2011 ലെ കാനേഷുമാരി കണക്ക് (സെന്‍സ്) പ്രകാരം ഇന്ത്യയിലെ പട്ടികജാതി ജനസംഖ്യ 16.6 ശതമാനവും പട്ടികവര്‍ഗ്ഗ ജനസംഖ്യ 8.6 ശതമാനവുമാണ്. ഇവ രണ്ടും കൂടി ചേര്‍ന്നാല്‍ ആകെ ജനസംഖ്യയുടെ നാലിലൊന്ന് വരും. കേരളത്തിലെ പട്ടികജാതി ജനസംഖ്യ 3039573 ആണ്. ഇത് സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.10 ശതമാനമാണ്. കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യ 484839 ആണ്. ഇത് സംസ്ഥാന ജനസംഖ്യയുടെ 1.45 ശതമാനമാണ്. പട്ടികജാതി വിഭാഗങ്ങളുടെയും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെയും ഇന്ത്യയിലെയും കേരളത്തിലെയും ജനസംഖ്യാ നുപാതം പട്ടിക 4.3.17 -ല്‍ കൊടുക്കുന്നു.
വര്‍ഷം | പട്ടികജാതി | പട്ടികവര്‍ഗ്ഗം | ||
ഇന്ത്യ | കേരളം | ഇന്ത്യ | കേരളം | |
1981 | 15.81 | 10.01 | 7.83 | 1.03 |
1991 | 16.48 | 9.94 | 8.08 | 1.10 |
2001 | 16.23 | 9.81 | 8.15 | 1.14 |
2011 | 16.60 | 9.10 | 8.60 | 1.45 |
അവലംബം:- സെന്‍സസ് 1981, 1991, 2001, 2011 |
പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പട്ടികജാതി ജനസംഖ്യയുള്ളത് (13.29 ശതമാനം). തൊട്ടുപിന്നില്‍ തിരുവനന്തപുരം (12.27 ശതമാനം), കൊല്ലം (10.80 ശതമാനം), തൃശൂര്‍ (10.67 ശതമാനം), മലപ്പുറം (10.14 ശതമാനം). സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയില്‍ 57.17 ശതമാനം മേല്പറഞ്ഞ അഞ്ചു ജില്ലകളിലായി കാണുന്നു. കേരളത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ എല്ലായിടത്തുമില്ലെന്നു മാത്രമല്ല ബഹുഭൂരിപക്ഷവും ഗ്രാമീണരുമാണ്. പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതല്‍ വയനാട്ടിലാണ് ഉള്ളത് (31.24 ശതമാനം). തൊട്ടുപിന്നില്‍ ഇടുക്കി (11.51 ശതമാനം), പാലക്കാട് (10.10 ശതമാനം), കാസര്‍ഗോഡ് (10.08 ശതമാനം). പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ ജനസംഖ്യയുടെ ജില്ലാതല വിശദാംശങ്ങള്‍ അനുബന്ധം 4.3.10 -ലും, 4.3.11 -ലും നല്കിയിട്ടുണ്ട്. കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സാക്ഷരത, സത്രീപുരുഷാനുപാതം എന്നിവ ദേശീയതലവുമായുള്ള താരതമ്യം അനുബന്ധം 4.3.12 -ല്‍ കൊടുത്തിരിക്കുന്നു.
കേരളത്തിലെ പട്ടിക ജാതിക്കാരുടെയും പട്ടിക വര്‍ഗ്ഗക്കാരുടെയും തൊഴില്‍ പങ്കാളിത്ത നിരക്ക് അനുബന്ധം 4.3.13 -ല്‍ കൊടുത്തിരിക്കുന്നു. 1958-ലെ കേരള സംസ്ഥാന സബോര്‍ഡിനേറ്റ് സർവീസ് ചട്ടം 14 (a) പ്രകാരം പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിയമനങ്ങളിൽ സംവരണത്തിനുള്ള വ്യവസ്ഥയുണ്ട് . 2017 ആഗസ്റ്റ് 1-ലെ വാര്‍ഷിക അവലോകന പ്രകാരം 2017 വര്‍ഷത്തില്‍ പൊതു സർവീസില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ മൊത്തം പ്രാതിനിധ്യം 12.79 ശതമാനമാണ്. 82 വകുപ്പുകളില്‍ 33 വകുപ്പുകളുടെ അവലോകനം മാത്രമാണ് 2017 ജനുവരി ഒന്ന് വരെ പൂര്‍ത്തീകരിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സര്‍ക്കാര്‍ സർവ്വീസിലുള്ള പ്രാതിനിധ്യത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 4.3.14 -ല്‍ കൊടുത്തിട്ടുണ്ട്.
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വികസന പരിപാടികൾ
സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്ന് പട്ടികജാതി ജനസംഖ്യയുടെ ശതമാനത്തിന് ആനുപാതികമായി പട്ടികജാതി ഉപപദ്ധതിക്കും (എസ്.സി.എസ്.പി), പട്ടികവര്‍ഗ്ഗ ജനസംഖ്യയുടെ ശതമാനത്തിന് ആനുപാതികമായി പട്ടികവര്‍ഗ്ഗ ഉപപദ്ധതിക്കും (റ്റി.എസ്.പി) കേരള സര്‍ക്കാര്‍ പണം നീക്കിവെക്കുന്നു. ആകെയുള്ള പട്ടികജാതി ഉപപദ്ധതി/ പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതത്തില്‍ നിന്നും ഒരു നിശ്ചിത ശതമാനം തുക തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിനും അവശേഷിക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പിനും വകയിരുത്തുന്നു. പട്ടികജാതി ഉപപദ്ധതിയുടെയും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയുടെയും ഒരു നിശ്ചിത ശതമാനം ഫണ്ട് പ്രോജക്ട് സമീപനത്തിന്റെ ഭാഗമായി കൊടുക്കുന്ന പദ്ധതികള്‍ക്ക് നീക്കിവെക്കുന്ന പൂള്‍ഡ് ഫണ്ട് എന്ന സംവിധാനം 2009-ല്‍ ഏര്‍പ്പെടുത്തി. ഈ വിഭാഗങ്ങളുടെ സർവ്വോന്മുഖമായ വികസനത്തിന് സഹായകമാകുന്ന മേഖലകളിലെ പ്രോജക്ടുകളാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 2016-17 വര്‍ഷം യഥാക്രമം 2354.40 കോടി രൂപയും 682.80 കോടി രൂപയും വകയിരുത്തി. 2017-18-ല്‍ പട്ടികജാതി വിഭാഗത്തിന് 2599.65 കോടി രൂപയും, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 751.08 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 2013-14 മുതല്‍ 2017-18 വരെ പട്ടികജാതി വകുപ്പിനും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനും ഓരോ വര്‍ഷവും വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ അനുബന്ധം 4.3.15 -ലും ചിത്രം 4.3.6- ലും കൊടുത്തിട്ടുണ്ട്.
പട്ടികജാതി വികസന വകുപ്പിന്റെ പരിപാടികൾ
പട്ടികജാതി വികസനത്തിനായി നീക്കിവെച്ചിട്ടുള്ള ആകെ പദ്ധതി വിഹിതം പട്ടികജാതി വികസന വകുപ്പിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുമായിട്ടാണ് വകയിരുത്തിയിട്ടുള്ളത്. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന പദ്ധതിയിലുള്ള പരിപാടികളും പ്രോജക്ടുകളും നടപ്പിലാക്കുന്നത് പട്ടികജാതി വികസന വകുപ്പാണ്. വിദ്യാഭ്യാസം, പരിശീലനം, ഗവേഷണാധിഷ്ഠിത പരിപാടികള്‍ എന്നിവ പട്ടികജാതി വികസനവകുപ്പിന്റെ വിവിധ സ്ഥാപനങ്ങള്‍ വഴിയാണ് നടപ്പിലാക്കി വരുന്നത്. പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിന് വേണ്ടി പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ വിവരം ബോക്സ് 4.3.5-ല്‍ ചേര്‍ക്കുന്നു.
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ വികസനത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തന്ത്രങ്ങളും രൂപീകരിക്കുവാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രധാന ശുപാര്‍ശകള്‍ താഴെപ്പറയുന്നു.
