ഒരു പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിൽ ഗതാഗതത്തിന് ഗണനീയമായ സ്ഥാനമാണു ള്ളത്. ഇന്ത്യയിലെ വിസ്തൃതമായ റോഡ് ശൃംഖല ദശലക്ഷകണക്കിനുള്ള ജനങ്ങളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നു. ഇന്ത്യൻ റോഡ് ശൃംഖല 4.88 ദശലക്ഷം കിലോ മീറ്റർ ദൈര്‍ഘ്യത്തിൽ ലോകത്തെ മൂന്നാമത്തെ വലിയ റോഡ് ശൃംഖലയാണ്. ലോകബാങ്കു് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ദേശീയ പാതകളുടെ ദൈര്‍ഘ്യം 92,851 കി.മീറ്ററാണ്. ഇത് ആകെ ദൈര്‍ഘ്യത്തിന്റെ 2 ശതമാനം മാത്രമാണെങ്കിലും ആകെ ട്രാഫിക്കിന്റെ 40 ശതമാനം ദേശീയപാത യിലൂടെയാണ്. ദേശീയ പാതകളുടെ ആകെ ദൈര്‍ഘ്യത്തിന്റെ 24 ശതമാനം മാത്രമാണ് നാലു വരിപ്പാതകൾ ഉള്ളത്. ബാക്കിയുള്ളവ രണ്ടു വരിയോ, അതിൽ താഴെയോ മാത്രമാണ്. ഒരോറ്റ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തി ക്കുന്ന ഇന്ത്യൻ റെയിൽവെ (66,687 കിലോമീറ്റർ റൂട്ട് ദൈര്‍ഘ്യം) ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവെ ശൃംഖലയാണ്. റെയിൽവെയുടെ വരുമാനത്തിന്റെ 67 ശതമാനം ചരക്കു ഗതാഗതം മുഖേനയാണ്. വ്യോമഗതാഗത മേഖലയിൽ അനുക്രമമായ പുരോഗതി ഉണ്ടാകുന്നതോടൊപ്പം, സ്വകാര്യ മേഖലയുടെ പങ്കാളിത്തവും, വ്യോമഗതാഗത പശ്ചാത്തല മേഖലയുടെ വികസനവും സാധ്യമാകുന്നു.
ചരക്കു ഗതാഗത മേഖലയിൽ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളായ ഉള്‍നാടൻ ജലഗതാഗതവും തീരദേശ ഗതാഗതവും ചരക്കു നീക്കത്തിൽ പ്രധാന പങ്കു വഹിക്കുന്നു. 7,512 കി.മീ തീരദേശ മേഖലയുള്ള ഇന്ത്യയിൽ 12 വന്‍കിട തുറമുഖങ്ങളും 200 ചെറുകിട തുറമുഖങ്ങളും നിലവിലുള്ളതിൽ 30 തുറമുഖങ്ങൾ മുഖേന ചരക്കുഗതാഗതം സാധ്യമാകുന്നു. ചെറുകിട വന്‍കിട തുറമുഖങ്ങൾ മുഖേന ഏകദേശം 53 ദശലക്ഷം ടണ്‍ ചരക്കുഗതാഗതം നടക്കുന്നതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ആഭ്യന്തര ചരക്കു ഗതാഗത മേഖലയിൽ തീരദേശ ഉള്‍നാടൻ ജലഗതാഗതത്തിന്റെ പങ്ക് ഏകദേശം ഒരു ശതമാനം മാത്രമാണ്.
സംസ്ഥാന പശ്ചാത്തല മേഖല 2.19 ലക്ഷം കി.മീറ്റർ റോഡുകൾ, 1,588 കി.മീറ്റർ റെയിൽവെ, 1,687 കി.മീറ്റർ ഉള്‍നാടൻ ജലഗതാഗതം, 18 തുറമുഖങ്ങൾ എന്നിവ ഉള്‍പ്പെടുന്നതാണ്. 38,863 ച.കി.മീറ്റർ വിസ്തീര്‍ണ്ണമുള്ളതും, വൈവിധ്യമായ ഭൂപ്രകൃതിയോടു കൂടിയ കേരളത്തിന്റെ പൊതു ഗതാഗത മേഖലയിൽ, റോഡ് ഗതാഗതമാണ് മുഖ്യ പങ്കു വഹിക്കുന്നത്. കേരളത്തിൽ ആകെ 25,449 ബസ്സുകൾ നിലവിലുള്ളതിൽ 19,496 സ്വകാര്യ ബസ്സുകളും (77 ശതമാനം), 5,953 (23 ശതമാനം) കെ.എസ്.ആർ.റ്റി.സി ബസ്സുകളുമാണ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും സ്വകാര്യ ബസ്സുകളുടെ എണ്ണം, കെ.എസ്.ആർ.റ്റി.സി ബസ്സുകളെക്കാൾ കൂടുതലാണ്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 1,588 കി.മീറ്റർ ട്രാക്ക് ദൈര്‍ഘ്യത്തിൽ 1,257 റൂട്ട് ദൈര്‍ഘ്യത്തിൽ റെയിൽവെ ശൃംഖല നിലവിലുണ്ട്. കേരളത്തിൽ ജലഗതാഗത സ്രോതസ്സുകളായ നദികൾ, തടാകങ്ങൾ, നദീ മുഖങ്ങൾ, കായലുകൾ എന്നിവയിൽ 1,895 കി.മീറ്റർ ദൈര്‍ഘ്യത്തിൽ ഉള്‍നാടൻ ജലഗതാഗതം സാധ്യമാണ്. ഉള്‍നാടൻ ജലഗതാഗതം പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ ഗതാഗത മാര്‍ഗ്ഗമാണ്. ദീര്‍ഘദൂര ചരക്കുഗതാഗതത്തിന് തീരദേശ ഗതാഗതത്തെ അവലംബിക്കുന്നു. ബഹുമാര്‍ഗ്ഗ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതു വഴി, കേരളത്തിൽ ലഭ്യമായ 585 കി.മീറ്റർ തീരദേശംചരക്കുഗതാഗത പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാക്കി മാറ്റാവുന്നതാണ്.
കേരളത്തിൽ, ഒരു വൻകിട തുറമുഖവും, 17 ചെറുകിട തുറമുഖങ്ങളുമാണുള്ളത്. ബര്‍ത്തിംഗ്, ചരക്ക് കൈകാര്യം ചെയ്യൽ, ചരക്കു സൂക്ഷിക്കുന്നതിനുള്ള സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം, ബേപ്പുർ, അഴീക്കൽ, കൊല്ലം എന്നീ നാല് ഇടത്തരം തുറമുഖങ്ങളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് അന്താരാഷ്ട്രാ വിമാനത്താവളങ്ങളാണ് കേരളത്തിൽ നിലവിലുള്ളത്. നിലവിലുള്ള എല്ലാ വിമാനത്താവളങ്ങളും അന്താരാഷ്ട്രാ നിലവാരത്തിലുള്ളവയാണെന്ന പ്രത്യേകത കേരളത്തിന് സ്വന്തമാണ്. കണ്ണൂർ അന്താരാഷ്ട്രാ വിമാനത്താവളം പൂര്‍ത്തിയാകുന്ന തോടുകൂടി ഏറ്റവും കൂടുതൽ അന്താരാഷ്ട വിമാനത്താവളങ്ങളുള്ള സംസ്ഥാനമായ തമിഴ്നാടിനൊപ്പം കേരളവും എത്തിച്ചേരും. നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഗതാഗത പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുഗതാഗത മാര്‍ഗ്ഗത്തിന്റെ പ്രായോഗികത മനസ്സിലാക്കി കേരള ഗവണ്‍മെൻറ് കൊച്ചി മെട്രോ പദ്ധതി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ലൈറ്റ് മെട്രോപദ്ധതി എന്നിവയ്ക്ക് പ്രാരംഭം കുറിച്ചിട്ടുണ്ട്. ഈ പൊതുഗതാഗത മാര്‍ഗ്ഗം പ്രാവര്‍ത്തികമാകുന്നതോടു കൂടി പ്രധാന നഗരങ്ങളിലെ ഗതാഗതബാഹുല്യം കുറയ്ക്കുന്നതിന് സാധിക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്തു വകുപ്പ് (റോഡുകളും പാലങ്ങളും വിഭാഗം), ദേശീയ പാതകൾ, മുന്‍സിപ്പാലിറ്റികൾ, കോര്‍പ്പറേഷനുകൾ, ജലസേചന വകുപ്പ്, വനം വകുപ്പ്, റെയിൽവെ എന്നീ ഏജന്‍സികളാണ് കേരളത്തിലെ റോഡുകൾ പരിപാലിക്കുന്നത്. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ സെന്റർ (നാറ്റ്പാക്), മോട്ടോർ വാഹന വകുപ്പ്, കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷൻ (കെ.എസ്.ആർ.ടി.സി), റോഡുകളും, പാലങ്ങളും വികസന കോര്‍പ്പറേഷൻ, കേരള (ആർ.ബി.ഡി.സി.കെ), കേരള സംസ്ഥാന ഗതാഗത പദ്ധതി (കെ.എസ്.ടി.പി), കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആർ.എഫ്.ബി), റോഡ് ഇന്‍ഫ്രാസ്ട്രക്ചർ കമ്പനി കേരള (ആർ.ഐ.സി.കെ) ലിമിറ്റഡ് എന്നിവയാണ് ഗതാഗത മേഖലയുമായി ബന്ധിപ്പെട്ടിരിക്കുന്ന മറ്റ് ഏജന്‍സികൾ.
ഗതാഗത മേഖലയ്ക്ക് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ വകയിരുത്തിയ തുക, ചെലവാക്കിയ തുക, 2017-18 വാര്‍ഷിക പദ്ധതിയിൽ അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിവരങ്ങൾ പട്ടിക 5.1 -ൽ കൊടുത്തിരിക്കുന്നു.
ക്രമ നമ്പർ | ഉപമേഖലകൾ | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി | വാര്‍ഷികപദ്ധതി 2017-18 | ||
വിഹിതം | ചെലവ് | വിഹിതം | ചെലവ് (09/17) | ||
1 | തുറമുഖ വകുപ്പ് | 121,627.00 | 78,063.12 (64.18%) | 13,811.00 | 10,085.25 (73.02%) ** |
2 | റോഡുകളും പാലങ്ങളും | 43,8942.00 | 980,699.54 (223.42%) | 135,094.00 | 79,484.39 (58.84%) |
3 | റോഡു ഗതാഗതം | 40,093.00 | 27,275.62 (68.03%) | 8,286.00 | 3,310.55 (39.95%) |
4 | ഉള്‍നാടൻ ജലഗതാഗതം | 72,600.00 | 18,378.68 (25.31%) | 16,307.00 | 263.45 (1.63%) |
അവലംബം:ബജറ്റ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ്. ** വന്‍കിട പശ്ചാത്തല വികസന പദ്ധതിയിൽ ഉള്‍പ്പെടുത്തി ഒരുലക്ഷം രൂപ നാമമാത്ര വിഹിതം വകയിരുത്തിയിട്ടുള്ള വിഴിഞ്ഞം അന്താരാഷ്ട്രാ ആഴക്കടൽ പദ്ധതിയുടെ ചെലവായ 10,000 ലക്ഷം രൂപ ചെലവ് ഇതിൽ ഉള്‍പ്പെടുന്നു. |
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ധനകാര്യ പ്രവര്‍ത്തനങ്ങൾ
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ആകെ പദ്ധതി വിഹിതമായ 102,000 കോടി രൂപയിൽ 8,540.00 കോടി രൂപയാണ് ഗതാഗത മേഖലയ്ക്ക് വകയിരുത്തിയത്. ഇത് മൊത്തം വിഹിതത്തിന്റെ 8.37 ശതമാനമാണ്. എന്നാൽ, പതിനൊന്നാം പദ്ധതിയിൽ ഇത് 9.8 ശതമാനമായിരുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ വന്‍കിട പശ്ചാത്തല വികസന പദ്ധതികൾ,“മേജർ ഇന്‍ഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് പ്രോജക്ട്” എന്ന ശീര്‍ഷകത്തിലേക്ക് മാറ്റിയതിനാലാണ് ഗതാഗത മേഖലയുടെ വിഹിതം കുറഞ്ഞു പോയത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ റോഡുകളും പാലങ്ങളും വിഭാഗത്തിന് 438,942.00 ലക്ഷം രൂപ വകയിരുത്തിയതിൽ 980,699.51 ലക്ഷം രൂപ (223.42 ശതമാനം) ചെലവാക്കിയിട്ടുണ്ട്. റോഡ് ഗതാഗത മേഖലയ്ക്ക് വകയിരുത്തിയ 40,093.00 ലക്ഷം രൂപയിൽ 27,275.62 ലക്ഷം രൂപ (68.03 ശതമാനം) ചെലവാക്കിയിട്ടുണ്ട്
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഗതാഗതമേഖലയിൽ ചെലവുകൾ വിശകലനം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ (36.37 ശതമാനം) തുക വിനിയോഗിച്ചത് പ്രധാന ജില്ലാ റോഡുകളുടെ വികസനത്തിനും, മെച്ചപ്പെടുത്തലിനുമാണ്. നബാര്‍ഡ് സഹായത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്ന ഗ്രാമീണ റോഡുകള്‍ക്കായി 9.56 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. ലോകബാങ്ക് സഹായത്തോടെ റോഡുകളുടെ വികസനവും മെച്ചപ്പെടുത്തലും ലക്ഷ്യമിടുന്ന കേരള സംസ്ഥാന ഗതാഗത പദ്ധതി (കെ.എസ്.ടി.പി) ക്ക് 11.26 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ റോഡുകളും പാലങ്ങളും ഉപമേഖലയുടെ ചെലവ് 223.42 ശതമാനമാണ്. ബജറ്റ് വിഹിതത്തേക്കാൾ അധിക ചെലവ് പ്രസ്തുത ഉപമേഖലയിൽ ഉണ്ടാകുന്നത് താഴെ പറയുന്ന കാരണങ്ങളാലാണ്.
സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനും, ചെലവു കുറഞ്ഞ രീതിയിലുള്ള ചരക്കു നീക്കം, യാത്ര എന്നിവയ്ക്കും കാര്യക്ഷമമായ റോഡു പശ്ചാത്തലം ആവശ്യമാണ്. കേരളത്തിലെ റോഡു ശൃംഖല പരസ്പരം ഫലപ്രദമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, പാര്‍ശ്വങ്ങളിൽ വികസന പ്രവര്‍ത്തനങ്ങൾ നടക്കുന്നതിനാൽ വളരെയധികം പരിമിതികൾ നേരിടുന്നുണ്ട്. നിലവിൽ, റോഡുകളിലൂടെയുള്ള ഗതാഗതം ഉള്‍ക്കെള്ളാവുന്നതിലധികമാണ്. റോഡു ഗതാഗത വാര്‍ഷിക വളര്‍ച്ച 10 മുതൽ 11 ശതമാനമാണ്. നിലവിലുള്ള റോഡുകള്‍ക്ക് ഗതാഗതം ഉള്‍ക്കൊള്ളാനാവാത്തതിനുള്ള കാരണം, ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്നങ്ങളും, റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കാനാവാത്തതുമാണ്. ഗതാഗത മേഖലയിലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്തും 2017-18 വാര്‍ഷിക പദ്ധതിയിലും അനുവദിച്ച തുക ചെലവഴിച്ച തുക എന്നിവ വകുപ്പ് തിരിച്ച് പട്ടിക 5.2 -ൽ കൊടുത്തിരിക്കുന്നു.
ക്രമ. നമ്പർ |
വകുപ്പുകൾ | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി | വാര്‍ഷിക പദ്ധതി 2017-18 | ||
വിഹിതം | ചെലവ് | വിഹിതം | ചെലവ് (09/17 വരെ) | ||
1 | പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) | 400,680.00 | 860,622.13 (214.8%) | 125,072.00 | 76,439.705 (61.11%) |
2 | പൊതുമരാമത്ത് വകുപ്പ് (ദേശീയ പാത) | 38,262.00 | 120,077.41 (313.83%) | 10,022.00 | 3,044.69 (30.38%) |
ആകെ (പൊതു മരാമത്ത് വകുപ്പ്) | 438,942.00 | 980,699.54 (223.42%) | 135,094.00 | 79,484.39 (58.84%) | |
3 | കെ.എസ്.ആർ.റ്റി.സി | 26,165.00 | 22,065.00 (84.33%) | 4,468.00 | 3,070.00 (68.71%) |
4 | മോട്ടോർ വാഹന വകുപ്പ് | 13,928.00 | 5,210.62 (37.41%) | 3,818.00 | 350.55 (9.18%) |
ആകെ (ട്രാന്‍സ്പോര്‍ട്ട്) | 40,093.00 | 27,275.62 (68.03%) | 8,286.00 | 3,310.55 (39.95%) | |
അവലംബം: ബജറ്റ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ്. |
ഗതാഗത വാര്‍ത്താ വിനിമയ രംഗത്തെ 2010 മുതലുള്ള വികസന സൂചികകൾ അനുബന്ധം 5.1 -ൽ കൊടുത്തിരിക്കുന്നു. ഗതാഗത മേഖലയിലെ വളര്‍ച്ചാ നിരക്ക് 10 മുതൽ 11 ശതമാനം വരെയാണ്. തത്ഫലമായി സംസ്ഥാനത്തെ റോഡു മേഖലയിൽ അമിത ഗതാഗത ഞെരുക്കം അനുഭവപ്പെടുന്നു. കേരളത്തിന്റെ റോഡു ദൈര്‍ഘ്യം 2016-17 -ൽ 218,942.426 കി.മീറ്ററാണ്. ഇതിൽ ഇന്ത്യൻ റോഡ് കോണ്‍ഗ്രസ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളവയും അല്ലാത്തവയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ റോഡു സാന്ദ്രത 554.35 കീ.മീറ്റർ/100 ച.കീ. മീറ്ററാണ്. ഇത് ദേശീയ ശരാശരിയേക്കാൾ (387 കി.മീറ്റർ/100 ച.കീ.മീറ്റർ) വളരെ കൂടുതലാണ്.ഒരു ലക്ഷം ജനസംഖ്യയ്ക്കു് ലഭ്യമായിട്ടുള്ള റോഡു ദൈര്‍ഘ്യം 655.7 കീ.മീറ്ററാണ്. മിക്കവാറും 90 ശതമാനം റോഡുകളും ഒറ്റവരി പാതകളാണ്. ദേശീയ പാതകളെ പ്രാഥമിക റോഡുകളായും, സംസ്ഥാന പാതകളെയും പ്രധാന ജില്ലാ റോഡുകളെയും ദ്വിതീയ റോഡുകളായും കണക്കാക്കപ്പെടുന്നു. ദേശീയ പാതകളിലൂടെ 40 ശതമാനം ഗതാഗതവും, സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവയിലൂടെ 40 ശതമാനം ഗതാഗതവും നടന്നു വരുന്നു. 10 ശതമാനത്തിൽ താഴെയുള്ള റോഡുകളിലൂടെയാണ് 80 ശതമാനത്തി ലധികമുള്ള ഗതാഗതം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ഏജന്‍സികൾ പരിപാലിക്കുന്ന റോഡുകളുടെ ദൈര്‍ഘ്യം സംബന്ധിച്ച വിവരങ്ങൾ പട്ടിക 5.3 -ൽ കൊടുത്തിരിക്കുന്നു.
ക്രമ നമ്പർ |
വകുപ്പുകൾ | ദൈര്‍ഘ്യം(കി.മി) | % |
1 | പഞ്ചായത്തുകൾ (എൽ.എസ്.ജി.ഡി) | 152,777.210 | 69.79 |
2 | പൊതുമരാമത്തു വകുപ്പ് (റോഡുകളും പാലങ്ങളും) | 31,812.106 | 14.54 |
3 | മുനിസിപ്പാലിറ്റികൾ | 18,411.870 | 8.41 |
4 | കോര്‍പ്പറേഷനുകൾ | 6,644.000 | 3.03 |
5 | വനം വകുപ്പ് | 4,575.770 | 2.07 |
6 | ജലസേചന വകുപ്പ് | 2,611.900 | 1.19 |
7 | പൊതുമരാമത്തു വകുപ്പ് (ദേശീയ പാതകൾ) | 1,781.570 | 0.82 |
8 | മറ്റുള്ളവ(റെയിൽവെ, വൈദ്യുതി വകുപ്പ്) | 328.000 | 0.15 |
ആകെ | 218,942.426 | 100 | |
അവലംബം: വിവിധ വകുപ്പുകൾ |
ചില മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ 2016-17 ൽ പരിപാലിച്ച റോഡുകളുടെ ദൈര്‍ഘ്യമായ 152,777.210 കീ.മീറ്റർ (69.79 ശതമാനം), അവയിൽ 130,059 (85.13 ശതമാനം) ടാർ ചെയ്തവയും, 8498.35 കി.മീറ്റർ (5.56 ശതമാനം) റോഡുകൾ സിമന്റ് കോണ്‍ക്രീറ്റുമാണ്.
കേരളത്തിലെ സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ തുടങ്ങിയവ പരിപാലിക്കുന്നത് പൊതുമരാമത്തു വകുപ്പ് (റോഡുകളും പാലങ്ങളും) വിഭാഗമാണ്. സംസ്ഥാനത്ത് ലഭ്യമായിട്ടുള്ള റോഡ് ശൃംഖലയുടെ 15 ശതമാനമായ പൊതുമരാമത്തു വകുപ്പ് റോഡുകളിലൂടെ 80 ശതമാനം റോഡുഗതാഗതമാണ് നടക്കുന്നത്. പൊതുമരാമത്തു വകുപ്പ് (റോഡുകളും പാലങ്ങളും) 2016-17 -ൽ പരിപാലിച്ച റോഡ് ദൈര്‍ഘ്യം 31,812.106 കി.മീറ്ററായിരുന്നു. ഇതിൽ 4,341.65 (13.65 ശതമാനം) കി.മീറ്റർ റോഡുകൾ സംസ്ഥാന പാതകളും, 27,470.455 (86.35 ശതമാനം) കി.മീറ്റർ റോഡുകൾ പ്രധാന ജില്ലാ റോഡുകളുമാണ്. സംസ്ഥാന പാതകളുടെ ആകെ ദൈര്‍ഘ്യമായ 4,341.651 കി.മീറ്ററിൽ, 1,640 കി.മീറ്റർ റോഡുകൾ ഇരട്ടവരിപ്പാതകളും, 2,404 കി.മീറ്റർ ഒറ്റവരി പാതകളോ അതിലും താഴെയുള്ളവയോ ആണ്. 27,470.455 കി.മീറ്റർ പ്രധാന ജില്ലാ റോഡുകളിൽ, 1,310 കി.മീറ്റർ സ്റ്റാേന്റര്‍ഡ് രണ്ടുവരിപ്പാതകളും 26,160 കി.മീറ്റർ ഒറ്റവരിപാതകളുമാണ്. പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്ന റോഡുകളിൽ 2,950 കി.മീറ്റർ അതായത് 9.27 ശതമാനം റോഡുകൾ മാത്രമേ രണ്ടു വരിപാതകളായുള്ളൂ.
