അവലോകനം
സംസ്ഥാനത്തിന്റെ വ്യവസായ പശ്ചാത്തല വികസനത്തിന് സഹായിക്കുക എന്നതാണ് ഡിവിഷന്റെ പ്രധാന ലക്ഷ്യം. വ്യവസായത്തിലും പശ്ചാത്തല സൗകര്യങ്ങളിലുമുള്ള അത്തരം വികസനങ്ങള്‍ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസന ആവശ്യകതകളോടും മുൻഗണനകളോടും യോജിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡിവിഷൻ  ശ്രമിക്കുന്നു.  മേഖലകളുടെ സുസ്ഥിര വികസനത്തിനും   ഏകോപനത്തിനും നയിക്കുന്നതിനുള്ള വകുപ്പുകളുടെയും ഏജൻസികളുടെയും ശ്രമങ്ങളെ ഡിവിഷന്‍ അതിന്റെ നിര്‍ദ്ദേശങ്ങള്‍ മുഖേന സഹായിക്കുന്നു. മേഖലകൾക്കായി ഏറ്റവും അനുയോജ്യമായ നയങ്ങൾ രൂപീകരിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനും ഇത് സർക്കാരിനെ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ഒരു ചീഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്, ഓഫീസ് ഘടനാവിവരണത്തില്‍ പ്രതിപാദിക്കുന്ന   ടീം അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.

ഡിവിഷന്റെ പരിധിയിൽ വരുന്ന പ്രധാന മേഖലകൾ
ഡിവിഷനിൽ കൈകാര്യം ചെയ്യുന്ന  പ്രധാന മേഖലകളാണ് :

 • ഊർജ്ജ വികസനം
 • വ്യവസായങ്ങൾ
 • ഖനനം
 • വിവര സാങ്കേതിക വിദ്യ
 • ഗതാഗതവും വാര്‍ത്താവിനിമയവും
 • വിനോദസഞ്ചാരം
 • ശാസ്ത്രവും സാങ്കേതികവിദ്യയും പരിസ്ഥിതിയും

3.  പ്രധാന  ഉത്തരവാദിത്തങ്ങൾ
• പഞ്ചവത്സര പദ്ധതികളുടെയും വാർഷിക പദ്ധതികളുടെയും രൂപീകരണം
• പദ്ധതി ബജറ്റും സാമ്പത്തിക അവലോകനവും തയ്യാറാക്കൽ (ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ)
• പദ്ധതികൾ/പ്രോഗ്രാമുകളുടെ ഇടക്കാല വിലയിരുത്തൽ  
• പദ്ധതികൾ/പ്രോഗ്രാമുകൾ മുതലായവയുടെ വിലയിരുത്തലും പുരോഗതിയും അവലോകനവും.
• കര്‍മ്മ സമിതി//വിദഗ്ദ്ധ സമിതികൾക്കായി ബാക്ക് ഗ്രൗണ്ട് പേപ്പറുകളും റിപ്പോർട്ടുകളും തയ്യാറാക്കുകയും വർക്ക് ഷോപ്പുകൾ നടത്തുകയും ചെയ്യുക.

1.ഡിവിഷന്റെ പ്രധാന സംരംഭങ്ങൾ

1. കേരളത്തിലെ വ്യാവസായിക വികസനത്തിനായുള്ള നയങ്ങളെയും ഏജൻസികളെയും കുറിച്ചുള്ള വിലയിരുത്തല്‍  പഠന റിപ്പോർട്ട് –