എ. പട്ടികജാതി വികസനം
ബി. പട്ടികവര്‍ഗ്ഗ വികസനം
പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണമായി ബന്ധപ്പെട്ട പട്ടികവര്‍ഗ്ഗ വികസനത്തിനുവേണ്ടി താഴെപ്പറയുന്ന ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് വികസന തന്ത്രങ്ങൾ ആവിഷ്ക്കരിച്ചിരിക്കേണ്ടത്.
ക്രമ നം. | സ്ഥാപനത്തിന്റെ പേര് | എണ്ണം | ലഭ്യമായിട്ടുള്ള സൗകര്യങ്ങള്‍/ആനുകൂല്യങ്ങള്‍ |
1 | നഴ്സറി സ്കൂളുകള്‍ | 85 | 30 കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്കി വരുന്നു. പ്രതിദിന ഫീഡിംഗ് ചാര്‍ജ്ജ്- 30 രൂപ, യൂണിഫോം ചാര്‍ജ്ജ് 600 രൂപ, ലംപ്സം ഗ്രാന്റ്-190 രൂപ. |
2 | മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ (അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ ഉള്‍പ്പെടെ) |
10 | 5-ാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കുന്നു. രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം 1 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. 5-ാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 2,500 രൂപയും, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 2,875 രൂപയും സ്പോര്‍ട്സ് എം.ആര്‍.എസ്സ് വിദ്യാര്‍ഥികള്‍ക്ക് പ്രതിദിനം 200 രൂപയും ഭക്ഷണത്തിനായി നല്‍കുന്നു, 10-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 119 രൂപയും പ്ലസ്ടുവിന് 150 രൂപയും പ്രതിമാസ പോക്കറ്റ് മണി നല്കുന്നു. 3750 രൂപ യൂണിഫോമിനുള്ള ബത്തയായും, അവധി ദിവസങ്ങളില്‍ വീടുകളില്‍ പോകുവാനുള്ള യാത്രാബത്തയായും നല്കുന്നു. |
3 | ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രീമെട്രിക് ഹോസ്റ്റലുകള്‍ (തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള സ്ഥാപനങ്ങള്‍) | 87 | 5-ാം ക്ലാസ്സ് മുതല്‍ പ്രവേശനം. ഭക്ഷണം, രണ്ട് ജോടി യൂണിഫോം, ചെരുപ്പ്, ബാഗ്. പ്രതിമാസം 130 രൂപ പോക്കറ്റ് മണി, അവധി ദിവസങ്ങളില്‍ വീട്ടിലേക്ക് പോകുവാനുള്ള യാത്രാബത്ത, ഭക്ഷണ ചെലവ് പ്രതിമാസം 2300 രൂപ |
4 | ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ | 17 | ഭക്ഷണം, പോക്കറ്റ് മണി 190 രൂപ, അവധി ദിവസങ്ങളില്‍ വീട്ടിലേക്ക് പോകുവാനുള്ള യാത്രാബത്ത ഭക്ഷണചെലവ് പ്രതിമാസം 2,300 രൂപ |
5 | പ്രീ എക്സാമിനേഷന്‍ പരിശീലന കേന്ദ്രങ്ങള്‍, | 4 | എഞ്ചിനീയറിംഗ്/മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്കും തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കും, മറ്റ് മത്സര പരീക്ഷകള്‍ക്കും സ്റ്റൈപ്പന്റോടുകൂടിയുള്ള പരിശീലനം. |
6 | ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ സർവ്വീസസ് എക്സാമിനേഷന്‍ ട്രയിനിംഗ് സൊസൈറ്റി (ഐ.സി.എസ്.ഇ.റ്റി) | 1 | സംസ്ഥാന തലത്തില്‍ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദേശീയ തലത്തിലെ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഒരു വര്‍ഷത്തെ പരിശീലനം നല്കുന്നു. താമസ സൗകര്യവും ലൈബ്രറി സൗകര്യവും നല്കി വരുന്നു. |
ക്രമ നം. | സ്ഥാപനത്തിന്റെ പേര് | എണ്ണം | ലഭ്യമായിട്ടുള്ള സൗകര്യങ്ങള്‍/ആനുകൂല്യങ്ങള്‍ |
7 | വ്യവസായ പരിശീലന സ്ഥാപനങ്ങള്‍ | 44 | ഫീസാനുകൂല്യം, യൂണിഫോം ബത്ത 900 രൂപ, ലംപ്സം ഗ്രാന്റ് (ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് 820 രൂപയും, രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് 630 രൂപയും), പ്രതിമാസം 630 രൂപ വീതം സ്റ്റൈപ്പന്റ്. ദേശീയ തലത്തിലെ ട്രേഡ് ഫെസ്റ്റിവലില്‍ പരാജയപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്കുന്നു |
8 | ഗവേഷണത്തിനും സാമുഹിക പരിവര്‍ത്തന വിദ്യാഭ്യാസത്തിനുമായി (CREST) കോഴിക്കോടുള്ള സ്ഥാപനം (ഒരു സ്വയംഭരണ സ്ഥാപനം) | 1 | എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പാഠ്യവിഷയങ്ങളിലും, പാഠ്യേതര വിഷയങ്ങളിലും, കാര്യക്ഷമമായി പങ്കാളികളാകുന്നതിനും, അവരുടെ പഠനത്തിലും ആശയവിനിമയത്തിലുമുള്ള പാടവം മെച്ചപ്പെടുത്തുന്നതിനുമായി മൂന്നാഴ്ചത്തെ ഓറിയന്റേഷന്‍ കോഴ്സ് നല്കി വരുന്നു. ബി.ടെക് ഡിഗ്രി കോഴ്സിന് പഠിക്കുന്ന വിദ്യര്‍ഥികള്‍ക്ക് കോഴ്സിന്റെ 4 വര്‍ഷവും സി.ആര്‍.ഇ.എസ്സ്.ടി എന്ന സ്ഥാപനം മുഖേന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി വരുന്നു. വിദ്യാര്‍ഥികളുടെ യാത്ര, ഭക്ഷണം, താമസസൗകര്യം എന്നിവയ്ക്ക് ആവശ്യമായ തുക സി.ആര്‍.ഇ.എസ്സ്.ടി വഹിക്കുന്നു. |
9 | പാലക്കാട് മെഡിക്കല്‍ കോളേജ് | 1 | പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്സി-ന് പ്രവേശനം നല്കി വരുന്നു. 70 സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 19 ചികിത്സാ യൂണിറ്റുകളും 500 കിടക്കകളും നിലവിലുണ്ട്. |
10 | പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍(തൃശ്ശൂര്‍, തിരുവനന്തപുരം) | 2 | പാലക്കാട് ജില്ലയില്‍ കുഴല്‍മന്നത്ത് 57 വിദ്യാര്‍ഥികള്‍ക്ക് (40 എസ്.സി, 9 എസ്.ടി, 8 ജനറല്‍) ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സും, കണ്ണൂര്‍ ജില്ലയില്‍ പിലാത്തറയില്‍ 27 വിദ്യാര്‍ഥികള്‍ വീതമുള്ള 2 ബാച്ചില്‍ ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ട്രയിനിംഗ് കോഴ്സും (ഡി.എം.എല്‍.റ്റി) നടത്തി വരുന്നു. 850 രൂപ ലംപ്സം ഗ്രാന്റു്, 190 രൂപ പോക്കറ്റ് മണി, 3500 രൂപ യഥാര്‍ത്ഥ താമസ സൗകര്യത്തിനും നല്‍കുന്നു. |
11 | മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക്, പാലക്കാട് | 1 | 30 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുന്നു |
12 | കമ്മ്യൂണിറ്റി കോളേജ്, വടക്കാഞ്ചേരി | 1 | സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷീനിസ്റ്റ് എന്ന ആധുനിക ഹൈടെക് കോഴ്സില്‍ 20 പേര്‍ക്ക് പ്രവേശനം നല്കുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം സ്ഥാപനങ്ങളില്‍ പരിശീലനവും ഒരു വര്‍ഷം വ്യവസായ പരിശീലനവും നല്കുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് 1500 രൂപയും, വീട്ടില്‍ പോയി വരുന്നവര്‍ക്ക് 500 രൂപയും സ്റ്റൈപ്പന്റായി നല്കുന്നു. 630 രൂപ ലംപ്സം ഗ്രാന്റും 2,500 രൂപ പഠനയാത്രാ ബത്തയായും നല്കുന്നു. |
13 | സൈബര്‍ശ്രീ | 1 | 60 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പിന്തുണയും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്കുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 1000 രൂപ |
അവലംബം: പട്ടികജാതി വികസന വകുപ്പ് |
12-ാം പഞ്ചവത്സരപദ്ധതിയുടെ പുരോഗതി അവലോകനം
12-ാം പദ്ധതി കാലയളവില്‍ സംസ്ഥാനത്തിന്റെ ആകെ വിഹിതമായ 95,010.00 കോടി രൂപയില്‍ നിന്നും 9326.98 കോടി രൂപ പട്ടികജാതിക്കാര്‍ക്കുള്ള ഉപപദ്ധതി (എസ്.സി.എസ്.പി) വിഹിതമായി നീക്കി വച്ചിട്ടുണ്ട്. ഇത് ആകെ സംസ്ഥാന വിഹിതത്തിന്റെ 9.81 ശതമാനമാണ്. ഈ തുകയില്‍ നിന്നും 4780.09 കോടി രൂപ പട്ടികജാതി വികസന വകുപ്പിനും 4546.89 കോടി രൂപ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. അനുവദിച്ച ബഡ്ജറ്റ് വിഹിതത്തില്‍ പട്ടികജാതി വികസന വകുപ്പ് 81 ശതമാനം തുക (3855.19 കോടി രൂപ) വിവിധ പദ്ധതികളുടെ നിർവ്വഹണത്തിനായി ചെലവഴിച്ചിട്ടുണ്ട്. 6,249.90 കോടി രൂപ പ്രാരംഭ ബാക്കി അടക്കം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി അനുവദിച്ചു. അതില്‍ 3,942.30 കോടി രൂപ (66.1 ശതമാനം) ചെലവഴിച്ചിട്ടുണ്ട്. പദ്ധതി കാലയളവിലെ വര്‍ഷം തിരിച്ചുള്ള വിഹിതവും ചെലവും പട്ടിക 4.3.18 -ല്‍ കൊടുത്തിരിക്കുന്നു. പദ്ധതി കാലയളവിലെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ അനുബന്ധം 4.3.16 -ല്‍ കൊടുത്തിരിക്കുന്നു.