പൊതുമരാമത്തു വകുപ്പ് പരിപാലിക്കുന്ന ആകെ ദൈര്‍ഘ്യമായ 31,812.106 കീ.മീറ്ററിൽ ഏറ്റവും കൂടുതൽ ദൈര്‍ഘ്യം കോട്ടയം ജില്ലയിലും 3,456.214 കീ.മീറ്റർ (10.86 ശതമാനം) ഏറ്റവും കുറവ് ദൈര്‍ഘ്യം 1,029.314 കീ.മീറ്റർ (3.24 ശതമാനം) വയനാട് ജില്ലയിലുമാണ്. പൊതുമരാമത്തു വകുപ്പ് പരിപാലിക്കുന്ന റോഡു ദൈര്‍ഘ്യം 2017 മാർച്ച് 31വരെയുള്ളത് ജില്ല തിരിച്ച് അനുബന്ധം 5.2 -ൽ കൊടുത്തിരിക്കുന്നു. പൊതുമരാമത്തു വകുപ്പു റോഡുകളിൽ 2017 മാർച്ച് 31 വരെ 1,806 പാലങ്ങളും 51,400 കലുങ്കുകളുമുണ്ട്. അതിൽ, 61 പാലങ്ങളും, 1,557 കലുങ്കുകളും സുരക്ഷിതാവസ്ഥയിലല്ലാത്തതിനാൽ പുനര്‍നിര്‍മ്മാണം/നവീകരണം ആവശ്യമായിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അനുബന്ധം 5.3, 5.4, 5.5, 5.6 എന്നിവയിൽ കൊടുത്തിരിക്കുന്നു. പൊതുമരാമത്തു വകുപ്പിന്റെ (ആർ&ബി) 2016-17 ലെ പ്രധാന സംരംഭങ്ങൾ ബോക്സ് 5.1 -ൽ കൊടുത്തിരിക്കുന്നു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കു വേണ്ടി സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ, ദേശീയ പാതകൾ എന്നിവയുടെ നിര്‍മ്മാണ പരിപാലനങ്ങള്‍ക്കാവശ്യമായ നയ രൂപീകരണം, ആസൂത്രണം, മാതൃകകൾ തയ്യാറാക്കൽ എന്നിവ സംസ്ഥാന പൊതുമരാമത്തു വകുപ്പിൽ നിക്ഷിപ്തമാണ്. പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളിൽ സംസ്ഥാന പൊതുമരാമത്തു വകുപ്പിന് വളരെയധികം പ്രധാന്യമുണ്ട്. ആയതിനാൽ, കാലാനുസൃതമായ ആവശ്യങ്ങൾ നേരിടുന്നതിനായി സ്വകാര്യ പങ്കാളിത്തം, ബഹുരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സികളായ ജപ്പാൻ അന്താരാഷ്ട്ര സഹകരണ ബാങ്ക് (ജെ.ബി.ഐ.സി), ലോകബാങ്ക്, എ.ഡി.ബി എന്നിവയുടെ സഹായം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ക്കുനുസൃതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
പൊതുമരാമത്തുവകുപ്പ് റോഡുകളും പാലങ്ങളും വിഭാഗം 2016-17 -ൽ 1,636 കീ.മീറ്റർ സംസ്ഥാന പാതകളുടേയും മറ്റു ജില്ലാ റോഡുകളുടേയും വികസനവും, മെച്ചപ്പെടുത്തലും പൂര്‍ത്തീകരിച്ചു. ഇതിൽ 951 കി.മീറ്റർ (ബി.എം.&ബി.സി)ഉപരിതലം മെച്ചപ്പെടുത്തലും, 1036 കി.മീറ്റർ സാധാരണ മെച്ചപ്പെടുത്തലുമായിരുന്നു. റോഡുകളും, പാലങ്ങളും വിഭാഗം 7 പാലങ്ങളുടെ പ്രവൃത്തികൾ പൂര്‍ത്തീകരിച്ചു. ഇതിൽ കേരളാ ഗവണ്‍മെന്റിന്റെ 2014-15 -ൽ പ്രഖ്യാപിച്ച 400 ദിവസം കൊണ്ട് 100 പാലങ്ങൾ എന്ന പദ്ധതിയിലുള്ള പാലങ്ങളും ഉള്‍പ്പെടുന്നു. ഭരണാനുമതി, സാങ്കേതികാനുമതി തുടങ്ങിയവ കാലതാമസമില്ലാതെ നല്‍കുന്നതിനായി ‘PRICE” സോഫ്ട് വെയർ ഉപയോഗിച്ച് എസ്റ്റിമേറ്റുകൾ തയ്യാറാക്കി.
കേന്ദ്ര ഗവണ്‍മെന്റു് അനുവദിക്കുന്ന തുക ഉപയോഗിച്ച് സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനം നടത്തുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗമാണ്. സംസ്ഥാനത്ത് 11 ദേശീയ പാതകളിലായി 1,781.57 കി.മീറ്റർ ദൈര്‍ഘ്യമാണുള്ളത്. ഇതിൽ, 1339 കി.മീറ്റർ (76.6 ശതമാനം) നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) യുടെ കീഴിലാണ്. ബാക്കിയുള്ള 408 കി.മീറ്റർ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ്. വിശദവിവരങ്ങൾ പട്ടിക 5.4 -ൽ ചേര്‍ത്തിരിക്കുന്നു.
ക്രമ നമ്പർ | പുതിയ നമ്പർ | പഴയ നമ്പർ | ദേശീയ പാത | പുതിയ ദേശീയ പാതകൾ (കേരളത്തിൽ കി.മീ.) |
||
മുതൽ | വരെ | |||||
1 | 66 | NH 17 | തലപ്പാടി | ഇടപ്പള്ളി | 420.777 | 669.437 |
NH 47 | ഇടപ്പള്ളി | കളിയിക്കാവിള | 248.660 | |||
2 | 544 | NH 47 | വാളയാർ | ഇടപ്പള്ളി | 168.14 | |
3 | 85 | NH 49 | ബോഡിമെട്ടു | കുണ്ടന്നൂർ | 167.593 | |
4 | 744 | NH 208 | കൊല്ലം | കഴുത്തുരുത്തി | 81.280 | |
5 | 766 | NH 212 | കോഴിക്കോട് | മുത്തങ്ങ കേരള – കര്‍ണ്ണാടക അതിര്‍ത്തി | 117.600 | |
6 | 966 | NH 213 | കോഴിക്കോട് | പാലക്കാട് | 125.304 | |
7 | 183 | NH 220 | കൊല്ലം | തേനി(തമിഴ് നാട് അതിര്‍ത്തി) | 190.300 | |
8 | 966 B | NH 47 A | വെല്ലിംഗ്ടണ്‍ ഐലന്റ് | കുണ്ടന്നൂർ | 5.920 | |
9 | 966 A | NH 47 C | വല്ലാര്‍പാടം | കളമശ്ശേരി | 17.200 | |
10 | 183 A | - | ഭരണിക്കാവ് | പത്തനംതിട്ട (വഴി) വണ്ടിപ്പെരിയാർ | 116.800 | |
11 | 185 | - | അടിമാലി | പൈനാവ് (വഴി) കുമിളി | 96.000 | |
ആകെ | 1,781.57 | |||||
അവലംബം: പൊതുമരാമത്തു വകുപ്പ് (ദേശീയ പാതകൾ) |
മേല്‍പ്പറഞ്ഞ 11 ദേശീയ പാതകളിൽ വല്ലാര്‍പാടം – കളമശ്ശേരി എൻ.എച്ച്.സി (പുതിയ എൻ.എച്ച് 966 എ) യുടെ വികസന പ്രവര്‍ത്തനങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) യുടെ ചുമതലയിലാണ് നടക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്ന 176 കീ.മീറ്റർ ദൈര്‍ഘ്യത്തിനു പുറമെയുള്ള റോഡുകൾ വികസിപ്പിക്കുന്നതിനുള്ള തുക ചെലവാക്കുന്നത് റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് (മോര്‍ത്ത്). സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സെന്‍ട്രൽ റോഡ് ഫണ്ടിനത്തിൽ ലഭ്യമാകുന്ന തുക സംസ്ഥാന പാതകൾ, മറ്റ് ജില്ലാ റോഡുകൾ തുടങ്ങിയവയുടെ വികസനത്തിനായി ഉപയോഗിക്കപ്പെടുന്നു. ഈ കാലയളവിൽ 31 പ്രവൃത്തികൾ തുടര്‍ന്നു വരുന്നതും, 16 പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പദ്ധതികൾ പട്ടിക 5.5 -ൽ കൊടുത്തിരിക്കുന്നു.
ക്രമ നമ്പർ |
പ്രവൃത്തിയുടെ പേര് | ദൈര്‍ഘ്യം | ഭരണാനുമതി ലഭിച്ച തുക (കോടി രൂപയിൽ) |
1 | കൊല്ലം-ബൈപ്പാസ്-50% കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭം | 13.00 | 352.05 |
2 | ആലപ്പുഴ ബൈപ്പാസ്- കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭം | 6.80 | 348.43 |
3 | കരമന-കളിയിക്കാവിള ഒന്നാംഘട്ടം-റീച്ച് II പ്രവച്ചമ്പലം-വഴിമുക്ക് | 5.50 | 162.00 |
4 | കോഴിക്കോട് ബൈപ്പാസ്സിൽ തൊണ്ടയാട് ഫ്ലൈ ഓവർ | 59.00 | |
5 | കോഴിക്കോട് ബൈപ്പാസ്സിൽ രാമനാട്ടുകര ഫ്ലൈ ഓവർ | 85.00 | |
അവലംബം: പൊതുമരാമത്ത് വകുപ്പ് (ദേശീയപാതകൾ) |
ദേശീയപാത വികസന പദ്ധതികളിൽ മൂന്നാം ഘട്ടത്തിൽ 664 കി.മീറ്റർ ദൈര്‍ഘ്യത്തിൽ വികസിപ്പിക്കുന്ന റോഡുപ്രവൃത്തികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് രൂപീകരണ പ്രവര്‍ത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട റോഡുകൾ ബി.ഒ.ടി അടിസ്ഥാനത്തിൽ നാലുവരിപാതകളാക്കുന്ന പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു. ബിഡ്ഡിംഗ് പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ദേശീയപാത 47 -ൽ 83.20 കി.മീറ്റർ ദൈര്‍ഘ്യത്തിൽ കണ്ണൂർ-കുറ്റിപ്പുറം സെക്ഷന്റെ ലേലം സംബന്ധിച്ച പ്രവര്‍ത്തനങ്ങൾ എൻ.എച്ച്.എ.ഐ ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതികൾ ബി.ഒ.ടി ലെ പദ്ധതി രൂപീകരണം മുതൽ പ്രവര്‍ത്തനയുക്തമാക്കി കൈമാറുന്നതു വരെയുള്ള (ഡിസൈൻ, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫർ) പ്രവൃത്തികൾ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളിൽ ഉള്‍പ്പെടുന്നു. കളമശ്ശേരി മുതൽ വല്ലാര്‍പാടം (17 കി.മീറ്റർ) വരെയുള്ള 557 കോടി രൂപയുടെ പുതിയ പദ്ധതി നാഷണൽ അതോററ്റി ഓഫ് ഇന്ത്യ ഉടൻ തന്നെ ആരംഭിക്കുന്നതാണ്.
ദേശീയപാത 47 ലെ കൊല്ലം-ആലപ്പുഴ ബൈപ്പാസ്സുകൾ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ഒരു സംയുക്ത സംരംഭമാണ്. മൊത്തം പദ്ധതി ചെലവായ 700.48 കോടി രൂപയിൽ സംസ്ഥാന വിഹിതമായ 350.24 കോടി രൂപ സംസ്ഥാന ഗവണ്‍മെന്റിന്റെ മേജർ ഇന്‍ഫ്രാസ്ട്രക്ചർ ഡവലപ്പ്മെന്റ് പ്രോജക്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ബൈപാസിന്റെ (348.43 കോടി രൂപ) ആകെ ദൈര്‍ഘ്യമായ 6.8 കി.മീറ്ററിൽ 3.2 കീ.മീറ്റർ എലിവേറ്റഡ് ഹൈവേയാണ്. കോമാടി ജംഗ്ക്ഷൻ മുതൽ കളര്‍കോട് വരെയാണ് ദൈര്‍ഘ്യം. ഇ.പി.സി പദ്ധതി പ്രകാരം 2015 മാര്‍ച്ച് 16 ന്, പ്രവര്‍ത്തനം തുടങ്ങിയ പ്രസ്തുത പ്രോജക്ട് അതിവേഗം പുരോഗമിക്കുന്നു. 274.34 കോടി രൂപ ചെലവിൽ M/s RDSCVOC (Jv) എന്ന കമ്പനിയാണ് 2018 മെയ് മാസത്തിൽ പൂര്‍ത്തിയാക്കുന്നതിനുദ്ദേശിക്കുന്ന പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ നടത്തുന്നത്. 135.06 കോടി രൂപ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകൾ ഇതുവരെ നല്കി കഴിഞ്ഞിട്ടുണ്ട്. 67 ശതമാനം പ്രവൃത്തികൾ പൂര്‍ത്തിയായി കഴിഞ്ഞു
കാവനാടു മുതൽ മേവറം വരെയുള്ള 13 കീ മീറ്ററാണ് കൊല്ലം ബൈപാസിന്റെ ആകെ ദൈര്‍ഘ്യം. 352.05 കോടി രൂപ ചെലവു വരുന്ന പ്രസ്തുത പദ്ധതിയിൽ മൂന്ന് പാലങ്ങളും, 7 കീ.മീറ്റർ പുതിയ റോഡുകളും 4 കീ.മീറ്റർ നിലവിലുള്ള റോഡുകളുടെവീതി കൂട്ടലും ഉള്‍പ്പെടുന്നു. ഇ.പി.സി പദ്ധതിയിൽ 2015 മെയ് 27 ന്, ആരംഭിച്ച ബൈപാസിന്റെ നിര്‍മ്മാണം 2018 ആഗസ്റ്റ് മാസത്തിൽ പൂര്‍ത്തീയാക്കുന്നതിനുദ്ദേശിക്കുന്നു. 117.58 കോടി രൂപ ഇതുവരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ നല്‍കിക്കഴിഞ്ഞ പ്രസ്തുത പദ്ധതിയുടെ 70 ശതമാനം പ്രവൃത്തികൾ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.
ലോകബാങ്ക് സഹായത്തോടെ 2013, ജൂണ്‍ 13 ന്, 2,403 കോടി രൂപ (US $445) ചെലവിൽ ആരംഭിച്ച കേരള സംസ്ഥാന ഗതാഗത പദ്ധതി വായ്പാ ഉടമ്പടി 2013 ജൂണ്‍ 19 ആണെങ്കിലും, 2013 സെപ്റ്റംബർ മാസമാണ് നിലവിൽ വന്നത്. വായ്പാ കാലാവധി 2019 ഏപ്രിൽ മാസം വരെയാണ്. പ്രസ്തുത പദ്ധതിയുടെ അനുപാതം 56 ശതമാനം (ലോക ബാങ്കു്), 44 ശതമാനം കേരള ഗവണ്‍മെന്റ് അര്‍ഹമായ ഇനങ്ങളിൽ (ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തന ചെലവ് ഒഴികെ) എന്ന വ്യവസ്ഥയിലാണ്. 2,500 കോടി രൂപയ്ക്കുള്ള ഭരണാനുമതി കേരളാ ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്.
ലോക ബാങ്ക് സഹായത്തോടെയുള്ള കേരള സംസ്ഥാന ഗതാഗത പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 363 കി. മീറ്റർ റോഡുകളുടെ സഞ്ചാര ഗുണ നിലവാരം മെച്ചപ്പെടുത്തി റോഡു സുരക്ഷ ഉറപ്പു വരുത്തുന്നതിനുദ്ദേശിക്കുന്നു. മൂന്ന് പ്രധാന ഘടകങ്ങളാണ് ഈ പദ്ധതിയ്ക്കുള്ളത്. (1) 363 കീ.മീറ്റർ റോഡുകളുടെ നിലവാരം ഉയര്‍ത്തൽ (2) റോഡു സുരക്ഷാ ആസൂത്രണം (3) വകുപ്പുതല സ്ഥാപന ശാക്തീകരണം എന്നിവയാണ് ഇതിൽ ഉള്‍പ്പെടുന്നത്. ഈ പദ്ധതിയുടെ താഴെ പറയുന്ന പ്രവര്‍ത്തനങ്ങൾ പുരോഗമിച്ചു വരുന്നു. വിശദ വിവരങ്ങൾ പട്ടിക 5.6 -ൽ കൊടുത്തിരിക്കുന്നു.
ക്രമ നമ്പർ | റോഡുകളുടെ പേര് | ചെലവ് | പൂര്‍ത്തിയാക്കുന്ന വര്‍ഷം | ചെലവായ തുക | ഭൗതിക നേട്ടം (ശതമാനം) |
1 | കാസര്‍ഗോഡ് -കാഞ്ഞങ്ങാട് റോഡ് (27.78 കി.മീ) | 133.65 | ഫെബ്രുവരി 2018 | 84.56 | 75 |
2 | പിലാത്തറ - പാപ്പിനിശ്ശേരി റോഡ് (20.90 കി.മീ) | 118.20 | മാര്‍ച്ച് 2018 | 71.72 | 74 |
3 | തലശ്ശേരി - കളറോഡ് റോഡ് (28.80 കി.മീ പുതുക്കിയത്) | 154.59 | ജൂണ്‍ 2018 | 13.34 | 15 |
4 | കളറോഡ്– വളവുപാറ റോഡ് (25.20 കി.മീ പുതുക്കിയത്) | 209.58 | ഓഗസ്റ്റ് 2018 | 58.49 | 23 |
5 | ചെങ്ങന്നൂർ - എറ്റുമാനൂർ റോഡ് (45.40 കി.മീ) | 293.58 | ഫെബ്രുവരി 2018 | 190.00 | 73 |
6 | തിരുവല്ല ബൈപാസ് (2.3 കി.മീ) | 31.80 (ഭേദഗതി വരുത്തിയത്) | പ്രവൃത്തി പുരോഗമിക്കുന്നു | 17.19 | 64 |
7 | ഏറ്റുമാനൂർ - മൂവാറ്റുപുഴ റോഡ് (40.96 കി.മീ) | 171.49 | മാര്‍ച്ച് 2018 | 115.71 | 80 |
8 | പൊന്‍കുന്നം - തൊടുപുഴ റോഡ് (50 കി.മീ) | 227.13 | മാര്‍ച്ച് 2018 | 210.15 | 99.2 |
9 | പെരുമ്പിലാവ് - പെരിന്തല്‍മണ്ണ റോഡ് (41 കി.മീറ്റർ) | 210 | ഫെബ്രുവരി 2018 | 100 | 100 |
10 | കഴക്കൂട്ടം-അടൂർ സേഫ് കോറിഡോർ ഡെമോണ്‍സ്ട്രേഷൻ പ്രോജക്ട് | 142.67 | ഏപ്രിൽ 2018 | 7.33 | 3 (മൊബി ലൈസേഷൻ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു) |
അവലംബം: പൊതുമരാമത്ത് വകുപ്പ് (കെ.എസ്.ടി.പി) |
ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങൾ ഏകദേശം 99 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. കേരള റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ലോകബാങ്കിന്റെ റോഡ് സുരക്ഷാ മെച്ചപ്പെടുത്തൽ ഏജന്‍സിയുമായി ബന്ധപ്പെട്ട ഗ്ലോബൽ റോഡ് സേഫ്റ്റി ഫെസിലിറ്റി (ജി.ആർ.എസ്.എഫ്) എന്നിവയുടെ നിരന്തരമായ വിശകലനങ്ങള്‍ക്കു ശേഷം എം.സി റോഡിലെ കഴക്കൂട്ടം-വെഞ്ഞാറമൂട്-അടൂർ സെക്ഷൻ, സേഫ് കോറിഡോർ ഡെമോണ്‍സ്ട്രേഷൻ പ്രോജക്ടായി തിരഞ്ഞെടുത്തിട്ടുണ്ട്. റോഡ് സേഫ്റ്റി മാനേജ്മെന്റും കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ആസ്ട്രേലിയയിലെ അന്താരാഷ്ട്രാ ഏജന്‍സിയായ M/s.VicRoads –നെ റോഡുസുരക്ഷാ പ്രവര്‍ത്തനങ്ങളിൽ കണ്‍സള്‍ട്ടന്റായി കേരള സംസ്ഥാന ഗതാഗത പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപന ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനപ്പെട്ട ജില്ലാ റോഡുകൾ, കെ.എസ്.റ്റി.പിക്ക് ഗ്രീൻ ബില്‍ഡിംഗുകൾ, പൊതുമരാമത്ത് വകുപ്പ് ഹെഡ് ക്വാർട്ടേഴ്സ്, പൊതുമരാമത്ത് വകുപ്പിന്റെ ഐ.ടി വിശകലനം കൂടാതെ, മറ്റ്ചെറിയ പഠനങ്ങൾ എന്നിവ ലോകബാങ്ക് അംഗീകാരത്തോടെ നടത്തുന്നതാണ്.
കേരള റോഡ് ഫണ്ട് നിയമം 2001 പ്രകാരം നിലവിൽ വന്ന ഒരു സ്റ്റാറ്റ്യുട്ടറി സ്ഥാപനമാണ് കേരളാ റോഡ് ഫണ്ട് ബോര്‍ഡ്. സംസ്ഥാനത്തെ മോട്ടോർ വാഹന നികുതിയുടെ 10 ശതമാനം വിഹിതം പദ്ധതിയേതര വിഹിതമായി ലഭിക്കുന്നതാണ് ബോര്‍ഡിന്റെ പ്രധാന വരുമാനം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഗര റോഡ് മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കുന്നത് കേരളാ റോഡ് ഫണ്ട് ബോര്‍ഡാണ്. ഈ പദ്ധതി പ്രകാരം പൊതു സ്വകാര്യ പങ്കാളിത്ത (അന്വറ്റി) പദ്ധതിയിലൂടെ തലസ്ഥാന നഗരത്തിലെ 43 കീ.മീറ്റർ റോഡുകൾ, നിര്‍മ്മാണ ശേഷം 15 വര്‍ഷത്തെ അറ്റകുറ്റ പണികൾ ഉറപ്പു വരുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു.
കോഴിക്കോട് നഗര റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയിലുള്‍പ്പെടുത്തി 30.55 കീ.മീറ്റർ റോഡുകൾ (7 എണ്ണം) 401.42 കോടി രൂപയിൽ ഡി.ബി.എഫ്.ഒ.ടി അന്വറ്റി പ്രകാരം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കി, ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങൾ പുരോഗമിച്ചു വരുന്നു. കൊച്ചി നഗര റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയിൽ ഉള്‍പ്പെടുത്തി 69.146 കി.മീറ്റർ റോഡുകൾ (19 എണ്ണം) ഫ്ലൈ ഓവറുകളും റെയിൽവെ മേല്‍പ്പാലങ്ങളുമുള്‍പ്പടെ 476.33 കോടി രൂപയുടെ പദ്ധതി കേരളാറോഡ് ഫണ്ട് ബോർഡ് ആരംഭിച്ചിട്ടുണ്ട്.
1956 ലെ ഇന്ത്യൻ കമ്പനി നിയമമനുസരിച്ച് കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ ഒരു പ്രത്യേക ഉദ്ദേശ്യയാനമാണ് റോഡ് ഇന്‍ഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡ്. തെരഞ്ഞടുക്കപ്പെട്ട സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവിടങ്ങളിൽ സംസ്ഥാന റോഡ് മെച്ചപ്പെടുത്തൽ പദ്ധതി (എസ്.ആർ.ഐ.പി) പ്രകാരം റോഡ് വികസന പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കുന്നതിനുദ്ദേശിക്കുന്നു. ഈ പദ്ധതി രണ്ടു പാക്കേജുകളിലായാണ് നടപ്പിലാക്കുന്നത്. വാര്‍ഷിക തവണ വ്യവസ്ഥയിൽ പുനരധിവാസ പാക്കേജ്, വിവിധ ഫണ്ടിങ്ങ് ഏജന്‍സികളുടെ സഹായത്തോടെ നടപ്പാക്കുന്ന മെച്ചപ്പെടുത്തൽ പാക്കേജ് എന്നിവയാണ് രണ്ട് പാക്കേജുകൾ. പുനരധിവാസ പാക്കേജിൽ ഉള്‍പ്പെടുത്തി 106.2 കി.മീറ്റർ റോഡുകൾ, രണ്ടു പാക്കേജുകൾ എ &ബി എന്ന രീതിയിൽ തിരുവനന്തപുരം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളിൽ 209.91 കോടി രൂപാ ചെലവിൽ നടപ്പിലാക്കാനുദ്ദേശിക്കുന്നു. മെച്ചപ്പെടുത്തൽ പാക്കേജിൽ ഉള്‍പ്പെടുത്തി 600 കി.മീറ്റർ റോഡുകൾ ജ്യോമട്രിക്കൽ കറക്ഷൻ, ജംഗ്ഷൻ ഇംപ്രൂവ്മെന്റ് എന്നിവയ്ക്കാവശ്യമായ ഭൂമി ഏറ്റെടുത്ത് മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നു. മെച്ചപ്പെടുത്തൽ പാക്കേജിൽ ഉള്‍പ്പെടുത്തി 21.00 കോടി രൂപ ചെലവിൽ തിരുവനന്തപുരം ജില്ലയിലെ കരമന –വെള്ളറട റോഡ് നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. റിക്കിന്റെ 2016-17 ലെ പ്രധാന പ്രവര്‍ത്തനങ്ങൾ ബോക്സ് 5.2 -ൽ കൊടുത്തിരിക്കുന്നു.
