സാമൂഹ്യ നീതി- ലിംഗപദവിയും വികസനവും

യു.എന്‍.ഡി.പി 2010 മുതല്‍ എല്ലാ വര്‍ഷവും പുറത്തിറക്കുന്ന ലിംഗ അസമത്വ സൂചിക (ജി.ഐ.ഐ)യില്‍ 159 രാഷ്ട്രങ്ങളുടെ പട്ടികയില്‍ 125-ാം സ്ഥാനത്താണ് ഇന്ത്യ (മാനവ വികസന റിപ്പോര്‍ട്ട് 2016). മൂന്ന് പ്രധാന മേഖലകളിലെ ലിംഗഅസമത്വമാണ് ജി.ഐ.ഐ കാണിക്കുന്നത്. 1) പ്രത്യുല്‍പ്പാദന ആരോഗ്യം (മാതൃമരണനിരക്കും കൗമാര ജനനനിരക്കും വഴി കണക്കാക്കുന്നു.) 2) ശാക്തീകരണം (സ്ത്രീകള്‍ വഹിക്കുന്ന പാർലമെന്റ് സീറ്റുകളുടേയും സെക്കന്ററി വിദ്യാഭ്യാസം ലഭിച്ച മുതിര്‍ന്ന സ്ത്രീകളുടേയും പുരുഷന്മാരുടേയും അനുപാതം വഴി കണക്കാക്കുന്നു). 3) തൊഴില്‍ വിപണി പങ്കാളിത്തം വഴി പ്രകടമാകുന്ന സാമ്പത്തിക സ്ഥിതി. ആദ്യത്തെ 10 രാജ്യങ്ങളുടെ സൂചിക 0.05 ലും താഴെയായിരിക്കുമ്പോള്‍ ഇന്ത്യയുടെ അസമത്വ സൂചിക 0.563 ആയി വളരെ ഉയര്‍ന്നു നില്ക്കുന്നു.

ഇത് സൂചിപ്പിക്കുന്നത് നമ്മുടെ സര്‍ക്കാരിന്റെ നിഷ്ഫലമായ നയങ്ങളും ലിംഗഅസമത്വങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള വലിയ തോൽവി യുമാണ്. മറ്റ് ചില ഏഷ്യന്‍ വികസ്വര സമ്പദ് വ്യവസ്ഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഏറ്റവും കുറവാണെന്നത് അറിവുളള കാര്യമാണ്. ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ 2000-ങ്ങളുടെ മധ്യം മുതല്‍ തന്നെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞുവരുന്ന ഒരു പ്രവണതയാണ് കാണിക്കുന്നത്. വികസ്വര രാഷ്ട്രങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴില്‍ശക്തി പങ്കാളിത്തനിരക്കുകളുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ, സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കു ന്നതിനായി സ്ത്രീ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ഒരു ഐ.എം.എഫ് വര്‍ക്കിംഗ് പേപ്പര്‍ പറയുന്നു. 2011-12 -ലെ ഇന്ത്യയുടെ സ്ത്രീ തൊഴില്‍ ശക്തി പങ്കാളിത്തം 33 ശതമാനമാണെന്നത് വസ്തുതാപരമായി ആഗോള ശരാശരിയായ 50 ശതമാനത്തേക്കാള്‍ കുറവാണ്. ‘പ്രസക്തമായ നയങ്ങളെ ആശ്രയിച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ചയെ 1.5-നും 2.4 ശതമാനത്തിനുമിടയില്‍ ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കാന്‍ കഴിയും’ എന്ന് 20151-ലെ ഐ.എം.എഫ് പഠനം പറയുന്നു. അതുകൊണ്ട് സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി ഇത് സാമ്പത്തികവും വാണിജ്യപരവുമായ ബോധമുണ്ടാക്കുന്നു. അടിയന്തര നയ ഇടപെടലിന്റേയും സക്രിയ ചിന്തയുടെയും സ്ത്രീകളുടെ ക്രമാനുഗത കോട്ടങ്ങളെ മറികടക്കുന്നതിനായുള്ള പൊതു നയങ്ങളുടേയും ആവശ്യകതയുണ്ടെന്ന് 2015 വര്‍ഷം പ്രസിദ്ധീകരിച്ച മാനവ വികസന റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

ദേശീയ സാഹചര്യങ്ങള്‍ തുടരുമ്പോള്‍ തന്നെ സാമൂഹ്യവികസനത്തിന്റെ മാതൃകയായി അറിയപ്പെടുന്ന കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥയുടെ സമാന്തര പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. 2011 സെന്‍സസില്‍ റിപ്പോര്‍ട്ട് ചെയ്ത 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന അനുപാതത്തോടെ ശുഭകരമായ ലിംഗാനുപാതം സ്ഥിരമായി തുടരുന്ന രാജ്യത്തെ ഒരേ ഒരു സംസ്ഥാനം കേരളമാണ്. കേരളത്തിലെ മാനവവികസന സൂചികകളിലെ ശ്രദ്ധേയ നേട്ടങ്ങള്‍ സ്ത്രീകളുടെ അവസ്ഥകളിലും ശരിയായ പ്രഭാവം ഉണ്ടാക്കിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച ലിംഗ അസമത്വ സൂചികകളില്‍ പ്രതിപാദിക്കുന്നത് പോലെ കുറഞ്ഞ മാതൃമരണ നിരക്ക്, കുറഞ്ഞ കൗമാര ജനന നിരക്ക്, സെക്കന്ററി വിദ്യാഭ്യാസം ലഭിച്ച വനിതകളുടെ കൂടിയ നിരക്ക് എന്നിവയിലും സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം ഏറെ ആശാവഹമാണ്. സാമ്പത്തിക സാഹചര്യങ്ങളിലും (തൊഴില്‍ വിപണി) രാഷ്ട്രീയത്തിലെ2 ഭരണ വിന്യാസത്തിന്റെ ഉയര്‍ന്ന തലങ്ങളിലും സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തം എന്ന രണ്ടു പ്രധാന സൂചികകളിലെ നേട്ടങ്ങളെ വ്യാഖ്യാനിക്കുവാന്‍ സംസ്ഥാനത്തിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. തൊഴില്‍ വിപണി പങ്കാളിത്തവും പാർലമെന്റ് സീറ്റുകള്‍ വഹിക്കുന്ന സ്ത്രീകളുടെ അനുപാതവും കാണിക്കുന്നത് കേരളത്തിന്റെ കണക്കുകള്‍തീരെ കുറഞ്ഞവയാണെന്നാണ്. അത് ദേശീയ ശരാശരിയേക്കാളും കുറഞ്ഞവയാണ്. ഇതൊരു വൈരുദ്ധ്യമാര്‍ന്ന സ്ഥിതിവിശേഷമാണ് മുന്നോട്ടു വയ്ക്കുന്നത്. കേരളത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിലേയും ആരോഗ്യസ്ഥിതിയിലേയും നേട്ടങ്ങള്‍ ആകര്‍ഷകമാണ്. അതേസമയം അവരുടെ സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ പദവിയും (ഉന്നതതലത്തില്‍) ശരാശരിയേക്കാള്‍ താഴെയാണ്.

എന്‍.എസ്.എസ്.ഒ പുറത്തിറക്കിയ 2011-12 വിവരങ്ങള്‍ (താഴെ കാണിച്ചിരിക്കുന്നതുപോല) പ്രകാരം ഒരു വളരെ ചെറിയ അനുപാതം സ്ത്രീകള്‍ മാത്രമേ ഇന്ധനം, കാലിതീറ്റ, വെള്ളം 3 എന്നിവ ശേഖരിക്കുന്നതില്‍ വ്യാപൃതരാകുന്നുള്ളൂ എന്നതിനാല്‍ കുടുംബത്തിനുള്ളില്‍ ഭാരിച്ച ജോലികളില്‍ കേരളത്തിലെ സ്ത്രീകള്‍ വളരെ കുറച്ചുമാത്രം കൈകാര്യം ചെയ്യുന്നുളളൂയെങ്കിലും കേരളത്തിലെ സ്ത്രീകള്‍ തൊഴില്‍ ശക്തിയില്‍ നിന്നും തൊഴിലന്വേഷകരായി പോലും ഇല്ലാതെ വിട്ട് നില്‍ക്കുന്നതെന്തുകൊണ്ടാണ് എന്നത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഉയര്‍ന്ന ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ്. കേരളത്തിലെ സ്ത്രീ തൊഴിലില്ലായ്മ നിരക്ക് അഖിലേന്ത്യാകണക്കുകളേക്കാള്‍ 5 ഇരട്ടി കൂടുതലാണ്. ഗ്രാമീണ മേഖലകളില്‍ വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 25.8 ശതമാനമായി ഉയര്‍ന്നു നില്‍ക്കുന്നു. (ദേശീയ തലത്തില്‍ 9.7 ശതമാനം). എന്നിരുന്നാലും അടുത്തിടെ തൊഴിലില്ലായ്മ നിരക്കില്‍ ഒരു കുറവ് കാണുന്നുണ്ട്. ഒരു പക്ഷേ തൊഴില്‍ വിമുഖത കൊണ്ടാവാം സ്ത്രീകളിലെ തൊഴിലന്വേഷകരുടെ അനുപാതത്തിലും ഈ കുറവുണ്ടാകുന്നത്.

എന്‍.എസ്.എസ്.ഒ യുടെ തൊഴിൽ നിർവചന പ്രകാരം ‘പ്രത്യേക പ്രവര്‍ത്തനങ്ങളില്‍’ എന്ന വിഭാഗത്തിൽ കേരളത്തിലെ സ്ത്രീകള്‍ വീടുകളില്‍‍ ചെയ്യുന്ന പ്രത്യേക ജോലികള്‍ കണക്കില്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. അങ്ങനെ ചെയ്താലും ആ ജോലികളുടെ സിംഹഭാഗവും വേതനമില്ലാത്തതോ ഏറ്റവും കുറഞ്ഞ ഉല്പാദന ക്ഷമതയുള്ളതോ ആയതു കൊണ്ട് ജോലിയായിട്ടുപോലും കണക്കില്‍പ്പെടുത്താന്‍ കഴിയുന്നില്ല.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് (2017-22) ലിംഗപദവി എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. (എ) സ്ത്രീകള്‍ക്കും മറ്റു ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും അവശ്യ നൈപുണ്യം കൈവരുത്തുക വഴി വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കുക (ബി) ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തടയുക, പരിഹാരം കാണുക, പുനരധിവസിപ്പിക്കുക (സി) സ്ത്രീകളുടെ വേതനമില്ലാത്ത കുടുംബജോലികളില്‍ പൊതു നിക്ഷേപം വർ‍ദ്ധിപ്പിക്കുക, പ്രത്യേകിച്ച് ശിശുക്കളേയും മുതിര്‍ന്നവരേയും പരിചരിക്കല്‍ (ഡി) തദ്ദേശീയ തലത്തില്‍ ലിംഗാധിഷ്ഠിത ഭരണ ശാക്തീകരണം (ഇ) ഭിന്ന ലിംഗക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എഫ്) ഓരോ വകുപ്പിലേയും ആസൂത്രണ നടപടികളെ ലിംഗ പ്രതികരണാത്മക ബഡ്ജറ്റിംഗുമായി സംയോജിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സമ്പൂര്‍ണ്ണമായൊരു പരിശോധന വര്‍ക്കിംഗ് ഗ്രൂപ്പ് നടത്തുകയുണ്ടായി. സ്ത്രീകളും തൊഴിലും, വിദ്യാഭ്യാസവും നൈപുണ്യവികസനവും, കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍, എല്‍.ജിബി.റ്റി.കളും സ്ത്രീകളും തദ്ദേശ ഭരണവും എന്നിവയാണ് വര്‍ക്കിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ടിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രതിപ്പാദിക്കുന്നത്. (ബോക്സ് 4.3.1).

ബോക്സ് 4.3.1
ലിംഗപദവിയെക്കുറിച്ചുള്ള 13-ാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ്

സ്ത്രീകളുടെ ജോലി, തൊഴില്‍, നൈപുണ്യ വികസനം എന്നിവയെക്കുറിച്ച് താഴെ പറയുന്ന അഞ്ചു മേഖലകളില്‍ പ്രത്യേക താല്പര്യത്തോടെയുള്ള ഇടപെടലിന്റെ ആവശ്യകത സൂചിപ്പിക്കുന്ന അഞ്ചു തരത്തിലെ നയബന്ധങ്ങളോടെ വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. (എ) പ്രത്യൂല്‍പ്പാദന പ്രക്രിയയുടെ ക്ലേശം (ബി) വേതനമുള്ള സ്ത്രീ തൊഴിലാളികളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുകയും നടപടികള്‍ എടുക്കുകയും ചെയ്യുക (സി) സുരക്ഷിതമായ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിന് ഭരണ തലത്തിലുള്ള ഇടപെടലുകള്‍ (ഡി) പൊതു വിദ്യാഭ്യാസ സംവിധാനത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ നല്‍കുക (ഇ) സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി തൊഴില്‍ ദാതാക്കളെ പ്രേരിപ്പിക്കുന്നതിനായി സാമ്പത്തികമോ മറ്റു പ്രോത്സാഹനങ്ങളോ ഉപയോഗിക്കുക (എഫ്) സ്ത്രീകളെ ലഭ്യമായ ജോലികളിലേക്ക് ആകര്‍ഷിക്കുന്നതിനായി ക്യാമ്പയിന്‍ നടത്തുക. ഇത്തരം നയപരമായ കാര്യങ്ങളില്‍ കൂടെ ധാരാളം പ്രത്യേക പ്രോജക്ടുകളും പദ്ധതികളും വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശിക്കുകയുണ്ടായി.