വര്‍ഷം | മൊത്തം പദ്ധതി വിഹിതം | സംസഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയ പട്ടികജാതി ഉപപദ്ധ തിയുടെ ശതമാനം | തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ | പട്ടികജാതി വികസന വകുപ്പ് | |||
ബഡ്ജറ്റ് വിഹിതം | ലഭ്യമായ തുക | ചെലവ് പ്രാരംഭ (ബാക്കി ഉള്‍പ്പെടെ) | വിഹിതം | ചെലവ് | |||
2012-13 | 1,374.38 | 9.81 | 824.63 | 1,066.56 | 665.97 | 549.75 | 519.48 |
2013-14 | 1,667.70 | 9.81 | 828.20 | 1,209.06 | 882.48 | 839.50 | 790.16 |
2014-15 | 1,962.00 | 9.81 | 927.58 | 1,253.97 | 811.55 | 1,034.42 | 693.45 |
2015-16 | 1,968.5 | 9.84 | 927.58 | 1,370.27 | 856.28 | 1,040.92 | 752.19 |
2016-17 | 2,354.40 | 9.81 | 1,038.90 | 1,345.04 | 726.02 | 1,315.50 | 1,099.91 |
ആകെ | 9,326.98 | 9.81 | 4,546.89 | 6,244.9 | 3,942.3 | 4,780.09 | 3,855.19 |
അവലംബം: ബഡ്ജറ്റ് രേഖകള്‍ |
പട്ടികജാതി വികസന വകുപ്പിന്റെ പ്രധാന പദ്ധതികള്‍
വിദ്യാഭ്യാസം, സാമ്പത്തിക വികസനം, സാമൂഹ്യക്ഷേമം, സാംസ്ക്കാരികം എന്നീ പരിപാടികളും നിയമാധിഷ്ഠിത സേവനങ്ങളുമാണ് പട്ടികജാതിക്കുള്ള ഉപപദ്ധതിയ്ക്ക് കീഴില്‍ പട്ടികജാതി വികസനവകുപ്പ് നടത്തി വരുന്നത്. 2016-17-ല്‍ 1,315.50 കോടി രൂപ പട്ടികജാതി വികസന വകുപ്പിന് ലഭ്യമായതില്‍ 1,099.91 കോടി രൂപ (84 ശതമാനം) ചെലവഴിച്ചു. 2017-18-ല്‍ 1,427.60 കോടി രൂപ ലഭ്യമായതില്‍ 2017 ആഗസ്റ്റ് 31 വരെ 234.26 കോടി രൂപ ചെലവഴിച്ചു. 2016-17, 2017-18 (2017 ആഗസ്റ്റ് 31 വരെ) പട്ടികജാതി ക്ഷേമത്തിനുള്ള പദ്ധതികളുടെ വിഹിതവും ചെലവും, ഭൗതിക ലക്ഷ്യങ്ങളും നേട്ടങ്ങളും അനുബന്ധം 4.3.17 -ലും അനുബന്ധം 4.3.18 -ലും യഥാക്രമം നല്കിയിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പദ്ധതികളുടെ വിവരങ്ങള്‍ ബോക്സ് 4.3.6-ല്‍ കൊടുത്തിരിക്കുന്നു.
പദ്ധതികളുടെ പേര് | ലക്ഷ്യം | നേട്ടം |
വിദ്യാഭ്യാസ പരിപാടികള്‍ | താഴെപറയുന്ന വിഭാഗങ്ങളിലായി വിദ്യാഭ്യാസ സഹായം നല്കല്
|
2016-17 വര്‍ഷം വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 132.59 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസ സഹായം 133420 വിദ്യാര്‍ഥികള്‍ക്കും, പ്രീ-മെട്രിക് ലംപ്സം ഗ്രാന്റ് 392836 വിദ്യാര്‍ഥികള്‍ക്കും ലഭ്യമായി. 182780 വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സഹായമായി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ലഭ്യമായി. 2322 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പും, 313 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റെതസ്കോപ്പും 1199 വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളി സ്കോളര്‍ഷിപ്പും, 657 വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനവും നല്കി. പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് 2016-17ല്‍ നല്കിയ ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റ് മണി, താമസ സൗകര്യത്തിനുള്ള ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 4.3.19 ല്‍ കൊടുത്തിരിക്കുന്നു. |
ഭവന നിര്‍മ്മാണ പദ്ധതി |
|
2016-17-ൽ പദ്ധതി വഴി 14,956 കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു (ചിത്രം 4.3.7). 2017-18-ല്‍ 2017 ആഗസ്റ്റ് 31 വരെ, 7000 ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്കുകയുണ്ടായി. അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു (അനുബന്ധം 4.3.20) |
ഭൂരഹിതര്‍ക്ക് ഭൂമി | അര്‍ഹതപ്പെട്ട പാവപ്പെട്ട ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങല്‍ | 2016-17-ൽ 174.89 കോടി രൂപ പദ്ധതിക്ക് ചെലവഴിച്ചു (100%) 4465 പേർക്ക് പ്രയോജനപ്പെടുകയും ചെയ്തു 2017-18 വര്‍ഷം പ്രസ്തുത പദ്ധതിയ്ക്കായി 2017 ആഗസ്റ്റ് 31 വരെ 180 കോടി രൂപ അനുവദിക്കുകയും 1384 ഗുണഭോക്താക്കള്‍ക്കായി 29.60 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. (അനുബന്ധം 4.3.21) |
പട്ടിക ജാതിയിൽ പെട്ട ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള വികസന പരിപാടികള്‍ |
|
2016-17-ല്‍ പദ്ധതിക്കായി 17.43 കോടി രൂപ ചെലവഴിച്ചു. 378 കുടുംബങ്ങൾക്ക് ഭവന നിര്‍മ്മാണത്തിനും 210 ഭവനങ്ങൾക്ക് ഭൂമി വാങ്ങുന്നതിനും ഈ പദ്ധതി വഴി ധനസഹായം ലഭിച്ചു, |
ആരോഗ്യ പദ്ധതി ഗുരുതര മായി അസുഖ ബാധിതരായ വര്‍ക്ക് സാമ്പത്തിക സഹായം | കാന്‍സര്‍, ഹൃദയം, വൃക്ക, മസ്തിഷ്കം തുടങ്ങിയ അവയവങ്ങളില്‍ ഗുരുതരമായി രോഗം ബാധിച്ച പട്ടികജാതിയില്‍പ്പെട്ട ദാരിദ്ര രേഖയ്ക്ക് താഴെയുള്ള നിര്‍ധനര്‍ക്ക് ഡോക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരം ധനസഹായം നല്കുന്നു | 2016-17-ല്‍ 18.80 കോടി രൂപ ചികിത്സാ സഹായമായി 23073 പേര്‍ക്ക് നല്കി. 29 ഹോമിയോ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ സജ്ജമാക്കി. പാലക്കാട്, ഇടുക്കി, കൊല്ലം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി 91.95 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു. |
പട്ടിക ജാതി പെ ണ്‍കുട്ടികളുടെ വിവാഹ ത്തിനു ധന സഹായം | പട്ടികജാതിയില്‍ പെട്ട മാതാപിതാക്കളുടെ പെണ്‍മക്കളുടെ വിവാഹ ചെലവിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ സാമ്പത്തിക സഹായം | 2016-17-ല്‍ 52.60 കോടി രൂപ പദ്ധതിയ്ക്കായി ചെലവഴിക്കുകയും 10523 പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. 2017-18-ല്‍ 13.75 കോടി രൂപ അനുവദിച്ചു നല്കുകയും 2017 ആഗസ്റ്റ് 31 വരെ 2735 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു |
സ്വയം തൊഴില്‍ പദ്ധതി | പട്ടികജാതിയില്‍ പ്പെട്ടവരുടെ പുതിയ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം | 2016-17-ല്‍ 3.68 കോടി രൂപ ചെലവഴിക്കുകയും 542 പേര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു. 2017-18-ല്‍ 2017 ആഗസ്റ്റ് 31 വരെ 58 പേര്‍ക്ക് പദ്ധതി വഴി പ്രയോജനം ലഭിച്ചു. (അനുബന്ധം 4.3.22) |
അവലംബം: പട്ടികജാതി വികസന വകുപ്പ് |
2016-17 ലെ പട്ടിക ജാതി വികസന വകുപ്പിന്റെ മറ്റ് സംരംഭങ്ങളും നേട്ടങ്ങളും
പൗരാവകാശ സംരക്ഷണവും അതിക്രമങ്ങൾ തടയാനുള്ള നിയമം നടപ്പാക്കലും
തൊട്ടുകൂടായ്മ ആചരിക്കുന്നതിനും, അതു സംബന്ധിച്ച മതപ്രഭാഷണം നടത്തുന്നതില്‍ നിന്നുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കുമെതിരെയുള്ള ശിക്ഷാനടപടികള്‍ നിർവ്വഹിക്കുന്നതിനും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ‘1995 ലെ പൗരാവകാശ സംരക്ഷണ നിയമവും, 1989 -ലെ അതിക്രമങ്ങള്‍ തടയാനുള്ള നിയമവും പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ വിചാരണ ചെയ്യുന്നതിനായും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ആശ്വാസവും പുനരധിവാസവും നല്കുന്നതിനുമായി പ്രത്യേക കോടതി നിലവിലുണ്ട്
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016-17-ല്‍ 267 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഷ്ടപരിഹാരമായി 251.69 ലക്ഷം രൂപ വിതരണം ചെയ്തു. 2017-18 ആഗസ്റ്റ് 31 വരെ 96 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നഷ്ടപരിഹാരമായി 83.65 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ അനുബന്ധം 4.3.23 -ല്‍ കൊടുത്തിരിക്കുന്നു.
പട്ടികജാതി ഉപപദ്ധതി പ്രകാരമുള്ള പരിപാടികളിലെ നിര്‍ണായക വിടവുനികത്തൽ (കോര്‍പ്പസ് ഫണ്ട്)
മനുഷ്യവിഭവശേഷി വികസനം, അടിസ്ഥാനാവശ്യങ്ങള്‍, സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്കിക്കൊണ്ട് പട്ടികജാതി ഉപപദ്ധതിയനുസരിച്ചുള്ള പരിപാടികളുടെ നിര്‍ണ്ണായക വിടവു നികത്തലിന് പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കി വരുന്നു. 2014-15 മുതല്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ജില്ലകള്‍ക്ക് വിഹിതത്തിന്റെ മൂന്നിലൊന്നു തുക അനുവദിക്കുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ജില്ലാതല സമിതി 25 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകള്‍ അനുവദിക്കുന്നു, 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന പദ്ധതികള്‍ക്ക് അനുമതി നല്കുന്നത് സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പുകള്‍/സ്പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളായിരിക്കും. 2016-17-ല്‍ ചികിത്സാ സഹായം, ദുരിതാശ്വാസ ഫണ്ട്, സ്വയം പര്യാപ്തഗ്രാമം പദ്ധതി, മൊബൈല്‍ മെഡിക്കൽ യൂണിറ്റ് ആരംഭിക്കല്‍, നവീകരണ പ്രവൃത്തികള്‍, കുടിവെള്ള പദ്ധതി, മെഷീനറിയും ഉപകരണങ്ങളും വാങ്ങല്‍ എന്നീ പരിപാടികള്‍ പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കി. 2012-13 മുതല്‍ 2017-18 വരെയുള്ള ഈ പദ്ധതിയുടെ വിഹിതവും ചെലവും അനുബന്ധം 4.3.24 -ല്‍ നല്കിയിരിക്കുന്നു.
പൂള്‍ഡ് ഫണ്ട്
പ്രോജക്ട് അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് വേണ്ടി പട്ടിക ജാതി ഉപപദ്ധതി പ്രകാരവും പട്ടികവര്‍ഗ്ഗ ഉപപദ്ധതി പ്രകാരവും പൂള്‍ഡ് ഫണ്ടായി ഒരു വിഹിതം വകയിരുത്തുന്ന സംവിധാനമാണ് പൂള്‍ഡ് ഫണ്ട്. ഇതുപ്രകാരം വിവിധ വികസന വകുപ്പുകളും ഏജന്‍സികളും പ്രോജക്ടുകള്‍ തയ്യാറാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡിനു സമര്‍പ്പിക്കുകയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരിശോധിച്ചശേഷം ഉപയുക്തമായവ സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പുകള്‍/സ്പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്ക് വേണ്ടി പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളിലേക്കയയ്ക്കുന്നു. 2012-13 മുതല്‍ 2017-18 (2017 ആഗസ്റ്റ് 31) വരെയുള്ള ഈ പദ്ധതിയുടെ വിഹിതവും ചെലവും അനുബന്ധം 4.3.25 -ലും ചിത്രം 4.3.8-ലും കൊടുത്തിരിക്കുന്നു.
പട്ടികജാതി ഉപപദ്ധതിയ്ക്കുള്ള പ്രത്യേക കേന്ദ്രസഹായം
പട്ടികജാതി കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമന പരിപാടികള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായമാണ് പട്ടികജാതി ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്ര സഹായം. ഒരു പദ്ധതിയുടെ രീതി ഇതില്‍ വരുന്നില്ല. പ്രസ്തുത തുക കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയിലെ നിര്‍ണ്ണായക വിടവുനികത്തുന്നതിന് സഹായമാവുന്നു. പട്ടികജാതി ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായ പ്രകാരം ലഭിക്കുന്ന ആകെ ധനസഹായത്തിന്റെ 75 ശതമാനം തുക ജില്ലകളിലെ പട്ടികജാതി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്നല്കുന്നുണ്ട്. ശേഷിക്കുന്ന 25 ശതമാനം തുക പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ കൈകാര്യം ചെയ്യും. പട്ടികജാതി കുടുംബങ്ങള്‍ക്ക് സബ്സിഡിയും ധനകാര്യസ്ഥാപന ധനസഹായവും അടങ്ങിയ വരുമാനദായകമായ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിപ്രകാരം ഏറ്റെടുക്കാവുന്നതാണ്. 2012-13 മുതല്‍ 2017-18 വരെയുള്ള പട്ടികജാതി ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായ വിഹിതവും ചെലവും അനുബന്ധം 4.3.26 -ല്‍ നല്‍കിയിരിക്കുന്നു.