റോഡു വ്യവസ്ഥയിൽ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങൾ നടത്തുമ്പോൾ ഉണ്ടാകാവുന്ന വെല്ലുവിളികൾ നേരിടുന്നതിനും, സാങ്കേതിക മെച്ചപ്പെടുത്തൽ പൊതുവായുള്ള പശ്ചാത്തല സൗകര്യ പ്രശ്നങ്ങള്‍ക്ക് പര്യാപ്തമായ പരിഹാരങ്ങൾ കണ്ടെത്തൽ എന്നിവയ്ക്ക് ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിൽ പ്രധാന പങ്കാണുള്ളത്. രൂപ കല്‍പ്പന, ഗവേഷണം, സൂക്ഷമ പരിശോധന, ഗുണ നിയന്ത്രണം എന്നീ മേഖലകളിൽ ഡിസൈൻ, റിസര്‍ച്ച്, ഇന്‍വെസ്റ്റിഗേഷൻ ആന്റ് ക്വാളിറ്റി കണ്‍ട്രോൾ ബോര്‍ഡ് (ഡ്രിക്ക് ബോര്‍ഡ്), കേരളാ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എച്ച്.ആർ.ഐ) നാഷണൽ ട്രാന്‍സ്പോര്‍ട്ടേഷൻ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റർ (നാറ്റ്പാക്ക്) എന്നീ ഗവേഷണ വികസന സ്ഥാപനങ്ങൾ റോഡു മേഖലയിൽ നിലവിൽ പ്രവര്‍ത്തിച്ചു വരുന്നു.
(എ) ഡ്രിക്ക് ബോര്‍ഡ്
2016-17 -ൽ ഡ്രിക്ക് ബോര്‍ഡിന്റെ രൂപ കല്‍പ്പനാ വിഭാഗം 8 കെട്ടിടങ്ങൾ, 44 പാലങ്ങളുടെ ഘടന, 13 പൊതു രൂപ കല്‍പ്പനകൾ, 31 വിശദമായ രൂപ കല്‍പ്പനകൾ എന്നിവ പൂര്‍ത്തിയാക്കി. കൂടാതെ, ഡ്രിക്ക് ബോര്‍ഡിന്റെ ഗവേഷണ പ്രോജക്ട് തയ്യാറാക്കൽ വിഭാഗം 11 പ്രോജക്ടുകൾ തയ്യാറാക്കി.
(ബി) കേരളാ ഹൈവേ റിസര്‍ച്ച്ഇ ന്‍സ്റ്റിറ്റ്യൂട്ട്
പൊതുമരാമത്തു വകുപ്പ് ഏറ്റെടുക്കുന്ന ജോലികളുടെ ഗുണ നിലവാര നിയന്ത്രണം നടത്തുന്ന ദക്ഷിണ മേഖലാ പ്രാദേശിക ഓഫീസാണ് കേരളാ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം സബ് ഡിവിഷനുകളാണ് കെ.എച്ച്. ആർ.ഐ യുടെ പരിധിയില്‍പ്പെടുന്നത്. പൊതുമരാമത്തു വകുപ്പിലെ സാങ്കേതിക, സാങ്കേതികേതര ജീവനക്കാര്‍ക്ക് കെ.എച്ച്.ആർ. ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന പരിശീലനം നല്‍കുന്നു. ഡ്രിക്ക് ബോര്‍ഡ്, കെ.എച്ച്.ആർ.ഐ എന്നിവയുടെ 2016-17 ലെ പ്രധാന പ്രവര്‍ത്തനങ്ങൾ ബോക്സ് 5.3 -ൽ കൊടുത്തിരിക്കുന്നു.
ഗുണനിലവാര പരിശോധനയുടെ ഭാഗമായി 136 പരിശോധനകൾ നടത്തുകയും അവയുടെ ഫലം ബന്ധപ്പെട്ട ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് അനന്തരപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയും ചെയ്തു.
ഡ്രിക്ക് ബോര്‍ഡ്
കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എച്ച്.ആർ. ഐ)
(സി) നാഷണൽ ട്രാന്‍സ്പോര്‍ട്ടേഷൻ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റർ (നാറ്റ്പാക്ക്)
ഗതാഗതവും, മറ്റ് ഗതാഗത അനുബന്ധ മേഖലകളിലും ഗവേഷണ, വികസന വിപുലീകരണ പ്രവര്‍ത്തനങ്ങളുമാണ് സയന്‍സ് ആന്റ‍് ടെക്നോളജി വകുപ്പിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയന്‍സ് ടെക്നോളജി ആന്റ‍് എൻവയോണ്‍മെന്റിൽ (കെ.എസ്.സി.എസ്.ടി.ഇ) -ൽ ഉള്‍പ്പെടുന്ന നാറ്റ്പാക്കിന്റെ ലക്ഷ്യം. ഗതാഗത ആസൂത്രണവും റോഡു സുരക്ഷ, പ്രദേശിക ഗതാഗതം, ഹൈവേ ആസൂത്രണവും, വികസനവും, ട്രാഫിക് മാനേജ്മെന്റ്, ജല ഗതാഗതം കൂടാതെ വിവിധ പ്രായോജകര്‍ക്ക്പ്രവര്‍ത്തന മേഖലകള്‍ക്കുള്ളില്‍നിന്നു കൊണ്ട് ഉപദേശങ്ങൾ നല്കൽ എന്നിവയാണ് നാറ്റ്പാക്കിന്റെ പ്രവര്‍ത്തന മേഖല. നാറ്റ്പാക്ക് 2016-17 ൽ 28 ഗവേഷണ പ്രോജക്ടുകൾ, 19 വിദേശ ഫണ്ട് പദ്ധതികള്‍ക്ക് വേണ്ടിയുള്ള പഠനം എന്നിവയും 13 റോഡ് സുരക്ഷ പരിപാടികൾ റോഡ് സുരക്ഷാ അതോറിറ്റിക്കു (കെ.ആർ.എസ്സ്.എ) വേണ്ടി നടത്തി. സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങളെ കുറിച്ചുള്ള ഗവേഷണ വികസന പരിപാടികളായിരുന്നു പദ്ധതി പ്രവര്‍ത്തനങ്ങളിൽ ഉള്‍പ്പെട്ടിരുന്നത്. വിദേശ സഹായ പദ്ധതികളിൽ സര്‍ക്കാർ ഏജന്‍സികളായ പൊതുമരാമത്ത് വകുപ്പ്, ഗതാഗത മേഖല, വിനോദ സഞ്ചാര മേഖല, ജല വിഭവ വകുപ്പ്, നഗരാസൂത്രണ വകുപ്പ്, മറ്റ് ഏജന്‍സികളായ കൊച്ചി മെട്രോ റെയിൽ കമ്പനി, ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്. എ.ഐ) കേരളാ റോഡുകളും പാലങ്ങളും വികസന കോര്‍പ്പറേഷൻ (ആർ.ബി.ഡി.സി.കെ), ടെക്നോപാര്‍ക്ക്, കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷൻ ലിമിറ്റഡ് (കെ.ആർ.ടി.എൽ), ഇന്‍ഫ്രാസ്ട്രക്ച്ചർ കേരള ലിമിറ്റഡ് (ഇന്‍കെൽ), ഉള്‍നാടൻ ജല ഗതാഗത അതോറിറ്റി (ഐ.ഡബ്ലിയു.എ), മുതലായവയായിരുന്നു ഉള്‍പ്പെട്ടിരുന്നത്.
വിവിധ യാത്രാ മാധ്യമങ്ങളായ ഉള്‍നാടൻ ജലഗതാഗതം, യന്ത്രവല്‍കൃതമല്ലാത്ത ഗതാഗതം, പ്രാദേശിക ബസ് ഗതാഗതം, നഗരബസ്സ് ഗതാഗതം, മെട്രോ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് ഫലപ്രദമായ ഒരു ഗതാഗത സംവിധാനം സംബന്ധിച്ച പഠനം നടത്തി. കൊച്ചിയിലെ പൊതുഗതാഗതം ഫലവത്താക്കുന്നതിനുള്ള പഠനങ്ങൾ നാറ്റ്പാക്ക് നടത്തി. തൃശ്ശൂർ നഗരത്തിനുവേണ്ടി ഒരു സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറാക്കി. കേരളത്തിൽ ഒരു ജോഗ്രാഫിക്കൽ ഇന്‍ഫര്‍മേഷൻ സിസ്റ്റം (ജി.ഐ.എസ്) അടിസ്ഥാനമാക്കി ഒരു ട്രാഫിക്ക് ഡാറ്റാബേസ് തയ്യാറാക്കുകയും ഇത് റോഡപകടങ്ങൾ, പേവ്മെന്റ‍് മാനേജ്മെന്റ് സിസ്റ്റം, വിനോദ സഞ്ചാര വിവരങ്ങൾ നല്‍കൽ എന്നിവയ്ക്കായി പ്രയോജനപ്പെടുത്താവുന്നതാണ്. കോഴിക്കോട് ഡിവിഷൻ ദേശീയപാത സെക്ഷൻ ഒരു പരിപ്രേക്ഷ്യം തയ്യാറാക്കുകയും അത് കേരളത്തിലെ ദേശീയപാതകളുടെ ഒരു വളര്‍ച്ചാമാതൃകയായി വിശദീകരിക്കുകയും ചെയ്തു. മൂവായിരത്തോളം റോഡ് ഉപയോക്താക്കളെ (സ്കൂളുകൾ, പഞ്ചായത്തുകൾ, ഡ്രൈവര്‍മാർ, മറ്റ് റോഡ് ഉപയോക്താക്കൾ) ലക്ഷ്യമാക്കി 100 റോഡ് സുരക്ഷാ പദ്ധതികൾ/പരിപാടികൾ ഈ കാലയളവിൽ പൂര്‍ത്തിയാക്കി.
സംസ്ഥാനത്തെ ഗതാഗത മേഖലയിലെ പ്രവര്‍ത്തനങ്ങൾ പ്രധാനമായും കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷൻ (കെ.എസ്.ആർ.റ്റി.സി), മോട്ടോർ വാഹന വകുപ്പ് എന്നിവയിലൂടെയാണ്. റോഡ് ഗതാഗത വ്യവസായത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് സ്വകാര്യ സേവന ദാതാക്കളാണ്. റോഡു മുഖേനയുള്ള ചരക്കു ഗതാഗതം പൂര്‍ണ്ണമായും സ്വകാര്യ മേഖലയുടെ കൈവശമാണ്.
സംസ്ഥാനസമ്പദ് വ്യവസ്ഥയിൽ പ്രധാനപ്പെട്ടതും, അവിഭാജ്യവുമായ ഘടകമാണ് മോട്ടോർ വാഹന മേഖല. കേരളത്തിൽ 2017 മാര്‍ച്ച് മാസം വരെ 110.30 ലക്ഷം മോട്ടോർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി മോട്ടോർ വാഹനങ്ങളുടെ പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് 10 ശതമാനത്തിലധികമാണ്. 2017 മാര്‍ച്ചിലെ കണക്കനുസരിച്ച് 1,000 ആളുകള്‍ക്ക് 330 വാഹനങ്ങൾ എന്ന നിരക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക വികസന സൂചികകൾ (2015) അനുസരിച്ച് ഈ കണക്കുകൾ ഇന്ത്യ 18, ചൈന 47, അമേരിക്ക 507 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിൽ മോട്ടോർ വാഹനങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷത്തേക്കാൾ 8 ശതമാനം കൂടുതലാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിൽ ഉണ്ടായ വാഹനങ്ങളുടെ വര്‍ദ്ധന ചിത്രം 5.1 -ൽ കൊടുത്തിരിക്കുന്നു.
വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേയുമായി താരതമ്യപ്പെടുത്തുമ്പോൾ 2017 മാർച്ച് 31 വരെ സാധ്യമായ രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം 10,171,813 -ൽ നിന്നും 11,030,037 ആയി വര്‍ദ്ധിച്ചു. വിശദ വിവരങ്ങൾ അനുബന്ധം 5.7 -ൽ കൊടുത്തിരിക്കുന്നു. 2016-17 ൽ പുതിയതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 939,580 ആണ്. ഇതു സംബന്ധിച്ച വിവരങ്ങൾ അനുബന്ധം 5.8 -ൽ ചേര്‍ത്തിരിക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ എണ്ണം മുൻവര്‍ഷത്തെ അപേക്ഷിച്ച് വൻ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ വാഹനങ്ങളുടെ വളര്‍ച്ച ജില്ല തിരിച്ച് അനുബന്ധം 5.9 -ൽ കൊടുത്തിരിക്കുന്നു. 2016-17 വര്‍ഷത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഇനം ശതമാനം തിരിച്ചുള്ള കണക്ക് ചിത്രം 5.2 -ൽ കൊടുത്തിരിക്കുന്നു.
കേരളത്തിൽ ദിനം പ്രതി 2,574 വാഹനങ്ങൾ പുതുതായി രജിസ്റ്റർ ചെയ്യുപ്പെടുന്നതിൽ 1,802 എണ്ണം ഇരുചക്ര വാഹനങ്ങളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളത് എറണാകുളം ജില്ലയിലാണ്. അതായത് 1,675,199 വാഹനങ്ങൾ (15.19 ശതമാനം), തൊട്ടടുത്ത് 1,401,090 (12.7ശതമാനം) വാഹനങ്ങളുമായി തിരുവനന്തപുരമാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വാഹനങ്ങൾ. അതായത് 156,216 (1.42 ശതമാനം). 2010 മുതൽ 2017 വരെ വാഹന വളര്‍ച്ചയിലുണ്ടായ വര്‍ദ്ധനവ് ഇനം തിരിച്ച് അനുബന്ധം 5.10 -ൽ രേഖപ്പെടുത്തിയിരിക്കുന്നു. മോട്ടോർ വാഹന വളര്‍ച്ചയിലും റോഡ് ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിലുമുള്ള അന്തരം കേരളത്തിൽ ഗതാഗത ഞെരുക്കത്തിനും, റോഡപകടങ്ങൾ വര്‍ദ്ധിക്കുന്നതിനും ഇടയാകുന്നു. കേരള മോട്ടോർ വാഹന വകുപ്പിന്റെ വരുമാനം 2012-13 ൽ 1,831.15 കോടിയായിരുന്നത് 2016-17 ൽ 3,026.42 കോടിയായി വര്‍ദ്ധിച്ചു.
റോഡു സുരക്ഷാ പ്രവര്‍ത്തനങ്ങൾ, വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കൽ, ചെക്ക് പോസ്റ്റുകളുടെ നവീകരണം എന്നിവയാണ് മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികൾ. ചേവായൂർ (കോഴിക്കോട്), എളവായൂർ (കണ്ണൂർ), പാറശ്ശാല (തിരുവനന്തപുരം) എന്നിവിടങ്ങളിൽ വകുപ്പ് ഡ്രൈവർ ടെസ്റ്റിംഗ് ട്രാക്കുകൾ ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ, മുട്ടത്തറ, മോനുപ്പള്ളി എന്നിവിടങ്ങളിൽ മൂന്ന് ട്രാക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടന്നു വരുന്നു. പാലക്കാട്, തൃശ്ശൂർ, കോട്ടയം, കണ്ണൂർ, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ റഡാർ സര്‍വലൈന്‍സ് സിസ്റ്റം (സ്പീഡ് ക്യാമറ സംവിധാനം) നടപ്പിലാക്കി. “തേര്‍ഡ് ഐ എന്‍ഫോഴ്സ് മെന്റ‍്” എന്ന പുതിയ പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. ട്രാഫിക്ക് നിയമലംഘനങ്ങൾ നടത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ്, ഫോട്ടോ എന്നിവ പബ്ലിക്ക് വെബ് പോര്‍ട്ടലിൽ അപ് ലോഡ് ചെയ്യുന്നതു വഴി പൊതുജനങ്ങള്‍ക്കും ട്രാഫിക്ക് നിയമലംഘനങ്ങൾ തടയുന്നതിൽ വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാവുന്നതാണ്. റോഡു സുരക്ഷാ നിര്‍ദ്ദേശങ്ങൾ/പ്രതികരണങ്ങൾ എന്നിവയും പ്രസ്തുത പോര്‍ട്ടൽ വഴി നല്‍കാവുന്നതാണ്.
രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങൾ, നികുതി ഒടുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങൾ തുടങ്ങിയവ ആധുനിക രീതിയിൽ ഇലക്ട്രോണിക് മാധ്യമത്തിന്റെ സഹായത്തോടെ ഗവണ്‍മെന്റ‍് ശക്തിപ്പെടുത്തേണ്ടതാണ്. ഗതാഗതഞെരുക്കം അനുഭവപ്പെടുന്ന സ്ഥലങ്ങൾ, അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വാഹന ഗതിവിഗതികൾ കണ്ടെത്തുന്നതിനായി ഇലക്ട്രോണിക് റോഡ് പ്രൈസിംഗ് (ഇ.ആർ.പി) സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്.
ഓട്ടോമാറ്റിക്ക് ഡ്രൈവർ ലൈസന്‍സിംഗ് സമ്പ്രദായവും വാഹന പരിശോധന സംവിധാനവും
മോട്ടോർ വാഹന (ഭേദഗതി) ബിൽ - 2016, ഭാരത സര്‍ക്കാർ
ഭാരത സര്‍ക്കാരിന്റെ മോട്ടോർ വാഹന ചട്ടത്തിന്റെ നിലവിലുള്ള 223 സെക്ഷനുകളിൽ 68 സെക്ഷനുകൾ ഭേദഗതി ചെയ്യുന്നതിനും അദ്ധ്യായം 10 നീക്കം ചെയ്യുന്നതിനും, അദ്ധ്യായം 11 ൽ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കൽ തുടങ്ങിയവയിൽ പുതിയ നിബന്ധനകൾ ചേര്‍ത്ത് ഉള്‍പ്പെടുത്തുന്നതിനും ബില്ലിൽ ഉദ്ദേശിക്കുന്നു. പ്രധാന ഭേദഗതി നിര്‍ദ്ദേശങ്ങൾ താഴെ ചേര്‍ത്തിരിക്കുന്നു.
വാഹൻ-4 (മോട്ടോർ വാഹന രജിസ്ട്രേഷൻ സംബന്ധിച്ച വെബ് അധിഷ്ഠിത സോഫ്റ്റ് വെയർ), സാരഥി-4 (മോട്ടോർ വാഹന ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ച വെബ് അധിഷ്ഠിത സോഫ്റ്റ് വെയർ) രാജ്യത്താകമാനം നടപ്പിലാക്കുന്നതു വഴി പ്രസ്തുത ശൃംഖല ഓഫീസ് പ്രവര്‍ത്തന സമയങ്ങളിൽ സേവനം ലഭ്യമാവുന്നതാണ്. 'വാഹൻ, സാരഥി' സൗകര്യങ്ങൾ പ്രവര്‍ത്തനക്ഷമമാകുന്നതോടു കൂടി നിലവിലുള്ള പ്ലാസ്റ്റിക്ക് ലാമിനേറ്റഡ് ലൈസന്‍സുകളും രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുകളും, സ്മാര്‍ട്ട് കാര്‍ഡ്, പ്ലാസ്റ്റിക്ക് കാര്‍ഡ്എന്ന നിലയിലേക്കും മാറുന്നതാണ്.
റോഡപകടങ്ങൾ
മോട്ടോർ വാഹന വകുപ്പ് നിയമങ്ങൾ ശക്തമായി നടപ്പാക്കിയിട്ടും പോലീസ്, റോഡ് അച്ചടക്കം പാലിച്ചിട്ടും റോഡപകടങ്ങൾ വര്‍ദ്ധിച്ച് വരുന്നു. വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങൾ പ്രാധാന്യം അര്‍ഹിക്കുന്നു. 1980-81 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ റോഡപകടങ്ങൾ ക്രമമായി വര്‍ദ്ധിച്ചു വരുന്ന രീതിയാണുള്ളത്. 1980-81 ൽ 7064 ആയിരുന്നത് 1990-91 ൽ 20,900 ആയും 2000-01 ൽ 34,387 ആയും, 2010-11 ൽ 35,282 ആയും, 2015-16 ൽ 39,137 ആയി വര്‍ദ്ധിക്കുകയും 2016-17 ൽ 38,777 ആയി കുറയുകയും ചെയ്തു. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് അപകടങ്ങൾ കുറവാണ്. കേരളത്തിലെ റോഡപകടങ്ങൾ ജില്ല തിരിച്ചും അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ഇനം തിരിച്ചുമുള്ള വിവരങ്ങൾ യഥാക്രമം അനുബന്ധം 5.11, 5.12 എന്നിവയിൽ ചേര്‍ത്തിരിക്കുന്നു.
കേരളത്തിൽ 2016-17-ൽ, 38,777 (പ്രതിദിനം 106) വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കെ.എസ്. ആർ. ടി.സി മുഖേന ഉണ്ടായ അപകടങ്ങൾ 1000 (ദിനംപ്രതി 3) എണ്ണവും, സ്വകാര്യ ബസ്സുകൾ മുഖേന 3501 (പ്രതിദിനം 10) അപകടങ്ങളും ആണ്. 2016-ൽ 64.72 ലക്ഷം ഇരുചക്രവാഹനങ്ങൾ ഉണ്ടായിരുന്നത് 2017-ൽ 65.77 ലക്ഷമായി വര്‍ദ്ധിച്ചു. പ്രതി വര്‍ഷ വളര്‍ച്ചാ നിരക്ക് 11 ശതമാനമാണ്. അതുപോലെ ഇരുചക്ര വാഹനങ്ങൾ മുഖേന ഉണ്ടാകുന്ന അപകടങ്ങൾ 2016 -ൽ 31,595 (പ്രതിദിനം 87) ആയിരുന്നത് 2017 -ൽ 15033 (പ്രതിദിനം 41) ആയി കുറഞ്ഞു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള റോഡപകടങ്ങളിൽ യഥാക്രമം 38 ശതമാനവും 28 ശതമാനവും ഇരുചക്ര വാഹനങ്ങൾ, കാറുകൾ മുഖേനയാണ് സംഭവിക്കുന്നത്. കേരളത്തിലെ മോട്ടോർ വാഹന അപകടങ്ങളുടെ പ്രവണത ചിത്രം 5.3 -ൽ രേഖപ്പെടുത്തിയിരിക്കുന്നു.
കേരളത്തിൽ 2017-ൽ 38,777 റോഡപകടങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷം വാഹനങ്ങൾ ക്ക് 351 എണ്ണം എന്ന നിരക്കിലാണ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളിൽ സംസ്ഥാനത്തുണ്ടായ വാഹന വളര്‍ച്ചയും, റോഡപകടങ്ങളുടെ എണ്ണവും പട്ടിക 5.7 -ൽ കൊടുത്തിരിക്കുന്നു. റോഡപകടങ്ങൾ സംഭവിക്കുന്നത് വ്യത്യസ്ഥ കാലയളവുകളിൽ വ്യത്യസ്ഥ രീതികളിൽ ആയതിനാൽ പ്രത്യേകമായി ഒരു പ്രവണത മനസ്സിലാക്കാൻ കഴിയുകയില്ല. എന്നാൽ, 2010-ന് ശേഷം ഓരോ വര്‍ഷവും അപകടങ്ങൾ സ്ഥിരമായി കുറയുന്ന ഒരു പ്രവണത എടുത്തുപറയേണ്ടതാണ്.
