ഇ-ഓഫീസ്
ഡിജിറ്റല്‍ ഫയലിങ്ങിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നത് സംസ്ഥാന ആസൂത്രണ ബോര്‍ഡിലാണ്. എല്ലാ ജീവനക്കാര്‍ക്കും ട്രെയിനിംഗ് നല്‍കുകയും, ഓരോ ഡിവിഷനുകളിലും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിജിറ്റല്‍ സിഗ്നെച്ചറിംഗ് സംവിധാനം നടപ്പിലാക്കുകയും, വിദൂരത്ത്നിന്നും ഓഫീസ് ഫയലുകള്‍ ലഭ്യമാകത്തക്ക വിധത്തില്‍ വി.പി.എന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.
എസ്.പി.എസ്.എസ്
സ്ടാറ്റിട്ടിക്കള്‍ അനാലിസിസ് നു വേണ്ടി എസ് പി എസ് എസ് സോഫ്റ്റ് വെയര്‍ കാര്യക്ഷമമാക്കി.
വീഡിയോ കോൺഫറന്‍സിംഗ്സിസ്റ്റം
അത്യധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ആദ്യത്തെ ഓഫീസാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ്. വിവിധ ജില്ലകളുമായും ആശയ വിനിമയത്തിന് ഉതകുന്ന രീതിയില്‍ സോഫ്റ്റ് വെയര്‍ അധിഷ്ടിതവും, സ്റ്റുഡിയോ അധിഷ്ടിതവുമായ കോൺഫറന്‍സിംഗ് സൗകര്യം ആസൂത്രണ ബോര്‍ഡില്‍ സാധ്യമാണ്.
ഡെസ്ക്ടോപ്പ് അടിസ്ഥാനമാക്കിയുള്ള വീഡിയോകോൺഫറൻസിംഗ്
സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ, സോഫ്റ്റ്വെയർ, ഹാർഡ്‌വെയർ അടിസ്ഥാനമാക്കിയുള്ള വീഡിയോകോൺഫറൻസിംഗ് സൗകര്യം ലഭ്യമാണ്. ജില്ലകളിലെ 14 ജില്ലാ ആസൂത്രണ ഓഫീസുകൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു. പോയിന്റ് ടു പോയിന്റ് ആശയവിനിമയത്തിനും അയച്ചയാളിൽ നിന്ന് നിരവധി സ്വീകര്‍ത്താക്കളിലെക്കുള്ള മൾട്ടി-സൈറ്റ് ആശയവിനിമയത്തിനും ഇത് അനുവദിക്കുന്നു.
സ്റ്റുഡിയോ അധിഷ്ഠിത വീഡിയോകോൺഫറൻസിംഗ്
സ്റ്റുഡിയോ അധിഷ്ഠിത വീഡിയോ കോൺഫറൻസിംഗ് സൗകര്യം സംസ്ഥാന ആസൂത്രണ ബോർഡിൽ ലഭ്യമാണ്. പോളികോം എച്ച്ഡിഎക്സ് 7000 ആണ് സ്റ്റുഡിയോ അധിഷ്ഠിത വീഡിയോ കോൺഫറൻസിംഗിനായി സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ.
ഡിജിറ്റല്‍ ലൈബ്രറി
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ വിപുലമായ ഡിജിറ്റല്‍ ലൈബ്രറി 2013 ഒക്ടോബര്‍ മുതല്‍ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഓണ്‍ലൈന്‍ ജേര്‍ണലുകളും, ഡിജിറ്റല്‍ വിവരങ്ങളും ഇതിലൂടെ ലഭ്യമാകും.