നത് ഉൾപ്പെടെ ധനകാര്യ, ആഭ്യന്തര പരിശോധന വിഭാഗം ആഭ്യന്തര ഓഡിറ്റ് നടത്തുന്നു. അപെക്സ് കമ്മിറ്റി, സബ്ജക്ട് കമ്മിറ്റി, പബ്ലിക് അകൌണ്ട്സ് കമ്മിറ്റി എന്നിവയുടെ റിപ്പോർട്ടുകളോട് വിഭാഗം സമയബന്ധിതമായി പ്രതികരിക്കുന്നു.

4. അക്കൗണ്ട്സ് വിഭാഗം
ജീവനക്കാരുടെ ശമ്പള ബില്ലുകള്‍, കണ്ടിജന്റ്  ബില്ലുകള്‍, യാത്രാപ്പടി, മെഡിക്കല്‍ റീഇംബേഴ്സ്മെന്റ്, പി.എഫ്., മറ്റ് അലവന്‍സുകള്‍  മുതലായവ ട്രഷറിയില്‍ നിന്നും  മാറ്റി ബന്ധപ്പെട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നല്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അക്കൗണ്ട്സ് വിഭാഗം സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

5. പബ്ലിക്കേഷന്‍ വിഭാഗം
സംസ്ഥാന ആസൂത്രണ ബോര്‍ഡ്  പബ്ലിക്കേഷന്‍സ് സംബന്ധമായ വിഷയങ്ങളില്‍  അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും, ആസൂത്രണ ബോര്‍ഡ് കെട്ടിടം, മറ്റ് അനുബന്ധ  സൗകര്യങ്ങള്‍ എന്നിവയുടെ  പരിപാലനം, ടെലഫോണ്‍, എ.എം.സി., ജനറേറ്റര്‍, ഇന്‍സിനേറ്റര്‍, ബയോഗ്യാസ് പ്ലാന്റ്, ഫര്‍ണിച്ചര്‍, റിസോ മെഷീന്‍    എന്നിവയുടെ മേല്‍നോട്ടം.  ഹെഡ് ക്ലാർക്കും പബ്ലിക്കേഷൻ ഓഫീസറും വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്നു.

6. കമ്പ്യൂട്ടര്‍ സെക്ഷന്‍
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,  ഇ-ഓഫീസ് എന്നിവയുമായി  ബന്ധപ്പെട്ട ഫയലുകള്‍  ഐ.ടി.  വിഭാഗത്തിന്റെ  സഹായത്തോടെ കൈകാര്യം ചെയ്യല്‍. കൂടാതെ വാഹനങ്ങളുടെ പരിപാലനവും ദൈനംദിന വിനിയോഗവും നിയന്ത്രിക്കുന്നു. ഹെഡ് ക്ലാർക്കും പബ്ലിക്കേഷൻ ഓഫീസറും വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്നു.