വര്‍ഷം | മോട്ടോർ വാഹനങ്ങളുടെ എണ്ണം | അപകടങ്ങളുടെ എണ്ണം | അപകടങ്ങൾ/ലക്ഷം വാഹനങ്ങൾ |
2010 | 5,397,652 | 35,633 | 660 |
2011 | 6,072,019 | 34,946 | 576 |
2012 | 6,870,354 | 35,282 | 514 |
2013 | 8,048,673 | 37,204 | 462 |
2014 | 8,547,966 | 35,198 | 412 |
2015 | 9,421,245 | 37,253 | 395 |
2016 | 10,171,813 | 39,137 | 385 |
2017 | 11,030,037 | 38,777 | 351 |
അവലംബം മോട്ടോർ വാഹനവകുപ്പ്, സംസ്ഥാന ക്രൈം റിക്കോര്‍ഡ് ബ്യൂറോ |
ട്രാഫിക് പോലീസ് റെക്കോര്‍ഡുകൾ അനുസരിച്ച്, ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണ് മിക്കവാറും റോഡപകടങ്ങളും സംഭവിക്കുന്നത്. എന്നിരുന്നാലും, മോട്ടോർ വാഹനങ്ങള്‍ക്ക് പുറമെ റോഡ് ഡിസൈനിംഗിലുള്ള പോരായ്മ, റോഡുകളുടെ മോശപ്പെട്ട അവസ്ഥ, വഴിയാത്രക്കാരുടെ അശ്രദ്ധ എന്നീ വിവിധ കാരണങ്ങളാലാണ് അപകടങ്ങൾ സംഭവിക്കുന്നത്. റോഡുപയോഗിക്കുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് റോഡു സുരക്ഷാപരിശീലനം, റോഡു ഡിസൈനിംഗിലുള്ള പോരായ്മകൾ പരിഹരിക്കൽ, റോഡു നിര്‍മ്മാണ പ്രാഥമിക ഘട്ടത്തിൽ റോഡു സുരക്ഷാ പ്രവര്‍ത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയിലൂടെ റോഡപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനു സാധിക്കും. 2016-17 -ൽ കേരളത്തിലുണ്ടായ റോഡപകടങ്ങളുടെ ശതമാനം വാഹനങ്ങളുടെ ഇനം തിരിച്ച് ചിത്രം 5.4 -ൽ കൊടുത്തിരിക്കുന്നു.
കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷൻ (കെ.എസ്.ആർ.റ്റി.സി)
സംസ്ഥാനത്തെ ഗതാഗത മേഖലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കേരള സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷൻ. കെ.എസ്.ആർ.ടി.സി യുടെ 2016-17 ലെ മൊത്തം വരുമാനം 1,827.45 കോടി രൂപയായിരുന്നു. മൊത്തം റവന്യൂ ചെലവ് 2,367.60 കോടി രൂപയും പ്രവര്‍ത്തന നഷ്ടം (-)540.15 കോടി രൂപയുമായിരുന്നു.
കെ.എസ്.ആർ.ടി.സി യിലെ ആകെയുള്ള 5,953 ബസ്സുകളിൽ 1,095 (18.4 ശതമാനം) ബസ്സുകൾ 10 വര്‍ഷമോ അതിലധികമോ പഴക്കമുള്ളതാണ്. കെ.എസ്.ആർ.ടി സി ബസ്സുകളുടെ കാലപ്പഴക്കം സംബന്ധിച്ച വിവരങ്ങൾ അനുബന്ധം 5.13 -ൽ രേഖപ്പെടുത്തിരിക്കുന്നു. 2015-16 -ൽ കോര്‍പ്പറേഷന്റെ ശരാശരി പ്രതിദിന വരുമാനം 12,060 രൂപയായിരുന്നത് 2016-17 -ൽ 11,465 രൂപയായി കുറഞ്ഞു. ഈ കാലയളവിൽ 699 പുതിയ ബസ്സുകൾ നിരത്തിലിറക്കുകയും 460 ബസ്സുകൾ നിരത്തിൽ നിന്നും മാറ്റുകയും ചെയ്തു. കോര്‍പ്പറേഷന്റെ ബസ്സുകൾ 5,771 ലക്ഷം കി.മീറ്റർ ഓടുകയും 10,403 ലക്ഷം ആളുകൾ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ യാത്ര ചെയ്യുകയും ചെയ്തു. കെ.എസ്.ആർ.ടി.സിയുടെ പ്രവര്‍ത്തന കണക്കുകൾ സംബന്ധിച്ച വിവരങ്ങൾ യഥാക്രമം അനുബന്ധം 5.14, 5.15 -ൽ രേഖപ്പെടുത്തുന്നു.
കെ.എസ്.ആർ.ടി.സിയുടെ നിരക്കുകളിൽ 2016-17 ൽ മാറ്റമുണ്ടായില്ല. കോര്‍പ്പറേഷന്റെ ഓര്‍ഡിനറി, സിറ്റി ബസ്സുകളുടെ യാത്രാ നിരക്ക് കീ.മീറ്ററിന് 64 പൈസയായിരുന്നു. സൂപ്പര്‍ഫാസറ്റ് ബസ്സുകള്‍ക്ക് കി.മീറ്ററിന് 72 പൈസയും, സൂപ്പർ ഡീലക്സ് ബസ്സുകള്‍ക്ക് 90 പൈസയും, എ.സി എയർ ബസ്സുകള്‍ക്ക് 110 പൈസയും, ഹൈടെക് വോൾവോ ബസ്സുകള്‍ക്ക് 130 പൈസയുമാണ്. കെ.എസ്.ആർ.ടി.സി ബസ്സുകളുടെ യാത്രനിരക്ക് ഘടന സംബന്ധിച്ച വിവരങ്ങൾ അനുബന്ധം 5.16 -ൽ കൊടുത്തിരിക്കുന്നു. ഫ്ലീറ്റ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി, സ്കാനിയ മുതലായ മള്‍ട്ടി ആക്സിൽ ബസ്സുകൾ ഡീലര്‍മാരിൽ നിന്ന് ലഭ്യമാക്കി അന്തർ സംസ്ഥാന റൂട്ടുകളിൽ പ്രവര്‍ത്തിപ്പിച്ചിരുന്നു. വര്‍ക്ക്ഷോപ്പുകൾ ആധുനികവത്കരിക്കുന്നതിനുള്ള ഹനുമന്തറാവു റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശ പ്രകാരം 2016-17 -ൽ കെ.എസ്.ആർ.ടി.സി യുടെ പ്രധാന വര്‍ക്ക്ഷോപ്പുകൾ ആധുനിക സാമഗ്രികള്‍കൊണ്ട് പുനരുദ്ധരിച്ചു.
കെ.എസ്.ആർ.ടി.സി യൂണിറ്റുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്യുമ്പോൾ 30 ശതമാനത്തോളം യൂണിറ്റുകളുടെ പ്രവര്‍ത്തനം മോശമാണ്. ജില്ല തിരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങൾ അനുബന്ധം 5.17 -ൽ നല്‍കിയിട്ടുണ്ട്. വര്‍ദ്ധിച്ച പ്രവര്‍ത്തന ചെലവ്, ഉയര്‍ന്ന പെന്‍ഷൻ ബാധ്യത, പലിശ തിരച്ചടവ് വര്‍ദ്ധന, ലാഭകരമല്ലാത്ത റൂട്ടുകളിലുള്ള യാത്ര, സൗജന്യ യാത്രകൾ അനുവദിക്കുന്നത് തുടങ്ങിയവയാണ് കെ.എസ്.ആർ.ടി.സി യുടെ പ്രവര്‍ത്തനം മോശമാക്കുന്നത്.
2009-10 -ൽ കെ.എസ്.ആർ.ടി.സി യുടെ ഒക്യൂപ്പന്‍സി റേഷ്യോ 67.14 ശതമാനമായിരുന്നത് 2016-17-ൽ 75.09 ശതമാനമായി വര്‍ദ്ധിച്ചെങ്കിലും സ്വകാര്യ ബസ്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്. കേരളത്തിൽ പൊതുഗതാഗത രംഗത്ത് സ്വകാര്യ വാഹനങ്ങള്‍ക്കാണ് മേല്‍കൈ ഉള്ളത്. കെ.എസ്.ആർ.ടി.സി യുടെ വാഹന ഉപയോഗം 81 ശതമാനമാണ്. 12 ശതമാനത്തിലധികം ബസ്സുകള്‍ക്ക് അറ്റകുറ്റപണികൾ ആവശ്യമായിട്ടുള്ളതും, 25.9 ശതമാനം ബസ്സുകൾ പഴക്കം ചെന്നവയുമാണ്. പ്രതി ബസ്സ് ജീവനക്കാർ തമ്മിലുള്ള അനുപാതം 6.05 ആണ്. കെ.എസ്.ആർ.ടി. സി ബസ്സുകളുടെ ബ്രേക്ക് ഡൗണ്‍ നിരക്ക് ലക്ഷം കി.മീറ്ററിന് 6 എന്ന കണക്കിലാണ്. എന്നാൽ അയൽ സംസ്ഥാനമായ കര്‍ണ്ണാടക ആർ.ടി.സി യിലും ബാഗ്ളൂർ മെട്രോ പോളിറ്റൻ.ടി.സി എന്നിവിടങ്ങളിൽ ഇത് ഒന്നിനും താഴെയാണ്. കെ.എസ്.ആര്‍ടി.സി യുടെ ഉടമസ്ഥതയിലുള്ള ബസ്സുകൾ സംബന്ധിച്ച വിവരങ്ങൾ അനുബന്ധം 5.18 -ൽ കാണിച്ചിരിക്കുന്നു. കെ.എസ്. ആർ.ടി സി യുടെ 2016-17 ലെ പ്രധാന ആഭ്യന്തര സൂചകങ്ങൾ ബോക്സ് 5.4 -ൽ ചേര്‍ത്തിരിക്കുന്നു. കെ.യു.ആർ.റ്റി.സി യുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച വിവരങ്ങൾ അനുബന്ധം 5.19 -ൽ കൊടുത്തിരിക്കുന്നു.
കുറഞ്ഞ പ്രവര്‍ത്തന ക്ഷമത, ഉയര്‍ന്ന ബസ്/ജീവനക്കാർ അനുപാതം, സാമ്പത്തിക നേട്ടമില്ലാത്ത റൂട്ടുകളിൽ സർവീസ്, പ്രായോഗികമല്ലാത്ത ഡിപ്പോകൾ തുടങ്ങിയവയാണ് കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രശ്നങ്ങൾ/വെല്ലുവിളികൾ. കെ. എസ്.ആർ.ടി.സി നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നതിന് നടപടികൾ നിര്‍ദ്ദേശിക്കാനും പ്രൊഫഷണൽ സാങ്കേതിക സാമ്പത്തിക പഠനം നടത്തേണ്ടതുണ്ട്.
റോഡു ഗതാഗത മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ, മുന്നോട്ടുള്ള വഴി
സംസ്ഥാനത്ത് മിക്കവാറും റോഡുകള്‍ക്ക് നിലവിലുള്ള ഗതാഗത ബാഹുല്യം നേരിടുന്നതിനാവശ്യമായ വീതിയുള്ളവയല്ല. നാലിലൊന്ന് റോഡുകൾ മാത്രമേ രണ്ടുവരിപാതകളോ നാലുവരി പാതകളോ ആയിട്ടുള്ളൂ. ദേശീയ പാതകളിൽ, ഏകദേശം 12 ശതമാനം മാത്രമേ നാലുവരി പാതകളായിട്ടുള്ളൂ. ബാക്കിയുള്ളവ ഒറ്റവരിപാതകളോ ഇടത്തരം പാതകളോ ആണ്. മൊത്തം റോഡ് ശൃംഖലയുടെ 8ശതമാനം മാത്രം വരുന്ന ദേശീയ പാതകൾ, സംസ്ഥാന പാതകൾ എന്നിവയിലൂടെയാണ് അന്തർ സംസ്ഥാന അന്തർ നഗര ഗതാഗതം കൂടുതലും നടക്കുന്നത്. ഗതാഗതാവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ നിലവിലുള്ള റോഡുകളുടെ നിലവാരം ഉയര്‍ത്തേണ്ടതാവശ്യമാണ്. ട്രാഫിക്ക് ഞെരുക്കം, കാലതാമസം, ലക്ഷ്യസ്ഥാനങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരൽ, അപകടങ്ങൾ കുറയ്ക്കൽ എന്നീ ഘടകങ്ങൾ പരിഗണിക്കുമ്പോൾ നിലവിലുള്ള റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. മിക്കവാറും എല്ലാ പൊതുമരാമത്ത് വകുപ്പ് റോഡുകളുടേയും നിലവാരം മെച്ചപ്പെടുത്തേണ്ടതും, വീതി വര്‍ദ്ധിപ്പിക്കേണ്ടതും, റോഡു സുരക്ഷാ സംവിധാനങ്ങൾ ഏര്‍പ്പെടുത്തേണ്ടതുമാണ്.
സംസ്ഥാനത്തിന്റെ റോഡ് വികസനത്തിൽ മുന്‍ഗണന നിശ്ചയിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഏര്‍പ്പെടുത്തേണ്ടതുണ്ട്. സംസ്ഥാന പാതകളും, പ്രധാന ജില്ലാ റോഡുകളും ആവശ്യമായ ഡ്രെയിനേജ് സൗകര്യങ്ങളോടെ നവീകരിക്കേണ്ടത ുണ്ട്. പുതിയ റോഡ് വികസന സംരംഭങ്ങളായ മലയോര ഹൈവേ, തീരദേശ ഹൈവേ, ബൈപ്പാസ്സുകൾ തുടങ്ങിയവ പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലത്ത് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
കേരളത്തിലെ സംസ്ഥാനപാതകൾ, പ്രധാനപ്പെട്ട ജില്ലറോഡുകൾ, സിറ്റി റോഡുകൾ എന്നിവയിൽ ചില ഉചിതമായ സാങ്കേതിക മാറ്റങ്ങളായ ജ്യോമട്രിക്കൽ ഇംപ്രൂവ്മെന്‍റ്, ജംഗ്ക്ഷൻ ഇംപ്രൂവ്മെന്‍റ്, മെയിന്‍റനൻസ് കോണ്‍ട്രാക്റ്റുകളിൽ ഏര്‍പ്പെടൽ എന്നിവ നടത്തുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്. സേവന നിലവാരം ഉയര്‍ത്തുന്നതിനായി, പ്രധാന പ്രശ്നമായ റോഡുകളുടെ അരികിലുള്ള പാര്‍ക്കിംഗ് സമ്പ്രദായം മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഭൗതിക പശ്ചാത്തല ദാതാക്കളായ പൊതുമരാമത്ത് വകുപ്പ്, റെയിൽവെ, ഉള്‍നാടൻ ജലഗതാഗത അതോറിറ്റി, വിമാനത്താവളങ്ങൾ, ചരക്കു ഗതാഗത ഏജന്‍സികൾ എന്നിവയുടെ ഏകോപനം ഗതാഗത പശ്ചാത്തല മേഖലയുടെ പ്രവര്‍ത്തനത്തിനാവശ്യമാണ്. ബഹുവിധ ഗതാഗത ശൃംഖലയുടെ ഏകോപനം പശ്ചാത്തല മേഖലയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു. പതിമൂന്നാം പദ്ധതിയിൽ റോഡ്, റോഡ് ഗതാഗത മേഖലയുടെ സമീപനം ബോക്സ് 5.5 -ൽ കൊടുത്തിരിക്കുന്നു.
ഒറ്റ മാനേജ്മെന്റിന് കീഴിലുള്ള ലോകത്തെ രണ്ടാമത്തെ വലിയ ശൃംഖലയാണ് ഇന്ത്യന്‍റെയിൽവെ. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള യാത്ര റെയിൽവെ സാധ്യമാക്കുന്നു. 90,803 കീ.മീറ്റർ ദൈര്‍ഘ്യമുള്ള റെയിൽവെ ശൃംഖലയിൽ 66,030 കീ.മീറ്റർ റൂട്ട് ദൈര്‍ഘ്യവും, 7,137 സ്റ്റേഷനുകളും നിലവിലുണ്ട്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയിൽവെ ശൃംഖല (അമേരിക്ക, റഷ്യ, ചൈന) യാണ് ഇന്ത്യയുടേത്. 1,257 കിലോ മീറ്റർ റൂട്ട് ദൈര്‍ഘ്യത്തിൽ 1,588 കോച്ചുകളിൽ 13 സ്റ്റേഷനുകളോടെ ഇന്ത്യൻ റെയിൽവെ ഭൂപടത്തിൽ വളരെ ഗണനീയ സ്ഥാനമാണ് കേരളത്തിനുള്ളത്. ദക്ഷിണ റെയിൽവെയുടെ തിരുവനന്തപുരം, പാലക്കാട്ഡിവഷനുകളാണ് കേരളത്തിലുള്ളത്. പാലക്കാട് ഡിവിഷനിൽ 76 എക്പ്രസ് ട്രെയിനുകളും 49 പാസഞ്ചർ ട്രെയിനുകളും, പ്രതിദിനം 2.16 ലക്ഷം യാത്രക്കാരുമാണുള്ളത്. തിരുവനന്തപുരം ഡിവിഷനിൽ 80 എക്സ്പ്രസ് ട്രെയിനുകൾ, 60 പാസഞ്ചർ ട്രെയിനുകൾ ദിനംപ്രതി 2.6 ലക്ഷം യാത്രക്കാർ എന്നിങ്ങനെയാണ് നിലവിലുള്ളത്. സംസ്ഥാനത്തുകൂടി കടന്നു പോകുന്ന റെയിൽവെ ലൈനുകൾ ബ്രോഡ്ഗേജ് ആക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള ഏകദേശം 200 റെയിൽവെ സ്റ്റേഷനുകൾ, സംസ്ഥാനത്തിനകത്തെ പ്രധാന പ്രദേശങ്ങളേയും രാജ്യത്തെ പ്രധാനപ്പെട്ട പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. റെയിൽവെ മേഖലയിൽ പുതിയ ലൈനുകള്‍ക്കായുള്ള സാധ്യതാ പഠനങ്ങൾ നടന്നു വരുന്നു.
കേരള റെയിൽ ഡെവലപ്പ്മെന്റ‍് കോര്‍പ്പറേഷൻ (കെ.ആർ.ഡി.സി.എൽ)
കേരളത്തിലെ പ്രധാന റെയിൽവെ പശ്ചാത്തല വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി രൂപീകരിക്കപ്പെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് കേരള റെയിൽ ഡെവലപ്പ്മെന്റ‍് കോര്‍പ്പറേഷൻ (കെ.ആർ.ഡി.സി.എൽ). 51 ശതമാനം സംസ്ഥാന സര്‍ക്കാർ ഓഹരിയും, 49 ശതമാനം കേന്ദ്രസര്‍ക്കാർ ഓഹരിയുമായി സംസ്ഥാനത്ത് ഭാവിയിൽ നിലവിൽ വരുന്ന റെയിൽവെ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രത്യേക ഉദ്ദേശ്യയാനമാണിത്.
പ്രസ്തുത സംയുക്ത സംരംഭത്തിൽ പ്രാരംഭ കൊടുത്തു തീര്‍ത്ത ഓഹരി മൂലധനമായ 100 കോടി രൂപ ഏറ്റെടുക്കുന്ന പദ്ധതികളുടെ അനുപാതത്തിലാണ്. റെയിൽവെ മന്ത്രാലയത്തിന്റെയും (റെയിൽവെ ബോര്‍ഡ്) സംസ്ഥാന സര്‍ക്കാരിന്റേയും അനുമതിയോടെ പ്രസ്തുത മൂലധനത്തിൽ മാറ്റം വരുത്താവുന്നതാണ്. കെ.ആർ.ഡി.സി.എൽ വികസനത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടിക 5.8 -ൽ കൊടുത്തിരിക്കുന്നു.
ക്രമനം. | പദ്ധതി | ദൈര്‍ഘ്യം (കി.മീ) | ലക്ഷ്യം |
ഒന്നാം ഘട്ടം– അഞ്ചു പദ്ധതികൾ | |||
1 | ആർ.ആർ.റ്റി.എസ് തിരുവനന്തപുരം-ചെങ്ങന്നൂർ | 125.56 | നിലവിലുള്ള ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കൽ |
2 | തലശ്ശേരി-മൈസൂര്‍പുതിയ ബ്രോഡ്ഗേജ് ലൈൻ- കണ്ണൂർ അന്താരാഷ്ട്രാവിമാനത്താവളം വഴി | 206.51 | പശ്ചാത്തല വികസനം ത്വരിതപ്പടുത്തൽ |
3 | എറണാകുളം ടെര്‍മിനസ് (ഇ.ആർ.ജി) കൊച്ചിയിലെ മൂന്നാമത്തെ അവസാന സ്റ്റേഷനായി വികസിപ്പിക്കൽ | 5 | ടെര്‍മിനൽ ഇന്‍ഫ്രാ സ്ട്രക്ച്ചർ |
4 | കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളം പുതിയ ബ്രോഡ്ഗേജ് ലൈൻ & പുതിയ പാസ്സഞ്ചർ സ്റ്റേഷൻ & കണ്ടയ്നർ ടെര്‍മിനൽ | 15 | ടെര്‍മിനൽ ഇന്‍ഫ്രാ സ്ട്രക്ച്ചർ |
5 | വിഴിഞ്ഞം-ബാലരാമപുരം പുതിയ ബ്രോഡ്ഗേജ് ലൈൻ വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖവുമായി ബന്ധിപ്പിക്കുന്നു | 12 | പശ്ചാത്തല വികസനം ത്വരിതപ്പെടുത്തൽ |
രണ്ടാംഘട്ടം– 2 പദ്ധതികൾ | |||
1 | എരുമേലി-പുനലൂർ പുതിയ ബ്രോഡ്ഗേജ് പത്തനംതിട്ട വഴി ശബരിലൈനും, കൊല്ലം ചെങ്കോട്ട പാതയും തമ്മിൽ ബന്ധിപ്പിക്കൽ | 65 | പശ്ചാത്തല വികസനം ത്വരിതപ്പെടുത്തൽ |
2 | ഏറ്റുമാനൂർ-പാല പുതിയ ബ്രോഡ്ഗേജ് ലൈൻ ശബരി പാതയും തിരുവനന്തപുരം എറണാകുളം പാതയും (15 കി.മീ) ബന്ധിപ്പിക്കൽ | 15 | പശ്ചാത്തല വികസനം ത്വരിതപ്പെടുത്തൽ |
മൂന്നാം ഘട്ടം– ഒരു പദ്ധതി | |||
1 | നിലമ്പൂർ-നഞ്ചന്‍ഗുഡ് പുതിയ ബ്രോഡ്ഗേജ് ലൈൻ (സുല്‍ത്താന്‍ബത്തേരി വഴി) | 236 | പശ്ചാത്തല വികസനം ത്വരിതപ്പെടുത്തൽ |
അവലംബം: (കെ.ആർ.ഡി.സി.എൽ) |
കൊച്ചി നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ ഒരു ഫ്ലാഗ്ഷിപ്പ് പരിപാടിയാണ് കൊച്ചി മെട്രോ റെയിൽ പദ്ധതി (കെ.എം.ആർ.പി). ഭാരത സര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ പ്രസ്തുത പദ്ധതി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ. എം.ആർ.എൽ) എന്ന പ്രത്യേക ഉദ്ദേശ്യയാനത്തിലൂടെയാണ് നടപ്പിലാക്കുന്നത്. 5,181.79 കോടി രൂപ അടങ്കൽ വരുന്ന ഈ പദ്ധതിക്ക് 2012 ജൂലൈയിൽ ആലുവ മുതൽ പേട്ടവരെയുള്ള 25.6 കി.മീ. നീട്ടുന്നതിന് ഗവണ്‍മെന്റ് അനുമതി നല്‍കി. പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി കെ.എം.ആർ.എൽ, ഇന്ത്യ ഗവണ്‍മെന്റ്, ഡല്‍ഹി മെട്രോ റെയിൽ കോര്‍പ്പറേഷൻ ലിമിറ്റഡ് (ഡി.എം.ആർ.സി) എന്നിവയുമായി ഒരു തൃകക്ഷി കരാർ ഒപ്പ് വെച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ പട്ടിക 5.9 -ൽ കൊടുത്തിരിക്കുന്നു.
