‘പ്രളയാനന്തര കുട്ടനാടിന് ഒരു പ്രത്യേക പാക്കേജ്’
ലോക ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ ആഗോള പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക വ്യവസ്ഥാപദവി ലഭിച്ചിട്ടുള്ള പ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോള്‍ 2018 ലെ വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ്. വെള്ളപ്പൊക്കത്തിന് ശേഷം ‘റീബില്‍ഡ് കേരള’എന്ന ദൌത്യം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. കുട്ടനാട്ടിലെ അടിസ്ഥാന സൌകര്യങ്ങളുടെയും ഉപജീവനത്തിന്റെയും പുനര്‍നിര്‍മ്മാണം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. വിവിധ ഘടകങ്ങളുടെ വികസനത്തിലൂടെയും പ്രദേശത്തിന്റെ സമഗ്രവികസനത്തിലൂടെയും കുട്ടനാട് തണ്ണീര്‍ത്തട പരിസ്ഥിതി വ്യവസ്ഥയ്ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന് ചുമതല നല്‍കി.
വിവിധ രംഗങ്ങളിലുള്ള വിദഗ്ധന്മാരും സ്റ്റേക്ക് ഹോള്‍ഡര്‍മാരുമായുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കര്‍ഷകരുടെയും മത്സ്യതൊഴി ലാളികളുടെയും പ്രതിനിധികള്‍, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ കൃഷി, എഞ്ചിനീയറിംഗ്, ജലശാസ്ത്രം, മത്സ്യബന്ധനം, ടൂറിസം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ എന്നിവരുമായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് കൂടിയാലോചനകള്‍ നടത്തി. കുട്ടനാട് വെള്ളപ്പൊക്കത്തെക്കുറിച്ച് പഠിച്ച നെതര്‍ലാന്‍സിലെ വിദഗ്ധരുമായി ആസൂത്രണബോര്‍ഡ് രണ്ട് ഘട്ട ചര്‍ച്ചകള്‍ നടത്തി. വെള്ളപ്പൊക്കത്തിന്റെ ആഘാതം വിശകലനം ചെയ്യുന്നതിനായി ആസൂത്രണ ബോര്‍ഡ് സംഘം കുട്ടനാട് പാക്കേജ് നടപ്പിലാക്കിയ ഒട്ടുമിക്ക പ്രധാന സൈറ്റുകളിലേക്കും സന്ദര്‍ശനങ്ങള്‍ നടത്തുകയും അതിന്റെ പുരോഗതി നേരിട്ട് വിലയിരുത്തുകയും ചെയ്തു.
2019 ഒക്ടോബറില്‍ കരട് റിപ്പോര്‍ട്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു. കുട്ടനാട് മേഖലയില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ നയപരമായ തീരുമാനത്തിന് സഹായകരമാകുന്നതാണ് ഈ റിപ്പോര്‍ട്ട്. പ്രളയാനന്തരം സ്വീകരിക്കേണ്ട സമീപനത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഈ റിപ്പോര്‍ട്ട് ശ്രമിക്കുന്നു. മുന്‍ കുട്ടനാട് പാക്കേജിന് കീഴില്‍ 2007 നു ശേഷം കൈവരിച്ച പുരോഗതി ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു. പതിമൂന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ടത് അനുസരിച്ച്, സുസ്ഥിരവും പ്രതിഫലദായകവുമായ ഉപജീവന അവസരങ്ങളെ അടിസ്ഥാനമാക്കി ഉയര്‍ന്ന തലത്തിലുള്ള വരുമാനമുണ്ടാക്കുന്ന സുസ്ഥിര പരിസ്ഥിതി സൌഹൃദ സാമ്പത്തിക വളര്‍ച്ചയുടെ ഒരു മേഖലയായി കുട്ടനാടിനെ മാറ്റാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.
