കേരളത്തിനായുള്ള സംസ്ഥാനതല സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച് രണ്ട് ദിവസത്തെ വർക്ക്‌ഷോപ്പ് സംസ്ഥാന ആസൂത്രണ ബോർഡ് 2019 ജൂലൈ 2, 3 തീയതികളിൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു.

ഈ ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.  കേരള ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ ഡോ. വി.കെ. രാമചന്ദ്രൻ, രാജ്യത്തെ പ്രമുഖ സ്റ്റാറ്റിസ്റ്റിക്കൽ വിദഗ്ധർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, സെക്രട്ടറിമാർ, വിവിധ വകുപ്പ് മേധാവികൾ, സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പ്, സംസ്ഥാന ആസൂത്രണ ബോർഡ് ഉദ്യോഗസ്ഥർ  എന്നിങ്ങനെ ഏകദേശം 300 ഓളം പ്രതിനിധികൾ പങ്കെടുത്തു. ശ്രീ. പി.സി. മോഹനൻ, (ദേശീയ സ്ഥിതിവിവരക്കണക്ക് കമ്മീഷൻ മുൻ അംഗം), ശ്രീ. ടി. ജെ. റാവു, (റിട്ട. പ്രൊഫസർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത), ശ്രീമതി. മധുര സ്വാമിനാഥൻ, (പ്രൊഫസർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ യൂണിറ്റ്, ബാംഗ്ലൂർ), ശ്രീ. ജി. രവീന്ദ്രൻ, (മുൻ അഡീഷണൽ ഡയറക്ടർ ജനറൽ, സി‌എസ്‌ഒ, ഇന്ത്യാ ഗവൺമെന്റ്), ശ്രീ. ആർ. ഗോവിന്ദ, (മുൻ വൈസ് ചാൻസലർ, എൻ യു ഇ പി എ  , ന്യൂഡൽഹി) എന്നീ പ്രഗത്ഭരായ പ്രഭാഷകരും ഉണ്ടായിരുന്നു.