പട്ടികവര്‍ഗ വികസനവകുപ്പിന്റെ പരിപാടികള്‍
പട്ടിക വര്‍ഗക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പട്ടികവര്‍ഗ ഉപപദ്ധതി അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്താണ് (1974-75) നിലവില്‍ വന്നത്. ഒരു ഉപ പദ്ധതി സമീപനത്തിലൂടെ പട്ടിക വര്‍ഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നതാണ് പട്ടിക വര്‍ഗ ഉപപദ്ധതിയുടെ ലക്ഷ്യം. 1983-84 മുതല്‍ പദ്ധതിയുടെ സമീപനത്തില്‍ പലവിധ മാറ്റങ്ങള്‍ വരികയും ഇപ്പോള്‍ അത് ജില്ലാതലത്തില്‍ വികേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 73, 74 ഭരണഘടനാ ഭേദഗതികള്‍ക്ക് ശേഷം, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനവും ക്ഷേമവുമായി ബന്ധപ്പെട്ട വ്യക്തമായ ചുമതലകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയുണ്ടായി.
കേരളത്തിലെ ആദ്യത്തെ (1976) സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രോജക്ടാണ് (ഐ.റ്റി.ഡി.പി) അട്ടപ്പാടിയിലെ പട്ടികവര്‍ഗ വികസന ബ്ലോക്ക്. പിന്നീട് പട്ടിക വര്‍ഗ വിഭാഗത്തിന്റെ പുരോഗതിക്കായി പ്രത്യേക അധികാര പരിധിയില്‍ ആറിലധികം ഐ.റ്റി.ഡി.പി-കള്‍ കൂടി രൂപീകരിച്ചു. ഐ.റ്റി.ഡി.പി പ്രദേശത്തിന് പുറമെ അധിവസിക്കുന്ന പട്ടിക വര്‍ഗ ക്കാരുടെ വികസനം ഇപ്പോള്‍ 10 പട്ടികവര്‍ഗ വികസന ഓഫീസുകള്‍ മുഖേനയാണ് (റ്റി.ഡി.ഒ കള്‍) നടപ്പിലാക്കുന്നത്.
വളരെ പ്രത്യേകതയുള്ള സങ്കേത ആവാസ രീതികളും, സാംസ്ക്കാരിക ആചാരങ്ങളും, പാരമ്പര്യ സവിശേഷതകളും ഉള്ളതിനാല്‍ പട്ടിക വര്‍ഗ സമൂഹം വനത്തിന്റെ ഉള്‍പ്രദേശങ്ങളിലോ സമീപത്തോ കേന്ദ്രീകരിച്ച് അധിവസിച്ചുവരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട്, പട്ടികവര്‍ഗക്കാരെ സംരക്ഷിക്കുന്നതിനും അതിലൂടെ അവരുടെ വികസനം നേടിയെടുക്കലുമാണ് പട്ടികവര്‍ഗ ഉപപദ്ധതിയുടെ തന്ത്രം. ഇതനുസരിച്ച്, സംസ്ഥാനത്തെ പട്ടികവര്‍ഗ ജനസംഖ്യയുടെ (1.45 ശതമാനം) അനുപാതത്തിലധികം തുക പട്ടികവര്‍ഗക്കാരുടെ പ്രത്യേക വികസനത്തിനായി വകയിരുത്തുന്നുണ്ട്. ബഡ്ജറ്റില്‍ പട്ടികവര്‍ഗ ഉപപദ്ധതിക്ക് വകയിരുത്തുന്ന തുക സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിന് വേണ്ടിമാത്രം ചെലവഴിക്കുന്നതിനു വേണ്ടിയുള്ളതാണ്. 2016-17-ല്‍ സംസ്ഥാന ബഡ്ജറ്റിന്റെ 2.84 ശതമാനവും 2017-18 -ല്‍ 2.83 ശതമാനവും തുക പട്ടികവര്‍ഗ ഉപപദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
പട്ടികവര്‍ഗ വികസനത്തിനായുള്ള പ്രധാന വിഭവ സ്രോതസ്സുകള്‍ (i) സംസ്ഥാന പദ്ധതി വിഹിതം, (ii) കേന്ദ്രാവിഷ്കൃത പരിപാടികളിലെ പട്ടിക വര്‍ഗ ഉപപദ്ധതിവിഹിതം, (iii) പട്ടികവര്‍ഗ ഉപപദ്ധതിയുടെ പ്രത്യേക കേന്ദ്രവിഹിതം, (എസ്.സി.എ റ്റു റ്റി.എസ്.പി.) ഭരണഘടന ആര്‍ട്ടിക്കിള്‍ 275(1) പ്രകാരമുള്ള ധനസഹായം, പട്ടികവര്‍ഗ മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന മറ്റു പരിപാടികളുടെ വിഹിതം, (iv) ധനകാര്യ സ്ഥാപനങ്ങളുടെ ധനസഹായം എന്നിവയാണ്.
2016-17-ല്‍ പട്ടികവര്‍ഗ വികസനവകുപ്പിന് അനുവദിച്ച 526.65 കോടി രൂപയില്‍ 475.41 കോടി രൂപ (90.33 ശതമാനം) ചെലവഴിച്ചിട്ടുണ്ട്. 2017-18-ല്‍ പട്ടികവര്‍ഗ വികസനത്തിനായി നീക്കിവെച്ചിട്ടുള്ള ആകെ സംസ്ഥാന പദ്ധതി വിഹിതം 751.08 കോടി രൂപയാണ്. ഇതില്‍ 575.08 കോടി രൂപ (76.57ശതമാനം) പട്ടികവര്‍ഗ വികസന വകുപ്പിനും 176.00 കോടി രൂപ (23.43ശതമാനം) തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കുകയുണ്ടായി. 50 ശതമാനം, 100 ശതമാനം എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള കേന്ദ്രവിഹിതമായി യഥാക്രമം 21.30 കോടി രൂപയും 105.02 കോടി രൂപയും വകയിരുത്തുകയുണ്ടായി. ഇതുകൂടാതെ 13.00 കോടിരൂപ പട്ടികവര്‍ഗ ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായമായും പ്രതീക്ഷിക്കുന്നു. 2016-17-ലും 2017-18 (2017 ആഗസ്റ്റ് 31 വരെ)-ലും ചെലവായ തുകയുടെ വിവരങ്ങള്‍ അനുബന്ധം 4.3.27 -ലും പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കിയ പരിപാടികളുടെ ഭൗതികനേട്ടങ്ങള്‍ അനുബന്ധം 4.3.28 -ലും കൊടുത്തിട്ടുണ്ട്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവലോകനം
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തെ സംസ്ഥാന പദ്ധതി വിഹിതമായ 95010.00 കോടി രൂപയില്‍ പട്ടിക വര്‍ഗ ഉപ പദ്ധതിക്കായി 2602.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ അനുവദിച്ച 2.05 ശതമാനം തുകയെക്കാള്‍ വളരെ ക്കൂടുതലാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ പട്ടിക വര്‍ഗക്കാരുടെ ഉന്നമനത്തിനായി അനുവദിച്ച 2.74 ശതമാനം തുക. 2012-13 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പദ്ധതി വിഹിതവും ചെലവും പട്ടിക 4.3.19 -ൽ കൊടുത്തിരിക്കുന്നു.
വര്‍ഷം | പദ്ധതി വിഹിതം | സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയ പട്ടിക വര്‍ഗ ഉപ പദ്ധതിയുടെ ശതമാനം | തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ | പട്ടിക വര്‍ഗ വികസന വകുപ്പ് | |||
ബഡ്ജറ്റ് വിഹിതം | ലഭ്യമായ തുക | ചെലവ് (ലഭ്യമായ തുകയുടെ അടിസ്ഥാനത്തില്‍) | വിഹിതം | ചെലവ് | |||
2012-13 | 325.05 | 2.32 | 123.62 | 162.17 | 102.00 | 201.43 | 205.33 |
2013-14 | 389.85 | 2.29 | 124.30 | 183.11 | 136.89 | 265.55 | 267.10 |
2014-15 | 600.00 | 3.00 | 139.22 | 185.44 | 121.61 | 460.78 | 390.46 |
2015-16 | 604.50 | 3.02 | 139.22 | 225.83 | 149.64 | 465.28 | 366.69 |
2016-17 | 682.80 | 2.84 | 156.00 | 216.87 | 107.53 | 526.80 | 480.77 |
ആകെ | 2602.25 | 2.74 | 682.36 | 973.42 | 617.67 | 1919.84 | 1710.37 |
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പരിപാടികള്‍ വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം, സാമൂഹിക-സാമ്പത്തിക ഉന്നമനം, നിയമപരിരക്ഷ എന്നിങ്ങനെ പൊതുവായി തരം തിരിക്കാം. 2016-17, 2017-18 (ആഗസ്റ്റ് 31, 2017 വരെ) എന്നീ വര്‍ഷങ്ങളില്‍ വകുപ്പ് നടപ്പിലാക്കിയ പ്രധാന പരിപാടികളുടെ ലക്ഷ്യങ്ങളും നേട്ടങ്ങളും ബോക്സ് 4.3.7-ല്‍ നല്കുന്നു.