കാര്‍ഷിക വളര്‍ച്ചയും കര്‍ഷകന്റെ വരുമാനവും വര്‍ദ്ധിപ്പിക്കുക, വേമ്പനാട് തടാകത്തിലെ പാരിസ്ഥിതിക പ്രതിരോധം വളര്‍ത്തുക, സുരക്ഷിതവും സംരക്ഷിതവുമായ രീതിയില്‍ ജീവിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, വ്യത്യസ്ത സാമൂഹിക സാമ്പത്തിക വിഭാഗങ്ങളുടെ പരസ്പരവിരുദ്ധമായ ആശങ്കകള്‍ പരിഹരിക്കുക എന്നീ വിഷയങ്ങള്‍ കുട്ടനാടിനുവേണ്ടിയുള്ള നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഉല്‍പാദനക്ഷമത, ലാഭം, പരിസ്ഥിതി, സുരക്ഷ, സഹകരണം എന്നിവയില്‍ ഊന്നി ആയിരിക്കണം കുട്ടനാടിനു വേണ്ടിയുള്ള നയപരമായ തീരുമാനം നടപ്പിലാക്കണ്ടത്. ഇവ പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളല്ല, ആധുനിക സാങ്കതികവിദ്യകളുടെ ഉപയോഗം, ജലപരിപാലത്തിനുള്ള ശാസ്ത്രീയ ആസൂത്രണം, ഉചിതമായ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കല്‍, ജനാധിപത്യത്തില്‍ അധിഷ്ഠിതമായ തീരുമാനങ്ങള്‍ എന്നിവയിലൂടെ ഇവ കൈവരിക്കാന്‍ കഴിയും. ചുരുക്കത്തില്‍, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോഗവും, ജനങ്ങളുടെയും സര്‍ക്കാരിന്റേയും പങ്കാളിത്തവുമാണ്, സുസ്ഥിരതയുടെ അടിസ്ഥാനമെന്ന് ഈ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.
പ്രസ്തുത റിപ്പോര്‍ട്ട് ബഹു:കേരള മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിക്കുകയുണ്ടായി. തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രമുഖ ചാനല്‍ ആഴവും വീതിയും കൂട്ടുക, പാടശേഖരങ്ങളിലെ ചെളി നീക്കം ചെയ്യുക, വേമ്പനാട് തടാകം വൃത്തിയാക്കുക, എസി കനാലിലെ മണ്ണ് നീക്കം ചെയ്യുക, ഉമാ അരി ഇനങ്ങളുടെ വിളവിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനെക്കുറിച്ച് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ റിപ്പോര്‍ട്ട് സഹായകമായി.
കേരളത്തില്‍ നടക്കുന്ന വന്‍കിട ഇടത്തരം ജലസേചന പദ്ധതികള്‍ക്കുള്ള സാങ്കേതിക സമിതി
കേരളത്തിലെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന നാല് പ്രധാന, വന്‍കിട ഇടത്തരം ജലസേചന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് സാങ്കേതിക സമിതി രൂപീകരിച്ചു (എ) മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്റ്റ് (എംവിഐപി), (ബി) ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ട് (ഐഐപി), (സി) കാരാപുഴ ജലസേചനപദ്ധതി (കെഐപി), (ഡി) ബാണാസുരസാഗര്‍ ഇറിഗേഷന്‍ പ്രോജക്റ്റ് (ബിഐപി). സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതും ചെലവധികരിച്ചതുമായ വന്‍കിട ഇന്‍ഫ്രാസ്ട്രക്ചര്‍ പോജക്റ്റുകള്‍ വിലയിരുത്തുന്നതിനുമുള്ള ആസൂത്രണ ബോര്‍ഡിന്റെ ഒരു സംരംഭത്തിന്റെ ഭാഗമാണിത്.
സമിതിയില്‍ നിക്ഷിപ്തമായ കടമകള്‍ - (1) മൂവാറ്റുപുഴ, ഇടമലയാര്‍, കാരാപുഴ, ബാണാസുരസാഗര്‍ എന്നീ നാല് പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുക, അവ പൂര്‍ത്തീകരിക്കുന്നതിന്, ഒരു ഷെഡ്യൂള്‍ തയ്യാറാക്കുക. (2) ഓരോ പ്രോജക്ടിന്റെയും കീഴില്‍ നടക്കുന്ന പ്രവൃത്തികളുടെ ആവശ്യകതയും ന്യായീകരണവും വിലയിരുത്തുക, മുന്‍ഗണനാടിസ്ഥാനത്തിലുള്ള കര്‍മപദ്ധതി നിര്‍ദ്ദേശിക്കുക (പ്രാഥമിക ഘട്ടത്തിലെ തിരഞ്ഞെടുത്ത പ്രവൃത്തികള്‍ ഉപേക്ഷിക്കുകയോ കൃഷിക്കാര്‍ക്ക്, താരതമേയന കുറഞ്ഞ പ്രയോജനമുള്ള മറ്റ് പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടെ) (3) പദ്ധതികളെ മൂന്നായി തിരിക്കാനുള്ള സാധ്യത പരിശോധിക്കുക – (എ) അധിക സാമ്പത്തിക സഹായം ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിക്കുക (ബി) നിക്ഷേപത്തിന്റെ മുഴുവന്‍ ആനുകൂല്യവും ലഭിക്കുന്ന രീതിയില്‍ പരിമിതമായ വിഹിതം ഉള്‍പ്പെടുത്തി പദ്ധതി അവസാനിപ്പിക്കുക (സി) പ്രവൃത്തികള്‍/ഘടകങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുക. 4)പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാമ്പത്തിക സ്രോതസ്സുകള്‍ നിര്‍ദ്ദേശിക്കുക. 5) പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഒരു മേണിറ്ററിംഗ് സംവിധാനം നിര്‍ദ്ദേശിക്കുക.