ക്രമ നമ്പർ | ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ | ദൈർഘ്യം (കി.മീ) | അടങ്കൽ തുക (രൂപ കോടിയിൽ) |
ഒന്നാംഘട്ടം | ആലുവ - പേട്ട (22 സ്റ്റേഷനുകൾ) | 25.6 | 5,181.79 |
ഒന്നാംഘട്ടം (എ) | പേട്ട - എസ്.എൻ ജംഗ്ഷൻ (എക്സ്റ്റെന്‍ഷൻ) | 2.00 | 359.00 |
അവലംബം: കെ.എം.ആർ.എൽ |
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാംഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് 2012 ജൂലൈ മാസത്തിലാണ് അനുമതി നല്‍കിയത്. ഒന്നാംഘട്ടത്തിൽ വിഭാവന ചെയ്തിരുന്നത് 25.612 കി.മീറ്റർ റൂട്ട് ദൈര്‍ഘ്യത്തിൽ ആലുവ മുതൽ പേട്ട വരെ 22 സ്റ്റേഷനോടെ എലിവേറ്റഡ് മെട്രോ വയാഡക്റ്റ് രീതിയിലായിരുന്നു. പ്രസ്തുത പദ്ധതിയുടെ ചെലവ് 5,181.79 കോടി രൂപയായിരുന്നു. പദ്ധതിയ്ക്ക് രണ്ട് അടിസ്ഥാന നിര്‍മ്മാണ ഘടകങ്ങളായിരുന്നു ഉണ്ടായിരുന്നത്, സിവിൽ സ്ട്രക്ച്ചറും, സിസ്റ്റംസും. സിവിൽ ഘടകത്തിൽ മെട്രോ വയാഡക്റ്റ്, 22 മെട്രോ സ്റ്റേഷനുകൾ, ട്രാക്കുകൾ എന്നിവയും, സിസ്റ്റംസിൽ റോളിംഗ് സ്റ്റോക്ക് (മെട്രോ റെയിൽ കോച്ചുകൾ), സിഗ്നലിംഗ്, ടെലികോം, ഇലക്ട്രിഫിക്കേഷൻ ഫോർ ട്രാക്ഷൻ, പവർ സപ്ലൈ സൗകര്യങ്ങൾ എന്നിവയുമായിരുന്നു. ട്രെയിനുകളുടെ അറ്റകുറ്റപ്പണിയ്ക്കായി 15.12 ഹെക്ടർ സ്ഥലത്ത് ഒരു മെട്രോ ട്രെയിൻ ഡിപ്പോയും നിര്‍മ്മിച്ചിട്ടുണ്ട്.
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13.4 കി.മീറ്റർ ദൈര്‍ഘ്യത്തിലുള്ള 11 സ്റ്റേഷനുകൾ ഉള്‍പ്പെടുന്ന ഒന്നാം റീച്ചിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2017 ജൂണ്‍ 17-ാം തീയതി ഉത്ഘാടനം ചെയ്യുകയും പൊതുജനങ്ങള്‍ക്കായി ജൂണ്‍ 19-ാം തീയതി തുറന്നു കൊടുക്കുകയും ചെയ്തു. പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് വരെയുള്ള 4.892 കി.മീറ്റർ ദൈര്‍ഘ്യത്തിൽ 5 സ്റ്റേഷനുകൾ ഉള്‍പ്പെടുന്ന II എ റീച്ചിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി 2017 ഒക്ടോബർ 3-ാം തീയതി ഉത്ഘാടനം ചെയ്യുകയും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു. മഹാരാജാസ് കോളേജ് മുതൽ പേട്ട വരെ 7.32 കി.മീറ്റർ ദൈര്‍ഘ്യത്തിൽ 6 സ്റ്റേഷനുകൾ ഉള്ള II ബി റീച്ച് 2019 ൽ കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം പദ്ധതിയുടെ 80 ശതമാനംപ്രവൃത്തികൾ 2017 സെപ്റ്റംബർ 30 വരെ പൂര്‍ത്തീയായിട്ടുണ്ട്.
തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി
ഒരു മാസ് റാപിഡ് ട്രാന്‍സിറ്റ് സിറ്റം (എം.ആർ.റ്റി.എസ്സ്) എന്ന നിലയിൽ തിരുവനന്തപുരത്തും, കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുന്നതിനായി കേരളാ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോര്‍പ്പറേഷൻ ലിമിറ്റഡ് (കെ.ആര്‍ടി.എൽ) എന്ന ഒരു പ്രത്യേക ഉദ്ദേശ്യയാനം രൂപീകരിക്കുകയും, ഡല്‍ഹി മെട്രോ റെയിൽ കോര്‍പ്പറേഷൻ (ഡി.എം. ആർ.സി) ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആർ) തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. 13.33 കി.മീറ്റർ ദൈര്‍ഘ്യത്തിൽ 14 സ്റ്റേഷനുകളോടെ കോഴിക്കോട് മെട്രോ റെയിൽ പദ്ധതി ഒന്നാംഘട്ടത്തിൽ നടപ്പിലാക്കുന്നതാണ്.തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ അടങ്കൽ തുക 4,219.00 കോടി രൂപയും, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടേത് 2,509.00 കോടി രൂപയും ഉള്‍പ്പെടെ ആകെ 6,728.00 കോടി രൂപ (കേന്ദ്ര നികുതി, ഭൂമി ഏറ്റെടുക്കുന്ന ചെലവ് ഉള്‍പ്പെടെ) യാണെന്ന് കണക്കാക്കിയിട്ടുണ്ട്. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി അഞ്ചു വര്‍ഷം കൊണ്ടും, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നാലു വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കുന്നതിനുദ്ദേശിക്കുന്നു.
രാജ്യത്തെ പുതിയ മെട്രോ പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിൽ നിന്നും ധനസഹായം ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കുന്നതിനായി 2017 ആഗസ്റ്റ് മാസത്തിൽ കേന്ദ്ര ഗവണ്‍മെന്റ് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയിലുള്ള മെട്രോ റെയിൽ പദ്ധതികള്‍ക്കും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ ബാധകമാണ്. ആയതിനാൽ, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയും പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഭേദഗതി വരുത്തേണ്ടതാവശ്യമാണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതിയ്ക്കായി ഭേദഗതി വരുത്തിയ നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കുന്നതാണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി ലഭ്യമായതിനുശേഷം കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയ്ക്കായി ഹൗസിംഗ് ആന്റ‍് അര്‍ബൻ അഫയേഴ്സ് മന്ത്രാലയത്തിലേക്ക് (എം.ഒ.എച്ച്.യു.എ) അയയ്ക്കുന്നതാണ്.
തിരുവനന്തപുരത്തെ ലൈറ്റ് െട്രോ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക മുന്നൊരുക്ക പദ്ധതികളായ ശ്രീകാര്യം, പട്ടം, ഉള്ളൂർ, എന്നിവിടങ്ങളിൽ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. 2.77 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവുള്‍പ്പെടെ 272.84 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. പ്രസ്തുത പദ്ധതിയ്ക്കുള്ള വിഹിതം കിഫ്ബി വഴി ലഭ്യമാകുന്നതാണ്.കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ ഭാഗമായി മാനാഞ്ചിറ-മീഞ്ചന്ത റോഡ് വികസനത്തിനായി ഭരണാനുമതി നല്‍കിയിട്ടുണ്ട്.
ജല മെട്രോ പദ്ധതി
748 കോടി രൂപ ചെലവിൽ 76 കി.മീറ്റർ ദൈര്‍ഘ്യത്തിൽ 16 റൂട്ടുകളിലൂടെ 38 ജെട്ടികൾ ഉള്‍പ്പെടുന്ന കൊച്ചി മെട്രോ വാട്ടർ പദ്ധതിയ്ക്ക് എയ്കോം കണ്‍സോര്‍ഷ്യം ജനറൽ കണ്‍സള്‍ട്ടന്‍സിയായി 2017ജൂണ്‍ 2-ൽ ഒപ്പു വച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ 15 ശതമാനം ഓഹരിയായ 112.09 കോടി രൂപയും, കേരള ഗവണ്‍മെന്റിന്റെ 85 ശതമാനം ഓഹരിയായ 635.88 കോടി രൂപയും വിദേശ ധനസഹായം എന്നിവയും ഉള്‍പ്പെടുന്നു. 682.01 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതിൽ, 579.71 കോടി രൂപ ലോണ്‍ ഘടകവും 102.30 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. കേന്ദ്ര ഗവണ്‍മെന്റും കെ.എഫ്.ഡബ്ല്യൂ., കെ.എം ആർ.എൽ എന്നീ ഏജൻസികൾ 2016 ജൂണിൽ ഒരു ത്രികക്ഷി ധാരണയിൽ 85 മില്യണ്‍ യൂറോ ലഭ്യമാക്കുന്നതിനായി ഒപ്പു വച്ചിട്ടുണ്ട്. എയ്കോം കണ്‍സോര്‍ഷ്യത്തെ കണ്‍സള്‍ട്ടന്‍സിയായി തീരുമാനിച്ച് 2017 ജൂണ്‍ 2-ന് കരാർ ഒപ്പുവെച്ചു. വിശദാംശങ്ങൾ പട്ടിക 5.10 -ൽ ചേര്‍ത്തിരിക്കുന്നു.
സ്രോതസ്സ് | ഒന്നാം ഘട്ടം | രണ്ടാം ഘട്ടം | അനുബന്ധ പശ്ചാത്തലം | ആകെ |
ലോണ്‍ | 181.81 | 132.78 | 265.12 | 579.71 |
ഓഹരി(ഇക്വിറ്റി) | 32.08 | 23.43 | 46.79 | 102.30 |
ആകെ | 213.89 | 156.21 | 311.91 | 682.01 |
അവലംബം: കെ.എം.ആർ.എൽ |
പ്രാരംഭ പരിശോധന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. റൂട്ടുകളിൽ ഡ്രെഡ്ജിംഗ് നടത്തുന്നതിനായി ബാത്തിമെട്രിക്ക് സർവെ നടത്തി. 38 ജെട്ടികളിൽ 19 ജെട്ടികളുടെ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഗവണ്‍മെന്‍റ് അനുമതിയ്ക്കായി നടപടികൾ പൂര്‍ത്തിയാക്കി.
വ്യോമഗതാഗതചരിത്രത്തിൽ അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള ആവശ്യം ഏറി വരുകയും അന്തർ സംസ്ഥാന യാത്രകള്‍ക്കുള്ള ആവശ്യം കുറഞ്ഞുവരികയും ചെയ്യുന്നു. സംസ്ഥാനത്ത് ഇന്‍റര്‍സിറ്റി സർവീസുകളും ആരംഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും തലസ്ഥാന നഗരത്തിൽ വ്യോമഗതാഗതം കൂടുതലാണ്. കേരളത്തിലെ വ്യോമഗതാഗതം പ്രധാനമായും മൂന്ന് വിമാനത്താവളങ്ങളിലൂടെയാണ് നടക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട 15 അന്താരാഷ്ട്രാ വിമാനത്താവളങ്ങളിൽ കേരളത്തിന്റെ മൂന്ന് അന്താരാഷ്ട്രാ വിമാനത്താവളങ്ങൾ ഉള്‍പ്പെടുന്നു. എട്ട് ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരും, 50 ലക്ഷത്തിലധികം അന്താരാഷ്ട്ര യാത്രക്കാരും എല്ലാ വര്‍ഷവും പ്രസ്തുത വിമാനത്താവളങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് നിലവിലുള്ളത്. കേരളത്തിലെ വിമാനത്താവളങ്ങളെല്ലാം തന്നെ അന്താരാഷ്ട്രാ വിമാനത്താവളങ്ങളാണെന്ന പ്രത്യേകത കൂടി കേരളത്തിനുണ്ട്. തെക്കെ ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാനത്താവളമാണ് തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം. ലോക വിമാനത്താവള ഭൂപടത്തിൽ ഒന്‍പത് അന്താരാഷ്ട്രാ റൂട്ടുകൾ, എട്ട് ആഭ്യന്തര എയർ റൂട്ടുകൾ, എട്ട് വന്‍കിട ചെറുകിട എയ്റോഡ്രോമുകളുടെ നിയന്ത്രണ സേവനം എന്നിവയിലൂടെ പ്രധാന പങ്കു വഹിക്കുന്നു. കാനഡയിലെ മോണ്‍ട്രിയൽ ആസ്ഥാനമായുള്ള എയർ പോര്‍ട്ട് കൗണ്‍സിൽ ഇന്റർനാഷണൽ (എ.സി.ഐ) 2016 അടിസ്ഥാനമാക്കി നടത്തിയ എയര്‍പോര്‍ട്ട് സർവീസ് ക്വാളിറ്റി (എ.എസ്.ക്യൂ) സർവെയിൽ ഉള്‍പ്പെട്ട 15 വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനം സിയാലിനാണ്. സിയാലിന്റെവികസനതന്ത്രം വളരെ നൂതനവും സമഗ്രവും സ്ഥായിയായിട്ടുള്ളതും ചെലവു കുറഞ്ഞതുമാണ്. കണ്ണൂർ അന്താരാഷ്ട്രാ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടു കൂടി ഏറ്റവും കൂടുതൽ അന്താരാഷ്ട്രാ വിമാനത്താവളങ്ങളുള്ള തമിഴ്നാടിനൊപ്പം കേരളവും എത്തിച്ചേരും.
കണ്ണൂർ അന്തർ ദേശീയ വിമാനത്താവളം നിര്‍മ്മിച്ച്, പ്രവര്‍ത്തിപ്പിക്കുന്നതിന് കേരള സര്‍ക്കാർ കണ്ണൂർ അന്താരാഷ്ട്രാ വിമാനത്താവളം (കിയാൽ) രൂപീകരിച്ചിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായാണ് കിയാൽ, കണ്ണൂർ വിമാനത്താവള വികസനം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടപ്രവര്‍ത്തനങ്ങൾ 2016-17 മുതൽ 2025-26 വരെയും, രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങൾ 2026-27 മുതൽ 2045-46 വരെയുമാണ്. 4.67 ദശലക്ഷം യാത്രക്കാർ 60,758 ടണ്‍ ചരക്കുകൾ എന്നിവ പ്രസ്തുത വിമാനത്താവളത്തിൽ നിന്നും സാധ്യമാകുന്നതാണ്. റൺവെയുടെ ദൈര്‍ഘ്യം 3,050 മീറ്റർ, 96,000 ച.മീ വിസ്തൃതിയുള്ള ടെര്‍മിനൽ കെട്ടിടം, 20 പാര്‍ക്കിംഗ് സ്റ്റാന്റ് (ഏപ്രണ്‍), 22,000 ച.മീ. കാർ/ബസ് പാര്‍ക്കിംഗ്, 1,200 ച.മീ. എ.ടി.സി/ടെക്നിക്കൽ ബില്‍ഡിംഗ്, 7,750 ച.മീ. ഗ്രൗണ്ട് സർവീസ് എക്വിപ്മെന്റ് പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
ഡയറക്ടർ ബോര്‍ഡിന്റെ തീരുമാന പ്രകാരം റൺവെ ദൈര്‍ഘ്യം 3,050 മീറ്ററിൽ നിന്നും 3,400 മീറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങൾ പുരോഗമിച്ചു വരുന്നു. എല്ലാ സൗകര്യങ്ങള്‍ക്കുമുള്ള പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. നാവിഗേഷൻ പ്രവര്‍ത്തനങ്ങൾ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പൂര്‍ത്തിയാക്കുകയും, ഇന്‍സ്ട്രുമെന്റ‍് ലാന്റിംഗ് സിസ്റ്റം (ഐ.എൽ.എസ്), കാലിബ്രേഷൻ ആന്റ‍് എയറോനോട്ടിക്കൽ ഇന്‍ഫര്‍മേഷൻ പബ്ലിക്കേഷൻ എന്നിവ 2018 ആഗസ്റ്റ് മാസം അവസാനത്തോടെ കമ്മീഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നു. ബി.സി.എ.എസ്, ലൈസന്‍സ് ഓഫ് ഡയറക്ടർ ജനറൽ ഓഫ് ഫയർ, സി.ഐ.എസ്.എഫ്, കസ്റ്റംസ് ആന്റ‍് എമിഗ്രേഷൻ, മെറ്റീരിയോളജിക്കൽ ഡിപ്പാര്‍ട്ട്മെന്റ‍് ഉദ്യോഗസ്ഥരുടെ നിയമനം എന്നിവ പൂര്‍ത്തിയാക്കിയ കിയാലിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങൾ 2018 സെപ്റ്റംബറിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.
കേരളത്തിൽ ജലഗതാഗതം, റോഡ്റെയിൽ ഗതാഗതത്തിന് സാധ്യമായ ഇതര സംവിധാനമാണ്. വലിയ തോതിൽ ഭാരമുള്ള ചരക്കുകളുടെ ദീര്‍ഘദൂര നീക്കത്തിന് അനുയോജ്യമായ സംവിധാനമാണ് ജലഗതാഗതം. ജലഗതാഗതത്തിനായി മൂന്ന് പ്രാഥമിക വിഭാഗങ്ങൾഉണ്ട്. സമുദ്ര ഗതാഗതം, ഉൾനാടൻ ജലഗതാഗതം, തീരദേശ കപ്പൽ ഗതാഗതം എന്നിവയാണ് മൂന്ന് വിഭാഗങ്ങൾ. തീരദേശ തുറമുഖങ്ങൾ, ഉൾനാടൻ തുറമുഖങ്ങൾ, റെയിൽ, വിമാനം, ട്രക്ക് റൂട്ടുകൾ എന്നിവ ഉള്‍പ്പെടുന്ന സങ്കീർണ ശൃംഖലയാണ്. ഇത് സാമ്പത്തിക അടിത്തറയുടെ മൂലാധാരമായി ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നു. പരിസ്ഥിതി സൗഹൃദവും ഏറ്റവും ചെലവു കുറഞ്ഞതുമായ ഗതാഗതമാർഗ്ഗമാണെങ്കിലും, ഇതിന്റെ സാധ്യതകൾ ഇതുവരെ വേണ്ടവിധം പ്രയോജന പ്പെടുത്തിയിട്ടില്ല. ജലഗതാഗതത്തിന്റെ കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിലൂടെ, ജലഗതാഗതവുമായി ബന്ധപ്പെട്ട വന്‍കിട കാര്യങ്ങള്‍ക്ക് ഒരു സമഗ്രമായ ചട്ടക്കൂട് രൂപപ്പെടുത്തേണ്ടതുണ്ട്. തുറമുഖങ്ങളുടേയും ഉൾനാടൻ ജലപാതകളുടേയും സമഗ്രമായ വികസനത്തിനായി വിവിധ സർക്കാർ പദ്ധതികളും നയങ്ങളും ഈ അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തീരദേശ കപ്പൽ ഗതാഗതം, വിദേശ വ്യാപാരം, ഉൾനാടൻ ജലഗതാഗതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ഈ അധ്യായത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.
തുറമുഖ മേഖല
ആഗോളവത്ക്കരണത്തിന്റെ സുപ്രധാന ഘടകമാണ് സമുദ്രഗതാഗതം. വ്യാപാര വിതരണ ശൃംഖലകളെ പിന്തുണയ്ക്കുന്ന അന്തർദേശീയ വ്യാപാരം സാധ്യമാക്കുന്നതിനും അതിര്‍ത്തിരഹിത ഗതാഗതം സാധ്യമാക്കുന്നതിനും സഹായിക്കുന്നു. സമുദ്ര ഗതാഗതം ഉള്‍പ്പെടുന്ന സാമ്പത്തിക മേഖല, തൊഴിൽ, വരുമാനം എന്നിവ സൃഷ്ടിക്കുകയും മറ്റ് മേഖലകളുടെ വികസനത്തിനും സഹായിക്കുന്നു. വ്യവസായ വികസനത്തിന്റെ ഭാഗമായി, ഉപഭോക്താക്കൾ, മധ്യവര്‍ത്തികൾ, വ്യവസായശാലകൾ എന്നിവയെ ഒന്നിപ്പിക്കുന്നതിലൂടെ കപ്പൽ ഗതാഗതം വ്യവസായിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതു വഴി പ്രാദേശിക സാമ്പത്തിക വ്യാപാര പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നു. കപ്പൽ നിര്‍മ്മാണം മുതൽ ചരക്ക് ഗതാഗത മാര്‍ഗ്ഗം വരെ സമുദ്ര മേഖല, സാമ്പത്തിക, രാഷ്ട്രീയ, ജനസംഖ്യ ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തനങ്ങളോട് പ്രതികരിച്ചു കൊണ്ട് വികസിച്ചുകൊണ്ടേയിരിക്കും. ഈ പ്രവണതകൾ മനസിലാക്കുന്നത് വ്യവസായത്തിന്റെ മൂലധനനിക്ഷേപത്തിന്റെ പ്രവർത്തനശേഷിയും പ്രവർത്തന ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നതിന് വളരെ ആവശ്യമാണ്, ഇത് വിജയകരമായ ദീർഘകാലാടിസ്ഥാനത്തിലുള്ള വ്യാപാര ത�ത്തിന് പശ്ചാത്തലമൊരുക്കുന്നു.
ഇന്ത്യയിലെ തുറമുഖങ്ങൾ
ഭാരതത്തിന്റെ 7,500 കി.മീ ദൈര്‍ഘ്യമുള്ള കടലോരത്ത് 12 വൻകിട തുറമുഖങ്ങളും, 200 ചെറുകിട, ഇടത്തര തുറമുഖങ്ങളും പശ്ചിമപൂർവ്വ ഇടനാഴികളിൽ സ്ഥിതി ചെയ്യുന്നു. വന്‍കിടേതര തുറമുഖങ്ങളിൽ പ്രവര്‍ത്തനക്ഷമമായത് 139 എണ്ണം, അതായത് 69.5 ശതമാനം മാത്രമാണ്. കടൽ മാര്‍ഗ്ഗമുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രവേശന കവാടമാണ് ഇന്ത്യൻ തുറമുഖങ്ങൾ. ഇവ വിദേശ വ്യാപാരത്തിന്റെ 90 ശതമാനം കൈകാര്യം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാർ അധീനതയിലുള്ള 12 വന്‍കിട തുറമുഖങ്ങൾ ഇന്ത്യൻ പോര്‍ട്ട് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. 139 ചെറുകിട തുറമുഖങ്ങൾ അതാത് സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുമാണ്. വന്‍കിടേതര തുറമുഖങ്ങൾ എണ്ണത്തിൽ കൂടുതലാണെങ്കിലും ഏകദേശം മൂന്നിൽ ഒന്നു തുറമുഖങ്ങൾ മാത്രമേ പതിവ് വാണിജ്യ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നുള്ളു. ഇവ പ്രധാനമായും ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്നു.
ചെന്നൈ, കാമരാജർ (എണ്ണൂർ), വി.ഒ ചിദംബരനാർ (തമിഴ്നാട്), കൊച്ചി (കേരളം), കാണ്ട്ല (ഗുജറാത്ത്), കൊല്‍ക്കത്ത (പശ്ചിമ ബംഗാൾ), മുംബൈ, ജവഹർലാൽ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് (ജെ.എൻ.പി.ടി., മഹാരാഷ്ട്ര), മര്‍മ്മഗോവ (ഗോവ), ന്യൂ മാംഗ്ളൂർ (കര്‍ണ്ണാടക), പാരദ്വീപ് (ഒറീസ), വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) എന്നിവയാണ് ഇന്ത്യയിലെ വന്‍കിട തുറമുഖങ്ങൾ.
