സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് 1999 ല്‍ GO (Rt) No 113/99/Plg dt.04.03.99 പ്രകാരം ഐ.ടി വിംഗ് രൂപീകരിക്കുന്നത്. കൃഷി വിഭാഗത്തിന്‍റെ ചീഫ് ശ്രീ.എസ്സ്.എസ്സ്.നാഗേഷ് ആണ് നിലിവില്‍ ഐ.ടിവിങ്ങിന്‍റെ ചുമതല വഹിക്കുന്നത്.ആസൂത്രണ ബോര്‍ഡിലെയും, ജില്ലകളിലെയും ഐ.ടി സംബന്ധമായ സഹായ നിര്‍ദേശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ ഒരു ടെക്നികല്‍ കൺസല്‍ട്ടന്‍റും,, ഒരു ടെക്നിക്കല്‍ അസിസ്റ്റന്‍റും ജോലി ചെയ്യുന്നുണ്ട്.
എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക് (LAN) ബോര്‍ഡില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആസൂത്രണ ബോര്‍ഡിലെ മുഴുവന്‍ ഫയലുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് 2014 മാര്‍ച്ച് മുതല്‍ മാറ്റിയിട്ടുണ്ട്. ഇതര വകുപ്പുകളുമായുള്ള ഇ-ഓഫീസ് വിനിമയ സംവിധാനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രധാന സൗകര്യങ്ങള്‍
ബഹുമാനപ്പെട്ട വൈസ് ചെയര്‍ പേർസൺ ഓഫീസ്, മെമ്പര്‍ സെക്രട്ടറി ഓഫീസ്, അഡ്മിനിസ്ട്രേഷന്‍ വിഭാഗം, ടെക്നിക്കല്‍ വിഭാഗം, കോണ്‍ഫറന്‍സ് ഹാള്‍, ട്രെയിനിംഗ് ഹാള്‍, ലൈബ്രറി എന്നിവ മികച്ച ഡാറ്റ സംഭരണ/ വിതരണ ശേഷിയുള്ള,. ജിഗബിറ്റ് വേഗതയുള്ള, ഫൈബര്‍ കേബിളുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്നു.
മൂന്നു കവചങ്ങളാല്‍ സുരക്ഷാക്രമീകരണം നടത്തിയിട്ടുള്ള നെറ്റ് വര്‍ക്കിംഗ് സംവിധാനം ഒരേസമയം വിത്യസ്ത ഐ.എസ്.പി വാന്‍ കണക്ഷനുകളെ ഉള്‍കൊള്ളാന്‍ പര്യപ്തമാണ്. അത്യാധുനിക യുടിഎം, വെർച്വൽ ലാൻ രീതി എന്നിവ ഉപയോഗിച്ച് ലാൻ സുരക്ഷ മെച്ചപ്പെടുത്തി. ഔഫീസിനകത്തെ ഘടനാപരമായ കേബിളിംഗ് ഇൻഫ്രാസ്ട്രക്ചർ അടുത്തിടെ നവീകരിച്ചു.
നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഇൻഫ്രാസ്ട്രെക്ച്ചര്‍ (എന്‍.ഐ.ഐ) മുഖേന സൗജന്യമായി ലഭ്യമായ മികച്ച വേഗതയുള്ള ഇന്റര്‍നെറ്റ്സംവിധാനമാണ് ആസൂത്രണ ബോര്‍ഡില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്‍റലിജന്‍റ് അത്യാധുനിക ഹാർഡ്‌വെയർ ഉപയോഗിച്ച് മറ്റൊരു ഐഎസ്‌പിയിൽ നിന്നുള്ള കണക്റ്റിവിറ്റി ഫെയിൽഓവർ മോഡിൽ സ്ഥാപിച്ചിരിക്കുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ കെഫോണ്‍ പദ്ധതിയും സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
കടലാസ് രഹിതമായ ഓഫീസ് സംവിധാനമായ ഇ- ഓഫീസ്, ഇ-മാര്‍ക്കറ്റിംഗ് (ജെം) തുടങ്ങിയ നൂതന ഇ-ഗവേണന്‍സ് സൗകര്യങ്ങള്‍ക്ക് ഐ.ടി വിംഗ് മേല്‍നോട്ടം വഹിക്കുന്നു. ആസൂത്രണ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ഗവേഷണ പഠന ആവശ്യാര്‍ത്ഥം വിവിധ സോഫ്റ്റ് വെയറുകളും. വീഡിയോ കോൺഫറന്‍സിംഗ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.മികച്ച കൃത്യതയുള്ള പ്രോജക്ട്രുകളും, ശബ്ദ സംവിധാനങ്ങളും ഉള്‍കൊള്ളുന്ന കോൺഫറന്‍സ് ഹാളുകള്‍, ട്രെയിനിംഗ് ഹാളുകള്‍ എന്നിവ ബോര്‍ഡില്‍ സജ്ജീകരിച്ചിട്ടുണ്ട്.