പരിപാടി യുടെ പേര് | ലക്ഷ്യങ്ങള്‍ | നേട്ടങ്ങള്‍ |
വിദ്യാഭ്യാസ പരിപാടികള്‍ |
|
2016-17-ൾ പ്രീമെട്രിക് പഠനത്തിന് 3.69 കോടി രൂപ ചെലവഴിച്ച് 14918 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം നല്‍കി. ഇതേ കാലയളവില്‍ 25.00 കോടി രൂപ പോസ്റ്റ് മെട്രിക് പഠനത്തിന് ചെലവഴിച്ച് 12612 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം നല്‍കി. 2017-18ല്‍ (2017 ആഗസ്റ്റ് 31 വരെ) പ്രീമെട്രിക് പഠനത്തിന് 1.27 കോടി രൂപ ചെലവഴിച്ച് 1784 വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ് മെട്രിക് പഠനത്തിന് 12.00 കോടി രൂപ ചെലവഴിച്ച് 15986 വിദ്യാര്‍ത്ഥികള്‍ക്കും സഹായം ലഭിച്ചു. 2016-17-ല്‍ പട്ടികവര്‍ഗ വികസന വകുപ്പ് വിവിധ വിദ്യാഭ്യാസ പരിപാടികള്‍ നടപ്പിലാക്കുന്നതിനായി 155.30 കോടി രൂപ വകയിരുത്തിയതില്‍ 121.40 കോടി രൂപ ചെലവഴിച്ചു. 2017-18 -ല്‍ (2017 ആഗസ്റ്റ് 31 വരെ) 170.90 കോടി രൂപ വകയിരുത്തിയതില്‍ 47.38 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. (അനുബന്ധം 4.3.29, 4.3.30, 4.3.31, 4.3.32) |
ഭവന പദ്ധതി | ഭവനരഹിത പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്പുതിയ വീടു നിര്‍മാണത്തിന് ധന സഹായം. | 2016-17-ല്‍ പൊതു ഭവന നിര്‍മ്മാണ പദ്ധതി പ്രകാരമുള്ള വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് 50.47 കോടി രൂപ വകയിരുത്തുകയും മൊത്തം തുക ചെലവഴിക്കുകയും ചെയ്തു. കൂടാതെ എ.റ്റി.എസ്.പി. ഫണ്ടില്‍ വകയിരുത്തിയ 156.45 കോടി രൂപയും ചെലവഴിക്കുകയുണ്ടായി. 2017-18-ല്‍ (2017 ആഗസ്റ്റ് 31 വരെ)പൊതു ഭവന നിര്‍മ്മാണ പദ്ധതിക്ക് അനുവദിച്ച 115.08 കോടി രൂപയില്‍ 46.25 കോടി രൂപ ചെലവഴിച്ചു. (ചിത്രം 4.3.9 അനുബന്ധം 4.3.33, അനുബന്ധം 4.3.34) |
ആരോഗ്യ പരിപാടി | ക്ഷയം, കുഷ്ഠം, ചൊറി, അരിവാള്‍ രോഗം, ജലജന്യരോഗങ്ങള്‍ മുതലായവയ്ക്ക് ധനസഹായം നല്‍കല്‍ | 2016-17-ല്‍ 15.00 കോടി രൂപ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി വിഹിതമായി വകയിരുത്തുകയും 14.78 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 2017-18 -ല്‍ 20.00 കോടിരൂപ വകയിരുത്തിയതില്‍ 13.47 കോടി രൂപ (2017 ആഗസ്റ്റ് 31 വരെ)ചെലവായിട്ടുണ്ട്. (അനുബന്ധം 4.3.35) |
ഭൂരഹിത പട്ടിക വര്‍ഗക്കാരുടെ പുനരധിവാസം | ഭൂരഹിത പട്ടികവര്‍ഗ ക്കാര്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനത്തില്‍ ഒരേക്കര്‍ മുതല്‍ പരമാവധി അഞ്ച് ഏക്കര്‍ വരെ പരിധിക്ക് വിധേയമായി ഭൂമി നല്‍കുക. | ഈ പരിപാടിയില്‍ (2017 ആഗസ്റ്റ് 31 വരെ)739 കുടുംബങ്ങള്‍ക്ക് 278.96 ഏക്കര്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട്. ജില്ലതിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 4.3.36 -ല്‍ നല്‍കിയിരിക്കുന്നു. |
അവലംബം: പട്ടികവര്‍ഗ വികസന വകുപ്പ് |
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ | ആരോഗ്യ സ്ഥാപനങ്ങള്‍ |
|
|
അവലംബം: പട്ടികവര്‍ഗ വികസന വകുപ്പ് |
കോര്‍പ്പസ് ഫണ്ട്
ഈ പരിപാടി പ്രകാരം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ 2016-17-ല്‍ 5,057.69 ലക്ഷം രൂപ നീക്കിവയ്ക്കുകയും അതില്‍ 4,754.41 ലക്ഷം രൂപ (94 ശതമാനം) ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. സ്വയം തൊഴിലുകള്‍, വൈദഗ്ദ്ധ്യ വികസനം, ജലവിതരണവും ശുചീകരണവും, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, നടപ്പാലങ്ങള്‍, സാങ്കേതിക വിദ്യ കൈമാറ്റം, വിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍, ആരോഗ്യം തുടങ്ങിയവയാണ് കോര്‍പ്പസ് ഫണ്ടിലെ പ്രധാന ഘടകങ്ങള്‍. 2012-13 മുതല്‍ 2017-18 വരെ (2017 ആഗസ്റ്റ് 31 വരെ) ഉള്ള കോര്‍പ്പസ് ഫണ്ടിന്റെ വിഹിതവും ചെലവും സംബന്ധിച്ച വിവരം അനുബന്ധം 4.3.37 ലും, ചിത്രം 4.3.10 -ലും ജില്ല തിരിച്ചുള്ള 2017-18 -ലെ വിവരങ്ങള്‍ അനുബന്ധം 4.3.38 -ലും നല്കിയിരിക്കുന്നു.
അധിക പട്ടിക വര്‍ഗ ഉപപദ്ധതിയ്ക്കുള്ള വിഹിതം (എ.റ്റി.എസ്.പി.ഫണ്ട്)/പ്രത്യേക പാക്കേജ്
സംസ്ഥാനത്തെ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വസിക്കുന്ന പട്ടികവര്‍ഗക്കാരുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് വേണ്ടി സാധാരണ വകയിരുത്തുന്ന പട്ടികവര്‍ഗ വിഹിതത്തിന് പുറമെ ഒരു പ്രത്യേക പാക്കേജായാണ് എ.റ്റി.എസ്.പി. ഫണ്ട് വകയിരുത്തുന്നത്. 2014-15-ല്‍ 150 കോടി രൂപ തിരഞ്ഞെടുത്ത സങ്കേതങ്ങളിലെ പട്ടികവര്‍ഗക്കാരുടെ സംയോജിത സുസ്ഥിര വികസനത്തിനുവേണ്ടിയുള്ള ഒരു പുതിയ ഉദ്യമമായി വകയിരുത്തുകയുണ്ടായി. 2015-16 ലും 2016-17 ലും ഈ പദ്ധതി തുടര്‍ന്നു. 2016-17 ല്‍ ഈ പദ്ധതിയിലൂടെ ഭവന നിര്‍മ്മാണത്തിനാണ് പ്രാധാന്യം നല്‍കിയത്. 2017 ആഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് ഈ പദ്ധതിയുടെ ചെലവ് 156.44 കോടി രൂപയാണ്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അനുബന്ധം 4.3.39 -ല്‍ കൊടുത്തിട്ടുണ്ട്.