അതുപോലെ വിദ്യാഭ്യാസമേഖലയിലെ ലിംഗാധിഷ്ഠിത പ്രശ്നങ്ങളെ നേരിടുന്നതിനായി അദ്ധ്യാപകര്‍ക്ക് ലിംഗാവബോധ പരിശീലനങ്ങള്‍, പാഠഭാഗങ്ങളില്‍ മാറ്റം വരുത്തക, ലിംഗ പദവിയെക്കുറിച്ചുള്ള ഹ്രസ്വകാല കോഴ്സുകള്‍ നടത്തുക എന്നിവയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതിരോധം, പരിഹാരം, പുനരധിവാസം എന്നിങ്ങനെ പ്രശ്നങ്ങളുടെ മൂന്നുവശങ്ങളെ പരിഗണിച്ചുകൊണ്ട്, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തടയുന്നതിനായും പദ്ധതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്‍.ജി.ബി.റ്റിയ്ക്കു വേണ്ടിയുള്ള ഇടപെടലുകള്‍ക്കായുള്ള പ്രധാന മേഖലകള്‍ പരിഗണിക്കുന്ന ചര്‍ച്ചകളും പ്രത്യേക നിര്‍ദ്ദേശങ്ങളും വര്‍ക്കിംഗ് ഗ്രൂപ്പ് നടത്തുകയുണ്ടായി. താഴെ പറയുന്നവ വര്‍ക്കിംഗ് ഗ്രൂപ്പ് തിരിച്ചറിയുകയും നിര്‍ദ്ദേശിക്കുകയും ചെയ്തു.

എ)സുരക്ഷിതമായ ജീവനോപാധിയും മതിയായ വരുമാനവും ലഭ്യമാണെന്ന് ഉറപ്പു വരുത്തുന്നതിന് സുനിശ്ചിതവും സുരക്ഷിതവുമായ നടപടികള്‍ സ്വീകരിക്കുക (ബി) വിദ്യാഭ്യാസം പൂര്‍ണ്ണമായും പ്രാപ്യമാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുക (സി) പൂര്‍ണ്ണ പൗരത്വം ഉറപ്പാക്കുന്നതിനുള്ള നെറ്റ് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്ഥാപന ഘടനകളും (ഡി) റ്റി.ജി. വ്യക്തികള്‍ക്കായി സ്വകാര്യത സംരക്ഷിക്കുന്നതിനുളള ഇതര ഗാര്‍ഹിക സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും സഹായം നല്കുക.

'വികേന്ദ്രീകൃത ഭരണവും ലിംഗപദവിയുടെ കേന്ദ്രീകരണവും' എന്ന മേഖല പരിഗണിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജന്‍ഡര്‍ ബഡ്ജറ്റിംഗ്, ഓഡിറ്റിംഗ്, സെന്‍സിറ്റീവ്/ട്രാന്‍സ്ഫോമേറ്ററി പ്ലാനിംഗ് എന്നിവയെക്കുറിച്ച് വര്‍ക്കിംഗ് ഗ്രൂപ്പ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. ദളിതര്‍, മത്സ്യബന്ധന സമുദായത്തിലുള്ളവര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ തുടങ്ങിയ നിരാലംബ സമുദായങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പ്രത്യേകമായി പരാമര്‍ശിച്ചു.

ജനസംഖ്യാ പ്രത്യേകതകള്‍

ജനസംഖ്യയുടെ 52 ശതമാനം സ്ത്രീകളെന്ന പദവിയോടെ കേരളം അതിന്റെ ശുഭകരമായ ആണ്‍-പെണ്‍ അനുപാതത്തില്‍ അറിയപ്പെടുന്ന ഒരു സംസ്ഥാനമാണ്. കേരളത്തിലെ ആകെയുള്ള സ്ത്രീ-പുരുഷ അനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നത് 2001-ല്‍ 1058 സ്ത്രീകള്‍ ആയിരുന്നു (അനുബന്ധം 4.3.1). കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം 1991-2011 കാലയളവില്‍ ഏറെക്കുറെ സുസ്ഥിരമായിരുന്നെങ്കിലും 2001-ല്‍ 963 ആയിരുന്നത് 2011-ല്‍ 959 ആയത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാലും 2011 സെന്‍സസ് പ്രകാരം കേരളത്തിലെ കുട്ടികളുടെ ആണ്‍-പെണ്‍ അനുപാതം രാജ്യത്തിലെ ശരാശരിയായ 914 -നേക്കാള്‍ മെച്ചപ്പെട്ടതാണ്. എന്നിരുന്നാലും, ദേശീയ കുടുംബാരോഗ്യ സർവ്വേവ്വ 2015-16 പ്രകാരം അഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ ആണ്‍-പെണ്‍ അനുപാതത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം ശുഭകരമാണ്. ഇത് ചിത്രം 4.3.1 -ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം. 4.3.1
സ്ത്രീ പുരുഷാനുപാതത്തിന്റെ താരതമ്യം – ഇന്ത്യയും കേരളവും
ഉറവിടം:- എന്‍.എഫ്.എച്ച്.എസ് റിപ്പോര്‍ട്ട 2015-16

0-5 പ്രായത്തിലുള്ള ശിശുജനസംഖ്യയുടെ അനുപാതം 7.5ശതമാനം. ഇന്ത്യയിലിത് 9.7 ശതമാനത്തോടെ ഉയര്‍ന്ന നിരക്കിലാണ്. എന്നാല്‍ 60 വയസ്സ് പ്രായമുള്ളവരുടെ ജനസംഖ്യ 12.6 ശതമാനത്തോടെ കേരളത്തില്‍ ദേശീയ ശരാശരിയായ 8 ശതമാനത്തേക്കാള്‍ കൂടുതലാണ്. പ്രായം അടിസ്ഥാനമാക്കി ജനസംഖ്യ പട്ടിക 4.3.1 -ല്‍ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ ശിശുജനസംഖ്യാനുപാതം പ്രായമേറിയവരുടെ ജനസംഖ്യാനുപാതത്തേക്കാള്‍ കുറവാണെന്നും അത് ദേശീയ ശരാശരിയിലെത്തുമ്പോള്‍ നേരെതിരിച്ചാണെന്നും വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. (അനുബന്ധങ്ങള്‍ 4.3.2, 4.3.3, 4.3.4, 4.3.5).

പട്ടിക 4.3.1
ലിംഗം, പാര്‍പ്പിടം അടിസ്ഥാനത്തിലുള്ള വിവിധ പ്രായത്തിലുള്ളവരുടെ ജനസംഖ്യാ ശതമാനം
പ്രായം ആകെ ഗ്രാമം നഗരം
ആകെ പുരുഷന്‍ സ്ത്രീ ആകെ പുരുഷന്‍ സ്ത്രീ ആകെ പുരുഷന്‍ സ്ത്രീ
0മുതല്‍ 5 വയസ്സുവരെ ഇന്ത്യ 9.7 9.9 9.5 10.3 10.5 10.1 8.2 8.3 8
7.5 8 7.1 7.5 8 7.1 7.5 8 7 7
0 മുതല്‍ 14 വയസ്സുവരെ 29.5 30 28.8 30.9 31.5 30.3 25.5 26.1 24.9 24.9
23.2 24.8 21.7 23.3 24.9 21.8 22.8 24.4 21.4 21.4
15 മുതല്‍-59 വയസ്സുവരെ 62.5 62.2 62.8 61 60.7 61.3 66.6 66.2 66.9 66.9
64.3 63.4 65 64.1 63.3 64.9 64.7 63.8 65.6 65.6
60 വയസ്സും അതിനു മുകളിലും 8 7.7 8.4 8.1 7.8 8.4 7.9 7.6 8.2 8.2
11.8 13.3 12.6 11.8 13.4 12.4 11.8 13 13
അവലംബം: ഇന്ത്യ സെന്‍സസ്, 2011

നഗര ഗ്രാമീണ മേഖലയിലുള്ള 15 വയസ്സിനു മുകളില്‍ പ്രായമേറിയവരുടെ കാര്യത്തില്‍ കേരളത്തിലെ ലിംഗാധിഷ്ഠിത ജനസംഖ്യാ ഘടന സ്ത്രീകള്‍ക്കനുകൂലമാണ്. 14 വയസ്സിനു താഴെവരെയുള്ള പുരുഷ ജനസംഖ്യാനുപാതം ഇന്ത്യയിലും കേരളത്തിലും ഉയര്‍ന്ന തോതിലാണ്. പക്ഷേ അതിന്റെ വ്യത്യാസം കേരളത്തില്‍ താരതമ്യേന കുറവാണ്.

സാക്ഷരതയും വിദ്യാഭ്യാസവും

കേരളത്തിലെ സ്ത്രീ സാക്ഷരതാ നിരക്കായ 92 ശതമാനം ഇന്‍ഡ്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ്. എന്നിരുന്നാലും ലിംഗപദവിയിലെ ഒരു ചെറിയ വിടവ് നിലനില്‍ക്കുന്നു. എന്നാല്‍ കഴിഞ്ഞ 6 ദശകങ്ങളില്‍ ഈ വിടവ് കുറഞ്ഞ് വരുന്നതായി കാണാം. (ചിത്രം 4.3.2)

ചിത്രം 4.3.2
കേരളത്തിലെ സാക്ഷരതാനിരക്ക്
അവലംബം: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി

ദേശീയ കുടുംബാരോഗ്യ സർവ്വേ നല്‍കുന്ന വിവരങ്ങളനുസരിച്ച് കേരളത്തിലെ മുതിര്‍ന്ന സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ദേശീയ ശരാശരിയേക്കാള്‍ മുമ്പിലാണ്. 10 വര്‍ഷം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വനിതകളുടെ അനുപാതം ഇന്ത്യയിലേക്കാള്‍ ഇരട്ടിയാണ്. (പട്ടിക 4.3.2)

പട്ടിക 4.3.2
മുതര്‍ന്ന സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം (വയസ്സ് 15-59)
സൂചികകള്‍ 2005-06 2015-16
കേരളം ഇന്ത്യ കേരളം ഇന്ത്യ
സാക്ഷരതാ സ്ത്രീകള്‍ (%) 93 55.1 97.9 68.4
സാക്ഷരരായ പുരുഷന്മാര്‍ (%) 95.5 78.1 98.7 85.7
6 വയസ്സിനും അതിനു മുകളിലുമുള്ള സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ച ജനസംഖ്യ(സ്ത്രീ) (%) 89.8 58.3 95.4 68.8
10 വര്‍ഷമോ അതില്‍ കൂടുതലോ സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ച് സ്ത്രീകള്‍ (%) 48.7 22.3 72.2 35.7
എന്‍.എഫ്. എച്ച്.എസ്-4, 2015-16

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രൈമറി തലത്തില്‍ സാർവത്രിക പ്രവേശനം സാധ്യമായിട്ടുണ്ട്. ലിംഗപദവി തുല്യത ഇക്കാര്യത്തില്‍ നേടിയിട്ടുമുണ്ട്. സ്ക്കൂളുകളില്‍ മൊത്തം വിദ്യാര്‍ത്ഥികളില്‍ 48.98 ശതമാനം പെണ്‍കുട്ടികളാണ്. ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ കാര്യത്തില്‍ 51.84 ശതമാനമുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്. കൊഴിഞ്ഞുപോക്ക് നിരക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുറവാണ്. വിദ്യാഭ്യാസത്തിന്റെ തൃതീയതലത്തിലും പെണ്‍കുട്ടികളുടെ പ്രവേശനം ആണ്‍കുട്ടികളുടേ തിനേക്കാള്‍ കൂടുതലാണ്. ഉദാഹരണത്തിന്, 2015-16 ല്‍ നാല് യൂണിവേഴ്സിറ്റികളിലുമായി ആര്‍ട്സ് ആന്റ് സയന്‍സ് വിഷയങ്ങളിലുള്ള ബിരുദ പ്രവേശനത്തിന് 68.6 ശതമാനം പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ബിരുദാനന്തര ബിരുദം പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ നില 69.24 ശതമാനത്തോടെ ഉയര്‍ന്നു നില്‍ക്കുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ പെണ്‍കുട്ടികളുടെ സ്ഥാനം ഉയര്‍ന്നതാണ്. എന്നാല്‍ എഞ്ചിനീയറിംഗ് കോളേജുകളിലെയും പോളിടെക്നിക്കുകളിലെയും പ്രവേശനം പരിഗണിക്കുമ്പോള്‍, അവസ്ഥ വ്യത്യസ്തമാണ്. എഞ്ചിനീയറിംഗ് കോളേജുകളില്‍ മൊത്തം കുട്ടികളുടെ പ്രവേശനത്തില്‍ 43.74 ശതമാനം പെണ്‍കുട്ടികളും പോളിടെക്നിക്കുകളില്‍ ഇത് 33.18 ശതമാനവുമാണ്. (പട്ടിക 4.3.3) സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന നിലവാരം വിപണന വൈദഗ്ധ്യങ്ങളില്‍ കാണുന്നില്ല. ഇത് താഴ്ന്ന തൊഴില്‍ പങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നു.

പട്ടിക 4.3.3
വിവിധ തലങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രവേശനം-2016-17
ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ ആകെ പെണ്‍കുട്ടികളുടെ
ശതമാനം
സ്ക്കൂള്‍ വിദ്യാഭ്യാസം 1,877,953 1,802,787 3,680,740 48.98
ഹയര്‍സെക്കന്ററി 183,979 198,072 382,051 51.84
ബിരുദം 81,448 177,962 259,410 68.60
ബിരുദാനന്തരബിരുദം 11,116 25,021 36,137 69.24
ബിടെക് 9,083 6,536 15,619 41.85
എം.ടെക് 662 944 1,606 58.78
ആകെ എഞ്ചിനീയറിംഗ് 4,404 3,424 7,828 43.74
പോളിടെക്നിക് 18,616 9,245 27,861 33.18
അവലംബം: ഡി.പി.ഐ, ഡി.സി.ഇ, ഡി.റ്റി.ഇ-2017

കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസ്ഥിതി

കേരളത്തില്‍ മിക്കവാറും എല്ലാ ആരോഗ്യസൂചികകളും സ്ത്രീകള്‍ക്ക് അനുകൂലമാണ്. കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യ സൂചികകള്‍ രാജ്യത്തിലെ മറ്റ് സ്ത്രീകളുമായും കേരളത്തിലെ പുരുഷന്മാരുമായും താരതമ്യം ചെയ്യുമ്പോള്‍ വളരെ മെച്ചപ്പെട്ടതാണ്. കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 76.9 വര്‍ഷം എന്നത് ഇന്‍ഡ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്. ഇന്‍ഡ്യയിലെ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.7 വര്‍ഷമാണ്. രജിസ്ട്രാര്‍ ജനറല്‍ ഓഫ്ഇന്‍ഡ്യ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ജനസംഖ്യാ ശാസ്ത്രപരമായ എല്ലാ സൂചികകളും കേരളത്തിന് അനുകൂലമാണ് (പട്ടിക 43.4).