ഇന്ത്യയുടെ പ്രധാന തുറമുഖങ്ങളിലെ ചരക്ക് ഗതാഗതം
2016-17 കാലഘട്ടത്തിൽ, ഇന്ത്യയിലെ വന്‍കിട ചെറുകിട തുറമുഖങ്ങൾ മൊത്തം 11,330.9 ലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. ഇത് മുൻ വര്‍ഷത്തെ (2015-16) അപേക്ഷിച്ച് 5.7 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-17 -ൽ വന്‍കിട ചെറുകിട തുറമുഖങ്ങളിൽ ചരക്ക് കൈകാര്യം ചെയ്യുന്നതിൽ രേഖപ്പെടുത്തിയിരിക്കുന്ന വളര്‍ച്ച യഥാക്രമം 6.8 ശതമാനവും 4.2 ശതമാനവുമാണ്. ഇന്ത്യയിലെ വന്‍കിട തുറമുഖങ്ങളിൽ കൈകാര്യം ചെയ്ത ചരക്കിന്റെ പങ്ക് 2015-16 ലെ 56.5 ശതമാനത്തിൽ നിന്നും 2016-17 ൽ 57.2 ശതമാനം ആയി വര്‍ദ്ധിച്ചു.
തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്യുന്ന ചരക്കിന്റെ അളവ് പ്രധാനമായും ആഗോള ആഭ്യന്തര പ്രവര്‍ത്തനങ്ങളിലുള്ള ഉയര്‍ച്ചയും മാറ്റങ്ങളുമാണ് നിര്‍ണ്ണയിക്കുന്നത്. ഇന്ത്യയുടെ 12 വന്‍കിട തുറമുഖങ്ങളിലൂടെയുള്ള ചരക്ക് ഗതാഗതം 2015-16 -ൽ 6,063.7 ലക്ഷം ടണ്ണായിരുന്നത് 6.8 ശതമാനം ഉയര്‍ന്ന് 2016-17 -ൽ 6477.6 ലക്ഷം ടണ്ണായിട്ടുണ്ട്.
2016-17 ലെ ഗതാഗത വളര്‍ച്ചാ നിരക്കില്‍ഉ യര്‍ന്നതോത് രേഖപ്പെടുത്തിയിരിക്കുന്നത് മര്‍മ ഗോവയിലും (59.7 ശതമാനം) പുറകിലായി യഥാക്രമം പാരദ്വീപ് (16.5 ശതമാനം), കൊച്ചി (13.2 ശതമാനം), ന്യൂ മാംഗ്ളൂർ (12.3 ശതമാനം), വിശാഖപട്ടണം (7.0 ശതമാനം), കാണ്ട്ല (5.4 ശതമാനം), ചിദംബരനാർ (4.4 ശതമാനം), മുംബെ (3.2 ശതമാനം) ഹാല്‍ദിയ ഡോക് കോംപ്ലക്സ് (1.9 ശതമാനം), ചെന്നെ (0.3 ശതമാനം) എന്നിവയുമാണ്. 2016-17-ൽ നെഗറ്റീവ് വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്ന വന്‍കിട തുറമുഖങ്ങൾ കാമരാജർ (6.8 ശതമാനം), കൊല്‍ക്കത്ത ഡോക്ക് സിസ്റ്റം (3.6 ശതമാനം), ജവഹർലാൽ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് (2.9 ശതമാനം) എന്നിവയുമാണ്.
2016-17 ൽ, വന്‍കിട തുറമുഖങ്ങളിലൂടെയുള്ള ചരക്ക് കൈകാര്യം ചെയ്യുന്നതിന്റെ കണക്കനുസരിച്ച് 105.44 ദശലക്ഷം കാണ്ട്ല തുറമുഖം (16.3 ശതമാനം) ഒന്നാം സ്ഥാനത്തും പിറകിലായി പാരദ്വീപ് (13.7 ശതമാനം), മുംബൈ (9.7 ശതമാനം), ജെ.എൻ.പി.ടി. (9.6 ശതമാനം), വിശാഖപട്ടണം (9.4 ശതമാനം), ചെന്നൈ (7.8ശതമാനം) എൻ.എം.പി.ടി. (6.2 ശതമാനം) ചിദംബരനാർ (5.9 ശതമാനം), ഹാൽദിയ ഡോക്ക് കോംപ്ലക്സ് (5.3 ശതമാനം), മർമ്മഗോവ (5.1 ശതമാനം), കാമരാജർ (46.6 ശതമാനം), കൊച്ചി (3.9 ശതമാനം), കൊൽക്കത്ത ഡോക്ക് (2.5 ശതമാനം) കാണിക്കുന്നു. ഇന്ത്യയിലെ വന്‍കിട തുറമുഖങ്ങളിൽ ഉത്പന്നം തിരിച്ചുള്ള ചരക്കിന്റെ വിശദാംശങ്ങൾ ചിത്രം 5.5 -ൽ കാണിച്ചിരിക്കുന്നു.
ഇന്ത്യയുടെ വന്‍കിട തുറമുഖങ്ങളിൽ, കൈകാര്യം ചെയ്യുന്ന ചരക്കുകളിൽ ഏറ്റവുമധികം വിഹിതം പി.ഒ.എൽ (പെട്രോളിയം ഓയിൽ ലൂബ്രിക്കന്‍സ്) നാണ് (32.8 ശതമാനം). മറ്റു കാർഗോ (20.1 ശതമാനം), കണ്ടെയ്നർ ട്രാഫിക് (19.2 ശതമാനം), കല്‍ക്കരി (18.2 ശതമാനം), ഇരുമ്പയിര് (6.6 ശതമാനം), വളം, അസംസ്കൃത വസ്തുക്കൾ (2.2 ശതമാനം), ഭക്ഷ്യധാന്യങ്ങൾ (1.0 ശതമാനം) എന്നിങ്ങനെയാണ്. (ഉറവിടം: പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് 2016-17, ഷിപ്പിംഗ് മന്ത്രാലയം, ഭാരത സര്‍ക്കാർ)
2012 മുതൽ 17 വരെ ദക്ഷിണേന്ത്യയിലെ വന്‍കിട തുറമുഖങ്ങളിലെ ചരക്ക് ഗതാഗതത്തിന്റെ പ്രവണത ചിത്രം 5.6 -ൽ കാണിച്ചിരിക്കുന്നു.
2012 മുതൽ 17 വരെയുള്ള 5 വര്‍ഷങ്ങളിൽ, തുറമുഖങ്ങളിൽ കൈകാര്യം ചെയ്ത ചരക്കിന്റെ തോതിൽ, വിശാഖപട്ടണം ഒന്നാം സ്ഥാനത്തും, ചെന്നൈ രണ്ടാം സ്ഥാനത്തും ന്യൂ മംഗ്ളൂർ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. പ്രസ്തുത തുറമുഖങ്ങളിൽ, 2016-17 -ൽ കൈകാര്യം ചെയ്ത ചരക്ക് ഗതാഗതത്തിന്റെ വളര്‍ച്ചാ നിരക്ക് യഥാക്രമം 6.99 ശതമാനം, 0.31 ശതമാനം, 12.26 ശതമാനം എന്നീ നിരക്കുകളിൽ ഉയര്‍ന്നതായാണ് കാണുന്നത്. മറ്റ് 3 തുറമുഖങ്ങളിൽ, ചിദംബരനാർ, കൊച്ചി എന്നിവയിലും യഥാക്രമം 4.38 ശതമാനം, 13.16 ശതമാനം എന്നിങ്ങനെ ഉയര്‍ന്ന പ്രവണത 2016-17 ൽ കാണിക്കുന്നുണ്ട് (അനുബന്ധം 5.20).
ഇന്ത്യയിലെ വന്‍കിടേതര തുറമുഖങ്ങളിലെ ചരക്കു ഗതാഗതം
2016-17 കാലയളവിൽ രാജ്യത്തെ മൊത്തം നാവിക ചരക്കു ഗതാഗതത്തിന്റെ 42.8 ശതമാനവും വന്‍കിടേതര തുറമുഖങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 1.0 ശതമാനം ഇടിവിനെ അപേക്ഷിച്ച്, 2016-17 കാലഘട്ടത്തിൽ വളര്‍ച്ചാ നിരക്ക് 4.1 ശതമാനമാണ്. 2016-17-ൽ ഏറ്റവും കൂടുതൽ തോതിൽ ചരക്ക് കൈകാര്യം ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ് (71.2 ശതമാനം), പിറകിലായി ആന്ധ്രാപ്രദേശ് (14.3 ശതമാനം), മഹാരാഷ്ട്ര (7.2 ശതമാനം) എന്നിവയാണ്. 2016-17 കാലയളവിൽ രാജ്യത്തെ മൊത്തം ചരക്കു ഗതാഗതത്തിന്റെ 90 ശതമാനത്തിലധികവും ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലായാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
2016-17-ൽ കൈകാര്യം ചെയ്തിരിക്കുന്ന മൊത്തം ചരക്കിൽ മൂന്നിൽ രണ്ട്, പി.ഒ.എൽ, കൽക്കരി എന്നിവയാണ്. 2015-16-ലെ ഇരുമ്പയിരിന്റെ ചരക്ക് 35.1 ശതമാനമായിരുന്നതിൽ നിന്നും 2016-17 ആയപ്പോൾ 86.7 ശതമാനമായി ഉയര്‍ന്നു. ഗതാഗതം 2016-17 കാലയളവിൽ പി.ഒ.എൽ, കെട്ടിട നിർമ്മാണ വസ്തുക്കൾ, മറ്റ് ചരക്കുകളുടെ വളര്‍ച്ചാനിരക്ക് യഥാക്രമം 2.9 ശതമാനം, 3.3 ശതമാനം, 13.0 ശതമാനം എന്നിങ്ങനെയാണ്. എന്നാൽ, കൽക്കരി, വളം എന്നിവയുടെ വളർച്ച യഥാക്രമം 6.4 ശതമാനവും 27.8 ശതമാനവും കുറഞ്ഞിരിക്കുന്നു.
കേരളത്തിലെ തുറമുഖങ്ങൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറൻ മൂലയിലാണ് കേരളത്തിലെ തുറമുഖങ്ങൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിന് 585 കിലോമീറ്റർ ദൈര്‍ഘ്യവും വീതിയുമുള്ള കടലോരമാണുള്ളത്. മുഖ്യ തുറമുഖമായ കൊച്ചി കൂടാതെ, 17 ചെറിയ തുറമുഖങ്ങളുണ്ട്. കേരളത്തിലെ 17 ചെറിയ തുറമുഖങ്ങളിൽ, 4 തുറമുഖങ്ങളെ കപ്പലുകളുടെ നങ്കൂരമിടൽ, ചരക്കുകൾ കൈകാര്യം, സംഭരണ സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇടത്തരം തുറമുഖങ്ങളായി പരിഗണിച്ചിട്ടുണ്ട്. വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ, കൊല്ലം എന്നിവയാണ് ഇടത്തരം തുറമുഖങ്ങൾ. നീണ്ടകര, ആലപ്പുഴ, വലിയതുറ, കായംകുളം, മനകോടം, മുനമ്പം, പൊന്നാനി, വടകര, തലശ്ശേരി, മഞ്ചേശ്വരം, നീലേശ്വരം, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് സംസ്ഥാനത്തെ ബാക്കിയുള്ള 13 ചെറുകിട തുറമുഖങ്ങൾ.
സംസ്ഥാനത്തെ മിക്കവാറും ചെറുകിട ഇടത്തര തുറമുഖങ്ങൾ കാലികമാണ്. വര്‍ഷംമുഴുവൻ ചെറുകിട ഇടത്തരം കപ്പലുകളെ പോലും കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്രയില്ല. നിലവിലെ വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളിലാണ് പ്രധാനമായും ചരക്ക് കൈകാര്യം ചെയ്ത് വരുന്നത്. ബേപ്പൂർ തുറമുഖത്ത് ലക്ഷദ്വീപിലേക്കുള്ള യാത്രാ ഗതാഗതവും കൈകാര്യം ചെയ്തു വരുന്നു. മത്സ്യ ബന്ധന തുറമുഖത്തെ പ്രയോജനപ്പെടുത്തി കൊല്ലം തങ്കശ്ശേരിയിൽ പുതിയ ചരക്ക് ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൊതു സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ (പി.പി.പി) അഞ്ച് വന്‍കിടേതര തുറമുഖങ്ങളെ വികസിപ്പിക്കാൻ കേരള സര്‍ക്കാർ തീരുമാനിച്ചിട്ടുണ്ട്. അഴീക്കൽ, ബേപ്പൂർ, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നിവയാണ് ഈ തുറമുഖങ്ങൾ. ഇതിനു പുറമെ, വിഴിഞ്ഞം ഡീപ്പ് വാട്ടർ ഇന്റര്‍നാഷണൽ കണ്ടെയ്നർ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
കൊച്ചി തുറമുഖത്തെ ചരക്ക് ഗതാഗതം
2016-17 -ൽ കൈകാര്യം ചെയ്ത മൊത്തം ചരക്ക്, മുൻവര്‍ഷത്തെ 220.98 ലക്ഷം ടണ്ണിൽ നിന്നും 250.07 ലക്ഷം ടണ്ണായി 13.16 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2016-17 കാലയളവിൽ കൈകാര്യം ചെയ്ത ഇറക്കുമതി മുൻ വര്‍ഷത്തെ (2015-16) 181.84 ലക്ഷം ടണ്ണിൽ നിന്നും 202.48 ലക്ഷം ടണ്ണായി 11.35 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതിയിലെ വന്‍കിട ഘടകങ്ങൾ പി.ഒ.എൽ (97.33 ശതമാനം) തൊട്ടുപിന്നിൽ വളം, അസംസ്കൃത വസ്തുക്കൾ (1.24 ശതമാനം), ഭക്ഷ്യധാന്യങ്ങൾ (0.86 ശതമാനം), കശുവണ്ടി (0.44 ശതമാനം), അയൺ സ്റ്റീൽ, മെഷിനറി (0.12 ശതമാനം) എന്നിവയാണ് ഇറക്കുമതി ചെയ്യുന്ന വന്‍കിട ഘടകങ്ങൾ.
മൊത്തം കയറ്റുമതി മുൻ വര്‍ഷം കൈകാര്യം ചെയ്ത 39.14 ലക്ഷം ടണ്ണിൽനിന്ന് 47.59 ലക്ഷം ടൺ ആയി 21.59 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പി.ഒ.എൽ (88.29 ശതമാനം) കയർ ഉൽപ്പന്നങ്ങൾ (4.43 ശതമാനം), സമുദ്ര ഉല്പന്നങ്ങൾ (3.421 ശതമാനം), തേയില (1.71 ശതമാനം), കാപ്പി (1.17 ശതമാനം), കശുവണ്ടിപ്പരിപ്പ് (0.81 ശതമാനം), സുഗന്ധവ്യഞ്ജനങ്ങൾ (0.50 ശതമാനം) എന്നീ പ്രധാന ഘടകങ്ങൾ കയറ്റുമതിയിൽ ഉള്‍പ്പെടുന്നു. (അവലംബം: കൊച്ചിൻ പോർട്ട് ട്രസ്റ്റ്)
കേരളത്തിലെ ചെറുകിട ഇടത്തരം തുറമുഖങ്ങളിലെ ചരക്ക് ഗതാഗതം
കേരളത്തിലെ വന്‍കിടേതര തുറമുഖങ്ങളിൽ 2016-17 ൽ കൈകാര്യം ചെയ്ത ചരക്ക് 2015-16 ലെ 143,458.58 ടണ്ണിൽ നിന്നും താഴ്ന്ന് 140,542.9 (2.3 ശതമാനം) ടണ്ണായിരിക്കുന്നു.
2016-17-ൽ ബേപ്പൂർ, കൊല്ലം,വിഴിഞ്ഞം, അഴീക്കൽ എന്നീ തുറമുഖങ്ങളിൽ മാത്രമാണ് ചരക്കു ഗതാഗതം നടന്നത്. വിഴിഞ്ഞം, ബേപ്പൂർ എന്നീ തുറമുഖങ്ങളിൽ കൈകാര്യം ചെയ്ത ചരക്ക് യഥാക്രമം 20.78 ശതമാനം, 1.54 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. കൊല്ലം, അഴീക്കൽ എന്നീ തുറമുഖങ്ങളിൽ യഥാക്രമം 95 ശതമാനം 38.34 ശതമാനം താഴുകയും ചെയ്തു. കേരളത്തിലെ ഇടത്തരം ചെറുകിട തുറമുഖങ്ങളിൽ നടന്ന ചരക്കു തിരിച്ചുള്ള ഇറക്കുമതി, കയറ്റുമതി വിവരങ്ങൾ (തീരദേശവും വിദേശവും) അനുബന്ധം 5.21 -ൽ കാണിച്ചിരിക്കുന്നു. 2016-17 -ൽ 495 സ്റ്റീമറുകളും, സെയിലിംഗ് വെസ്സലുകളും 140,542.93 ടണ്ണേജ് കൈകാര്യം ചെയ്തു. 2015-16 -ൽ 356 സ്റ്റീമറുകളും വെസ്സലുകളും ചേര്‍ന്ന് കൈകാര്യം ചെയ്തത് 237,417.98 ടണ്ണേജ് ആയിരുന്നു. വെസ്സലുകളുടെ എണ്ണം കൂടുകയും കൈകാര്യം ചെയ്ത ചരക്ക് കുറയുകയുംചെയ്തു എന്നാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. വിശദാംശങ്ങൾ അനുബന്ധം 5.22 -ൽ സൂചിപ്പിച്ചിരിക്കുന്നു. 2016-17 -ൽ ചെറുകിട തുറമുഖങ്ങളിൽ നിന്നുളള റവന്യൂ വരുമാനം അനുബന്ധം 5.23 -ൽ സൂചിപ്പിച്ചിരിക്കുന്നു.
കേരളത്തിലെ ചെറുകിട തുറമുഖങ്ങളിലെ ചരക്ക് ഗതാഗതത്തിലെ പ്രവണതയാണ് ചിത്രം 5.7 -ൽ കാണിക്കുന്നത്. ഇറക്കുമതിയുടെ ചാഞ്ചാടുന്ന പ്രവണതയാണ് ഇത് സൂചിപ്പിക്കുന്നത്. 2011-12 -ൽ ഇറക്കുമതി താഴുകയും 2012-13 -ൽ 2.63 ശതമാനം വളര്‍ച്ച കാണിക്കുകയും ചെയ്തു. 2013-14 -ൽ ഇറക്കുമതി വീണ്ടും 18.14 ശതമാനം താഴ്ന്നു. എന്നാൽ, 2014-15 -ലും, 2015-16 -ലും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 ൽ മുൻ വര്‍ഷത്തേക്കാൾ 92 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, 2016-17 -ൽ ഇറക്കുമതി കുത്തനെ മുൻവര്‍ഷത്തെക്കാൾ 97 ശതമാനം കുറഞ്ഞിരിക്കുന്നു. കയറ്റുമതി 2012-13 -ൽ 1.50 ശതമാനം കുറയുകയും പിന്നീട് 2013-14 -ൽ 5.05 ശതമാനം വര്‍ദ്ധിക്കുകയുമുണ്ടായി. 2014-15 -ൽ 13.18 ശതമാനം മെച്ചപ്പെട്ട പുരോഗതി കാണിച്ചിരുന്നെങ്കിലും, 2015-16 -ൽ, 64.51 ശതമാനം കുത്തനെയുള്ള താഴ്ചയാണ് കയറ്റുമതിയിൽ ഉണ്ടായത്. 2016-17 ൽ ഇത് 272.69 ശതമാനമായി വര്‍ദ്ധിച്ചു.
തുറമുഖ വകുപ്പ്, ഹാർബർ എഞ്ചിനീയറിങ് വകുപ്പ്, ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം എന്നിവയാണ് തുറമുഖവികസനത്തിനായുള്ള സര്‍ക്കാർ ഏജന്‍സികൾ. പതിനൊന്നാം പദ്ധതിയിൽ, ഈ മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയ തുക 51,463.00 ലക്ഷം രൂപയും, ചെലവ് 56,594.65 ലക്ഷം രൂപയും (109.97 ശതമാനം) ആയിരുന്നു. എന്നാൽ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്, ഈ മേഖലക്കായി ബജറ്റ് വിഹിതം 70,027.00 ലക്ഷം രൂപ (പതിനൊന്നാം പദ്ധതിയേക്കാൾ 36.07 ശതമാനം വർദ്ധനവ്) ആയിരുന്നു. ഇതിൽ, 78,063.62 ലക്ഷം രൂപ (111.48 ശതമാനം) ചെലവഴിച്ചു. 12-ാം പദ്ധതി കാലയളവിലും, 2017-18 വാർഷിക പദ്ധതിയിലും ഈ മേഖലയുടെ വിഹിതവും ചെലവും പട്ടിക 5.11-ൽ കൊടുത്തിരിക്കുന്നു.
വകുപ്പ് | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി | വാര്‍ഷിക പദ്ധതി 2017-18 | ||||
വിഹിതം | ചെലവ് | ശതമാനം | വിഹിതം | ചെലവ് | ശതമാനം | |
തുറമുഖ വകുപ്പ് | 59,849.00 | 74,104.41 | 123.83 | 11,786.00 | 10,027.57 | 85.08 |
ഹാർബർ എഞ്ചിനീയറിങ് വകുപ്പ് | 6,710.00 | 2,453.84 | 36.56 | 1,465.00 | 43.67 | 2.98 |
ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം | 3,468.00 | 1,505.37 | 43.40 | 560.00 | 14.01 | 2.50 |
ആകെ | 70,027.00 | 78,063.62 | 111.48 | 13,811.00 | 10,085.25 | **73.02 |
**നാമമാത്ര വിഹിതമായ ഒരു ലക്ഷം രൂപ പദ്ധതി വിഹിതമായി ഉൾപ്പെടുത്തിയിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചെലവായ 10000 ലക്ഷം രൂപയും മൊത്തം ചെലവിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. |
തുറമുഖ വകുപ്പ്
തുറമുഖ ഡയറക്ടറേറ്റ് തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. നീണ്ടകര, ആലപ്പുഴ, കോഴിക്കോട് എന്നിങ്ങനെ യഥാക്രമം മൂന്ന് തുറമുഖ ഓഫീസുകൾ ഉണ്ട്. തുറമുഖ ഡയറക്ടറും, തുറമുഖ ഓഫീസര്‍മാരും ഇന്ത്യൻ പോര്‍ട്ട് ആക്ട് (1950) പ്രകാരം നിക്ഷിപ്തമായ അധികാരത്തിലൂടെ തുറമുഖ പ്രവര്‍ത്തനങ്ങൾ നിർവഹിച്ചു വരുന്നു. തുറമുഖങ്ങളിൽ ആവശ്യമായ ആഴം നിലനിര്‍ത്താൻ വേണ്ട ക്യാപിറ്റൽ, മെയിന്റനന്‍സ്, ഡ്രഡ്ജിങ്ങ് നടത്തുക എന്നത് തുറമുഖ വകുപ്പിന്റെ മറ്റൊരു ഉത്തരവാദിത്തമാണ്. അപകടാവസ്ഥയിൽ കേരള തീരത്ത് തിരച്ചിൽ, രക്ഷാപ്രവര്‍ത്തനങ്ങൾ നടത്തുന്നതും തുറമുഖവകുപ്പിന്റെ ഉത്തരവാദിത്വമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മള്‍ട്ടി പര്‍പ്പസ് സീ പോര്‍ട്ട്
കേരള സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം ഇന്റര്‍നാഷണൽ ഡീപ്പ് വാട്ടർ മള്‍ട്ടി പര്‍പ്പസ് സീപ്പോര്‍ട്ട് 2015 ൽ സാക്ഷാത്കരിച്ചു. ഇത് ഒരു ചരിത്ര സംഭവമായ സ്വപ്ന പദ്ധതിയാണ്. വലിയ മദർ വെസ്സലുകള്‍ക്കുള്ള ട്രാന്‍ഷിപ്പ്മെന്റ് കേന്ദ്രമായി തുറമുഖത്തെ വികസിപ്പിക്കുവാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പേര്‍ഷ്യൻ ഗൾഫ്- മലാക്കാ ലൈന്‍സിൽ നിന്നും 10-12 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള വിഴിഞ്ഞം തുറമുഖം എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഒരു തുറമുഖമാണ്. നിര്‍ദിഷ്ട സൈറ്റിൽ ചുരുങ്ങിയ ഡ്രെഡ്ജിങ്ങിന്റെ ആവശ്യകതയെയുള്ളു. 18.20 മീ. ആഴമുള്ള തുറമുഖത്തിന് 18,000 മുതൽ 22,000 റ്റി.ഇ.യു വലുപ്പമുള്ള പുതിയ തരം മദർ വെസലുകൾ കൈകാര്യം ചെയ്യാനാവുന്നതാണ്.
