കേരളാ സർവ്വകലാശാലയിൽ നിന്ന് ധനശാസ്ത്രത്തിലും ചരിത്രത്തിലും എം.എ. ബിരുദങ്ങളും പി.എച്ഡിയും നേടിയ വർഗീസ് ജോർജ് മൂന്നു ദശാബ്ദത്തോളം തിരുവല്ല മാർത്തോമാ കോളേജിൽ അധ്യാപകനായിരുന്നു.
കേരള സർവ്വകലാശാല സെനറ്റിലും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. സംസ്ഥാനത്ത് ആദ്യമായി ജില്ലാ കൗൺസിലുകൾ രൂപീകരിച്ചപ്പോൾ തെരഞ്ഞെടുക്കപെട്ട അംഗമായിരുന്നു.
പ്ലാന്റെഷൻ കോർപറേഷൻ ഓഫ് കേരളാ ചെയർമാനായും കർഷക കടാശ്വാസ കമ്മീഷൻ അംഗമായും പ്രവർത്തിച്ചു. പ്രൊഫ. വർഗീസ് ജോർജ് നിരവധി ഗ്രന്തങ്ങൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ സോഷ്യലിസ്റ് പ്രസ്ഥാനം, റാം മനോഹർ ലോഹ്യ, സാമ്രാജ്യത്വ അധിനിവേശം, സമൂഹവും സംസ്കാരവും, പ്രതിരോധത്തിന്റെ കൂട്ടായ്മകൾ, വിശ്വാസവും പ്രത്യയശാസ്ത്രം(എഡി.) തുടങ്ങിയവ അതിലുൾപ്പെടുന്നു. ഹിരോഷിമയിൽ നടന്ന ആണവായുധ വിരുദ്ധ കൺസൾട്ടേഷനിലും ബോണിൽ നടന്ന യൂറോപ്യൻ ഗവേഷണ വികസന ഇൻസ്റ്റിട്യൂട്ടുകളുടെ പത്താം വാർഷിക സമ്മേനത്തിലും പങ്കെടുത്തു.