സംസ്ഥാന ആസൂത്രണ ബോർഡും സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റും (സിഎംഡി) സംയുക്തമായി ‘കേരളത്തിലെ വ്യവസായ വികസനത്തിനുള്ള നയങ്ങളും ഏജൻസികളും’ എന്ന വിഷയത്തിൽ ഒരു വിലയിരുത്തൽ പഠന റിപ്പോർട്ട് (അന്തിമ കരട്) തയ്യാറാക്കി. വിവിധ പ്രമോഷണൽ ഏജൻസികളുടെ നയങ്ങളും പദ്ധതികളും (അതായത്, ഭൂമി അനുവദിക്കൽ അല്ലെങ്കിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍) മനസിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക, കേരളത്തിന്റെ വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അവയുടെ ഫലപ്രാപ്തി, വിവിധ ഏജന്‍സികളുടെ സംഘടനാ ശക്തികളും കാര്യക്ഷമതയും  വിലയിരുത്തുക, ഈ ഏജൻസികളുടെ പ്രകടനം അവലോകനം ചെയ്യുന്നതിനുള്ള ഒരു കൂട്ടം പാരാമീറ്ററുകൾ തിരിച്ചറിയുകയും ഈ ഏജൻസികൾക്ക് അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ഏകോപനം നേടാനും വ്യാവസായിക വികസനത്തിന്റെ വിവിധ മേഖലകളിൽ സമന്വയങ്ങൾ സൃഷ്ടിക്കാനും എങ്ങനെ വഴികൾ നിർദ്ദേശിക്കാം എന്നിവയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കങ്ങൾ ഇവയാണ്: -

• കേരളത്തിന്റെ വ്യവസായ ഘടന (ചരിത്രപരവും നിലവിലുള്ളതും   വരാനിരിക്കുന്നതുമായ), ഓരോ വ്യവസായ ഘടനയുമായി യോജിക്കുന്ന വ്യാവസായിക വികസനത്തിന്റെ പ്രധാന ഘടകങ്ങൾ, വ്യാവസായിക ഘടനയുടെ പശ്ചാത്തലത്തിൽ സ്ഥാപനത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് മനസിലാക്കല്‍ .

 • കേരളത്തിന്റെ വ്യവസായ പശ്ചാത്തലത്തിലേക്ക് നയങ്ങളെ സമന്വയിപ്പിക്കല്‍.
 • നിലവിലെ  സ്റ്റാൻഡ്-എലോൺ എം‌എസ്എംഇകളെ  നിക്ഷേപത്തിന് അനുയോജ്യമായ ലാഭകരവും സുസ്ഥിരവുമായ സംരംഭങ്ങളായി മാറ്റുന്നതിനുള്ള ശുപാർശകൾ.
 • എസ്‌എംഇകളുടെ സുസ്ഥിര പ്രവർത്തനങ്ങൾക്കായി സാമ്പത്തിക ഇക്കോ സിസ്റ്റത്തിനുള്ള ശുപാർശകൾ.
 • ഹബ്, സ്‌പോക്ക് മോഡലിനായി വ്യവസായ പ്രൊമോഷൻ ഏജൻസികളുടെ പങ്കിലുള്ള മൊത്തത്തിലുള്ള മാറ്റം , ഓരോ ഏജന്‍സികളുടെയും  പങ്ക് നിര്‍ണ്ണയിച്ചുകൊണ്ടുള്ള വ്യവസായ കേഡർ ഘടനയിലെ മാറ്റം , ഭരണ പരമായ മാറ്റം,  സാമ്പത്തിക ഇക്കോ സിസ്റ്റവും ടാലന്റ് ഇക്കോ സിസ്റ്റവും പിന്തുണച്ചുകൊണ്ട് ഏജന്‍സികളുടെ ഉത്തര വാദിത്വത്തിലുള്ള  മാറ്റം എന്നിവയ്ക്കുള്ള  ശുപാര്‍ശകള്‍ .

2. “കേരളത്തിലെ ടെക്സ്റ്റൈൽ‌സ്  മാനുഫാക്ചറിംഗ് മേഖലയിലെ തൊഴിൽ സൃഷ്ടിക്കൽ”സംബന്ധിച്ച വിലയിരുത്തൽ പഠനം.

