കണ്ടെന്റ് അലേര്‍ട്ട് സേവനം: ഏറ്റവും പുതിയതായി പ്രസിദ്ധീകരിക്കുന്ന വര്‍ക്കിംഗ് റിപ്പോര്‍ട്ടുകളുടേയും ജേണലുകളിൽ വരുന്ന ലേഖനങ്ങളുടേയും ഉള്ളടക്കം കണ്ടെന്റ് അലേര്‍ട്ട് സേവനം മുഖേന നല്‍കി വരുന്നു.

ന്യൂസ് പേപ്പര്‍ ക്ലിപ്പിംഗ് സേവനം: ലൈബ്രറിയില്‍ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ഏകദേശം പതിനഞ്ചോളം ദിനപത്രങ്ങളില്‍ നിന്നെടുക്കുന്ന മുഖപ്രസംഗം, അഭിപ്രായങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വാര്‍ത്താശകലങ്ങളായി നല്‍കി വരുന്നു.

ഓൺലൈൻ പബ്ലിക് ആക്സസ് കാറ്റലോഗ് (ഒപി‌എസി): വിഷയാടിസ്ഥാനത്തിൽ പുസ്തകങ്ങൾക്കും ജേണലുകൾ‌ക്കും ലേഖനങ്ങളുടെ ഡാറ്റാബേസിനും ജേണലിനും ഒ‌പി‌എസി ലൈബ്രറിയിൽ ലഭ്യമാണ്.

ആർട്ടിക്കിൾ-അലേർട്ട് സേവനം: ജേണലുകളിൽ നിന്നുള്ള ലേഖനങ്ങളുടെ സൂചികയും സംഗ്രഹവും സമാഹരിച്ച് മെയിൽ വഴി അയയ്ക്കുന്നു.

ബിബ്ലിയോഗ്രാഫിക് സേവനം: ലൈബ്രറിയില്‍ വരുന്ന ലൈബ്രറി അംഗങ്ങളുടെ ആവശ്യപ്രകാരം പ്രത്യേക വിഷയത്തി‌ല്‍‍ ബിബ്ലിയോഗ്രാഫിക് റഫറന്‍സ് നല്‍കി വരുന്നു.

ഇന്റര്‍ ലൈബ്രറി ലോൺ: സംസ്ഥാന ആസൂത്രണ ബോര്‍ഡ് ലൈബ്രറിയില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങൾ മറ്റു ലൈബ്രറികളിൾ അതു ലഭ്യമാണെങ്കില്‍ ഇന്റർ ലൈബ്രറി ലോൺ സേവനം മുഖേന ലൈബ്രറി അംഗങ്ങള്‍ക്ക് പുസ്തകങ്ങൾ ലഭ്യമാക്കി നല്‍കുന്നു.

പുതിയ വരവ് പട്ടിക - ലൈബ്രറിയിൽ വന്നു ചേർന്ന പുതിയ പുസ്തകങ്ങളുടെ വിശദാംശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ബുക്ക് അലേര്‍ട്ട് സേവനം: പുതിയതായി ലൈബ്രറി ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങളുടെ മുഖപത്രവും ഉള്ളടക്കവുമെടുത്ത് ലൈബ്രറി അംഗങ്ങള്‍ക്ക് E-മെയില്‍ ചെയ്ത് നല്‍കപ്പെടുന്നു.