ഭൂതലത്തിന്റെ ചരിവ്, നീര്‍ചാല്‍ സാന്ദ്രത, നീരൊഴുക്ക്, ഇടക്കിടെയുള്ള മഴ, വറ്റാത്ത അരുവികള്‍, നദികള്‍ എന്നിവ സംസ്ഥാനത്തെ വൃത്തിയുള്ള പരിസ്ഥിതി മേഖലയായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശുചിത്വ മേഖലയിൽ സംസ്ഥാനം നടത്തിയിട്ടുള്ള ഫലപ്രദമായ ഇടപെടലുകളും നേട്ടങ്ങളും ഈ നേട്ടങ്ങളെ കൂടുതല്‍ ഫലപ്രദമാക്കിയിട്ടുണ്ട്. മനുഷ്യ വര്‍ഗ്ഗത്തിന്റെ അന്തസ്സ് നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ജനകീയ മുന്നേറ്റങ്ങളുടെ ഫലമായി തോട്ടിവേല ഏന്ന മനുഷ്യത്വരഹിതമായ ശുചീകരണരീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കൂടാതെ രാജ്യത്തെ മൂന്ന് വെളിയിട വിസര്‍ജ്ജന രഹിത സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ശുചിത്വത്തിന്റെ പ്രാഥമിക ലക്ഷ്യം കൈവരിച്ചിട്ടുണ്ടെങ്കിലും, വിവിധങ്ങളായ ദ്വിതീയ പ്രശ്നങ്ങള്‍ കേരളത്തിലെ ശുചിത്വ സ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കുന്നു. പുറം തള്ളപ്പെടുന്ന ഖര-ദ്രവ മാലിന്യത്തിന്റെ ബാഹുല്യം, ഭൂഗര്‍ഭ ജലത്തില്‍ കക്കൂസ് മാലിന്യം കലരുന്നത്, വ്യവസായങ്ങള്‍ പുറപ്പെടുവിക്കുന്ന മാനിന്യങ്ങള്‍, റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും ഉപരിയായ വാഹന ഗതാഗതം, രാസവളത്തിന്റേയും കീടനാശിനികളുടെയും വിവേചനരഹിതമായ പ്രയോഗങ്ങള്‍ എന്നിവ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക ശുദ്ധിയെ ഗുരുതരമായി ബാധിക്കുന്നു.
ഒരു പ്രത്യേക സ്ഥലത്തും സമയത്തും ആവശ്യമില്ലാത്തതും ഉപയോഗശൂന്യവുമായ ഏതു വസ്തുക്കളേയും, പദാർത്ഥങ്ങളെയും, അല്ലെങ്കിൽ ഉപോൽപ്പന്നങ്ങളെയും മാലിന്യം എന്ന് നിർവചിക്കാവുന്നതാണ്. അപ്രകാരം പരിഗണിക്കുമ്പോള്‍ കാർഷികാവശിഷ്ടങ്ങള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, ഇലക്ട്രോണിക് മാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ, വ്യാവസായിക മാലിന്യങ്ങൾ, നഗര മാലിന്യങ്ങള്‍ എന്നിവയാണ് മാലിന്യ ഉറവിടങ്ങളില്‍ മുഖ്യമായും ഉൾപ്പെടുന്നത്.
കാർഷിക മാലിന്യങ്ങൾ
ഇന്ത്യയിലെ കാർഷിക മാലിന്യങ്ങൾ പ്രതിവർഷം ഏകദേശം 620 ദശലക്ഷം ടൺ ആണെന്നു കണക്കാക്കപ്പെടുന്നു, അതിൽ 43 ശതമാനവും മൃഗങ്ങളുടെ വിസര്‍ജ്ജ്യവും അറവു മാലിന്യവുമാണ് (സിംഗ്, പ്രഭ 2017). കേരളം പ്രതിവര്‍ഷം 99,198 ടണ്‍ മൃഗങ്ങളുടെ മാംസവും 1,189,115 ടണ്‍ പക്ഷി മാംസവും ഉത്പാദിപ്പിക്കുമ്പോള്‍ 15,680 യൂണിറ്റുകളിൽ നിന്നായി 38,100 ടണ്‍ അറവു മാലിന്യങ്ങളും സൃഷ്ടിക്കപ്പെടുന്നു. (ഇക്കോസ്റ്റാറ്റ്-കേരള, 2014). 2,435 കോഴിക്കടകൾ, 148 കശാപ്പ് ശാലകൾ, 685 ഇറച്ചിക്കടകൾ, 168 കശാപ്പുശാലയോട് ചേര്‍ന്നുള്ള ഇറച്ചിക്കടകളും, കോഴിയും മാംസവും കൈകാര്യം ചെയ്യുന്ന 53 അറവുശാലകളും ഇതില്‍ ഉൾപ്പെടുന്നു. ഈ യൂണിറ്റുകളിൽ 75.30 ശതമാനവും യാതൊരുവിധ അനുമതിപത്രവുമില്ലാതെ പ്രവർത്തിക്കുന്നവയാണ്. അതില്‍ 809 യൂണിറ്റുകൾക്ക് മാലിന്യ നിർമ്മാർജ്ജനത്തിനുള്ള സൗകര്യമില്ലാത്തവയുമാണ്. 490 യൂണിറ്റുകള്‍ തുറന്നകുഴികളിലും 4,104 യൂണിറ്റുകള്‍ അടഞ്ഞ കുഴികളിലും മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. മറ്റു മാലിന്യ സംസ്കരണ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് 8,700 യൂണിറ്റുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവയെ മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങളൊന്നുമില്ലാത്ത യൂണിറ്റുകളായി തന്നെ പരിഗണിക്കാവുന്നതാണ്. നിലവില്‍ 666 യൂണിറ്റുകൾക്ക് മാത്രമാണ് മാലിന്യ നിർമ്മാർജ്ജന സംസ്ക്കരണ ശാലകളുള്ളത്.
ആശുപത്രി മാലിന്യങ്ങൾ
ഇന്ത്യയില്‍ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് (27 ശതമാനം) കേരളത്തിലാണ്. കേരളത്തിലെ ആശുപത്രികളിലെ മൊത്തം കിടക്കകളുടെ എണ്ണം 113,530 ആണ്. അതിൽ 43,273 എണ്ണം സർക്കാർ മേഖലയിലും 2,740 എണ്ണം സഹകരണ മേഖലയിലും 67,517 എണ്ണം സ്വകാര്യ മേഖലയിലുമാണ് (സി.പി.സി.ബി, 2011). ഓരോ കിടക്കയിലും ഓരോ ദിവസവും ഏകദേശം 1.5 കി.ഗ്രാം മുതൽ 2 കി.ഗ്രാം വരെ ഖരമാലിന്യങ്ങളും 450 ലിറ്റർ ദ്രവമാലിന്യങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഖരമാലിന്യത്തിൽ 85 ശതമാനം അപകടകരമല്ലാത്തവയും, 10 ശതമാനം രോഗവ്യാപന സാദ്ധ്യതയുള്ളതും 5 ശതമാനം വിഷാംശം ഉള്ളവയുമാണ്. അതനുസരിച്ച് സംസ്ഥാനത്തെ ആശുപത്രികളിൽ പ്രതിവര്‍ഷം ഏകദേശം 83,000 ടണ്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ പ്രതിവര്‍ഷം ഏകദേശം 12,500 ടണ്‍ രോഗവ്യാപന സാദ്ധ്യതയുള്ളതോ വിഷാംശമുള്ളതോ ആയ ബയോമെഡിക്കൽ മാലിന്യമാണ് (രവീണ, 2012). സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ആശുപത്രി മാലിന്യത്തിന്റെ ഏതാണ്ട് 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥാപിച്ച ഇമേജ് എന്ന സ്ഥാപനമാണ്.
അപകടകരമായ വ്യവസായ മാലിന്യങ്ങൾ
ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണം വ്യവസായ മേഖലയില്‍ വന്‍തോതിലുള്ള ഖര ദ്രവ മാലിന്യങ്ങളുടെ ഉത്പാദനത്തിനു കാരണമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ നടപടികൾ പാലിക്കേണ്ടതാണെങ്കിലും, അത് ചെയ്യാതെ മാലിന്യങ്ങൾ സംസ്ക്കരിക്കാതെ ഭൂമിയിൽ കുന്നുകൂട്ടുകയോ ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുകയോ ചെയ്യുന്ന സ്ഥിതിയാണ് പൊതുവെ നിലവിലുള്ളത്. ഇത് പരിസ്ഥിതി മലിനീകരണത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന 10 മുതല്‍ 15 ശതമാനം വരെയുള്ള വ്യാവസായിക മാലിന്യങ്ങളും (പ്രതിവര്‍ഷം 4.43 ദശലക്ഷം ടണ്‍) അപകടകാരികളാണ്. അതിന്റെ വാർഷിക വർദ്ധനവ് 2 മുതൽ 5 ശതമാനം വരെയാണ് (ഇ.എ.ഐ, 2010). 542 വ്യാവസായിക യൂണിറ്റുകളില്‍ നിന്നും പ്രതിവര്‍ഷം 71,058 ടണ്‍ അപകടകരമായ മാലിന്യം കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. അപകടകരമായ മാലിന്യ ഉത്പാദനത്തിന്റെ 71 ശതമാനം ഭൗമോപരിതലത്തില്‍ നിര്‍മാര്‍ജനം ചെയ്യാവുന്നതും, 24 ശതമാനം പുനരുൽപ്പാദിപ്പിക്കാവുന്നതും 0.3 ശതമാനം സംസ്ക്കരിക്കാവുന്നതുമാണ് (ഖന്നയും മറ്റുള്ളവരും, 2009, രത്നാകര്‍, ധര്‍മ്മേന്ദ്ര, 2012). കേരളത്തിലെ അപകടകരമായ മാലിന്യ ഉത്പാദനത്തിന്റെ 64 ശതമാനം എറണാകുളം ജില്ലയിലും 26 ശതമാനം കൊല്ലം ജില്ലയിലും 4 ശതമാനം തിരുവനന്തപുരം ജില്ലയിലുമാണ്. എറണാകുളത്ത് ഒരു പൊതുസംസ്ക്കരണ സംഭരണ നിർമ്മാർജ്ജന സൗകര്യം (ടി.എസ്.ഡി.എഫ്) സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭച്ചിട്ടുണ്ട്. 17 യൂണിറ്റുകൾക്ക് സ്വന്തമായി ടി.എസ്.ഡി.എഫ് ഉണ്ട്. സംസ്ഥാനത്ത് യഥാക്രമം പ്രതിവര്‍ഷം 250 ടണ്ണും 1,500 ടണ്ണും പ്രവര്‍ത്തന ശേഷിയുള്ള ഓരോ പൊതു സംസ്ക്കരണ സംവിധാനങ്ങള്‍ നിലവിലുണ്ട്. (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, 2010).
പ്രതിവര്‍ഷം 1.85 ദശലക്ഷം ടണ്‍ ഇലക്ട്രോണിക് മാലിന്യം ഉത്പാദിപ്പിക്കുന്ന ഇന്ത്യയ്ക്കു് ലോകത്ത് കൂടുതല്‍ ഇലക്ട്രോണിക് മാലിന്യം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ അഞ്ചാമത്തെ സ്ഥാനമാണുള്ളത്. 2020 ഓടെ ഇന്ത്യയിലെ ഇലക്ട്രോണിക് മാലിന്യത്തിന്റെ ഉല്പാദനം പ്രതിവര്‍ഷം 5.2 ദശലക്ഷം ആകുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ ഇലക്ട്രോണിക് മാലിന്യത്തിന്റെ 95 ശതമാനവും വരുന്നത് അസംഘടിത മേഖലയിൽ നിന്നാണ്. ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണം 2016 -ൽ 1.1 ശതകോടിയാണ്. ഇത് അമേരിക്കയേക്കാളും നാലുമടങ്ങ് കൂടുതലാണ്. 57 ദശലക്ഷം കംപ്യൂട്ടറുകളുടെ ഉപയോഗവും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും ഉപഭോക്തൃ ഇലക്ട്രോണിക്സിന്റെയും ആധിക്യവും ഉണ്ട്. വർഷം തോറും ഏതാണ്ട് നാലു ശതമാനം ഇലക്ട്രോണിക് മാലിന്യം ഇന്ത്യയിലുണ്ടാകുന്നു എന്ന് കണക്കാക്കുന്നു. (അഗർവാള്‍, ഘോഷ് 2016, ഘോഷ് 2017) അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്‍ഡ്യ-കെ.പി.എം.ജി (അസോചം-കെ.പി.എം.ജി) പഠനം സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മൊത്തം ഇ-മാലിന്യത്തില്‍ 70 ശതമാനം കമ്പ്യൂട്ടറുകളും 12 ശതമാനം ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും സംഭാവന ചെയ്യുന്നുവെന്നാണ്. കേരളത്തിലെ ഇലക്ട്രോണിക് മാലിന്യത്തിന്റെ ഉത്പാദനത്തെക്കുറിച്ച് വ്യക്തമായ കണക്കുകൾ ലഭ്യമല്ല. കേരളത്തിൽ 32.6 ശതമാനം കുടുംബങ്ങളും മൊബൈൽ ഫോണുകളും ലാന്റ് ഫോണുകളും ഉള്ളവരും 20.4 ശതമാനം കമ്പ്യൂട്ടര്‍ ഉള്ളവരുമാണ്. ഇത് ദേശീയ ശരാശരിയായ യഥാക്രമം 11.7 ശതമാനം 18.7 ശതമാനം എന്നതിനെക്കാള്‍ കൂടുതലാണ്. ഇലക്ട്രോണിക് മാലിന്യമെന്നത് കേരളത്തിലെ ഒരു പ്രധാന ഖര മാലിന്യ ഉറവിടമായി മാറിയിരിക്കുന്നു. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന ഇലക്ട്രോണിക് മാലിന്യത്തില്‍ പലതും പുനരുത്പ്പാദിപ്പിക്കാവുന്നവയാണ്. ഇത് എളുപ്പമാക്കാൻ, പ്രതിവര്‍ഷ 438,086 ടണ്‍ ഇ-മാലിന്യം, അതായത് മൊത്തം ഉത്പാദനത്തിന്റെ 24 ശതമാനം, ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനായി 178 വിയോജിപ്പിക്കുന്ന/ പുനരുത്പാദിപ്പിക്കുന്ന അംഗീകൃത ഏജൻസികളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് അസംഘടിത മേഖലയിലെ ഇലക്ട്രോണിക് മാലിന്യത്തിന്റെ ഭൂരിഭാഗവും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നു എന്നാണ്. കേരളത്തില്‍ ഇലക്ട്രോണിക് മാലിന്യം കൈകാര്യം ചെയ്യുന്നതിനായുള്ള സംസ്ക്കരണ ശാലയില്ല. ആയതിനാല്‍ മാലിന്യങ്ങൾ അധികവും അശാസ്ത്രീയമായ രീതിയില്‍ മറവു ചെയ്യുന്നതിനോ, പുനരുപയോഗിക്കുന്നതിനോ, പുനചംക്രമണം ചെയ്യുന്നതിനോ ആയി അസംഘടിത വിപണിയിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത് (പട്ടേല്‍, ബാലചന്ദ്രന്‍, 2016).
നഗരപ്രദേശങ്ങളിലെ ഖരമാലിന്യം
ഇന്ത്യയില്‍ ഇപ്പോള്‍, ഗാര്‍ഹിക സ്ഥാപന, വാണിജ്യ, മേഖലകളിലായി പ്രതിദിനം 130,000 ടണ്‍ (പ്രതിവര്‍ഷം 47.5 ദശലക്ഷം ടണ്‍) നഗര ഖരമാലിന്യം ഉത്പാദിക്കപ്പെടുന്നുണ്ട് (സി.പി.സി.ബി, 2012). ദേശീയ വരുമാനത്തില്‍ ഒരു ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ നഗര ഖരമാലിന്യം 0.7 ശതമാനം കണ്ട് വര്‍ദ്ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2001 മുതല്‍ ഒരു ദശകത്തിലേറെയായി രാജ്യത്തെ നഗര ഖരമാലിന്യത്തിന്റെ ഉത്പാദനത്തില്‍ 294 മടങ്ങ് വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് 59 നഗരങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു (ജോഷി, അഹമ്മദ്, 2016). നഗര ഖരമാലിന്യത്തിന്റെ 51 ശതമാനവും വളമാക്കി മാറ്റാവുന്നവയും 18 ശതമാനം പുനരുപയോഗിക്കാവുന്നവയും 31 ശതമാനം നിഷ്പ്രയോജനകരവുമാണെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. പുനരുപയോഗിക്കുന്നവയില്‍ 6 ശതമാനം കടലാസും 3 ശതമാനം തുണിത്തരങ്ങളും 1 ശതമാനം തുകലും 4 ശതമാനം പ്ലാസ്റ്റിക്കുകളും 2 ശതമാനം ലോഹങ്ങളും 2 ശതമാനം ഗ്ലാസ്സ് പദാര്‍ത്ഥങ്ങളുമാണ്. നഗര ഖരമാലിന്യത്തില്‍ 47 ശതമാനം ഈര്‍പ്പം അടങ്ങിയിരിക്കുന്നു. ഇതിന്റെ ശരാശരി കലോറി മൂല്യമെന്നത് കിലോഗ്രാമിന് 1,751 കലോറി മാത്രവുമാണ് (സി.പി.സി.സി, 2013). ലോക ബാങ്കിന്റെ തെക്കേ ഏഷ്യന്‍ ജല-ശുചിത്വ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചുള്ള സമഗ്ര മേഖലാ അവസ്ഥാ പഠനം അനുസരിച്ച് ഖര മാലിന്യത്തിന്റെ പ്രതിശീര്‍ഷ ഉത്പാദനം വലിയ നഗരങ്ങളില്‍ പ്രതിദിനം 400 ഗ്രാമും മുനിസിപ്പാലിറ്റികളില്‍ 300 ഗ്രാമും ഗ്രാമ പ്രദേശങ്ങളില്‍ 200 ഗ്രാമുമാണെന്ന് കണക്കാക്കിയിട്ടുണ്ട് (എസ്.ഇ.യു.എഫ്, 2006). സംസ്ഥാനത്തെ വലിയ നഗരങ്ങളില്‍ നടത്തിയിട്ടുള്ള വിശദമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ മാലിന്യ ഉത്പാദനം മേല്‍ സൂചിപ്പിച്ച കണക്കുകളെ അപേക്ഷിച്ച് ഏകദേശം 17.5 ശതമാനം കൂടുതലെന്നാണ് (വര്‍മ്മ, 2014). അതിന്‍ പ്രകാരമുള്ള കേരളത്തിലെ ഖരമാലിന്യ ഉത്പാദനം പട്ടിക 7.1 -ല്‍ കൊടുത്തിരിക്കുന്നു. കേരളത്തില്‍ വര്‍ഷം തോറും 3.7 ദശലക്ഷം ടണ്‍ നഗര ഖരമാലിന്യം ഉത്പാദിപ്പിക്കുന്നു.
