
പ്രൊഫസർ ആർ രാംകുമാർ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ സ്കൂൾ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ നബാർഡ് ചെയർ ആണ്. മൈക്രോ ക്രെഡിറ്റ്, ഗ്രാമീണ ദാരിദ്ര്യം, കാർഷിക തൊഴിലാളികൾ എന്നീ മേഖലകളിലെ ഡോ. രാമകുമാറിന്റ രചനകൾ ഇന്ത്യയിൽ വളരെയേറെ ഉദ്ധരിക്കപെടുന്ന ഗവേഷണ പഠനങ്ങളിൽ ഒന്നാണ്. കാർഷിക പഠനം, കാർഷിക സാമ്പത്തിക ശാസ്ത്രം, വികസന സാമ്പത്തിക ശാസ്ത്രം, ഇന്ത്യയിലെ ധന നയം, ദേശീയ തിരിച്ചറിയൽ പദ്ധതികൾ എന്നിവ അദ്ദേഹത്തിന്‍റെ ഗവേഷണ താൽപര്യ മേഖലകളാണ്. സംസ്ഥാന ആസൂത്രണ ബോർഡിൽ, അദ്ദേഹം കൃഷി, കൃഷി അനുബന്ധ സേവനങ്ങൾ, ഭൂപരിഷ്കരണം, സഹകരണ മേഖല, ജലസേചനവും പ്രളയ നിയന്ത്രണവും, വിനോദസഞ്ചാരം, കായികം, യുവജന സേവനങ്ങൾ, തൊഴിൽ നൈപുണ്യ വികസനം എന്നിവയുടെ ചുമതലയുള്ള അംഗമാണ്.