അവലോകനം

കൃഷി വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം കേരളത്തിലെ കാര്‍ഷിക - അനുബന്ധ മേഖലകളുടെ  വികസനവും അതുവഴി സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുകയുമാണ്. ആസൂത്രണം, അവലോകനം, തന്ത്രപരമായ ഇടപെടലുകള്‍ ആവിഷ്കരിക്കുക, സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും  ഉപദേശം നല്‍കുക, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക, വികസനം പുനരുജ്ജീവിപ്പിക്കുന്നതിനായി ഭൌതീകവും ഗവേഷണപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയിലൂടെയാണ് കൃഷി വിഭാഗം ഈ ലക്ഷ്യം കൈവരിക്കുന്നത്. ‘പരിസ്ഥിതിയെ പരിപാലിക്കുക’ എന്നതിനൊപ്പം ‘എല്ലാ സഹകാരികള്‍ക്കും സന്തോഷവും സമൃദ്ധിയും’ എന്ന ആശയമാണ് കൃഷി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. കാലാകാലങ്ങളായി സംസ്ഥാനത്തിലും സമൂഹത്തിലും ഗുണകരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഈ ഡിവിഷന് കഴിഞ്ഞിട്ടുണ്ടു്.

പ്രധാന മേഖലകള്‍

 • കൃഷി-വിളപരിപാലനം
 • കൃഷി-മണ്ണ്, ജലസംരക്ഷണം
 • മൃഗസംരക്ഷണം
 • ക്ഷീരവികസനം
 • മത്സ്യവികസനം
 • മാര്‍ക്കറ്റിംഗ്, സംഭരണം, വെയര്‍ഹൌസിംഗ്
 • കാര്‍ഷികധനകാര്യം
 • കാര്‍ഷിക ഗവേഷണവും വിദ്യാഭ്യാസവും
 • വയനാട്, കുട്ടനാട്, കാസറഗോഡ് എന്നിവിടങ്ങളില്‍ പ്രത്യേക ഏരിയ പ്രോഗ്രാമുകള്‍
 • ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും
 • സഹകരണം
 • മലിനീകരണ നിയന്ത്രണം ഉള്‍പ്പെടെയുള്ള ആവാസവ്യവസ്ഥയും പരിസ്ഥിതിയും
 • വനം, വന്യജീവി സംരക്ഷണം

ഡിവിഷന്റെ പ്രധാന സംരംഭങ്ങള്‍

 • കേരളത്തില്‍ നടക്കുന്ന പ്രധാന ഇടത്തരം ജലസേചന പദ്ധതികള്‍ക്കുള്ള സാങ്കേതിക സമതി രൂപീകരണം
 • പ്രളയാനന്തര കുട്ടനാടിനു വേണ്ടി ഒരു പ്രത്യേക പാക്കേജ്
 • ‘കേരളത്തിലെ മനുഷ്യ-മൃഗ സംഘര്‍ഷം’ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല
 • കാര്‍ഷിക മേഖലയിലെ നൂതനമായ മാറ്റങ്ങള്‍ സംയോജിത കൃഷി സമ്പ്രദായത്തെക്കുറിച്ചുള്ള പഠനങ്ങള്‍
 • കോക്കനട്ട് ഹോള്‍ഡിംഗുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പഠനം
 • വിള ആരോഗ്യ പരിപാലന സംരംഭം
 • കാര്‍ഷിക മേഖലയിലെ വിപുലീകരണം
 • പച്ചക്കറി വികസന സംരംഭം – നിരീക്ഷണവും വിലയിരുത്തലും
 • എല്ലാ പഞ്ചായത്തുകളിലും സോയില്‍ മാപ്പിംഗ്
 • കാര്‍ഷിക പാരിസ്ഥിതിക ആസൂത്രണവും മേഖലതിരിക്കലും