മേഖല | ജനസംഖ്യ (2011) | നഗര ഖരമാലിന്യത്തിന്റെ പ്രതിശീര്‍ഷ ഉത്പാദനം (ഓരോ ദിവസത്തെയും ഗ്രാം കണക്കില്‍) | മൊത്തം ഖരമാലിന്യ ഉത്പാദനം (പ്രതിദിനം ടണ്‍ കണക്കില്‍) |
കോര്‍പ്പറേഷനുകള്‍ | 3,011,629 | 470 | 1,415 |
മുനിസിപ്പാലിറ്റികള്‍ | 12,923,297 | 350 | 4,523 |
ഗ്രാമ പഞ്ചായത്തുകള്‍ | 17,471,135 | 235 | 4,106 |
ആകെ | 33,406,061 | 10,044 | |
അവലംബം: വര്‍മ്മ, 2013, 2014 |
കേരളത്തില്‍ ഏകദേശം 50 ശതമാനം ഖരമാലിന്യങ്ങളും ഉത്പാദിക്കപ്പെടുന്നത് വീടുകളിലാണെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാലിന്യത്തിന്റെ ഏതാണ്ട് 83 ശതമാനവും നിശ്ചിത സ്രോതസ്സുകളില്‍ നിന്നുതന്നെ ഉത്പാദിക്കപ്പെട്ടതായി (ചിത്രം 7.1) സൂചിപ്പിക്കുന്നു. കംപോസ്റ്റ് ചെയ്യാവുന്ന, അഴുകുന്ന തരത്തിലുള്ള മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിലധികവും. നഗരങ്ങളുടെ വലുപ്പ വ്യത്യാസമനുസരിച്ച് ഇതില്‍ ചെറിയ മാറ്റങ്ങളും കാണാം (ചിത്രം 7.2, 7.3). മാലിന്യത്തിലെ ഈര്‍പ്പം 55 മുതല്‍ 70 ശതമാനം വരെയും ശരാശരി കലോറി മൂല്യം ഒരു കിലോഗ്രാമിന് ഏകദേശം 1,700 കിലോ കലോറി എന്ന നിരക്കിലുമാണ്. അഴുകുന്ന മാലിന്യത്തിന്റെ മുഖ്യപങ്കും ഭക്ഷ്യവശിഷ്ടങ്ങളാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യവശിഷ്ടങ്ങളുടെ വര്‍ദ്ധന 2005-2025 കാലഘട്ടത്തില്‍ ഏകദേശം 44 ശതമാനം വരെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് 2005-ല്‍ 278 ദശലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായിരുന്നത് 2025 ആകുമ്പോള്‍ 416 ദശലക്ഷം ടണ്‍ ആകുമെന്ന് പ്രവചിക്കപ്പെടുന്നു. ഇതിന്റെ ഫലമായി മീഥെയ്ന്‍ (CH4) വാതകത്തിന്റെ ബഹിര്‍ഗമനം 34 ദശലക്ഷത്തില്‍ നിന്ന് 48 ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു (കിരണും മറ്റുള്ളവരും, 2014).
കക്കൂസ് മാലിന്യവും അജീര്‍ണ്ണ അവശിഷ്ഠങ്ങളും
കിണറും ശൗചാലയവും ഉള്‍പ്പെടുന്ന വീടുകളും, ചുറ്റിനും പുരയിടവും എന്ന രീതിയിലുള്ള ആവാസവ്യവസ്ഥയാണ് കേരളത്തില്‍ പൊതുവെ കാണപ്പെടുന്നത്. വെള്ളമൊഴിച്ച് വൃത്തിയാക്കുന്ന ശൗചാലയങ്ങള്‍ പൊതുവെ സെപ്റ്റിക് ടാങ്കുമായോ ഒറ്റ അല്ലെങ്കില്‍ ഇരട്ട കക്കൂസ് കുഴിയുമായോ ബന്ധപ്പെടുത്തിയിട്ടുള്ളതുമാണ്. കേരളത്തിലെ 78 ശതമാനം കുടുംബങ്ങളും കക്കൂസ് മാലിന്യം അവരുടെ പരിസരത്തുതന്നെയുള്ള സംഭരണികളില്‍ കെട്ടി നിര്‍ത്തുന്ന ഉറവിട-ശുചിത്വ സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്. 2012 -ലെ നാഷണല്‍ സാമ്പിള്‍ സർവ്വെയുടെ 69-ാമത് റൗണ്ട് പഠനങ്ങള്‍ പ്രകാരം കേരളത്തിലെ ഗ്രാമങ്ങളില്‍ 97 ശതമാനവും നഗരങ്ങളില്‍ 99 ശതമാനവും കുടുംബങ്ങള്‍ മെച്ചപ്പെട്ട ശൗചാലയ സൗകര്യങ്ങള്‍ ഉള്ളവരാണ്. എന്നാല്‍ ദേശീയ ശരാശരി യഥാക്രമം 39 ശതമാനവും 90 ശതമാവും മാത്രമാണ്. കേരളത്തിലെ ശൗചാലയ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പട്ടിക 7.2 -ല്‍ നല്‍കിയിരിക്കുന്നു (സെന്‍സസ് 2011). ഇപ്പോള്‍ കേരളം പൂര്‍ണ്ണമായും വെളിയിട മലവിസര്‍ജ്ജനം ഒഴിവാക്കിയതും എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉള്ള സംസ്ഥാനമാണ്. എന്നാല്‍ ഉറവിട ശുചിത്വ സംവിധാനം ആശ്രയിക്കുന്നത് മൂലം സെപ്റ്റിക് ടാങ്കുകളിലും കക്കൂസ് കുഴികളിലും ആയി ഉത്പാദിപ്പിക്കപ്പെടുന്ന കക്കൂസ് മാലിന്യം സംഭരിക്കപ്പെട്ടുവെച്ചിരിക്കുന്നു എന്ന പ്രശ്നം നിലനില്‍ക്കുന്നു.
നം. | സൗകര്യങ്ങള്‍ | ഗ്രാമം | നഗരം | കേരളം | ഇന്ത്യ |
1 | കുടുംബങ്ങളുടെ എണ്ണം | 4,095,674 | 3,620,696 | 7,716,370 | 167,826,730 |
2 | പൈപ്പ് സംവിധാനമുള്ള സ്വിവറേജ് സംവിധാനം (%) | 9.9 | 14.3 | 12.0 | 11.9 |
3 | സെപ്റ്റിക് ടാങ്ക് (%) | 44.6 | 56.7 | 50.3 | 22.2 |
4 | കുഴി കക്കസുകള്‍(%) | 33.0 | 21.4 | 27.2 | 7.6 |
5 | തുറന്ന കുഴികള്‍ (%) | 1.0 | 0.4 | 0.7 | 1.8 |
6 | തുറന്ന ഓടകള്‍ (%) | 4.7 | 4.5 | 4.6 | 0.5 |
7 | പൊതു കക്കൂസുകള്‍ (%) | 1.2 | 0.9 | 1.0 | 3.2 |
8 | വെളിയിട മലവിസര്‍ജ്ജനം (%) | 5.6 | 1.7 | 3.8 | 49.8 |
അവലംബം: സെന്‍സസ്, 2011 |
കേരളത്തിലെ കക്കൂസ് മാലിന്യ ഉല്പാദനത്തിന്റെ അവസ്ഥയും പരിപാലനവും 'വര്‍മ്മ (2015-16)' യുടെ പഠനങ്ങളില്‍ പരിശോധിക്കപ്പെട്ടിട്ടുണ്ട്. സെന്‍സസ് രേഖകള്‍ പ്രകാരം കേരളത്തില്‍ 39.5 ലക്ഷം സെപ്റ്റിക് ടാങ്കുകളും 23 ലക്ഷം കുഴി കക്കൂസുകളും ഉണ്ട്. പക്ഷെ സെപ്റ്റിക് ടാങ്കുകള്‍ മിക്കവയും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മ്മിച്ചവയല്ല. സെപ്റ്റിക് ടാങ്കുകളുടെ മാലിന്യ വാഹകശേഷി പ്രദേശത്തെ ഭൂപ്രകൃതി, ഭൂമിയുടെ ലഭ്യത, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവ അനുസരിച്ച് വലിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി സെപ്റ്റിക് ടാങ്കിന്റെ വലുപ്പം വ്യക്തിഗത വീടുകളില്‍ ഒന്നു മുതല്‍ നാലുവരെ ഘനമീറ്ററും, മറ്റ് പൊതു ഇടങ്ങളിലും അപ്പാര്‍ട്ട്മെന്റുകളിലും 10 മുതല്‍ 100 വരെ ഘനമീറ്ററും ആയാണ് കണ്ടുവരുന്നത്. സാധാരണ ഗതിയില്‍ സെപ്റ്റിക് ടാങ്കുകള്‍ കാലിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിന്റെ വ്യാപ്തി, ഉപയോഗം, അവബോധം എന്നിവ അനുസരിച്ച് 2-10 വര്‍ഷത്തിലൊരിക്കലാണ് നടന്നുവരുന്നത്. മലിന ജല കുഴികള്‍ പൂര്‍ണ്ണമായി നിറഞ്ഞ് ഉപയോഗശൂന്യമാകുമ്പോള്‍ 10-20 വര്‍ഷം കൂടുമ്പോഴാണ് സാധാരണയായി കാലിയാക്കുന്നത്. മലിന ജല കുഴികളുടെ അളവ് 1-10 ഘനമീറ്റര്‍ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശങ്ങളിലും ഉള്ള മാലിന്യ കുഴികളുടെ ആഴം ഉയര്‍ന്ന ഭൂഗര്‍ഭജല വിതാനം മൂലം ചുരുക്കപ്പെട്ടിട്ടുണ്ട്. അത്തരം കുഴികളില്‍ നിന്ന് കുറഞ്ഞ കാലയളവുകളില്‍ തന്നെ മാലിന്യം നീക്കംചെയ്യേണ്ടതായിട്ടുണ്ട്. കേരളത്തില്‍ ഓരോ ദിവസവും 7,966 ഘനമീറ്റര്‍ കക്കൂസ് മാലിന്യം സെപ്റ്റിക് ടാങ്കുകളില്‍ നിന്നോ മലിന ജല കുഴികളില്‍ നിന്നോ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതായുണ്ട് (വര്‍മ്മ 2016). കേരളത്തിലെ 14 ജില്ലകളില്‍ 6 ജില്ലകളിലെ നഗര പ്രദേശങ്ങളിലാണ് (തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍) കക്കൂസ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ 70 ശതമാനവും ആവശ്യമുള്ളത്. മറ്റു ജില്ലകളില്‍ ഗ്രാമപ്രദേശങ്ങളിലാണ് നഗരങ്ങളെ അപേക്ഷിച്ച്, കൂടുതല്‍ മാലിന്യ ഉല്പാദനം നടക്കുന്നത്. ജില്ല തിരിച്ചുള്ള മാലിന്യ ഉല്പാദന രീതി ചുവടെ ചേര്‍ക്കുന്നു.
മലിനജല ഉല്പാദനം
സെപ്റ്റിക് ടാങ്കുകളില്‍ ശേഖരിക്കപ്പെടുന്ന കക്കൂസ് മാലിന്യത്തിനും മറ്റ് മാലിന്യങ്ങള്‍ക്കും പുറമെ അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന മലിനജലവും മലിനീകരണത്തിന് കാരണമാകുന്നുണ്ട്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പ്പറേഷനിലും നടത്തിയ വിവരശേഖരണം സൂചിപ്പിക്കുന്നത് പ്രതിദിനം നഗരപ്രദേശങ്ങളില്‍ 129 ലിറ്ററും ഗ്രാമപ്രദേശങ്ങളില്‍ 127 ലിറ്ററും മലിനജലം പ്രതിശീര്‍ഷം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നാണ്. ഇതില്‍ 60 ശതമാനവും പുനരുപയോഗം ചെയ്യാവുന്നതാണ് (സി.ഡബ്ള്യൂ.ആര്‍.ഡി.എം., 2011). ഇതിന്‍ പ്രകാരം സംസ്ഥാനത്തെ മലിനജല ഉല്പാദനം പ്രതിദിനം 4.3 ദശലക്ഷം ഘനമീറ്ററാണ്. ഇതില്‍ പുനരുപയോഗം ചെയ്യാന്‍ കഴിയുന്ന മലിനജലം പ്രതിദിനം 2.6 ദശലക്ഷം ഘനമീറ്ററാണ്. കേരളത്തില്‍ നഗര/ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യ ഏകദേശം തുല്യമായതിനാല്‍ പ്രതിദിനം മലിനജല ഉല്പാദനം നഗരങ്ങളിലും ഗ്രാമങ്ങളിലും ഏതാണ്ട് തുല്യമാണ്. കക്കൂസ് മാലിന്യത്തിന്റെ ഉല്പാദനത്തിലെന്നപോലെ 6 ജില്ലകളിലെ നഗരജനസംഖ്യയാണ് ദിനംപ്രതിയുള്ള മലിനജല ഉല്പാദനത്തിന്റെ 66 ശതമാനഉം സംഭാവന ചെയ്യുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലത്തിന്റെ 45 ശതമാനവും മാലിന്യ കുഴികളിലേക്കും, 25 ശതമാനം ഓവുചാലിലേക്കും, 30 ശതമാനം പൊതുഇടങ്ങളിലേക്കും ആണ് ഒഴുക്കിവിടുന്നത് (ഹരികുമാര്‍, 2015).
മലിനീകരണാവസ്ഥ
വിവിധതരം മാലിന്യങ്ങള്‍ക്കു പുറമെ വിഷമയ പദാര്‍ത്ഥങ്ങളുടെ പുറന്തള്ളലുകള്‍ കേരളത്തിന്റെ പരിസ്ഥിതിക ശുചിത്വത്തെയും സൗന്ദര്യത്തെയും ബാധിക്കുകയും അതുവഴി പരിസ്ഥിതിയുടെ സ്വാഭാവിക സ്വാംശീകരണ ശേഷിയെ കുറയ്ക്കുകയും ചെയ്യുന്നുണ്ട്. പരിസ്ഥിതിയുടെ സ്വാംശീകരണ ശേഷികൊണ്ട് അര്‍ത്ഥമാക്കുന്നത് പരിസ്ഥിതിയിലേക്ക് അതായത് ഒരു പ്രദേശത്തെ ജലം, മണ്ണ്, അന്തരീക്ഷം, ജൈവപരിസ്ഥിതിക്ക്, പ്രകൃതി വിഭവങ്ങളുടെ ഗുണമേന്മയെ ബാധിക്കാത്ത വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മലിനീകരണം എന്നതാണ്. ഇപ്രകാരം ജലത്തിന്റെ സ്വാംശീകരണ ശേഷി എന്നത് ആ ജലാശയത്തിന് ഹാനികരമല്ലാത്ത രീതിയിലും ജല ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമല്ലാത്ത രീതിയിലും ജലം ഉപയോഗിക്കുന്ന മനുഷ്യര്‍ക്ക് ദോഷകരമല്ലാത്ത രീതിയിലും മാലിന്യങ്ങളോ വിഷ പദാര്‍ത്ഥങ്ങളോ ആഗീരണം ചെയ്ത് സ്വയം ശുചീകരിക്കപ്പെടുന്നതിനുള്ള ജലത്തിന്റെ കഴിവാണ്. അതുപോലെതന്നെ വായുവിന്റെ കാര്യത്തില്‍ വ്യവസ്ഥാപിതമായ ഗുണമേന്മയെ ബാധിക്കാത്ത രീതിയില്‍ കലര്‍ത്തപ്പെടാന്‍, വ്യാപിപ്പിക്കപ്പെടാന്‍, ആഗീരണം ചെയ്യപ്പെടാന്‍ കഴിയുന്ന പരമാവധി മലിന വായുവിന്റെ അളവാണ്. മണ്ണിന്റെ കാര്യത്തില്‍ അതിന്റെ ഉല്പാദനക്ഷമതയ്ക്കോ ഫലപുഷ്ടതയ്ക്കോ ദോഷം വരാത്ത രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മലിനീകരണതോതാണ്.
മണ്ണ് മലിനീകരണം
വൈവിദ്ധ്യമാര്‍ന്ന പത്ത് തരം മണ്ണുകളാല്‍ സമ്പുഷ്ടമാണ് കേരളം. ത്വരിതഗതിയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള സമ്മര്‍ദ്ദം മണ്ണിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിനും മണ്ണിലെ മലിനീകരണതോത് വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ വളം ഉപയോഗം ചിത്രം 7. 5 -ല്‍ നല്‍കിയിരിക്കുന്നു (ഐ.പി.എന്‍.ഐ 2017). 2013-14 -ല്‍ കേരളത്തിലെ രാസവള ഉപഭോഗം 266,200 ടണ്‍ ആയിരുന്നു (124,000 ടണ്‍ N, 55,500 ടണ്‍ P2O5 , 86,700 ടണ്‍ K2O). അമിതമായ രാസവള പ്രയോഗം മണ്ണിന്റെ നൈസര്‍ഗ്ഗികമായ ഉല്പാദന ക്ഷമത കുറയുന്നതിനും മണ്ണിലെ അധിക പൊട്ടാസ്യത്തിന്റെ അളവ് വിറ്റാമിന്‍ സിയുടെയും പഴങ്ങളിലെയും പച്ചക്കറികളിലെയും കരോട്ടീനിന്റെയും അളവ് കുറയുന്നതിനും കാരണമായിട്ടുണ്ട്. കേരളത്തിലെ കൃഷി ഇടങ്ങളിലെ ഓരോ ഹെക്ടറിലും 170 കി.ഗ്രാം രാസവളം പ്രയോഗിക്കുന്നണ്ടെന്നും തന്‍മൂലം മണ്ണ് മലിനീകരണ സാധ്യത സംസ്ഥാനത്ത് വളരെ ഉയര്‍ന്നതാണെന്നതും ഒരു വസ്തുതയാണ്. 1940 മുതല്‍ പ്രാണികള്‍, ഫംഗസ് ബാക്ടീരിയ, വൈറസ്, കളകള്‍, വിള നശിപ്പിക്കുന്ന ജീവികള്‍ എന്നിവയ്ക്കെതിരെ യുള്ള കീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം വ്യാപകമായിരുന്നു. ഡി.ഡി.റ്റി, ഗാമെക്സിന്‍ തുടങ്ങിയ കീടനാശിനികള്‍ ആണ് ഇതില്‍ ആധിപത്യം സ്ഥാപിച്ചിരുന്നത്. ഇതിനു തുടര്‍ച്ചയായി രൂപം നല്‍കപ്പെട്ട, ബി.എച്ച്.സി., ക്ലോറിനേറ്റഡ് ഹൈഡ്രോ കാര്‍ബണ്‍സ്, ഓര്‍ഗനോ ഫോസ്ഫേറ്റ്, ആല്‍ഡ്രിന്‍, മാലത്തിയോന്‍, ഡൈല്‍ഡ്രിന്‍, ഫ്യൂറഡാന്‍, എന്‍ഡോ സല്‍ഫാന്‍ എന്നിവ പ്രചാരത്തിലായി. കേരളത്തില്‍ ഏറ്റവും കുറഞ്ഞത് 46 ഇനം കീടനാശിനികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നു (ഇന്ദിരാദേവി 2010). കൃഷി നശിപ്പിക്കുന്ന ജീവജാലങ്ങള്‍ ഈ മിശ്രിതങ്ങളെ പ്രതിരോധിക്കാന്‍ തുടങ്ങുമ്പോള്‍ ഒന്നെങ്കില്‍ മിശ്രിതങ്ങള്‍ കൂടുതല്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ പുതിയ മിശ്രിതങ്ങള്‍ ഉപയോഗിച്ചോ അവയെ തടയേണ്ടതായി വരുന്നു. കീടനാശിനിയുടെ ഉപയോഗം 1991-92 -ല്‍ 724 ടി.പി.എ. ആയിരുന്നത് പടിപടിയായി ഉയര്‍ന്ന് പ്രതിവര്‍ഷം 1,381 ടണ്‍ (1994-95), 272 ടണ്‍ (2003-04), 695 ടണ്‍ (2012-13), 2013-14 -ല്‍ 1,162 ടണ്‍ ആയിട്ടുണ്ട്. ഇതില്‍ 73 ശതമാനം കുമിള്‍ നാശിനികളും 16 ശതമാനം കീടനാശിനികളും, 11 ശതമാനം കളനാശിനികളും ഉള്‍പ്പെടുന്നു. പൊതുവെ പറഞ്ഞാല്‍ ഇവയുടെ ഉപയോഗം കൂടുതലാണ്. കീടനാശിനി 95 ശതമാനവും കളനാശിനി 96 ശതമാനവും, കുമിള്‍ നാശിനി 42 ശതമാനവും ആവശ്യത്തിലധികമായി ഉപയോഗിക്കുന്നു എന്നാണ് കാണുന്നത്. 2009-10 കാലഘട്ടത്തില്‍ കേരളം 627 ടണ്‍ കുമിള്‍നാശിനികളും കളനാശിനികളും കീടനാശിനികളും ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ജല മലിനീകരണം
ജലസുരക്ഷയുടെ കാര്യത്തിൽ കേരളം ഇരട്ട പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്: ജല ലഭ്യത കുറയുകയും ജല മലിനീകരണം വർദ്ധിക്കുകയും ചെയ്യുന്നു. പട്ടിക 7.3 -ല്‍ വിശദീകരിച്ചിരിക്കുന്ന പ്രകാരത്തിലുളള ഇടതിങ്ങിയ നദീ ശൃംഗലയാണ് കേരളത്തിലുള്ളത്. മലിനീകരണം, മണ്ണിടിച്ചില്‍, കൈയ്യേറ്റം തുടങ്ങിയ കാരണങ്ങളാല്‍ സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ ഭൂരിഭാഗവും പാരിസ്ഥിതിക സമ്മർദ്ദം നേരിടുന്നവയാണ്. സംസ്ഥാനത്തെ ജലമലിനീകരണം പ്രധാനമായും വ്യാവസായിക മാലിന്യങ്ങൾ, ഗാര്‍ഹിക മാലിന്യങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍, കാർഷിക മാലിന്യങ്ങള്‍ തുടങ്ങിയവ കാരണമാണെന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.