പട്ടിക 4.3.4
ഇന്‍ഡ്യയിലെയും കേരളത്തിലെയും സ്ത്രീകളുടെ ആരോഗ്യസ്ഥിതി
ക്രമ നമ്പര്‍ സൂചിക കേരളം ഇന്‍ഡ്യ
1 മരണനിരക്ക്   6.6 6.5
    പുരുഷന്‍ 7.6 6.9
    സ്ത്രീ 5.7 6.1
2 ശിശുമരണനിരക്ക്   12 37
    പുരുഷന്‍ 10 35
    സ്ത്രീ 13 39
3 മാതൃമരണനിരക്ക് 61 167
4 വിവാഹപ്രായം  
    പുരുഷന്‍ 27.3 23.2
  സ്ത്രീ 21.4 20
5 ആയുര്‍ദൈര്‍ഘ്യം പുരഷന്‍ 71.4 62.6
    സ്ത്രീ 76.9 67.7
അവലംബം: എസ്. ആര്‍.എസ്. ബുള്ളറ്റിന്‍, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസസ്.

2015-16-ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലും ഇന്ത്യയിലും ബോഡിമാസ് ഇന്‍ഡക്സ് സാധാരണയിലും താഴെ എന്ന നിലയിലുളള സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതലാണ്. ഇന്ത്യയെ അപേക്ഷിച്ച് കേരളത്തിലെ സ്ത്രീകളുടെ നില മെച്ചമാണ്. പക്ഷേ അമിത ഭാരത്തിന്റെ കാര്യമെടുക്കുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ഇന്ത്യയിലേതിനേക്കാളും സംസ്ഥാനത്തെ പുരുഷന്മാരേക്കാളും മുന്നിലാണ്. അനീമിയയുടെ കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെങ്കിലും 2005-06- നും 2015-16-നും ഇടയില്‍ അനുപാതം ഉയര്‍ന്നതായി കാണുന്നു. (പട്ടിക 4.3.5)

പട്ടിക 4.3.5
ഇന്ത്യയിലെയും കേരളത്തിലെയും ആരോഗ്യ നിലവാരത്തിന്റെ ചില സൂചികകള്‍
സൂചിക 2005-06 2015-16
കേരളം ഇന്ത്യ കേരളം ഇന്ത്യ
പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
ബോഡിമാസ്സ് ഇന്ഡക്സ് (ബി.എം.ഐ) ലാധാരണയില്‍ താഴെ (%) 21.5 18.0 34.2 35.5 8.5 9.7 20.2 22.9
അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി (%) 17.9 28.1 9.3 12.6 28.5 32.4 18.6 20.7
വിളര്‍ച്ചയുടെ ശതമാനം (15-49 വയസ്സ്) 8.0 32.8 24.2 55.3 11.3 34.2 22.7 53
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര NA 13.1 8.7 8.0 5.8
സാധാരണയേക്കാള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം 7.5 5.5 10.4 6.7
എന്‍.എഫ്. എച്ച്.എസ്-4, 2015-16

എങ്ങനെയായിരുന്നാലും എ) തൊഴില്‍ സംബന്ധിച്ച ആരോഗ്യം (ബി) അക്രമം പൊതുജനാരോഗ്യ പ്രശ്നമാക്കുക എന്നിങ്ങനെ പുരോഗതി കുറവുള്ളതും ശാക്തീകരിക്കേണ്ടതാവശ്യമാണെന്നും 11-ാം പദ്ധതി തിരിച്ചറിഞ്ഞ മേഖലകളില്‍ സംസ്ഥാനത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്.

തൊഴില്‍ സംബന്ധിച്ച ആരോഗ്യം

വേതനമുള്ള തൊഴില്‍ വിപണിയില്‍ വനിതകള്‍ പ്രവേശിക്കുന്നുണ്ടെങ്കിലും കുടുംബങ്ങളിലെ തൊഴില്‍ വിഭജനത്തില്‍ താഴ്ന്ന ലിംഗഭേദം നിലനില്‍ക്കുന്നു. ഉത്പാദനവും പ്രത്യുല്‍പ്പാദനവും കൂട്ടിക്കുഴയ്ക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു പരിണതഫലം സ്ത്രീയുടെ ആരോഗ്യം നഷ്ടപ്പെടുന്നു എന്നതാണ്. ഞാറുനടീല്‍, കശുവണ്ടി തല്ലല്‍, കയറും പരുത്തിയും പിരിക്കുക, കൈത്തറി നെയ്യുക, മത്സ്യ സംസ്ക്കരണം തുടങ്ങിയ കഠിനമായ ജോലികളില്‍ മണിക്കൂറുകളോളം തുച്ചമായ ഇടവേളകളോടെ വ്യപൃതരാവൽ, ക്രമം തെറ്റിയുള്ള ഭക്ഷണം മുതലായവ ഇതിനു കാരണമാകുന്നു. ദരിദ്രരായ സ്ത്രീ തൊഴിലാളികളുടെ വേതനം ഉയര്‍ന്ന തൊഴില്‍ തീവ്രതയ്ക്ക് ഒരു പരിഹാരമാകുന്നില്ല. ഈ മേഖലകളില്‍ നിലനില്‍ക്കുന്ന ക്ഷേമ നിധികള്‍ സാധാരണയായി ആരോഗ്യകാര്യങ്ങളില്‍ ഒരു സഹായവും ചെയ്യുന്നില്ല. ചിലത് പ്രസവാനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ അത് നേടിയെടുക്കാന്‍ കഴിയുന്നുള്ളു. ചില പ്രത്യേക തൊഴിലുകളിലേര്‍പ്പെടുന്നവരെ ബാധിക്കുന്ന ആരോഗ്യ ഭീഷണികളെക്കുറിച്ച് പഠനം നടത്തുവാനായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ‘കശുവണ്ടി തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങള്‍’ എന്നതിനെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടുണ്ട്. മറ്റു ചില വിഷയങ്ങളും വകുപ്പ് ഏറ്റെടുത്ത് പഠനം നടത്താനിരിക്കുന്നു. ഈ മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാവശ്യമാണ്.

അക്രമം പൊതുജനാരോഗ്യ പ്രശ്നമാകുമ്പോള്‍

മാനസിക പ്രശ്നങ്ങള്‍, ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണത എന്നിവ ഉള്‍പ്പെടെ ഹ്രസ്വകാലമോ ദീര്‍ഘകാലമോ നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമായും മനുഷ്യാവകാശ ലംഘനമായും ലിംഗാധിഷ്ഠിത അതിക്രമങ്ങളെ (ജി.ബി.വി) തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാര്‍ഹിക പീഢനത്തിനിരയായിട്ടുള്ളവര്‍ക്കുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ പ്രതികരണം ലിംഗാധിഷ്ഠിത അതിക്രമം നേരിടുന്നതില്‍ ഒരു അന്താരാഷ്ട്ര മുന്‍ഗണനയായി മാറിയിട്ടുണ്ട്. അനുയോജ്യമായ ഇടപെടലും സഹായവും ലഭിക്കുന്നതിന് വേണ്ടി അതിക്രമം അനുഭവിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുളള സൂഷ്മ പരിശോധനയ്ക്കും ആരോഗ്യ പ്രവർത്തകർ സഹായിക്കുന്നു. അതിക്രമത്തിനിരയായവരെ തിരിച്ചറിയുന്നതിനായി മാതൃകാപരമായി നിയമിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തീവ്രപരിശീലനവും ലിംഗ സംവേദകത്വവും ആവശ്യമാണ്. അവര്‍ സാധാരണത്വത്തോടെ മു൯വിധികളില്ലാതെ അക്രമത്തിനെക്കുറിച്ച് സാംസാരിക്കാന്‍ പഠിക്കേണ്ടതും അതിക്രമത്തിന് ഇരയായവരുടെ സൂചനകളെക്കുറിച്ച് കൂടുതല്‍ ബോധവല്ക്കരണം ഉണ്ടാകേണ്ടതും ആവശ്യമാണ്. ഭൂമിക, സീതാലയം, തുടങ്ങിയ പദ്ധതികള്‍ അങ്ങനെയുള്ള വനിതകള്‍ക്കായി പതിനൊന്നാം പദ്ധതിക്കാലത്ത് ആരംഭിച്ചിട്ടുള്ളതും സുപ്രധാന പങ്ക് വഹിക്കുന്നവയുമാണ്. ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് എല്ലാവിധ സഹായവും നല്‍കുന്നതിനായി 2015-ല്‍ കേന്ദ്രീ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒണ്‍ സ്റ്റോപ്പ് സെന്റര്‍-ഓടു കൂടി വര്‍ഷങ്ങള്‍ കൊണ്ട് കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതുവരെ ലഭിച്ച് 9 സെന്ററുകള്‍ക്ക് പുറമേ 5 സെന്ററുകള്‍ പുതുതായി ലഭിക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ലൈംഗികാതിക്രമ കേസുകളില്‍ എല്ലാ സാമ്പിളുകളും ശേഖരിക്കുന്നതിന് ഡോക്ടര്‍മാരെ സഹായിക്കുന്ന സെക്ഷ്വല്‍ അസ്സാള്‍ട്ട് ഫോറന്‍സിക് എവിഡന്‍സ് (എസ്.എ.എഫ്.ഇ) കിറ്റ്, കേന്ദ്രീ സര്‍ക്കാരിന്റേയും ദേശീയാരോഗ്യമിഷന്റേുയും സഹായത്തോടെ ഈ സെന്ററുകള്‍ കൊണ്ടുവന്നു. രാജ്യത്താദ്യമായി കേരളത്തിലെ ഡോക്ടര്‍മാര്‍ക്കുവേണ്ടി സേഫ് (SAFE) കിറ്റ് കൊണ്ടുവന്നത് ഈ സര്‍ക്കാരിന്റെ ഒരു പ്രധാന കൽവെയ്പാണ്.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം

ഉയര്‍ന്ന മാനവ വികസനമുള്ള രാജ്യങ്ങളില്‍ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം കൂടുതലാണെന്നു കാണാം. മാനവ വികസന സൂചിക ഏറ്റവും ഉയര്‍ന്ന 10 രാജ്യങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് (എല്‍.പി.ആര്‍) 60 ശതമാനവും പുരുഷന്മാരുടേത് 70 ശതമാനവുമാണ്(മാനവ വികസന റിപ്പോര്‍ട്ട്, 2015). മാനവ വികസന സൂചിക ഇന്‍ഡ്യയുടേതിനേക്കാള്‍ കുറഞ്ഞ ചില അയൽ ‍രാജ്യങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് വളരെ കൂടുതലാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. ഉദാഹരണമായി, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഭൂട്ടാനില്‍ 66.4 ഉം കംബോഡിയയില്‍ 78.9 ഉം ബംഗ്ലാദേശില്‍ 57.3 ഉം നേപ്പാളില്‍ 54.3 ഉം മ്യാന്‍മാറില്‍ 85.7 ശതമാനവുമാണ്. (അവലംബം: മാനവ വികസന സൂചിക റിപ്പോര്‍ട്ട് 2014).

കഴിഞ്ഞ ഏതാനും ദശകങ്ങളായി സ്ത്രീകളുടെ തൊഴലിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. അവര്‍ വീടിനു പുറത്തു പോവുകയും വേതനമുള്ള തൊഴിലില്‍ ഏര്‍പ്പെടുകയും ശമ്പളം നേടുകയും സ്വയം പര്യാപ്തതയുടെ പ്രതിരൂപങ്ങളാവുകയും ചെയ്തു. എന്നാല്‍ തന്നെ പുരുഷതൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രത്തോളം കുറവായിട്ടാണ് സ്ത്രീകളുടെ വേതനം ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നും ലിംഗപദവി അന്തരം കൂടിക്കൊണ്ടിരിക്കയാണ് എന്നും ഒരു തിരിച്ചറിവ് വന്നിട്ടുണ്ട്. അവര്‍ പലപ്പോഴും പാര്‍ട്ട് ടൈം ജോലികളില്‍ തന്നെ നില്‍ക്കുകയോ സംരക്ഷണയും അവകാശങ്ങളും കുറഞ്ഞ അനൗപചാരിക സമ്പദ് വ്യവസ്ഥ വളര്‍ത്തുകയോ ആണ്. അതേസമയം യുവതികള്‍ പുരുഷന്മാരേക്കാള്‍ വിദ്യാഭ്യാസ നേട്ടങ്ങളില്‍ (സാങ്കേതിക ഇഞ്ചിനീയറിംഗ് മേഖല ഒഴികെ) വളരെ മുന്നിലാണ്. കല, ശാസ്ത്രങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികളില്‍ പകുതിപേരും സ്ത്രീകളാണ്. എന്നിരുന്നാലും സ്ത്രീകളുടെ സാന്നിദ്ധ്യം തൊഴില്‍ വിപണിയില്‍ പുരുഷന്മാരുടേതിനേക്കാള്‍ കുറവാണ്. നേതൃസ്ഥാനങ്ങളില്‍ സ്ത്രീകളുടെ വളര്‍ച്ച വളരെ കുറഞ്ഞ നിരക്കിലാണെന്നത് ഏറെ ദുഃഖകരമാണ്. തൊഴില്‍ വിപണിയിലെ ലിംഗ പദവി അന്തരത്തെക്കുറിച്ച് ഈയിടെയുണ്ടായ ഐ.എല്‍.ഒ റിപ്പോര്‍ട്ട് പ്രകാരം ഇപ്രകാരം വെളിപ്പെടുത്തുന്നു.

