• Workshop for preparation of a special package for post flood Kuttanad
  • Workshop for preparation of a special package for post flood Kuttanad

പ്രളയാനന്തര കുട്ടനാടിന് പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്, 2018 സെപ്റ്റംബര്‍ 24 ന് ആലപ്പുഴയില്‍ ഒരു ഏകദിന ശില്പശാല വിളിച്ചു ചേര്‍ത്തു. കുട്ടനാടിനായി ഒരു പാക്കേജ് തയ്യാറാക്കാന്‍ വിദഗ്ദ്ധ അഭിപ്രായങ്ങള്‍ ആവശ്യമാണ്. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വകുപ്പുകളിലേയും ഭരണനിര്‍വ്വഹകരുമായും, ഉദ്യേഗസ്ഥരുമായും നടത്തിയ ചര്‍ച്ചകള്‍ അത്തരം കൂടിയാലോചനകളില്‍ നിര്‍ണ്ണായകമായിരുന്നു ശില്പശാല വിശാലമായ ചര്‍ച്ചയ്ക്ക് വേദിയൊരുക്കി. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ കൃഷി വിഭാഗത്തിന്റെ മെമ്പര്‍ ഡോ. ആര്‍.രാമകുമാര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ആലപ്പുഴ ജില്ലാ കളക്ടര്‍ ഡി.സി സുഹാസ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജി.വേണുഗോപാല്‍, ആസൂത്രണ ബോര്‍ഡ് കൃഷി വിഭാഗം ചീഫ് ശ്രീ.എസ്.എസ്.നാഗേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ആസൂത്രണ ബോര്‍ഡിലെ കൃഷി വിഭാഗം ഉദ്യോഗസ്ഥര്‍, ജലസേചനം, കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി, പി.ഡബ്ല്യൂ.ഡി, ടൂറിസം, മണ്ണ് സര്‍വ്വേയും സംരക്ഷണവും, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പത്തിലധികം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രസ്തുത മേഖലയില്‍ വൈദഗ്ധ്യമുള്ള ശ്രീ.ഇ.ജെ. ജയിംസ് ഈ യോഗത്തില്‍ പങ്കെടുത്തു.

വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വിശകലനം, ഉയര്‍ന്ന തോതിലുള്ള നഷ്ടത്തിന്റെ കാരണങ്ങള്‍, നിലവിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി, പഴയ പാക്കേജ് നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങള്‍, പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍, കുട്ടനാട് മേഖലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നടത്തിപ്പും ശക്തിപ്പെടുത്തല്‍, വിവിധതരം ഇടപെടലുകള്‍ക്കുള്ള സാധ്യത പരിശോധക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ കേന്ദ്രീകരിച്ചു. ശില്പശാലയില്‍ ഉയര്‍ന്നു വന്ന ആശയങ്ങള്‍ പ്രളയാനന്തര കുട്ടനാട് പാക്കേജ് രൂപീകരിക്കുന്നതില്‍ വളരെയധികം സഹായിച്ചു.