ക്രമ നം | ജലാശയത്തിന്റെ തരം | എണ്ണം | വിസ്തീര്‍ണ്ണം (ഹെ.) |
1 | നദി | 44 | 85,000 |
2 | റിസർവോയര്‍ | 53 | 42,890 |
3 | സ്വകാര്യകുളം | 35,763 | 21,986 |
4 | പഞ്ചായത്ത് കുളം | 6,848 | 1,487 |
5 | ക്ഷേത്രക്കുളം | 2,689 | 480 |
6 | പാറമടയിലെ കുളം | 879 | 34 |
7 | ഗ്രാമകുളങ്ങളും വെള്ളക്കെട്ടുകളും | 185 | 496 |
8 | ജലസേചന സംഭരണി | 852 | 2,835 |
9 | ശുദ്ധജല മത്സ്യകൃഷി (സ്വകാര്യം) | 13 | 85 |
10 | ശുദ്ധജല തടാകം | 13 | 85 |
11 | തടയണ | 150 | 486 |
12 | ബണ്ടുകള്‍ | 70 | 879 |
13 | ആകെ | 158,358 | |
അവലംബം: എസ്.പി.ബി, 2014 |
വ്യാവസായിക പ്രവർത്തനങ്ങളിൽ നിന്നുള്ള പാഴ്ജലം പലപ്പോഴും വിഷലിപ്തമായ ജൈവ അജൈവ വസ്തുക്കള്‍ കൊണ്ട് മലിനപ്പെട്ടിരിക്കുന്നു. അവയിൽ ചിലത് തുടർച്ചയായ മലിനീകരണകാരികളും, വർഷങ്ങളോളം പരിസ്ഥിതിയിൽ തങ്ങി നിൽക്കുന്നതുമാണ്. കേരളത്തിൽ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്ന 52,348 വ്യവസായങ്ങളുണ്ട്. ഇതിൽ 96 ശതമാനം ചെറുകിട വ്യവസായ വിഭാഗത്തില്‍പ്പെടുന്നു. സംസ്ഥാനത്ത് 851 വലിയ വ്യവസായങ്ങളും 951 ഇടത്തരം വ്യവസായങ്ങളും മാത്രമാണ് ഉള്ളത്. (കെ.എസ്.പി.സി.ബി, 2016) ഈ വ്യവസായങ്ങൾ 6.5 ദശലക്ഷം ഘനമീറ്റര്‍ വ്യാവസായിക മാലിന്യങ്ങള്‍, ദിവസേന കേരളത്തിലെ നദികളിലേക്കും അഴിമുഖങ്ങളിലേക്കും പുറന്തള്ളുന്നു. കൊച്ചിയിലെ പത്തു പ്രധാന വ്യവസായങ്ങൾ മാത്രം പ്രതിദിനം 57,000 ഘനമീറ്റര്‍ എന്ന തോതിൽ മാലിന്യം ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ മാലിന്യ ഉദ്വമനങ്ങള്‍ വലിയതോതില്‍ അമോണിയ (432-560 മി.ഗ്രാം/ലി), പെട്രോളിയം ഹൈഡ്രോ കാർബൺ (14.4 മില്ലിഗ്രാം/ലി), ഫ്ലൂറൈഡ് (1.5 മില്ലിഗ്രാം/ലി), നൈട്രേറ്റ് രൂപത്തിലുള്ള പോഷകഘടകങ്ങൾ (6.5 μmol/l), നൈട്രേറ്റ് (6.44 μmol/l), ഫോസ്ഫേറ്റ് (27.8 μmol/l), സിലിക്കേറ്റ് (534.9 μmol/l) തുടങ്ങിയവ വഹിക്കുന്നവയാണ്. വർഷങ്ങൾകൊണ്ട് വൻകിട-ഇടത്തരം വ്യവസായങ്ങളിൽ ഭൂരിഭാഗവും മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചു. എന്നിരുന്നാലും, മുമ്പ് പുറന്തള്ളിയ മാലിന്യങ്ങളും നിബന്ധനകൾ പാലിക്കാതെ ചിലപ്പോള്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍ മൂലവും ജലസ്രോതസ്സുകളിൽ സാന്ദ്രത കൂടിയ ലോഹങ്ങൾ വൻതോതിൽ അടിഞ്ഞുകൂടിയിട്ടുണ്ട് (പട്ടിക 7.4). അവശിഷ്ടങ്ങളിലെ ഉയർന്ന ജൈവ കാർബൺ സാന്നിധ്യം അഴിമുഖങ്ങളുടെ മലിനീകരണത്തിനു കാരണമാകുന്നു. അഷ്ടമുടി തടാകത്തിന്റെ കിഴക്ക് ഭാഗത്തെ 10 ശതമാനം വരെ വര്‍ദ്ധിത തോതിലുള്ള കാർബൺ ശേഷിപ്പുകൾ പുനലൂർ പേപ്പർ മിൽ പ്രവർത്തിച്ചിരുന്നപ്പോള്‍ അടിഞ്ഞുകൂടിയിട്ടുള്ളതാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
ലോഹം | ആക്കുളം | ബേപ്പൂര്‍ | അഷ്ടമുടി | വേമ്പനാട് | ശരാശരി |
ക്രോമിയം | 39-118 | -- | 80-155 | 85-120 | 90 |
ഈയം | 88-243 | 43-172 | 29-98 | 30-165 | 20 |
സ്ങ്ക് | 71-109 | 79-187 | 57-208 | 35-780 | 95 |
ചെമ്പ് | 20-39 | 3-9 | 20-42 | 27-49 | 45 |
കാഡ്മിയം | -- | -- | 4-27 | 5-8.5 | 0.3 |
രസം | 0.09-0.27 | 0.05-2.0 | 0.22-0.85 | 0.12-11.5 | 0.4 |
അവലംബം: വര്‍മ്മയും മറ്റുള്ളവരും, 2007 |
69 ലക്ഷം സെപ്റ്റിക് ടാങ്കുകളിലും കക്കൂസ് മലിനജല കുഴികളിലുമായി പ്രതിദിനം 8,000 ഘനമീറ്റര്‍ കക്കൂസ് മാലിന്യമാണ് സംഭരിക്കപ്പെടുന്നത്. ഈ മാലിനജലം ഭൂഗര്‍ഭ ജല വിതാനവുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ പത്തൊജനിക് ബാക്ടീരിയ, വൈറസുകള്‍, പ്രോട്ടോസോവ, മറ്റനേകം സങ്കീർണ്ണമായ ബഹുകോശജീവികൾ എന്നിവയുമായി കൂട്ടിക്കലര്‍ന്ന് വലിയ മലിനീകരണത്തിനു കാരണമാകുന്നു (വര്‍മ്മ, 2016). കേരളത്തില്‍ ആഴം കുറഞ്ഞ തുറന്ന കിണറുകളിൽ 90 ശതമാനത്തിലും ബാക്ടീരിയ മലിനീകരണം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് (ഹരികുമാര്‍, 2016). മലിനീകരണത്തിൽ 56 ശതമാനവും അശാസ്ത്രീയ കക്കൂസ് നിർമാണം മൂലവും 11 ശതമാനം മൃഗസ്രോതസ്സുകള്‍ മൂലവും, 33 ശതമാനം ഇവ രണ്ടും മൂലവുമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു (ഹരികുമാര്‍ & കോക്കല്‍, 2009). കക്കൂസ് കുഴിയില്‍ നിന്ന് 7.5 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന 46 ശതമാനം കിണറുകളിലും കക്കൂസ് കുഴിയിൽ നിന്ന് 7.5 മീറ്ററിലധികം അകലം പാലിക്കുന്ന 12 ശതമാനം കിണറുകളിലും ഇ കൊളിയുടെ സാന്നിദ്ധ്യം കാണപ്പെടുന്നു. ഇപ്പോള്‍ സംസ്ഥാനത്തു ദിവസവും 500 ഘനമീറ്റര്‍ സെപ്റ്റിക്ക്/അജീര്‍ണ്ണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. കൊച്ചിയിലെ ബ്രഹ്മപുരത്തുള്ള കക്കൂസ് മലിന്യ സംസ്ക്കരണ ശാലയുടെ ശേഷി പ്രതിദിനം 100 കിലോലിറ്റര്‍ മാത്രമായതിനാലും തിരുവനന്തപുരത്തുള്ള മലിന ജല സംസ്ക്കരണ ശാലയിലേയ്ക്ക് കക്കൂസ്/ഫീക്കല്‍ മാലിന്യത്തിന്റെ ഒരു ഭാഗം മാത്രമേ എത്തിച്ചേരുന്നുള്ളൂ എന്നതിനാലും നീക്കം ചെയ്യുന്ന കക്കൂസ് അജീര്‍ണ്ണ മാലിന്യങ്ങളുടെ മുഖ്യഭാഗവും ആത്യന്തികമായി ജലസ്രോതസ്സുകളിലേക്ക് എത്തിച്ചേരുന്ന സ്ഥിതിയാണുള്ളത്. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ ജലസ്രോതസ്സുകളിൽ 2,100 ടണ്‍ ഖര BOD മാലിന്യം എത്തിച്ചേരുന്നു എന്ന് കണക്കാക്കപ്പെടുന്നു. പ്രതിദിനം 4,100 ടണ്‍ സംസ്കരിക്കാത്ത ഖര മാലിന്യങ്ങൾ എത്തിച്ചേരുന്നതിന്റെ ഫലമായി 2,200 ഘനമീറ്റര്‍ മലിന ദ്രാവകം അഥവാ 11 ടണ്‍ കെമിക്കൽ ഓക്സിജൻ ആവശ്യകതയും ഉണ്ടാകുന്നു (വര്‍മ്മ, 2017). അധിക ഇരുമ്പ്, കുറഞ്ഞ പി.എച്ച്., അധിക ഫ്ളൂറൈഡ്, ഓരു ജലം എന്നിവയുമായി ബന്ധപ്പെട്ട് ജലത്തിന്റെ പ്രാദേശിക ഗുണനിലവാര പ്രശ്നങ്ങളുമുണ്ട്. കാർഷിക പ്രവർത്തനങ്ങളിൽ നിന്നുമുള്ള വളം, കീടനാശിനി അവശിഷ്ടങ്ങളും ഖര- ദ്രവ മാലിന്യങ്ങളിൽ നിന്നുള്ള പോഷകഘടകങ്ങള്‍ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട മലിനീകരണവുമുണ്ട്. തത്ഫലമായി, സംസ്ഥാനത്തെ ജലസംഭരണികളിൽ ഭൂരിഭാഗവും ജല സസ്യങ്ങളുടെ ശക്തമായ വളർച്ചയും, അതുമൂലമുള്ള പോഷക ഘടക സാന്നിദ്ധ്യവും കാണിക്കുന്നു.
കക്കൂസ് മാലിന്യം മുതലായവ കൈകാര്യം ചെയ്യുന്നതിലുള്ള നിർണ്ണായക ആവശ്യം കണക്കിലെുത്ത് കെ.എസ്.യു.ഡി.പി യുടെ സഹായത്തോടെ ബ്രഹ്മപുരത്ത് 4.20 കോടി രൂപ മുതൽ മുടക്കിൽ ഒരു മാതൃകാ കക്കൂസ് മാലിന്യ സംസ്ക്കരണ ശാല സ്ഥാപിച്ച് കൊച്ചി നഗര സഭ ഇക്കാര്യത്തിൽ വഴികാട്ടിയായി. 2015-ൽ ഉത്ഘാടനം നിർവ്വഹിക്കപ്പെട്ട ഈ സംസ്ക്കരണ ശാലയുടെ കാര്യക്ഷമത പ്രതിദിനം 100 കിലോലിറ്റര്‍ ആണ്. തുലോം കുറഞ്ഞ സംസ്ക്കരണശേഷിയുള്ള ഈ പ്ലാന്റ് അരലക്ഷം കുടുംബങ്ങൾ/സ്ഥാപനങ്ങൾക്ക് മാത്രമാണ് പര്യാപ്തമാവുന്നത്. ഇവിടെ ദിവസേന ഒരു ലോഡിന് 400 രൂപ നിരക്കിൽ 10 മുതൽ 20 ടൺ വരെ കക്കൂസ് മാലിന്യം സ്വീകരിച്ച് വരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശാനുസരണം ഇവിടെ നിന്നുള്ള മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുകയും നീക്കം ചെയ്യുന്ന ചെളി വളമാക്കുന്നതിനായി ശേഖരിക്കുകയും പരിശോധനയ്ക്ക് ശേഷം വളമായി ഉപയോഗിക്കുകയും ചെയ്തുവരുന്നു. കേരളത്തിലെ ആദ്യത്തെ കക്കൂസ് മാലിന്യ സംസ്ക്കരണ ശാലയായ ഇത് സ്ഥാപിച്ചതും ഇതിന്റെ പ്രവർത്തനവും നടത്തിപ്പും നിർവ്വഹിച്ച് വരുന്നതും തിരുവല്ലയിലുള്ള ഐ.എം.ജി. ഏൻജിനീയറിംഗ് എന്ന സ്ഥാപനമാണ്.
വായു മലിനീകരണം
അനുകൂല കാലാവസ്ഥയും, ധാരാളം ഇലകളുള്ള വൃക്ഷങ്ങളുടെ ഉയര്‍ന്ന സാന്ദ്രതയും കേരളത്തിലെ അന്തരീക്ഷത്തിന്റെ മലിനീകരണ ആഗിരണ ശേഷി മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്. സംസ്ഥാനത്തെ 30 സ്റ്റേഷനുകളിൽ നടത്തിയ വായുവിന്റെ ഗുണമേന്മ പരിശോധന സൂചിപ്പിക്കുന്നത് സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, ഓസോൺ എന്നിവയുടെ വാർഷിക ശരാശരി സാന്ദ്രതകൾ ഒരിക്കലും പരിമിതമായ അളവുകളേക്കാൾ കൂടുതലായി കാണാറില്ലെന്നാണ് (കെ.എസ്.പി.സി.ബി 2012). എന്നാൽ ശ്വസനവായുവിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ ധൂളിയുടെ വാർഷിക ശരാശരി അളവ് സംസ്ഥാനത്തെ ഏഴ് സ്ഥലങ്ങളിൽ പരിധിയില്‍ കവിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതായത് തിരുവനന്തപുരത്ത് ഒരു സ്ഥലത്തും, എറണാകുളത്തുള്ള 5 സ്ഥലങ്ങളിലും, തൃശൂരിൽ ഒരു സ്ഥലത്തുമാണ് വര്‍ദ്ധന കാണപ്പെടുന്നത്. ഗതാഗത തടസ്സങ്ങളും വാഹന ഗതാഗതത്തിന്റെ ഭാഗമായി ഹൈഡ്രോ കാർബണുകളുടെ ജ്വലനവുമാണ് ഇതിന്റെ പ്രധാന കാരണം. കേരളത്തിലെ ഏറ്റവും പ്രധാന വ്യവസായ മേഖലയായ കൊച്ചിയിൽ, വ്യവസായ മേഖലയെക്കാൾ 4 മടങ്ങ് കൂടുതല്‍ പുക വാഹനങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. 1960 ൽ കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു കേവലം 0.24 ലക്ഷം മാത്രം. എന്നാലത് 1990 -ല്‍ 5.81 ലക്ഷം, 2000 -ല്‍ 19.1 ലക്ഷം 2010 -ൽ 53.98 ലക്ഷവും 2016 ൽ 102 ലക്ഷമായും ഉയര്‍ന്നു. 2005-06 മുതൽ 2012-13 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെ റോഡുകളുടെ ദൈർഘ്യം 66 ശതമാനം വർധിച്ചു. (160,944 കിലോമീറ്ററില്‍ നിന്നും 243,373 കിലോമീറ്റർ ആയി), അതേ കാലയളവില്‍ മോട്ടോർ വാഹനങ്ങളുടെ എണ്ണം 157.8 ശതമാനം വർധിച്ചു, അതായത് 2005 ൽ 3,122,082 ലക്ഷമായിരുന്നത് 2013 ൽ 8,048,673 ലക്ഷമായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഓരോദിവസവും 3,171 വാഹനങ്ങൾ പുതുതായി നിരത്തിലിറങ്ങുന്നുണ്ട്. വാഹനങ്ങളുടെ വർദ്ധനയുടെ ഫലമായി സംസ്ഥാനത്ത് പ്രതിദിനം 3,100 റീട്ടെയിൽ ഔട്ട് ലെറ്റുകളിലൂടെ 40 ലക്ഷം ലിറ്റർ പെട്രോളും 80 ലക്ഷം ലിറ്റർ ഡീസലും വിൽക്കപ്പെടുന്നു. ഫോർമാൽ ഡിഹൈഡ് (37 ശതമാനം), ഹൈഡ്രോകാർബണുകള്‍ (35 ശതമാനം), അസറ്റാൽഡിഹൈഡ് (64 ശതമാനം) തുടങ്ങി വിഷലിപ്തമായ വാതകങ്ങളുടെ ഉത്സർജനങ്ങൾക്ക് പ്രധാനമായും കാരണം ഇരുചക്രവാഹനങ്ങളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭൂരിഭാഗം കാർബൺ മോണോക്സൈഡ് (34 ശതമാനം), ബെൻസീൻ (48 ശതമാനം), അൽഡിഹൈഡ് (40 ശതമാനം) എന്നിവയുടെ ഉത്സര്‍ജ്ജനങ്ങള്‍ക്ക് പ്രധാന കാരണം സ്വകാര്യ കാറുകളാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വലിയ വാണിജ്യ വാഹനങ്ങളാണ് 46 ശതമാനം ധൂളികള്‍ പുറത്തു വിടുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമധികം കാർബൺ ഡയോക്സൈഡ് (30-34 ശതമാനം) പുറപ്പെടുവിക്കുന്നത് കാറുകളാണ് എന്നും പഠനം കാണിക്കുന്നു (ആനണ്‍ 2016, കെ.എസ്.പി.സി.ബി., 2012). റോഡ് അവസ്ഥ മോശമായ സ്ഥലങ്ങള്‍, നിർമാണ സ്ഥലങ്ങൾ, മണ്ണെടുക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളില്‍ ഉയർന്ന തോതില്‍ പൊടി പടലങ്ങള്‍ ഉണ്ടാകുന്നതായും കാണാം.
ആരോഗ്യ മേഖലയിലെ പ്രതിഫലനം
മനുഷ്യ വിസർജ്യം നിര്‍മാര്‍ജ്ജനം സംബന്ധിച്ചുള്ള ആദ്യ തലമുറ പ്രശ്നങ്ങളെ സംസ്ഥാനത്തിനു ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞെങ്കിലും, ഉറവിട നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ജലമലിനീകരണത്തിന്റെ ഗുരുതരമായ രണ്ടാം തലമുറ പ്രശ്നങ്ങള്‍ ഇന്ന് നേരിടേണ്ടിവന്നിരിക്കുന്നു. സംസ്ഥാനത്തെ താരതമ്യേന ഉയർന്ന ജീവിത നിലവാരം മൂലം ഗ്രാമങ്ങളിൽ പോലും ഖര, ദ്രവ മാലിന്യ ഉത്പാദനം ഉയർന്നതാണ്. കര, ജല, വായു മലിനീകരണത്തിന്റെ അളവും താരതമ്യേന ഉയർന്നിരിക്കുന്നതു പരിസ്ഥിതിയുടെ സ്വാംശീകരണ ശേഷി കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. കേരളത്തിലെ ഉയര്‍ന്ന രോഗ സാധ്യതയോടൊപ്പം രോഗഭാരം വർദ്ധിക്കുകയുമാണ്. ശിശുമരണനിരക്ക്, ഫെർട്ടിലിറ്റി എന്നീ കാര്യങ്ങളിൽ കേരളം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുമ്പോള്‍ തന്നെ രോഗഭാരം വര്‍ദ്ധിച്ചുണ്ടാകുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഉയർന്ന സാക്ഷരതാ നിലവാരം, മെച്ചപ്പെട്ട ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണ സേവനങ്ങളുടെ ലഭ്യത എന്നിവ ഉള്ളപ്പോള്‍ തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ സംസ്ഥാനത്തെ ശുചിത്വ പ്രശ്നങ്ങളും പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങളും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍, ശ്വാസകോശരോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്, പൾമോണറി ട്യൂബർ കുലോസിസ്, മലേറിയ, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം മുതലായ പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും ഉണ്ടാകുകയും അവയുടെ സാധ്യത വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ശ്വസന-ജലജന്യരോഗങ്ങളുടെ കാരണം ശുചിത്വമാല്ലായ്മയും, പാരിസ്ഥിതിക മലിനീകരണ പ്രശ്നങ്ങളും, സുരക്ഷിതമായ കുടിവെള്ളമില്ലായ്മ തുടങ്ങിയവയാണെന്നും മനസിലാക്കാം.