2017 ജൂലൈ മുതല്‍ സാങ്കേതിക സമിതി ഓരോ പ്രോജക്റ്റ് സൈറ്റിലും ഒരു സന്ദര്‍ശനമെങ്കിലും നടത്തി. പദ്ധതിയുടെ ഓരോ തടസ്സങ്ങളും വെവ്വേറെ പഠിക്കുകയും ചെയ്തു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുമായും കര്‍ഷകര്‍, പാടശേഖര സമിതികള്‍, പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
കരട് റിപ്പോര്‍ട്ട് 2018 ആഗസ്റ്റില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. നടപ്പിലാക്കേണ്ട ഘടകങ്ങള്‍ തിരിച്ചുള്ള വിഹിതം വകയിരുത്തുന്നതിനും, തുടര്‍ന്നുള്ള ബജറ്റുകളില്‍ ഈ പദ്ധതികളുടെ ആസൂത്രണം ശക്തിപ്പെടുത്തുന്നതിനും റിപ്പോര്‍ട്ട് നിര്‍ണ്ണായകമായി. ഈ റിപ്പോര്‍ട്ടിന്റെ ആദ്യ ഫലമായി, മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി കമ്മീഷന്‍ ചെയ്തു.
ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍
- സോയില്‍ മൊബൈല്‍ ആപ്പ് ‘മണ്ണി’നെക്കുറിച്ചുള്ള ഫീല്‍ഡ് സ്റ്റഡി തൃശ്ശൂരിലെ വരവൂര്‍ പഞ്ചായത്തില്‍ നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ്, കേരളത്തിന്റെ (ഐഐഐടിഎംകെ) സാങ്കേതിക സഹായത്തോടെ ആപ്പ് വികസിപ്പിച്ചെടുത്തത് മണ്ണ് സംരക്ഷണ വകുപ്പാണ്.
- തിരുവനന്തപുരം ജില്ലയില്‍ നടത്തിയ സ്വാശ്രയ കര്‍ഷക സമിതിയുടെ (എസ് കെഎസ്) പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനുള്ള ഫീല്‍ഡ് സന്ദര്‍ശനം- കെട്ടട നിര്‍മ്മാണം, ഭൂമി വാങ്ങല്‍, റിസ്ക് ഫണ്ടിന്‍റെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് എസ്.കെ.എസിന്റെ പ്രവര്‍ത്തനം പഠിച്ചു. കോവില്‍നട, പപ്പഞ്ചാനി, വെമ്പയം എന്നിവിടങ്ങളിലെ 3 സ്വാശ്രയ കര്‍ഷക സമിതികള്‍ (എസ് കെഎസ്) സന്ദര്‍ശിച്ചു.
പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ടുകള്‍ - 10 റിപ്പോര്‍ട്ടുകള്‍
- കാര്‍ഷിക മേഖലയിലെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- കാര്‍ഷിക ഗവേഷണവും കാര്‍ഷിക മേഖലയിലെ ഐസിടിയും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- സഹകരണവും കാര്‍ഷിക ധനകാര്യവും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- മൃഗസംരക്ഷണവും, വെറ്റിനറി ഗവേഷണം ഉള്‍പ്പെടെയുള്ള പാല്‍ വികസനം എന്നിവ സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ഫിഷറീസ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ജലസേചനവും ജല പരിപാലനവും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- വനവല്‍ക്കരണത്തെയും വന്യജീവികളെയും കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ജൈവവൈവിധ്യത്തെക്കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- പരിസ്ഥിതി സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തനിവാരണത്തെയും കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ടുകള്‍ - 10 റിപ്പോര്‍ട്ടുകള്‍
- കാര്‍ഷിക മേഖലയിലെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- കാര്‍ഷിക ഗവേഷണവും കാര്‍ഷിക മേഖലയിലെ ഐസിടിയും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- സഹകരണവും കാര്‍ഷിക ധനകാര്യവും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- മൃഗസംരക്ഷണവും, വെറ്റിനറി ഗവേഷണം ഉള്‍പ്പെടെയുള്ള പാല്‍ വികസനം എന്നിവ സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ഫിഷറീസ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ജലസേചനവും ജല പരിപാലനവും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- വനവല്‍ക്കരണത്തെയും വന്യജീവികളെയും കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- ജൈവവൈവിധ്യത്തെക്കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- പരിസ്ഥിതി സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.
- കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തനിവാരണത്തെയും കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്.