തീയതി: ജൂലൈ 27, 2024

 

രണ്ടാമത്തെ തെലങ്കാന സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ശ്രീ രാജയ്യ ശ്രീസില്ല, മറ്റ് കമ്മീഷൻ അംഗങ്ങൾക്കൊപ്പം, കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനായി സന്ദർശിച്ചു.

സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ ബജറ്റ് രൂപീകരണത്തിൽ ബോർഡിന്റെ നിർണായക പങ്കിനെക്കുറിച്ച് വിവരിച്ചു. ചർച്ച കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയെ വിശദീകരിക്കുകയും പ്രാദേശിക ഭരണം സുഗമമാക്കുന്നതിൽ ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുകയും ചെയ്തു. തദ്ദേശ ഭരണം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു.

തെലങ്കാന ധനകാര്യ കമ്മീഷൻ അംഗങ്ങൾ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച്  പ്രശംസിച്ചു. സംസ്ഥാന ആസൂത്രണ ബോർഡിന്റെയും കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെയും  പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു.

ചർച്ചകളിൽ സജീവമായി പങ്കെടുത്ത ശ്രീ സങ്കേപ്പള്ളി സുധീർ റെഡ്ഡി, ശ്രീ നെഹ്‌റു നായിക് മാലോത്ത്, ശ്രീ മൽകുഡ് രമേശ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.