ആവാസ വ്യവസ്ഥയിലെ പ്രതിഫലനം
ചിട്ടയില്ലാത്ത റോഡ് നിര്‍മ്മാണവും നദികളിലെ ജലസംഭരണ നിര്‍മ്മിതികളും ജലനിര്‍ഗ്ഗമത്തെ തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ട്. മിക്ക നീര്‍ച്ചാലുകളും മണ്ണടിഞ്ഞും മാലിന്യം നിറഞ്ഞും ഒഴുക്കു നിലച്ച് നശീകൃതാവസ്ഥയിലാണ്. ജൈവാവശിഷ്ടങ്ങള്‍ വളത്തിന്റെ ശേഷിപ്പുകള്‍ എന്നിവ വിവേചനരഹിതമായി ജലാശയങ്ങളിലേയ്ക്ക് തള്ളുന്നത് കളകളുടെ അനസ്യൂതമായ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ജലാശയങ്ങളില്‍ അമിത പോഷണ പ്രശ്നങ്ങൾ വ്യാപകമാക്കുന്നതിനും ഇത് കാരണമാകുന്നു. ജലാശയങ്ങളിലെ വര്‍ദ്ധിതമായ ജീവവായു ആവശ്യകതയും മണ്ണിടിച്ചിലും ജലാശയങ്ങള്‍ ചുരുങ്ങുന്നതിനും നശീകൃതമാകുന്നതിനും കാരണമാകുന്നു. 1990 നു ശേഷമുള്ളകാലം സേവനമേഖല ദ്രുതഗതിയില്‍ വളര്‍ന്നതിന്റെ ഫലമായി (ദ്വിതീയ മേഖലയിലെ അനുബന്ധ ഘടകങ്ങളുടെ വളര്‍ച്ച, ഉദാഹരണത്തിന്, നിർമ്മാണ മേഖലയുടെ വളര്‍ച്ച) മാലിന്യങ്ങളുടെ വര്‍ദ്ധന കാരണമുള്ള ജല മലിനീകരണം, ജലനിര്‍ഗ്ഗമന ചാലുകളുടെ മാര്‍ഗ്ഗ തടസ്സങ്ങള്‍ മൂലമുള്ള വെള്ളക്കെട്ട് കൊതുക് ജന്യ സാംക്രമികരോഗങ്ങള്‍ ഇവ വര്‍ദ്ധിക്കുകയുണ്ടായി. ജലത്തിന്റെ ഗുണനിലവാരം, സാംക്രമികരോഗങ്ങളുടെ വര്‍ദ്ധന മുതലായ സൂചകങ്ങള്‍ വെച്ചു നോക്കുമ്പോള്‍ കേരളം ജീവിക്കാന്‍ അനുയോജ്യമല്ലാത്ത സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു എന്നും പറയേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, പ്രത്യേകിച്ച് തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ആവര്‍ത്തനവും തീവ്രതയും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ശുചിത്വത്തിന്റെയും വൃത്തിയുള്ള പരിസരത്തിന്റെയും നിര്‍ണ്ണായക പ്രാധാന്യം മനസ്സിലാക്കി സംസ്ഥാനം ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിവിധങ്ങളായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയിലെ പ്രതിഫലനം
വിനോദസഞ്ചാരം, പ്രത്യേകിച്ച് കേരളത്തില്‍ കെട്ടിപ്പടുത്തിയിട്ടുള്ളത് പരിസ്ഥിതിയുടെ ആന്തരികമൂല്യം അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി വിഭവങ്ങളാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ മൂലധനം 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വ്യാപാരമുദ്ര സംസ്ഥാനത്തിന്റെ അതിരുകളില്ലാത്ത പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്കുള്ള പരോക്ഷമായ ക്ഷണമാണ്. അതുകൊണ്ടുതന്നെ പാരിസ്ഥിതിക ആവാസവ്യവസ്ഥയിലെ ഏതു പ്രതികൂല മാറ്റവും സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന്റെ വളർച്ചയെ മന്ദീഭവിപ്പിക്കും. വിവിധ സ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നത്, ചപ്പുചവറുകൾ നിറഞ്ഞ റോഡുകളും പൊതുസ്ഥലങ്ങളും, മലിനമായ ജലാശയങ്ങൾ, കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ, അഴിമുഖങ്ങളിലേയും ജലാശയങ്ങളിലേയും അമിതപോഷണം തുടങ്ങിയവ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിസര ശുചിത്വത്തേയും മനോഹാരിതയേയും ദോഷകരമായി ബാധിക്കുന്നു. കേരളത്തിലെ വിനോദസഞ്ചാര നയത്തിന്റെ അടിസ്ഥാനം 'ഉത്തരവാദിത്ത വിനോദസഞ്ചാരം' (ആര്‍.ടി) ആണ്. സുസ്ഥിര വിഭവങ്ങളുടെ ഉപയോഗം, മാലിന്യ നിർമാർജനം, പ്രകൃതി വൈവിധ്യം സംരക്ഷിക്കൽ എന്നിവ ആര്‍.ടി നയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. എന്നാല്‍ ആര്‍.ടി നയരീതികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ നടപ്പിലാക്കി എന്നതിനപ്പുറത്തേയ്ക്ക് ഇനിയും വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു.
സ്ഥാപനപരമായ മാറ്റങ്ങള്‍
1900 -ൽ തിരുവനന്തപുരത്ത് ബക്കറ്റ് രീതിയിലുള്ള കക്കൂസുകൾ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയതു മുതല്‍ ആരംഭിച്ച കേരളത്തിന്റെ ശുചിത്വ ചരിത്രം അന്താരാഷ്ട്ര ഏജൻസികളുടെ പിന്തുണയോടെ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിൽ നന്നായി പുരോഗമിക്കുകയുണ്ടായി. 1996 -ല്‍ തുടങ്ങിയ 'ജനകീയാസൂത്രണം' പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങൾക്ക് ശുചിത്വത്തിന്റെ ഉത്തരവാദിത്തം നല്കിയത് ശുചിത്വ മേഖലയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സഹായിച്ചു. ശുചിത്വ സമ്പ്രദായങ്ങള്‍ ജീവിതശൈലിയായി മാറ്റി മെച്ചപ്പെട്ട വൃത്തിയും പരിസര ശുചിത്വവും ആര്‍ജ്ജിക്കാനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിന് കേരള സർക്കാർ സമ്പൂര്‍ണ്ണ ശുചിത്വ ആരോഗ്യ മിഷന്‍ (കെ.റ്റി.എസ്.എച്ച്.എം) ആരംഭിക്കുകയുണ്ടായി. ഈ മിഷന്റെ പ്രയത്നഫലമായി മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുമ്പേ ഏതാണ്ട് 97 ശതമാനം കുടുംബങ്ങളിലും കക്കൂസുകള്‍ വ്യാപിപ്പിച്ച് വെളിയിട വിസര്‍ജ്ജനരഹിത പദവിയ്ക്കടുത്ത സ്ഥാനം സംസ്ഥാനം നേടിയെടുത്തു. എന്നാല്‍ ഖരമാലിന്യത്തിന്റെ ആധിക്യം മൂലമുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും അവ നേരിടുന്നതിന് പ്രാദേശിക സർക്കാരുകൾക്ക്, സാങ്കേതിക സഹായം, പരിശീലനം സിദ്ധിച്ച മനുഷ്യശേഷി, സാമ്പത്തിക ശേഷി എന്നിവ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യം ശുചിത്വ പ്രശ്നങ്ങളെ രൂക്ഷമാക്കി. നഗര മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അളവ് വർധിച്ചതിനാല്‍ ചന്തകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ കൃഷി സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിന് കൃഷിക്കാര്‍ വിമുഖരായതോടെ സംസ്ഥാനത്തെ രണ്ട് പ്രധാന നഗരങ്ങളായ കോഴിക്കോട്ടെ ഞെളിയന്‍പറമ്പിലും തിരുവനന്തപുരത്തെ വിളപ്പില്‍ശാലയിലും 2000 -ൽ കേന്ദ്രീകൃത കമ്പോസ്റ്റിംഗ് പ്ലാൻറുകൾ സ്ഥാപിച്ചു. 2000 ലെ മുനിസിപ്പൽ സോളിഡ് വേസ്റ്റ് (മാനേജ്മെന്റ് & ഹാൻഡിലിംഗ്) നിയമങ്ങൾ അനുസരിച്ച് സാങ്കേതിക സഹായം, സഹായ ധനം എന്നിവ നൽകിക്കൊണ്ട് പ്രാദേശിക സർക്കാരുകളെ പിന്തുണയ്ക്കാൻ സർക്കാർ 2004 -ൽ ക്ലീൻ കേരള മിഷൻ (സി.കെ.എം) രൂപീകരിച്ചു. ചില തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കേന്ദ്രീകൃത പ്ലാന്റുകളും, ചന്തകളിലും സ്ഥാപനങ്ങളിലും പ്രത്യേകിച്ച് വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളും സ്ഥാപിക്കാൻ ഇത് സഹായിച്ചു. 2006 -ൽ മുനിസിപ്പൽ ഖരമാലിന്യ പരിപാലനത്തെക്കുറിച്ചുള്ള ഒരു വിശദമായ പഠനം ലോകബാങ്കിന്റെ സൗത്ത് ഏഷ്യ വിഭാഗത്തിന്റെ ജല-ശുചിത്വപരിപാടിയുടെ സഹായത്തോടെ നടത്തുകയുണ്ടായി. പഠനത്തില്‍ നിന്നു ലഭ്യമായ വിശദ വിവരങ്ങളും സമ്പൂര്‍ണ്ണ ശൂചിത്വ ആരോഗ്യ മിഷന്‍, ക്ലീന്‍ കേരള മിഷന്‍ എന്നിവയുടെ അനുഭവങ്ങളും 2007 ൽ ഒരു മാലിന്യ മുക്ത കേരളം ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സംസ്ഥാനത്തെ പ്രാപ്തമാക്കി. അതോടെ, ശൂചിത്വ ആരോഗ്യ മിഷനും, ക്ലീന്‍ കേരള മിഷനും കൂട്ടിച്ചേർത്ത് ഒരു സ്ഥാപന പരിഷ്കരണം നടത്തുകയും ശൂചിത്വ മിഷൻ (എസ്.എം) എന്ന ഏകീകൃത മിഷന്‍ 2008 ൽ രൂപീകരിക്കുകയും ചെയ്തു. ശൂചിത്വ മിഷൻ പ്രചരിപ്പിച്ച ഓവർഫ്ലോ വേസ്റ്റ് മാനേജ്മെൻറ് (ഒ.ഡബ്ല്യുഎം) തന്ത്രം മാലിന്യം തരംതിരിച്ചു ശേഖരിക്കുന്നതിനും ജൈവാവശിഷ്ടങ്ങൾ പരമാവധി ഉറവിടങ്ങളിൽത്തന്നെ സംസ്കരിക്കുന്നതിനുള്ള നടപടികള്‍ക്കു മുന്‍തൂക്കം ലഭ്യമാക്കി. ഈ തന്ത്രത്തിന് പൊതുവില്‍ സ്വീകാര്യത ലഭിച്ചുവരവെ തന്നെ ചില നഗരങ്ങളിലെ കേന്ദ്രീകൃത മാലിന്യ നിർമാർജന സംവിധാനങ്ങളിലെ അപര്യാപ്തമായ സാമൂഹ്യ പാരിസ്ഥിതിക സുരക്ഷാ സംവിധാനങ്ങൾ ചൂണ്ടിക്കാട്ടി പ്രാദേശിക പ്രക്ഷോഭങ്ങൾ ഉയർന്നുവരികയുണ്ടായി. ഈ പശ്ചാത്തലത്തില്‍, 2012 -ൽ സർക്കാർ മാലിന്യത്തില്‍നിന്ന് ഊര്‍ജ്ജോല്പാദനം സാധ്യമാക്കുന്ന കേന്ദ്രീകൃത മാലിന്യ ഊർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചെങ്കിലും അത് സാധ്യമായില്ല. തുടർന്ന്, മാലിന്യ നിർമാർജനത്തിന്റെ ഉത്തരവാദിത്വം മാലിന്യം ഉത്പ്പാദിപ്പിക്കുന്നവർക്കു നൽകി. സർക്കാർ മാലിന്യ നിർമാർജന തന്ത്രം പരിഷ്കരിക്കുകയുണ്ടായി. ഇതിന് അനുസരിച്ച്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും അവയുടെ പ്രവർത്തനങ്ങൾക്കും ശുചിത്വ മിഷൻ സഹായം നൽകി വരുന്നുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ആലപ്പുഴ മുനിസിപ്പാലിറ്റി ശ്രദ്ധേയമായ വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കി. വിജയകരമായി നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ സുസ്ഥിര ഖരമാലിന്യ പരിപാലന സമ്പ്രദായത്തിലൂടെ മലിനീകരണ നിയന്ത്രണത്തിനായി പ്രവർത്തിക്കുന്ന ലോകത്തിലെ അഞ്ച് നഗരങ്ങളിൽ ഒന്നെന്ന ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ആലപ്പുഴ നഗരസഭയ്ക്ക് ലഭിച്ചു.
സംസ്ഥാനത്തിന്റെ ശുചിത്വ, മാലിന്യ നിർമാർജന പരിപാടികൾ നടപ്പിലാക്കുന്നതിനുള്ള സർക്കാരിന്റെ നോഡൽ ഏജൻസിയാണ് ശുചിത്വ മിഷൻ. ഖര-ദ്രവ മാലിന്യ പരിപാലന ശേഷി മെച്ചപ്പെടുത്തുന്നതിന് വിവിധ പരിപാടികൾ രൂപകല്പന ചെയ്യുക, ശുചിത്വത്തിൽ മെച്ചപ്പെട്ട ശീലവല്‍ക്കരണത്തിനായി ബോധവൽക്കരണം നടത്തുക, ശുചിത്വ മാലിന്യ നര്‍മ്മാര്‍ജ്ജന കാര്യങ്ങളില്‍ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ പ്രശ്നങ്ങളെ നേരിടാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശേഷി വർദ്ധിപ്പിക്കും, സാമൂഹ്യ ശുചിത്വം, പരിസര വൃത്തി എന്നിവ ഉറപ്പാക്കുന്നതിനായി തദ്ദേശീയമായ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ശുചിത്വ മിഷന്‍ ചെയ്തുവരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്വച്ച് ഭാരത് അഭിയാൻ നഗര, ഗ്രാമീണ മേഖലകളിൽ നടപ്പാക്കാനുള്ള നോഡൽ ഏജൻസിയുമാണ് ശുചിത്വ മിഷൻ. ശുചിത്വ കാര്യങ്ങള്‍ക്ക് കമ്മ്യൂണിക്കേഷൻ ആന്റ് കപ്പാസിറ്റി ബിൽഡിംഗ് യൂണിറ്റ് (സി.സി.ഡി.യു) പ്രവര്‍ത്തിപ്പിക്കുന്നതിനും ഭാരത സർക്കാര്‍ മിഷനെ സഹായിക്കുന്നുണ്ട്.
നഗരത്തിൽ ഉൽപ്പാദിപ്പിക്കുന്ന നഗര ഖര മാലിന്യം സംസ്കരിക്കുന്നതിന് 2000 -ൽ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ വിളപ്പിൽശാലയിൽ ഒരു എയറോബിക് കമ്പോസ്റ്റിംഗ് പ്ലാന്റ് സ്ഥാപിച്ചു. ബി.ഒ.ടി സ്കീമിനു കീഴിൽ നിർമിച്ച പ്ലാന്റ് പ്രതിദിനം 300 ടൺ നഗര ഖര മാലിന്യം സംസ്കരിക്കാൻ കഴിവുള്ളതാണെന്നു അവകാശപ്പെട്ടിരുന്നു. നഗരസഭ ആവശ്യത്തിന് മാലിന്യം വിതരണം ചെയ്യാത്തതിന് ഓപ്പറേറ്റർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്ലാന്റിൽ നഗര ഖര മാലിന്യം മുഴുവനായും സംസ്കരിക്കുന്നതിനു പകരം ഓപ്പറേറ്റർ, കോമ്പൌണ്ടിനുള്ളിൽ ഗണ്യമായ ഒരു ഭാഗം കൂട്ടിയിടുകയായിരുന്നു ചെയ്തുവന്നത്. വലിയ അളവിലുള്ള മലിനജലം മൂലമുള്ള മലിനീകരണത്തെ നിയന്ത്രിക്കുക, തുറന്ന മാലിന്യക്കൂനകളുടെ പ്രതികൂല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുക, പ്ലാസ്റ്റിക്കുകളും മറ്റ് അജീർണ മാലിന്യങ്ങളും കൈകാര്യം ചെയ്യുക, ഉപേഷിക്കപ്പെട്ടവ സുരക്ഷിതമായി കുഴിച്ചുമൂടുക, എന്നീക്കാര്യങ്ങൾക്കുള്ള പരിസ്ഥിതി മാനേജ്മെന്റ് സംവിധാനങ്ങൾ ഒന്നും തന്നെ ഈ പ്ലാന്റിൽ ഉണ്ടായിരുന്നില്ല, പ്രതിദിനം 150 ടൺ ജൈവ മാലിന്യങ്ങൾ മാത്രം സംസ്ക്കരിക്കാനുള്ള ശേഷി മാത്രമേ പ്ലാന്റിനുള്ളുവെന്നു ഒരു സാങ്കേതിക സമിതി കണ്ടെത്തി. വർദ്ധിച്ചുവരുന്ന മാലിന്യ ഭാരം, സമീപവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, മോശം പ്രവർത്തനവും പരിപാലനവും എന്നിവ തദ്ദേശവാസികളെ പ്ലാന്റിനെതിരെ സമരം ചെയ്യാൻ നിർബന്ധിതരാക്കി. കോർപറേഷൻ പ്ലാന്റിന്റെ ചുമതല ഏറ്റെടുത്തെങ്കിലും, ഒരു പരിപൂർണ്ണ പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങള്‍ ഏർപ്പെടുത്തി പ്ലാന്റിന്റെ പ്രവർത്തനം തിരികെ കൊണ്ടുവരാൻ കോർപ്പറേഷൻ ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കാൻ വളരെ വൈകിയിരുന്നു. ആത്യന്തികമായി 2012 ൽ പ്ലാന്റ് അടച്ചുപൂട്ടി.