തൊഴില്‍ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ലിംഗപദവി വ്യത്യാസമാണ്. തൊഴില്‍ വിപണിയില്‍ പങ്കാളിയാകാന്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സാദ്ധ്യത കുറവാണ്. തൊഴില്‍ സേനയില്‍ ഉണ്ടെങ്കിലും പുരുഷന്മാരേക്കാള്‍ അവര്‍ക്ക് ജോലികള്‍ കണ്ടെത്താനും സാദ്ധ്യത കുറവാണ്. അവര്‍ക്ക് ഗുണമേന്മയുള്ള തൊഴിലുകളില്‍ എത്തിപ്പെടാനുള്ള അവസരങ്ങളും പരിമിതമാണ്. എല്ലാറ്റിനുമുപരി വേതനമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളെ പരിഗണിക്കുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ നീണ്ട മണിക്കൂറുകളോളം ജോലി ചെയ്യാറുണ്ട്. എന്നുമാത്രമല്ല വേതനമുള്ള തൊഴിലുകളില്‍ ശരാശരി സ്ത്രീകള്‍ വേതനത്തിനും ലാഭത്തിനുമായി കുറഞ്ഞമണിക്കൂറുകളേ ജോലി ചെയ്യുന്നുള്ളൂ. ഇതിനുകാരണം അവര്‍ പാര്‍ട്ടൈം ജോലി തിരഞ്ഞെടുക്കുന്നതോ അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ആകെ ലഭ്യമായുള്ളത് പാര്‍ട്ട്ടൈം ജോലി മാത്രമാണ് എന്നതോ ആണ്. ലോക വ്യാപകമായി സ്ത്രീ ജനങ്ങള്‍, വേതനമുള്ള തൊഴില്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്നാലും ഇത്തരം ലിംഗപദവി അന്തരങ്ങള്‍ നിലനില്‍ക്കുന്നു. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് കുറെയേറെ ഘടകങ്ങളായി നിയന്ത്രിക്കപ്പെടുന്നുണ്ട് എന്ന കാര്യം അടിവരയിടുന്നു. (ലോകതൊഴില്‍ സാമൂഹ്യ വീക്ഷണം: സ്ത്രീകളുടെ പ്രവണതകള്‍ 2017 ഐ.എല്‍.ഒ)

പല വികസന സൂചികകളിലും കേരളത്തിലെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കാര്യത്തില്‍ പ്രവര്‍ത്തനഫലം സ്ത്രീകള്‍ക്ക് അനുകൂലമല്ല. തൊഴില്‍ ചെയ്യുന്നവരുടേയും തൊഴിലില്ലാത്തവരുടേയും വിവരങ്ങള്‍ക്ക് പ്രധാനമായും രണ്ട് ഉറവിടമാണുള്ളത്. ഒന്ന് സെന്‍സസും രണ്ട് എന്‍.എസ്.എസ്.ഒ യുടെ അഞ്ച് വര്‍ഷത്തിലൊരിക്കലുള്ള തൊഴിലും തൊഴിലില്ലായ്മയും റൗണ്ട്സ് ആണ്. ഒരു രാജ്യത്തിലെയോ സംസ്ഥാനത്തിലെയോ, തൊഴില്‍ സ്ഥിതി മനസ്സിലാക്കുന്നതിനായി പൊതുവായി ഉപയോഗിക്കുന്നത് എന്‍.എസ്.എസ്.ഒ യിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള നിർവചനത്തിലൂടെയാണ്. ജില്ലാതലത്തിലോ, അതിലും താഴെയുള്ള തലത്തിലോ ലഭിക്കുന്ന ഡേറ്റയാണ് സെന്‍സസിന്റെ നേട്ടം. ഇവിടെ വിശകലനത്തിനായി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് എന്‍.എസ്.എസ്.ഒ ഡേറ്റയാണ്.

എന്‍.എസ്.എസ്.ഒയുടെ 68-ാം റൗണ്ട് (2011-12 വര്‍ഷം) അനുസരിച്ച് സംസ്ഥാനത്ത് പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍ പങ്കാളിത്തനിരക്കില്‍ വലിയ വിടവ് ഉള്ളതായി കാണാം. സംസ്ഥാനശരാശരി 40.3 ശതമാനമായിരിക്കെ, കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 24.8 ശതമാനവും (100 ആള്‍ക്കാര്‍ക്ക്) പുരുഷന്മാരുടേത് 57.8 ശതമാനവുമാണ്. കേരളത്തില്‍ പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍ പങ്കാളിത്ത നിരക്കില്‍ വലിയ വ്യത്യാസം ഉണ്ട്. സ്ത്രീ തൊഴില്‍സേന പങ്കാളിത്ത നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം 49.8 ശതമാനമുള്ള ഹിമാചല്‍ പ്രദേശാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റ്, സിക്കിം, മണിപ്പൂര്‍, മിസ്സോറാം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കേരളത്തിലേതിനേക്കാള്‍ കൂടുതലാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. അതിനാല്‍ മറ്റു സ്ഥലങ്ങളിലെ അനുഭവങ്ങള്‍ മനസ്സിലാക്കി, ഈ ദിശയില്‍ നമ്മുടെ തന്ത്രങ്ങൾ‍ പുതുക്കേണ്ടതുണ്ട്. കേരളത്തിലെ സ്ത്രീകളെ ഉചിതമായ തൊഴില്‍ നല്‍കിക്കൊണ്ട് ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍സേന പങ്കാളിത്തനിരക്ക് ഗ്രാമീണമേഖലയില്‍ ഇന്‍ഡ്യയുടേതിനേക്കാള്‍ കുറവാണ്. എന്നാല്‍ നഗരമേഖലയില്‍ കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍സേന പങ്കാളിത്ത നിരക്ക് അഖിലേന്ത്യാതലത്തേക്കാള്‍ കൂടുതലാണ് (പട്ടിക 4.3.6).

പട്ടിക 4.3.6
ഇന്‍ഡ്യയിലെയും കേരളത്തിലെയും തൊഴില്‍സേന പങ്കാളിത്ത നിരക്ക് (ശതമാനം)-
നഗരവും ഗ്രാമപ്രദേശവും (പി.എസ്+ എസ്.എസ്)4
വര്‍ഷം ഗ്രാമം നഗരം
ഇന്‍ഡ്യ കേരളം ഇന്‍ഡ്യ കേരളം
പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
1987-88 54.9 33.1 55.8 33.6 53.4 12.9 59 26.1
1993-94 56.1 33 56.8 26.4 54.3 16.5 59.9 25
1999-2000 54 30.2 58.7 27.3 54.2 14.7 59.1 25.4
2004-05 55.5 33.3 58.9 32.1 57 17.8 58.3 30.1
2009-10 55.6 26.5 58.3 26 55.9 14.6 56.4 23.3
2011-12 55.3 25.3 58.3 25.8 56.3 15.5 56.7 22.2
അവലംബം: എന്‍.എസ്.എസ്.ഒ.യുടെ വിവിധ റിപ്പോര്‍ട്ടുകള്‍

കേരളത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍സേന പങ്കാളിത്ത നിരക്ക് താരതമ്യം ചെയ്തുകൊണ്ടുള്ള ചിത്രം 4.3.3-ല്‍ കൊടുത്തിട്ടുണ്ട്. ലിംഗപദവി വ്യത്യാസത്തിലുള്ള വിടവ് നാളുകള്‍ കഴിയുന്തോറും കൂടി വരുന്നതായി കാണാം. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്, തൊഴിലിലുള്ള ലിംഗപദവി വിടവിനെയും വെളിപ്പെടുത്തുന്നുണ്ട് (പട്ടിക 4.3.7). പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ചെറിയ ഉയര്‍ച്ചകാണിക്കുമ്പോള്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. അഖിലേന്ത്യാതലത്തില്‍ കാണുന്നത് പോലെ കേരളത്തിലും നഗരപ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് കൂടുതലാണ്.

പട്ടിക 4.3.7
കേരളത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍ പങ്കാളിത്ത നിരക്ക്
വര്‍ഷം ഗ്രാമം നഗരം
ഇന്‍ഡ്യ കേരളം ഇന്‍ഡ്യ കേരളം
പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
1987-88 53.9 32.3 56.7 31.6 50.6 15.2 59.2 21.8
1993-94 55.3 32.8 53.7 23.8 52 15.4 56 20.3
1999-2000 53.1 29.9 55.3 23.8 51.8 13.9 55.8 20.3
2004-05 54.6 32.7 55.9 25.6 54.9 16.6 54.7 20
2009-10 54.7 26.1 56.4 21.8 54.3 13.8 54.7 19.4
2011-12 54.3 24.8 56.5 22.1 54.6 14.7 55.2 19.1
അവലംബം: എന്‍.എസ്.എസ്.ഒ.യുടെ വിവിധ റിപ്പോര്‍ട്ടുകള്‍

പട്ടിക 4.3.8 ജില്ലാതലത്തിലുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കാണിക്കുന്നു. 12 ശതമാനത്തോടുകൂടി മലപ്പുറമാണ് ഗ്രാമീണ മേഖലയിലെ സ്ത്രീ പങ്കാളിത്ത നിരക്കിലെ ഏറ്റവും കുറവ് കാണിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ഇത് 8 ശതമാനമാണ്. മലപ്പുറത്തെ പുരുഷന്മാരുടെ നിരക്ക് ഗ്രാമത്തിൽ 49-ഉം നഗരത്തില്‍ 43 ഉം ശതമാനമാണ്.കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ നഗര ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീ തൊഴില്‍, പങ്കാളിത്ത നിരക്ക് ചുരുങ്ങിയ തോതിലാണ്. തൊഴില്‍ പങ്കാളിത്ത നിരക്കിലുള്ള ലിംഗപദവി വ്യത്യാസം നഗര ഗ്രാമ പ്രദേശങ്ങളില്‍ യഥാക്രമം 43.6 ഉം 44.5 -മായി കോഴിക്കോട് ഏറ്റവും കൂടുതലാണ്.

പട്ടിക 4.3.8.
ജില്ലാതലത്തിലുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്
ഗ്രാമം നഗരം
ജില്ല പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
തിരുവനന്തപുരം 54.4 23.9 53 20.6
കൊല്ലം 53.3 21.6 54.2 28
പത്തനംതിട്ട 62.6 25.7 56.7 15.6
ആലപ്പുഴ 58.9 24.8 56.4 22.2
കോട്ടയം 61.9 26.2 52.1 18.7
ഇടുക്കി 60.7 38.5 47.7 19.3
എറണാകുളം 58.9 25.9 56.9 22.2
തൃശ്ശൂര്‍ 56 20.3 54.5 20.9
പാലക്കാട് 51.9 20.9 53.9 16.8
മലപ്പുറം 48.9 11.6 42.4 7.6
കോഴിക്കോട് 56.2 12.6 55.3 10.8
വയനാട് 61.4 22.3 56.1 27.9
കണ്ണൂര്‍ 57.7 22 52.1 14.5
കാസറഗോഡ് 51.6 31.8 43.1 18.9
ആകെ 55.6 21.4 53.7 17.7
അവലംബം: എന്‍.എസ്.എസ്.ഒ 68-ാം റൗണ്ട് (pooled data, സാമ്പത്തിക സ്ഥിരവിവര വകുപ്പ്, കേരള സര്‍ക്കാര്‍

തൊഴില്‍ ജനസംഖ്യാ നിരക്കിലെ ലിംഗപദവി വ്യത്യാസം (WPR)

സാധാരണ നിലയിലുള്ള തൊഴില്‍ ജനസംഖ്യാ നിരക്കിലെ ലിംഗപദവി വ്യത്യാസം ചിത്രം 4.3.4-ല്‍ കൊടുത്തിട്ടുണ്ട്. നഗര ഗ്രാമീണ പ്രദേശങ്ങളില്‍ സ്ത്രീ തൊഴില്‍ ജനസംഖ്യാ നിരക്ക് പുരുഷന്മാരുടേതിനേക്കാള്‍ ശ്രദ്ധേയമായി കുറവാണ് ജില്ലകളില്‍ ഗ്രാമീണ സ്ത്രീ തൊഴില്‍ ജനസംഖ്യാ നിരക്ക് ഏറ്റവും കുറവ് ഇടുക്കിയിലും (35 ശതമാനം) നഗര പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ വയനാടുമാണ്. (23 ശതമാനം) (അനുബന്ധം 4.3.6). രണ്ടു മേഖലകളിലും ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴില്‍ ജനസംഖ്യാ നിരക്ക് മലപ്പുറത്താണ്. നഗര പ്രദേശങ്ങളില്‍ 5-ഉം ഗ്രാമങ്ങളില്‍ 7-ഉം (ശതമാനം). ഗ്രാമ പ്രദേശങ്ങളില്‍ 10 ശതമാനവും നഗര പ്രദേശങ്ങില്‍ 9 ശതമാനവുമായി കോഴിക്കോട് ജില്ല തൊട്ടടുത്തു തന്നെയുണ്ട്.

