സാമ്പത്തിക അവലോകനം 2017
സംസ്ഥാന ആസൂത്രണ ബോര്‍ഡ്, തിരുവനന്തപുരം, കേരളം, ഇന്ത്യ.
സംസ്ഥാന സര്‍ക്കാരിന്റെ നയം, വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍, കൂടാതെ ബൃഹത്തായ സ്ഥിതി വിവര കണക്കുകള്‍ എന്നിവ 2017 സാമ്പത്തിക അവലോകനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ മേഖലകളിലെ വികസന കാഴ്ചപ്പാട് വരും വര്‍ഷങ്ങളില്‍ രൂപപ്പെടുത്തുന്നതിന് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.
മുഖവുര
ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 2017-18 വര്‍ഷം സംഭവ ബഹുലമായിരുന്നു. നോട്ട് നിരോധനം തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരുന്നു. കൂടാതെ, ചരക്ക്-സേവന നികുതി ഏര്‍പ്പെടുത്തിയതിലൂടെ വിഭവ സമാഹരണവും മന്ദീഭവിച്ചു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക മേഖലകളില്‍ നിന്നുമുളള വരുമാനം ഗണ്യമായി ഇടിഞ്ഞു. ഇത്തരം സംഭവങ്ങള്‍ കേരള സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കത്തക്കതല്ലെങ്കിലും നിര്‍ണ്ണായകമായിരുന്നു.
കേരളത്തിന്റെ സമ്പദ്ഘടന ലോകസമ്പദ്ഘടനയോട് ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. വിദേശ പണ വരുമാനത്തിന്റെ കുറവും സേവനങ്ങളുടെ കയറ്റുമതി മൂല്യച്യുതിയും ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും ആഗോള തലത്തില്‍ സമ്പദ്ഘടനയില്‍ മാറ്റം വരുന്നതനുസരിച്ച് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയേയും കാതലായി ബാധിച്ചു. ലോക സമ്പദ്ഘടനയുടെ കുറഞ്ഞ വര്‍ച്ചാനിരക്ക് തുടര്‍ന്നു... കൂടുതല്‍ വായിക്കുക
കേരളം ഒറ്റ നോട്ടത്തില്‍
(ഭൂവിസ്തൃതി, വനഭൂമി), ജനസംഖ്യ 2011, പതിറ്റാണ്ടിലെ വളര്‍ച്ചയുടെ ശതമാനം, സാക്ഷരതാ നിരക്ക്, കേരളത്തിലെ നെല്ലുല്പാദനം... കൂടുതല്‍ വായിക്കുക
ജില്ലകള്‍ ഒറ്റനോട്ടത്തില്‍
ഭൂവിസ്തൃതി, റവന്യു ഡിവിഷനുകൾ, സെൻസസ് അനുസരിച്ചുള്ള ജനസംഖ്യ, സ്ഥിരവിലയിൽ സംസ്ഥാനത്തിന്റെ വരുമാനം... കൂടുതല്‍ വായിക്കുക
അദ്ധ്യായം
-
ജനസംഖ്യയും സ്ഥൂല സമ്പദ് വ്യവസ്ഥയും
-
കൃഷിയും അനുബന്ധ മേഖലകളും
-
വ്യവസായം, സേവനം, വ്യാപാരം
-
സാമൂഹ്യസേവനം
-
പശ്ചാത്തല സൗകര്യം
-
പ്രാദേശിക സർക്കാരുകൾ
-
ഹരിത കേരളത്തിലേക്ക്