മാലിന്യ നിർമ്മാർജ്ജനത്തിന് വേണ്ടിയുള്ള ഓവർഫ്ലോ മാനേജ്മെന്റ് ഓപ്ഷൻ ലക്ഷ്യംവയ്ക്കുന്നത് ജൈവമാലിന്യത്തെ പരമാവധി മാലിന്യത്തെ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി കഴിയുന്നത്ര ചെറിയ സംസ്ക്കരണ യൂണിറ്റുകൾ സ്രോതസ്സിൽ തന്നെ ഏര്‍പ്പെടുത്തുക എന്നതാണ്. ഈ സ്രോതസ്സുകളിൽ സംസ്ക്കരിക്കാനാകാതെ അധികമായി വരുന്ന ജൈവമാലിന്യങ്ങൾ വികേന്ദ്രകൃതമായി സ്ഥാപിക്കപ്പെടുന്ന പൊതു പ്ലാന്റുകളിൽ സംസ്ക്കരിക്കുന്നതിനും അതിലുമധികമുണ്ടെങ്കിൽ ഒരു കേന്ദ്രീകൃത സംവിധാനത്തിലെത്തിച്ചു സംസ്ക്കരിക്കുന്നതിനുമാണ് വിഭാവനം ചെയ്യുന്നത്. അതുവഴി കേന്ദ്രീകൃത വ്യവസ്ഥയുടെ ആവശ്യകതയും സമ്മർദ്ദവും ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനും പരിപാലനം കൂടുതൽ സുഗമമാക്കുന്നതിനും സാധിക്കും. അതിനർത്ഥം മാലിന്യ സംസ്ക്കരണം പരമാവധി കാര്യക്ഷമതയോടെ സ്രോതസ്സിൽതന്നെ നിയന്ത്രിക്കുന്ന പ്രാദേശിക ഭരണകൂടത്തിന് ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാതെ തന്നെ മുന്നോട്ടുപോകാം എന്നാണ്. എന്നിരുന്നാലും, അജൈവ മാലിന്യങ്ങളുടെ പുനർനിർമ്മിതിയും പുനരുപയോഗവും പുനചംക്രമണക്ഷമതയും മാലിന്യത്തിന്റെ അളവിനനുസൃതമായി വർദ്ധിക്കുന്നു എന്നതിനാൽ അജൈവ മാലിന്യങ്ങൾ കേന്ദ്രീകൃതമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിക്കുന്നു.
വേമ്പനാട്ട് കായലിന്റെ തീരത്ത് രണ്ട് വലുതും 104 ചെറുകനാലുകളുമുള്ള 'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴ നഗരം സഞ്ചാരികളുടെ പറുദീസയായാണ് കരുതപ്പെടുന്നത്. 2012 -ൽ സർവോദയപുരത്തെ കേന്ദ്രീകൃത മാലിന്യ സംസ്കരണ നിർമ്മാർജ്ജന സംവിധാനം അടച്ചുപൂട്ടിയതുമൂലം പ്രതിദിനം 60 ടൺ നഗര ഖര മാലിന്യം (എംഎസ്ഡബ്ല്യുഡി) ഉല്പാദിപ്പിക്കുന്ന ഈ നഗരത്തിൽ ഒരു ബദൽ സംവിധാനം ആവശ്യമായി വരുന്നു. ആലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗത്തിന്റെ നേതൃത്വത്തിൽ വലിയ അടിസ്ഥാന സൗകര്യ സംവിധാനങ്ങളില്ലാതെ തന്നെ ഖരമാലിന്യം കൈകാര്യം ചെയ്യൽ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാനായി 'ക്ലീൻ ഹോം - ക്ലീൻ സിറ്റി' എന്ന പേരിൽ ഒരു പ്രചാരണ പരിപാടി ഇത്തരത്തിൽ ആരംഭിച്ചു. ശുചിത്വമിഷന്റെ സഹായത്തോടെ 3,000 ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും 2,800 പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും ആദ്യം സ്ഥാപിക്കുകയും അതിന്റെ ഉപയോഗം ഉറപ്പുവരുത്തുകയും ചെയ്തു. അതിനുശേഷം തുമ്പൂർമൂഴി മാത്യക എന്നറിയപ്പെടുന്ന 220 എയ്റോബിക് ബിന്നുകൾ 18 യൂണിറ്റുകളിലായി സ്ഥാപിക്കുകയും അതിന്റെ പ്രവർത്തനത്തിനും സംരക്ഷണത്തിനും പിന്തുണനൽകുകയും ചെയ്തു. ഇതോടൊപ്പം പ്രതിദിനം 14 ടൺ അജൈവമാലിന്യങ്ങൾ എയ്റോബിക് ബിന്നുകൾക്കു സമീപം സ്ഥാപിച്ചിട്ടുള്ള 10 ചെറുതും, ഒരു കേന്ദ്രീകൃതവുമായ മെറ്റീരിയൽ റിക്കവറി സംവിധാനത്തിലേക്ക് (എംആർഎഫ്) സ്ഥിരമായി മാറ്റുന്നു. തുടർന്ന് കൂടുതൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കുകയും 50 ശതമാനം വീടുകളിലും ഉറവിട സംസ്കരണത്തിനുള്ള നടപടിയെടുക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയിലെ ശുചിത്വ ജീവനക്കാർ, കുടുംബശ്രീ സേവന ടീം, സ്കൂൾ ജലശുചിത്വ ക്ലബ്ബുകള്‍ എന്നിവ ഈ സംവിധാനം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കമ്പോസ്റ്റ് ചെയ്യാനുള്ള തുമ്പൂർമൂഴി മാതൃക വിജയിച്ചതോടെ, ഇപ്പോൾ സംസ്ഥാനത്ത് മറ്റിടങ്ങളിലും ഈ രീതി നടപ്പിലാക്കുന്നുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടി ലോകത്തെ അഞ്ച് മാത്യകാ നഗരങ്ങളിൽ ഒന്നായി ആലപ്പുഴയെ പ്രഖ്യാപിച്ചത് അത്യപൂർവമായ ഒരു നേട്ടമായി കണക്കാക്കപ്പെടുന്നു.
ശുചിത്വ കേരളം പദ്ധതി
നഗര ഖരമാലിന്യ (എം.എസ്.ഡബ്ല്യു.) പരിപാലനമാണ് ഈ പദ്ധതിയിലെ പ്രധാന പ്രവർത്തനം. സമഗ്ര, ആവശ്യാധിഷ്ഠിത മാലിന്യ നിര്‍മ്മാർജന ഉപാധികള്‍ക്കുള്ള മാലിന്യ സംസ്കരണ പ്ലാന്റുകളുടെ നിര്‍മ്മാണം, നിലവിലുള്ള സംവിധാനങ്ങള്‍ പരഷ്ക്കരിക്കുന്നതിന് വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആർ) തയ്യാറാക്കാന്‍ പ്രാദേശിക സര്‍ക്കാരുകളെ പ്രാപ്തരാക്കുക എന്നിവയാണ് പ്രധാന ദൗത്യം. വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളുടെ സൂക്ഷ്മ പരിശോധനയും മെച്ചപ്പെടുത്തലും സാങ്കേതിക അംഗീകാരവും 100 ശതമാനം വരെ സാമ്പത്തിക പിന്തുണയും ശുചിത്വ മിഷന്‍ ലഭ്യമാക്കുന്നു. വീടുകളിലും, സ്ഥാപനങ്ങളിലും, സാമൂഹ്യതലത്തിലും ജൈവമാലിന്യ നിർമ്മാർജ്ജനത്തിനായി സംസ്ക്കരണ പ്ലാന്റുകളുടെ നിർമാണം/മെച്ചപ്പെടുത്തലും അജൈവ മാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവയ്ക്കായി ഭൗതിക ശേഖരണത്തിനും വീണ്ടെടുക്കാനുമുള്ള (ഏം.ആര്‍.എഫ്) പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റുകൾ ഉള്‍പ്പടെയുള്ള സംവിധാനം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. മാലിന്യനിർമ്മാർജന യാർഡുകളും അവയ്ക്ക് ഹരിത വലയം തീര്‍ക്കുന്നതിനും മിഷന്‍ സഹായം നല്കുന്നു.
വീടുകൾ, ഫ്ളാറ്റുകൾ, ജനവാസമുള്ള കോളനികൾ, സ്ഥാപനങ്ങൾ, ആശുപത്രികൾ, വിപണികൾ, വിദ്യാലയങ്ങൾ എന്നിവടങ്ങളിൽ ഖര മാലിന്യത്തിന്റെ ജൈവ ഘടകങ്ങളെ ഉറവിടങ്ങളിൽ തന്നെ വേർതിരിച്ചെടുക്കാനും സംസ്കരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളെ മിഷൻ പ്രോത്സാഹിപ്പിക്കുന്നു. ബയോഗ്യാസ് പ്ലാൻറുകൾക്കു 75 ശതമാനം സബ്സിഡി നൽകിക്കൊണ്ട് ഈ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു (ശുചിത്വ മിഷൻ സബ്സിഡിയുടെ 50 ശതമാനം പരമാവധി 5,000 രൂപയും, പ്രാദേശിക സർക്കാരുകൾ 25 ശതമാനവും)റിങ് കമ്പോസ്റ്റിംഗ്, ബക്കറ്റ് ബിൻ കമ്പോസ്റ്റിംഗ്, പോട്ട് കമ്പോസ്റ്റിംഗ് മുതലായ ഉറവിട കമ്പോസ്റ്റിംഗ് സംവിധാനങ്ങളുടെ കാര്യത്തില്‍ 90 ശതമാനം സബ്സിഡിയും (75 ശതമാനം ശുചിത്വ മിഷനും 15 ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും). ഹോട്ടലുകള്‍, ചിക്കൻ സ്റ്റാളുകൾ, ആശുപത്രികൾ, സ്കൂളുകൾ, ഓഫീസുകൾ, എന്നിവിടങ്ങളിൽ ഉറവിട മാലിന്യ സൗകര്യങ്ങളൊരുക്കാൻ 50 ശതമാനം സബ്സിഡി പരമാവധി ഒരു ലക്ഷം രൂപ വരെ നൽകിവരുന്നു.
സംസ്ഥാനത്തെ മാംസത്തിന്റെയും/മുട്ടയുടെയും ആവശ്യകത കൂടുതലും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മൃഗങ്ങൾ/ കോഴികളും കൊണ്ടാണ് നിറവേറ്റിവരുന്നത്. ഇവയിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്യാത്തതും അനുമതിപത്രമില്ലാത്തതുമായ അറവുശാലകളിലാണ് കശാപ്പ് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് 26.5 ദശലക്ഷം ആടുകളെയും 3 ദശലക്ഷം കന്നുകാലികളെയും കശാപ്പു ചെയ്യുന്നതിലൂടെ കേരളത്തിൽ 4 ലക്ഷം ടൺ മട്ടനും 6 ലക്ഷം ടൺ ഗോമാംസവും പ്രതിവർഷം ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി കണക്കാക്കിയിരിക്കുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം അറവുശാലകളും ആധുനിക അറവുശാലകള്‍ക്കുവേണ്ട മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വൃത്തിയും വേണ്ടത്ര സൗകര്യങ്ങളില്ലാത്തവയുമാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. സംസ്ഥാനത്തെ ജനസംഖ്യയും, മാംസത്തിന്റെ ആവശ്യകത എന്നിവ പരിഗണിക്കുമ്പോള്‍ കുറഞ്ഞത് 7 വലിയ അറവുശാലകളും, 22 ഇടത്തരംഅറവുശാലകളും 225 ചെറിയ അറവുശാലകളും ആവശ്യമുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ശുചിത്വ മിഷന്‍ നഗരകാര്യ ഡയറക്ടറേറ്റുമായി ചേര്‍ന്ന് ആധുനിക അറവുശാലകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക-ധനസഹായം നൽകുന്നതിന് വ്യവസ്ഥയുണ്ട്. അതിനുള്ള ഫണ്ട് ലഭ്യമാക്കുന്നത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കെ.ഐ.ഐ.എഫ്.ബി) ആണ്.
ശുചിത്വ മിഷനും നഗരകാര്യ ഡയറക്ടറേറ്റുമായി ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആധുനിക ശ്മശാനം, പ്രത്യേകിച്ച് എൽ.പി.ജി. അടിസ്ഥാനമാക്കിയുള്ള ആധുനിക ശ്മശാനങ്ങളുടെ നിർമ്മാണത്തിന് സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകിവരുന്നുണ്ട്.
കേരളം പ്രതിദിനം 8,000 ഘനമീറ്റര്‍ കക്കൂസ് മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ നിലവിൽ കൊച്ചി ബ്രഹ്മപുരത്ത് പ്രതിദിനം 100 കിലോലിറ്റര്‍ ശേഷിയുള്ള ഒരേ ഒരു സംവിധാനം മാത്രമേ ഉള്ളൂ. തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭിക്കുന്ന യന്ത്രവല്‍ക്കൃത ട്രക്കുകൾ വഴി നീക്കം ചെയ്യുന്ന കക്കൂസ് മാലിന്യം തിരുവനന്തപുരത്തുള്ള സിവേജ് ട്രീറ്റ്മെൻറ് പ്ളാന്റിലും സ്വീകരിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ദൗത്യം ശുചിത്വ മിഷൻ ഏറ്റെടുത്തിട്ടുണ്ട് എങ്കിലും പുരോഗതി അപര്യാപ്തമാണ്. ഇതു കൂടാതെ, ആശുപത്രികള്‍, വീടുകള്‍, ജനവാസ കോളനികൾ, സ്ഥാപനങ്ങൾ തുടങ്ങിയവ പുറത്തു വിടുന്ന ദ്രാവക മാലിന്യങ്ങൾ പ്രധാനമായും ജലാശയങ്ങള്‍ക്ക് വളരെ ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്.
സ്ഥാപനതല ദ്രവ മാലിന്യ പരിപാലന സംവിധാനത്തിന് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മിഷന്‍ സാങ്കേതിക വിദ്യയും ധനസഹായവും നൽകുന്നു.
മഴക്കാലങ്ങളിൽ കൊതുകും, മറ്റു ജീവികളും വ്യാപിക്കുന്നത് മൂലമുള്ള സാംക്രമിക രോഗങ്ങൾ തടയുന്നതിനായി ശുചിത്വ മിഷൻ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിക്കുകയും ഡ്രൈഡേ ആചരിക്കുകയും ചെയ്ത് വരുന്നു. മെച്ചപ്പെട്ട ശുചിത്വ പെരുമാറ്റത്തിനുള്ള പ്രചാരണ പരിപാടികള്‍, ഹരിത പെടുമാറ്റ ചട്ടം പ്രചരിപ്പിക്കുക, ഉറവിടങ്ങളിലെ മാലിന്യ നിർമ്മാർജനം, ഉപയോഗിച്ചുപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം കുറയ്ക്കുക, പ്രകൃതി സൗഹൃദ ഉത്പന്ന ഉൽപ്പാദനം വര്‍ദ്ധിപ്പിക്കുക, (തുണികൾ, പേപ്പർ ബാഗുകൾ, പേപ്പർ, പേന മുതലായവ) എന്നിവയാണ്.
സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം അജൈവ മാലിന്യങ്ങള്‍ക്കും നല്ല പുനരുത്പാദന മൂല്യമുള്ളതിനാലും പുനരുത്പാദനം പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങളിൽ ഒന്നായതിനാലും, ഇത് പ്രചരിപ്പിക്കാൻ മിഷൻ വിവിധ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. അതിനായി തദ്ദേശ ഗവൺമെൻറുകളിൽ നിന്നുള്ള അജൈവമാലിന്യം ശേഖരിക്കാനും, തരം തിരിക്കാനും പുനരുപയോഗിക്കാനും പുനചംക്രമണം ചെയ്യാനും ഉപകരിക്കുന്ന മെറ്റീരിയൽ റിക്കവറി ഫെസിലിറ്റീസ് (എം.ആർ.എഫ്.) സ്ഥാപിക്കുന്നതിനായി സാങ്കേതികവും സാമ്പത്തികവുമായ സഹായം മിഷന്‍ ലഭ്യമാക്കുന്നു.
മെച്ചപ്പെട്ട ശുചിത്വ, മാലിന്യ നിർമാർജന സംവിധാനങ്ങൾ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിന് മിഷൻ അവരുടെ സാങ്കേതിക പിന്തുണാ ശാഖയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനു പരിചയസമ്പന്നരായ അംഗീകൃത ഏജൻസികളെ ചുമതലപ്പെടുത്തുകയും വിവിധ മാലിന്യ നിർമാർജ്ജന ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കാന്‍ ശേഷിയുള്ള സേവന ദാതാക്കളെ പട്ടികപ്പെടുത്തുകയും ചെയ്തു. ഈ മേഖലയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ മിഷൻ പുതിയ സാങ്കേതിക വിദ്യകളും ഏജൻസികളും കണ്ടെത്താന്‍ പരിശ്രമിക്കുകയും, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും കൂടുതൽ ആധുനിക സാങ്കേതിക സാദ്ധ്യതകൾ
നൽകുന്നതിനായി അവരെ േവനദാതാക്കളായി പട്ടികപ്പെടുത്തുകയും ചെയ്തു. പദ്ധതിയുടെ പങ്കാളികള്‍ക്ക് മിഷൻ തുടർച്ചയായ ശേഷി വികസന പ്രവർത്തനങ്ങൾ നൽകുകയും പ്രാദേശിക സർക്കാരുകളെ പിന്തുണയ്ക്കാൻ ഓരോ ജില്ലയിലും വിദഗ്ദ്ധരുടെ ഓരോ സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു.
സ്വച്ഛ് ഭാരത് അഭിയാന്‍
വ്യക്തിഗതവും കമ്മ്യൂണിറ്റി അധിഷ്ഠിതവുമായ കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിലൂടെ വെളിയിട വിസര്‍ജ്ജനം ഒഴിവാക്കുകയും അതിലൂടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനുവേണ്ടിയുള്ള ഒരു പ്രചാരണമാണിത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റോഡുകള്‍, തെരുവുകള്‍ എന്നിവ വൃത്തിയാക്കുന്നതിനും പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സമ്പൂര്‍ണ്ണ ശുചിത്വ പരിപാടിയുടെ തുടര്‍ച്ചയായ മിഷന്‍, പ്രചാരണ സഹായം ശക്തിപ്പെടുത്തുകയും, നിരീക്ഷണ സംവിധാനം കര്‍ശനമാക്കുകയും നൂതനമായ രീതികള്‍ അവലംബിക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150-ാo ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ 2-ാo തീയതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഇന്ത്യയെ വെളിയിട വിസര്‍ജ്ജന വിമുക്തമാക്കുന്നതിനായി 2014 ഒക്ടോബര്‍ 2-ാo തീയതി ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. സ്വച്ഛ് ഭാരത് അഭിയാന്‍ (ഗ്രാമം), സ്വച്ഛ് ഭാരത് അഭിയാന്‍ (നഗരം) എന്നീ രണ്ട് ഉപദൗത്യത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന്‍ (ഗ്രാമം)പദ്ധതിയില്‍ ഓരോ വീടിനും കക്കൂസുകള്‍, ഗ്രാമീണ ശുചിത്വ മാര്‍ട്ടുകള്‍ (ആര്‍ എസ് എം), ഖര-ദ്രവ മാലിന്യ പരിപാലനം, മെച്ചപ്പെട്ട ശുചിത്വത്തിനും, പരിസ്ഥിതി മികവുറ്റതാക്കാനുമുള്ള വിവര വിദ്യാഭ്യാസ വിനിമയ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. സ്വച്ഛ് ഭാരത് അഭിയാന്‍ (നഗരം) പദ്ധതിയില്‍ വീട്, പൊതു കക്കൂസുകള്‍, ഖര-ദ്രവ മാലിന്യ പരിപാലനം, വിവര വിദ്യാഭ്യാസ വിനിമയ പ്രവര്‍ത്തനങ്ങള്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നതു കൂടാതെ നഗരത്തിലെ ഖരമാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്ന പ്രക്രിയ, വെളിയിട വിസര്‍ജ്ജന വിമുക്ത/കക്കൂസുകളുടെ നിലവിലെ അവസ്ഥ, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, പൊതു/കമ്മ്യൂണിറ്റി കക്കൂസുകളുടെ ലഭ്യത, വിവര വിദ്യാഭ്യാസ വിനിമയ പ്രവര്‍ത്തനങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങളുടെ നിലവാരം നിര്‍ണ്ണയിക്കുന്നതിനായി സ്വച്ഛ് സർവേക്ഷന്‍ 2017 സംഘടിപ്പിക്കുകയും ചെയ്തു. സ്വച്ഛ് സർവേക്ഷനില്‍ സംസ്ഥാനത്തെ നഗരങ്ങളുടെ പ്രവര്‍ത്തനം ആശാവഹമല്ലെങ്കിലും സ്വച്ഛ് ഭാരത് അഭിയാന്‍ (ഗ്രാമം) പദ്ധതിയില്‍ ഗ്രാമപ്രദേശങ്ങളെ വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിക്കുകയും നഗര പ്രദേശങ്ങളെ ഈ പ്രഖ്യാപനത്തിനടുതെത്തിക്കുകയും ചെയ്തിട്ടുണ്ട്.