ചിത്രം-4.3.4
ജില്ലാതല ജനസംഖ്യാ നിരക്കിലെ ലിംഗ പദവി വ്യത്യാസം
അവലംബം: എന്‍.എസ്.എസ്.ഒ 68-ാം റൗണ്ട് (പകര്‍പ്പ് ഡാറ്റാ, സാമ്പത്തിക സ്ഥിരവിവര വകുപ്പ്, കേരള സര്‍ക്കാര്‍

സെന്‍സസും എന്‍.എസ്.എസ്.ഒ യും കാണിക്കുന്നത്, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറവാണെന്നാണ്, സ്ത്രീകള്‍ വീടുകളില്‍ ചെയ്യുന്ന അംഗീകാരം ലഭിക്കാത്ത ജോലികള്‍ കൂടി കണക്കാക്കുമ്പോള്‍, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് വളരെ കൂടുതലാണെന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. വീട്ട് ജോലിയെക്കുറിച്ചുള്ള ധാരണയുടെ വിശാലതയ്ക്കുവേണ്ടി വളരെയധികം ശ്രമം നടക്കുന്നുണ്ടെങ്കിലും, ഡേറ്റയുടെ സൂക്ഷ്മ പരിശോധകരും (ഔദ്യോഗിക ഡേറ്റാ ശേഖരണം) സ്ത്രീകള്‍ തന്നെയും ആ ജോലിയുടെ പദവിയെക്കുറിച്ച് മനസ്സിലാക്കുന്നില്ല. കോഴിവളര്‍ത്തല്‍, അടുക്കളത്തോട്ടം, തയ്യല്‍ മുതലായ വരുമാനമുള്ള ജോലികള്‍ ചെയ്യുന്ന, എന്നാല്‍ സാധാരണയായി വീട്ട് ജോലികള്‍ ചെയ്യുന്ന സ്ത്രീകളായി കണക്കാക്കപ്പെടുന്നു. അങ്ങനെ തൊഴിലില്ലാത്തവരാകുന്ന സ്ത്രീകളുടെ അനുപാതം കാണിക്കുന്ന പട്ടിക 4.3.9 ഒരു പരിധി വരെ ഇത് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

പട്ടിക 4.3.9
പ്രത്യേക ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ ശതമാനം
(വീട്ട് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 5 വയസ്സിനുമുകളിലുള്ളവര്‍)- അഖിലേന്ത്യ
ക്രമ നമ്പര്‍ പ്രവര്‍ത്തനം അഖിലേന്ത്യാ അഖിലേന്ത്യാ കേരളം കേരളം
ഗ്രാമം 2011-12 നഗരം 2011-12 ഗ്രാമം 2011-12 നഗരം 2011-12
1 അടുക്കളത്തോട്ടം നടത്തുക 23.3 7.8 16.5 11.3
2 വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം 21.5 2.4 14.2 5.3
3 വിറക്, കാലിതീറ്റ ശേഖരിക്കല്‍ 43.5 5.3 16.5 3.6
4 ചാണകപ്പൊടി തയ്യാറാക്കല്‍ 40.9 4.6 0.7 0.1
4 പുറത്തുനിന്നും വെള്ളം കൊണ്ടുവരിക 30.6 9.6 7.7 6.0
5 തയ്യല്‍ 27.3 23.5 10.0 11.7
6 സ്വന്തം കുട്ടികളെയോ മറ്റു കുട്ടികളെയോ പഠിപ്പിക്കുക 6.8 12.0 12.2 13.7
അവലംബം : എന്‍.എസ്.എസ്.ഒ റൗണ്ട് 68-വീട്ടുജോലികള്‍ ഉള്‍പ്പെടെ പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍- റിപ്പോര്‍ട്ട് നമ്പര്‍ 559

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും കുറഞ്ഞ വേതനത്തില്‍ ഔപചാരികമല്ലാത്ത ജോലികള്‍ ചെയ്യാന്‍ താല്പര്യമില്ലാത്തവരുമായ സ്ത്രീകളുള്ള കേരളം പോലൊരു സംസ്ഥാനത്ത് വരുമാനമുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ അനുപാതം കൂട്ടാന്‍ സഹായിക്കുന്ന സ്വയം തൊഴിലിന്റെ പങ്ക് വളരെ പ്രധാന്യമുള്ളതാണ്. ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍, സ്വയം തൊഴിലിന് ധാരാളം അവസരമുണ്ടായിട്ടും സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ അനുപാതം വളരെ കുറവാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ (എഫ്.എസ്.ഇ.ഡബ്ല്യൂ) ശതമാനം 36.4 ഉം നഗരമേഖലയിലേത് 36.3 ഉം ആണ്. എന്നാല്‍ ഗ്രാമീണ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ ശതമാനം അരുണാചല്‍ പ്രദേശില്‍ 89.5 ഉം ഹിമാചല്‍ പ്രദേശില്‍ 87.9 ഉം നാഗാലാന്റില്‍ 94.9 ഉം സിക്കിമില്‍ 90.2 ഉം ആണ്. ഈ എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സ്വയം തൊഴില്‍ ചെയ്യുന്ന നിരക്ക് 35 ശതമാനത്തിനു മുകളിലാണ്.(എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട്, റൗണ്ട് 68).

തൊഴിലില്‍ ലിംഗപദവി അനുസരിച്ചുള്ള വിവരങ്ങളില്‍ നിന്നും സ്ത്രീകളുടെ സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ശരിയായ രൂപം ലഭിക്കുന്നതാണ്. കേരളത്തിലെ സ്ത്രീകളുടെ മേഖല തിരിച്ചുള്ള തൊഴില്‍ (പട്ടിക 4.3.10) കാണിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഒരു വലിയ അനുപാതം കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണെന്നാണ്. സേവന മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ശതമാനം സ്ത്രീകളേക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍ വ്യവസായത്തില്‍, സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസം കാണുന്നില്ല. ഇത് എന്തുകൊണ്ടെന്നാല്‍ ഉല്പാദനക്ഷമത കുറഞ്ഞവയിലും കൈത്തറി, ഖാദി, കയര്‍, കശുവണ്ടി മുതലായ തൊഴില്‍ കൂടുതലായുള്ള പരമ്പരാഗത വ്യവസായത്തിലും ധാരാളം സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നതിനാലാണ്.

പട്ടിക 4.3.10
കേരളത്തിലെ മേഖല തിരിച്ചുള്ള തൊഴില്‍
ആള്‍ക്കാര്‍ കൃഷി വ്യവസായം സേവനം
പുരുഷന്മാര്‍ 22.8 32.4 44.8
സ്ത്രീകള്‍ 31.9 30.4 37.7
ആകെ 25.5 31.8 42.7
അവലംബം: എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട്, 68-ാം റൗണ്ട്

കേരളത്തിലെ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ സ്ത്രീകളുടെ അംഗത്വം കാണിക്കുന്നത്, ചില പ്രത്യേക വ്യവസായങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ ഉള്‍പ്പെടുന്നതായാണ് (അനുബന്ധം 4.3.7 കാണുക). താരതമ്യേന കുറഞ്ഞ വേതനമുള്ള പരമ്പരാഗത വ്യവസായങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതലാണ്. ഉദാഹരണത്തിന്, കശുവണ്ടി തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍ ഇവരുടെയിടയില്‍ സ്ത്രീകളുടെ പങ്കാളിത്തം യഥാക്രമം 95 ശതമാനം, 99 ശതമാനം എന്നിങ്ങനെയാണ്.

കേരളത്തില്‍ സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് അവരുടെ സാമ്പത്തികനില മോശമാക്കുകയും പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് ഉയര്‍ന്ന തൊഴില്‍ എന്നത് കൂടിയാകുമ്പോള്‍ അവരുടെ സാമ്പത്തിക അവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്തിട്ടുണ്ട്. (പട്ടിക 4.3.11). അതിനാല്‍ ധാരാളം സ്ത്രീകള്‍ ജോലി കണ്ടുപിടിക്കാനാവാതെ ജോലി അന്വേഷിച്ച് നില്‍ക്കുന്നവരാണ്. അടുത്ത കാലത്തായി തൊഴിലില്ലായ്മ നിരക്കും തൊഴില്‍ പങ്കാളിത്തനിരക്കും കുറഞ്ഞു വരുന്നതിന്റെ ഒരു കാരണം, കൂടുതല്‍ നാള്‍ തൊഴില്‍ കമ്പോളത്തില്‍ തൊഴിലിനുവേണ്ടി കാത്തിരുന്നിട്ട് അത് ലഭിക്കാതെ വരുന്നതിന്റെ നിരാശയുടെ ഫലമായി സ്ത്രീകള്‍ തൊഴില്‍ ശക്തിയില്‍ നിന്നും പുറത്താകുന്നതാണ്. ചില വിദഗ്ദ്ധര്‍ വാദിക്കുന്നത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയാനുള്ള കാരണം വീട്ടിലെ വരുമാനത്തിന്റെ വര്‍ദ്ധനവ് മൂലം തൊഴില്‍ ശക്തിയില്‍ നിന്നും സ്ത്രീകള്‍ പി൯വാങ്ങുന്നതിന്റെ ഫലമായിട്ടാണെന്നാണ്. എന്തായാലും ഇതിനെക്കുറിച്ച് കൂടുതല്‍ സൂക്ഷ്മപരിശോധന ആവശ്യമാണ്.

പട്ടിക 4.3.11
ഇന്ത്യയിലെയും കേരളത്തിലെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴിലില്ലായ്മ നിരക്ക്
(പി.എസ്+എസ്.എസ്)
വര്‍ഷം ഗ്രാമം നഗരം
ഇന്‍ഡ്യ കേരളം ഇന്‍ഡ്യ കേരളം
പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
1987-88 1.8 2.4 5.2 6.00 5.2 6.2 6.0 6.3
1993-94 1.4 0.8 5.5 6.6 4.0 6.2 6.6 18.7
1999-2000 1.7 1.0 5.7 5.6 4.5 5.7 5.6 20.0
2004-05 1.6 1.8 5.1 6.2 3.6 6.9 6.2 33.4
2009-10 1.6 1.6 3.2 2.9 2.8 5.7 2.9 16.8
2011-12 1.7 1.7 3.1 14.2 3.0 5.2 2.7 13.9
അവലംബം: എന്‍.എസ്.എസ്.ഒ.യുടെ വിവിധ റിപ്പോര്‍ട്ടുകള്‍

കൂലി നിരക്കിലുള്ള അസമത്വം

ഇന്‍ഡ്യയിലെയും സംസ്ഥാനത്തിലെയും സ്ത്രീകള്‍ കാര്‍ഷിക ജോലിയിലും പരമ്പരാഗത വ്യവസായത്തിലും (പ്രധാനമായും ഔപചാരികമല്ലാത്ത അസംഘടിത മേഖലയില്‍) ആണ് വ്യാപൃതരായിരിക്കുന്നത് (സെന്‍സസ് 2011). എന്നാല്‍ അസംഘടിതമേഖലയില്‍ വേതനത്തിന്റെ കാര്യത്തില്‍ വലിയ ലിംഗപദവി അസമത്വം നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് കാര്‍ഷിക അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടേയും സ്ത്രീകളിടേയും വേതന നിരക്കിലെ അസമത്വത്തിന്റെ വ്യാപ്തി തൊഴിലും തൊഴിലാളിക്ഷേമവും എന്ന മേഖലയില്‍ (ഭാഗം.4) വിവരിച്ചിട്ടുണ്ട്. സാമ്പത്തിക ശാക്തീകരണവും സാമൂഹ്യ ശാക്തീകരണവും പരസ്പര പൂരകങ്ങളാണ്. സ്ത്രീകള്‍ സാമ്പത്തിക ശാക്തീകരണം നേടണമെങ്കില്‍ അവര്‍ തൊഴില്‍ സേനയുടെ അവിഭാജ്യഘടകമായി മാറുകയും വീടിന്റെ മുഴുവന്‍ ഭാരവും ചുമതലയും വഹിക്കാതെ വരുമാനമുള്ള ജോലിയിലേര്‍പ്പെടേണ്ടതുമാണ്. ഇത് അംഗീകരിക്കപ്പെടേണ്ടത് ആവശ്യമാണ്. വരുമാനം ലഭിക്കാത്ത വീട്ട്ജോലിയുടെ ഭാരവും സംരക്ഷണ ചുമതലയും കുറയ്ക്കുന്നതിനും വീടിനുള്ളില്‍ തന്നെ അത് പങ്ക് വയ്ക്കുന്നതിനുമുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന പോളിസികള്‍/പദ്ധതികള്‍ രൂപകല്പന ചെയ്യുന്നതിന് സംസ്ഥാനം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

രാഷ്ട്രീയ നേതൃത്വത്തിലെ സ്ത്രീകള്‍

മറ്റ് പല സൂചികകളോടൊപ്പം സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യവും സ്ത്രീ പദവി അളക്കുന്നതിനുള്ള പ്രധാനഘടകമായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന് സ്ത്രീകള്‍ വഹിക്കുന്ന പാ൪ലമെന്ററിസീറ്റിന്റെ അനുപാതമാണ് യു.എന്‍.ഡി.പി വികസിപ്പിച്ചെടുത്ത ലിംഗപദവി അസമത്വസൂചിക പ്രകാരം ശാക്തീകരണം അളക്കുന്നത്. ലോകസാമ്പത്തിക ഫോറം വികസിപ്പിച്ച ആഗോളലിംഗപദവി ന്യൂനത റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ശാക്തീകരണം, സാമ്പത്തിക കാര്യങ്ങളില്‍ അവസരവും പങ്കും, വിദ്യാഭ്യാസനേട്ടം, ആരോഗ്യം, അതിജീവനം എന്നിവ കണക്കാക്കുന്നുണ്ട്.

ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ കേരളത്തിലെ സ്ത്രീകളെ ശാക്തീകരിക്കുകയും ജനാധിപത്യത്തില്‍ പങ്കാളികളാക്കാന്‍ കഴിവുറ്റവരാക്കുകയും ചെയ്തിട്ടുണ്ട്. ഇത് തുല്യമായ ജനാധിപത്യ പൗരത്വത്തിന്റെ അവശ്യനിബന്ധനയാണെങ്കിലും ഇത് സാധ്യമാകണമെങ്കില്‍ സ്ത്രീകള്‍ നേരിട്ട് തീരുമാനങ്ങള്‍ എടുക്കുന്നതിലും തുല്യപങ്കാളികളാകണം. നിയമ നിര്‍മ്മാണനടപടികളിലെ സ്ത്രീ പ്രാതിനിധ്യം പ്രാധാന്യമര്‍ഹിക്കുന്നത് ഇക്കാര്യത്തിലാണ്. സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിലേക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. പകരം തീരുമാനങ്ങള്‍ എടുക്കുന്ന സഭകളിലെ നേതൃത്വസ്ഥാനത്ത് തന്നെ സ്ത്രീകള്‍ ഉണ്ടാകണം. നയരൂപീകരണത്തിലുള്ള പങ്കാളിത്തം കൊണ്ട് സംസ്ഥാനത്തെ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നു. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം 50 ശതമാനം സീറ്റുകള്‍ ഉന്നത സ്ഥാനങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്.