അംബേദ്ക്കര്‍ സെറ്റില്‍മെന്റ് ഡെവലപ്പ്മെന്റ് സ്ക്കീം (മുമ്പുള്ള എ.റ്റി.എസ്.പി.ഫണ്ട് / പ്രത്യക പാക്കേജ്)
2017-18 വാര്‍ഷിക പദ്ധതിയില്‍ ‘എ.റ്റി.എസി.പി.ഫണ്ട് / പ്രത്യക പാക്കേജ്’ എന്ന പദ്ധതി അംബേദ്ക്കര്‍ സെറ്റില്‍മെന്റ് ഡെവലപ്പ്മെന്റ് സ്ക്കീം എന്ന് പുനര്‍നാമകരണം ചെയ്ത് 100 കോടി രൂപ വകയിരുത്തി. പട്ടിക വര്‍ഗ വികസന വകുപ്പ്, തെരഞ്ഞെടുത്ത 90 കോളനികളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.
പട്ടികവര്‍ഗ ഉപപദ്ധതിക്കു വേണ്ടിയുള്ള പ്രത്യേക കേന്ദ്രസഹായം (എസ്.സി.എ റ്റു റ്റി.എസ്.പി)
സംസ്ഥാന പദ്ധതികള്‍ക്കു പുറമേ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അധിക വിഹിതമായി ലഭ്യമാകുന്ന ഫണ്ടാണ് പട്ടിക വര്‍ഗ ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായം. ഈ പദ്ധതിയിലൂടെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ പ്രദാനം ചെയ്യുന്ന വരുമാനദായക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുക്കുന്നതിന് ഉദ്ദേശിക്കുന്നു. 2009-10 മുതല്‍ 2017-18 വരെ (ആഗസ്റ്റ് 31, 2017 വരെ)പട്ടിക വര്‍ഗ ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്ര സഹായത്തിന്റെ വിഹിതവും ചെലവും സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 4.3.40 -ല്‍ കൊടുത്തിരിക്കുന്നു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്റ് ഡവലപ്പ്മെന്റ് സ്റ്റഡീസ് ഫോര്‍ എസ്.സി/എസ്.റ്റി
1970-ല്‍ ദേശീയ മാതൃകയില്‍ സ്ഥാപിച്ച ട്രൈബല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്ററാണ് പിന്നീട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്റ് ഡവലപ്പ്മെന്റ് സ്റ്റഡീസ് ഫോര്‍ എസ്.സി/എസ്.റ്റി (കിര്‍ത്താഡ്സ്) എന്ന സ്ഥാപനമായി അംഗീകരിച്ചത്. ഈ സ്ഥാപനം സംസ്ഥാനത്തെ പട്ടികജാതി, പട്ടിക വര്‍ഗക്കാരെക്കുറിച്ച് പഠനങ്ങളും ഗവേഷണവും നടത്തുന്നു.
പട്ടികജാതി വികസനവകുപ്പ്, പട്ടികവര്‍ഗ വികസനവകുപ്പ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ ആവശ്യ പ്രകാരം സംശയാസ്പദമായ കേസുകളില്‍ പ്രസ്തുത സ്ഥാപനം നരവംശ ശാസ്ത്രപരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍ അനുബന്ധം 4.3.41 -ല്‍ നല്‍കിയിട്ടുണ്ട്.
കിര്‍ത്താഡ്സിന്റെ പരിശീലന വിഭാഗം പട്ടികവര്‍ഗ വികസനത്തിനായി നിരവധി പരിപാടികള്‍ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഈ വിഭാഗം നിരവധി പരിശീലനപരിപാടികളും, കാര്യശേഷി വര്‍ധിപ്പിക്കല്‍ പരിപാടികളും ശാക്തീകരണ പരിപാടികളും വിദ്യാഭ്യാസ പരിപാടികളും നടത്തിവരുന്നു. കൂടാതെ സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പാരമ്പര്യ നൃത്തവും സംഗീതവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദികലാഗ്രാമം പരിപാടികള്‍ ഏറ്റെടുത്തു നടത്തിവരുന്നു. കിര്‍ത്താഡ്സിന്റെ വിവിധ പരിപാടികളുടെ വിഹിതവും ചെലവും അനുബന്ധം 4.3.42 -ല്‍ നല്‍കിയിട്ടുണ്ട്.
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍
1956 ലെ കമ്പനി ആക്ടിനു കീഴില്‍ 1972-ല്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സ്ഥാപിതമായി. കോര്‍പ്പറേഷന്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ സമുദായങ്ങളിലെ സംരംഭകരുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും യോജിക്കുന്ന തരത്തിലുള്ള ക്ഷേമപരിപാടികള്‍ ആവിഷ്ക്കരിക്കുകയും അവര്‍ക്ക് വേണ്ടി വരുമാനദായകമായ വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്ന പദ്ധതികളെ (i) ഒറ്റത്തവണ വായ്പാ പദ്ധതി (ii) ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (NSFDC) യുമായി ചേര്‍ന്നു നടപ്പിലാക്കുന്ന ഒറ്റത്തവണ പദ്ധതികള്‍ ((ii) ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (NDTFDC) വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്.
2016-17 വര്‍ഷം കോര്‍പ്പറേഷന്‍ 55.35 കോടി രൂപ 5031 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. 2017-18 ല്‍ 1809 ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി ധനസഹായം നല്‍കി. കോര്‍പ്പറേഷന്റെ പദ്ധതി തിരിച്ചുള്ള ഭൗതിക നേട്ടവും സാമ്പത്തിക നേട്ടവും അനുബന്ധം 4.3.43 ല്‍ ചേര്‍ത്തിട്ടുണ്ട്.
മറ്റു പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമം
സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വികസനത്തിനായി 2011-12 ല്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ചു. ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി വിദ്യാഭ്യാസ പദ്ധതികള്‍ വകുപ്പ് നടപ്പിലാക്കി വരുന്നു. ഒ.ബി.സി വിഭാഗക്കാര്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതികളില്‍ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പുകളും, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകളും ഉള്‍പ്പെടുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 108042 ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പും, 306826 വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക് സ്കോളര്‍ഷിപ്പും വഴി പ്രയോജനം ലഭിച്ചു. ഒ.ഇ.സി വിദ്യാഭ്യാസ ധന സഹായ പദ്ധതിയിലൂടെ, 188376 ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പും 202230 വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക് സ്കോളര്‍ഷിപ്പും ലഭിച്ചു. വകുപ്പ് നടപ്പിലാക്കിവരുന്ന മറ്റ് പ്രധാന പദ്ധതികളില്‍ തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്ന പരിപാടി, വിദേശ പഠനത്തിനുള്ള സ്ക്കോളര്‍ഷിപ്പ്, ആട്ടോമൊബൈല്‍ വ്യവസായ മേഖലയിലെ തൊഴില്‍, ഹോസ്റ്റല്‍ നിര്‍മ്മാണം, പരമ്പരാഗത തൊഴിലുകള്‍ക്കുള്ള സഹായം എന്നിവ ഉള്‍പ്പെടുന്നു. 2016-17 വര്‍ഷം മുതല്‍ ഗ്രാമീണ മേഖലയിലെ പരമ്പരാഗത ബാര്‍ബര്‍മാര്‍ക്ക് സ്ഥാപനം നവീകരിക്കുന്നതിനുള്ള സഹായപദ്ധതിയും ആരംഭിച്ചു. പ്രാരംഭ വര്‍ഷത്തില്‍ 2219 വ്യക്തികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി. 2016-17 വര്‍ഷം മറ്റു പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിന് ബഡ്ജറ്റില്‍ വകയിരുത്തിയ 14,022 ലക്ഷം രൂപയില്‍ 8,804.26 ലക്ഷം രൂപ (62.78ശതമാനം) ചെലവഴിച്ചു.