വിനിമയ നൈപുണ്യ വികസന വിഭാഗം (സി.സി.ഡി.യു)
ശുചിത്വ മേഖലയില്‍ സംസ്ഥാനത്തെ സംബന്ധിച്ചുള്ള വിവര ശേഖരം വികസിപ്പിക്കുക, വിദ്യാഭ്യാസ വാർത്താവിനിമയ തന്ത്രം വികസിപ്പിക്കുക, എല്ലാ തലങ്ങളിലും പ്രവർത്തകരുടെ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഭാരത സർക്കാർ ശുചിത്വ മേഖലയ്ക്ക് ആവശ്യമായ വിനിമയ നൈപുണ്യ വികസന വിഭാഗത്തിന് അനുമതി നല്കി. ഈ സ്ഥാപനം സ്വച്ഛ് ഭാരത് മിഷനില്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ക്ക് സഹായം നല്കുകയും ശുചിത്വ മിഷന്റെ ഐ.ഇ.സി./എച്ച്ആർഡി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നൽകുകയും ചെയ്യുന്നുണ്ട്.
ശുചിത്വ, മാലിന്യ സംസ്കരണ മേഖലയിലെ സമീപകാല നേട്ടങ്ങൾ
2016-17ല്‍ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമിൺ) ഒറ്റപ്പെട്ട പട്ടികവര്‍ഗ്ഗ ഊരുകളിലും വെള്ളക്കെട്ട് പ്രദേശങ്ങളിലുമുള്‍പ്പടെ ആവശ്യമായിരുന്ന ബാക്കി 1,74,720 കക്കൂസുകള്‍ കൂടി നിർമ്മിച്ചുകൊണ്ട് ഗ്രാമ പ്രദേശങ്ങളെ വെളിയിട വിസര്‍ജ്ജന വിമുക്തമായി (ഒഡിഎഫ്) പ്രഖ്യാപിച്ച രാജ്യത്തെ മൂന്നാമത്തെയും ഏറ്റവും വലുതുമായ സംസ്ഥാനമാണ് കേരളം
(പട്ടിക 7.5). നഗരമേഖലയിൽ 93 നഗരസഭകളില്‍ 92 എണ്ണവും ഇപ്പോൾ ഒ.ഡി.എഫ് ആയിട്ടുണ്ട് (പട്ടിക 7.6).
ക്രമ നം. | ജില്ല | ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം | നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിഗത ടോയ് ലെറ്റുകള്‍ (എണ്ണം) | നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടോയ് ലെറ്റുകളുടെ ഏണ്ണം | പൂര്‍ത്തിയാക്കിയ ടോയ് ലെറ്റുകളുടെ ശതമാനം | ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍ |
1 | തിരുവനന്തപുരം | 73 | 14,211 | 14,211 | 100 | 73 |
2 | കൊല്ലം | 68 | 12,777 | 12,777 | 100 | 68 |
3 | പത്തനംതിട്ട | 53 | 10,182 | 10,182 | 100 | 53 |
4 | ആലപ്പുഴ | 72 | 14,985 | 14,985 | 100 | 72 |
5 | കോട്ടയം | 71 | 9,141 | 9,141 | 100 | 71 |
6 | ഇടുക്കി | 52 | 21,081 | 21,081 | 100 | 52 |
7 | എറണാകുളം | 82 | 7,808 | 7,808 | 100 | 82 |
8 | തൃശ്ശൂര്‍ | 86 | 3,002 | 3,002 | 100 | 86 |
9 | പാലക്കാട് | 88 | 23,075 | 23,075 | 100 | 88 |
10 | മലപ്പുറം | 94 | 12,011 | 12,011 | 100 | 94 |
11 | കോഴിക്കോട് | 70 | 12,799 | 12,799 | 100 | 70 |
12 | വയനാട് | 23 | 13,777 | 13,777 | 100 | 23 |
13 | കണ്ണൂര്‍ | 71 | 7,182 | 7,182 | 100 | 71 |
14 | കാസര്‍ഗോഡ് | 38 | 12,689 | 12,689 | 100 | 38 |
ആകെ | 941 | 174,720 | 174,720 | 100 | 941 | 3.2 |
അവലംബം: ശുചിത്വ മിഷന്‍, 2017 |
ക്രമ നം. | ജില്ല | നഗര സഭകളുടെ എണ്ണം | നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിഗത ടോയ് ലെറ്റുകള്‍ | നടന്നു കൊണ്ടിരിക്കുന്നത് | പൂര്‍ത്തിയാക്കിയത് | ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ച നഗര സഭകളുടെ എണ്ണം |
1 | തിരുവനന്തപുരം | 5 | 6317 | 16 | 6301 | 5 |
2 | കൊല്ലം | 5 | 3,397 | 0 | 3397 | 5 |
3 | പത്തനംതിട്ട | 4 | 1,673 | 0 | 1,673 | 4 |
4 | ആലപ്പുഴ | 6 | 1,711 | 0 | 1,711 | 6 |
5 | കോട്ടയം | 6 | 1,395 | 0 | 1,395 | 6 |
6 | ഇടുക്കി | 2 | 445 | 0 | 445 | 2 |
7 | എറണാകുളം | 14 | 1,686 | 120 | 1,566 | 13 |
8 | തൃശ്ശൂര്‍ | 8 | 2,546 | 0 | 2,546 | 8 |
9 | പാലക്കാട് | 7 | 894 | 0 | 894 | 7 |
10 | മലപ്പുറം | 12 | 2,058 | 0 | 2,058 | 12 |
11 | കോഴിക്കോട് | 8 | 2,855 | 0 | 2,855 | 8 |
12 | വയനാട് | 3 | 912 | 0 | 912 | 3 |
13 | കണ്ണൂര്‍ | 10 | 1,198 | 0 | 1,198 | 10 |
14 | കാസര്‍ഗോഡ് | 3 | 770 | 0 | 770 | 3 |
ആകെ | 93 | 27,857 | 136 | 27,721 | 92 | 3.2 |
അവലംബം: ശുചിത്വ മിഷന്‍, 2017 |
ഖരമാലിന്യ പരിപാലന പശ്ചാത്തല സൗകര്യം വികസിപ്പിക്കൽ
ഉറവിടത്തില്‍ തന്നെയുള്ള മാലിന്യ സംസ്കരണത്തിനായി സംസ്ഥാനത്തിന് അനുയോജ്യമായ തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ ശുചിത്വ മിഷൻ കണ്ടെത്തി അംഗീകാരം നല്കിയിട്ടുണ്ട്. ഇതില്‍ റിംഗ് കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാൻറുകൾ, വെര്‍മിന്‍ കമ്പോസ്റ്റിംഗ് എന്നിവ കൂടാതെ പൈപ്പ് കമ്പോസ്റ്റിംഗ്, പോട്ട് കമ്പോസ്റ്റിംഗ്, ബക്കറ്റ് കമ്പോസ്റ്റിംഗ്, ബയോ-ബിൻ കമ്പോസ്റ്റിംഗ്, പെഡസ്റ്റല്‍ കമ്പോസ്റ്റിംഗ് മുതലായവയും ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 74 പുതിയ സേവനദാതാക്കള്‍ക്ക് കൂടി (21 സേവന ദാതാക്കളും, 2 അംഗീകൃത ഏജൻസികളും കൂടാതെ) മിഷന്‍ അംഗീകാരം നൽകി. ഗ്രാമീണ, നഗര തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയറിങ്, ആരോഗ്യ മേഖലകളിലെ ഉദ്യോഗസ്ഥർക്ക് ആധുനിക അറവുശാലകളെക്കുറിച്ച് മിഷൻ പരിശീലനം നല്കി. 18 മുനിസിപ്പാലിറ്റികള്‍ക്കും 8 ഗ്രാമപഞ്ചായത്തുകള്‍ക്കും വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കാന്‍ സഹായം നല്കുകയും സാങ്കതിക പഠനത്തിനു ശേഷം 38 നഗര സഭകള്‍ക്ക് ഉറവിടത്തില്‍ തന്നെയുള്ള മാലിന്യ സംസ്ക്കരണത്തിനും 18 നഗരസഭകള്‍ക്ക് പൊതു സൗകര്യങ്ങള്‍ക്കും വേണ്ടിയുള്ള വിശദമായ പദ്ധതി രേഖയ്ക്ക് സാങ്കേതികാനുമതി നല്കുകയും ചെയ്തു. ഉറവിടത്തില്‍ തന്നെയുള്ള മാലിന്യസംസ്ക്കരണത്തിനും നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിലവിലുള്ള പൊതു സൗകര്യങ്ങളുടെ നവീകരണത്തിനുമായി 50 കോടി രൂപ യുടെ പദ്ധതി നടപ്പിലാക്കി. 12 മുനിസിപ്പാലിറ്റികളിലും 4 ഗ്രാമപഞ്ചായത്തുകളിലും കശാപ്പ് ശാലകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക അനുമതി നല്കുകയും 50 ശതമാനം ധനസഹായം നല്കുകയും ചെയ്തു. നഗര, ഗ്രാമീണ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഖരമാലിന്യ പരിപാലന പദ്ധതി പട്ടിക 7.7, 7.8, 7.9 എന്നിവയിൽ വിശദമായി നൽകുന്നു.
വര്‍ഷം | ബയോഗ്യാസ് പ്ലാന്റുകള്‍ | സാമൂഹികാടിസ്ഥാനത്തിലുള്ള കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ | നിലവിലുള്ള ഖര-ദ്രവ മാലിന്യ പരിപാലന പ്ലാന്റുകളുടെ നവീകരണം | ഓര്‍ഗാനിക് വേസ്റ്റ് കൺവെര്‍ട്ടര്‍ | മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി | എയറോബിക് കമ്പോസ്റ്റിംഗ് |
2011-12 | 20767 | 146841 | 27 | |||
2012-13 | 16333 | 140565 | 3 | |||
2013-14 | 6313 | 21235 | ||||
2014-15 | 1991 | 9693 | 4 | 19 | ||
2015-16 | 626 | 21081 | 1 | |||
2016-17 | 2327 | 18519 | 4 | 17 | 528 | |
ആകെ | 48559 | 357934 | 39 | 19 | 17 | 528 |
അവലംബം: ശുചിത്വ മിഷന്‍, 2017 |
വര്‍ഷം | ബയോഗ്യാസ് പ്ലാന്റുകള്‍ | വ്യക്തിഗത അടിസ്ഥാനത്തിലുള്ള കമ്പോസ്റ്റിംഗ് സംവിധാനങ്ങൾ | എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റുകള്‍ | എം.ആര്‍.എഫ് |
2011-12 | 4,601 | 18,403 | -- | -- |
2012-13 | 39,853 | 453,855 | -- | -- |
2013-14 | 7,490 | 71,174 | -- | -- |
2014-15 | 1,830 | 7007 | -- | -- |
2015-16 | 6,020 | 57,049 | -- | -- |
2016-17 | 6,456 | 16,724 | 31 | 4 |
ആകെ | 66,250 | 624,212 | 31 | 4 |
അവലംബം: ശുചിത്വ മിഷൻ, 2017 |
ക്രമ നം | ജില്ല | എം.ആര്‍.എഫ് | പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍ | തുമ്പൂര്‍മൂഴി എയ്റോബന്നുകള്‍ | ||||||
നിലവിലുള്ളത് | 2016-17-ലെ സ്പില്‍ ഓവര്‍ പ്രവര്‍ത്തികള്‍ | 2017-18-ല്‍ ആസൂത്രണം ചെയ്തിട്ടുള്ള പ്രവര്‍ത്തികള്‍ | നിലവിലുള്ളത് | 2016-17-ലെ സ്പില്‍ ഓവര്‍ പ്രവര്‍ത്തികള്‍ | 2017-18-ല്‍ ആസൂത്രണം ചെയ്തിട്ടുള്ള പ്രവര്‍ത്തികള്‍ | നിലവിലുള്ളത് | 2016-17-ലെ സ്പില്‍ ഓവര്‍ പ്രവര്‍ത്തികള്‍ | 2017-18-ല്‍ ആസൂത്രണം ചെയ്തിട്ടുള്ള പ്രവര്‍ത്തികള്‍ | ||
1 | തിരുവനന്തപുരം | 3 | 23 | 46 | 1 | 3 | 15 | 0 | 12 | 7 |
2 | കൊല്ലം | 7 | 9 | 18 | 0 | 0 | 7 | 36 | 44 | 187 |
3 | പത്തനംതിട്ട | 2 | 2 | 7 | 0 | 0 | 9 | 7 | 0 | 9 |
4 | കോട്ടയം | 0 | 5 | 17 | 2 | 2 | 18 | 11 | 3 | 9 |
5 | ആലപ്പുഴ | 12 | 6 | 14 | 0 | 1 | 8 | 23 | 52 | 54 |
6 | എറണാകുളം | 9 | 7 | 40 | 2 | 0 | 18 | 4 | 5 | 31 |
7 | ഇടുക്കി | 0 | 0 | 6 | 1 | 3 | 9 | 0 | 0 | 7 |
8 | പാലക്കാട് | 4 | 1 | 4 | 2 | 3 | 12 | 0 | 7 | 9 |
9 | തൃശ്ശൂര്‍ | 16 | 5 | 29 | 7 | 2 | 13 | 2 | 9 | 9 |
10 | മലപ്പുറം | 4 | 4 | 15 | 1 | 3 | 12 | 0 | 0 | 0 |
11 | കോഴിക്കോട് | 6 | 3 | 93 | 5 | 0 | 34 | 7 | 0 | 44 |
12 | വയനാട് | 0 | 0 | 6 | 7 | 0 | 1 | 0 | 0 | 1 |
13 | കണ്ണൂര്‍ | 7 | 8 | 15 | 2 | 7 | 2 | 7 | 0 | 3 |
14 | കാസര്‍ഗോഡ് | 0 | 0 | 12 | 1 | 0 | 4 | 0 | 0 | 10 |
ആകെ | 70 | 73 | 322 | 31 | 24 | 162 | 97 | 132 | 380 | |
അവലംബം: ശുചിത്വ മിഷൻ, 2017 |
ദ്രവമാലിന്യ സംസ്ക്കരണത്തിനുള്ള പശ്ചാത്തല സൗകര്യം വികസിപ്പിക്കല്‍
കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു സഹകരണ സംസ്ക്കരണ ശാലയെന്ന അടിസ്ഥാനത്തില്‍ കൊച്ചി എളംകുളത്ത് ഒരു മലിനജല സംസ്ക്കരണ ശാല സ്ഥാപിക്കുന്നതിന് ജല അതോറിറ്റിക്ക് ശുചിത്വ മിഷന്‍ ഒരു കോടി രൂപ സാമ്പത്തിക സഹായം നല്കി. കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് മാത്രമുള്ള സംവിധാനങ്ങളൊരുക്കുന്നതിന് ജില്ലാഭരണകൂടങ്ങളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും മിഷന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് അനുയോജ്യമായ ഒരു കക്കൂസ് മാലിന്യ സംസ്കരണ ശാലയ്ക്കുള്ള രൂപരേഖയും മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട താലൂക്കാശുപത്രിക്കടുത്ത് ഒരു മലിന ജല സംസ്ക്കരണ ശാല ആരംഭിച്ചു. മലിനജല സംസ്ക്കരണ സംവിധാനം ഒരുക്കുന്നതിന് ശുചിത്വ മിഷന്‍ വിവിധ നഗരസഭകള്‍ക്ക് സഹായം നല്കി. ഖരദ്രവ മാലിന്യ സംസ്ക്കരണ പ്രോജക്ടുകള്‍ക്ക് സഹായം നല്കുന്നതിന് സേവനദാതാക്കളായ ഏജന്‍സികളുടെ പട്ടിക മിഷന്‍ തയ്യാറാക്കിയിട്ടുണ്ട് (പട്ടിക 7.10).
വിഭാഗങ്ങള്‍ | ഏജന്‍സികളുടെ എണ്ണം |
വ്യക്തി ഗത സ്ഥാപന സാമൂഹിക അടിസ്ഥാനത്തിലുള്ള കമ്പോസ്റ്റിംഗ് | 114 |
കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ | 19 |
മാലിന്യം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നൽകുക. | 7 |
മാലിന്യ വര്‍ദ്ധന തടയുന്നതിന് പരിഹാരം/പുനരുപയോഗം | 2 |
സാമൂഹികാടിസ്ഥാനത്തിലുള്ള ഖര മാലിന്യ പരിപാലനം (5 റ്റി.പി.ഡി. വരെ) | 4 |
ദ്രവമാലിന്യ പരിപാലന പ്രോജക്ടുകളുടെ ഡി.പി.ആര്‍ രൂപീകരണം | 10 |
ദ്രവമാലിന്യ പരിപാലന പ്രോജക്ടുകള്‍ നടപ്പിലാക്കല്‍ | 21 |
ശ്മശാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി രൂപീകരണവും നടപ്പിലാക്കലും | 5 |
മാംസ സംസ്ക്കരണ യൂണിറ്റുകള്‍ ആസൂത്രണം ചെയ്യുന്നതും അവ നടപ്പിലാക്കുന്നതും | 2 |
അവലംബം: ശുചിത്വ മിഷന്‍, 2017 |
വിവരവിദ്യാഭ്യാസ വിനിമയവും കാര്യശേഷി വര്‍ദ്ധിപ്പിക്കലും
ഉപയോഗിച്ചുപേക്ഷിക്കുന്ന തരം വസ്തുക്കള്‍ പരമാവധി ഒഴിവാക്കുന്നതിനും നിലവിലെ പൊതു സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും ഉറവിടത്തില്‍ തന്നെയുള്ള മാലിന്യ സംസ്ക്കരണത്തിനും ശുചിത്വ മിഷന്‍ ഐ.ഇ.സി തന്ത്രങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. മിഷന്‍ വിവിധ തരത്തിലുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അപ്രകാരം 2016 ഏപ്രില്‍ മുതല്‍ 2017 സെപ്റ്റംബര്‍ വരെ സംഘടിപ്പിച്ച പരിശീലന പരിപാടികളെ സംബന്ധിച്ച വിവരം പട്ടിക 7.11-ല്‍ കൊടുത്തിരിക്കുന്നു.
ക്രമ നം. |
പങ്കാളിത്ത വിഭാഗം | പരിശീലനങ്ങളുടെ എണ്ണം |
പങ്കെടുത്തവരുടെ എണ്ണം |
1 | ശുചിത്വ മിഷനിലെ ഉദ്യോഗസ്ഥര്‍ | 9 | 550 |
2 | സന്നദ്ധ സംഘടനകള്‍ | 4 | 175 |
3 | സഹ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ | 10 | 2,470 |
4 | തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ | 4 | 179 |
5 | തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ | 8 | 680 |
6 | സന്നദ്ധ പ്രവര്‍ത്തകര്‍ | 16 | 975 |
7 | വിദഗ്ദ്ധര്‍ | 5 | 417 |
8 | സ്ക്രാപ്പ് ഡീലേഴ്സ് | 14 | 2,000 |
9 | കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ (ഒ.ഡി.എഫ് പ്രചാരണം) | 1 | 75 |
ആകെ | 71 | 7,521 | |
അവലംബം: ശുചിത്വ മിഷന്‍, 2017 |
ഹരിത പെരുമാറ്റച്ചട്ടവും സ്വാപ് ഷോപ്പും
മെച്ചപ്പെട്ട ശുചിത്വ സ്വഭാവ രൂപീകരണത്തിനും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന തരം വസ്തുക്കളുടെ ഉപയോഗം കറയ്ക്കുന്നതിനുമായ് മിഷന്‍ ഒരു ഹരിത പൊരുമാറ്റ ചട്ടം രൂപീകരിച്ചിട്ടുണ്ട്. 2015 ദേശീയ ഗെയിംസിലാണ് ഹരിത പെരുമാറ്റചട്ടം ആദ്യമായി നടപ്പിലാക്കിയത്. തുടര്‍ന്ന് സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും നടത്തിയ വിവിധ പരിപാടികളില്‍ ഹരിത പെരുമാറ്റചട്ടം നടപ്പിലാക്കിയിട്ടുണ്ട്. 2016-17 വര്‍ഷം സംസ്ഥാനത്തെ കലാരംഗത്തുള്ള ഏറ്റവും വലിയ ആഘോഷമായ സ്കൂള്‍ കലോത്സവത്തില്‍ ഹരിത പൊരുമാറ്റചട്ടം നടപ്പിലാക്കി. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കടുക്കുന്നതെന്ന് (40 ലക്ഷം) ഗിന്നസ് ബുക്കില്‍ ഇടം നേടിയ ആറ്റുകാല്‍ പൊങ്കാലയിലും മാലിന്യോത്പാദനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത പെരുമാറ്റചട്ടം നടപ്പിലാക്കി. അതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യസ്ഥാപനങ്ങള്‍, മതപരമായ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സംഘടിപ്പിച്ച വിവിധ പരിപാടികളിലും ഹരിത പൊരുമാറ്റചട്ടം വിജയകരമായി നടപ്പിലാക്കി.