പാ൪ലമെന്റും സംസ്ഥാനനിയമസഭയും പോലെയുള്ള ഉയര്‍ന്ന സഭകളില്‍ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സ്ത്രീകള്‍ക്കുണ്ടായാല്‍ മാത്രമേ ലിംഗപദവി ശാക്തീകരണം രാഷ്ട്രീയത്തില്‍ അര്‍ത്ഥവത്താകൂ. ഉയര്‍ന്ന മാനവവികസനസൂചികയുള്ള വികസിത രാജ്യങ്ങളിലൊക്കെ സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ ഉയര്‍ന്ന പ്രാതിനിധ്യമുണ്ട്. നോർവെ(39.6ശതമാനം), സ്വീഡന്‍ (44.7 ശതമാനം), ഐസ് ലാന്റ് (39.1 ശതമാനം), ഡെന്‍മാര്‍ക്ക് (39.1 ശതമാനം), ബെല്‍ജിയം (38.9 ശതമാനം), ഫിന്‍ലാന്റ്(42.5 ശതമാനം), നെതര്‍ലാന്റ്(37.8 ശതമാനം), ക്യൂബ (48.9ശ തമാനം) ഇങ്ങനെ മാനവ വികസനസൂചികയില്‍ ഉയര്‍ന്ന സ്ഥാനത്തുള്ള 8 രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ അവയിലൊക്കെ നിയമനിര്‍മ്മാണസഭകളിലെ സ്ത്രീ പ്രാതിനിധ്യം 37ശതമാനം ന് മുകളിലാണെന്ന് കാണാം. (ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് ഓരോ രാജ്യത്തിലെയും ദേശീയ പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യമാണ്.)

സംസ്ഥാന നിയമസഭയിലേക്കും ഇന്ത്യന്‍ പാ൪ലമെന്റിലേക്കുമുള്ള സ്ത്രീ പ്രാതിനിധ്യം കേരളത്തില്‍ വളരെ കുറവാണെന്ന് കാണാം. ഇന്ത്യ മുഴുവനായി എടുക്കുമ്പോഴും സ്ഥിതി ഇതു തന്നെയാണ്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളേക്കാളും ദേശീയ ശരാശരിയേക്കാളും താഴെയാണ് ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ എന്നത് അതിശയിപ്പിക്കുന്നതാണ്. (പട്ടിക 4.3.12).

പട്ടിക 4.3.12.
ലോകസഭയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീ പ്രതിനിധികള്‍- ഇന്ത്യ, കേരളം
വര്‍ഷം
വര്‍ഷം അഖിലേന്ത്യാ കേരളം
ആകെ സീറ്റുകള്‍ സ്ത്രീകള്‍ സ്ത്രീകളുടെ ശതമാനം ആകെ സീറ്റുകള്‍ സ്ത്രീകള്‍ സ്ത്രീകളുടെ ശതമാനം
2009 543 58 10.7 20 0 0
2014 543 62 11.5 20 1 5
നിയമസഭയിലെ സ്ത്രീകളുടെ പ്രാതിനിധ്യം - കേരളം
നിയമസഭയുടെ പേര് സ്ത്രീകളുടെ എണ്ണം ആകെ സീറ്റുകള്‍ ശതമാനം
2006 7 140 5
2011 7 140 5
2016 8 140 6
അവലംബം: ലോകസഭ, രാജ്യസഭ, വെബ്സൈറ്റ്, കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ വെബ്സൈറ്റ്

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍

സംസ്ഥാന ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കേസുകള്‍ കാലാകാലങ്ങളായി കൂടി വരുന്നതായാണ് കാണുന്നത്. (ചിത്രം 4.3.5) ലൈംഗികപീഡന കേസുകളുടെ എണ്ണം 2007-ല്‍ 500 ആയിരുന്നത് 2016-ല്‍ 1656 ആയി കൂടിയിട്ടുണ്ട് (അനുബന്ധം 4.3.8).

ചിത്രം 4.3.5
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ (2007-16)
അവലംബം: സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനങ്ങള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകള്‍ പുറത്തിറങ്ങണമെന്നും ജോലികളില്‍ വ്യാപൃതരാകണമെന്നും നാം ആവശ്യപ്പെടുമ്പോള്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്നമായി നിലനില്ക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് പുറത്ത് കൂടുതല്‍ അര്‍ത്ഥവത്തായ സാമ്പത്തിക പ്രവൃത്തികള്‍ സ്ത്രീകള്‍ ഏറ്റെടുക്കുന്നതിന് സ്ത്രീകളെ കഴിവുള്ളവരാക്കി മാറ്റുന്നതിന് വേണ്ട വലിയ ശ്രമങ്ങള്‍ അത്യാവശ്യമാണ്.

വര്‍ഷങ്ങള്‍ കൂടുന്തോറും കുറ്റകൃത്യങ്ങളുടെ കൃത്യമായ കണക്കുകള്‍ കൂടി വരുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ അനുപാതം കുറഞ്ഞു വരുന്നതായി കാണാം. ഒരു ലക്ഷം സ്ത്രീജനസംഖ്യയ്ക്ക് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് 2007 -ല്‍ 1.9 ആയിരുന്നത് 2016-ല്‍ 1.1 ആയി കുറഞ്ഞിട്ടുണ്ട്. (പട്ടിക 4.3.13)

പട്ടിക 4.3.13
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റ കൃത്യങ്ങള്‍ (ലക്ഷം ജനസംഖ്യയില്‍)
വര്‍ഷം കണക്കാക്കിയ സ്ത്രീ ജനസംഖ്യ
(ലക്ഷത്തില്‍)
കുറ്റകൃത്യങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തത്
കുറ്റകൃത്യങ്ങള്‍
ലക്ഷത്തില്‍
2007 17,426 9381 1.9
2008 17,594 9,706 1.8
2011 17,379 13,279 1.3
2016 17,366 15,114 1.1
അവലംബം: സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ

കേരളത്തിലെ ഭിന്നലിംഗക്കാര്‍ക്കുള്ള നയം

കേരളത്തില്‍ സ്ത്രീകള്‍ക്ക് ധാരാളം കഴിവുകളുണ്ടെന്ന് പരക്കെ അറിയപ്പെടുന്നുണ്ടെങ്കിലും, പലപ്പോഴും അവയെ അഭികാമ്യമായി പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ സാമൂഹികനീതി വകുപ്പ് ഭിന്നലിംഗക്കാര്‍ക്കിടയില്‍ നടത്തിയ സർവ്വേവെളിപ്പെടുത്തുന്നത് മാന്യതയുള്ളതും സൗഖ്യത്തോടുമുള്ള ഒരു ജീവിതത്തിന് അത്യാവശ്യമായ കഴിവുകള്‍ ആര്‍ജ്ജിക്കാന്‍പോലും അവര്‍ക്ക് കഴിയുന്നില്ല എന്നതാണ്. സ്ത്രീകളുടെ താല്പര്യങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങളും ഭാഗികമായെങ്കിലും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അതേ നിലയിലുള്ള താല്പര്യങ്ങളും ആവശ്യങ്ങളും വ്യാപകവും തീവ്രവുമായ യാഥാസ്തികസമൂഹം സാമൂഹിക മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലാത്ത ലൈംഗികത വച്ചു പുലര്‍ത്തുന്നവര്‍ക്ക് (non-normative sexual orientations) നിയമത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കില്‍ കൂടി ഇവര്‍ കടുത്ത അദൃശ്യതയും അവഹേളനങ്ങളും സഹിക്കേണ്ടി വരുന്നു. കേരളത്തില്‍ (non-normative sexual orientations) ഇവരുടെ അവസ്ഥ ഇല്ലായ്മകളുടെത് മാത്രമാണെന്നു് പണമില്ലാത്തതിലൂടെ മോശം സ്ഥിതിയിലായത് എന്നു മാത്രം പറയാനാവില്ല. അതിനേക്കാളും അനുയോജ്യമായി പറയാവുന്നത് നികൃഷ്ടമായത് എന്നതാണ് - കാരണം പൗരസമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും കണ്ണില്‍ നിന്ന് ഇവര്‍ നിര്‍ബന്ധിത അദൃശ്യത നേരിടുന്നു”. (സംസ്ഥാന ആസൂത്രണബോര്‍ഡ് ലിംഗപദവിയ്ക്കായുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് 2016). അതിനാല്‍ ഭിന്നലിംഗകാര്‍ക്കായിട്ടുള്ള ഇടപെടല്‍ സാമ്പത്തിക കാര്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്താനാവില്ല. അടുത്തിടെ സുപ്രീംകോടതി നടത്തിയ വിധിയില്‍ ഭിന്നലിംഗക്കാരുടെ ചില പ്രത്യേക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനും ഇടം നല്‍കിയിട്ടുണ്ട്. സാമൂഹ്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലാത്ത ലൈംഗികത ഉളളവരെ നിയമപരമായി അംഗീകരിക്കല്‍ ഇപ്പോഴും ഒരു വിദൂര സ്വപ്നമായി നിലനില്‍ക്കുന്നു. എന്നിരിക്കെ, ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീംകോടതി (2014, ഏപ്രില്‍ 15-ാം തീയതിയിലെ വിധിന്യായപ്രകാരം) ഭിന്നലിംഗക്കാര്‍ക്കും തുല്ല്യഅവകാശവും തുല്ല്യസംരക്ഷണവും വ്യക്തമായി സ്ഥാപിക്കുന്നു, കൂടാതെ അവരുടെ ജീവിക്കാനുള്ള അവകാശത്തില്‍ ലിംഗപദവി എന്ന നിലയ്ക്കുള്ള വിവേചനം പാടില്ല എന്നും ഊന്നല്‍ നല്കിയിരിക്കുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനായി കേരള സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ് അവരുടെ സാമൂഹ്യവ്യക്തിജീവിതത്തിന്റെ വിവിധ തലങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയുന്നതിനായി അവയെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് സർവ്വേ നടത്തി. 4000 ഭിന്നലിംഗവ്യക്തികളുടെ വിവരങ്ങള്‍ സർവ്വേയില്‍ ശേഖരിച്ചു. സർവ്വേ സൂചിപ്പിക്കുന്നത് കേരളത്തില്‍ ഭിന്നലിംഗക്കാര്‍ 250,005 ത്തിലധികം ഉണ്ട് എന്നാണ്.

2015-ല്‍ ഭിന്നലിംഗനയം പ്രഖ്യാപിച്ച ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ് കേരളം. ഒരു വ്യക്തമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഭിന്നലിംഗക്കാര്‍ക്ക് അവകാശ അധിഷ്ഠിതമായ ഒരു സംസ്ഥാന നയമാണ് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കൂടാതെ 2014-ലെ സുപ്രീംകോടതി വിധിയ്ക്ക് യോജിച്ച വണ്ണം ഒരു വ്യക്തിയ്ക്ക് ഭിന്നലിംഗം ആണെന്ന് സ്വയം തിരിച്ചറിയുന്നതിന് നയം അനുവദിക്കുന്നു. ഭിന്നലിംഗക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും തിരിച്ചറിയല്‍കാര്‍ഡ് നല്‍കുന്നതിനും ജില്ലാതല ഭിന്നലിംഗബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും നയം നിര്‍ദ്ദേശിക്കുന്നു. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അതിനായി എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നുണ്ട് (5 സാമൂഹ്യനീതി വകുപ്പ്, കേരളത്തിലെ ഭിന്നലിംഗക്കാര്‍ക്കുവേണ്ടിയുള്ള സംസ്ഥാന നയം, 2015 പി.8)

ജന്‍ഡര്‍ ബഡ്ജറ്റിംഗ്

സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത സ്വാധീനമാണ് നയങ്ങളും പദ്ധതികളും ചെലുത്തുന്നത്. അതുകൊണ്ട് തന്നെ ലിംഗാത്മക ഫലം കാണിക്കുന്ന ബഡ്ജറ്റ് ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. ജന്‍ഡര്‍ ബഡ്ജറ്റ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ബഡ്ജറ്റ് എന്നല്ല മറിച്ച് അതില്‍ ലിംഗ പദവിയ്ക്ക് ഊന്നല്‍ നല്‍കുന്നു എന്നാണ്. സ്ത്രീകള്‍ക്കായി വകയിരുത്തിയിട്ടുള്ള തുകയുടെ എല്ലാ വിവരങ്ങളും ഒരുമിച്ച് കൊണ്ടുവരാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഉപകരണമാണ് ജന്‍ഡര്‍ ബഡ്ജറ്റ് സ്റ്റേറ്റ്മെന്റ്. ലിംഗ അസമത്വം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമായി ഇതിനെ ഇപ്പോള്‍ കണക്കാക്കുന്നു. കൂടാതെ ഒരു റിപ്പോര്‍ട്ടിംഗ് രീതിയായും സ്ത്രീകള്‍ക്ക് നീക്കിവച്ചിരിക്കുന്ന ഫണ്ട് സൂചിപ്പിക്കുന്നതിനും ഉപയോഗപ്പെടുന്നു. പങ്കാളിത്ത വികസനം ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടു വയ്പയാണിത്.

ബോക്സ് 4.3.2
ഭിന്നലിംഗക്കാര്‍ക്കുവേണ്ടി കേരളത്തിലെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള പദ്ധതികളും പരിപാടികളും

പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവില്‍ സമൂഹത്തിലെ ഇത്തരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനു വേണ്ടി പ്രത്യേക പദ്ധതികളും പരിപാടികളും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.