ഡിസൈൻ, നിര്‍മ്മാണം, ധനകാര്യ പ്രവര്‍ത്തനം, ട്രാന്‍സ്ഫർ (ഡി.ബി.എഫ്.ഒ.റ്റി) എന്ന മാതൃകയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം, അറ്റകുറ്റപ്പണി, പ്രവര്‍ത്തനം എന്നിവയുടെ ചുമതല മെസ്സേഴ്സ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് (എ.വി.പി.പി.എൽ) നല്‍കി. കേരള സര്‍ക്കാർ 2015 ആഗസ്റ്റ് 17-ന് ടി. കമ്പനിയുമായി കൺസെഷൻ എഗ്രിമെൻറ് ഒപ്പു വച്ചു. പദ്ധതിയുടെ മൊത്തം കൺസഷനേർ കാലയളവ് 4 വര്‍ഷത്തെ നിര്‍മ്മാണ കാലയളവുള്‍പ്പെടെ 40 വര്‍ഷം ആണ്.
പദ്ധതിയുടെ മൊത്തം തുക 6,770 കോടി രൂപയാണ്. ഇതിൽ 4,089 കോടി രൂപ സ്വകാര്യ പങ്കാളി നല്‍കുന്ന വിഹിതമാണ്. 1,463 കോടി രൂപ സംസ്ഥാന സര്‍ക്കാർ ഫണ്ടഡ് പ്രവർത്തികൾക്കായി വയ്ക്കുന്നു. സംസ്ഥാന സര്‍ക്കാർ 817 കോടി രൂപ നല്‍കി കൊണ്ട് മൊത്തം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് തുകയായ 1,635 കോടി തികയ്ക്കും. ഭൂമിയും മറ്റ് വികസന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി, റെയിൽ കണക്ടിവിറ്റി പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സര്‍ക്കാരാണ് ഒരുക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലത്തിൽ നിന്ന് വി.ജി.എഫ് സഹായം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിയും, രാജ്യത്തെ തന്നെ ആദ്യ തുറമുഖവുമാണിത്. സംസ്ഥാന സര്‍ക്കാറിന് പദ്ധതിയുടെ തുറമുഖയിതര പ്രവര്‍ത്തികളുടെ വരുമാനത്തിന്റെ പങ്ക് 7 വര്‍ഷത്തിന് ശേഷവും, തുറമുഖ പ്രവര്‍ത്തനങ്ങളുടെ പങ്ക് 15 വര്‍ഷത്തിന് ശേഷവും ലഭിക്കുന്നതാണ്.
പ്രസ്തുത പദ്ധതിയുടെ മറ്റൊരു സവിശേഷത “ഫണ്ട് വര്‍ക്ക്സ്” എന്ന ഘടകമാണ്. സ്വകാര്യ പങ്കാളി വികസിപ്പിച്ചെടുക്കുകയും അതിനായി ചെലവഴിച്ച പണം സംസ്ഥാന സര്‍ക്കാർ തിരികെ കൊടുക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഫണ്ട് പ്രവര്‍ത്തികളിൽ ഉള്‍പ്പെടുന്നവയാണ് ബ്രേക്ക് വാട്ടറിന്റെ നിര്‍മ്മാണം (3.1 കി.മീ.), ഫിഷ് ലാന്റിംഗ് ബര്‍ത്ത്, മത്സ്യബന്ധന തുറമുഖത്തെ കെട്ടിടങ്ങൾ, പാര്‍ശ്വ ഭിത്തി വികസനം എന്നിവ. പ്രസ്തുത പദ്ധതിക്കായുള്ള ബ്രേക്ക് വാട്ടറിന്റെ നിര്‍മ്മാണം രാജ്യത്തിന്റെ മാരിടൈം ചരിത്രത്തിൽ തന്നെ ഒരു അസാധാരണ നേട്ടമായിരിക്കും.
തുറമുഖങ്ങൾ പ്രഥമമായി സമുദ്ര വിപണനത്തിന്റെ പ്രവേശന കവാടമാണ്. തുറമുഖത്തിന്റെ വികസനം വിവിധ തലങ്ങളിലായാണ് നടക്കുന്നത്. ഒന്നാം ഘട്ട വികസനം നാലു വര്‍ഷം കൊണ്ടാണ് നടക്കുന്നത്. വിവിധ ഘട്ടങ്ങളിൽ വിഭാവനം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങൾ കൊടുത്തിരിക്കുന്നു.
പദ്ധതി നാളിതുവരെ കൈവരിച്ച പുരോഗതി താഴെ ചേര്‍ത്തിരിക്കുന്നതു പ്രകാരമാണ്.
പുരോഗമിച്ചു വരുന്ന മറ്റ് പ്രവർത്തനങ്ങൾ/നേട്ടങ്ങൾ താഴെ ചേർത്തിരിക്കുന്നതു പ്രകാരമാണ്.
ഹാര്‍ബർ എഞ്ചിനീയറിംഗ് വകുപ്പ്
ഫിഷറീസ് ആന്റ് പോര്‍ട്ടിന്റെ സേവന വകുപ്പ് എന്ന നിലയിൽ ഹാര്‍ബർ എഞ്ചിനീയറിംഗ് എന്ന പ്രത്യേക വകുപ്പ് 1982 ൽ ആണ് രൂപീകൃതമായത്. ദേശീയ തലത്തിൽ കേന്ദ്ര സര്‍ക്കാർ കേരള ഹാര്‍ബർ എഞ്ചിനിയറിംഗ് വകുപ്പിനെ കോസ്റ്റൽ എഞ്ചിനീയറിംഗ് ഫീല്‍ഡിലെ കണ്‍സള്‍ട്ടന്റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ സംസ്ഥാന വകുപ്പുകളിൽ ഏക വകുപ്പാണിത്. അന്വോഷണം, ആസൂത്രണം, രൂപകല്പന, വിലയിരുത്തൽ, നടപ്പാക്കൽ, പ്രവര്‍ത്തിപ്പിക്കൽ, കേടുപാട് തീര്‍ത്ത് സംരക്ഷിക്കൽ, തുടങ്ങിയവയും, മാരിടൈം എഞ്ചിനിയറിംഗിലും, സാങ്കേതിക പ്രവര്‍ത്തനങ്ങളിലും വികസന പദ്ധതികളിലും, ഫിഷറീസ് ആന്റ് പോര്‍ട്ട് വകുപ്പിനെ സഹായിക്കുക എന്നിവയാണ് ഈ വകുപ്പിന്റെ മുഖ്യ പ്രവര്‍ത്തനങ്ങൾ. 12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് 6,710 ലക്ഷം രൂപയാണ് ഈ വകുപ്പിന് അനുവദിച്ചത്. ഇതിൽ നിന്നു ചെലവാക്കിയത് 2,453.84 ലക്ഷം രൂപ (36.56 ശതമാനം). 2017-18 ൽ അനുവദിച്ച തുക 1,465 ലക്ഷം രൂപയാണ്.
2016-17 കാലഘട്ടത്തിൽ ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്റെ വന്‍കിട നേട്ടങ്ങൾ.
ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം
കേരളത്തിലെ ചെറുകിട ഇടത്തരം തുറമുഖങ്ങളുടെ വികസനത്തിനു വേണ്ടി ഹൈഡ്രോഗ്രാഫിക് പരിശോധനകൾ നടത്തുന്നതിന് വേണ്ടി കേരള സംസ്ഥാന തുറമുഖ വകുപ്പിന്റെ ഭാഗമായി 1968 -ൽ ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം രൂപീകരിച്ചു. ഡ്രെഡ്ജിംഗിന് മുമ്പും ശേഷവുമുള്ള സർവ്വേകൾ, മണ്‍സൂണിന് മുമ്പും പിമ്പുമുള്ള സർവ്വേകൾ, ഹാര്‍ബർ എഞ്ചിനിയറിംഗ് വകുപ്പ്, ഫിഷറീസ് വകുപ്പ്, മറ്റ് സര്‍ക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ ഹൈഡ്രോഗ്രാഫിക് സർവ്വേ നടത്തി വരുന്നു. കൂടാതെ ഇന്ത്യൻ നേവിയുടെ, ചാര്‍ട്ടുകൾ കാലാനുസൃതമായി നവീകരിക്കുന്നതിനാവശ്യമായ സർവ്വേവിവരങ്ങൾ ആവശ്യപ്പെടുന്ന- തിനനുസരിച്ച് ഈ വിംഗിൽ നിന്നും നേവൽ ഹൈഡ്രോഗ്രാഫിക് ഓഫീസ് ഡെറാഡൂണിന് (ഇന്ത്യൻ നേവി) നല്‍കി വരുന്നു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിംഗിന്റെ തലവൻ ചീഫ് ഹൈഡ്രോഗ്രാഫർ ആണ്. ഹൈഡ്രോഗ്രാഫിക് സർവെ വിഭാഗത്തിന് മൂന്ന് മേഖലാ ഓഫീസുകളാണ് ഉളളത്. ഇതിൽ മറൈൻ സർവെയർ തലവനായി കൊല്ലം (സതേണ്‍ റേഞ്ച്), ബേപ്പൂർ (നോര്‍ത്ത് റേഞ്ച്) എന്നിവിടങ്ങളിലും, അസിസ്റ്റന്റ് മറൈൻ സർവ്വേയർ തലവനായി നോര്‍ത്ത് പറവൂരിലുമായി (സെന്‍ട്രൽ റേഞ്ച്) ഓരോ മേഖലാ ഓഫീസുകൾ പ്രവര്‍ത്തിക്കുന്നു. കൂടാതെ, കൊല്ലം മറൈൻ സർവെയറെ സഹായിക്കുന്നതിനായി നീണ്ടകരയിൽ അസിസ്റ്റന്റ് മറൈൻ സർവ്വേയറുടെ കീഴിൽ ഒരു ഓഫീസും പ്രവര്‍ത്തിക്കുന്നു.
2016-17 ലെ ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിന്റെ പ്രധാന നേട്ടങ്ങൾ
പുതിയ തുറമുഖങ്ങൾ വികസിപ്പിച്ചെടുക്കുക, നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തുറമുഖങ്ങളുടെ യന്ത്രവൽക്കരണം, കണക്ടിവിറ്റി, ലോജിസ്റ്റിക്സ് എന്നിവ വികസിപ്പിച്ചുകൊണ്ട് തുറമുഖ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ ഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രസ്തുത നടപടികൾ ഉണ്ടായിരുന്നിട്ടും, കേരള തുറമുഖ മേഖലയെ ദേശീയമോ അന്തർദേശീയമോ ആയ മറ്റ് തുറമുഖങ്ങളുമായി താരതമ്യപ്പെടുത്താനായിട്ടില്ല. ഈ മേഖല നേരിടുന്ന പല വെല്ലുവിളികളും ഈ മേഖലയുടെ വളർച്ചയ്ക്ക് പ്രതികൂലമായിത്തീർന്നിരിക്കുന്നു. തുറമുഖ മേഖലയിലെ അപര്യാപ്തമായ റോഡ് ശൃംഖലകൾ, അപര്യാപ്തമായ ചരക്ക് കൈകാര്യം ചെയ്യൽ, ഉപകരണങ്ങളും, യന്ത്രങ്ങളും, റെയിൽ, റോഡ്, ഹൈവേ, തീരദേശകപ്പൽ, ഉൾനാടൻ ജലപാതകൾ എന്നിവയിലൂടെയുള്ള മോശം കണക്റ്റിവിറ്റി, അപര്യാപ്തമായ നാവിഗേഷൻ സഹായം, സൗകര്യങ്ങൾ, ഐടി, ഡ്രഡ്ജിംഗ് ശേഷിയുടെ കുറവ്,സാങ്കേതിക വിദഗ്ധരുടെ അഭാവം, വലിയ അളവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെ അഭാവം എന്നിവ ഈ മേഖലയിൽ ഉള്‍പ്പെടുന്നു.പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിനും പ്രവർത്തന ക്ഷമത മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ശ്രദ്ധ നൽകണം. നിരവധി നിയന്ത്രണ രേഖകളും നിയമനിർമ്മാണങ്ങളും അടങ്ങിയ റഗുലേറ്ററി ചട്ടക്കൂടും കൂടുതൽ സങ്കീർണ്ണമാണ്. ഏകീകരണം മെച്ചപ്പെടുത്തുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഇത് ലളിതമാക്കേണ്ടതുണ്ട്. തീരദേശത്തിന്റെ തുറമുഖ അധിഷ്ഠിത വികസനത്തിൽ സംസ്ഥാനം പൂർണ്ണവും സുസ്ഥിരവുമായ ഉത്തേജനം നല്‍കേണ്ടതുണ്ട്.
സാമ്പത്തിക വ്യാപാര പ്രവര്‍ത്തനങ്ങളുമായി സമുദ്ര മേഖല ഗഹനമായി ബന്ധപ്പെട്ടിരിക്കുന്നു. തുറമുഖ, വ്യാപാര പശ്ചാത്തല സൗകര്യങ്ങളുടെ ആവശ്യകത വ്യാപാരം വൈവിധ്യവത്കരിക്കപ്പെടുകയും വളരുകയും ചെയ്യുന്നതോടെ, കൂടുതൽ വളര്‍ന്നുകൊണ്ടിരിക്കുകയും തുറമുഖ മേഖലയുടെ വേഗവും കാര്യക്ഷമവുമായ വിപുലപ്പെടുത്തലിന് നിർണായകമാകുന്നതാണ്.
ഉള്‍നാടൻ ജലഗതാഗതം
ഇന്ധനക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഒരു ഗതാഗത മാർഗ്ഗമാണ് ഉൾനാടൻ ജലഗതാഗതം (ഐ.ഡബ്ല്യൂ.റ്റി). ജലമാര്‍ഗ്ഗമുള്ള യാത്ര, ചരക്ക് ഗതാഗതത്തിൽ റോഡ്, റെയിൽ, എയർ മാര്‍ഗ്ഗമുള്ള ഗതാഗതത്തെക്കാൾ പ്രവർത്തന ചെലവുകളും പരിസ്ഥിതി മലിനീകരണവും കുറവായ ഒന്നാണ് ഐ.ഡബ്ല്യൂ.റ്റി. അത് മറ്റ് ഗതാഗത രീതികളിൽ മേലുള്ള സമ്മർദ്ദം ഒഴിവാക്കുവാൻ കഴിയും. ഉൾനാടൻ ജലഗതാഗതത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളിൽ നാവിഗേഷൻ ഉപകരണങ്ങളോടുകൂടിയ കാര്യക്ഷമമായ നാവിഗേഷൻ റൂട്ടുകൾ, യാത്രാ ചരക്കുഗതാഗതം കൈകാര്യം ചെയ്യാൻ ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ടെർമിനലുകൾ, ജെട്ടികൾ, വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായകപ്പലുകൾ എന്നിവ ഉള്‍പ്പെടുന്നു. നദികളും കായലുകളും ഉൾപ്പെടുന്ന കേരളത്തിന്റെ ഉൾനാടൻ ജലഗതാഗതമാർഗ്ഗം ചരിത്രപരമായ വന്‍കിട പങ്കു വഹിച്ചുവരുന്നു. ഉൾനാടൻ ജലപാതകൾക്ക് റെയിൽവേ, റോഡുകൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രകൃത്യാലുള്ള അനുകൂലതകൾ ഉണ്ട്. കേരളത്തിൽ എണ്ണമറ്റ കായലുകളുമായി സംഗമിച്ച് 41 നദികൾ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് ഒഴുകുന്നു. നദികൾ പരസ്പരം ബന്ധിപ്പിക്കാൻ ഉൾനാടൻ കനാലുകൾ ആവശ്യമാണ്. വാണിജ്യപരമായ പ്രാധാന്യമുള്ള വന്‍കിട സ്ഥലങ്ങൾ അവയുടെ തീരങ്ങളിൽ സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തെ ഉൾനാടൻ ജലപാതകളുടെ മൊത്തം ദൈർഘ്യം 1687 കി.മീ ആണ്.
സംസ്ഥാനത്തെ വന്‍കിട ജലപാത വെസ്റ്റ് കോസ്റ്റ് കനാൽ ആണ്. വടക്കുഭാഗത്തുള്ള ഹോസ്ദുർഗുമായി തെക്കുഭാഗത്ത് തിരുവനന്തപുരം - കോവളത്തെ ബന്ധിപ്പിക്കുന്ന കനാലിന്റെ ദൈര്‍ഘ്യം 590 കിലോമീറ്ററാണ്. ഇതിൽ, വടകരയിൽ നിന്നും വളപ്പട്ടണം വരെയുള്ള 47 കി.മീ. വൃത്തിയില്ലാത്ത പാതയും ഉള്‍പ്പെടുന്നു. നദികളേയും കായലുകളേയും ബന്ധിപ്പിക്കുന്ന ഉൾനാടൻ കനാൽ സമ്പ്രദായം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഈ ജലപാതയുടെ തീരത്ത്, വ്യാവസായിക വാണിജ്യ നഗരങ്ങളും ടൂറിസം കേന്ദ്രങ്ങളും ഇന്റീരിയർ സ്ഥലങ്ങളിൽ നിന്ന് പശ്ചിമ കോസ്റ്റ് കനാലിലേക്ക് (ഡബ്ല്യു.സി.സി) ബന്ധിപ്പിക്കുകയും ചെയ്യുന്നു. വെസ്റ്റ് കോസ്റ്റ് കനാലിന് താഴെ പറയുന്ന അഞ്ച് വിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്.
ജലപാതകളെ വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ 37 കി.മീ. നീളമുള്ള ഉദ്യോഗ മണ്ഡൽ, ചമ്പക്കര കനാലുകൾ ഉൾപ്പെടെ 168 കി.മീ. കൊല്ലം മുതൽ കോട്ടപ്പുറം വരെ വെസ്റ്റ്കോസ്റ്റ് കനാലിനെ ‘ദേശീയ ജലപാത നമ്പർ III’ എന്ന നിലയിൽ 1993-ൽ പ്രഖ്യാപിച്ചു. ദേശീയ ജലഗതാഗത നിയമം 2016 അനുസരിച്ച്, ദേശീയ ജലപാത നമ്പർ III- നെ കോഴിക്കോട് വരെ വികസിപ്പിച്ചു. ദേശീയ ജലപാത നമ്പർ III-ൽ വരുന്ന കനാലുകൾ താഴെപ്പറയുന്നവയാണ്.
വെസ്റ്റ് കോസ്റ്റ് കനാലിന്റെ നിലവിലെ സാഹചര്യം
കേരളത്തിലെ കനാൽ സംവിധാന ശൃംഖലയ്ക്ക് ആകെ 1,700 കിലോ മീറ്റർ ദൈർഘ്യമുണ്ട്. പ്രാദേശികമായ ബോട്ടുകളുടെ യാത്രയ്ക്കായി ദീര്‍ഘകാലം മുമ്പ് നിര്‍മ്മിച്ചതാണിത്. ഇതിന്റെ മിക്ക ഭാഗങ്ങളിലും മണ്ണ് നിറഞ്ഞും, ആഴവും വീതിയും കുറഞ്ഞും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളായ ജെട്ടി, ടെര്‍മിനലുകൾ, ഇതര നാവിഗേഷൻ എയ്ഡുകൾ, അത്യാവശ്യ വികസനം എന്നിവയുടെ അഭാവത്തിൽ പലയിടത്തും യാത്രാതടസ്സം നേരിടുന്നു. കൊല്ലം, കോട്ടപ്പുറം എന്നീ ദേശീയപാതകളും ചമ്പക്കര ഉദ്യോഗ മണ്ഡലിലെ ഫീഡർ കനാലുകളും ക്ലാസ് -3 സ്റ്റാൻഡേർഡ്, ബാർജ് സർവീസുകളിൽ ഈ കനാലുകളിൽ പ്രവർത്തിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ പാസഞ്ചർ ബോട്ട് സർവ്വീസ് നടത്തുന്നുണ്ട്. മാത്രമല്ല, വിനോദ സഞ്ചാരത്തിന്റെ ഭാഗമായി, ഹൗസ് ബോട്ടുകൾ, ശിങ്കാർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ തുടങ്ങിയവയും യാത്ര നടത്തിവരുന്നുണ്ട്. ജങ്കാർ സേവനം ആവശ്യമായ സ്ഥലങ്ങളിൽ നൽകുന്നു. ക്ലാസ് -3 സ്റ്റാൻഡേർഡ് വികസനം ക്രമാനുഗതമായി നടത്തി ജലഗതാഗത മേഖലയുടെ വന്‍കിട ലക്ഷ്യങ്ങളിലുള്‍പ്പെടുന്ന റോഡ് ഒഴിവാക്കി ജലപാതയിലൂടെയുള്ള റോഡു ഗതാഗതം, വിനോദ സഞ്ചാരവികസനം എന്നിവ നടത്തുന്നതിന് സാധിക്കുന്നു. 2020 ആകുമ്പോഴേയ്ക്കും ഡബ്ല്യുസിസി വികസിപ്പിച്ചെടുക്കുന്നതിന് മുൻഗണന കൊടുത്തിട്ടുണ്ട്. വിവിധ തലങ്ങളിലുള്ളവയുടെ നിലവിലെ സ്ഥിതി പട്ടിക 5.12 -ൽ കൊടുത്തിരിക്കുന്നു.