'സ്വാപ് ഷോപ്പ്' എന്ന ആശയവും മിഷന്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റി. മാലിന്യം കുറയ്ക്കുന്നതിനായി ഉപയോഗിച്ച വസ്തുക്കളെ മറ്റുള്ളവര്‍ക്ക് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളാക്കി മാറ്റുന്നതിനുള്ള ഒരു പൊതു സംവിധാനമാണ് സ്വാപ്പ് ഷോപ്പ് ലക്ഷ്യമിടുന്നത്. 93 നഗരങ്ങളില്‍ ആരംഭിച്ച സ്വാപ് ഷോപ്പുകള്‍ മിക്കവയും വിജയകരമായി പ്രവര്‍ത്തിക്കുന്നു. മാസാടിസ്ഥാനത്തിലോ വാരാടിസ്ഥാനത്തിലോ പ്രവര്‍ത്തിക്കുന്ന 16 സ്ഥിരം സ്വാപ് ഷോപ്പുകളുണ്ട്. 62 താല്കാലിക സ്വാപ് ഷോപ്പുകളുമുണ്ട്.
മാലിന്യം ഇല്ലായ്മ ചെയ്യുക, മെച്ചപ്പെട്ട ശുചിത്വം നേടുക എന്നീ കാര്യങ്ങളിലേക്ക് വ്യക്തിയുടെയും സമൂഹത്തിന്റെയും മനോഭാവവും ശീലങ്ങളും മാറ്റിയെടുക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണിത്. ഉപയോഗിച്ചു ഉപേക്ഷിക്കുന്ന തരം വസ്തുക്കൾ ഒഴിവാക്കുന്നതിനും പുനരുപയോഗ പുനചംക്രമണ സാധ്യതയുള്ളവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, മാലിന്യം കുറയ്ക്കുക, മാലിന്യം ഉറവിടത്തിൽ തന്നെ തരം തിരിക്കുക, ജൈവ വസ്തുക്കൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുക, അജൈവ വസ്തുക്കളുടെ പുനരുപയോഗവും പുന ചംക്രമണവും സാധ്യമാക്കുക മുതലായ കാര്യങ്ങൾക്ക് പ്രേരിപ്പിക്കുകയാണ് മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് 2015 -ൽ നടന്ന ദേശീയ ഗയിംസിലാണ് ആദ്യം പരീക്ഷിച്ചത്. തുടർന്ന് മറ്റു ചെറുതും വലുതുമായ പൊതു സ്വകാര്യ പരിപാടികളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ കൂടുതൽ സ്ഥാപനങ്ങൾ ഹരിത പെരുമാറ്റ ചട്ടം സ്വീകരക്കുന്നുണ്ട്, പ്രത്യേകിച്ച് കല്യാണങ്ങൾ, ഉത്സവങ്ങൾ, തീർത്ഥാടനങ്ങൾ പോലെയുള്ളവ. ഇത് പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം കൂട്ടുകയും ഉപയോഗിച്ചുപേക്ഷിക്കുന്ന തരം വസ്തുക്കൾ കുന്നുകൂടുന്നത് തടയുകയും ചെയ്യുന്നു. എല്ലാ വകുപ്പുകൾക്കും കാര്യാലയങ്ങൾക്കും ഹരിത പെരുമാറ്റ ചട്ടം പാലിക്കാൻ സർക്കാർ ഇപ്പോൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശുചിത്വ മിഷൻ ഹരിതമിഷന്റെ കൊടിക്കീഴിൽ കേരളത്തിലുടനീളം ഹരിത പെരുമാറ്റചട്ടം പാലിക്കുന്നത് പ്രചരിപ്പിക്കുവാൻ ഒരു പദ്ധതി തയ്യാറാക്കി നൽകി വരുന്നു.
സാമ്പത്തിക അവസ്ഥ
മിഷന്റെ നാല് പ്രധാന പദ്ധതികളുടെ സാമ്പത്തിക അവസ്ഥയെ സംബന്ധിച്ച വിവരങ്ങള്‍ പട്ടിക 7.12 -ല്‍ കൊടുത്തിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെയും നഗരങ്ങളിലേയും ശുചിത്വ കേരളം പദ്ധതിക്ക് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ലഭിച്ച ശരാശരി വിഹിതം 2,414 ലക്ഷം രൂപ, 3,112 ലക്ഷം രൂപ എന്നിങ്ങനെ ആണ്. 91 ശതമാനവും, 74 ശതമാനവുമാണ് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ശരാശരി ചെലവ്. ഗ്രാമ പ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ വഴി ലഭിച്ച ശരാശരി വിഹിതം 10,299 ലക്ഷം രുപയും ശരാശരി ചെലവ് 85 ശതമാനവുമാണ്. നഗരപ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് അഭിയാനുള്ള വിഹിതം 2015-16 മുതലാണ് ലഭ്യമായത്. ശരാശരി വിഹിതം 3,040 ലക്ഷം രൂപയും ചെലവ് 32 ശതമാനവുമാണ്. സാമ്പത്തിക അവസ്ഥയുടെ കാര്യക്ഷമതയെ സംബന്ധിച്ച വിവരങ്ങള്‍
പട്ടിക 7.12 -ല്‍ കൊടുത്തിരിക്കുന്നു.
വര്‍ഷം | ശുചിതവ കേരളം | സ്വച്ഛ് ഭാരത് അഭിയാന്‍ | ||
ഗ്രാമം | നഗരം | ഗ്രാമം | നഗരം | |
2013-14 | 100 | 91 | 71 | -- |
2014-15 | 88 | 89 | 90 | -- |
2015-16 | 86 | 87 | 89 | 73 |
2016-17 | 69 | 75 | 90 | 18 |
2017-18* | 91 | 29 | 85 | 5.4 |
അവലംബം: ശുചിത്വ മിഷന്‍, 2017 * 30.9.2017 വരെ; |
പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും
ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളും ഇലക്ട്രോണിക് മാലിന്യങ്ങളും കൈകാര്യം ചെയ്യുന്നരീതി പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ആദ്യത്തേത് ഗുരുതരമായ ദ്വിതീയ പ്രത്യാഖാതങ്ങളും, രണ്ടാമത്തേത് ഗുരുതര മലിനീകരണവുമുണ്ടാക്കുന്നു. അതേസമയം ശരിയായ രീതിയില്‍ ശേഖരിച്ച് വേര്‍തിരിച്ച് പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത വിധം സംസ്ക്കരിച്ചാല്‍ ഇവ പുന:ഛംക്രമണ സാധ്യത വളരെയധികമുള്ള വസ്തുക്കളാണ്. മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിനോടൊപ്പം അവയെ ഒരു ഉറവിടമായി ഉപയോഗിക്കല്‍, എന്നീ രണ്ടു ഗുണങ്ങള്‍ കണക്കിലെടുത്ത്, സര്‍ക്കാര്‍ 2013ല്‍ ഗ്രീന്‍ കേരള കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. പ്രാരംഭത്തില്‍, പുറം തള്ളിയ പ്ലാസ്റ്റിക്കും, ഇലക്ട്രോണിക് മാലിന്യവും ശേഖരിച്ച് പുന:ഛംക്രമണം ചെയ്യുകയായിരുന്നു കമ്പനിയുടെ ദൗത്യം. ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്ഥാപിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) ല്‍ നിന്നും ജൈവ വിഘടനത്തിന് വിധേയമാകുന്ന മാലിന്യങ്ങള്‍ ശേഖരിക്കല്‍, റിസോഴ്സ് റിക്കവറി ഫെസിലിറ്റീസ് (ആര്‍.ആര്‍.എഫ്) ആരംഭിച്ചു പ്രവര്‍ത്തിപ്പിക്കുക എന്നീ ചുമതലകള്‍ കൂടി കമ്പനിക്കുണ്ട്.
സി.കെ.സി ഇതുവരെ, കിലോഗ്രാമിന് 2 രൂപ നിരക്കില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 108 ടണ്‍ താഴ്ന്നയിനം പ്ലാസ്റ്റിക് അവശിഷ്ഠങ്ങള്‍ ശേഖരിക്കുകയും, 9.91 ലക്ഷം രൂപ വരുമാനമുണ്ടാക്കുയും ചെയ്തു. കേന്ദ്ര ഗവണ്മെന്റിന്റെ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സമീപകാല അറിയിപ്പ് പ്രകാരം, 5 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളുടെ 50 കി.മീ ചുറ്റുവട്ടത്തില്‍ പണിയുന്ന റോഡുകളുടെ നിര്‍മ്മാണത്തിന് ടാറിനൊപ്പം പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മിശ്രണം ചെയ്യേണ്ടതുണ്ട്. 2016-17 കാലഘട്ടത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച 10 ശതമാനം റോഡുകളില്‍ പ്ലാസ്റ്റിക് പൊടികള്‍ ചേര്‍ത്ത താറുപയോഗിക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് 2016-17 -ല്‍, 152 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 28.3 കി.മീ റോഡുകള്‍, 42 ടണ്‍ പ്ലാസ്റ്റിക്ക് പൊടി ചേര്‍ത്ത് നിര്‍മ്മിച്ചു. ഇത് കൂടാതെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ 8 ടണ്‍ പ്ലാസ്റ്റിക്കും ഉപയോഗിച്ചു. കമ്പനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കിലോഗ്രാമിന് 15 രൂപ നിരക്കില്‍ പൊടിയാക്കിയ പ്ലാസ്റ്റിക്ക് ശേഖരിക്കുകയും, കിലോഗ്രാമിന് 20 രൂപ നിരക്കില്‍ വിറ്റ്, 7.7 ലക്ഷം രൂപ വരുമാനമുണ്ടാക്കുകയും ചെയ്തു. 3.75 മീ വീതിയുളള 1 കി.മി റോഡ് നിര്‍മ്മിക്കാന്‍, 1.3 ടണ്‍ പ്ലാസ്റ്റിക്ക് ആവശ്യമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2017-18 -ല്‍, പൊടിച്ച പ്ലാസ്റ്റിക്കിന്റെ ശേഖരണം വര്‍ദ്ധിപ്പിച്ച് 35000 ടണ്‍ വരെ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഇതിനായി സി.കെ.സി, പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുകയും, അനുബന്ധ സാങ്കേതിക സഹായങ്ങള്‍ നല്കുകയും ചെയ്യുന്നു. ഇതുവഴി സംസ്ഥാനത്ത് 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള മെസ്സേഴ്സ് എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിയുമായി, പ്രാദേശിക സര്‍ക്കാരുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ശേഖരിച്ച ഇലക്ട്രോണിക് മാലിന്യം സ്വീകരിച്ച്, പുനരുത്പാദനം നടത്താനുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളായ, കൊച്ചിന്‍ യൂണിവേഴ്സിറ്റി (43,835 കി.ഗ്രാം), കേരള സർവകലാശാല (37,947 കി.ഗ്രാം), തൃക്കാക്കര എന്‍ജിനീയറിംഗ് കോളേജ് (13,865 കി ഗ്രാം), കൊല്ലം കോര്‍പ്പറേഷന്‍ (6,048 കി ഗ്രാം), ജില്ലാ പോലീസ് മേധാവി, കണ്ണൂര്‍ (5,690 കി ഗ്രാം), തിരുവനന്തപുരം കെല്‍ട്രോണ്‍ (6,020 കി ഗ്രാം), ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് (3,905 കി ഗ്രാം), എറണാകുളം സിവില്‍ സ്റ്റേഷന്‍ (10,580 കി ഗ്രാം), മറ്റ് 10 സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നായി ആകെ 320 ടണ്‍ ഇ-മാലിന്യം ശേഖരിച്ചിട്ടുണ്ട്. ഇ-മാലിന്യങ്ങളുടെ കൂട്ടത്തില്‍, ഉപേക്ഷിക്കപ്പെട്ട ട്യൂബ് ലൈറ്റ്, സി.എഫ്.എല്‍ ട്യൂബുകള്‍, ബള്‍ബ്, പ്രിന്റര്‍ കാട്രിഡ്ജ് എന്നിവയുണ്ട്. അപകടകരമായ വിഭാഗത്തില്‍പ്പെടുന്ന മാലിന്യങ്ങള്‍ ആകെയുള്ള ഇലക്ട്രോണിക് മാലിന്യത്തിന്റെ 20 ശതമാനം വരും. ഇവ കൈകാര്യം ചെയ്യാന്‍ ഏജന്‍സിക്ക് കിലോ ഗ്രാമിന് 35 രൂപ എന്ന നിരക്കില്‍ നല്കുകയും മറ്റുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍ കിലോ ഗ്രാമിന് 32 രൂപ നിരക്കില്‍ കമ്പനിക്ക് വില്ക്കുകയും ചെയ്യുന്നു.
മലിനീകരണ നിയന്ത്രണത്തിലെ ഇടപെടലുകല്‍
മലിനീകരണ നിയന്ത്രണ നടപടികള്‍ന ടപ്പാക്കാനുള്ള നിയമാനുസൃത അതോറിറ്റിയാണ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (കെ.എസ്സ്.പി.സി.ബി) 1974 ല്‍ സംസ്ഥാനത്തെ ജലമലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചത്. പരിസ്ഥിതിയുടെ വിവിധ വശങ്ങളെ സംരക്ഷിക്കാനുള്ള പുതിയ നിയമങ്ങളോടൊപ്പം, ഇതിന്റെ പ്രസക്തി വര്‍ദ്ധിച്ചു. ഇപ്പോള്‍ താഴെപ്പറയുന്ന ചട്ടങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് ചുമതലപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 3 മേഖലാ ഓഫീസുകള്‍, ലബോറട്ടറി സൗകര്യമുള്ള 14 ജില്ലാ ഓഫീസുകള്‍, എറണാകുളത്ത് ഒരു സെന്‍ട്രല്‍ ലബോറട്ടറി, കോഴിക്കോട് ഒരു മേഖലാ ലബോറട്ടറി എന്നിവയാണ് ബോര്‍ഡിന്റെ നിലവിലെ പശ്ചാത്തല സൗകര്യങ്ങള്‍. മലിനീകരണ സാധ്യതയുടെ സാന്ദ്രത കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ 3 ജില്ലാ ഓഫീസുകള്‍ ഉണ്ട്. ഒന്നാമത്തേത്, കണയന്നൂര്‍, കൊച്ചി, ആലുവ താലൂക്കുകള്‍ക്കും, രണ്ടാമത്തേത് കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകള്‍ക്കും, മൂന്നാമത്തേത് ഏലൂര്‍ പരിസ്ഥിതി സംരക്ഷണ കേന്ദ്രം, ഏലൂര്‍-എടയാര്‍ പ്രദേശങ്ങളിലെ വ്യവസായങ്ങള്‍, വടക്കന്‍ പറവൂര്‍ താലൂക്ക് എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണത്തിനായി ഒരു സമഗ്ര പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കാനും, മേല്‍നോട്ടം വഹിക്കാനും ചുമതലപ്പെട്ട ഒരു നിയമാനുസൃത അധികാര സ്ഥാപനം കൂടിയാണ് ബോര്‍ഡ്.