  • ഭിന്നലിംഗക്കാര്‍ക്കു വേണ്ടി സാക്ഷരാതാ തുല്യതാ പരിപാടികള്‍ (കെ.എസ്.എല്‍എം.എ)
  • ഭിന്നലിംഗ ഹെല്‍പ്പ് ലൈനും (24X7), ദുരന്ത നിവാരണ നിയന്ത്രണ കേന്ദ്രവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധികാരപ്പെടുത്തിയ സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ നടപ്പാക്കുക (സാമൂഹ്യ നീതി വകുപ്പ്)
  • തൊഴില്‍ പരിശീലനത്തിനും സ്വയം തൊഴിലിനും വേണ്ടി സാമ്പത്തിക സഹായം നല്‍കുക (സാമൂഹ്യ നീതി വകുപ്പ്)
  • 60 വയസ്സിനു മേല്‍ പ്രായമുള്ള നിരാലംബരായ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുക, (സാമൂഹ്യ നീതി വകുപ്പ്)
  • അംഗീകൃത എന്‍.ജി.ഒ, ഭിന്നലിംഗ ജനസംഖ്യയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സി.ബി.ഒ കള്‍ എന്നിവരോടൊപ്പം ഭിന്നലിംഗ ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുക (സാമൂഹ്യ നീതി വകുപ്പ്)
  • സ്കൂള്‍ കൊഴിഞ്ഞു പോക്ക് കൂടുതലായതിനാല്‍ അനുയോജ്യമായ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നല്‍കുക, വൈദ്യോപദേശം അടിസ്ഥാനപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ ലിംഗപുനര്‍ ക്രമീകരണ ശസ്ത്രക്രിയ (എസ്.ആര്‍.എസ്) നടത്തുക, ഭിന്നലിംഗക്കാരി‍ക്കായി എച്ച്.ഐ.വി സീറോ സര്‍വലന്‍സ് കേന്ദ്രം തുറക്കുക (സാമൂഹ്യ നീതി വകുപ്പ്)
  • പൊതുജനത്തെ പ്രത്യേകിച്ച് മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ വിദ്യാര്‍ത്ഥി സമൂഹം, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, എംപ്ലോയ്മെന്റ് വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവരെ ബോധവല്‍ക്കരിക്കുക (സാമൂഹ്യ നീതി വകുപ്പ്)
  • ഭിന്നലിംഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കേളര്‍ഷിപ്പ് (സാമൂഹ്യ നീതി വകുപ്പ്)
അവലംബം: പദ്ധതി രേഖകള്‍, കേരള സര്‍ക്കാര്‍

സ്ത്രീകളുടെ സമഗ്ര മാറ്റത്തിലൂന്നിയ ലിംഗാവബോധ ആസൂത്രണം ഏറ്റെടുത്ത ആദ്യസംസ്ഥാനം ഒരു പക്ഷേ കേരളമാണ്. ഒന്‍പതാം പദ്ധതിക്കാലത്ത് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സന്ദര്‍ഭത്തിലാണ് ആദ്യമായി ഇത് ഏറ്റെടുത്തത്. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയില്‍ വനിതാഘടകപദ്ധതി (ഡബ്ല്യൂ.സി.പി)യെ കൂടി ഉള്‍പ്പെടുത്തി ബഡ്ജറ്റിംഗ് പ്രക്രിയയില്‍ ജന്‍ഡര്‍ കൂടി സമന്വയിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇത്. ഒന്‍പതാം പദ്ധതിക്കാലത്ത് തന്നെ ജന്‍ഡര്‍ റെസ്പോന്‍സീവ് ബഡ്ജറ്റിംഗ് കേരള സംസ്ഥാനത്ത് നടപ്പിലാക്കി. സംസ്ഥാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനായി 35-40ശതമാനം വരെ ഫണ്ട് വിട്ടുനല്‍കി ജന്‍ഡര്‍ ബഡ്ജറ്റിംഗിന്റെ ആദ്യരൂപം കേരളത്തില്‍ ആരംഭിച്ചത് 1996 ലാണ്. അവിടെ ഓരോ പഞ്ചായത്തിനോടും അവിടത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് പദ്ധതി രേഖയില്‍ ഒരു അധ്യായം ഉള്‍ക്കൊള്ളിക്കാനും നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ 10ശതമാനം വനിതകളുടെ ആവശ്യങ്ങള്‍ക്കും വനിതകളുടെ പ്രത്യേക പ്രോജക്ടുകള്‍ക്കും മാത്രമായി നീക്കിവച്ചു. പതിനൊന്നും പന്ത്രണ്ടും (ആദ്യമൂന്ന് വര്‍ഷങ്ങളില്‍) പദ്ധതികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ ശതമാനവും വനിതാഘടകപദ്ധതികള്‍ക്കുള്ള ചെലവും ചുവടെയുള്ള പട്ടിക 4.3.14 - ല്‍ കൊടുത്തിരിക്കുന്നു.

പദ്ധതി വിഹിതത്തിന്റെ 10ശതമാനം വനിതകള്‍ക്ക് നിര്‍ബന്ധമായും നീക്കി വയ്ക്കണം, എന്നാല്‍ പട്ടികയില്‍ നിന്നും കാണാന്‍ കഴിയുന്നത് 10ശതമാനത്തിന് മുകളില്‍ വകയിരുത്തിയിട്ടുണ്ട് എന്നാണ്. പതിനൊന്നാം പദ്ധതിയുമായി താരതമ്യേം ചെയ്യുമ്പോള്‍ പന്ത്രണ്ടാം പദ്ധതിയില്‍ വനിതാഘടകപദ്ധതിയ്ക്കുള്ള വിഹിതവും ചെലവും കുറയുന്നതായാണ് കാണുന്നത്. വിഹിതം 13.22ശതമാനം നിന്നും 8.84 ശതമാനമായും ചെലവ് 12.35 ശതമാനത്തിൽ നിന്നും 10.22ശതമാനമായും കുറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാന രണ്ടു വര്‍ഷങ്ങള്‍ക്കു വേണ്ടിയുള്ള വനിതാഘടക പദ്ധതി വിഹിതം നിര്‍ബന്ധിത വിഹിതത്തേക്കാള്‍ കുറവാണ് (പട്ടിക 4.3.15).

പട്ടിക 4.3.14
ആകെ വിഹിതത്തില്‍ വനിതാഘടക പദ്ധതികള്‍ക്കുള്ള വിഹിതത്തിന്റെയും ചെലവിന്റെയും ശതമാനം
പഞ്ചവത്സരപദ്ധതി വനിതാഘടക പദ്ധതി
വിഹിതത്തിന്റെ ശതമാനം
വനിതാ ഘടക പദ്ധതി
ചെലവ് ശതമാനം
പതിനൊന്നാം പദ്ധതി 13.22 12.35
പന്ത്രണ്ടാം പദ്ധതി-ആദ്യ മൂന്ന് വര്‍ഷങ്ങള്‍ 8.84 10.22
അവലംബം: ഐ.കെ.എം. 2017
പട്ടിക 4.3.15
12-ാംപദ്ധതി കാലയളവിലെ ആകെ വിഹിതവും ചെലവിലും ഡബ്ള്യു സി പി പദ്ധതികൾക്കായുള്ള വിഹിതവും ചെലവും
വര്‍ഷം പദ്ധതി വിഹിതം ചിലവ്
ആകെ വനിതാഘടക പദ്ധതി വിഹിതം വനിതാഘടക പദ്ധതി വിഹിതത്തിന്റെ ശതമാനം ആകെ വനിതാഘടക പദ്ധതി വിഹിതം വനിതാഘടക പദ്ധതി വിഹിതത്തിന്റെ ശതമാനം
2012-13 3870.32 431.01 11.14 2741.97 294.20 10.73
2013-14 5057.59 530.34 10.49 3918.27 407.47 10.40
2014-15 9914.79 613.16 6.18 4033.94 441.32 10.94
2015-16 6069.18 604.57 9.96 4467.76 433.43 9.70
2016-17 6629.98 610.44 9.21 3839.88 366.35 9.54
ആകെ 31541.86 2789.52 8.84 19001.82 1942.77 10.22
അവലംബം: വാര്‍ഷിക പദ്ധതി രേഖയില്‍ നിന്നും

വനിതാഘടകപദ്ധതിയിന്‍കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികളെ/പ്രോജക്ടുകളെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മിക്കവയും ജന്‍ഡര്‍ സെന്‍സിറ്റീവ് പദ്ധതികളായിരുന്നില്ല. എന്നാല്‍ വികേന്ദ്രീകൃത ആസൂത്രണത്തില്‍ ജന്‍ഡറിന് നല്‍കിയ പ്രത്യേക പരിഗണന മൂലം സംസ്ഥാനത്തുടനീളം നല്ല ചില മാതൃകാ പദ്ധതികളും ഫലങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലിംഗസമത്വം ഉയര്‍ത്തുന്നതില്‍ വനിതാഘടകപദ്ധതികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ താഴെയാണ്. പതിമൂന്നാം പദ്ധതിയില്‍ ജനകീയ പങ്കാളിത്തത്തിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കുന്ന സന്ദര്‍ഭത്തില്‍ ഇതിനെ വീണ്ടും വിശകലനം ചെയ്യേണ്ടതുണ്ട്.

വാര്‍ഷികപദ്ധതി വിഹിതത്തില്‍ പ്രകടമായ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് സ്ത്രീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആസൂത്രണ/ബഡ്ജറ്റിംഗ് പ്രക്രിയകളില്‍ ജന്‍ഡര്‍ സമന്വയിപ്പിച്ചുകൊണ്ട് കേരളത്തിന്റെ പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ ജന്‍ഡര്‍ റസ്പോണ്‍സീവ് ബഡ്ജറ്റിംഗിന് ബോധപൂർവമായ ശ്രമമുണ്ടായി. അന്നുമുതല്‍ ഒരു പ്രശ്നമുള്ളത് സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രയോജനപ്രദമായ ധാരാളം പ്രോജെക്ട്കൾ ഉണ്ടെങ്കിലും ജന്‍ഡര്‍ വേര്‍തിരിച്ചുള്ള ഡേറ്റ ലഭ്യമല്ലാത്തത് കാരണം സ്ത്രീകള്‍ക്ക് മാത്രം പ്രയോജനപ്രദമായ ആകെ ധനവിഹിതം കണ്ടെത്തുക സാധ്യമല്ല എന്നുളളതാണ്.

പതിമൂന്നാം പഞ്ചവത്സര പദ്ധതി ജന്‍ഡര്‍ റസ്പോണ്‍സിംഗ് ബഡ്ജറ്റിംഗിന് ഊന്നല്‍ കൊടുക്കുന്നു. പതിമൂന്നാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് പദ്ധതികള്‍ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ ലിംഗവീക്ഷണ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് എല്ലാ വകുപ്പുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഏറ്റവും ആലംബരഹിതരായതിനാല്‍ സാദ്ധ്യമായ എല്ലാ വഴികളിലും അവരെ മുഖ്യ ധാരയില്‍ കൊണ്ടു വരുമെന്ന് ഉറപ്പു വരുത്തുന്നതില്‍ മുഖ്യ ശ്രദ്ധ നല്‍കേണ്ടതാണ്. സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക പദ്ധതികള്‍/ഘടകങ്ങള്‍/പരിപാടികളെ വേര്‍തിരിച്ചെടുക്കുക എന്നതാണ് ജന്‍ഡര്‍ റസ്പോണ്‍സീവ് ബഡ്ജറ്റിന്റെ ലക്ഷ്യം. സാധ്യമായിടത്തെല്ലാം സ്ത്രീകള്‍/പെണ്‍കുട്ടികള്‍ എന്നിവരെ പരിഗണിക്കുന്ന പ്രത്യേക ആവശ്യാധിഷ്ഠിത പരിപാടികളെ ഉള്‍പ്പെടുത്തുക എന്നതാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം.