ക്രമ നം. | കനാൽ റീച്ചുകൾ | എൻ.ഡബ്ല്യൂ/കെ.എസ്.ഡബ്ല്യൂ | ചെയിനേജ് (കി.മീ) | നീളം (കി.മീ) | ഇപ്പോഴത്തെ സ്ഥിതി |
1 | കോവളം- ആക്കുളം | കെ.എസ്.ഡബ്ല്യൂ | 0 -16.04 | 16.04 | ജലഗതാഗത യോഗ്യമല്ല |
2 | ആക്കുളം-കൊല്ലം | കെ.എസ്.ഡബ്ല്യൂ | 16.04 -74.14 | 58.10 | ഭാഗികമായി ജലഗതാഗത യോഗ്യം |
3 | കൊല്ലം-കോട്ടപ്പുറം | എൻ.ഡബ്ല്യൂ | 74.14 - 242.14 | 168 | ജലഗതാഗത യോഗ്യം |
4 | കോട്ടപ്പുറം-കോഴിക്കോട് | എൻ.ഡബ്ല്യൂ | 242.14 - 402.00 | 160 | ഭാഗികമായി ജലഗതാഗത യോഗ്യം |
5 | കോഴിക്കോട് ടൗണ്‍ ഭാഗം (കനോലി കനാൽ) | കെ.എസ്.ഡബ്ല്യൂ | 402.14 - 412.00 | 9.86 | ജലഗതാഗത യോഗ്യമല്ല |
6 | കോഴിക്കോട് -വടകര | കെ.എസ്.ഡബ്ല്യൂ | 412.00 - 450.08 | 40.08 | ഭാഗികമായി ജലഗതാഗത യോഗ്യം |
7 | വടകര-മാഹി അണ്‍കട്ട് ഭാഗം | കെ.എസ്.ഡബ്ല്യൂ | 450.08 - 467.69 | 17.61 | പ്രവര്‍ത്തികൾ പുരോഗമിക്കുന്നു |
8 | മാഹി വളപട്ടണം (26 കി.മീ അണ്‍കട്ട് ഭാഗവും 34.20 കി.മീ നദീ ഭാഗവും) | കെ.എസ്.ഡബ്ല്യൂ | 467.69 - 526.20 | 58.51 | ജലഗതാഗത യോഗ്യമല്ല |
9 | വളപട്ടണം-നീലേശ്വരം | കെ.എസ്.ഡബ്ല്യൂ | 526.20 - 590 | 63.80 | ജലഗതാഗത യോഗ്യം |
10 | നീലേശ്വരം-കാസര്‍ഗോഡ് അണ്‍കട്ട് ഭാഗം | കെ.എസ്.ഡബ്ല്യൂ | 590 - 631 | 41 | പഠനം നടന്നു വരുന്നു |
(എൻ.ഡബ്ല്യൂ- ദേശീയ ജലപാത, കെ.എസ്.ഡബ്ല്യൂ കേരള സംസ്ഥാന ജലപാത) |
തീരദേശ കപ്പൽ ഗതാഗതവും, ഉൾനാടൻ നാവിഗേഷൻ വകുപ്പും (സി.എസ്.ഐ.എൻ.ഡി), സംസ്ഥാന ജല ഗതാഗത വകുപ്പ് (എസ്.ഡബ്ല്യൂ.ടി.ഡി), കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.എൻ.സി) എന്നിവയാണ് സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന സര്‍ക്കാർ ഏജൻസികൾ. പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ ഈ മേഖലയിൽ ബജറ്റ് വിഹിതം 45,888 ലക്ഷം രൂപയും ചെലവ് 17,878.17 ലക്ഷവും (38.96 ശതമാനം) ആയിരുന്നു. എന്നാൽ, 12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഈ മേഖലയുടെ ബജറ്റ് വിഹിതം 72,600 ലക്ഷം രൂപയായിരുന്നു. (പതിനൊന്നാം പദ്ധതിയേക്കാൾ 58.21 ശതമാനം കൂടുതൽ). അതിൽ 18,378.68 ലക്ഷം (18.37 ശതമാനം) ചെലവഴിക്കുകയും ചെയ്തു. 12-ാം പദ്ധതി കാലയളവിലും, 2017-18 വാർഷിക പദ്ധതിയിലും ഈ മേഖലയുടെ വിഹിതവും ചെലവും പട്ടിക 5.13 -ൽ കൊടുത്തിരിക്കുന്നു.
വകുപ്പ് | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി | വാര്‍ഷിക പദ്ധതി | ||||
വിഹിതം | ചെലവ് | ശതമാനം | വിഹിതം | ചെലവ് | ശതമാനം | |
സി.എസ്.ഐ.എൻ.ഡി | 61744 | 13676.56 | 22.15 | 12785 | 72.39 | 0.57 |
എസ്.ഡബ്ല്യൂ.ടി.ഡി | 4854 | 2300.35 | 47.39 | 2200 | 193.06 | 8.78 |
കെ.എസ്.ഐ.എൻ.സി | 6002 | 2401.77 | 40.01 | 1322 | 0 | 0 |
ആകെ | 72600 | 18378.68 | 25.31 | 16307 | 265.45 | 1.63 |
കോസ്റ്റൽ ഷിപ്പിംഗ് ആന്റ് ഇന്‍ ലാന്റ് നാവിഗേഷൻ വകുപ്പ്
സംസ്ഥാനത്തെ വന്‍കിട ഉൾനാടൻ കനാൽ പദ്ധതികൾ ഈ വകുപ്പിലൂടെ നടപ്പിലാക്കുന്നു. 2016-17 കാലഘട്ടത്തിൽ ഉൾനാടൻ കനാൽ പദ്ധതികളിൽ ഉള്‍പ്പെടുത്തി കൊല്ലം-കോവളം വികസനം, കോട്ടപ്പുറം-വടകര ഭാഗം വികസനം, വടകര-മാഹി, വളപട്ടണം-നീലേശ്വരം വികസനം, പുതിയ ജെട്ടികളുടേയും ചരക്ക് ടെർമിനലുകളുടേയും നിര്‍മ്മാണം എന്നിവ പുരോഗമിക്കുന്നു. പുതിയ പ്രോജക്ടുകൾക്ക് വേണ്ടി പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. 13-ാം ധനകാര്യകമ്മീഷൻ കരുനാഗപ്പള്ളിയിൽ കണ്ണേറ്റി കായൽ ദേശീയ പാതയിലേക്ക് ബന്ധിപ്പിക്കുന്ന ഫീഡർ കനാലിന്റെ വികസനം, ആന്താതോട് മുതൽ പൊന്നാനി വരെ (310.18 മുതൽ 321.556 കി.മീ വരെ) യുള്ള പി.സി കനാലിന്റെ വികസനം, താനൂർ- കൂട്ടായി, കനാൽ - വെട്ടം മുതൽ പൂരപ്പുഴ വരെ ആഴം കൂട്ടലും പാര്‍ശ്വഭിത്തി വികസനവും പൂർത്തിയായി. വടകര- മാഹി കനാൽ രൂപീകരണം ഒരു റീച്ച് പൂർത്തിയാക്കി മറ്റ് രണ്ട് റീച്ചുകൾ പൂര്‍ത്തിയായി വരുന്നു. അൻജെങ്കോ കായലിൽ നിന്ന് നടയറ കായലിൽ വരെ മൂന്ന് റീച്ച് ജലപാതകളുടെ വികസനവും പുനരുദ്ധാരണവും പുരോഗമിച്ച് വരുന്നു. നബാർഡിന്റെ കീഴിൽ ധർമടം, പിണറായി പഞ്ചായത്തിൽ അഞ്ചരകണ്ടി നദിയിൽ ജലപാത സഞ്ചാരയോഗ്യമാക്കുന്നതിനായി, വെസ്റ്റ് കോസ്റ്റ് കനാൽ മെച്ചപ്പെടുത്തൽ, വളപട്ടണം പുഴയിലെ ജലപാതയിൽ ഡ്രഡ്ജിംഗ്, രാമന്താളി പഞ്ചായത്തിൽ ബേപ്പൂർ-കല്ലായി കനാലിന്റെ വികസനം, ആവശ്യമായ ഭാഗങ്ങളിൽ ഇ.കെ. കനാലിന്റെ മെച്ചപ്പെടുത്തൽ രണ്ട് തെങ്ങ് കടവിലും മൗവ്വേല്‍കടവിലും രണ്ട് ബോട്ടുജെട്ടികളുടെ നിര്‍മ്മാണം എന്നിവ പൂർത്തിയായി.
സംസ്ഥാന ജല ഗതാഗത വകുപ്പ്
ആലപ്പുഴ ജില്ല ആസ്ഥാനമാക്കി (ഡയറക്ടറേറ്റ്) സംസ്ഥാന ജല ഗതാഗത വകുപ്പ് 1968-ൽ രൂപീകൃതമായി. വകുപ്പ് തലവൻ ഡയറക്ടറാണ്. രൂപീകരണ സമയത്ത്, സേവന പ്രവര്‍ത്തനങ്ങൾ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ മാത്രമായിരുന്നു. ഒരു മെക്കാനിക്കൽ എഞ്ചിനിയറുടെ ഓഫീസും, മൂന്ന് സീനിയർ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുള്ള എറണാകുളം, കോട്ടയം (ചങ്ങനാശ്ശേരി) കാസർഗോഡ് എന്നീ മൂന്നു ജില്ലകളിൽ മേഖലാ ഓഫീസുകളും സ്ഥാപിച്ചുകൊണ്ട് പിന്നീട് പ്രവര്‍ത്തികളും, പ്രവര്‍ത്തനങ്ങളും വ്യാപിപ്പിച്ചു. ഇപ്പോൾ വകുപ്പിന് പതിനാല് സ്റ്റേഷൻ ഓഫീസുകളുണ്ട്. സംസ്ഥാന ജല ഗതാഗത വകുപ്പ് ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വെള്ളക്കെട്ട് പ്രദേശ നിവാസികളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നു. പ്രസ്തുത വകുപ്പ് ഒരു വാണിജ്യ വകുപ്പാണെങ്കിൽ കൂടി അതിന്റെ പ്രവര്‍ത്തനം ഒരു സേവന വകുപ്പ് പോലെയാണ്. “ഗതാഗതം” അത്യാവശ്യ സേവനത്തിന്റെ കീഴിൽ ആയതിനുശേഷം ഈ വകുപ്പ് ഒരു ആവശ്യ സേവന വകുപ്പിന്റെ മാതൃക കൈക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടൂറിസം സർവീസുകൾ ഉള്‍പ്പടെ പ്രതിദിനം 51 ഷെഡ്യൂളുകൾ പ്രബല്യത്തിലുണ്ട്. തടി/സ്റ്റീൽ, ഫൈബർ ഗ്ലാസ്സ് പാസഞ്ചർ ബോട്ടുകൾ ഉപയോഗിച്ച് പ്രതി വര്‍ഷം 150 ലക്ഷം യാത്രക്കാരെ വഹിച്ചു കൊണ്ടു പോകുന്നുണ്ട്. ഏകദേശം 40,000 ആളുകൾ പ്രതിദിനം അവരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങൾ വഹിച്ചുകൊണ്ട് (ഇരുചക്ര വാഹനങ്ങൾ) കടത്ത്ബോട്ട് സേവനങ്ങൾ പ്രവര്‍ത്തിക്കുന്നു. പ്രതിദിനം ഏകദേശം 700 കിലോമീറ്റർ ദൂരം ആണ് ഓപ്പറേറ്റ് ചെയ്യുന്നത്.
കേരള സർക്കാരിന്റെയും കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ന്റേയും സംയുക്തസംരംഭമായി 49 ശതമാനം കേരള സര്‍ക്കാരിന്റെ വിഹിതവും 49 ശതമാനം സിയാൽ വിഹിതവും മറ്റുള്ളവരുടെ 2 ശതമാനം ഓഹരി പങ്കാളിത്തവും ഉള്‍പ്പെടുത്തി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥാപിക്കപ്പെട്ടു. ദേശീയ ജലപത-3 -ൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത, പശ്ചിമ തീരദേശ കനാലിനോടൊപ്പം അണ്‍കട്ട് ഭാഗങ്ങൾ ഉള്‍പ്പെടെ കനാൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കേണ്ട ഉള്‍നാടൻ ജലപാതയുടെ വികസനത്തിനായുള്ള ഒരു പ്രത്യേക ഉദ്ദേശയാനമായി ഇത് സേവനമനുഷ്ഠിക്കും. കേരളത്തിന്റെ മുഖ്യ മന്ത്രി ആകും പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ചെയർമാൻ.
പുതിയ പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർമാരെ സിയാലിന്റെ ഡയറക്ടർ ബോര്‍ഡാണ് നിയമിക്കുന്നത്. പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർമാരുടെ പരമാവധി എണ്ണം 12 ആയി പരിമിതപ്പെടുത്തേണ്ടതാണ്. കേരള സര്‍ക്കാരും സിയാലും തുല്യമായി നാമനിര്‍ദ്ദേശം ചെയ്യുന്നതുമാണ്.
താഴെ പറയുന്ന പ്രവർത്തനങ്ങൾക്കായിരിക്കും എസ്.പി.വി ചുമതലപ്പെട്ടിരിക്കുന്നത്.
ഉള്‍നാടൻ ജലഗതാഗത വകുപ്പിന്റെ കീഴിൽ നടക്കേണ്ട ഉൾനാടൻ ജലപാതകളുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന്റെ മേൽനോട്ടത്തോടൊപ്പം, സാമൂഹ്യ പാരിസ്ഥിതിക ആഘാത വിലയിരുത്തലും, ഭൂമി ഏറ്റെടുക്കൽ ചട്ട പ്രകാരം ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പുനരധിവാസവും ഉൾപ്പെടുന്നു. പാസഞ്ചർ, ബൾക് കാർഗോ ഗതാഗതം സുഗമമാക്കുന്നതിന് ദേശീയ ജലപാത സ്റ്റാൻഡേർഡുകൾക്ക് അനുസൃതമായി കനാലുകൾ വിപുലപ്പെടുത്തൽ, പുതിയ കനാലുകൾ നിർമ്മിക്കൽ, ഡ്രഡ്ജിംഗ് പ്രവൃത്തികൾ ഏറ്റെടുക്കൽ, ഡ്രഡ്ജ് ചെയ്ത വസ്തുക്കൾ നീക്കം ചെയ്യൽ, ഡ്രഡ്ജിംഗ് മെറ്റീരിയൽ ഡിസ്ട്രിബ്യൂഷൻ മുതലായവ ഉൾപ്പെടെ എല്ലാ നിർമ്മാണ-വികസന പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നു. മുഖ്യ ഭൂപ്രദേശവുമായി ബന്ധം സ്ഥാപിക്കുന്നതിനായി റോഡുകൾ, പാലങ്ങൾ, നടപ്പാതകൾ തുടങ്ങിയവയുടെ നിര്‍മ്മാണം.
നിർദ്ദിഷ്ട സ്ഥലങ്ങളിൽ ജലപാതകളുടെ വിന്യാസം സഹിതം ടെർമിനൽ സൗകര്യങ്ങൾ, ബോട്ട് ജെട്ടികൾ, ഇന്ധന സൗകര്യങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം, പ്രവർത്തനം, പരിപാലനം, ഉൾനാടൻ ജലഗതാഗത പദ്ധതി നടപ്പിലാക്കുന്നതിനുള്ള വിഭവങ്ങൾ ഒരുമിച്ചു കൂട്ടുക, യാത്രക്കാർക്കും, ബൾക് കാർഗോയുടെ ഗതാഗതത്തിനും ഈ പദ്ധതിയുടെ കീഴിൽ നിലവിലുള്ളതും വിപുലീകരിക്കപ്പെടാനുള്ളതുമായ ദേശീയ ജലപാതകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക.
2016-17-ൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രധാന നേട്ടങ്ങൾ
സംസ്ഥാന ജലഗതാഗതവകുപ്പിന്റെ പ്രവർത്തന സ്ഥിതിവിവരക്കണക്കുകൾ അനുബന്ധം 5.24 -ൽ കൊടുത്തിട്ടുണ്ട്
കേരളാ ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ്
കേരള ഇൻലാന്റ് നാവിഗേഷൻ കോര്‍പ്പറേഷൻ ലിമിറ്റഡ് (കെ.ഐ.എൻ.സി.ഒ)കേരള ഷിപ്പിംഗ് കോര്‍പ്പറേഷൻ (കെ.എസ്.സി) എന്നീ രണ്ട് കേരള സര്‍ക്കാർ കമ്പനികളെ ഇണക്കി ചേര്‍ത്ത് 1989 -ൽ ആണ് കേരള ഇൻലാന്റ് നാവിഗേഷൻ കോര്‍പ്പറേഷൻ രുപീകരിച്ചത്. ഉള്‍നാടൻ ജലഗതാഗതം, കപ്പൽ ഗതാഗതം, ജല ടൂറിസം, വിശ്രമ പ്രവര്‍ത്തനങ്ങൾ എന്നിവയ്ക്ക് തുടക്കം കുറിച്ചു. 1980 ൽ ഉള്‍നാടൻ ജലപാതയിലൂടെ യന്ത്രവല്‍കൃത ചരക്ക് ഗതാഗതം ആരംഭിച്ചു. 1990 -ൽ എണ്ണ ബങ്കറിംഗ് തുടങ്ങി. 1999 -ൽ തീരദേശ കപ്പൽ ഗതാഗതം ആരംഭിച്ചു. ഇപ്പോൾ പ്രധാനമായും ചരക്ക് ഗതാഗതം, ബങ്കർ സപ്ലൈ, ടൂറിസം, കപ്പലുകളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണികൾ എന്നിവയിലാണ് കെ.എസ്.ഐ.എൻ.സി.ഏര്‍പ്പെട്ടിരിക്കുന്നത്. കൊച്ചി പോര്‍ട്ട് ട്രസ്റ്റിൽ നിന്നും പാട്ടത്തിനെടുത്ത ഒരു സ്ലിപ് വേ, കൊച്ചി തോപ്പുംപടിയിൽ 1991 മുതൽ പ്രവര്‍ത്തിപ്പിച്ചു വരുന്നു. സ്വന്തം കപ്പലുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും നിർവ്വഹിക്കുന്നതിന് പുറമേ, സംസ്ഥാന ജലഗതാഗത വകുപ്പ്, തുറമുഖ വകുപ്പ്, കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റ്, സെന്‍ട്രൽ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, പൂംപൂഹാർ ഷിപ്പിംഗ് കോര്‍പ്പറേഷൻ പോലെയുള്ള സര്‍ക്കാർ ഏജന്‍സികള്‍ക്കും, മറ്റ് സ്വകാര്യ ഏജന്‍സികള്‍ക്കും വേണ്ടി കപ്പൽ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും നിർവഹിക്കുന്നുണ്ട്. ഇതുവരെ 50 കപ്പലുകൾ കെ.എസ്.ഐ.എൻ.സി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കെ.ഐ.വി നിയമപ്രകാരം, കൊച്ചി കോർപ്പറേഷനു വേണ്ടി ഫോര്‍ട്ട് ക്വീൻ എന്ന വലിയ യാത്രാ ബോട്ടാണ് പുതിയതായി നിര്‍മ്മിച്ചത്.
ഇപ്പോൾ കോര്‍പ്പറേഷന്റെ ഫ്ലീറ്റ് ശക്തിയിൽ വിവിധ ചരക്ക് നീക്കുന്നതിനായി ഏഴ് പത്തേമാരികൾ, രണ്ട് ടൂറിസ്റ്റ് ബോട്ടുകൾ, രണ്ട് ജംങ്കാറുകൾ എന്നിവയുണ്ട്. ഫാക്ടിന്റെ (എഫ്.എ.സി.റ്റി), കൊച്ചി ഉദ്യോഗമണ്ഡൽ ഡിവിഷനിലേക്ക് ഇറക്കുമതി ചെയ്ത വ്യവസായ വളം, അസംസ്കൃത വസ്തുക്കൾ, റോക്ക് ഫോസ്ഫേറ്റ്, സൾഫർ, ഫോസ്ഫോറിക് ആസിഡ് പോലുള്ള അസംസ്കൃത വസ്തുക്കളുടെ ഗതാഗതം, ജല ഗതാഗതത്തിലൂടെ ആദ്യമായി നടത്തിയത് കെ.എസ്.ഐ.എൻ.സി ആയിരുന്നു. ഇപ്പോൾ മൂന്ന് കാർഗോബാർഗുകൾ, നാല് പെട്രോളിയം ബാർഗുകൾ, ഒരു ആസിഡ് ബാർഗ് എന്നിവ പ്രവർത്തിക്കുന്നു. ഓരോ വർഷവും ശരാശരി 1.50 ലക്ഷം മെട്രിക് ടൺ കാർഗോ നീക്കുന്നുണ്ട്. കമ്പനിതൊഴിലാളികൾ ഉൾപ്പെടെ 150 ഓളം ജീവനക്കാർ കെ.എസ്.ഐ.എൻ.സിയിൽ ജോലി ചെയ്യുന്നു. 2016-17 വർഷത്തെ വിറ്റുവരവ് 13 കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വർഷമായി കമ്പനി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
2017 ആഗസ്റ്റ് 23 -ൽ നീറ്റിലിറങ്ങിയ നെഫര്‍റ്റിറ്റി, ഡെലിവറിക്ക് തയ്യാറായിരിക്കുന്ന അതിവേഗ ഹെവിബോട്ട് ക്ലിയോപാട്ര, 500 മെട്രിക്ക്ടൺ ബള്‍ക്ക് ബാർജ് ഒറിയൻ തുടങ്ങിയവയാണ് കെ.എസ്.ഐ.എൻ.സി യുടെ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സംരംഭങ്ങൾ. ഫെറി ടെര്‍മിനൽ ഉദ്ഘാടനത്തിനായി തയ്യാറായികൊണ്ടിരിക്കുന്നു. കെ.എസ്.ഐ.എൻ.സി യുടെ പ്രവർത്തന സ്ഥിതിവിവരക്കണക്കുകൾ അനുബന്ധം 5.24 -ൽ കൊടുത്തിരിക്കുന്നു.
ഇന്ത്യയിലെ ഗതാഗത ആസൂത്രണം ജലഗതാഗതത്തിന്റെ വൻസാധ്യതകളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. കേരളവും ഇതിന് അപവാദമല്ല. ജലഗതാഗതത്തിലൂടെ ചരക്കുകള്‍ക്ക് ഒരുഭാഗം വഴിതിരിച്ചുവിടുന്നതിലൂടെ റോഡുകളുടെ തിരക്ക് കുറയ്ക്കുക, അപകടങ്ങൾകുറയ്ക്കുക, ഇന്ധനചെലവ് കുറയ്ക്കുക എന്നിവ സാധ്യമാക്കുന്നതിനുള്ള നടപടികൾ വിജയിച്ചിട്ടില്ല. ഡ്രഡ്ജിംഗിനുള്ള തടസ്സം നീക്കുക, ബങ്ക് സംരക്ഷിക്കുന്നതിനും വീതികൂട്ടുന്നതിനും, പാലങ്ങൾ, നടപ്പാലങ്ങൾ എന്നിവിടങ്ങളിൽ വെര്‍ട്ടിക്കൽ ഹൊറിസോണ്ടൽ ക്ലിയറൻസുകൾ മെച്ചപ്പെടുത്തുന്നതിനും, മത്സ്യബന്ധന വലകൾ മാറ്റി സ്ഥാപിക്കുന്നതിനും സര്‍ക്കാർ നടപടി സ്വീകരിച്ചു. കപ്പൽ നിര്‍മ്മാണ സബ്സിഡിയും, വായ്പപലിശ സബ്സിഡിയും പോലുള്ള സാമ്പത്തിക പ്രോത്സാഹനവും ഏർപ്പെടുത്തി. എന്നാൽ, നിർഭാഗ്യവശാൽ അത് അധികകാലം നീണ്ടു നിന്നില്ല. രണ്ടുപതിറ്റാണ്ടിനുശേഷവും, ജലപാതയുടെ വികസനം അപൂർണമാണ്. ഫെയർ കപ്പാസിറ്റി, ചരക്ക്, കപ്പലുകൾ, ഐ.ഡബ്ല്യു.ടി പ്രവർത്തനം എന്നിവ സംബന്ധിച്ച് ടാർജറ്റ്കുറഞ്ഞു. കായൽ ടൂറിസത്തിൽ മികച്ച നേട്ടം ഉണ്ടായി. ദേശീയ ജലപാത III -ൽ പദ്ധതികൾ നടപ്പിലാക്കുന്നതിൽ നേരിട്ട ബുദ്ധിമുട്ടുകൾ ഭൂവിനിയോഗത്തിലുള്ള കാലതാമസം, ഡ്രെഡ്ജ് ചെയ്ത മെറ്റീരിയലിന്റെ കൈമാറ്റം തടസ്സങ്ങൾ, പ്രോജക്ട്നിർവഹണത്തിലെ കാല താമസം, തുക വിനിയോഗിക്കുന്നതിലുള്ള മോശം പ്രകടനംഎന്നിവയാണ്. ജലഗതാഗതമാര്‍ഗ്ഗം മത്സരാധിഷ്ഠിതമാക്കുന്നതിന് ഫെയർവെ, ചാനൽ, ടെര്‍മിനല്‍സ്, ഇന്റര്‍മോഡൽ കണക്ടിവിറ്റി എന്നിവയുടെ കാര്യക്ഷമമായ ആസൂത്രണം, പര്യാപ്തമായ വെസ്സലുകൾ, സുരക്ഷിതമായ നാവിഗേഷൻ എയ്ഡ്സ്, 24 മണിക്കൂർ പ്രവര്‍ത്തിക്കുന്ന ജലഗതാഗതവും ആവശ്യമാണ്. ഇപ്പോൾ നിലവിലുള്ളതും പുതിയതായി സൃഷ്ടിക്കേണ്ടതും തമ്മിൽ ഒരു സന്തുലിതാവസ്ഥ കൊണ്ടു വരേണ്ടതുണ്ട്.