ക്രമ നം. | ആക്ട് | റൂള്‍സ്/നോട്ടിഫിക്കേഷന്‍ | |
1 | ജല മലിനീകരണ നിയന്ത്രണവും തടയലും നിയമം-1974 | ജല മലിനീകരണ നിയന്ത്രണവും തടയലും റൂള്‍സ് 1976 | |
2 | ജല മലിനീകരണ നിയന്ത്രണവും തടയലും സെസ്സ് ആക്ട് 1977 | ജല മലിനീകരണ നിയന്ത്രണവും തടയലും സെസ്സ് റൂള്‍സ് 1979 | |
3 | വായു മലിനീകരണ നിയന്ത്രണവും തടയലും ആക്ട് 1981 | വായു മലിനീകരണ നിയന്ത്രണവും തടയലും റൂള്‍സ് 1984 | |
4 | പരിസ്ഥിതി (സംരക്ഷണ) നിയമം, 1986 |
(i) | പരിസ്ഥിതി (സംരക്ഷണം), റൂള്‍സ് 1986 |
(ii) | അപകടകരമായതും മറ്റ് മാലിന്യങ്ങളും (മാനേജ്മെന്റ് & ട്രാന്‍സ് ബൗണ്ടറി പ്രസ്ഥാനം) റൂള്‍സ് (2016) | ||
(iii) | അപകടകരമായ രാസവസ്തുക്കളുടെ നിര്‍മ്മാണം, സംഭരണം, ഇറക്കുമതി – റൂള്‍സ് 1989 | ||
(iv) | പാരിസ്ഥിതിക ആഘാത വിശകലന വിജ്ഞാപനം റൂള്‍സ് 2006 | ||
(v) | ബയോമെഡിക്കല്‍ വേസ്റ്റ് റൂള്‍സ് 1998 | ||
(vi) | പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, 2016 | ||
(vii) | സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, 2016 | ||
(viii) | ബാറ്ററികള്‍ (മാനേജ്മെന്റ് & ഹാന്റിംഗ്) റൂള്‍സ്, 2001 | ||
(ix) | ഇലക്ട്രോണിക് മാലിന്യം(മാനേജ്മേന്റ്) റൂള്‍സ്, 2016 | ||
(x) | ഇ-വേസ്റ്റ് (മാനേജ്മെന്റ്) റൂള്‍സ്, 2016 | ||
(xi) | കണ്സ്ട്രക്ഷന്‍ & ഡിമോളിഷന്‍ വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, 2016 |
മലിനീകരണ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കല്‍
സംസ്ഥാനത്തെ ആശുപത്രികള്‍, വ്യവസായങ്ങള്‍, മുനിസിപ്പാലിറ്റികള്‍, മറ്റു സ്ഥാപനങ്ങള്‍ ഇവയെയെല്ലാം സ്വീകാര്യമായ പ്രവര്‍ത്തന രീതിയിലേക്ക് കൊണ്ടു വരിക, മലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കുക, സംസ്ഥാനത്തിന്റെ പാരിസ്ഥിതിക മെച്ചപ്പെടുത്തല്‍ ഉറപ്പാക്കുക എന്നിവയാണ് ബോര്‍ഡിന്റെ ലക്ഷ്യങ്ങള്‍. വിവിധ അടിസ്ഥാന സൗകര്യ സംബന്ധിയായ പ്രശ്നങ്ങളുണ്ടെങ്കിലും, ബോര്‍ഡ് 15,000 ലധികം വ്യവസായങ്ങള്‍, 4,000 ആശുപത്രികള്‍, 42 മുനിസിപ്പാലിറ്റികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെ സ്വീകാര്യമായ പ്രവര്‍ത്തന രീതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ കെ.എസ്സ്.പി.സി.ബിയ്ക്ക് അനുവദിച്ചിരുന്ന 2,430 ലക്ഷം രൂപയില്‍ 72 ശതമാനം ചെലവഴിച്ചിട്ടുണ്ട്. നിയന്ത്രിത സംവിധാനം നടപ്പിലാക്കുന്നതിന് 300 ലക്ഷം രൂപ, പാരസ്ഥിതിക പരിശോധന മാനേജ്മെന്റിന് 1,430 ലക്ഷം രൂപ, ശേഷി നിര്‍മ്മാണം 55 ലക്ഷം രൂപ, അടിസ്ഥാന സൗകര്യ വികസനത്തിന് 635 ലക്ഷം രൂപ എന്നിങ്ങനെ ആണ് ഇനം തിരിച്ചുള്ള കണക്കുകള്‍. നിയന്ത്രണ സംവിധാനത്തിലൂടെ മലിനീകണ നിയന്ത്രണത്തിനായി ഇന്‍സെന്റീവ് നല്കുകയും നിയമങ്ങള്‍/പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് പദ്ധതികളുടെ പങ്കാളികള്‍ക്ക് പരിശീലനം നല്കുകയും, മെച്ചപ്പെട്ട പരിസ്ഥിതി സംരക്ഷണത്തിനായി പൊതുജനാവബോധം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക പരിശോധനയും പരിപാലനവും എന്ന പദ്ധതിയുടെ ഭാഗമായി പെരിയാര്‍ നദീജല ഗുണനിലവാര, നിരീക്ഷണ പദ്ധതി, ശബരിമല പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മലിനമായ പ്രദേശങ്ങളുടെ പരിസ്ഥിതി മാനേജ്മെന്റ്, മലിനീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ പാരിസ്ഥിതികാഘാതം നിരീക്ഷിക്കല്‍, വേളി-ആക്കുളം കായലിലും ചുറ്റുമുള്ള സ്ഥലങ്ങളിലും ശുചിത്വ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ശബ്ദ വ്യാപനം രേഖപ്പെടുത്തല്‍, പരിസ്ഥിതി സ്ഥിതി വിവര റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സംസ്ഥാനത്തെ ജലാശയങ്ങളുടെ വര്‍ഗ്ഗീകരണം, ജലവായു ലഭ്യതാ സൂചിക തയ്യാറാക്കല്‍, ആംബിയറിംഗ് എയര്‍ & വാട്ടര്‍ മോണിറ്ററിംഗ് സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവ നടന്നിട്ടുണ്ട്. മാലിന്യ സംസ്ക്കരണത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വംഭരണ സ്ഥാപനങ്ങള്‍ക്കും, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്കും പ്രോത്സാഹനം നല്കിയിട്ടുണ്ട്. ബയോമെഡിക്കല്‍ അവശിഷ്ഠ സംസ്ക്കരണ സൗകര്യങ്ങള്‍, അപകടകരമായ അവശിഷ്ഠങ്ങളാല്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണം, അരൂര്‍, ചന്ദിരൂര്‍ ഇവിടങ്ങളില്‍ മലിന വസ്തുക്കള്‍ സംസ്ക്കരിക്കുന്ന പൊതുവായുള്ള പ്ലാന്റ് (ഇ.റ്റി.പി) എന്നിവയുടെ നിര്‍മ്മാണത്തിനും നടപടികള്‍ എടുത്തിട്ടുണ്ട്. ജീവനക്കാരുടെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്താനുള്ള ശേഷി വികസന പരിപാടികള്‍ നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായി ലാബ് ഉപകരണങ്ങള്‍ വാങ്ങുകയും, ബോര്‍ഡിന്റെ ലബോറട്ടറികളെ എന്‍.എ.ബി.എല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും, ചലനാത്മകമായ വെബ് സൈറ്റ് വികസിപ്പിച്ചു ഓട്ടോമേഷന്‍ മെച്ചപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു. വ്യവസായങ്ങള്‍/ആരോഗ്യ സ്ഥാപനങ്ങള്‍/മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുന്നതിനും (ഐ.ഇ.സി.) പ്രവര്‍ത്തിക്കുന്നതിനുമുള്ള (ഐ.ഒ.സി.) സംയോജിത അനുമതി നൽകല്‍ പ്രക്രിയയാണ് മലിനീകരണ നിയന്ത്രണ നിയമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഫലപ്രദമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനുള്ള മാനദണ്ഡം. (ഐ.സി.ഇ/ഐ.സി.ഒ) എന്നിവയാണ് മലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും ഫലപ്രാപ്തി അളക്കാനുള്ള മാനകങ്ങള്‍. ഇവ 2017 ജൂണ്‍ 15 മുതല്‍ ഓട്ടോമേറ്റഡ് ആക്കുകയും, 2016 ജൂലൈ 18 വരെ 6,744 സ്ഥാപനാനുമതി (ഐ.സി.ഇ) യും 32,541 പ്രവര്‍ത്തനാനുമതി (ഐ.സി.ഒ) നല്കുകയും ചെയ്തു. വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ജല മലിനീകരണ നിവാരണ നിയന്ത്രണ നിയമത്തിന്റെ സെക്ഷന്‍ 41 പ്രകാരവും വായൂ മലിനീകരണ നിവാരണ നിയന്ത്രണ നിയമത്തിന്റെ സെക്ഷന്‍ 31(എ) പ്രകാരവും അടച്ചു പൂട്ടല്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം നടപടികള്‍ വേഗത്തിലാക്കാനായി, അടച്ചു പൂട്ടല്‍ നിര്‍ദ്ദേശം നൽകാനുള്ള അധികാരം ബോര്‍ഡിന്റെ ജില്ലാ ഓഫീസര്‍മാര്‍ക്ക് നല്കിയിരിക്കുന്നു.
ഹരിതകേരളം പദ്ധതി
ശുചിത്വം, ജലസമൃദ്ധി, വിഷരഹിത കാര്‍ഷിക വിളകള്‍ എന്നിവയിലെല്ലാം കേരളത്തിനുണ്ടായിരുന്ന ഗതകാല മേന്മ വീണ്ടെടുക്കുന്നതിനൊപ്പം, കാലാവസ്ഥാ വ്യതിയാനമുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുമുദ്ദേശിച്ച് 2016 -ല്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഹരിതകേരളം മിഷന്‍. ജലസംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ജൈവരീതികള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി, പരിസ്ഥിതി സുരക്ഷ എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഇവയുടെ പരസ്പര ബന്ധവും സംയോജന സാധ്യതകളും ഉപയോഗപ്പെടുത്തുക എന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് ജലസംരക്ഷണം, ജൈവകൃഷി, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീ 3 ഉപദൗത്യങ്ങളിലൂടെയാണ് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്താനുള്ള പദ്ധതികള്‍, പരമ്പരാഗത ജലാസ്രോതസ്സുകളുടെ നിര്‍മ്മാണവും, പുനരുദ്ധാരണവും, ജലസംഭരണികളിലെ മണലും, ചെളിയും നീക്കം ചെയ്യല്‍, നദികളുടെയും ഉറവകളുടെയും പുനരുജ്ജീവനം സാദ്ധ്യമായിടത്തെല്ലാം മഴവെള്ളക്കൊയ്ത്തിനായുള്ള സംവിധാനങ്ങള്‍, ജലാശയങ്ങള്‍ ശുദ്ധിയാക്കല്‍ തുടങ്ങി ജലസംരക്ഷണം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ജലസംരക്ഷണ ഉപമിഷനില്‍ ലക്ഷ്യമിടുന്നത്. സൂക്ഷ്മ നീര്‍ത്തടാധിഷ്ഠിത ഇടപെടലുകളിലൂടെയാണ് ഇവ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്, 3 ലക്ഷം ഹെക്ടറിലേക്ക് നെല്ലുല്പാദനം വ്യാപിപ്പിക്കുക സുരക്ഷിതമായ കൃഷി രീതികള്‍ അവലംബിച്ച് കൊണ്ട് സാധ്യമായിടത്തെല്ലാം പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, ഫലസസ്യങ്ങളും വൃക്ഷങ്ങളും വ്യാപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കൃഷി ഉപദൗത്യത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഓവര്‍ ഫ്ളോ മാനേജ്മെന്റ് ഓപ്ഷന്‍ അനുസരിച്ച് മാലിന്യ സംസ്ക്കരണം മെച്ചപ്പെടുത്താന്‍ ശുചിത്വ –മാലിന്യ സംസ്ക്കരണ ഉപമിഷന്‍ ലക്ഷ്യമിടുന്നു. ഉറവിടത്തില്‍ തന്നെ മാലിന്യങ്ങളെ വേര്‍തിരിച്ച് ജൈവമാലിന്യങ്ങളെ കഴിയുന്നതും ഉറവിടത്തില്‍ തന്നെ വളം/ഗ്യാസ് ആക്കി മാറ്റുകയും, ഇതിന് ബുദ്ധിമുട്ടുള്ളിടങ്ങളില്‍ വികേന്ദ്രീകൃത കമ്പോസ്റ്റിംഗ് കേന്ദ്രങ്ങളും അധികം വരുന്നവയ്ക്കായി കേന്ദ്രീകൃത സംസ്ക്കരണശാലകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി വഴി ജൈവവിഘടനത്തിന് വിധേയമാകാത്ത, പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റി വഴി പുനരുപയോഗം, പുന:ഛംക്രമണം എന്നിവ നടത്തുന്നു. വലിയ നഗരങ്ങള്‍ക്കായി കേന്ദ്രീകൃത മാലിന്യ സംസ്ക്കരണ സംവിധാനവും വിവിധ ജില്ലകളില്‍ കേന്ദ്രീകൃത കക്കൂസ് മാലിന്യ സംസ്ക്കരണകേന്ദ്രങ്ങളും നടപ്പാക്കാനും ലക്ഷ്യമിടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിസഹായം, ശേഷി വികസനം, സാങ്കതിക സഹായം എന്നിവയെ കൂട്ടിയിണക്കിയും വിവിധ പദ്ധതികളില്‍/സ്രോതസ്സുകളില്‍ നിന്നും യുക്തിസഹമായി സാമ്പത്തിക സഹായം സംയോജിപ്പിച്ചും വികസന വകുപ്പുകളുടെ സേവനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉറപ്പാക്കിയും ഹരിതകേരളം ലക്ഷ്യങ്ങള്‍ നേടുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 2016 ഡിസംബര്‍ 8 ന് ആരംഭിച്ച പദ്ധതി, പ്രാദേശിക അവലോകനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുള്ള ശില്പശാലകള്‍ എന്നിവ നടത്തിയാണ് പൊതുസമീപനം രൂപീകരിച്ചത്. സംസ്ഥാന ജില്ലാ പ്രാദേശിക ഗവണ്‍മെന്റ് തലങ്ങളില്‍ ഏപ്രില്‍ 2017 ഓടെ വികസനദൗത്യം രൂപീകരിക്കാന്‍ പ്രാദേശിക തല ചര്‍ച്ചകള്‍ , കിലയുടെ ആഭിമുഖ്യത്തിലുള്ള പരിശീലന പരിപാടികള്‍, സംഘാടന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുകയുണ്ടായി. ശുചിത്വ മിഷന്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സാക്ഷരതാ മിഷന്‍ എന്നിവയുമായൊക്കെ സഹകരിച്ച് ജലസംരക്ഷണം, ശുചീകരണം, മാലിന്യസംസ്ക്കരണം, കൃഷി പ്രോത്സാഹനം എന്നിവ സംബന്ധിയായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ജലജാഗ്രതാ യജ്ഞം, കയര്‍ ഭൂവസ്ത്ര പ്രോത്സാഹനം, ഹരിതസാങ്കേതിക വിദ്യാകേന്ദ്രങ്ങള്‍, പരിസ്ഥിതി സാക്ഷരതാ യജ്ഞം, പരിസ്ഥിതിദിനത്തില്‍ 1 കോടി വൃക്ഷത്തൈകള്‍ നടല്‍ എന്നിവ സംഘടിപ്പിക്കുകയും വേണ്ട സഹായങ്ങള്‍ നല്കുകയും ചെയ്തു. ജലസംരക്ഷണ യജ്ഞത്തിന്റെ ഫലമായി 8000 കിണറുകളുടേയും കുളങ്ങളുടേയും നിര്‍മ്മാണം, 36,500 ജലാശയങ്ങളുടെ നവീകരണം എന്നിവ സാധ്യമായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 8 ചെറുനദികള്‍ ജന പങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിക്കാനുള്ള ആത്മ വിശ്വാസം മിഷന്‍ പകര്‍ന്നു നല്കി. 2017 ജൂണ്‍ മുതല്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തകരെ നിയമിച്ച് ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ജലസംരക്ഷണത്തിനുമായുള്ള സമഗ്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാധ്യമായിട്ടുണ്ട്.
മാലിന്യത്തില്‍ നിന്ന് സ്വാതന്ത്രം
സംസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ 2017 ആഗസ്റ്റ് 15ന് ഒരു മാസം നീണ്ട പങ്കാളിത്ത പ്രചരണ-പ്രവര്‍ത്തന പരിപാടികള്‍ അടങ്ങുന്ന ഒരു വിപുലമായ കാമ്പയിന് തുടക്കം കുറിക്കുകയുണ്ടായി. വീടുകളിലെയും സ്ഥാപനങ്ങളിലെയും നിലവിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന രീതികളെപ്പറ്റി പങ്കാളിത്തപഠനം നടത്തി മെച്ചപ്പെട്ട ഒരു പ്രവര്‍ത്തന പദ്ധതി ഓരോ വാര്‍ഡിലേക്കും തയ്യാറാക്കി മാലിന്യത്തില്‍ നിന്നും മോചനം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടത്. വിവിധതലത്തിലെ 3.1 ലക്ഷം ആള്‍ക്കാര്‍ക്ക് പരിശീലനം ലഭ്യമാക്കിയാണ് പ്രവര്‍ത്തനങ്ങല്‍ സംഘടിപ്പിച്ചത്. വോളന്റിയര്‍മാര്‍, വിദഗദ്ധര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ 1.54 ലക്ഷം അംഗസംഖ്യയുളള സ്ക്വാഡ് ഏകദേശം 56 ശതമാനം വീടുകളും സന്ദര്‍ശിച്ച് മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനെപ്പറ്റി പഠനം നടത്തുകയും അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തകയുമുണ്ടായി.77 ശതമാനം കുടുംബങ്ങളും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ നിര്‍മ്മാര്‍ജനം ചെയ്യുന്നുവെന്നും 45 ശതമാനം പേര്‍ ഏതെങ്കിലും തരത്തിലെ കമ്പോസ്റ്റിംഗ് രീതികള്‍ അവലംബിക്കുന്നെന്നും പഠനത്തില്‍ കണ്ടെത്തി. 32 ശതമാനം വീടുകള്‍ മെച്ചപ്പെട്ട കമ്പോസ്റ്റിംഗ് രീതികള്‍ ഉപയോഗിക്കുന്നു എന്നും 39 ശതമാനം വീടുകള്‍ മാലിന്യം തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുന്നു എന്നുമാണ് കണ്ടെത്തിയത്. 27 ശതമാനം വീടുകള്‍ മലിനജലം കുഴികളില്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നു എന്നും ബാക്കിയുള്ളവര്‍ പൊതു ഓടകളിലോ തുറന്ന സ്ഥലത്തോ ഒഴുക്കിവിടുകയാണെന്നും പഠനങ്ങള്‍ സൂചിപ്പിച്ചു. കക്കൂസ് കുഴികള്‍/സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള എതാണ്ട് 7 ശതമാനം മനുഷ്യമലമാലിന്യം യന്ത്രസഹായത്താല്‍ ശേഖരിച്ച് ട്രക്കുകളും വഴി നിര്‍മ്മാര്‍ജനത്തിന് കൊണ്ടുപോകുന്നുണ്ടെങ്കിലും അവയില്‍ വലിയൊരളവ് ആത്യന്തികമായി ജലാശയത്തിലെത്തുന്ന സ്ഥിതിയാണുള്ളത്. 49 ശതമാനം കുടുംബങ്ങളും മെച്ചപ്പെട്ട മാലിന്യ പരിപാലന സേവനങ്ങള്‍ക്കായി പണം മുടക്കാന്‍ തയ്യാറാണ് എന്നും പഠനം സൂചിപ്പിച്ചു. ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളും അതത് പ്രദേശത്തെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രോജക്ട് പരിശോധന ക്ലിനക്കുകളും ചര്‍ച്ചകളും നടത്തി അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ ശുചിത്വ മാലിന്യ സംസ്ക്കരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയുണ്ടായി. ഏകദേശം 300 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രോജക്ടുകളില്‍ മാറ്റം വരുത്തുകയും 2017 നവംബര്‍ 1 മുതല്‍ പ്രോജക്ട് നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ പ്രോജക്ടുകള്‍ ഉറവിടത്തില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കല്‍, ഹരിതകര്‍മ്മസേനയുടെ സഹായത്തോടെയുള്ള അജൈവമാലിന്യങ്ങളുടെയും ആവശ്യമെങ്കില്‍ ജൈവമാലിന്യങ്ങളുടെയും ശേഖരണം. അജൈവമാലിന്യങ്ങള്‍ക്കായുള്ള പ്രത്യേക മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും റിസോഴ്സ് റിക്കവറി സെന്ററുകളും സ്ഥാപിക്കല്‍ ജൈവമാലിന്യങ്ങള്‍ക്കായി ഭവനങ്ങളിലും, സ്ഥാപനങ്ങളിലും സംസ്ക്കരണ സംവിധാനവും വികേന്ദ്രീകൃത സംസ്ക്കരണ പ്ലാന്റുകളും സ്ഥാപിക്കല്‍, ഹരിത സഹായ സ്ഥാപനം, ക്ലീന്‍ കേരള കമ്പനി ഇവയുടെ സഹായം സ്വീകരിക്കല്‍ എന്നീ ഘടകങ്ങളോടു കൂടിയ സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിടുന്നു. പ്രവര്‍ത്തനം തുടങ്ങിയ പ്രോജക്ടുകള്‍ 2018 ജനുവരി 1 ഓടെ പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കുന്നതിനും 2018 മാര്‍ച്ച് 31 ഓടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമാണ് ലക്ഷ്യമിട്ടത്.
അനുഭവ പാഠം
കേരളത്തിലെ താരതമ്യേന ദുര്‍ബലമായ പാരിസ്ഥിതിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ നിയന്ത്രിതമായ ജീവിതരീതിക്കും, പരിമിതമായ വികസന ഇടപെടലുകള്‍ക്കുമുള്ള വാഹകശേഷിയാണ് സംസ്ഥാനത്തിനുള്ളത്. ഉല്പാദന ഉപഭോഗമേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ രീതിയും തീവ്രതയും പാരിസ്ഥിതികാഘാതമുണ്ടാകാത്ത രീതിയില്‍ ക്രമീകരിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന്റെ ജീവിതനിലവാരം ഇനി ഉയര്‍ത്താന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ മെച്ചപ്പെട്ട പ്രകൃതി വിഭവ സംരക്ഷണവും, കുറഞ്ഞ മലിനീകരണ നിരക്കും ഉറപ്പാക്കിക്കൊണ്ട് മാത്രമേ കേരളത്തിന്റെ വളര്‍ച്ചാശേഷി സുസ്ഥിരമാക്കാന്‍ സാധിക്കുകയുള്ളു. മണ്ണ്-ജല- ജൈവമണ്ഡലങ്ങളുടെ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കിയും, കുറ്റമറ്റ മാലിന്യ പരിപാലനവും മലിനീകരണ നിയന്ത്രണവും അത്യന്താപേക്ഷിതമാണ്. ജലസുരക്ഷ, ജൈവ സമൃദ്ധി, കാര്‍ബണ്‍ സന്തുലിതാവസ്ഥ, പരിസ്ഥിതി സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിന് പ്രാദേശിക സര്‍ക്കാരുകളെയും വികസന വകുപ്പുകളെയും ശാക്തീകരിക്കുന്നതിന് മിഷന്‍ രീതിയിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ കേരളത്തെ ഹരിത വികസന രീതിയിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേരളത്തിലെ ഖര-ദ്രവ മാലിന്യ പരിപാലനത്തിന് വികേന്ദ്രീകൃത രീതിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടും മാലിന്യത്തിന്റെ സവിശേഷതകള്‍ പരിഗണിച്ച് കേന്ദ്രീകൃതരീതി അവലംബിച്ചുകൊണ്ടുമുള്ള 'ഓവര്‍ ഫ്ലോ മാലിന്യ പരിപാലന തന്ത്രമാണ് കേരളത്തിന് അനുയോജ്യമെന്നും കണ്ടെത്തിയിട്ടുണ്ട്.