2017-18 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നാക്ക വികസന വകുപ്പിന് വകയിരുത്തിയിരിക്കുന്നത് 10340 ലക്ഷം രൂപയാണ്. ഇതില്‍ 2820 ലക്ഷം രൂപ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ സംസ്ഥാന വിഹിതമാണ്. 2017-18 ല്‍ 5000 ലക്ഷം രൂപ 100 ശതമാന കേന്ദ്ര സഹായമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 31.08.2017 വരെയുള്ള ആകെ ചെലവ് 3723.95 ലക്ഷം രൂപയാണ്. 2016-17, 2017-18 (31.08.2017 വരെ) എന്നീ വര്‍ഷങ്ങളിലെ വകുപ്പ് നടപ്പിലാക്കിയ വിവിധ പരിപാടികളുടെ ചെലവും ഭൗതിക നേട്ടവും അനുബന്ധം 4.3.44 -ലും അനുബന്ധം 4.3.45 -ലും ചേര്‍ത്തിരിക്കുന്നു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി)
സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും സാമൂഹികവും സാമ്പകത്തികവുമായ ഉന്നമനമാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കെ.എസ്.ബി.സി.ഡി.സി ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ സാമ്പത്തിക സഹായം നല്‍കി വരുന്നു. കെ.എസ്.ബി.സി.ഡി.സി, വിവിധ ക്ഷേമ പദ്ധതികളായ വിവാഹധനസഹായ പദ്ധതി, വിദ്യാശ്രീ വായ്പ, വിദേശത്ത് തൊഴിലിനായുള്ള വായ്പ, സുവര്‍ണ്ണ ശ്രീ വായ്പ എന്നീ പദ്ധതികള്‍ തനതുഫണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായവും വിനിയോഗിച്ച് നടപ്പിലാക്കിവരുന്നു. 2016-17 വര്‍ഷത്തില്‍ 31,692.37 ലക്ഷം രൂപ ലോണായി വിതരണം ചെയ്യുകയും, ഇത് 37,766 പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. ഇതില്‍ 28,257 പേര്‍ (74.82 ശതമാനം) സ്ത്രീകളാണ്. 2017-18 ല്‍ 2017 ആഗസ്റ്റ് 31, വരെയുള്ള കണക്കനുസരിച്ച് 12,473.85 ലക്ഷം രൂപ 10368 പേര്‍ക്കായി 2017-18 വര്‍ഷത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. 2016-17, 2017-18 (2017 ആഗസ്റ്റ് 31 വരെ) എന്നീ വര്‍ഷങ്ങളിലെ കോര്‍പ്പറേഷന്റെ വിഭവ ലഭ്യതയ്ക്കനുസരിച്ചുള്ള ചെലവും ഭൗതിക നേട്ടവും അനുബന്ധം 4.3.46 -ല്‍ കൊടുത്തിട്ടുണ്ട്.
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍
പട്ടിക ജാതിയില്‍ നിന്നും, മറ്റു ശുപാര്‍ശിത സമുദായങ്ങളില്‍ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ സാമൂഹ്യ- വിദ്യാഭ്യാസ-സാംസ്ക്കാരിക- സാമ്പത്തിക ഉന്നമനമാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കൃഷിഭൂമി വാങ്ങല്‍, വിദേശ തൊഴില്‍, പാര്‍പ്പിടം, വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം, വിവാഹ വായ്പ, കൃഷിയും അനുബന്ധ മേഖലയിലുമുള്ള സഹായം, ചെറുകിട കച്ചവടം, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന മുഖ്യ പദ്ധതികള്‍. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായവും എന്‍.ബി.സി.എഫ്.ഡി.സി യില്‍ നിന്നും ലഭിക്കുന്ന വായ്പാസഹായവുമാണ് കോര്‍പ്പറേഷന്റെ ധനസ്രോതസ്സുകള്‍. സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കിയ വായ്പാ പദ്ധതികളുടെ വിശദാംശങ്ങള്‍ 2012-13 മുതല്‍ 2017-18 (2017 ആഗസ്റ്റ് 31 വരെ) അനുബന്ധം 4.3.47 -ല്‍ കൊടുത്തിരിക്കുന്നു. കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളുടെ ഭൗതിക നേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളുടെയും വിവരങ്ങള്‍ അനുബന്ധം 4.3.48 -ല്‍ കൊടുത്തിരിക്കുന്നു.
ന്യൂനപക്ഷ ക്ഷേമം
ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുവാനായി ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2012 മുതല്‍ സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമായി. വിദ്യാഭ്യാസ ധനസഹായം, വിവാഹബന്ധം വേര്‍പെടുത്തിയ/വിധവകളായ/ഭര്‍ത്താവ് ഉപേക്ഷിച്ച/ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്കുള്ള ഭവന പദ്ധതി, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയിലെ കുടിവെള്ള വിതരണ പദ്ധതി എന്നിവയാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്ന പ്രധാന പദ്ധതികള്‍. 2016-17 വര്‍ഷം കേന്ദ്രസഹായം ഉള്‍പ്പെടെ ബഡ്ജറ്റില്‍ വകയിരുത്തിയ 10667 ലക്ഷം രൂപയില്‍ 9,392.4 (88.05 ശതമാനം) ലക്ഷം രൂപ ചെലവഴിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് വകയിരുത്തിയ 8250 ലക്ഷം രൂപയില്‍ 550 ലക്ഷം രൂപ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ സംസ്ഥാന വിഹിതമാണ്. കൂടാതെ 1650 ലക്ഷം രൂപ, 2017-18 വര്‍ഷത്തിലേക്കുള്ള ബഹുമേഖലാ വികസന പരിപാടികള്‍ക്കായുള്ള 75 ശതമാനം കേന്ദ്ര സഹായമായും പ്രതീക്ഷിക്കുന്നു. 2016-17, 2017-18 (2017 ആഗസ്റ്റ് 31 വരെ) എന്നീ വര്‍ഷങ്ങളില്‍ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളൂടെ ഭൗതിക നേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും അനുബന്ധം 4.3.49 -ലും അനുബന്ധം 4.3.50 -ലും ചേര്‍ത്തിരിക്കുന്നു.
കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കാലാകാലങ്ങളിലുള്ള നിര്‍ദ്ദേശാനുസരണം മതന്യൂനപക്ഷങ്ങളുടെയും ശുപാര്‍ശിത വിഭാഗങ്ങളുടെയും ക്ഷേമവും സാമ്പത്തിക വികസനവും ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചു. വായ്പകള്‍, അഡ്വാന്‍സുകള്‍, ഗ്യാരന്റികള്‍, സെക്യൂരിറ്റികള്‍, മറ്റു ധനകാര്യ സഹായങ്ങള്‍ എന്നീ ഇനങ്ങളില്‍ കോര്‍പ്പറേഷന്‍ സാമ്പത്തിക സഹായം നല്‍കി വരുന്നു. വരുമാനദായക പ്രോജക്ടുകള്‍, ഭവന വായ്പ, വിദ്യാഭ്യാസ വായ്പകള്‍, തൊഴില്‍ പരിശീലനം മുതലായവയാണ് ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായുള്ള കോര്‍പ്പറേഷന്റെ പ്രധാന പദ്ധതികള്‍. ഓഹരി മൂലധനമായി കോര്‍പ്പറേഷന് 2017-18 ല്‍ ലഭിച്ചത് 1500 ലക്ഷം രൂപയാണ്. കോര്‍പ്പറേഷന്റെ സാമ്പത്തിക നേട്ടങ്ങളും ഭൗതിക നേട്ടങ്ങളും അനുബന്ധം 4.3.51 -ല്‍ നല്‍കിയിരിക്കുന്നു.
മുന്നോക്ക സമുദായങ്ങളുടെ ക്ഷേമം (സമുന്നതി)
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാരുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിച്ചു. കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രധാന പരിപാടികളില്‍ സ്കോളര്‍ഷിപ്പ്‍, പരിശീലനത്തിനുള്ള സഹായം, തവണ വായ്പാ സഹായം, നൈപുണ്യ സംരംഭകത്വ വികസനം, ജീര്‍ണ്ണിച്ച അഗ്രഹാരങ്ങളുടെ പുനരുദ്ധാരണം എന്നിവ ഉള്‍പ്പെടുന്നു. 2016-17 വര്‍ഷത്തില്‍ ബഡ്ജറ്റില്‍ വകയിരുത്തിയ 3,500 ലക്ഷം രൂപയില്‍ 1,923.14 ലക്ഷം രൂപ ചെലവഴിച്ചു. 2017-18 വര്‍ഷത്തിലേക്ക് വിവിധ പരിപാടികള്‍ക്കായി കോര്‍പ്പറേഷനുവേണ്ടി വകയിരുത്തിയിരിക്കുന്നത് 3000 ലക്ഷം രൂപയാണ്. 2016-17, 2017-18 (2017 ആഗസ്റ്റ് 31 വരെ) എന്നീ വര്‍ഷങ്ങളില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഭൗതിക നേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും അനുബന്ധം 4.3.52 -ല്‍ ചേര്‍ത്തിരിക്കുന്നു.