പ്രധാന വകുപ്പുകള്‍ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രധാന പദ്ധതികള്‍ പട്ടിക 4.3.16 -ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 4.3.16
വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രധാന പദ്ധതികള്‍
ക്രമ
നമ്പര്‍
പദ്ധതിയുടെ പേര് പദ്ധതിയുടെ ലക്ഷ്യം
കൃഷിയും അനുബന്ധ മേഖലകളും
1 തീരമൈത്രി, ചെറുസംരഭക പദ്ധതി ഉപജീവന വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യബന്ധന കുടുംബങ്ങളിലെ വനിതാ അംഗങ്ങളുടെ വരുമാന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായുള്ള സുസ്ഥിര പദ്ധതി.
ഗ്രാമവികസനമേഖല
2 ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) ഭാരത സര്‍ക്കാരിന്റെ സമഗ്രഭവനപദ്ധതി ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട ഭവനരഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു.
3 മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതി ഭാരതസര്‍ക്കാരിന്റെ തൊഴില്‍ സൃഷ്ടിക്കലിനുള്ള ഫ്ലാഗ്ഷിപ്പ് പദ്ധതി. ഗുണഭോക്താക്കള്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
വ്യവസായങ്ങള്‍
4 മഹിളകയര്‍ യോജന കയര്‍ വ്യവസായത്തിലെ ആദ്യ വനിതാകേന്ദ്രീകൃത സ്വയം തൊഴില്‍ പദ്ധതി, അത് ഗ്രാമവനിതാകൈപ്പണിക്കാര്‍ക്ക് സ്വയം തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നു.
ആരോഗ്യമേഖല
5 വനിതകള്‍ക്കുള്ള ആരോഗ്യ പരിചരണകേന്ദ്രങ്ങള്‍ (സീതാലയം) സീതാലയം പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കുന്നു..
6 ഭൂമിക-ലിംഗാധിഷ്ഠിത അതിക്രമ നിയന്ത്രണ കേന്ദ്രം (ജി.ബി.വി.എം.സി) ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് കൗണ്‍സലിംഗ്, വൈദ്യ, നിയമ സഹായങ്ങളും നല്കുന്നു.
7 പ്രസവാശുപത്രികള്‍, പ്രസവ യൂണിറ്റുകള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ (ആയുർവേദവും ആധുനിക ചികിത്സയും ഉള്‍പ്പെടെ) സ്ത്രകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും മറ്റു സൗകര്യങ്ങളും
പട്ടികജാതി-പട്ടികവികസന മേഖലകള്‍
8 പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികവര്‍ഗ്ഗ പെണ്‍കുട്ടിയ്ക്ക് വിവാഹത്തിന് 50,000/- രൂപ നല്‍കുന്നു
9 പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം പട്ടികവര്‍ഗ്ഗ പെണ്‍കുട്ടിയുടെ വിവാഹത്തിന് 50,000/- രൂപയും പട്ടികവര്‍ഗ്ഗ അനാഥപെണ്‍കുട്ടിയുടെ വിവാഹത്തിന് 1 ലക്ഷം രൂപയും നല്‍കുന്നു.
10 ജനനി-ജന്‍മരക്ഷ പ്രസവസമയത്തെ പരിചരണത്തിന് സഹായം
11 വിവാഹമോചിതര്‍/വിധവകള്‍/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഭവനപദ്ധതി ഇത്തരം വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതി
വിദ്യാഭ്യാസം
12 സർവ്വശിക്ഷാഅഭിയാന്‍ സമഗ്ര പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കല്‍
13 കൗമാരത്തിലുള്ള പെണ്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗും പരിശീലന പരിപാടികളും പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റും അവബോധം സൃഷ്ടിക്കാനായി നടപ്പിലാക്കുന്ന പദ്ധതികള്‍
സാമൂഹ്യസുരക്ഷയും ക്ഷേമവും മേഖല
14 സുസ്ഥാപിത പരിചരണം
സ്ത്രീകള്‍ക്ക്
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ 17 ക്ഷേമ സ്ഥാപനങ്ങള്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കുള്ള പരിചരണം, സംരക്ഷണം പുനരധിവാസം എന്നിവയ്ക്കായി നിലകൊള്ളുന്നുണ്ട്.
15 വനിതകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഇന്ദിരാഗാന്ധി ദേശീയ വിധവാപെന്‍ഷനും (IGNWP) അവിവാഹിതരായ 50 വയസ്സിനുമുകളിലുള്ള സ്ത്രീകള്‍ക്കുമുള്ളതാണ് പ്രധാന പെന്‍ഷന്‍ പദ്ധതികൾ.
16 നിര്‍ഭയ ലൈംഗികചൂക്ഷണം നേരിട്ട വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നതിന് നൈപുണ്യപരിശീലനം നല്‍കുവാന്‍ നിര്‍ഭയ ഭവനങ്ങള്‍ ആരംഭിക്കുവാന്‍ വിഭാവനം ചെയ്യുന്നു. 9 ജില്ലകളിലായി അത്തരം 10 ഭവനങ്ങളിലൂടെ 200 പേര്‍ക്ക് ആശ്രയം നല്‍കുന്നു..
17 നിര്‍ഭയ നിവാസികള്‍ക്കായിട്ടുള്ള എസ്.ഒ.എസ് മാതൃകാ ഭവനങ്ങള്‍ എസ്.ഒ.എസ് ഭവനങ്ങളിലെന്നപോലെ നിര്‍ഭയ നിവാസികള്‍ക്ക് വാസസ്ഥലം ഒരുക്കുവാന്‍ വിഭാവനം ചെയ്യുന്നു
18 പ്രസവാനുകൂല്യ പദ്ധതി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭാവസ്ഥയോടെ ആദ്യ മൂന്നു മാസം മുതല്‍ പ്രസവശേഷം 6 മാസം വരെ സാമ്പത്തിക സഹായം നല്‍കുക
19 വണ്‍സ്റ്റോപ്പ് കേന്ദ്രം പൊതു സ്വകാര്യ സ്ഥലങ്ങളില്‍വച്ച് അക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കുക
20 സ്വധാര്‍ ഗ്രഹ് സാമൂഹ്യവും സാമ്പത്തകവുമായി യാതൊരു സഹായവുമില്ലാത്ത സ്ത്രീകള്‍ക്ക് സംരക്ഷണം, ചികിത്സ,വാസസ്ഥലം, ആഹാരം, വസ്ത്രം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുക.
21 ഉജ്ജ്വല പദ്ധതി മനുഷ്യക്കടത്ത് നിരോധിക്കുകയും വ്യാപാരത്തിനും ലൈംഗിക ചൂഷണത്തിനുമായി കടത്തിക്കൊണ്ടു പോയ ഇരകളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ച് പൂർവ്വസ്ഥിതിയിലെത്തിക്കുക.
22 ജന്‍ഡര്‍ പാര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാരിതര സംഘടനകള്‍, അക്കാദമികള്‍ സിവില്‍ സമൂഹം എന്നിവ ഒത്തൊരുമിച്ച് ലിംഗസമത്വത്തില്‍ പഠനവും ഗവേഷണവും നടത്തുന്നതിനും നൂതനവും പുതിയതുമായ ഇടപെടലുകളിലൂടെ സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും സഹായിക്കുകയും ചെയ്യുന്ന ഒരു വേദിയാണിത്.
23 ബേഠിബചാവോ ബേഠി പഠാവോ സംസ്ഥാനത്ത് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസം നല്കുന്നതിനും ധനസഹായം നല്‍കുന്നു.
24 സ്നേഹസ്പര്‍ശം അവിവാഹിതരായ അമ്മമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു.
25 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള രാജീവ്ഗാന്ധി പദ്ധതി ഗ്രൂപ്പില്‍പ്പെട്ട കൗമാരക്കാരായ പെണ്‍കുട്ടികളുടെ പോക്ഷകാഹാരവും ആരോഗ്യനിലയും ശാക്തീകരിക്കുന്നതിന് ഇത് ലക്ഷ്യമിടുന്നു.
26 കേരള വനിതാ കമ്മീഷന്‍ കമ്മീഷന്‍ ലിംഗാവബോധ പരിപാടികള്‍ നടപ്പിലാക്കുകയും നിയമ ശില്പശാലകള്‍, സെമിനാറുകള്‍ അദാലത്തുകള്‍, ഡി.എന്‍.എ പരിശോധന തുടങ്ങിയവ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്യുന്നു.
27 കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സ്വയം തൊഴില്‍ പദ്ധതികള്‍, ലിംഗാവബോധത്തില്‍ ഫ്ലാഗ്ഷിപ്പ് പരിപാടി,സ്ത്രീകള്‍/പെണ്‍കുട്ടികള്‍ക്കുവേണ്ടി ഫിനിഷിംഗ്സ്കള്‍ (ഭൂരിഭാഗവും ദിരദ്രകുടുംബങ്ങളില്‍ നിന്നുള്ളവര്‍) എന്നിവയാണ് ഈ കോര്‍പ്പറേഷന്റെ പ്രധാന പരിപാടികള്‍.
തദ്ദേശസ്വയംഭരണവകുപ്പ്
28 കുടുംബശ്രി സംസ്ഥാനത്തിന്റെ ദാരിദ്യനിര്‍മ്മാര്‍ജ്ജനപദ്ധതി കുടുംബത്തിലെ വനിതാ അംഗങ്ങളെകേന്ദ്രീകരിച്ചാണ്. താഴെതട്ടിലുള്ള സാമൂഹ്യസംഘടനയായാണ് ഇത് പ്രവര്‍ത്തിക്കുന്നത്
അവലംബം: പദ്ധതി രേഖകള്‍

മുകളില്‍ വിവരിച്ചതില്‍ നിന്നും കാണാന്‍ കഴിയുന്നത് കേരളത്തിന്റെ വികസനനയത്തില്‍ ലിംഗസമത്വത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട് എന്നതാണ്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാന യോഗ്യതകളില്‍ വളരെ കുറഞ്ഞ ജന്‍ഡര്‍ ഗ്യാപ്പ് (ലിംഗവിടവ്) ആണ് മാനവ വിഭവ വികസനത്തില്‍ പ്രതിഫലിക്കുന്നത്. എന്നിരുന്നാലും മികച്ച അടിസ്ഥാന യോഗ്യതാസൂചികകള്‍ ഉണ്ടെങ്കിലും അത് സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം മെച്ചപ്പെടുത്തുന്നില്ല. സാക്ഷരതയിലും ആരോഗ്യത്തിലും ഉയര്‍ന്ന നിലവാരമുണ്ടെങ്കിലും അത് സ്ത്രീകള്‍ക്ക് വേതനമുള്ള തൊഴിലിലേക്കോ ഉയര്‍ന്ന ചലനാത്മകമായ തൊഴില്‍ മേഖലയിലേക്കോ ഉള്ള വളര്‍ച്ചയായി പ്രയോഗത്തില്‍ വരുന്നില്ല. കേരളത്തില്‍ വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കിടയിലും ജോലിയില്‍ പങ്കെടുക്കുന്നവരുടെ നിരക്ക് (WPR) തുലോം കുറവാണ്. സ്ത്രീകള്‍ക്കിടയില്‍ ഉയര്‍ന്ന തോതിലുള്ള ലൈംഗികാതിക്രമങ്ങളും പൊതുസ്ഥലങ്ങളിലെ സുരക്ഷിതമില്ലായ്മയും അലട്ടുന്ന പ്രശ്നങ്ങളായി അവശേഷിക്കുന്നു. സമകാലിക കേരളത്തില്‍ നിലനില്‍ക്കുന്ന പുരുഷനിയന്ത്രിതമായ വ്യവസ്ഥിതിയില്‍ ഗാര്‍ഹിക ജോലികളില്‍ സ്ത്രീകളുടെ സാമൂഹിക പ്രതിബദ്ധത അവരെ തൊഴില്‍ ചെയ്യുന്നതില്‍നിന്നും പി൯വലിക്കുന്നത് മൂലം തൊഴിലില്ലായ്മ കൂടുതലായി വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ചും വിദ്യാസമ്പന്നര്‍ക്കിടയിലെ തൊഴിലില്ലായ്മ.

ബോക്സ് 4.3.3
ലിംഗ അരക്ഷിതത്വ സൂചിക

ക്ഷേമത്തില്‍ നിന്നും ‘വികസനം’, ‘ശാക്തീകരണം’, ഇപ്പോള്‍ ‘സമഗ്രം’ എന്നിങ്ങനെ സ്ത്രീകള്‍ക്കായുള്ള നയസമീപനങ്ങള്‍ കാലങ്ങളായി മാറികൊണ്ടിരിക്കുന്നു. ഇത് പ്രത്യക്ഷത്തില്‍ ലിംഗ അനുകൂലഫലങ്ങള്‍ നല്‍കുന്നു. അപ്പോള്‍ മുതല്‍ പാവപ്പെട്ട സ്ത്രീകളെ സഹായിക്കുവാനും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ ലിംഗ പദവി വിടവ് നയങ്ങള്‍, പരിപാടികള്‍, പദ്ധതികള്‍ എന്നിവ ഉയര്‍ന്ന് വരുന്നുണ്ട്. ഇത് ചൈല്‍ഡ് ഡവലപ്മെന്റ് തയ്യാറാക്കിയ ലിംഗ അരക്ഷിതത്വ സൂചിക (ജി.വി.ഐ)-ല്‍ പ്രതിഫലിക്കുന്നുണ്ട്. ഇതനുസരിച്ച് കേരളം (ജി.വി.ഐ 0.634) യ്ക്ക് തൊട്ടടുത്തായി പെണ്‍ക്കുട്ടിക്കുവേണ്ടിയുളള ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്. ഗോവ (ജി.വി.ഐ മൂല്യം 0.649)യ്ക്ക് തൊട്ടടുത്തായി പ്രയാസമേറിയ സാഹചര്യങ്ങളിലുള്ള കുട്ടികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിവിധ പ്രശ്നങ്ങളുടെ വ്യാപ്തി സമഗ്രമായി മനസ്സിലാക്കുക എന്ന ലക്ഷ്യമാണ് എല്ലാകുട്ടികള്‍ക്കുമുള്ള കാംപയിനുവേണ്ടി എന്‍.ജി.ഒ പ്ലാനിന്റെ ഗവേഷണം സംഘം വികസിപ്പിച്ച ആ സങ്കീര്‍ണ്ണ സൂചിക ലക്ഷ്യമിടുന്നത്. ഡല്‍ഹിയിലെ ദേശീയ യോഗത്തില്‍ വച്ച് നവംബർ 1 -ന് ലിംഗ അരക്ഷിതത്വ സൂചിക റിപ്പോര്‍ട്ട് പ്ലാന്‍ ഇന്ത്യ പുറത്തിറക്കി. ശിശു സുരക്ഷ/ സംരക്ഷണം, ദാരിദ്ര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ പെണ്‍കുട്ടികളുടെ അവസ്ഥയെ സംബന്ധിക്കുന്ന നാല് പ്രശ്നങ്ങള്‍ പരിശോധിച്ചുകൊണ്ട് കണക്കാക്കിയ ഒരു സംസ്ഥാനതല റാങ്കിംഗ് ഈ സൂചിക നല്‍കുന്നു. (അനുബന്ധം 4.3.9)

1. 'ഇന്ത്യയിലെ സ്ത്രീ തൊഴിലാളികള്‍: എന്തുകൊണ്ട് ധാരാളം പേരുടെ കൂട്ടത്തില്‍ വളരെ കുറച്ചു മാത്രം' സോണാലി ദാസ് മറ്റുള്ളവരും - മാര്‍ച്ച് 2015 ഡബ്ല്യൂ /പി/15/55.
2. തദ്ദേശീയ തലത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലേത്തിച്ചു.
3. തീര്‍ച്ചയായും കേരളത്തില്‍ ചില പ്രദേശങ്ങളിലും സാമൂഹ്യ സാമ്പത്തിക സംഘങ്ങളിലും ദാരിദ്രം ഉയര്‍ന്ന തോതിലാണെങ്കിലും ഇവിടെ അടിസ്ഥാവ സേവനങ്ങള്‍ സ്ത്രീകള്‍ക്ക് ശരാശരി മെച്ചപ്പെട്ട നിലയില്‍ ലഭ്യമാകുന്നുണ്ടെന്ന് ഇത് സൂചി പ്പിക്കുന്നു.