 സംസ്ഥാന ആസൂത്രണ ബോർഡും പബ്ലിക്‌ സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്‍ഡ്‌ ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) സംയുക്തമായി  കേരളത്തിലെ ടെക്സ്റ്റൈൽസ് & മാനുഫാക്ചറിംഗ് മേഖലയിൽ തൊഴിൽ സൃഷ്ടിക്കൽ’ എന്ന വിഷയത്തിൽ ഒരു വിലയിരുത്തൽ പഠനം നടത്തി. തുണിത്തര, വസ്ത്ര നിര്‍മ്മാണ മേഖലകളിൽ നിലവിലുള്ള യൂണിറ്റുകൾ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുക , പൊതു സഹകരണ മേഖലകളിലെ ഓരോ ടെക്സ്റ്റൈൽ യൂണിറ്റിനെയും  പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മികച്ച നടപടികളും അതിനു വേണ്ടി നിർദ്ദിഷ്ട പുനരുജ്ജീവന പാക്കേജുകൾ നിർദ്ദേശിക്കുക,  കൈത്തറി, യന്ത്രതറി, ഖാദി മേഖലകളുടെ പുനരുദ്ധാരണം, അവയുടെ പരസ്പര ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, ടെക്സ്റ്റല്‍- വസ്ത്രമേഖലയില്‍ backward linkages വളർത്തിയെടുക്കുന്നതിന്  ചില്ലറവ്യാപാരത്തിന്റെ ചലനാത്മകതയെ സംസ്ഥാനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം, ഈ മേഖലകളില്‍ കൂടുതൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് , പ്രത്യേകിച്ചും വനിതാ സംരംഭകരെ  ഉള്‍പ്പെടുത്തി ഒരു കർമപദ്ധതി ആവിഷ്കരിക്കുക എന്നിവയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ . വിലയിരുത്തല്‍ പഠനത്തിന്റെ കരട് അന്തിമ റിപ്പോർട്ട് പൂർത്തിയായി.  

3. ഹാൻഡ്‌ബുക്ക് ഓൺ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ
 
സംസ്ഥാനത്തെ നിലവിലുള്ള ഇൻകുബേഷൻ കേന്ദ്രങ്ങൾ, ഇൻകുബേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രധാന ഘടകങ്ങൾ, ഇൻകുബേറ്ററുകള്‍  ക്രമീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ഇൻകുബേറ്ററുകളുടെ പങ്ക്, ഉത്തരവാദിത്തങ്ങൾ, പ്രവർത്തന രീതികൾ  എന്നിവ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് “കേരളത്തിലെ ഇൻസെപ്ഷൻ ഓപ്പറേഷൻ, മാനേജ്മെന്റ് ഓൺ ടെക്നോളജി / ബിസിനസ് ഇൻകുബേറ്ററുകൾ എന്നിവയുടെ ഹാൻഡ്‌ബുക്ക് തയ്യാറാക്കൽ” എന്ന പഠനം സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്‌ ഏറ്റെടുത്തത്‌. ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിന്റെ രൂപീകരണത്തിനും മാനേജ്മെന്റിനുമുള്ള ഒരു റഫറൻസ് രേഖയാണ് പഠന റിപ്പോർട്ട്.

4. ANERT നടപ്പിലാക്കിയ വിവിധ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തൽ പഠനം
എനർജി മാനേജ്മെന്റ് സെന്റർ “ANERT നടപ്പിലാക്കിയ വിവിധ പുനരുപയോഗ ഊർജ്ജ പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തൽ പഠനം” നടത്തി കരട് റിപ്പോർട്ട് സമർപ്പിച്ചു. വിവിധ പുനരുപയോഗ ഊർജ്ജ പദ്ധതികളുടെ നടപ്പാക്കൽ ഏജൻസിയെന്ന നിലയിൽ ANERT ന്റെ പ്രകടനം വിശകലനം ചെയ്യുക, പ്രകടനത്തിലെ കുറവുകൾക്ക് കാരണങ്ങൾ തിരിച്ചറിഞ്ഞു, മെച്ചപ്പെടുത്തലിനും തുടർനടപടികൾക്കും ഉചിതമായ നിർദ്ദേശങ്ങൾ നല്‍കുക എന്നിവയായിരുന്നു പഠനത്തിന്റെ ലക്ഷ്യങ്ങൾ. ഇതുവരെ നടത്തിയ പദ്ധതികളുടെ സ്വാധീനത്തെക്കുറിച്ചും പഠനം വിലയിരുത്തി. റിപ്പോർട്ടിന്റെ ശുപാർശകൾ കേരളത്തിലെ പുനരുപയോഗ ഊർജ്ജ പദ്ധതികളെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു